ദിക്‌റിന്റെ മഹത്വവും പ്രയോജനവും
( ദിക്ര്‍ ) എന്ന വാക്കിന് ‘ സ്മരിക്കുക , ഓര്‍മ്മിക്കുക , പറയുക , ധ്യാനിക്കുക ’ എന്നീ അര്‍ത്ഥങ്ങള്‍ പറയാവുന്നതാണ് . ‘ അല്ലാഹുവിന്റെ ദിക്ര്‍ ’ ( ذكر الله ) എന്നു പറയുമ്പോള്‍ അതില്‍ , മനസ്സുകൊണ്ടും വാക്ക് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു . അഥവാ , അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങളെയും , സൃഷ്ടി മാഹാത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താവിചാരങ്ങളും , അവനോടുള്ള മാനസികമായ ഭയഭക്തിയും , ‘ തസ്ബീഹ് , തഹ് ’ ലീല്‍ , തക്ബീര്‍ , തഹ് ’ മീദ് , ദുആ ’ എന്നിവയുമെല്ലാം ദിക്റുകളാകുന്നു . അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ് . ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു . അല്ലാഹുവിനെ അവന്റെ ഉന്നതമായ ...