BISMILLAH ഈമാനിന്റ മാസിക
BISMILLAH ഈമാനിന്റ മാസിക ലക്കം 13 5/6/2026 ദുൽ ഹജ്ജ് 20, 1447 AH ഉള്ളടക്കം : ജാലകം : ഇരുമുഖ സ്വഭാവക്കാർ എഡിറ്റോറിയൽ : കാലാവർഷം : പ്രകൃതിയുടെ അനുഗ്രഹവും നമ്മുടെ ഉത്തരവാദിത്വവും . ഹദീദ് വിശദീകരണം പ്രവാചകന്റെ ﷺ വിനയം : കാരുണ്യമാണ് രക്ഷയുടെ അടിസ്ഥാനം ഖുർആൻ ; ഭംഗിയായ അകലം പാലിക്കൽ " – വിശ്വാസിയുടെ മഹത്തായ സ്വഭാവം : സൂറത്തുൽ മുജ്ജമ്മിൽ 73:10 ജാലകം : ഇരുമുഖ സ്വഭാവക്കാർ മനുഷ്യബന്ധങ്ങളെ തകർക്കുന്ന ഏറ്റവും അപകടകരമായ സ്വഭാവങ്ങളിൽ ഒന്നാണ് ഇരുമുഖ സ്വഭാവം . ഒരു കൂട്ടരോട് ഒരു മുഖവും മറ്റൊരു കൂട്ടരോട് മറ്റൊരു മുഖവും കാണിക്കുന്നവരാണ് ഇത്തരക്കാർ . മുന്നിൽ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുമ്പോൾ , പിന്നിൽ അവരെക്കുറിച്ച് മോശമായി സംസാരിക്കുകയും ഭിന്നിപ്പുണ്ട...