അനസ് ബിൻ മാലിക്(റ)
സ്വഹാബി ചരിത്രം അനസ് ബിൻ മാലിക് ( റ ) 💕💕💕💕💕💕💕💕 ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ് സഫലമാക്കി മരുഭൂമിയുടെ അങ്ങേത്തലക്കൽ പൊട്ടുപോലെ രണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെട്ടു . തക്ബീറുകൾ ഉയർന്നു തുടങ്ങി . ആ സന്തോഷ സാഗരത്തിലേക്ക് ഒട്ടകപ്പുറത്തേറി കടന്നുവന്ന തിരുനബി ( സ്വ ) യുടെ പുഞ്ചിരി വഴിയുന്ന വദനം അനസ് ഒരു നോക്കു കണ്ടു . മദീനക്കാരുടെ ആഹ്ലാദാരവങ്ങൾ കൺകുളിർക്കെ കണ്ട് അവൻ ഓടി ; തന്നെ അക്ഷമയോടെ കാത്തിരിക്കുന്ന മാതാവ് ഉമ്മുസുലൈമിന്റെയടുത്തേക്ക് . എട്ടുവയസ്സുകാരൻ അനസിന്റെ വിവരണം ആ മാതാവിൽ ആകാംക്ഷ നിറച്ചു . ഭർത്താവ് മാലിക്കിനോട് വിവരം പറഞ്ഞപ്പോൾ അയാൾ ക്ഷുഭിതനാവുകയായിരുന്നു . പുതിയ മതവും മുഹമ്മദും ഇവിടെ വേണ്ട . നിനക്ക് അതാണ് വേണ്ടതെങ്കിൽ ...