നമസ്കാരം
നമസ്കാരം ഇസ്ലാം പഞ്ചസ്തംഭങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് . അതില്‍ പെട്ടതാണ് അഞ്ച് നേരത്തെ നമസ്കാരം . عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ . ഇബ്നു ഉമറില്‍ ( റ ) നിന്ന് നിവേദനം : നബി ( സ്വ ) പറഞ്ഞു : ഇസ്ലാം അഞ്ച് കാര്യങ്ങളില്‍ സ്ഥാപിതമാണ് . രണ്ട് സാക്ഷ്യ വചനങ്ങള്‍ , നമസ്കാരം നേരാംവിധം നിലനി൪ത്തല്‍ , സക്കാത്ത് കൊടുക്കല്‍ , ഹജ്ജ് ചെയ്യല്‍ ...