അല്ലാഹുവിന്റെ നാമങ്ങൾ അസ്മാഉൽ ഹുസ്ന
അല്ലാഹുവിന്റെ നാമങ്ങൾ അസ്മാഉൽ ഹുസ്ന 🌹🌹🌹🌹🌹🌹🌹🌹 അല്ലാഹുവിന് ഏറ്റവും നല്ല ഭംഗിയുള്ള നാമങ്ങളുണ്ടെന്ന് വിശുദ്ധ ഖുർആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (ഖു൪ആന്‍:7/180) قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ (നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖുർആന്‍:17/110) ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്റേതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ഖു൪ആന്‍:20/8) هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ സൃഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. (ഖു൪ആന്‍:59/2...