അല്ലാഹുവിന്റെ നാമങ്ങൾ അസ്മാഉൽ ഹുസ്ന

 

അല്ലാഹുവിന്റെ നാമങ്ങൾ അസ്മാഉൽ ഹുസ്ന
🌹🌹🌹🌹🌹🌹🌹🌹

അല്ലാഹുവിന് ഏറ്റവും നല്ല ഭംഗിയുള്ള നാമങ്ങളുണ്ടെന്ന് വിശുദ്ധ ഖുർആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (ഖു൪ആന്‍:7/180)
قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ
(നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖുർആന്‍:17/110)
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ
അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്റേതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ഖു൪ആന്‍:20/8)
هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ
സൃഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. (ഖു൪ആന്‍:59/24)

🌹അല്ലാഹുവിന്റെ നാമങ്ങളുടെ എണ്ണം🌹

അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ നിര്‍ണ്ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നതായി കാണാം.
أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ , أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ , أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ
നിനക്കുള്ളതായ നീ സ്വന്തത്തിന് നല്‍കിയതായ നിന്റെ അടിമകളില്‍ ആർക്കെങ്കിലും അറിയിച്ചു നല്‍കിയതോ നിന്റെ കിത്താബില്‍ വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതോ നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും ഞാന്‍ ചോദിക്കുന്നു ……. (അഹ്മദ് :3712 – സ്വഹീഹ് അല്‍ബാനി )
അല്ലാഹുവിന്റെ എല്ലാ നാമങ്ങളും മുന്‍നിർത്തിയാണ് നബി ﷺ പ്രാർത്ഥിക്കുന്നത്. “നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും” എന്നതില്‍ നിന്നും അദൃശ്യജ്ഞാനത്തില്‍ നിന്നും വെളിവാക്കിയിട്ടില്ലാത്ത ചില നാമങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാണ്. അല്ലാഹുവിന് അവന് മാത്രം അറിയാവുന്ന എണ്ണം നാമങ്ങളുണ്ടെന്ന് ചുരുക്കം.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്‍റെ നാമങ്ങളെ നബിﷺ മൂന്നു വിഭാഗങ്ങളാക്കി: ഒരു വിഭാഗം കൊണ്ട് അല്ലാഹു തനിക്കു പേരുവെക്കുകയും താനുദ്ദേശിക്കുന്ന മലക്കുകള്‍ക്കും അല്ലെങ്കില്‍ അവരല്ലാത്തവര്‍ക്കും അതു വെളിപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം തന്‍റെ കിതാബില്‍ അവന്‍ അവതരിപ്പിക്കുകയും തന്‍റെ ദാസന്മാരെ അറിയിക്കുകയും ചെയ്തു. മൂന്നാമത്തെ വിഭാഗം തന്‍റെ അദൃശ്യജ്ഞാനത്തില്‍ അവന്‍ തനിക്ക് പ്രത്യേകമാക്കിയതാണ്. അവ അവന്‍റെ പടപ്പുകളില്‍ ഒരാള്‍ക്കും അവന്‍ അറിയിച്ചു കൊടുത്തിട്ടില്ല. (അല്‍ബദാഇഉല്‍ഫവാഇദ്)

🌹അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഇഹ്സ്വാഅ് ചെയ്യുന്നതിന്റെ ശ്രേഷ്ടത🌹

അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ടെന്നും അവ നിര്‍ണ്ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞുവല്ലോ. എന്നാല്‍ അതില്‍ നിന്ന് 99 നാമങ്ങള്‍ ഇഹ്സ്വാഅ് ചെയ്യുന്നതിന് പ്രത്യേകം ശ്രേഷ്ടതയുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ
അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)
ഈ ഹദീസ് അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ട് എന്നല്ലാതെ 99 നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്നു പ്രസ്താവിച്ചിട്ടില്ല. കാരണം അങ്ങിനെയായിരുന്നുവെങ്കില്‍ ‘അല്ലാഹുവിന്‍റെ നാമങ്ങള്‍ തൊണ്ണൂറ്റൊമ്പതാകുന്നു’ എന്നാണ് ഹദീഥില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഹദീസ് അറിയിക്കുന്നത് ‘ഇഹ്സ്വാഅ് ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന തൊണ്ണൂറ്റൊമ്പത് നാമങ്ങള്‍ അല്ലാഹുവിനുണ്ട്’ എന്നാണ്. ‘വല്ലവനും അവയെ ഇഹ്സ്വാഅ് ചെയ്താല്‍’ എന്ന മൊഴി സ്വതന്ത്രമായ ഒരു വചനമല്ല. പ്രത്യുത മുന്‍ വചനത്തിനുള്ള വിശേഷണമാണ്. (ശെയ്ഖ് അബ്ദുര്‍റസാക്വ് അല്‍ബദ്റിന്‍റെ ഫിക്വ്ഹ് അല്‍അസ്മാഇല്‍ഹുസ്നാ പേ: 71, 72 )
ഇമാം നവവി(റഹി) പറഞ്ഞു: ‘ഈ ഹദീഥില്‍ അല്ലാഹുവിന്‍റെ നാമങ്ങള്‍ക്ക് ഹസ്വ്ര്‍ ഇല്ല (99 നാമങ്ങള്‍ മാത്രമേയുള്ളൂ എന്നില്ല) എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഈ 99 നാമങ്ങളല്ലാത്ത മറ്റുനാമങ്ങള്‍ അല്ലാഹുവിനില്ല എന്നതല്ല ഈ ഹദീസിന്‍റെ അര്‍ത്ഥം. 99 എണ്ണം വല്ലവനും ഇഹ്സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീസിന്‍റെ ഉദ്ദേശ്യം. അപ്പോള്‍ 99 എണ്ണത്തെ ഇഹ്സ്വാഅ് ചെയ്യുവാനുള്ള പ്രസ്താവനയാണ് ഉദ്ദേശ്യം, നാമങ്ങളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലല്ല.’ (ശറഹു മുസ്ലിം)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ചില രിവായത്തുകളില്‍ ഈ തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഇന്നിന്നവയാണെന്നു വിവരിക്കപ്പെട്ടു കാണാമെങ്കിലും – ഇബ്‌നുകഥീര്‍ (റഹി) മുതലായവര്‍ വ്യക്തമാക്കിയതുപോലെ – ഖുര്‍ആനില്‍ നിന്നു ചിലര്‍ മനസ്സിലാക്കി എടുത്തത് മാത്രമാണവ. മേല്‍കണ്ട നബിവചനത്തില്‍ തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഉണ്ടെന്നല്ലാതെ, തൊണ്ണൂറ്റി ഒമ്പതെണ്ണം മാത്രമെയുള്ളൂവെന്നു പ്രസ്‌താവിച്ചിട്ടില്ലാത്തതുകൊണ്ടു അതിലധികം പേരുകള്‍ ഉണ്ടാകാമെന്നതിന് അത് എതിരല്ലെന്നും പല മഹാന്മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളുടെ ആധിക്യം അവന്റെ ഉല്‍കൃഷ്‌ട ഗുണങ്ങളുടെ ആധിക്യത്തെയാണ് കുറിക്കുന്നത്‌. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ നാമങ്ങൾ ഇഹ്സ്വാഅ് ചെയ്യുക (ക്ലിപ്തപ്പെടുത്തുക) എന്ന് പറഞ്ഞാൽ എന്താണ്?

. قال الإمام ابن القيم في معنى الإحصاء أنه ثلاث مراتب: 1- إحصاء ألفاظها وعدها. 2- فهم معانيها ومدلولها. 3- دعاء الله سبحانه وتعالى بها والتعبد بمقتضاها
ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്‌സ്വാഅ് ചെയ്യല്‍ ചില മര്‍തബകളിലായിട്ടാണ്. അവ ഇപ്രകാരമാണ്:
ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും (പഠിച്ച്) മനഃപാഠമാക്കുകയും ചെയ്യുക.
രണ്ട്: അവയുടെ അര്‍ത്ഥവും (ആശയവും) തേട്ടവും അറിയുക.
മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക.
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉണ്ടെന്നും, അവ സൂക്ഷ്‌മമായി പഠിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും നബി ﷺ അരുളിച്ചെയ്‌തതായി അബൂഹുറൈററയില്‍(റ) നിന്ന് ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ഗ്രഹിക്കുകയും, അവയെക്കുറിച്ചു ബോധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താല്‍പര്യം. അല്ലാതെ – ചിലര്‍ ധരിച്ചുവശായതുപോലെ – ആ പേരുകള്‍ മനഃപ്പാഠമാക്കിവെച്ചു ഉരുവിടുക എന്നല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)
അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ട് പ്രാ൪ത്ഥിക്കുക എന്ന് പറഞ്ഞാൽ അത് രണ്ട് വിധത്തിലാണ് :
(ഒന്ന്) അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുക. (دعاء مسألة)
ഉദാഹരണം: غفور ആയ റബ്ബേ പാപം പൊറുക്കണേ, رازق ആയ റബ്ബേ ഉപജീവനം നൽകണേ എന്നിങ്ങനെ
(രണ്ട്) അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളുടെ താൽപര്യം അവന്റെ പ്രവ൪ത്തനങ്ങളിലും ആരാധനകളിലും പ്രതിഫലിക്കുക. ( دعاء العبادة)
ഉദാഹരണം: അല്ലാഹു بصير ആണ് എന്ന് പഠിക്കുമ്പോൾ അവൻ എല്ലാം കാണുന്നു എന്ന ബോധത്താൽ അവന്റെ പ്രവ൪ത്തനങ്ങളും ആരാധനകളും സമ്പന്നമാകണം.
അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുമ്പോള്‍ പ്രസ്തുത നാമത്തിന്റെ അ൪ത്ഥവും ആശയവും നന്നായി ഗ്രഹിച്ചിരിക്കണം. غفور ആയ റബ്ബേ പാപം പൊറുക്കണേ എന്ന് പറയുമ്പോള്‍ പാപം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ സ്വിഫത്താണെന്നും غفور എന്നത് അല്ലാഹുവിന്റെ അത്യുത്തമായ നാമമാണെന്നും പാപം പൊറുക്കുന്നവന്‍ എന്നാണ് അതിന്റെ അ൪ത്ഥമെന്നും ചുരുങ്ങിയത് നാ അറിഞ്ഞിരിക്കണം. غفور ആയ അല്ലാഹുവേ, رازق ആയ അല്ലാഹുവേ خالق ആയ അല്ലാഹുവേ എന്നിങ്ങനെ അല്ലാഹുവിന്റെ നാമം കൊണ്ടുതന്നെ പ്രാ൪ത്ഥിക്കുക. പ്രസ്തുത നാമത്തിന്റെ അ൪ത്ഥം കൊണ്ട് പ്രാ൪ത്ഥിക്കുന്നതിനേക്കാള്‍ (ഉദാ:- സൃഷ്ടാവായ ആയ അല്ലാഹുവേ) പ്രസ്തുത നാമം കൊണ്ട് പ്രാ൪ത്ഥിക്കുന്നത് തന്നെയാണ് ശ്രേഷ്ടകരം. (ഉദാ:- خالق ആയ അല്ലാഹുവേ)

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും തമ്മിലുള്ള ബന്ധം

അല്ലാഹുവിന്റെ ഓരോ നാമങ്ങളും അവന്റെ വിശേഷണങ്ങളില്‍ നിന്നും വന്നിട്ടുള്ളതാണ്. അല്ലാഹുവിന് سميع (സമീഅ് ) എന്ന നാമം വന്നിട്ടുള്ളത് അവന്‍‌ എല്ലാം കേള്‍ക്കുന്നവനാണെന്ന വിശേഷണത്തില്‍ നിന്നാണ്. ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഏതൊരു നാമത്തിലും അവന്റെ ഒരു ഉത്തമമായ വിശേഷണം ഉണ്ടാകുക തന്നെ ചെയ്തിരിക്കും. എന്തെങ്കിലും ഒരു വിശേഷണം ഉള്‍ക്കൊള്ളാത്ത നിര്‍ജ്ജീവമായ നാമങ്ങള്‍ അവനുണ്ടാവുകയില്ല.
എന്നാല്‍ എല്ലാ വിശേഷണങ്ങളെയും മുന്‍നി൪ത്തി അല്ലാഹുവോ അവന്റെ റസൂലോ അറിയിച്ച് തന്നിട്ടില്ലാത്ത പേരുകൾ ചൊല്ലി അവനെ വിളിക്കുന്നത് പാടില്ലാത്തതാണ്. ഉദാഹരണത്തിന് അല്ലാഹുവിന്റെ ഒരു വിശേഷണമായ ഒന്നാനാകാശത്തിലേക്കുള്ള അല്ലാഹുവിന്റെ ഇറക്കം (نزول) സ്ഥിരപ്പെട്ടതാണെന്ന

1...അല്ലാഹു الله
🤲🤲🤲🤲🤲🤲

ഇലാഹ് എന്ന അറബി പദത്തിന്റെ അർത്ഥം ആരാധ്യൻ,ദൈവം എന്നൊക്കെയാണ്...
ഖുർആനിൽ അല്ലാഹുവെ പലവിധത്തിലും പരിചയപ്പെടുത്തുന്നു.....
🌹" നബിയെ പറയുക  : കാര്യം അല്ലാഹു ഏകനാകുന്നു എന്നതാകുന്നു.... അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.... അവൻ ആർക്കും ജന്മം നൽകിയിട്ടില്ല ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല അവനു തുല്യനായി ആരുമില്ല താനും... "(112/1-4)🌹
ഏകനും ഏവർക്കും ആശ്രയമായിട്ടുള്ളവനും പിതാവോ മാതാവോ സന്താനമോ അല്ലാത്തവനും അതുല്യമായിട്ടുള്ള ആകുന്നു അല്ലാഹു.....

     🌹അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും(.2/255)🌹

ജീവത്തായുള്ളവൻ, സർവ്വ നിയന്താവ്,ക്ഷീണമോ മയക്കമോ ഉറക്കമോ ബാധിക്കാത്തവൻ പ്രപഞ്ചത്തിന്റെയും അതിലുള്ള ഉടമസ്ഥൻ ത്രികാലജ്ഞാനി സർവ്വാധികാരി സർവ്വജ്ഞൻ എല്ലാം ആയിട്ടുള്ള വനാണ് അള്ളാഹു... അവന്റെ അനുവാദമില്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താൻ ആർക്കും കഴിയുകയില്ല... അറിവിൽ നിന്നും അവനിക്ഷിക്കുന്നതേ മനുഷ്യനും കരസ്ഥമാക്കാൻ കഴിയുകയുള്ളൂ....

  🌹താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാനിധിയാണ്‌....
(അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്‍) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്‌, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്‍കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്‍!
സൃഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്‍കുന്നവനായ അല്ലാഹുവത്രെ അവന്‍! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!.. (59/22-24)🌹
അല്ലാഹു സർവ്വ ഗുണസമ്പന്നൻ ആകുന്നു എന്നർത്ഥം.....
ഒരു ശക്തി ദൈവമായിരിക്കാൻ വേണ്ട ചില യോഗ്യതകളാണ് ഉപര്യു ക്ത ഖുർആൻ വചനങ്ങൾ നിരത്തിവെക്കുന്നത്.... അവയെല്ലാമെത്തശക്തിയാണ് അല്ലാഹു.... അതുകൊണ്ട് അല്ലാഹു ദൈവമാണ് യഥാർത്ഥത്തിൽ ഒരു ശക്തി ദൈവമാകാനുള്ള മാനദണ്ഡങ്ങൾ ആണ് ഇവ അവതരിപ്പിക്കുന്നത്.... അതായത് ആരാധന പ്രാർത്ഥന ഭരമേൽപന ഭയം എന്നിവ അർപ്പിക്കപ്പെടാനുള്ള അർഹതയുള്ള ദൈവമാണ് അല്ലാഹു... ഈ അർഹത അല്ലാഹുവിന് മാത്രമായിട്ടുള്ളതാണെങ്കിൽ അല്ലാഹു ഏക ദൈവമാണ്.... അപ്പോൾ അവനെ മാത്രമേ ആരാധിക്കുകയും വിളിച്ചു പ്രാർത്ഥിക്കുകയും ഭരമേല്പിക്കുകയും ഭയപ്പെടുകയും ചെയ്തുകൂടു... ഇത് അല്ലാഹുവിന് മാത്രമാണെന്ന് വരണമെങ്കിൽ മറ്റു യാതൊന്നിനും ഈ അർഹത ഇല്ലെന്ന് സ്ഥാപിക്കപ്പെടണം.... അതിനു പ്രഥമമായി വേണ്ടത് അല്ലാഹുവിന്റെ യോഗ്യതകൾ ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ സൂക്ഷ്മമായ അപഗ്രഥത്തിനു വിധേയമാക്കുകയാണ്.... ശേഷം അവ മറ്റു വല്ലതിന്നും ചേരുമോ എന്ന് പരിശോധിക്കണം.. ഇല്ലെന്നു വന്നാൽ അല്ലാഹുവല്ലാത്ത മറ്റ് യാതൊന്നിനും ദൈവം ആകാൻ പറ്റുകയില്ല.... അപ്പോൾ അല്ലാഹുവല്ലാത്ത യാതൊന്നിനെയും ആരാധിക്കുകയോ വിളിച്ചു പ്രാർത്ഥിക്കുകയോ ഭരമേല്പിക്കുകയോ ഭയപ്പെടുകയോ ചെയ്തുകൂടാ.... അതായത് അല്ലാഹുവിന് മാത്രമേ അവയൊക്കെയും അർഹതയുള്ളൂ........

🌹2) അര്‍റഹ്മാന്‍ (പരമകാരുണികന്‍):🌹
അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം ഇത്രയേറെ സുന്ദരമായി നിലകൊള്ളുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളുടെയും (ഒന്നൊഴികെ) ആദ്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്യത്തില്‍ അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന സംജ്ഞക്കുശേഷം വരുന്ന നാമം ‘അര്‍റഹ്മാന്‍’ എന്നാണ്. ‘റഹ്മത്ത്’ (കാരുണ്യം) എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമാകുന്ന ഈ ഗുണനാമത്തിന് മറ്റെല്ലാ വിശേഷണങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന വിധത്തിലുള്ള പ്രാധാന്യവുമുണ്ട്. അഞ്ചക്ഷരമുള്ള ‘റഹ്മാന്‍’ എന്ന പദത്തിന് മനുഷ്യന്റെ ഭൌതികജീവിതത്തിലുപരി പാരത്രിക ജീവിതത്തിലും കൂടി അവന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും എന്ന് സൂചിപ്പിക്കുന്നു. കാരണം, അല്ലാഹുതആലായെ വിശേഷിപ്പിക്കുന്നത് ‘റഹ്മാനുദ്ദുന്‍യാ വല്‍ ആഖിറഃ'(ഇഹലോകത്തും പരലോകത്തും കാരുണ്യം കാണിക്കുന്നവന്‍)എന്നാണ്. എന്നാല്‍ ‘റഹ്മത്ത്’ എന്ന ധാതുവില്‍ നിന്ന് തന്നെ എടുത്ത ‘റഹീം’ എന്ന വിശേഷണത്തെക്കുറിച്ച് പറഞ്ഞത്, ‘റഹീമുല്‍ ആഖിറഃ'(പരലോകത്ത് കരുണചൊരിയുന്നവന്‍)എന്നാണ്. ഈ ലോകത്ത് അവന്റെ കാരുണ്യത്തെ തിരിച്ചറിഞ്ഞു ജീവിച്ചവന് അല്ലാഹു പരലോകത്ത് കാരുണ്യം നല്‍കുന്നു. ‘റഹ്മാന്‍’ എന്ന വിശേഷണത്തിലൂടെ ദൈവഭക്തനും ദൈവനിഷേധിക്കും ഈ ലോകത്ത് അല്ലാഹുവിന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും.
“പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതിയൊക്കെയും അല്ലാഹുവിനാണ്. അവന്‍ സര്‍വലോക സംരക്ഷകന്‍” (അല്‍ഫാതിഹഃ 1,2)

🌹3) അര്‍റഹീം (കരുണാനിധി):🌹
‘റഹ്മാന്‍’ എന്ന വിശേഷണം പോലെത്തന്നെയാണ് അല്ലാഹുവിന്റെ ‘റഹീം’ എന്ന വിശേഷണവും. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അഗാധത മനസ്സിലാക്കാനാണ് ഈ നാമവും ഉപയോഗിക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനിന്ന് പ്രാതിഭാസികമായി പ്രപഞ്ചത്തില്‍ പ്രകടമാവുകയും പ്രകാശിതമാവുകയും ചെയ്യുന്നതാണ് അല്ലാഹുവിന്റെ ‘റഹ്മാനിയ്യത്ത്’ എങ്കില്‍, എല്ലാ സൌന്ദര്യത്തിന്റെയും മടക്കവും എത്തിച്ചേരുന്ന ദിവ്യമായ സങ്കേതവും അഭയവുമാണ് അല്ലാഹുവിന്റെ ‘റഹീമിയ്യത്ത്’ എന്നു പറയാം. അല്ലാഹു എന്നാല്‍ അവന്റെ സൃഷ്ടികളെ ശിക്ഷിക്കാന്‍ ഏതുസമയത്തും വാളോങ്ങി നില്‍ക്കുന്ന ഭീകരനായ ഒരു ദൈവമല്ല എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താനായി ഈ രണ്ട് ഗുണവിശേഷങ്ങള്‍ ഖുര്‍ആനില്‍ ധാരാളമായി പരാമര്‍ശിച്ചത് കാണാം. അല്ലാഹു പറയുന്നു: “ഞാന്‍ വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമാണെന്ന് എന്റെ ദാസന്മാരെ അറിയിക്കുക”. (അല്‍ ഹിജ്ര്‍:49)
“എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല”. (യൂസുഫ്: 87)
“അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശചെയ്യുമെന്നോ?” (അസ്സുമര്‍: 43)

🌹4) അല്‍ മലിക് (രാജാവ്):🌹
പരിമിതമായ അര്‍ത്ഥത്തില്‍ ഈ ശബ്ദം മനുഷ്യനെ സംബന്ധിച്ചും ഉപയോഗിക്കാറുണ്ടെങ്കിലും അല്ലാഹുവിനെക്കുറിച്ചുപയോഗിക്കുമ്പോള്‍ അതിന്റെ ആത്യന്തികവും പൂര്‍ണവുമായ അര്‍ത്ഥം കൈവരുന്നു. ഉടമസ്ഥത, പരമാധികാരം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘മലിക്’ എന്ന പദം. പ്രപഞ്ചത്തിലെ സകല സൃഷ്ടി ജാലങ്ങളുടെയും രാജാവും രാജാധിരാജനുമാണ് അല്ലാഹു. ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ‘ജനങ്ങളുടെ രാജാവ്’ (മലികിന്നാസ്) എന്നാണ്. അല്ലാഹുവിനെക്കുറിച്ച് മലിക് (രാജാവ്) മാലിക് (ഉടമസ്ഥന്‍) മലീക് (രാജാധിരാജന്‍) മാലികുല്‍ മുല്‍ക് (ആധിപത്യത്തിന്റെ ഉടമ) എന്നീ സംജ്ഞകള്‍ മാറിമാറി ഉപയോഗിച്ചിരിക്കുന്നതായി കാണാം. എല്ലാ രാജാക്കന്‍മാര്‍ക്കും ഉപരി ഒരു രാജാവുണ്ടെന്നും യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം അവന്റെ ഹസ്തങ്ങളില്‍ നിക്ഷിപ്തമാണെന്നും മനുഷ്യരെ ബോധവാന്മാരാക്കുകയാണ് ഈ വിശേഷണം ചെയ്യുന്നത്.
‘‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു. ഈ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.’’(ആലുഇംറാന്‍:26).
ദൈവവും അവന്റെ ദാസനും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള ഒരു സൂചനയും ഇതിലടങ്ങിയിരിക്കുന്നു.

🌹5) അല്‍ ഖുദ്ദൂസ് (പരമപരിശുദ്ധന്‍):🌹
അല്ലാഹുവിന്റെ സര്‍വാതിശായിത്വത്തെ കുറിക്കുന്ന ഒരു വിശേഷണമാണിത്. ‘അവര്‍ വിശേഷിപ്പിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനാകുന്നു അവന്‍’ എന്ന ഖുര്‍ആന്‍ സൂക്തംകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ഈ പരിശുദ്ധിയാണ്. സൃഷ്ടിയുടെ പരിമിതി ഒരു നിലക്കും ബാധകമാകാത്ത സര്‍വാതിശായിത്വമാണ് ദൈവത്തിന്റേത്. ദൈവം മനുഷ്യന്റെ ബുദ്ധിക്കും ധിഷണക്കും മനീഷിക്കുമെല്ലാം അതീതനായിരിക്കുന്നു. മനുഷ്യന്റെ ലക്ഷ്യങ്ങളിലൊന്നായ പരിശുദ്ധി സ്രഷ്ടാവില്‍ അതിന്റെ പൂര്‍ണതയില്‍ വിളങ്ങുന്നു. അല്ലാഹു പറയുന്നു: ‘‘അവന്‍, അല്ലാഹു. അവനൊഴികെ ആരാധ്യനില്ല. അവന്‍ രാജാവാകുന്നു. പരമപരിശുദ്ധനാകുന്നു.’’(അല്‍ ഹശ്ര്‍:23). സൃഷ്ടികള്‍ സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുകവഴി തങ്ങളുടെ ദൌര്‍ബല്യത്തെയും ന്യൂനതയെയും കുറിച്ച് ബോധവാന്‍മാരായിത്തീരുന്നു. സര്‍വ്വതോന്മുഖമായ പരിശുദ്ധിയും പവിത്രതയും അവന്റെ ജീവിത ലക്ഷ്യമായി ഭവിക്കുകയും ചെയ്യുന്നു.

🌹6) അസ്സലാം (സമാധാനം, രക്ഷ):🌹
ന്യൂനതകളില്‍ നിന്ന് സുരക്ഷിതന്‍, സൃഷ്ടികള്‍ക്ക് രക്ഷ നല്‍കുന്നവന്‍, ഭയത്തില്‍ നിന്ന് മോചനവും സമാധാനവും നല്‍കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശേഷണമാണിത്. സലാം എന്നത് ഇസ്ലാമുമായി ആശയതലത്തിലും പ്രയോഗത്തിലും ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം അവന്റെ പ്രാര്‍ത്ഥനയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും സമാധാനവും ശാന്തിയും നേരുന്നു. തൊട്ടിലില്‍ കിടന്നു കൊണ്ട് ഈസാ നബി പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ സൂറഃമര്‍യമില്‍ 34-ാം വാക്യത്തില്‍ പറയുന്നുണ്ട്. ഭൂമിയിലെ മനുഷ്യരോട് പറയാന്‍ ‘സമാധാനം, സമാധാനം’ എന്ന അഭിവാദ്യവാക്യമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. സ്വര്‍ഗത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച ഒരു പേര് ‘ദാറുസ്സലാം’ (ശാന്തി മന്ദിരം) എന്നാണ്. അതുപോലെ ഭൂമിലോകത്ത് മനുഷ്യര്‍ക്ക് സാമാധാനമാണ് ഖുര്‍ആനും അല്ലാഹുവും ആഗ്രഹിക്കുന്നത്. അതിനാല്‍ മനുഷ്യരോട് ശാന്തിക്കായി പ്രാര്‍ത്ഥിക്കാനും അതിനുവേണ്ടി നിലകൊള്ളാനും  കല്‍പ്പിച്ചിരിക്കുന്നു.

🌹7 ) അൽ മുഅ്മിൻ ( വിശ്വാസി , അഭയംനൽകുന്നവൻ ) : 🌹
വിശ്വാസത്തെ കാത്തുരക്ഷിക്കുന്നവൻ എന്നാണ് ഒരർത്ഥം . ' അംന് ' എന്ന വാക്കിനർത്ഥം സുരക്ഷിതത്വത്തിന്റെ പേരിലുള്ള നിർഭയത്വം എന്നാണ് . പരമസത്യമായ അല്ലാഹുവിലുള്ള വിശ്വാസം മാത്രമാണ് ഒരു മനുഷ്യനെ എല്ലാ ഭയാശങ്കകളിൽനിന്നും മുക്തനാക്കുന്നത് . അല്ലാഹു പറയുന്നു : “ വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ അക്രമവുമായി കൂട്ടിക്കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കാകുന്നു നിർഭയത്വത്തിന്റെ സുരക്ഷിതത്വം ( അംന് ) . നേർവഴികളിലേക്ക് നയിക്കപ്പെടുന്നതും അവർത്തന്നെ ” ( അൽ അൻആം : 82 ) . അല്ലാഹുവിന്റെ സംരക്ഷണം , ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചാൻ വരുമ്പോൾ ചിറകുവിരിച്ച് അതിനടിയിൽ സംരക്ഷിക്കുന്നതുപോലെയുംസംരക്ഷിക്കുന്നതുപോലെയും ആരോരും സഹായിക്കാനില്ലാതെ നിരായുധനായി ശത്രുവിന്റെ മുമ്പിൽ പെട്ടുപോകുന്നവനെ രക്ഷപ്പെടുത്തുന്ന സഹായിയെപ്പോലെയുമായിരിക്കും . അതുപോലെ ഏകനായ അല്ലാഹുവിനെ വിശ്വസിക്കുന്നതിനുപകരം അവനോടൊപ്പം മറ്റു ആരാധ്യരെ പങ്കാളിയാക്കുന്ന അധർമത്തിൽ പെട്ടുപോകുന്നവർക്ക് ദൈവത്തിൽ നിന്ന് കിട്ടുന്ന സംരക്ഷണവും ഇതിൽപ്പെടുന്നു .

🌹8 ) അൽ മുഹൈമിൻ ( സർവ്വരക്ഷകൻ , സംരക്ഷകൻ ) : 🌹

അല്ലാഹു തന്റെ അറിവ് , അധികാരം , സംരക്ഷണം എന്നിവയിലൂടെ അവന്റെ സൃഷ്ടിജാലങ്ങളുടെ കാര്യങ്ങളുടെ യാഥാർഥ്യമറിയുകയും അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു . അവന്റെ ഈ ഗുണമാണ് അവൻ മുഹെമിനാണ് എന്ന്പറയാൻ കാരണം . അതിന് ഉത്തമ ഉദാഹരണമാണ് മരുഭൂമിയിലെ സൌർഗുഹയിൽ പ്രവാചകൻ ( സ ) യും അബൂബക്കർ ( റ ) വും ഒളിച്ചിരിക്കുന്ന വേളയിൽ ഭയന്നുവിറച്ച അബൂബക്കറിനോട് നബി ( സ ) പറഞ്ഞത് : “ അബൂബക്കറേ , ദുഃഖിക്കാതിരിക്കൂ ! അല്ലാഹു നമ്മോടൊപ്പമുണ്ട് ” . അതുപോലെ ‘ വചന’ത്തിന്റെ അവതരണമായ ഖുർആനെകുറിച്ചും ' മുഹൈമിൻ എന്ന വിശേഷണം ഉപയോഗിച്ചതായി കാണാം .

🌹 9 ) അൽ അസീസ് ( പ്രതാപവാൻ , അജയ്യൻ ) :🌹

വളരെ ഗൌരവമുള്ളതും വളരെ ദുർലഭമായി മാത്രം കാണുന്നതും എന്നാൽ ഏവർക്കും പ്രാപിക്കാൻ കഴിയുന്നതുമായ വസ്തുവിനെ മാത്രമേ അസീസ് ( അജയ്യൻ ) എന്നതുകൊണ്ട് വിശേഷിപ്പിക്കാൻ കഴിയൂ . അല്ലാഹു പറയുന്നു : “ വല്ലവനും പ്രതാപം ഉദ്ദേശിക്കുന്ന -വിശ്വസിക്കുകയും അവന് കീഴ്വണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികൾക്കും ആ പ്രതാപത്തിന്റെ പ്രതിഛായ കൈവരുന്നു . “ അവർ പറയുന്നു : “ ഞങ്ങൾ മദീനയിൽ തിരിച്ചെത്തിയാൽ അവിടെ നിന്ന് പ്രതാപികൾ പതിതരെ പുറംതള്ളുകതന്നെ ചെയ്യും . ” എന്നാൽ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികൾക്കുമാണ് . പക്ഷേ , കപടവിശ്വാസികൾ അതറിയുന്നില്ല . ഇത്തരം ഒരു പ്രതാപം ദൈവത്തിന്റെ പ്രതാപത്തിൽ നിന്നും മനുഷ്യന് കിട്ടിയതിന്റെ തെളിവാണ് സ്വന്തം പിതാവിനെയും കാത്ത് മദീനയുടെ കവാടത്തിൽ ഊരിപ്പിടിച്ച വാളുമായി നിൽക്കാൻ അബ്ദുല്ലയെ പ്രേരിപ്പിച്ചത് . " അവനാണ് അല്ലാഹു . അവനല്ലാതെ ദൈവമില്ല . രാജാധിരാജൻ ; പരമപവിത്രൻ , മേൽനോട്ടക്കാരൻ , അജയ്യൻ , പരമാധികാരി , സർവോന്നതൻ , എല്ലാം അവൻ തന്നെ . ജനം പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ് . ” ( അൽ ഹശ്ർ : 23 )

🌹 10 ) അൽ ജബ്ബാർ ( സർവ്വാധിപതി , അടക്കിഭരിക്കുന്നവൻ ) : 🌹

അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളെയും അടക്കിഭരിക്കാനുള്ള അവന്റെ അധികാരത്തിൽ ഒരാൾക്കും പങ്കില്ല . അതുപോലെ അവനെ ഭരിക്കാനോ അവനുതുല്ല്യനാവാനോ ആർക്കും കഴിയില്ല . എന്നാൽ ഈ ആശയത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ചില ആംഗലേയ പരിഭാഷകളിൽ കാണുന്നത് തികച്ചും അസംബന്ധമാണ് . നിഷ്ഠൂരമായി അടക്കിഭരിക്കുന്നവൻ എന്നെല്ലാം ചിലർ അർത്ഥം പറഞ്ഞതായി കാണാം . അല്ലാഹു അവന്റെ കഴിവും അധികാരവും വച്ച് അവന്റെ സൃഷ്ടികളെ ഭരിക്കുന്നു . അതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് . അല്ലാഹുവിന് ഒരു സൃഷ്ടിജാലത്തെയും ആശ്രയിക്കേണ്ടതില്ല . എന്നാൽ എല്ലാ സൃഷ്ടിജാലങ്ങൾക്കും അവന്റെ ആശ്രയം ആവശ്യമാണ് . അത് അവന്റെ പൂർണതയുടെയും അധികാരമഹത്വത്തിന്റെയും ഭാഗമാണ് . “ അവനാണ് അല്ലാഹു . അവനല്ലാതെ ദൈവമില്ല . രാജാധിരാജൻ ; പരമപവിത്രൻ , മേൽനോട്ടക്കാരൻ , അജയ്യൻ , പരമാധികാരി , സർവോന്നതൻ , എല്ലാം അവൻ തന്നെ . ജനം പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ് . ” ( അൽ ഹശ്ർ : 23 ) 11 ) അൽ മുതകബ്ബിർ ( ഗംഭീരമഹിമയുടയവൻ ) : അല്ലാഹു എല്ലാ മഹത്വവും വലിപ്പവും ഉടയവനത്രെ . എന്നാൽ ഇതൊന്നും അല്ലാഹു പുറമേനിന്ന് ആർജിക്കുന്നതല്ല . അവനിൽ മാത്രമാണതുള്ളത് . അതുപയോഗിച്ചുകൊണ്ട് അവനു മുന്നിൽ തലകുനിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത് . അങ്ങനെ ചെയ്യാൻ മടിക്കുന്നവനാണ് മനുഷ്യനിലെ ' മുതകബ്ബിർ ' . മുൻപ് പറഞ്ഞ ജബ്ബാറെന്ന ഗുണവും അതുപോലെ മുതകബ്ബിറെന്ന ഗുണവും മനുഷ്യന് ചേർന്നതല്ല . അല്ലാഹു പറയുന്നു : “ ആകാശ ഭൂമികളിൽ അവന ഗാഭീര്യം , അവൻ പ്രതാപവാനും തന്ത്രജ്ഞനുമാകുന്നു ” . ( അൽ ജാസിയഃ : 37 ) അല്ലാഹുവിന്റെ ഈ പ്രതാപത്തിനും ഗാംഭീര്യത്തിനും മുന്നിൽ മറ്റൊരു ശക്തിക്കും സ്ഥാനമില്ല . അതിനാലാണ് നംറൂദിനെയും ഫിർഔനെയും കിസ്റയെയും കൈസറിനെയും തകർക്കാൻ അല്ലാഹുവിന്റെ പ്രതാപത്തിൽ വിശ്വസിച്ചവർക്ക് സാധിച്ചത് .....

🌹11) അൽ ഖാലിഖ് ( സ്രഷ്ടാവ് , സൃഷ്ടി പദ്ധതി ആവിഷ്കരിക്കുന്നവൻ ) : 🌹

അല്ലാഹു പറയുന്നു : “ നബിയേ , താങ്കൾ പറയുക , അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ് ” ( അർറഅ്ദ് : 16 ) . ഇല്ലായ്മയിൽനിന്ന് സൃഷ്ടികൾക്ക് രൂപം നൽകിയത് അവനാണ് . രൂപകൽപ്പന നടത്തിയവനെന്നും സംവിധാനിച്ചവൻ എന്നും അർത്ഥമുണ്ട് . സൃഷ്ടിപ്പിനെ ഒരു കെട്ടിടനിർമാണത്തോട് ഉപമിച്ചാൽ ' ഖാലിഖ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു എൻജിനീയറുടെ പണിചെയ്യുന്നു എന്നാണ് . എന്നാൽ ഇതുമാത്രമല്ല നിർമാണവും രൂപീകരണവും അല്ലാഹു തന്നെ . അടുത്ത രണ്ട് വിശേഷണങ്ങളിൽനിന്ന് അത് മനസ്സിലാക്കാം . മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അറിയുന്നതോടെ സ്രഷ്ടാവിൽ ജീവിതം അർപ്പിക്കാനും അവനെ ആശ്രയിക്കാനും മനുഷ്യൻബാധ്യസ്ഥനാകുന്നു . ' ഖലഖ ' എന്ന പദത്തിന്റെ സൂക്ഷ്മാർത്ഥം പരിശോധിച്ചാൽ മനസ്സിലാവും , അത് ഇല്ലായ്മയിൽ നിന്ന് ഒരു പുതിയ രൂപത്തെ സൃഷ്ടിച്ചെടുക്കുന്നതിനാണ് പറയുക . " അവനാണ് അല്ലാഹു . സ്രഷ്ടാവും നിർമാതാവും രൂപരചയിതാവും അവൻ തന്നെ . വിശിഷ്ടനാമങ്ങളൊക്കെയും ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീർത്തിച്ചുകൊണ്ടിരിക്കുന്നു . അവനാണ് അജയ്യനും യുക്തിജ്ഞനും അവനുള്ളതാണ് .

🌹12 ) അൽ ബാരിഅ് ( നിർമാതാവ് സൃഷ്ടിപദ്ധതി നടപ്പിലാക്കിയവൻ ) : 🌹

അന്യൂനമായി സൃഷ്ടിക്കുന്നവൻ യുക്തിപൂർവം സംവിധാനം ചെയ്യുന്നവൻ തുടങ്ങിയ അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നു . അതുപോലെ സൃഷ്ടി പദ്ധതി നടപ്പാക്കുന്നവനുമാണ് അല്ലാഹു . അതായത് , കെട്ടിടനിർമാണത്തോട് ഉപമിച്ചാൽ കെട്ടിടനിർമാണ ജോലിക്കാരനും അല്ലാഹു തന്നെയാണ് . സൃഷ്ടിയെ വിരിയിച്ച് വികസിപ്പിച്ചെടുക്കുന്നതിനെയാണ് ‘ ബറഅ ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് . ഈ വാക്ക് പടിപടിയായുള്ള പരിണാമത്തെയും സൂചിപ്പിക്കുന്നു . കളിമണ്ണിന്റെയും ജലത്തിന്റെയും കൃത്യമായ അനുപാതത്തോടുകൂടി പൂർണനായ മനുഷ്യനെ സൃഷ്ടിച്ചെടുത്തവനാണ് അല്ലാഹു . അതിനാലാണ് അല്ലാഹുവിന് ഈ വിശേഷണവും കിട്ടിയത് . “ ഓർക്കുക : മൂസ തന്റെ ജനത്തോടോതി : “ എന്റെ ജനമേ , പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങൾ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു . അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക . നിങ്ങൾ നിങ്ങളെത്തന്നെ ഹനിക്കുക . അതാണ് നിങ്ങളുടെ കർത്താവിങ്കൽ നിങ്ങൾക്കുത്തമം . പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു . അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ . ” ( അൽ ബഖറഃ 54 )

🌹 13) അൽ മുസ്വവ്വിർ ( രൂപം നൽകുന്നവൻ , അനുയോജ്യമായ ആകാരം നൽകുന്നവൻ )🌹

ശിൽപി , രൂപദായകൻ , ചിത്രണം ചെയ്യുന്നവൻ എന്നെല്ലാമാണ് ഈ നാമത്തിനർത്ഥം . പരകോടി സൃഷ്ടിജാലങ്ങളെ വൈവിധ്യപൂർണവും മനോഹരവുമാക്കി സൃഷ്ടിച്ചത് അല്ലാഹുവത്രെ . അത് അവന് മാത്രം സാധ്യമായ ഒരു കഴിവാണ് . " അവനാണ് അല്ലാഹു . സ്രഷ്ടാവും നിർമാതാവും രൂപരചയിതാവും അവൻ തന്നെ . വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ് . ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീർത്തിച്ചുകൊണ്ടിരിക്കുന്നു . അവനാണ് അജയ്യനും യുക്തിജ്ഞനും . ” ( അൽഹശ്ർ : 24 ) “ അവർ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത് . അങ്ങനെ അവരുടെ ഹൃദയങ്ങൾ മുദ്രവെക്കപ്പെട്ടിരിക്കുന്നു . അതിനാൽ അവർക്കൊന്നും തിരിച്ചറിയാ നാകുന്നില്ല . ” ( അത്തഗാബുൻ : 3 ) ‘ സ്വവ്വറ ' എന്ന ക്രിയാധാതുവിനർത്ഥം നിർണിതമായ വർണവുമൊക്കെ നൽകുക എന്നാണ് . കെട്ടിടനിർമാണത്തോടുപമിച്ചാൽ കെട്ടിടത്തിന് മോടിപിടിപ്പിക്കുകയും ബാഹ്യമായി അലങ്കരിക്കുകയും ചെയ്യുന്ന ആളെപ്പോലെ . തന്റെയും താനുൾക്കൊള്ളുന്ന മഹാപ്രപഞ്ചത്തിന്റെയും രൂപഭംഗിയും മനോഹാരിതയും സത്യവിശ്വാസിയായ മനുഷ്യനെ വിനയാന്വിതനും കൃതജ്ഞതാ നിർഭരനുമാക്കി തീർക്കുന്നു...

🌹14 ) അൽ ഗഫ്ഫാർ ( അങ്ങേയറ്റം മാപ്പരുളുന്നവൻ ) :🌹

ഭൂമിയിൽ സൃഷ്ടികളുടെ പാപങ്ങൾക്ക് മാപ്പരുളുകയും മരണാനന്തര ജീവിതത്തിൽ അവരെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നവൻ എന്നർഥം . ' ഗഫറ ' എന്ന പദത്തിന്റെ അർഥം ' മറച്ചുവെച്ചു ' എന്നാണ് . വിട്ടുവീഴ്ച്ച , മാപ്പ് എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്നു . അൽ ഗാഫിർ , അൽ ഗഫൂർ എന്നും അവന് പേരുകളുണ്ട് . അൽ ഗഫ്ഫാർ ആണ് ഏറ്റവും അർഥവ്യാപ്തിയുള്ള നാമം . തെറ്റുചെയ്യുക എന്നുള്ളത് മനുഷ്യന്റെ സ്വഭാവവും മാപ്പ്നൽകുക എന്നത് അല്ലാഹുവിന്റെ മനുഷ്യർ ചെയ്തുകൂട്ടിയ തെറ്റുകൾ ഒരു പക്ഷേ ഒരാൾക്കും സഹിക്കാൻ പറ്റാത്തതായിരിക്കാം . എങ്കിലും അല്ലാഹു അത് മറച്ചുവെക്കുകയും അവന്റെ പശ്ചാത്താപത്താൽ അത് പെറുത്തുകൊടുക്കുകയും ചെയ്യുന്നു . അതുപോലെ ചീത്ത വശത്തെ അവഗണിക്കുകയും നല്ല വശത്തെപുകഴ്ത്തുകയും ചെയ്യുന്നവർ ' ഗഫ്ഫാറി'ന്റെ ഗുണമുള്ളവരാണ് . “ നിങ്ങളിൽ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവർ , തങ്ങളുടെ കുടുംബക്കാർക്കും അഗതികൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവർക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത് . അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ . അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ് . ” ( അന്നൂർ : 22 ) “ ഞാൻ ആവശ്യപ്പെട്ടു നിങ്ങൾ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക . അവൻ ഏറെ പൊറുക്കുന്നവനാണ് ” ( നൂഹ് : 10 ) “ പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും അങ്ങനെ നേർവഴിയിൽ നിലകൊള്ളുകയും ചെയ്യുന്നവർക്കു നാം അവരുടെ പാപങ്ങൾ പൂർണമായും പൊറുത്തുകൊടുക്കും (താഹ 82)

🌹15) അൽ ഖഹ്ഹാർ ( സർവരെയും കീഴടക്കുന്നവൻ ) : ‘🌹

ഖഹറ ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കീഴടക്കി , എല്ലാറ്റിന്റേയും മേൽ സ്വാധീനമുള്ളവനായി എന്നെല്ലാമാണ് . ഒരു വസ്തുവിന്റെ പ്രകൃതിയെ ബലാൽക്കാരം മാറ്റിമറിച്ചു എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട് . അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് . " ഈ ഭൂമി ഒരുനാൾ ഭൂമിയല്ലാതായിത്തീരും . ആകാശങ്ങളും അവയല്ലാതായിമാറും . ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നിൽ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും ” ( ഇബ്റാഹീം : 48 ) ഈ ലോകത്തിലുള്ള സകല വസ്തുക്കൾക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളുണ്ടെങ്കിൽ അതൊന്നും അവയുടെ സ്വന്തമായ കഴിവുകളല്ല , മറിച്ച് അധീശാധികാരിയായ അല്ലാഹുവിന്റെകഴിവിൽ നിന്നുള്ളതാണതെല്ലാം . അല്ലാഹു പറയുന്നു : “ ചോദിക്കുക : ആരാണ് ആകാശ ഭൂമികളുടെ നാഥൻ ?. അല്ലാഹുവാണെന്ന് നീ അവരോട്പറയുക . ശേഷം അവരോട് ചോദിക്കുക : ' എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങൾ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത് ? ചോദിക്കുക : കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ ? ഇരുളും വെളിച്ചവും സമമാണോ ? അതല്ല ; അവരുടെ സാങ്കൽപിക സഹദൈവങ്ങൾ അല്ലാഹു സൃഷ്ടിക്കുന്നപോലെതന്നെ സൃഷ്ടിനടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവർക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത് ? പറയുക : എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ് . അവൻ ഏകനും എല്ലാറ്റിനെയും അതിജയിക്കു ന്നവനുമാണ് ” ( അർറഅ്ദ് : 16 ) സൃഷ്ടികളെല്ലാം ആ അല്ലാഹുവിന്റെ അധീശാധികാരത്തിൻ കീഴിലാണുള്ളത് . അവനെ വെല്ലുന്ന ഒരാളും ലോകത്തില്ല . “ എന്റെ ജയിൽ കൂട്ടുകാരേ , വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം ? അതോ സർവാധിനാഥനും ഏകനുമായ അല്ലാഹുവോ ? ” ( യൂസൂഫ് : 39 )

🌹16 ) അൽ വഹ്ഹാബ് ( ഉദാരമായി നൽകുന്നവൻ ) : 🌹

അല്ലാഹു അവന്റെ സൃഷ്ടികൾക്ക് തന്റെ ഔദാര്യത്തിൽ നിന്ന് അതിരും പരിധിയുമില്ലാതെ നൽകുന്നവനാണ് . ഇത് സൃഷ്ടികർത്താവായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ് . അല്ലാഹു തന്റെ ഔദാര്യത്തിന്റെ വലുപ്പത്തെക്കുറിച്ച് സൃഷ്ടികളോട് ചോദിക്കുന്നുണ്ട് . “ അതല്ല ; പ്രതാപിയും അതദാരമായ നിന്റെ നാഥൻഅനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങൾ ഇവരുടെ വശമാണോ ? ” ( സ്വാദ് : 9 ) അല്ലാഹുവിന്റെ ഔദാര്യത്തിൽ വിവേചനമോ പരിധിയോ ഇല്ല . ദൈവിക മഹത്വത്തിന്റെയും പൂർണതയുടെയും പ്രകടസ്വഭാവമാണ് ഈ ഗുണം . സൃഷ്ടികൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുന്ന ഈ ഗുണത്തിൽ ആരും നിരാശരാവാൻ പാടില്ല . “ അവർ പ്രാർഥിക്കുന്നു : " ഞങ്ങളുടെ നാഥാ , ഞങ്ങളെ നീ നേർവഴിയിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ അതിൽനിന്ന് തെറ്റിച്ചു കളയരുതേ ! നിന്റെ പക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്കു നൽകേണമേ . സംശയമില്ല , നീ തന്നെയാണ് അത്യുന്നതൻ ” ( ആലുഇംറാൻ : 8 )

🌹17 ) അർറസ്സാഖ് ( അന്നദാതാവ് , വിഭവം നൽകുന്നവൻ ) :🌹

പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങൾക്ക് മുഴുവനുംആഹാരം നൽകുക എന്നത് അവന്റെ ചുമതലയായി അവൻ ഏറ്റെടുത്തിരിക്കുന്നു . അവനല്ലാതെ മറ്റൊരാൾക്കും സൃഷ്ടിജാലങ്ങൾക്ക് ആഹാരം നൽകാനുള്ള കഴിവില്ല . അല്ലാഹു പറയുന്നു . “ അല്ലാഹുവാണ് അന്നദാതാവ് , തീർച്ച . അവൻ അതിശക്തനും കരുത്തനും തന്നെ ( അദ്ദാരിയാത് : 58 ) ആഹാരം നൽകുക എന്നു പറഞ്ഞത് രണ്ട് തരത്തിലാണ് . ഒന്ന് മനുഷ്യന്റെ വളർച്ചക്കും പോഷണത്തിനും ആവശ്യമായ ആഹാരം . മറ്റൊന്ന് മനുഷ്യന് ആത്മീയവും ഭൌതികവുമായ അറിവുകൾ നൽകിക്കൊണ്ട് ഇഹപരലോകം പ്രദാനം ചെയ്യുക . സൃഷ്ടികളുടെ അപൂർണതയും ദൈവത്തിന്റെ പൂർണതയുമാണിവിടെ പ്രകടമാവുന്നത് . അല്ലാഹുവിന്റെ ഈ ഗുണത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവൻ തന്റെ ജീവിതത്തിൽ വിഭവദൌർലഭ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടിവരികയില്ല . “ അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ് . അവനിച്ഛിക്കുന്നവർക്ക് അവൻ അന്നം നൽകുന്നു . അവൻ കരുത്തനാണ് ; പ്രതാപിയും . ” ( അശ്ശൂറാ : 19 )

🌹18 ) അൽ ഫത്താഹ് ( വിധിക്കുന്നവൻ , തുറക്കുന്നവൻ ) :🌹

സൃഷ്ടികൾക്കിടയിൽ വിധികൽപ്പിക്കുന്നവൻ , സത്യാസത്യങ്ങളെ സംബന്ധിച്ച അന്തിമ വിധി നൽകുന്നവൻ എന്നെല്ലാം അർഥം . ഖുർആൻ പറഞ്ഞു : “ അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തിൽനിന്ന് രക്ഷപ്പെടുത്തി . അതിലേക്കു തന്നെ തിരിച്ചുവരികയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവരായിത്തീരും . ഞങ്ങൾക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല ; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ . ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ് . അല്ലാഹുവിലാണ് ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നത് . നാഥാ ! ഞങ്ങൾക്കും ഞങ്ങളുടെ ജനത്തിനുമിടയിൽ നീ ന്യായമായ തീരുമാനമെടുക്കേണമേ . തീരുമാനമെടുക്കുന്നവരിൽ ഏറ്റം ഉത്തമൻ നീയാണല്ലോ ” ( അൽ അഅ്റാഫ് : 89 ) . ' ഫതഹ ' എന്ന വാക്കിന് ‘ തുറന്നു ' എന്നാണ് അർഥം . സത്യം തുറക്കപ്പെടുമ്പോഴാണല്ലോ വിജയമുണ്ടാവുക . അന്ത്യനാളിൽ സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്തവൻ വിജയിക്കും . അല്ലാത്തവൻ പരാജയപ്പെടും . സത്യത്തിനായിരിക്കും അന്തിമവിജയം . അത് തീരുമാനിക്കുന്നത് അല്ലാഹുവായിരിക്കും . അതിൽ സൃഷ്ടികൾക്കാർക്കും പങ്കുണ്ടാവില്ല . ഭൌതികമായ . ഉപാധികൾക്കൊണ്ട് അത് അടയുകയോ തുറക്കുകയോ ഇല്ല . സത്യം മുറുകെപ്പിടിക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്നും സത്യത്തിന്റെ വിജയത്തെക്കുറിച്ചോ ദൈവികസഹായത്തെക്കുറിച്ചോ നിരാശവേണ്ടെന്നും ഇത് സൂചന നൽകുന്നു . “ അല്ലാഹു മനുഷ്യർക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കിൽ അത് തടയാൻ ആർക്കും സാധ്യമല്ല . അവൻ തടഞ്ഞു വെക്കുകയാണെങ്കിൽ അതു വിട്ടുകൊടുക്കാനും ആർക്കുമാവില്ല . അവൻ പ്രതാപിയും യുക്തിമാനുമാണ് . " ( ഫാത്വിർ : 2 )

🌹20 ) അൽ അലീം ( സർവ്വജ്ഞൻ ) :🌹

അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും അതിവിശാലവുമാണ് . അത് സകലതിനെയും ചൂഴ്ന്നു നിൽക്കുന്നതാണ് . അതിൽനിന്ന് രഹസ്യമോ പരസ്യമോ ചെറുതോ വലുതോ ആയ ഒന്നും ഒഴിവാകുന്നില്ല . അവൻ സൃഷ്ടികളുടെ ഹൃദയങ്ങളിലുള്ളതുപോലും അറിയുന്നു . അല്ലാഹുവിന്റെ അറിവിൽനിന്ന് ആവിർഭവിക്കുന്നതാണ് സകലവസ്തുക്കളും . അതുപോലെ ഭാവിയും ഭൂതവും ഉൾക്കൊള്ളുന്നതാണ് അവന്റെ അറിവ് . അല്ലാഹു ഇങ്ങനെ എല്ലാം അറിയുന്നവനാണ് എന്ന് ദാസൻ തിരിച്ചറിയുമ്പോഴാണ് താൻ അവനിലേക്ക് മടങ്ങിയെത്തേണ്ടവനാണ് എന്ന ബോധവും ദാസനിലുണ്ടാകുന്നത് . അല്ലാഹുവിന്റെ അറിവിന്റെ ഒരംശം ദാസനിലുമുണ്ട് . എന്നാൽ അത് ചതുരംഗക്കളി കണ്ടുപിടിച്ചവന്റെയും ശേഷം അതുകണ്ട് പഠിച്ചവന്റെയും അറിവുപോലെയാണ് . അതുകൊണ്ട് അറിവിന്റെ അടിസ്ഥാനമായ അല്ലാഹുവിൽ നിന്ന് അറിവുനേടാൻ ശ്രമിക്കൽ ദാസന്റെ ബാധ്യതയാണ് . അറിവുനേടുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ കർമവും കൂടിയാണ് . “ ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കിൽ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ . അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ് . അപ്പോൾ അവർ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അവരെ വിവരമറിയിക്കും . നെഞ്ചകത്തുള്ളതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു . ( ലുഖ്മാൻ : 23 ) “ പറയുക : നമ്മുടെ നാഥൻ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും . പിന്നീട് അവൻ നമുക്കിടയിൽ ന്യായമായ തീരുമാനമെടുക്കും . അവൻ എല്ലാം അറിയുന്ന വിധികർത്താവാണ് . ( സബഅ് : 26 ) “ കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ് . അതിനാൽ നിങ്ങൾ എങ്ങോട്ടു തിരിഞ്ഞു പ്രാർഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട് . അല്ലാഹു അതിരുകൾക്കതീതനാണ് ; എല്ലാം അറിയുന്നവനും . ” ( ബഖറ : 115 ) .

🌹21 ) അൽ ഖാബിള് ( പിടിച്ചുവെക്കുന്നവൻ , ചുരുട്ടുന്നവൻ ) : 🌹

അല്ലാഹു തന്റെ ദാസനുനൽകിയ ഏതനുഗ്രഹവും അവൻ ഇച്ഛിക്കുന്ന വേളയിൽ പിടിച്ചെടുക്കുവാൻ കഴിവുള്ളവനാണ് . അല്ലാഹു നൽകിയ ജീവനും സമ്പത്തും ആഹാരവുമെല്ലാം അവൻ ഉദ്ദേശിക്കുമ്പോൾ സൃഷ്ടികളിൽ നിന്ന് പിടിച്ചെടുക്കുന്നു . " അല്ലാഹു അവനിച്ഛിക്കുന്നവർക്ക് വിഭവങ്ങൾ സമൃദ്ധമായി നൽകുന്നു . വേറെ ചിലർക്കത് പരിമിതപ്പെടുത്തുന്നു . അവർ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു . എന്നാൽ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ് . ” ( അർറഅ്ദ് : 26 ) “ അല്ലാഹു തന്റെ ദാസന്മാർക്കെല്ലാം വിഭവം സുലഭമായി നൽകിയിരുന്നുവെങ്കിൽ അവർ ഭൂമിയിൽ അതിക്രമം കാണിക്കുമായിരുന്നു . എന്നാൽഅവൻ താനിച്ഛിക്കുന്നവർക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു . സംശയമില്ല ; അവൻ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ് ; സ്പഷ്ടമായി കാണുന്നവനും ” . ( അശ്ശൂറ : 27 ) “ അല്ലാഹുവിന് ഉത്തമമായ കടം നൽകുന്നവരായി ആരുണ്ട് ? എങ്കിൽ അല്ലാഹു അത് അയാൾക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും . ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ് . അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം ” . ( അൽ ബഖറഃ 245 )

🌹22 ) അൽ ബാസ്വിത്ത് ( വിശാലമാക്കുന്നവൻ , നിവർത്തിക്കുന്നവൻ ) : 🌹

അൽ ഖാബിള് എന്ന ഗുണത്തിന്റെ വിപരീതാർഥത്തിലുള്ള വിശേഷണമാണിത് . അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് വിഭവങ്ങൾ അത് വിശാലമായി നൽകുന്നവനാണ് . മേൽപ്പറഞ്ഞ രൂപത്തിലുള്ള ഏത് അനുഗ്രഹങ്ങളിലുമാവാം . ആയുസ്സുദീർഘിപ്പിച്ചുകൊണ്ടും സമ്പത്ത് വർദ്ധിപ്പിച്ചുകൊണ്ടും മറ്റുമെല്ലാം . അല്ലാഹു അവന്റെ ദാസനെ പരീക്ഷിക്കുന്നതിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് . മേൽപ്പറഞ്ഞ ഖുർആൻ സൂക്തങ്ങളിലെല്ലാം ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചാണ് പറഞ്ഞിട്ടുള്ളത് .

🌹23 ) അൽ ഖാഫിള് ( താഴ്ത്തുന്നവൻ )🌹

അല്ലാഹു സത്യനിഷേധികളെ സമൂഹത്തിൽ ഇകഴ്ത്താൻ കഴിവുള്ളവനാണ് . അവർക്ക് ദൌർഭാഗ്യം നൽകുന്നു . അവരെ തന്നിൽ നിന്നകറ്റുന്നു . അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിതം നയിക്കാത്തവന് ഇരുലോകത്തും അല്ലാഹു പരാജയവും നിന്ദ്യതയും നൽകുന്നതാണ് . അത് അവന്റെ മാത്രം കഴിവിൽ പെട്ടതാണ് . അല്ലാഹുഇകഴ്ത്തിയവനെ ഉയർത്താനോ അവൻ ഉയർത്തിയവനെ ഇകഴ്ത്താനോ ആർക്കും കഴിയില്ല .

🌹24 ) അർറാഫിഅ് ( ഉയർത്തുന്നവൻ ) :🌹

മേൽപ്പറഞ്ഞതിന്റെ വിപരീതമാണ് ഈ ഗുണം . അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഉയർത്തുന്നു . അതുപോലെ അവരുടെ പദവികൾ ഉയർത്തുകയും അവർക്ക് നേർവഴികാണിച്ചുകൊടുക്കുകയും ചെയ്യുന്നു . “ ആ ചിലരെ നാം മറ്റുള്ളവരേക്കാൾ ദൈവദൂതന്മാരിൽ ശ്രേഷ്ഠരാക്കിയിരിക്കുന്നു . അല്ലാഹു നേരിൽ സംസാരിച്ചവർ അവരിലുണ്ട് . മറ്റു ചിലരെ അവൻ വിശിഷ്ടമായ ചില പദവിയിലേക്കുയർത്തിയിരിക്കുന്നു . മർയമിന്റെ മകൻ യേശുവിന് നാം വ്യക്തമായ അടയാളങ്ങൾ നൽകി . പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തെ പ്രബലനാക്കി . അല്ലാഹുഇച്ഛിച്ചിരുന്നെങ്കിൽ അവരുടെ പിൻമുറക്കാർ അവർക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല . എന്നാൽ അവർ പരസ്പരം ഭിന്നിച്ചു . അവരിൽ വിശ്വസിച്ചവരുണ്ട് . സത്യനിഷേധികളുമുണ്ട് . അല്ലാഹു ഇച്ഛിച്ചിരുന്നെങ്കിൽ അവർ തമ്മിലടിക്കുമായിരുന്നില്ല . പക്ഷേ , അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു . ” ( അൽ ബഖറഃ 253 ) ഇത് അല്ലാഹുവിന്റെ കഴിവും സ്വാതന്ത്യ്രവുമാണ് . അത് സൃഷ്ടികൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും സത്യവാനെ ഉയർത്തുകയും അസത്യവാനെ താഴ്ത്തുകയും വേണം . “ സത്യവിശ്വാസികളേ , സദസ്സുകളിൽ മറ്റുള്ളവർക്കു സൌകര്യമൊരുക്കിക്കൊടുക്കാൻ നിങ്ങളോടാവശ്യപ്പെട്ടാൽ നിങ്ങൾ നീങ്ങിയിരുന്ന് ഇടം നൽകുക . എങ്കിൽ അല്ലാഹു നിങ്ങൾക്കും സൌകര്യമൊരുക്കിത്തരും . ' പിരിഞ്ഞുപോവുക ' എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കിൽ നിങ്ങൾ എഴുന്നേറ്റ് പോവുക . നിങ്ങളിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നൽകപ്പെട്ടവരുടെയും പദവികൾ അല്ലാഹു ഉയർത്തുന്നതാണ് . നിങ്ങൾ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു ” ( അൽ മുജാദ : 11 )

🌹25 ) അൽ മുഇസ്സ് ( പ്രതാപം നൽകുന്നവൻ ) 🌹

അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ഈ ലോകത്ത് അവൻ പ്രതാപം നൽകുന്നു .

🌹26 ) അൽ മുദില്ല് (നിന്ദ്യത നൽകുന്നവൻ ) 🌹
മുകളിൽ പറഞ്ഞതിന്റെ വിപരീതാശയം . തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നൽകുകയും അതിന് വിപരീതമായി പ്രവർത്തിക്കുന്നവന് ഈ ലോകത്തും പരലോകത്തും നിന്ദ്യത നൽകുകയും ചെയ്യുന്നു . തന്റെ ഇച്ഛകളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ ഇച്ഛകൾക്ക് ജീവിതത്തിൽ മുൻതൂക്കം നൽകുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവനെ പ്രതാപവനാക്കുക . എന്നാൽ തന്റെ ഇച്ഛയെപിൻപറ്റിക്കൊണ്ട് അല്ലാഹുവിന്റെ കൽപനകൾക്ക് എതിരു പ്രവർത്തിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും നിന്ദ്യനാക്കിത്തീർക്കുന്നതാണ് . ഒരു മനുഷ്യൻ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത് സൃഷ്ടികളിൽ ചിലരാണെന്ന് വിചാരിക്കുകയും അതുപോലെ അത്യാഗ്രഹം വച്ചുപുലർത്തുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും വ്യാമോഹത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയും ചെയ്താൽഅതവന് നിന്ദ്യതയാണ് സമ്മാനിക്കുക . “ പറയുക : എല്ലാ ആധിപത്യങ്ങൾക്കും ഉടമയായ അല്ലാഹുവേ , നീ ഇച്ഛിക്കുന്നവർക്ക് നീ ആധിപത്യമേകുന്നു . നീ ഇച്ഛിക്കുന്നവരിൽനിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു . നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു . നീ ഇച്ഛിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു . സമസ്ത നിന്റെ സൌഭാഗ്യങ്ങളും കൈയിലാണ് . തീർച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവൻ തന്നെ ” ( ആലുഇംറാൻ : 26 )

🌹27 ) അസ്സമീഅ് ( സർവ്വ ശ്രോതാവ് ) :🌹

എത്ര ചെറുതായാലും എത്ര വലുതായാലും എത്ര അവ്യക്തമായാലും അല്ലാഹു കേൾക്കാത്ത ഒരു ശബ്ദവുമില്ല . അല്ലാഹു മാത്രമാണ് ഈ കഴിവുള്ളവൻ . കൂരിരുട്ടുള്ള രാത്രിയിൽ , ഉറച്ച പാറയിൽ കറുത്ത ഉറുമ്പിഴയുന്ന ശബ്ദം പോലും അവൻ കേൾക്കുന്നു . എന്നാൽ അവൻ കേൾക്കുന്നത് ചെവികൊണ്ടോ ശ്രവണേന്ദ്രിയം കൊണ്ടോ അല്ല . അതുപോലെ അവന്റെ കേൾവിശക്തിക്ക് ഒരിക്കലും യാതൊരു തകരാറും സംഭവിക്കുകയില്ല . അല്ലാഹു ദാസന്റെ വിളികേൾക്കുന്നവനും പ്രാർത്ഥനക്കുത്തരം നൽകുന്നവനുമാണ് . എന്നാൽ അവന്റെ കേൾവിശക്തിക്ക് മനുഷ്യന്റെ കേൾവിശക്തിയുമായി സാമ്യമില്ല . കാരണം , മനുഷ്യന്റെ കേൾവിശക്തിക്ക് ഒരുപാട് പരിമിതികളുണ്ട് . അത് നശിക്കാൻ ഇടയുണ്ട് . അല്ലാഹുവിന്റെ ഈ കഴിവിനെ തിരിച്ചറിഞ്ഞ വ്യക്തി നാവിനെ സൂക്ഷിക്കുകയും അവന്റെ വചനങ്ങൾ കേൾക്കാൻ ചെവിയെ കൂടുതൽ ഉപയോഗപ്പെടുത്തുകയും അതുമുഖേന ദൈവമാർഗം കണ്ടെത്തുകയും ചെയ്യുന്നു . “ നിങ്ങളെ സൃഷ്ടിക്കലും ഉയിർത്തെഴുന്നേൽപ്പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യുംപോലെത്തന്നെയാണ് . സംശയമില്ല ; അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് ” ( ലുഖ്മാൻ : 28 )

🌹28 ) അൽ ബസീർ ( സർവ്വദൃഷ്ടാവ് , എല്ലാം കാണുന്നവൻ ) 🌹

: ഭൂമിയിലെയും ഭൂമിക്കടിയിലെയും ആകാശങ്ങളിലെയും എന്നുവേണ്ട പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളെയും കാണാൻ കഴിയുന്നവൻ അല്ലാഹു മാത്രമാണ് . മനുഷ്യൻ കാണുന്നത് അ അവന്റെ കണ്ണിൽ ഏതെങ്കിലും ഒരു വസ്തുവോ വർണമോ വന്നു പതിയുമ്പോഴാണ് . എന്നാൽ ഇത്തരം യാതൊരു ഉപാധിയും ആവശ്യമില്ലാതെ കാണുന്ന സംഗതിയെക്കുറിച്ച് പൂർണവിവരം നൽകാൻ ശേഷിയുള്ളതാണ് അല്ലാഹുവിന്റെ കാഴ്ച . മനുഷ്യൻ തന്റെ കണ്ണുകൾ ക്കൊണ്ട് കാണേണ്ടത് അല്ലാഹുവിന്റെ ദീനിന് നിരക്കുന്ന സംഗതിമാത്രമായിരിക്കണം . അതുപോലെ മനുഷ്യൻ ദൈവിക ദൃഷ്ടാന്തത്തെക്കുറിച്ച് ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും വേണം . അല്ലാഹു തന്നെ കാണുന്നുണ്ടെന്ന തിരിച്ചറിവോടെയായിരിക്കണംമനുഷ്യൻ പ്രവർത്തിക്കേണ്ടത് . അല്ലാഹു കാണുന്നില്ലെന്ന് വിശ്വസിക്കുന്നവൻ കൊടും ധിക്കാരിയാണ് .

🌹29 ) അൽ ഹകം ( ന്യായാധിപൻ ) : 🌹

ന്യായവിധി നടത്തുന്നവൻ , എല്ലാ വസ്തുക്കളുടെയും അന്തിമവും ആത്യന്തികവുമായ വിധികൽപ്പിക്കുന്നവൻ എന്നെല്ലാമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത് . അല്ലാഹു ആണ് യഥാർത്ഥവിധികർത്താവ് . അവനാണ് ലോകത്തിലെ ഓരോ വസ്തുവും എങ്ങനെ ചലിക്കണമെന്നും എങ്ങനെ ചലിക്കരുതെന്നും നിർണയിക്കുന്നത് . അതിൽ യാതൊരു മാറ്റവുമുണ്ടാവുകയില്ല . ഓരോ വസ്തുവിനും അവൻ ഒരു നിശ്ചിത അളവ് ( ഖദ്ർ ) നിശ്ചയിച്ചിട്ടുണ്ടാകും . അതിൽ അണുഅളവ് കുറയുകയോ കൂടുകയോഇല്ല . മനുഷ്യൻ ഇക്കാര്യങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ്അവന് കർമ്മമണ്ഡലത്തിൽ കൂടുതൽ സ്ഥിരചിത്തനായി നിലകൊള്ളാൻ കഴിയുക . അല്ലാഹുവിന്റെ ഖദ്റിനെയും വിധിയെയും മാറ്റിമറിക്കാൻ ലോകത്തൊരു ശക്തിക്കും സാധ്യമല്ല . “ അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാർഥിക്കരുത് . അവനല്ലാതെ ദൈവമില്ല . സകല വസ്തുക്കളും നശിക്കും . അവന്റെ സത്തയൊഴികെ . അവനു മാത്രമേ കൽപനാധികാരമുള്ളൂ . നിങ്ങളെല്ലാവരും അവങ്കലേക്കുതിരിച്ചു ചെല്ലുന്നവരാണ് ” . ( അൽ ഖസ്വസ് : 88 ) “ നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിൻപറ്റുക . അല്ലാഹു തീർപ്പുകൽപിക്കും വരെ ക്ഷമ പാലിക്കുക . തീർപ്പുകൽപ്പിക്കുന്നവരിൽ അത്യുത്തമൻ അവനാണല്ലോ ” . ( യൂനുസ് : 109 )

🌹30 ) . അൽ അദ്ൽ ( നീതി , ന്യായാധിപൻ ) :🌹

അക്രമത്തിന്റെയും അനീതിയുടെയും വിപരീതമായ നീതി നടപ്പിലാക്കുന്നവനാണ് അല്ലാഹു . നൻമക്ക് നൻമയും തിൻമക്ക് തിന്മയും തുല്യമായി നൽകുന്നവൻ . അതുപോലെ ഭൂമിയിലെ സകല വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ കാര്യത്തിൽ അല്ലാഹു നീതിപാലിച്ചു . ഒരു ന്യൂനതയുമില്ലാതെയാണ് അവൻ അവയെ സൃഷ്ടിച്ചത് . ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ ഓരോ ഘടകത്തിലും എന്തെങ്കിലും തകരാറുണ്ടായാൽ ഭൂമിയുടെ യഥാർഥമായ നിലനിൽപ്പിനെ അത് ബാധിക്കും . അതുപോലെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിന്റെ കാര്യംതന്നെ അപ്രകാരം നീതിയിലധിഷ്ഠിതമാണ് . മനുഷ്യശരീരത്തിന്റെ നിലനിൽപ്പിന് കോട്ടം തട്ടാത്ത രീതിയിലാണ് എല്ലാ പ്രവർത്തനങ്ങളെയും അവൻ സജ്ജീകരിച്ചിരിക്കുന്നത് .അതുപോലെത്തന്നെ അല്ലാഹുവിന്റെ വിശിഷ്ടനാമവും ഗുണവിശേഷവുമായ നീതി എന്നത് സൃഷ്ടികളുടെ നിലനിൽപ്പിനു തന്നെ ആധാരമാണ് . അല്ലാഹുവിന്റെ ഈ ഗുണം അവന്റെ സൃഷ്ടികൾക്കുമുണ്ടാവണമെന്നാണ് അവൻ ആഗ്രഹിക്കുന്നത് . “ അല്ലാഹു നിങ്ങളോടിതാ കൽപ്പിക്കുന്നു : നിങ്ങളെ വിശ്വസിച്ചേൽപ്പിച്ച വസ്തുക്കൾ അവയുടെ അവകാശികളെ തിരിച്ചേൽപിക്കുക . ജനങ്ങൾക്കിടയിൽ തീർപ്പുകൽപ്പിക്കുകയാണെങ്കിൽ നീതിപൂർവം വിധി നടത്തുക . എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങൾക്കു നൽകുന്നത് . അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് ” . ( അന്നിസാഅ് : 58 ) “ വിശ്വസിച്ചവരേ , നിങ്ങൾ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക ; നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും . ഒരു ജനതയോടുള്ള വിരോധം നീതിനടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ . നീതി പാലിക്കുക . അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത് . നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക . നിശ്ചയം , നിങ്ങൾ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു ” . ( അൽമാഇദ : 8 )

🌹31 ) അല്ലത്വീഫ് ( കൃപാനിധി , സൂക്ഷ്മജ്ഞൻ :🌹

നന്മകളുടെ   അതിസൂക്ഷ്മവും പരമരഹസ്യവുമായ വശങ്ങൾ തിരിച്ചറിയുകയും അവ അവയുടെ അവകാശികൾക്ക് എത്തിച്ചുകൊടുക്കുന്നതിൽ കനിവിന്റെ മാർഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ് . അറിവിലും പ്രവൃത്തിയിലും ഉണ്ടാവേണ്ട ഈ ഗുണം പൂർണരൂപത്തിലുള്ളത് അല്ലാഹുവിനു മാത്രമാണ് . ഗർഭസ്ഥശിശുവിന്റെ9 മാസക്കാലത്തെ ഗർഭത്തിലെ ജീവിതം അല്ലാഹുവിന്റെ കൃപയെ വിളിച്ചറിയിക്കുന്നതാണ് . മൂന്ന് ഇരുട്ടറകളിൽ പൊക്കിൾക്കൊടിയിലൂടെ ലഭിക്കുന്ന ആഹാരം മാത്രം കഴിച്ചാണ് അവിടെ കുഞ്ഞ് വളരുന്നത് . അതുപോലെ തള്ളയിൽ വേർപ്പെട്ടാലും ആ കൂഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം അല്ലാഹുവിന്റെ മഹത്തായ കൃപയാണ് പ്രകടമാവുന്നത് . അതുപോലെ മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും അല്ലാഹുവിന്റെ സൂക്ഷ്മദൃഷ്ടിയുണ്ട് . “ അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ് . അവനിച്ഛിക്കുന്നവർക്ക് അവൻ അന്നം നൽകുന്നു . അവൻ കരുത്തനാണ് ; പ്രതാപിയും ” . ( അശ്ശൂറാ : 19 ) “ നീ കാണുന്നില്ലേ ; അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത് ? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു . അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും -തിരിച്ചറിവുള്ളവനുമാണ് . ( അൽഹജ്ജ് : 63 ) “ കണ്ണുകൾക്ക് അവനെ കാണാനാവില്ല . എന്നാൽ അവൻ കണ്ണുകളെ കാണുന്നു . അവൻ സൂക്ഷ്മജ്ഞനാണ് . എല്ലാം അറിയുന്നവനും ” . ( അൽ അൻആം : 103 )

🌹32 ) അൽ ഖബീർ ( സൂക്ഷ്മജ്ഞൻ ) :🌹

അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തെക്കുറിക്കുന്ന മറ്റൊരു നാമമാണിത് . മനുഷ്യരെ സംബന്ധിക്കുന്നതും പ്രപഞ്ചത്തെ സംബന്ധിക്കുന്നതുമായ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ മൂന്ന് കാലങ്ങളിലായി പറയാൻ പറ്റുന്ന വസ്തുക്കളും അവയുടെ യാഥാർഥ്യങ്ങളത്രയും അല്ലാഹുവിന്റെ അറിവിൽ ഉൾപെട്ടിരിക്കുന്നു . ആന്തരികമായ രഹസ്യങ്ങൾ അറിയുന്നവൻ എന്ന നിലക്കാണ് ' ഖബീർ ' എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നത് . മനസ്സിൽ മനുഷ്യൻ ഒളിപ്പിച്ചുവെക്കുന്ന ചതി , വഞ്ചന , കാപട്യം , ഭൌതികലോകത്തോടുള്ള പ്രേമം പോലുള്ള ഗോപ്യകാര്യങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട് . ഈ ബോധം മനുഷ്യനുണ്ടാകുമ്പോൾ അതവനെ തെറ്റുകളിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നു . “ നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക . ഭിന്നിക്കരുത് . അല്ലാഹു നിങ്ങൾക്കുനൽകിയ അനുഗ്രഹങ്ങളോർക്കുക : നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നു . പിന്നെ അവൻ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി . അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു . നിങ്ങൾ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു . അതിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചു . ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചു തരുന്നു ; നിങ്ങൾ സന്മാർഗം പ്രാപിച്ചവരാകാൻ ” . ( ആലുഇംറാൻ : 103 ) “ നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത് ? തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥൻ തന്നെ മതി ” . ( അൽ ഇസ്റാഅ് : 17 )

🌹33. അൽ ഹലീം ( അപാരസഹനശീലൻ ) ‘🌹

ഹിൽമ് ' എന്ന ധാതുവിൽ നിന്നുണ്ടായ ഈ വിശേഷണത്തിന് സഹനം , വിവേകം , ഇണക്കം , പരമജ്ഞാനം തുടങ്ങിയ അർഥങ്ങളാണുള്ളത് . അവന്റെ ദാസന്മാരുടെമേൽ ഏറെ സഹനമുള്ളവനും അവർക്ക് പൊറുത്തുകൊടുക്കുന്നവനുമാകുന്നു . സൃഷ്ടികൾ തെറ്റുചെയ്യുമ്പോൾ ഉടനടി പ്രതികാര നടപടി സ്വീകരിക്കുകയോ ശിക്ഷനടപ്പാക്കുകയോ ചെയ്യാതെ അവർക്ക് പശ്ചാത്തപിക്കാനും തെറ്റുതിരുത്താനുമുള്ള അവസരം അവൻ നൽകുന്നു . ഖുർആനിൽ പലയിടങ്ങളിലും അല്ലാഹുവിന്റെ ഗുണമായും സൃഷ്ടികളുടെ ഗുണമായും ഇതു സൂചിപ്പിച്ചതായിക്കാണാം . അൽഹലീം എന്ന വിശേഷണം സ്രഷ്ടാവിനുള്ളതുപോലെ സൃഷ്ടികൾക്കും ആവശ്യമാണ് . അതവരുടെ സൽഗുണങ്ങളിൽപ്പെടുന്നു . “ ഏഴാകാശങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീർത്തനം ചെയ്തുകൊണ്ടിരിക്കുന്നു . അവന്റെ സ്തുതി പ്രകീർത്തിക്കാത്ത യാതൊരു വസ്തുവുമില്ല . പക്ഷേ , നിങ്ങൾ അവയുടെ പ്രകീർത്തനം ഗ്രഹിക്കുന്നില്ല . അവൻ വളരെ കനിവുള്ളവനും പൊറുക്കുന്നവനുമാകുന്നു എന്നത് യാഥാർഥ്യം . ” ( അൽ ഇസ്റാഅ് : 44 ) , “ അല്ലാഹുവിന്റെ മാർഗത്തിൽ ദേശത്യാഗം ചെയ്ത് പിന്നെ വധിക്കപ്പെടുകയോ സ്വാഭാവികമായി മരിക്കുകയോ ചെയ്തവരുണ്ടല്ലോ ,അവർക്ക് അല്ലാഹു വിശിഷ്ട വിഭവങ്ങൾ നൽകുന്നുണ്ട് . നിശ്ചയം , അല്ലാഹു അത്യുത്തമനായ വിഭവദാതാവാണല്ലോ . അവർ തൃപ്തിപ്പെടുന്നിടത്തേക്ക് അവൻ അവരെ എത്തിക്കും . നിസ്സംശയം , അല്ലാഹു സർവജ്ഞനും കൃപയുള്ളവനുമല്ലോ ” . ( അൽഹജ്ജ് : 58,59 )

🌹34. അൽഅളീം : ഗാംഭീര്യമുള്ളവൻ , മഹാൻ ,🌹

തന്റെ സത്തയുടെ യാഥാർഥ്യം ആരാലും പ്രാപിക്കാൻ കഴിയാത്തവൻ , തന്റെ സത്തയുടെ മഹത്വത്തിന് അറ്റമോ ആരംഭമോ ഇല്ലാത്തവൻ എന്നൊക്കെ അർഥമുണ്ട് . അല്ലാഹുവിന്റെ എല്ലാ തരത്തിലുമുള്ള ഗാംഭീര്യത്തെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണിത് . വലുപ്പം രണ്ട് തരത്തിലുണ്ട് കാഴ്ചയിലൊതുങ്ങുന്നത് . മല , ആന പോലുള്ളവ ഉദാഹരണം . രണ്ട് : കാഴ്ചയിൽ ഒതുങ്ങാത്തത് . ഭൂമി , ആകാശം പോലുള്ളവ ഉദാഹരണം . എല്ലാത്തരം വലുപ്പത്തേക്കാളും മഹത്തരമാണ് അല്ലാഹുവിന്റെ വലുപ്പം . ഗുരുനാഥൻ ശിഷ്യന്മാർക്ക് അളീമാണ് . പ്രവാചകൻ സമുദായത്തിന് അളീമാണ് . എന്നാൽ ഇതിനെല്ലാം മുകളിലാണ് അല്ലാഹുവിന്റെ മഹത്വവും ഔന്നിത്യവും . " അതിനാൽ പ്രവാചകൻ , തന്റെമഹനീയ നാഥന്റെ നാമത്തെ പ്രകീർത്തിക്കുക . ” ( അൽവാഖിഅ : 74 ) , “ നിങ്ങൾ മൂസായോടു പറഞ്ഞതോർക്കുക : ' അല്ലാഹുവിനെ ( നിന്നോട് സംസാരിക്കുന്നതായി ) ഞങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് പരസ്യമായി കാണും വരെ , നീ പറയുന്നതൊന്നും ഞങ്ങൾ വിശ്വസിക്കുന്നതല്ലതന്നെ . ' അപ്പോൾ , നോക്കിനിൽക്കെ ഒരു മഹാസ്ഫോടനം നിങ്ങളെ പിടികൂടി . നിങ്ങൾ ജീവനറ്റു നിലംപതിച്ചു . എങ്കിലും പിന്നെയും നാം നിങ്ങളെ ഉയിർത്തെഴുന്നേൽപിച്ചു . ഈ അനുഗ്രഹങ്ങളെത്തുടർന്നെങ്കിലും നിങ്ങൾ നന്ദിയുള്ളവരായെ ങ്കിലോ . ” ( അൽബഖറ : 55 , 56 )

🌹35. അൽഗഫൂർ ( ഏറെ പൊറുക്കുന്നവൻ )🌹

അൽഗഫ്ഫാർ എന്നതിന്റെ അർഥത്തിൽത്തന്നെയാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാൽ അൽഗഫ്ഫാർ എന്നതിന് അർഥ വ്യാപ്തി കൂടുതലുണ്ട് . അൽ ഗഫ്ഫാർ എന്നാൽ പലപ്രാവശ്യം ആവർത്തിച്ചു പൊറുത്തുകൊടുക്കുന്നവൻ എന്നാണർഥം . എന്നാൽ ഗഫൂർ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവൻ എന്നാണ് . “ ഈ ജനം നന്മക്കുമുമ്പേ തിന്മക്കുവേണ്ടി തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു . 14 എന്നാലോ , ഇവർക്കുമുമ്പ് ( ഈ നയം സ്വീകരിച്ചവരുടെ മേൽ ദൈവികശിക്ഷയുടെ പാഠം പഠിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു . മനുഷ്യർ അതിക്രമങ്ങൾ ചെയ്തിട്ടും നിന്റെ റബ്ബ് അവരോട് വിട്ടുവീഴ്ചയോടെ വർത്തിക്കുന്നു എന്നത യാഥാർഥ്യം . നിന്റെ റബ്ബ് കഠിനമായി ശിക്ഷിക്കുന്നവനാകുന്നു എന്നതും യാഥാർഥ്യമാകുന്നു . ” ( അർറഅദ് : 6 ) , “ “ അവൻ പൊറുക്കുന്നവനാകുന്നു , സ് നേഹമുള്ളവനാകുന്നു . ” ( അൽബുറൂജ് : 14 ) .

🌹36. അശ്ശുക്കൂർ ( കൃതജ്ഞൻ , അനുമോദിക്കുന്നവൻ )🌹

അല്ലാഹുവിനെക്കുറിച്ച് ഇത് പറയുമ്പോൾ അർഥം , സൽക്കർമങ്ങളെ ഏറ്റുവാങ്ങി സ്വീകരിക്കുകയും അവയെ അംഗീകരിച്ച് അനുമോദിക്കുകയും ചെയ്യുന്നവൻ എന്നാണ് . അല്ലാഹു മനുഷ്യന്റെ ചെറിയ പ്രവർത്തികളെപ്പോലും അംഗീകരിക്കുകയും അതിന് അർഹിക്കുന്നതിലധികം പ്രതിഫലം നൽകുകയും ചെയ്യുന്നവനാണ് . മനുഷ്യന്റെ പ്രവൃത്തികളെ ഇത്രയധികം അംഗീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന അല്ലാഹുവിന് മനുഷ്യൻ എത്ര നന്ദി ചെയ്താലും മതിയാവില്ല . അല്ലാഹുവിന്റെ മഹത്തായ ഈ ഗുണം മനഷ്യരിലേക്കും വ്യാപിക്കേണ്ടതുണ്ട് . “ ഇതത്രെ , വിശ്വസിച്ചവരും സൽക്കർമങ്ങളനുഷ്ഠിച്ചവരുമായ ദൈവദാസന്മാർക്ക് അല്ലാഹു നൽകുന്ന സുവിശേഷം . പ്രവാചകൻ , ജനത്തോട് പറയുക : ഈ ദൌത്യത്തിന് യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോടാവശ്യപ്പെടുന്നില്ല . പക്ഷേ , ധർമസ്നേഹം തീർച്ചയായും കാംക്ഷിക്കുന്നു . വല്ലവനും നന്മയാർജിക്കുകയാണെങ്കിൽ , നാം അവന് ആ നന്മയിൽ വളരെ വർധനവുണ്ടാക്കിക്കൊടുക്കുന്നു . അല്ലാഹു വളരെ മാപ്പരുളുന്നവനും മൂല്യമംഗീകരിക്കുന്നവനു മല്ലോ . ” ( അശ്ശൂറാ : 23 ) , “ ജീവനുള്ളതൊന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കുക സാധ്യമല്ല . മരണമാകട്ടെ , അവധി നിശ്ചയിച്ച് എഴുതപ്പെട്ടതുമാകുന്നു . ഇവിടെ ഭൌതികലാഭം ഉദ്ദേശിച്ചു പ്രവർത്തിക്കുന്നവനു നാം ഇഹത്തിൽതന്നെ പ്രതിഫലം നൽകുന്നു . പാരത്രികഫലം കാംക്ഷിച്ചു പ്രവർത്തിക്കുന്നവന്നോ പരത്തിലുംപ്രതിഫലം നൽകുന്നു . നന്ദി കാണിക്കുന്നവർക്ക് തീർച്ചയായും അവരുടെ പ്രതിഫലം നാം നൽകുന്നതാകുന്നു . ” ( ആലുഇംറാൻ : 145 )

🌹37. അൽഅലിയ്യ് ( അത്യുന്നതൻ ) 🌹

അല്ലാഹുവിന്റെ പദവിക്കുമുകളിൽ യാതൊരു പദവിയുമില്ല . മനുഷ്യൻ മനസ്സിലാക്കിയതിൽനിന്നെല്ലാം അതീതമായ ഔന്നത്യത്തിന്റെ ഉടമയാണ് അല്ലാഹു . ദാസൻ എത്ര ഉയർന്നാലും അല്ലാഹുവിന്റെ പദവിയിലെത്താൻ കഴിയില്ല . ' അല ' , ‘ ഉലുവ്വ് ' എന്നീ ധാതുക്കളിൽനിന്നാണ് വിശേഷണമുണ്ടായത് . ഇതിനർഥം സർവ്വതിന്റെയും മുകളിലുള്ളത് എന്നാണ് . “ ഇതെന്തുകൊണ്ടെന്നാൽ , അല്ലാഹു തന്നെയാകുന്നു സത്യം ! അവനെ വെടിഞ്ഞ് അവർ പ്രാർഥി ച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാകുന്നു . അത്യുന്നതനും മഹനീയനായവനും അല്ലാഹു തന്നെ . ” ( അൽഹജ്ജ് : 62 ) , “ അല്ലാഹുബ്രഹ്മാണ്ഡ പാലകനായ അവൻ നിത്യജീവത്തായ അസ്തിത്വമാകുന്നു . അവനല്ലാതെ ദൈവമില്ല . അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല . വാന - ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു . അവന്റെ സന്നിധിയിൽ അനുമതി കൂടാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര് ? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവൻ അറിയുന്നു . അവർക്ക് അദൃശ്യമായതും അവൻ അറിയുന്നു . അവന്റെ ജ്ഞാനത്തിൽനിന്ന് ഒന്നും തന്നെ ഉൾക്കൊള്ളാൻ അവർക്കാവില്ല അവരെ അറിയിക്കണമെന്ന് അവൻ സ്വയം ഉദ്ദേശിച്ചതല്ലാതെ . അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു . അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല . അവൻ അത്യുന്നതനും അതിഗംഭീരനും തന്നെ . ” ( അൽബഖറ : 255 )

🌹 38. അൽകബീർ ( മഹത്വമുടയവൻ , മഹനീയൻ )🌹

അല്ലാഹു ആദിയുംഅന്ത്യവുമില്ലാത്തവനാകുന്നു . സൃഷ്ടികളുമായുള്ള എല്ലാ സാദൃശ്യങ്ങൾക്കും അതീതനും എല്ലാ അർഥത്തിലുമുള്ള ഔന്നത്യവും മഹത്വവും ഉള്ളവനുമാകുന്നു . വലിപ്പം നടിക്കുക എന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഗുണമാണ് . സൃഷ്ടികളിലാരെങ്കിലും വലിപ്പം നടിച്ചാൽ അല്ലാഹു അവരെ ശിക്ഷിക്കും . അല്ലാഹുവിന്റെ മഹത്വത്തെയും വലിപ്പത്തെയും സൂചിപ്പിക്കുന്ന ഈ മുദ്രാവാക്യമാണ് അഞ്ച് സമയവും പള്ളികളിൽനിന്ന് ഉയർന്നു കേൾക്കുന്ന ബാങ്കിൽ ആവർത്തിക്കപ്പെടുന്നത് . അല്ലാഹുവിന്റെ ഈ ഔന്നത്യത്തെ മനസ്സിലാക്കിയവൻ അവന്റെ മുന്നിലല്ലാതെ മറ്റാർക്കുമുമ്പിലും തലകുനിക്കുകയില്ല . “ അല്ലാഹുവിന്റെ സമക്ഷത്തിൽ ആർക്കുവേണ്ടിയും ഒരു ശിപാർശയും ഫലപ്പെടുകയില്ല- ശിപാർശ ചെയ്യാൻ അല്ലാഹു അനുമതി നൽകിയവർക്കല്ലാതെ . അങ്ങനെ അവരുടെ ഹൃദയങ്ങളിൽനിന്ന് പരിഭ്രമമകലുമ്പോൾ , അവർ ശിപാർശകരോട് ചോദിക്കുന്നു : ' നിങ്ങളുടെ റബ്ബ് എന്താണ് മറുപടി പറഞ്ഞത് ? ' അപ്പോൾ അവർ പറയും : ' സത്യമായ മറുപടി കിട്ടി . അവൻ അത്യുന്നതനും വലിയവനുമല്ലോ . ” ( സബഅ് : 23 ) , “ പുരുഷന്മാർ സ്ത്രീകളുടെ നാഥന്മാരാകുന്നു .അല്ലാഹു അവരിൽ ചിലരെ മറ്റുള്ളവരെക്കാൾ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും , പുരുഷന്മാർ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത് . അതിനാൽ നല്ലവരായ വനിതകൾ അനുസരണശീലരാകുന്നു . പുരുഷന്മാരുടെ അഭാവത്തിൽ , അല്ലാഹുവിന്റെ മേൽനോട്ടത്തിലും സംരക്ഷണത്തിലും അവർ ഭർത്താക്കന്മാരോടുള്ള ബാധ്യതകൾ പൂർത്തീകരിക്കുന്നവരുമാകുന്നു .  ഭാര്യമാർ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോൾ നിങ്ങൾ അവരെ സദുപദേശംചെയ്യുക . കിടപ്പറകളിൽ പിരിഞ്ഞിരിക്കുക , അടിക്കുക .അങ്ങനെ അനുസരണമുള്ളവരായിത്തീർന്നാൽ പിന്നെ അവരെ ദ്രോഹിക്കുവാൻ ന്യായം തേടാവതല്ല . മീതെ , അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓർത്തിരിക്കുക " . ( അന്നിസാഅ് : 34 )

🌹39. അൽഹഫീള് ( കാത്തുരക്ഷിക്കുന്നവൻ )🌹

റുബൂബിയ്യത്തിന്റെ അർഥതലങ്ങളിൽ ഉൾപ്പെട്ടതാണെങ്കിലും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും അതിന്റെ പ്രത്യേകതകൾക്കനുസരിച്ച് സംരക്ഷിക്കുന്നവനായതിനാലാണ് ഈ വിശേഷണം പ്രത്യേകം എടുത്തു പറഞ്ഞത് . ഓരോ വസ്തുവും പ്രപഞ്ചത്തിലെവിടെയാണോ സ്ഥിതി ചെയ്യേണ്ടത് അവിടെത്തന്നെ സ്ഥിതി ചെയ്യാനും അതിന് എന്ത് പ്രവർത്തനമാണോ നിർവഹിക്കാനുള്ളത് അത് നിർവഹിക്കാനും അല്ലാഹുവിന്റെ സംരക്ഷണം കൂടിയേ തീരൂ . ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മനുഷ്യൻ സ്വശരീരത്തിലേക്കും പ്രപഞ്ചത്തിലേക്കുമൊന്ന് കണ്ണോടിച്ചാൽമതി . ഏതെങ്കിലും ഒരു വസ്തു മനുഷ്യ ശരീരത്തിലാവട്ടെ പ്രപഞ്ചത്തിലാവട്ടെ അതിന്റെ സ്ഥാനത്തുനിന്ന് വ്യതിചലിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനുഷ്യന് മനസ്സിലാക്കാവുന്നതേയുള്ളൂ . ഇതെല്ലാം അല്ലാഹുവിന്റെ അൽ ഹഫീള് എന്ന ഗുണത്തെ വിളിച്ചോതുന്നതാണ് . “ നിങ്ങൾ പുറംതിരിയുകയാണെങ്കിൽ തിരിഞ്ഞുകൊള്ളുക . ഏതൊരു സന്ദേശവുമായിട്ടാണോ ഞാൻ നിങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ളത് , അതു നിങ്ങൾക്ക് എത്തിച്ചുകഴിഞ്ഞു . ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിർത്തെഴുന്നേൽപിക്കും .അവന് ഒരു ദ്രോഹവും ചെയ്യാൻ നിങ്ങളെക്കൊണ്ടാവില്ല . നിശ്ചയം , എന്റെ റബ്ബ് സകല വസ്തുക്കളിലും മേൽനോട്ടമുളളവനാകുന്നു . ' ( ഹൂദ് : 57 ) , ' ' അല്ലാഹു - ബ്രഹ്മാണ്ഡ പാലകനായ അവൻ - നിത്യജീവത്തായ അസ്തിത്വമാകുന്നു . അവനല്ലാതെ ദൈവമില്ല . അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല . വാന ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു . അവന്റെ സന്നിധിയിൽ അനുമതി കൂടാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര് ? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവൻ അറിയുന്നു . അവർക്ക് അദൃശ്യമായതും അവൻ അറിയുന്നു . അവന്റെ ജ്ഞാനത്തിൽനിന്ന് ഒന്നുംതന്നെ ഉൾക്കൊള്ളാൻ അവർക്കാവില്ല - അവരെ അറിയിക്കണമെന്ന് അവൻ സ്വയം ഉദ്ദേശിച്ചതല്ലാതെ . അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു . അവയുടെ സംരക്ഷണം അവനെഒട്ടും ക്ഷീണിപ്പിക്കുന്നതല്ല . അവൻ അത്യുന്നതനും അതിഗംഭീരനും തന്നെ . ” ( അൽബഖറ : 255 )

🌹40. അൽമുഖീത്ത് ( ആഹാരം നൽകുന്നവൻ )🌹

ഇത് അല്ലാഹുവിന്റെ ' അർറസാഖ് എന്ന വിശേഷണത്തിന്റെ ആശയം തന്നെയാണെങ്കിലും റസാഖ് എന്ന പദത്തിന് വിശാലമായ അർഥവും മുഖീത്ത് എന്നതിന് പരമിതമായ അർഥവുമാണുള്ളത് . ഖൂത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്റെ നിലനിൽപിനാവശ്യമായ ഭക്ഷണമാണ് . ആഹാരം നിർമിക്കുന്നവനും നൽകുന്നവനുമാണ് അല്ലാഹു . കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവൻ എന്നൊരർഥം കൂടി ഇതിനു ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയതായി കാണാം . ആർ നന്മ ശിപാർശ ചെയ്യുന്നുവോ അവന് അതിൽ പങ്ക് ലഭിക്കും . ആർ തിന്മ ശിപാർശ ചെയ്യുന്നുവോ അവന് അതിലും പങ്ക് ലഭിക്കും . അല്ലാഹു സകല സംഗതികളിലും നോട്ടമുള്ളവനാകുന്നു . ( അന്നിസാഅ് : 85 )

🌹41. അൽ ഹസീബ് ( വിചാരണ ചെയ്യുന്നവൻ , മതിയായവൻ )🌹

അന്ത്യനാളിൽ മനുഷ്യരെ വിചാരണ ചെയ്യുന്നവനും , അവരുടെ കണക്കുകൾ രേഖപ്പെടുത്തിവെക്കുന്നവനുമാണ് അല്ലാഹു . മനുഷ്യന് എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കാനും അവനെ പരീക്ഷിക്കാനും അവനെ വിചാരണചെയ്യുവാനും കഴിവുള്ളവനും മതിയായവനുമാണ് അല്ലാഹു . “ വിവാഹപ്രായമാകുന്നതുവരെ പരീക്ഷിച്ചുകൊണ്ടിരിക്കുക . പിന്നെ , അനാഥകളെ അവർക്കു വിവേകമെത്തിയെന്നു കണ്ടാൽ അവരുടെ സമ്പത്ത് തിരിച്ചേൽപിച്ചു കൊടുക്കേണം . അവർ വളർന്നുവലുതായി , അവകാശം ചോദിക്കുമെന്ന് ഭയന്ന് , നിങ്ങൾ അവരുടെ ധനം നീതിവിട്ട് ധൂർത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു . അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവൻ സമ്പന്നനാണെങ്കിൽ , അവൻ അത് പറ്റാതെ സൂക്ഷിക്കട്ടെ . ദരിദ്രനാണെങ്കിലോ , അതിൽനിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ . അവരുടെ ധനം തിരിച്ചേൽപിച്ചുകൊടുക്കുമ്പോൾ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു . കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവന അല്ലാഹു . ” ( അന്നിസാഅ് : 6 )

🌹42. അൽ ജലീൽ ( സമ്പൂർണൻ , ശ്രേഷ്ഠൻ )🌹

സത്തയിലും ഗുണവിശേഷങ്ങളിലും പൂർണതയുള്ളവൻ , ഏറ്റവും മഹത്വമുടയവൻ എന്നീ അർഥങ്ങളുണ്ട് . ഖുർആനിൽ ഈ വിശേഷണം ദുൽജലാൽ ( മഹത്തമുടയവൻ ) എന്ന രൂപത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത് . അല്ലാഹുവാണ് പൂർണതയുടെ എല്ലാ അംശങ്ങളെയും ഉൾക്കൊള്ളുന്നവൻ . നിരുപാധികമായ സൌന്ദര്യവും പൂർണതയും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് . അല്ലാഹുവിന്റെ ഈ ഗുണത്തെ ഉൾക്കൊണ്ടവൻ അവന്റെ സൌന്ദര്യത്തിന്റെയും ശ്രേഷ്ഠതയുടെയും അംശം തന്നിലേക്കും ആവാഹിക്കാൻ ശ്രമ നടത്തണം . “ നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേ ഷിക്കുന്നതുള്ളൂ . ” ( അർറഹ്മാൻ : 27 ) , " പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെനാമമെത്ര പരിശുദ്ധം ! ” ( അർറഹ്മാൻ : 78 )

🌹 43. അൽകരീം ( അത്യുദാരൻ , ആദരണീയൻ ) 🌹

ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കൾക്കും ആവശ്യമായത് നൽകുന്നത് അല്ലാഹുവാണ് . അതിൽ യാതൊരുവിധ കുറവും വരുത്താത്തവനാണ് അല്ലാഹു . മനുഷ്യന് സന്മാർഗം കാണിച്ചുകൊടുത്തു . അവന്റെ തെറ്റുകൾക്ക് മാപ്പുനൽകി . അതുപോലെ എല്ലാത്തരത്തിലുമുള്ള ഔദാര്യവും മനുഷ്യന് നൽകി . അല്ലാഹു വാഗ്ദാനം പാലിക്കുന്നവനും കൊടുത്തവർക്കു വീണ്ടും വീണ്ടും കൊടുക്കുന്നവനുമാണ് . അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും നിലനിന്നുപോകുന്നത് . “ അല്ലയോ മനുഷ്യാ , ഉദാരനായ നിന്റെ നാഥന്റെ കാര്യത്തിൽ നിന്നെ വഞ്ചിത നാക്കിയതെന്ത് ? ” ( അൽഇൻഫിത്വാർ : 6)

🌹44. അർറഖീബ് ( ഏറെ ജാഗ്രത പുലർത്തുന്നവൻ , നിരീക്ഷകൻ )🌹

അല്ലാഹു മനുഷ്യനെയും പ്രപഞ്ചത്തെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ് . അല്ലാഹുവിന്റെ ഈ നിരീക്ഷണത്തിൽ നിന്ന് ഒരിക്കലും പ്രപഞ്ചവും അതിലെ ഒരു വസ്തുവും ഒഴിവാകുന്നില്ല . മനുഷ്യരുടെ നന്മ തിന്മകൾ സദാസമയം വീക്ഷിക്കുന്ന അല്ലാഹുവിന് ആ വിഷയത്തിൽ യാതൊരു പിഴവും സംഭവിക്കുകയില്ല . “ അല്ലയോ മനുഷ്യരേ , നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിൻ . ഒരൊറ്റ ആത്മാവിൽനിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടിൽനിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവന അവൻ .ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങൾ പരസ്പരം അവകാശങ്ങൾ ചോദിക്കുന്നത് , ആ അല്ലാഹുവിനെ ഭയപ്പെടുവിൻ . കുടുംബബന്ധങ്ങൾ തകരുന്നതു സൂക്ഷിക്കുവിൻ . അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക . ” ( അന്നിസാഅ് : 1 45. അൽ മുജീബ് ( ഉത്തരം നൽകുന്നവൻ ) പ്രാർഥനക്ക് ഉത്തരം നൽകുന്നവൻ . വിഷമിക്കുന്നവരുടെ വിഷമങ്ങൾ അകറ്റുന്നവൻ . അല്ലാഹു തന്റെ സൃഷ്ടികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നവനാണ് . അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽനിന്ന് ആരും നിരാശപ്പെടേണ്ടതില്ല . അല്ലാഹു തന്റെ ദാസൻമാരെ സഹായിക്കുന്നതിനായി സദാസന്നദ്ധനായിനിൽക്കുകയാണ് . അതിനാൽ അടിമകളോട് പ്രാർഥിക്കാൻ കൽപ്പിച്ചിരിക്കുന്നു . ഉപദ്രവകരമായ കാര്യങ്ങൾക്കു വേണ്ടി പ്രാർഥിച്ചാൽ അല്ലാഹു പ്രാർത്ഥന സ്വീകരിക്കുകയില്ല . ഇതുപോലെമനുഷ്യന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവന്റെ വിളിക്കുത്തരം നൽകാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ് . “ പ്രവാചകാ , എന്റെ അടിമകൾ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാൽ അവർക്കു പറഞ്ഞുകൊടുക്കുക : ഞാൻ അവരുടെ വിളിക്കുന്നവൻ അടുത്തുതന്നെയുണ്ട് . എന്നെ വിളിച്ചാൽ ആ വിളി കേട്ട് ഞാൻ ഉത്തരം നൽകുന്നു . അതിനാൽ അവർ എന്റെ വിളിക്ക് ഉത്തരം നൽകട്ടെ . എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ . ( നീ ഇതെല്ലാം അവരെ കേൾപ്പിക്കുക ) അവർ സന്മാർഗം ഗ്രഹിച്ചെങ്കിലോ . ” ( അൽബഖ്റ : 186 ) , " നാഥൻ അവർക്ക് ഉത്തരമരുളി : സ്ത്രീയാവട്ടെ പുരുഷനാവട്ടെ , നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുന്നതല്ല . നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ . അതിനാൽ , എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാർഗത്തിൽ സ്വഭവനങ്ങളിൽനിന്നു പുറത്താക്കപ്പെടുകയും മർദിക്കപ്പെടുകയും , എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ , അവരുടെ സകല പാപങ്ങളും ഞാൻ പൊറുത്തുകൊടുക്കുന്നതാകുന്നു . അവരെ , കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളിൽ പ്രവേശിപ്പിക്കുന്നു . ഇത് അല്ലാഹുവിങ്കൽനിന്നുള്ള പ്രതിഫലമത്രെ . ഉൽകൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു . ” ( ആലുഇംറാൻ : 195 )

🌹46. അൽ വാസിഅ് ( അതിവിശാലൻ ) :🌹

സ്ഥലത്തിന്റെയും കാലത്തിന്റെയും പരിമിതികൾക്കപ്പുറം വിശാലതയുള്ളവനാണ് അല്ലാഹു . അതുപോലെ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശാലമായി അറിയുന്നവനും വിശാലമായ തോതിൽ ഔദാര്യവും അനുഗ്രഹവും നൽകുന്നവനുമാണ് . മറ്റേതൊരാളുടെയും വിശാലത ഏതെങ്കിലും ഒരു കാര്യത്തിൽ കുടുസ്സായതായിരിക്കും അല്ലാഹുവിന്റെ വിശാലതക്ക് അതിരോ അറ്റമോ ഇല്ല . “ അവരുടെ പ്രവാചകൻ അവരോടു പറഞ്ഞു : ' അല്ലാഹു , താലൂത്തിനെ നിങ്ങൾക്കു രാജാവായി നിശ്ചയിച്ചിരിക്കുന്നു . ' അതുകേട്ട് അവർ പറഞ്ഞതോ , ഞങ്ങൾക്കു രാജാവായിരിക്കുവാൻ അവനെന്തർഹത ? രാജത്വത്തിന് ഞങ്ങളാണ് അവനെക്കാൾ യോഗ്യന്മാർ . അവൻ വലിയ ധനികനൊന്നുമല്ലല്ലോ . പ്രവാചകൻ മറുപടി കൊടുത്തു : ' അല്ലാഹു നിങ്ങൾക്കുമേൽ അദ്ദേഹത്ത തെരഞ്ഞെടുത്തിരിക്കുന്നു . അവൻ അദ്ദേഹത്തിനു വൈജ്ഞാനികവും ശാരീരികവുമായ യോഗ്യതകൾ സുലഭമായി സമ്മാനിച്ചിരിക്കുന്നു . തന്റെ രാജത്വം താനിഛിക്കുന്നവർക്കു നൽകുവാൻ അല്ലാഹുവിന് അധികാരമുണ്ട് . അല്ലാഹു വളരെ വിശാലതയുള്ളവനാകുന്നു . സകലതും അവന്റെ ജ്ഞാനത്തിലുൾക്കൊള്ളു ന്നു . ' ( അൽബഖറ : 247 ) , “ അല്ലാഹു ബ്രഹ്മാണ്ഡ പാലകനായ അവൻ നിത്യജീവത്തായ അസ്തിത്വമാകുന്നു . അവനല്ലാതെ ദൈവമില്ല . അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല . വാന - ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു . അവന്റെ സന്നിധിയിൽ അനുമതി കൂടാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര് ? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവൻ അറിയുന്നു . അവർക്ക് അദൃശ്യമായതും അവൻ അറിയുന്നു . അവന്റെ ജ്ഞാനത്തിൽനിന്ന് ഒന്നുംതന്നെ ഉൾക്കൊള്ളാൻ അവർക്കാവില്ല - അവരെ അറിയിക്കണമെന്ന് അവൻ സ്വയം ഉദ്ദേശിച്ചതല്ലാതെ . അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു . അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല . അവൻ അത്യുന്നതനും അതിഗംഭീരനും തന്നെ . ” ( അൽബഖറ : 255 ) , “ ഞങ്ങൾക്ക് ഈ ലോകത്ത്നന്മ രേഖപ്പെടുത്തേണമേ , പരലോകത്തും ! ഞങ്ങൾ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു . ' മറുപടിയായി അരുളി : ' ശിക്ഷ ഞാനുദ്ദേശിക്കുന്നവർക്ക് ബാധകമാക്കുന്നു . എന്നാൽ എന്റെ അനുഗ്രഹം സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നുണ്ട് . അനുസരണക്കേട് വെടിയുകയും സകാത്തു നൽകുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരുടെ പേരിൽ നാം അതു രേഖപ്പെടുത്തുന്നു . ' ( അൽഅഅ്റാഫ് : 156 )

🌹 47. അൽഹക്കീം ( യുക്തിജ്ഞൻ ) : 🌹

അല്ലാഹു എല്ലാ കാര്യങ്ങളും അവന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ യുക്തിപരമായി നിർവഹിക്കുന്നവനാണ് . അതിൽ യാതൊരു ന്യൂനതയോ അപാകതയോ ഉണ്ടായിരിക്കുകയില്ല . അല്ലാഹുവാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം . അതുകൊണ്ട് തന്നെ അല്ലാഹുവാണ് ഏറ്റവും വലിയ യുക്തിമാൻ . അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും അവ കൃത്യമായി കൈകാര്യം ചെയ്യുന്നവനുമാണ് . മനുഷ്യനെ സംബന്ധിച്ചിടത്തോളം യുക്തി എന്നാൽ വാക്കിലും കർമത്തിലുമുള്ള യാഥാർഥ്യനിഷ്ഠയാണ് . “ അലിഫ് - ലാം റാഅ് . ഇത് ജ്ഞാനസമ്പുഷ്ടമായ വേദസൂക്തങ്ങളാകുന്നു . ” ( യൂനുസ് : 1 ) , “ സത്യവിശ്വാസികളേ , ബഹുദൈവാരാധകർ അശുദ്ധരാണ് . അതിനാൽ ഈ വർഷത്തിനു  ശേഷം അവർ മസ്ജിദുൽ ഹറാമിനെ സമീപിക്കാൻ പാടില്ല . നിങ്ങൾ ധനക്ഷയം ഭയപ്പെടുന്നുവെങ്കിൽ , അല്ലാഹു അവന്റെ അനുഗ്രഹത്താൽ നിങ്ങളെ ധനികരാക്കിയേക്കും ; അവനിച്ഛിച്ചാൽ . അല്ലാഹു സർവജ്ഞനും യുക്തിമാനുമാകുന്നു . ” ( തൌബ : 28 ) , “ ഇതെല്ലാം യഥാർഥ സംഭവങ്ങളാകുന്നു . അല്ലാഹുവല്ലാതൊരു ദൈവവുമില്ലെന്നതത്രെ യാഥാർഥ്യം ആ അല്ലാഹു സർവതിനെയും ജയിക്കുന്ന ശക്തനും ഈ പ്രപഞ്ചത്തെ സംവിധാനിച്ച അഭിജ്ഞനും തന്നെയാകുന്നു . ” ( ആലു ഇംറാൻ : 62 )

 

 🌹48. അൽ വദൂദ് ( ഏറെ സ്നേഹിക്കുന്നവൻ ) :🌹

അല്ലാഹു അവന്റെ ഉത്തമരായ ദാസന്മാരെ ഏറെ സ്നേഹിക്കുന്നവനാണ് . സൃഷ്ടികൾക്ക് അനുഗ്രഹങ്ങൾ ചൊരിയുക എന്നതും അവർക്ക് അവരുടെ തെറ്റുകൾ പൊറുത്തുകൊടുത്ത് മാപ്പാക്കുക എന്നതും അല്ലാഹുവിന്റെ ഏറ്റവും ഉത്തമമായ വിശേഷണമാണ് .

🌹49. അൽമജീദ് ( അതിശ്രേഷ്ഠൻ ) : 🌹

അല്ലാഹു എല്ലാ തരത്തിലുമുള്ള ശ്രേഷ്ഠതകളും ഉള്ളവനാണ് . ദാന ധർമങ്ങളിലും ഔദാര്യത്തിലുമെല്ലാം അവൻ സകലതിനേക്കാളും ശ്രേഷ്ഠനാണ് . ഈ പദപ്രയോഗത്തിലൂടെ അല്ലാഹുവിന്റെ ശ്രേഷ്ഠതയുടെ വലുപ്പം മനസ്സിലാക്കാൻ കഴിയും . അവന്റെ സിംഹാസനത്തെക്കുറിച്ചും മറ്റും പറഞ്ഞ സന്ദർഭത്തിൽ ഖുർആൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട് . “ സിംഹാസനത്തിനുടയവനാകുന്നു .മഹനീയനും ഉന്നതനുമാകുന്നു . ” ( അൽബുറൂജ് : 15 ) , “ മലക്കുകൾ പറഞ്ഞു : ' അല്ലാഹുവിന്റെ വിധിയിൽ അത്ഭുതപ്പെടുന്നുവോ ? ഇബ്റാഹീമിന്റെ വീട്ടുകാരേ , നിങ്ങൾക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണ്ട് . അവൻ സർവസ്തുതിയും അർഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ . ” ( ഹൂദ് : 73 )

🌹 50. അൽബാഇസ് ( പുനരുജ്ജീവിപ്പിക്കുന്നവൻ , നിയോഗിക്കുന്നവൻ ) : 🌹

പുനരുത്ഥാന നാളിൽ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങളെ പുറത്തുകൊണ്ടുവരുന്നവനുമാണ് അല്ലാഹു . അതുപോലെ സൃഷ്ടികളിലേക്ക് പ്രവാചകന്മാരെ നിയോഗിക്കുന്നവനെന്നും അർഥമുണ്ട് . ഒന്നിലധികം തവണ സൃഷ്ടികളെ അല്ലാഹു പുനർജീവിപ്പിക്കുമെങ്കിലും അന്ത്യദിനത്തിലെ പുനർജീവിപ്പിക്കലാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത് . ഇതു ദൈവികനീതിയുടെ ഭാഗമായി മനുഷ്യന്റെ ഇഹലോകജീവിതത്തിലെ ന • തികൾ പരിശോധിച്ച് രക്ഷാശിക്ഷകൾ നൽകുന്നതിനുവേണ്ടിയാണ് . ഒന്നുമില്ലായ്മയിൽ മനുഷ്യനെ ഈ രൂപത്തിൽ സൃഷ്ടിച്ച അല്ലാഹുവിന് അവൻ മരണമടഞ്ഞശേഷം ഒന്നുമില്ലായ്മയിൽനിന്ന് സൃഷ്ടിക്കാൻ കഴിവുള്ളവനാണ് . സത്യനിഷേധികളുടെ പൊള്ളവാദങ്ങളെല്ലാം അന്നേദിവസം തകർന്നുവീഴും . “ സത്യനിഷേധികൾ വലിയ വായിൽ വാദിച്ചുവല്ലോ , മരണാനന്തരം തങ്ങൾ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുന്നതല്ലെന്ന് . അവരോട് പറയുക : അല്ല , എന്റെ നാഥനാണ് , നിങ്ങൾ തീർച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടും . പിന്നെ നിങ്ങൾ ( ഇഹത്തിൽ ) പ്രവർത്തിച്ചതെന്തായിരുന്നുവെന്ന് വിശദീകരിച്ചുതരികയുംചെയ്യും . അങ്ങനെ ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു . ” ( അത്തഗാബുൻ : 7 ) , “ പുനരുത്ഥാനവേള വരുകതന്നെ ചെയ്യും - അതിൽ സംശയമേതുമില്ല , ഖബ്റിടങ്ങളിലുള്ളവരെയെല്ലാം ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും ( എന്നതിനുള്ള തെളിവാണിത് ) . ” ( അൽഹജ്ജ് : 7 )

🌹51. അശ്ശഹീദ് ( സാക്ഷി ) : 🌹

എല്ലാ കാര്യങ്ങളും നേരിൽ വീക്ഷിച്ചുകൊണ്ടിരിക്കുന്നവൻ . അല്ലാഹു തന്റെ ഏകത്വത്തിനും പരമാധികാരത്തിനും ദിവ്യത്വത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു . അല്ലാഹുവിന്റെ പ്രവൃത്തികൾക്കും സൃഷ്ടിജാലങ്ങളുടെ പ്രവൃത്തികൾക്കും അല്ലാഹുതന്നെ മതിയായ സാക്ഷിയാണ് . അല്ലാഹുവിന്റെ കാഴ്ചയിൽനിന്നു മറഞ്ഞ് ഒരാൾക്കും ഒരു പ്രവൃത്തിയും ചെയ്യുക സാധ്യമല്ല . അല്ലാഹുവിന്റെ സർവ്വസാന്നിധ്യം എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല . തന്റെ സകലപ്രവർത്തികളും അല്ലാഹു വീക്ഷിക്കുന്നുണ്ടെന്ന ബോധം മനുഷ്യനെ തെറ്റിൽനിന്നും അകലാൻ പ്രേരിപ്പിക്കുന്നു . പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളത്രയും അല്ലാഹുവിന്റെ അസ്തിത്വത്തെയും മഹത്വത്തെയും വിളിച്ചോതുന്നു . “ മനുഷ്യാ , നിനക്കു ലഭിക്കുന്ന ഏതൊരു ന • യും അല്ലാഹുവിന്റെ ഔദാര്യത്താൽ ലഭിക്കുന്നതാകുന്നു . നിന്നെ ബാധിക്കുന്ന തിന്മയോ , അതു നിന്റെ കർമഫലമായും . അല്ലയോ മുഹമ്മദ് , നാം നിന്നെ ജനങ്ങൾക്കുവേണ്ടി ദൈവദൂതനായി അയച്ചിരിക്കുന്നു . അതിന് അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതിയായതാകുന്നു . ” ( അന്നിസാഅ് : 79 ) , “ നീ എന്നോടാജ്ഞാപിച്ചിട്ടുള്ള തല്ലാതൊന്നും ഞാൻ അവരോടു പറഞ്ഞിട്ടില്ല . അതായത് , എന്റെ നയം നിങ്ങളുടെ നാഥനുമായഅല്ലാഹുവിന് ഇബാദത്തു ചെയ്യുവിൻ എന്ന് . ഞാൻ അവരിൽ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തിൽ ഞാൻ അവരുടെ നിരീക്ഷകനുമായിരുന്നു . നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ , അവരുടെ നിരീക്ഷകൻ നീ തന്നെ ആയിരുന്നുവല്ലോ . നീ സകല സംഗതികൾക്കും സാക്ഷിയാകുന്നു . ” ( അൽമാഇദ : 117 )

🌹52. അൽഹഖ് ( സത്യം , സത്യവാൻ ) :🌹

ഖുർആനിൽ 227 തവണ ആവർത്തിച്ച ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അനശ്വരമായ സത്യമായി നിലകൊള്ളുന്നവനാണ് അല്ലാഹു എന്നാണ് . അവന് നാശമോ മരണമോ ഇല്ല . ആരാധനക്കർഹൻ അവൻ മാത്രമാണ് . ഇസ്ലാമിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹഖ് എന്നത് . അല്ലാഹുവിന്റെ സൃഷ്ടിയും നിയന്ത്രണവും ഭരണവുമെല്ലാം സത്യത്തിൽ അധിഷ്ഠിതമാണ് . പ്രപഞ്ചനിലനിൽപ്പിന്റെ യാഥാർഥ്യവും യഥാർഥനാഥനും അവനത്രെ .പരമമായ യാഥാർഥ്യം ഒന്നേ ഉണ്ടാവാൻ പാടുള്ളൂ . മറ്റുളളവയെല്ലാം ആ യാഥാർഥ്യത്തിന്റെ വിശേഷണങ്ങളുടെ പ്രതിഫലനം മാത്രമായിരിക്കണം . “ അല്ലാഹു തന്നെയാകുന്നു യാഥാർഥ്യം , അവൻ നിർജീവമായതിനെ ജീവിപ്പിക്കുന്നു , അല്ലാഹു സകല സംഗതികൾക്കും കഴിവുള്ളവനാകുന്നു എന്നതു കൊണ്ടത്രെ ഇതൊക്കെയും . ” ( അൽഹജ്ജ് : 6 ) , “ അന്നാളിൽ ഓരോ മനുഷ്യനും അവനവൻ ചെയ്തതിന്റെ രുചി ആസ്വദിക്കുന്നതാകുന്നു . എല്ലാവരും അവരുടെ യഥാർഥ യജമാനങ്കലേക്കു മടക്കപ്പെടും . അവർ കെട്ടിച്ചമച്ചിരുന്ന കളളങ്ങളൊക്കെയും അപ്രത്യക്ഷമാവുകയും ചെയ്യും ” ( യൂനുസ് : 30 )

🌹53. അൽവക്കീൽ ( ഭരമേൽപ്പിക്കപ്പെടുന്നവൻ ) :🌹

സൃഷ്ടികളുടെ സകല കാര്യങ്ങളും ഭരമേൽപ്പിക്കപ്പെടാൻ അർഹൻ അല്ലാഹു മാത്രമാണ്...സൃഷ്ടികൾ ദുർബലരും സ്രഷ്ടാവ് അതിശക്തനുമാണ് . അന്യദൈവങ്ങളെ തേടിപ്പോകുന്നവർക്കുള്ള ശക്തമായ നിർദേശമാണ് ഈ വിശേഷണത്തിലൂടെ കാണപ്പെടുന്നത് . സൃഷ്ടിജാലങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ് . “ അവരോട് ജനം പറഞ്ഞു : ' നിങ്ങൾക്കെതിരെ വൻ സൈന്യങ്ങൾ സംഘടിച്ചിരിക്കുന്നു . സൂക്ഷിക്കുവിൻ . അതുകേട്ട് അവരിൽ സത്യവിശ്വാസം വർധിക്കുകയാണുണ്ടായത് . അവർ മറുപടി പറഞ്ഞു : ' ഞങ്ങൾക്ക് അല്ലാഹു മതി . കാര്യങ്ങൾ ഏൽപിക്കാൻ ഏറ്റവും പറ്റിയവൻ അവൻതന്നെയാകുന്നു . ' ( ആലു ഇംറാൻ : 173 ) , “ അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു . അവനല്ലാതൊരു ദൈവവുമില്ല സകല വസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവൻ . അതിനാൽ നിങ്ങൾ അവന്നടിമപ്പെടുവിൻ . അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദി സമേറവനാകുന്നു " ( അൽഅൻആം102)
🌹54. അൽഖവിയ്യ് ( ശക്തൻ )🌹 : ശക്തിയുടെ മൂലസ്രോതസ്സ് അല്ലാഹുവാണ് . അല്ലാഹു നൽകിയ ശക്തിയാണ് മറ്റുള്ളവയ്ക്കെല്ലാമുള്ളത് . ഒരിക്കലും ദൌർബല്യം ബാധിക്കാത്ത ശക്തിക്കുടമയാണ് അല്ലാഹു . വിശ്വാസി അതിശക്തനായ അല്ലാഹുവിന്റെ മുമ്പിലാണ് തലകുനിക്കേണ്ടത് . അതിലൂടെ വിശ്വാസം വർദ്ധിക്കുകയും യഥാർഥ ശക്തിസ്രോതസ്സിനെ തിരിച്ചറിയുകയും ചെയ്യുന്നു . “ തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാർഗദർശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു . അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട് മനുഷ്യർ നീതിപൂർവം നിലകൊള്ളാൻ . നാം ഇരുമ്പും ഇറക്കിയിരിക്കുന്നു . അതിൽ വലിയ ശക്തിയുണ്ട് ; മനുഷ്യർക്ക് ഉപകാരവും . അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നേരിൽ കാണാതെ പിന്തുണക്കുന്നവരാരെന്ന് അല്ലാഹു കണ്ടറിയേണ്ടതിന് . അല്ലാഹു മഹാ ശക്തിയുടയവനും അജയ്യനുമല്ലോ . ” ( അൽഹദീദ് : 25 ) , “ ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കൽപിക്കുന്നു . അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു . സത്യവിശ്വാസികളാവട്ടെ , സർവോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത് . കഷ്ടം ! ശിക്ഷയെ മുന്നിൽ കാണുമ്പോൾ യാഥാർഥ്യം - സർവശക്തികളും അധികാരങ്ങളും അല്ലാഹുവിന്റെ മാത്രം കരങ്ങളിലാണെന്നും അല്ലാഹു കഠിന ദണ്ഡകനാണെന്നും ഈ അക്രമികൾ ഇന്നുതന്നെ ഗ്രഹിച്ചിരുന്നെങ്കിൽ ! ' ( അൽബഖറ : ബോധ്യപ്പെടുന്ന 165 )

🌹55. അൽമതീൻ ( അതിശക്തൻ ) : 🌹

ഈ പദം കൊണ്ട് യഥാർഥത്തിൽ അർഥമാക്കുന്നത് ഉറപ്പുള്ളത് എന്നതാണ് . അയഞ്ഞു പോകാത്ത ശക്തിപ്രഭാവമാണ് അല്ലാഹുവിന്റേത് . അല്ലാഹുവിന്റെ ശക്തി സ്ഥിരവും ദൃഢവുമാണ് . ഖവിയ്യ് എന്ന വിശേഷണത്തോട് കുറെയൊക്കെ യോജിപ്പുണ്ടെങ്കിലും അല്ലാഹുവിന്റെ അപാരമായ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത് . “ അല്ലാഹുവോ , സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശ ക്തനുമാകുന്നു . ” ( അദ്ദാരിയാത്ത് : 58 )

🌹56. അൽവലിയ്യ് ( സ്നേഹിതനും സഹായിയുമായവൻ ) :🌹

വിശ്വാസികളുടെ സംരക്ഷണച്ചുമതല പൂർണമായി ഏറ്റെടുത്തിരിക്കുന്നവനും ആപൽഘട്ടങ്ങളിൽ അവരെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു . അല്ലാഹുവാണ് വിശ്വാസിയുടെ യഥാർഥ വലിയ്യ് . അവനല്ലാതെ മറ്റൊരു സംരക്ഷകനുമില്ല . അല്ലാഹു ഖുർആനിൽ സൃഷ്ടികളെ സംബന്ധിച്ചും വലിയ്യ് എന്ന് എന്ന് പ്രയോഗിച്ചിട്ടുണ്ട് . ഇതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അവന്റെ ശത്രുക്കളെ വെറുക്കുകയും ചെയ്യുന്നവർ എന്നാണ് . അല്ലാഹുവിന്റെ യഥാർഥ വലിയ്യ് അവന്റെ ശത്രുക്കളോട് പോരാടുന്നവനും അവനോട് അടുക്കാൻ ശ്രമിക്കുന്നവനുമാണ് . അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലയോ ? ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണെന്നും അവനല്ലാതെ നിങ്ങൾക്ക് രക്ഷകനോ തുണയോ ഇല്ലെന്നും അറിഞ്ഞിട്ടില്ലയോ ? ” ( അൽബഖറ : 107 ) , “ പ്രവാചകാ , പ്രപഞ്ചനാഥന്റെ മുമ്പിൽ ഹാജരാക്കപ്പെടുമെന്നും അന്ന് അവനല്ലാതെ അവർക്കു രക്ഷകനോ സഹായിയോ ശുപാർശകനോ ആയിരിക്കാൻ അധികാരമുള്ള യാതൊരുത്തരും ഉണ്ടായിരിക്കുന്നതല്ല എന്നും , ഭയപ്പെടുന്ന ജനങ്ങളെ ഇതു ( ദിവ്യജ്ഞാനം ) മുഖേന ഉപദേശിക്കുക ; അവർ ദൈവഭക്തി കൈക്കൊ ണ്ടുവെങ്കിലോ . ” ( അൽഅൻ ആം : 51 )

 🌹57. അൽഹമീദ് ( സ്തുത്യർഹൻ ) :🌹

സ്തുതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാൻ ഏറ്റവും അർഹനായവൻ അല്ലാഹു മാത്രമാണ് . നിരുപാധികമായ സ്തുതി അല്ലാഹുവിനാണ് . പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഏതോ ഒരു രൂപത്തിൽ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു . ഓരോ വസ്തുവും അതിന്റെ അസ്തിത്വം കൊണ്ട് സ്വയം വിളംബരം ചെയ്യുന്നത് അല്ലാഹുവിന്റെ സ്തുതിയാണ് . അല്ലാഹുവിനെ സ്തുതിക്കുക വഴി ദാസന്മാർ തങ്ങളുടെ അസ്തിത്വത്തിന്റെ യാഥാർഥ്യം കണ്ടെത്തുകയാണ് ചെയ്യുന്നത് . “ സർവ്വലോകത്തിന്റെയും റബ്ബായ അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി ” ( അൽഫാതിഹ : 2 ) .

🌹 58. അൽമുഹ്സ്വീ ( എണ്ണിത്തിട്ടപ്പെടുത്തുന്നവൻ )🌹

സൃഷ്ടിജാലങ്ങളെക്കുറിച്ച് കൃത്യമായും സ്പഷ്ടമായും അറിഞ്ഞുകൊണ്ടിരിക്കുന്നവനും അവ കൃത്യമായി തിട്ടപ്പെടുത്തുന്നവനുമാണ് അല്ലാഹു . അല്ലാഹുവിന്റെ അടുക്കൽ കൃത്യമായി എണ്ണവും കണക്കുമില്ലാത്ത ഒരു വസ്തു പോലും ഈ പ്രപഞ്ചത്തിലില്ല . ഇതവന്റെ അറിവിന്റെ വിശാലതയെക്കുറിക്കുന്ന വിശേഷണമാണ് . എന്നാൽ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവൻ കാവൽക്കാരെ ഏർപ്പെടുത്തുന്നു - അവർ നാഥന്റെ സന്ദേശങ്ങളെത്തിച്ചുകൊടുത്തിരി ക്കുന്നുവെന്ന് അവൻ അറിയുന്നതിന് . അവരുടെ ചുറ്റുപാടുകളെ അവൻ സമ്പൂർണമായി വലയം ചെയ്തിരിക്കുന്നു . ഓരോരോ കാര്യവും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു . ” ( അൽജിന്ന് : 28 ) , “ അങ്ങനെ കർമപുസ്തകങ്ങൾ മുമ്പിൽ വെക്കപ്പെടും . അപ്പോൾ പാപികൾ സ്വന്തം കർമപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ പരിഭ്രാന്തരാകുന്നത് നിനക്കു കാണാം . അവർ കേണുകൊണ്ടിരിക്കും : ' ഹാ ! ഞങ്ങളുടെ ദൌർഭാഗ്യം !! എന്തൊരു പുസ്തകമാണിത് . ഞങ്ങളുടെ ചെറുതും വലുതുമായ യാതൊരു ചലനത്തെയും അതുൾക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ ! ' അവർ പ്രവർത്തിച്ചതൊക്കെയും മുമ്പിൽ ഹാജരായതായി കാണുന്നു . നിന്റെ റബ്ബ് ആരോടും അൽപവും അന്യായം ചെയ്യുന്നവനല്ല . ” ( അൽകഹ്ഫ് : 49 )

🌹59. അൽമുബ്ദിഅ് ( ആരംഭിക്കുന്നവൻ , ആദിയിൽ സൃഷ്ടിക്കുന്നവൻ ) :🌹

അല്ലാഹുവാണ് സൃഷ്ടികർമം ആരംഭിച്ചവനും എല്ലാ കാര്യങ്ങളുടെയും തുടക്കക്കാരനും . അവൻ സൃഷ്ടികളെ ശൂന്യതയിൽനിന്ന് സൃഷ്ടിക്കുന്നു .

🌹60. അൽ മുഈദ് ( മടക്കുന്നവൻ , സൃഷ്ടി ആവർത്തിക്കുന്നവൻ )🌹

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മുമ്പ് സൃഷ്ടിച്ചവയിൽനിന്നും വീണ്ടും സൃഷ്ടിക്കുന്നവനാണ് എന്നാണ് . അതായത് അവൻ അന്ത്യദിനത്തിൽ ജീവജാലങ്ങളെ പുനർജീവിപ്പിക്കുന്നവനാണ് . എല്ലാ വസ്തുക്കളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനിൽത്തന്നെയായിരിക്കും . “ അവരോട് പറയുക : ഭൂമിയിൽ സഞ്ചരിച്ചു നിരീക്ഷിക്കുക , എങ്ങനെയാണവൻ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന് . പിന്നീടല്ലാഹു മറ്റൊരിക്കൽകൂടി ജീവിതം നൽകും . നിശ്ചയം , അല്ലാഹു സകല സംഗതികൾക്കും കഴിവുറ്റവന ല്ലോ . ” ( അൽഅൻകബൂത്ത് : 20 ) , “ പ്രവാചകൻ , അവരോടു പറയുക : ' എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു . എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം നേരെ നിർത്തണമെന്നും അനുസരണം അവനുമാത്രമാക്കിക്കൊണ്ട് അവനെ മാത്രം പ്രാർഥിക്കണമെന്നും കൽപി ച്ചിരിക്കുന്നു . ” ( അൽഅഅ്റാഫ് : 29)
🌹61. അൽമുഹ്യീ ( ജീവിച്ചിരിക്കുന്നവൻ ) :🌹

അല്ലാഹുവിനാണ് ജീവിക്കാനുള്ള കഴിവുള്ളത് . സൃഷ്ടിജാലങ്ങൾക്കഖിലം ജീവൻ നൽകുന്നത് അല്ലാഹുവാണ് .

🌹62. അൽമുമീത് ( മരിപ്പിക്കുന്നവൻ ) : 🌹

ജീവൻ നൽകിയ അല്ലാഹു തന്നെയാണ് ജീവജാലങ്ങൾക്ക് മരണവും നൽകുന്നത് . ഇതിലൊന്നും ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല . ഈ പ്രതിഭാസങ്ങൾ ദൈവവിധിയുടെ ഭാഗമായി അംഗീകരിക്കാനും ആശ്വസിക്കാനും വിശ്വാസിക്കേ കഴിയൂ . “ ഇബ്റാഹീമിനോട് തർക്കിച്ചവനെക്കുറിച്ച് നീ ആലോചിച്ചിട്ടില്ലേ ? ഇബ്റാഹീമിന്റെ റബ്ബ് ആരാണ് എന്നതിലായിരുന്നു തർക്കം . അല്ലാഹു ആ മനുഷ്യന് രാജാധികാരം നൽകിയതാണ് അതിനു നിമിത്തമായത് . ഇബ്റാഹീം പറഞ്ഞു : ' ജീവിതവും മരണവും ആരുടെ അധികാരത്തിലാണോ അവനാകുന്നു എന്റെ റബ്ബ് . ' അയാൾ പറഞ്ഞു : ' ജീവിപ്പിക്കാനും മരിപ്പിക്കാനുംഎനിക്ക് അധികാരമുണ്ട് . ഇബ്റാഹീം പറഞ്ഞു : ' ശരി , എന്നാൽ അല്ലാഹു സൂര്യനെ പടിഞ്ഞാറുനിന്ന് നയിച്ചുകൊണ്ടിരിക്കുന്നു . നീ അതിനെ കിഴക്കുനിന്നു നയിക്കുക . ഇതുകേട്ട് ആ സത്യനിഷേധി ഉത്തരം മുട്ടി . എന്നാൽ അക്രമികൾക്ക് അല്ലാഹു സന്മാർഗം കാണിക്കുന്നില്ല . ( അൽബഖറ : 258 ) , “ നാമാകുന്നു ജീവിതമരുളുന്നത് . നാം തന്നെ മരണവുമേകുന്നു . എല്ലാവരുടെ മടക്കവും നമ്മിലേക്കു തന്നെ . ” ( ഖാഫ് : 43 )

🌹63. അൽഹയ്യ് ( എന്നെന്നും ജീവിച്ചിരിക്കുന്നവൻ ) :🌹

അല്ലാഹു ഒരിക്കലും മരണമില്ലാത്തവനാകുന്നു . സജീവനായ ദൈവത്തിൽനിന്നാണ് സൃഷ്ടികൾക്ക് ജീവൻ പകർന്നു കിട്ടുന്നത് . നിർജീവവും നിർഗുണവുമായ ഒരു ദൈവത്തേക്കാൾ എത്രയോ ശ്രേഷ്ഠനാണ് സജീവനും സമ്പന്നനുമായ നാഥൻ . അല്ലാഹു , അവനല്ലാതെ ദൈവമില്ലതന്നെ . അഖില പ്രപഞ്ചത്തെയും അടക്കിഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു , അവൻ . ( ആലുഇംറാൻ : 2 ) , “ അവനാകുന്നു ജീവത്തായവൻ . അവനല്ലാതെ ദൈവമില്ല . നിങ്ങൾ കീഴ്വണക്കം അവനു മാത്രമാക്കിക്കൊണ്ട് പ്രാർഥിക്കുവിൻ . സകല സ്തുതിയും സർവലോകനാഥനായ അല്ലാഹുവിനുമാത്രം . " ( ഗാഫിർ : 65 )

🌹 64. അൽഖയ്യൂം ( നിയന്താവ് ) :🌹

സ്വയം നിലനിൽക്കുന്നവനും മറ്റുള്ളവയുടെയെല്ലാം നിലനിൽപിന് ആധാരമായവനുമാണ് അല്ലാഹു . സൃഷ്ടിജാലങ്ങൾക്കാവശ്യമായ സകല കഴിവുകളും നൽകുന്നവൻ അവനാണ് . മറ്റു യാതൊന്നിനെയും ആശ്രയിക്കാതെ സ്വയമായി നിലനിൽക്കുന്നവൻ അല്ലാഹു മാത്രമാണ് . ഇത്തരം നിലനിൽപ്പുള്ളവനെയാണ് അൽഖം എന്ന് പറയാക വാചകൻ ( സ ) - പ്രാർഥിക്കാനായി കൂടുതലായി ഉപയോഗിച്ചത് അല്ലാഹുവിന്റെ ഈ വിശേഷണമായിരുന്നു എന്ന് ഹദീസിൽ കാണാം . “ അല്ലാഹു ബ്രഹ്മാണ്ഡ പാലകനായ അവൻ നിത്യജീവത്തായ അസ്തിത്വമാകുന്നു . അവനല്ലാതെ ദൈവമില്ല . അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല . വാന - ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു . അവന്റെ സന്നിധിയിൽ അനുമതി കൂടാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര് ? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവൻ അറിയുന്നു . അവർക്ക് അദൃശ്യമായതും അവൻ അറിയുന്നു . അവന്റെ ജ്ഞാനത്തിൽനിന്ന് ഒന്നുംതന്നെ ഉൾക്കൊള്ളാൻ അവർക്കാവില്ല - അവരെ അറിയിക്കണമെന്ന് അവൻ സ്വയം ഉദ്ദേശിച്ചതല്ലാതെ . അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു . അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല . അവൻ അത്യുന്നതനും അതിഗംഭീരനും തന്നെ . ( അൽബഖറ : 255 ) , “ നിത്യജീവനും സകലതും നിലനിർത്തുന്നവനുമായ അവന്റെ സമക്ഷത്തിൽ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞുപോകുന്നു . അന്ന് , അധർമത്തിന്റെ ഭാരം പേറിയവൻ പരാജിതനായതുതന്നെ . ” ( ത്വാഹ : 111 )
🌹65. അൽവാജിദ് ( ഐശ്വര്യവാൻ , ആവശ്യമായതെല്ലാം ഉള്ളവൻ )🌹

: അല്ലാഹു അവൻ ഉദ്ദേശിക്കുന്നതെല്ലാം പ്രവൃത്തിക്കാൻ കഴിവുള്ളവനും അവനാവശ്യമുള്ളതെല്ലാം ഉള്ളവനുമാണ് . ഇത്തരം ഒരു പൂർണത അവകാശപ്പെടാൻ സൃഷ്ടികൾക്കാർക്കും സാധ്യമല്ല .

🌹66. അൽമാജിദ് ( മഹത്വമുള്ളവൻ , ശ്രേഷ്ഠൻ ) :🌹

അൽമജീദ് എന്ന വിശേഷണത്തോട് ബന്ധപ്പെട്ടതാണ് ഇത് . ന • യുടെയും ഔദാര്യത്തിന്റെയും പര്യായമാണ് അല്ലാഹു . മജീദ് എന്ന പദത്തേക്കാൾ അർഥവ്യാപ്തിയുള്ള പദമാണ് മാജിദ് .

🌹67. അൽവാഹിദ് ( ഏകൻ ) :🌹

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിൽ സുപ്രധാനമായ ഒന്നാണ് ഇത് . ഭാഗിക്കാനാവാത്തതും അംശമില്ലാത്തതും എന്നാണ് വാഹിദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് . അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും കർമങ്ങളിലും ഒരു തുല്യനെ കണ്ടെത്തുക അസാധ്യമാണ് . “ അല്ലയോ വേദക്കാരേ , സ്വമതത്തിൽ അതിരുകവിയാതിരിക്കുവിൻ . സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരിൽ ആരോപിക്കാതിരിക്കുവിൻ . മർയമിന്റെ പുത്രൻ ഈസാ മസീഹ് ദൈവദൂതനും ദൈവം മർയമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല . അല്ലാഹുവിങ്കൽനിന്നുള്ള ( മർയമിന്റെ ഗർഭാശയത്തിൽ ശിശുവായി രൂപംകൊണ്ട ) ഒരാത്മാവുമായിരുന്നു . നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക . ത്രിത്വം വാദിക്കാതിരിക്കുക . അതിൽനിന്നുദൂതന്മാരിലും വിശ്വസിക്കുക . ത്രിത്വം വാദിക്കാതിരിക്കുക . അതിൽനിന്നു വിരമിക്കുക . അതാണ് നിങ്ങൾക്ക് ഉത്തമം . അല്ലാഹു ഏകനാകുന്നു . പുത്രനുണ്ടായിരിക്കുന്നതിൽനിന്ന് പരിശുദ്ധനുമാകുന്നു . ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ . അവയുടെ കൈകാര്യത്തിനും മേൽനോട്ടത്തിനും അവൻതന്നെ എത്രയും മതിയായവനല്ലോ ” ( അന്നിസാഅ് : 171 )

🌹68. അസ്സ്വമദ് ( സർവ്വാധിനാഥൻ , നിരാശ്രയൻ ) :🌹
അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു . മനുഷ്യൻ തന്റെ സകല ആവശ്യങ്ങളും സമർപ്പിക്കുന്നതും ആശ്രയം തേടുന്നതും അല്ലാഹുവിനോടാണ് . അല്ലാഹുവിന് അവനല്ലാത്ത യാതൊന്നിന്റെയും ആവശ്യമോ ആശ്രയമോ ഇല്ല . സകലതും ജയിച്ചടക്കുന്നവനും എന്നെന്നും അതേരൂപത്തിൽ അവശേഷിക്കുന്നവനുമാണവൻ . " അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു . ( അൽഇഖ്ലാസ് : 2 )

🌹69 , അൽഖാദിർ ( കഴിവുള്ളവൻ ) , 70 . അൽമുഖ്തദിർ ( അജയ്യശക്തൻ ) :🌹

രണ്ടിന്റെയും ആശയം ഒന്നുതന്നെയാണ് . എന്നാൽ മുഖ്തദിർ എന്നതിന് ഖാദിർ എന്നതിനേക്കാൾ അർഥവ്യാപ്തിയുണ്ട് . അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ് . ലോകത്തുളള ഒരു വസ്തുവും അവന്റെ കഴിവിനപ്പുറം കടക്കുന്നതല്ല . അതേ അർഥത്തിലുള്ള മറ്റൊരു നാമമാണ് അൽഖദീർ എന്നത് . എന്നാൽ 99 നാമങ്ങളിൽ എണ്ണിക്കാണുന്നില്ല . അല്ലാഹുവിന്റെ ഈ കഴിവിന്റെ ഉദ്ദേശ്യം ചെയ്യാൻ ഉദ്ദേശിച്ചാൽ ചെയ്യുന്നവനെന്നും ചെയ്യാതിരിക്കാൻ തീരുമാനിച്ചാൽ ചെയ്യാതിരിക്കുന്നവനെന്നുമാണ് . ഇവിടെ സംഭവിക്കാത്ത കാര്യങ്ങൾ അവൻ ഉദ്ദേശിച്ചിട്ടില്ല എന്നർഥം . ഇവിടെ സംഭവിച്ചതെല്ലാം അവൻ ഉദ്ദേശിച്ചതാണ് . ദാസനുള്ള കഴിവ് അല്ലാഹുവിന്റെ കഴിവിന്റെ അംശമാണ് . അതവന് അല്ലാഹു നൽകുന്നതാണ് . ( അൽഅൻആം : 65 ) , “ ഫറവോൻ പ്രഭൃതികൾക്കും താക്കീതുകൾ വന്നിട്ടുണ്ടായിരുന്നു . പക്ഷേ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെയും അവർ തള്ളിപ്പറഞ്ഞു . ഒടുവിൽ ഒരജയ്യശക്തൻ പിടികൂടുംവണ്ണം നാം അവരെ പിടികൂടി . ” ( അൽഖമർ : 42 )

🌹71. അൽമുഖദ്ദിം ( മുന്തിക്കുന്നവൻ ) , 72 . അൽമുഅഖ്ഖിർ ( പിന്നിലാക്കുന്നവൻ ) 🌹

അല്ലാഹു താനുദ്ദേശിക്കുന്ന കാര്യങ്ങൾ അവന്റെ കഴിവും ജ്ഞാനവും ഉപയോഗിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു . അതുപോലെ അവനുദ്ദേശിക്കുന്നവരെ തന്നിലേക്കടുപ്പിക്കുകയും ഉദ്ദേശിക്കുന്നവരെ തന്നിൽനിന്നകറ്റുകയും ചെയ്യുന്നു . അതായത് , ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളിൽപ്പെട്ടതാണ് . മനുഷ്യൻ തന്റെ വിജ്ഞാനം കൊണ്ടോ കഴിവുകൊണ്ടോ ആരുടെയെങ്കിലും മുന്നിലാവുന്നുവെങ്കിൽ അതിനർഥം കഴിവ് അവനിൽ സ്വയം ഉണ്ടായതാണ് എന്നല്ല . മറിച്ച് അതിനെല്ലാമുള്ള കഴിവ് അല്ലാഹുവാണ് അവന് നൽകിയത് എന്നാണ് . അതുകൊണ്ടാണ് നമസ്കാരത്തിലെ അവസാനത്തെ പ്രാർഥനയിൽ അവന്റെ ഈ ഗുണങ്ങൾക്കൊണ്ട് പ്രാർഥിക്കാൻ പ്രവാചകൻ പഠിപ്പിച്ചത് .

🌹73. അൽഅവ്വൽ ( ആദ്യൻ ) 74 . അൽആഖിർ ( അന്ത്യൻ ) :🌹

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത . അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത് . ആ അല്ലാഹുവിന് തുടക്കമില്ല . അതുപോലെ ഒടുക്കവുമില്ല . അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നിൽനിന്നല്ല . എല്ലാ വസ്തുക്കളുടെയും അസ്തിത്വം അല്ലാഹുവിൽനിന്നാണ് . പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നാമാവശേഷമായ ശേഷവും അവശേഷിക്കുന്ന അസ്തിത്വം അല്ലാഹുവിന്റേത് മാത്രമാണ് . എല്ലാ സൃഷ്ടി ജാലങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനിൽനിന്നാണ് , അവനിലേക്കാണ് . ഏതന്വേഷണത്തിന്റെയും അന്ത്യം അല്ലാഹുവിലായിരിക്കും . " അവൻ തന്നെയാണ് ആദിയും അന്ത്യവും , അകവും പുറവും .അവൻ സകല സംഗതികളും അറിവുള്ളവനല്ലോ . ” ( അൽഹദീദ് : 3 )

🌹75. അള്ളാഹിർ ( പ്രത്യക്ഷൻ , വ്യക്തമായവൻ ) 76 , അൽബാത്വിൻ ( പരോക്ഷൻ , ഗോപ്യമായവൻ )🌹

: മുമ്പ് പറഞ്ഞ വിശേഷണം പോലെ വിപരീതാർഥത്തിലുള്ള രണ്ട് ആശയങ്ങളാണ് ഇവയിലുള്ളത് . അല്ലാഹു ഒരേ സമയം പ്രത്യക്ഷനും പരോക്ഷനുമാണ് . അത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഭാഗമാണ് . അതായത് മനുഷ്യന് അവന്റെ നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ ദർശിക്കുക അസാധ്യമാണ് . എന്നാൽ അവന്റെ ബോധമനസ്സിനാലുള്ള ചിന്തകൊണ്ട് അല്ലാഹുവിനെ കണ്ടെത്താൻ കഴിയുന്നു . പണ്ഡിതന്മാരുടെ അഭിപ്രായം മേൽപ്പറഞ്ഞ വിപരീതാർഥത്തിലുള്ള ഗുണങ്ങൾ ഒരുമിച്ചേ പറയാവൂ എന്നാണ് . “ അവൻ തന്നെയാണ് ആദിയും അന്ത്യവും , അകവും പുറവും . അവൻ സകല സംഗതികളും അറിവുള്ളവനല്ലോ . ” ( അൽഹദീദ് : 3 )
🌹77. അൽവാലി ( രക്ഷകർത്താവ് , വലിയ്യ്🌹
എന്ന വിശേഷണത്തിന്റെ അർഥത്തിൽ വരുന്നതാണ് . അല്ലാഹു എല്ലാ സൃഷ്ടികളുടെയും സഹായിയും ബന്ധുവുമാണ് . അവനോട് ആഭിമുഖ്യം പുലർത്തുന്നവനെ അല്ലാഹു സഹായിക്കും . ഒരു ബന്ധു എന്ന നിലക്ക് സ്നേഹം പ്രകടിപ്പിക്കാനും അടുക്കാനും സൃഷ്ടികളോട് ആവശ്യപ്പെടുകയാണ് ഈ നാമത്തിലൂടെ . വലിയ്യ് , മൌല പോലുള്ള ആശയങ്ങൾ ഇതിൽനിന്ന് ഉണ്ടായതാണ് . “ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേൽനോട്ടക്കാരുണ്ട് . അവർ , അല്ലാഹുവിന്റെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു . യാഥാർഥ്യം ഇതത്രെ : ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവർത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ ബന്ധു ) : പരിവർത്തിപ്പിക്കുന്നില്ല . അല്ലാഹു ഒരു ജനത്തിന് ദുർഗതി വരുത്തുവാൻ തീരുമാനിച്ചാൽ പിന്നെ ആർക്കും അതു തടയാനാവില്ല . അല്ലാഹുവിനെതിരിൽ , ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആർക്കും കഴിയുകയില്ല . ” ( അർറഅദ് : 11 )

🌹 78. അൽ മുതആലി ( സർവോന്നതൻ ) : 🌹

അൽഅലിയ്യ് , അർറാഫിഅ് പോലുള്ള വിശേഷണങ്ങളോട് യോജിക്കുന്നതാണിത് . അല്ലാഹു പ്രപഞ്ചത്തിലെ  സകലതിനേക്കാളും വലുപ്പമുള്ളതാണ് എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത് . എല്ലാവരുടെയും മുകളിൽ അധികാരിയായി കൽപ്പിക്കുന്നവനായി അല്ലാഹു നിലകൊള്ളുന്നുണ്ട് . അതുകൊണ്ടുതന്നെ സൃഷ്ടികളിലാർക്കും താൻ ഉന്നതാണെന്ന് വാദിക്കാനോ അഹങ്കരിക്കാനോ അവകാശമില്ല . എല്ലാ സന്ദർഭത്തിലും അല്ലാഹു തന്നെയാണ് ഉന്നതൻ . അതിനൊരിക്കലും ഒരു മാറ്റവുമില്ല . “ ഒളിഞ്ഞതും തെളിഞ്ഞതുമായ സകലതും അറിയുന്നവൻ ; ഗാംഭീര്യമുളളവനും ഏതവസ്ഥയിലും ഉന്നതനായി നിലകൊളളുന്നവനും " . ( അർറഅദ് 9 )

🌹79. അൽബർറ് ( പുണ്യവാൻ , അത്യുദാരൻ ) : 🌹
അല്ലാഹു തന്റെ ദാസന്മാർക്ക് നിത്യവും നന്മ ചെയ്യുന്നവനും ധാരാളമായി അനുഗ്രഹം ചൊരിയുന്നവനുമാണ് . അവന്റെ നന്മക്കോ അനുഗ്രഹത്തിനോ ഒരിക്കലും കുറവു വരില്ല . അല്ലാഹുവിന്റെ ഇത്തരത്തിലുള്ള മുഴച്ചുനിൽക്കുന്ന ഗുണനാമങ്ങൾ അല്ലാഹുവല്ലാതെ സൃഷ്ടികൾക്ക് നന്മയും അനുഗ്രഹവും ചൊരിയുന്ന മറ്റാരുമില്ല എന്ന് വ്യക്തമാക്കുന്നു . “ പൂർവ ജീവിതത്തിൽ ഞങ്ങൾ അവനോടു മാത്രമാണ് പ്രാർഥിച്ചിരുന്നത് . നിസ്സംശയം , അവൻ അത്യുദാരനും ദയാപരനുമല്ലോ ” . ( അത്തൂർ :28)

🌹80. അത്തവ്വാബ് ( ഏറെപശ്ചാതാപം സ്വീകരിക്കുന്നവൻ )🌹

  അല്ലാഹു സൃഷ്ടികളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരുടെ തെറ്റുകൾക്ക് മാപ്പുനൽകുന്നവനുമാണ് . തൌബ എന്ന പദം സൃഷ്ടികളെ സംബന്ധിച്ചും സ്രഷ്ടാവിനെ സംബന്ധിച്ചും പറയാറുണ്ട് . സൃഷ്ടികളെക്കുറിച്ചാവുമ്പോൾ പശ്ചാതപിച്ചു സ്രഷ്ടാവിനെക്കുറിച്ചാവുമ്പോൾ പശ്ചാത്താപം സ്വീകരിച്ചു മാപ്പുനൽകി എന്നുമാണ് ഉദ്ദേശ്യം . ഇസ്ലാമിൽ പശ്ചാത്താപത്തിന് വളരെയധികം പ്രാധാന്യമുണ്ട് . അല്ലാഹുവിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താൻ വേണ്ടി , പശ്ചാത്തപിക്കാൻ ഖുർആൻ അടിക്കടി മനുഷ്യരെ ഉണർത്തുന്നതുകാണാം . മനുഷ്യരുടെ പശ്ചാത്താപം സ്വീകരിക്കാൻ സദാ സന്നദ്ധനായിരിക്കുന്നവനാണ് അല്ലാഹു . “ ദാസന്മാരിൽനിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങൾ മടങ്ങിയെന്നും പൊറുത്തുകൊടുക്കുന്നതും അവനാകുന്നു . നിങ്ങൾ ചെയ്യുന്നതൊക്കെയും അവൻ അറിയുന്നുണ്ട്  " നാഥാ , ഞങ്ങളിരുവരെയും നിനക്ക് മുസ്ലിം ( അനുസരണമുള്ളവർ ) ആയ ദാസന്മാരാക്കേണമേ ! ഞങ്ങളുടെ സന്തതികളിൽനിന്നും നിനക്കു മുസ്ലിമായ ഒരു സമൂഹത്തെ എഴുന്നേൽപിക്കേണമേ ! ഞങ്ങൾക്കു ഞങ്ങളുടെ ആരാധനാമാർഗങ്ങൾ അറിയിച്ചുതരേണമേ ! ഞങ്ങളുടെ വീഴ്ചകൾ മാപ്പാക്കിത്തരേണമേ ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ !! ” ( അൽബഖറ : 128 )

🌹 81. അൽമുൻതഖിം ( ശിക്ഷിക്കുന്നവൻ , പ്രതികാരം ചെയ്യുന്നവൻ ) 🌹

ആത്മാർഥമായ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതോടൊപ്പം അഹങ്കാരികളെയും ധിക്കാരികളെയും അല്ലാഹു ശിക്ഷിക്കുകയും ചെയ്യും . ദൈവിക നീതിയുടെ താൽപര്യമാണ് കുറ്റവാളികളെ ശിക്ഷിക്കുക എന്നത് . അല്ലാഹു മനുഷ്യന് പശ്ചാത്തപിക്കാനും തെറ്റിൽനിന്ന് മടങ്ങാനുമുള്ള അവസരം നൽകിയ ശേഷമാണ് പിടികൂടുക . അങ്ങനെയുള്ള ശിക്ഷ അതികഠിനമായിരിക്കും . ദാസന്മാരെ അശ്രദ്ധയിൽനിന്നു പിന്തിരിപ്പിക്കാൻ ഇതുപകരിക്കും . “ തന്റെ റബ്ബിന്റെ  സൂക്തങ്ങൾ വഴി ഉദ്ബോധനം ചെയ്യപ്പെട്ട ശേഷം , അതിൽനിന്ന് പുറംതിരിഞ്ഞു പോകുന്നവനേക്കാൾ വലിയ ധിക്കാരി ആരുണ്ട് ? നിശ്ചയം , അത്തരം ധിക്കാരികളോടു നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും . ” ( അസ്സജദ : 22 ) , “ ഇതിനുമുമ്പ് മനുഷ്യരുടെ  മാർഗദർശനത്തിനുവേണ്ടി അവൻ തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട് . അവൻ ( സത്യാസത്യങ്ങളെ മാറ്റുരച്ചു വേർതിരിക്കുന്ന ) ഫുർഖാൻ അവതരിപ്പിച്ചു . ഇനി ആരെങ്കിലും ദൈവികസൂക്തങ്ങളെ തള്ളിക്കളയുകയാണെങ്കിൽ അവർക്ക് കഠിനശിക്ഷ ലഭിക്കുകതന്നെ ചെയ്യും . അല്ലാഹു അപാരമായ ശക്തിയുടയവനും ദുഷ്ടരോട് പ്രതികാരം ചെയ്യുന്നവനുമത്രെ . ( ആലുഇംറാൻ : 4 )

🌹 82. അൽ അഫുവ്വ് ( ഏറെ വിട്ടുവീഴ്ചചെയ്യുന്നവൻ ) 🌹

അൽഗഫൂറിന്റെ അർഥത്തിൽ വരുന്ന ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു തിന്മകളെ മായ്ച്ചുകളയുന്നവനും പാപങ്ങൾ പൊറുത്തുകൊടുക്കുന്നവനുമാകുന്നു എന്നാണ് . സൃഷ്ടികളുടെ പാപങ്ങൾ അവന്റെ പക്കലുള്ള രേഖകളിൽനിന്നുതന്നെ മായ്ച്ചുകളയുന്നവനാണ് എന്ന് ഇതിൽനിന്നും മനസ്സിലാവുന്നു . ഈ ഗുണം ദാസന്മാരും വളർത്തിയെടുക്കേണ്ടതുണ്ട് . എങ്കിൽമാത്രമേ അല്ലാഹുവിൽനിന്ന് ഇത് പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ .

🌹 83. അർറഊഫ് ( കൃപാനിധി , കനിവുളളവൻ ) :🌹

അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ അലിവുള്ളവനാണ് . പരമാവധി സൃഷ്ടികളുടെ പാപത്തോട് ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനാണ് . അർറഹീം എന്ന വിശേഷണത്തോട് ഏറെ യോജിപ്പുള്ള ഒരു വിശേഷണമാണ് ഇത് . അല്ലാഹുവിന്റെ അലിവിനെക്കുറിച്ചും  കൃപാകടാക്ഷത്തെക്കുറിച്ചും തിരിച്ചറിയുന്ന ദാസൻ അവനിലേക്ക് മടങ്ങാൻ തയ്യാറാകുന്നു . " മറുവശത്ത് , മനുഷ്യരിൽതന്നെ ഇങ്ങനെയുമുണ്ടൊരു കൂട്ടർ : അവർ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവൻപോലും ത്യജിക്കാൻ സന്നദ്ധരാകുന്നു . അല്ലാഹു അത്തരം അടിയാറുകളോട് അതീവദയാലുവാകുന്നു . ( അൽബഖറ : 207 )

🌹 84. മാലിക്കുൽ മുൽക്ക് ( എല്ലാ ആധിപത്യങ്ങളുടെയും ഉടമ )🌹

പ്രപഞ്ചത്തിന്റെയഖിലം സകലഅധികാരങ്ങളും അല്ലാഹുവിന് മാത്രമാണുള്ളത് . അവയിൽ അവനിഷ്ടമുള്ളതിനെ അവൻ ഇഛിക്കുമ്പോൾ നശിപ്പിക്കാനും അവനിഷ്ടമുള്ളതിനെ സൃഷ്ടിക്കാനുമുള്ള കഴിവ് അല്ലാഹുവിനുണ്ട് . സകല സൃഷ്ടികളുമടങ്ങുന്ന മഹാസാമ്രാജ്യത്തിന്റെ ഏക അധിപനാണ് അല്ലാഹു . അതിൽ യാതൊരുവിധ കൈകടത്തലിനും ആർക്കും അധികാരമില്ല . " പറയുക : ' സമസ്താധികാരങ്ങളുടെയും ഉടയവനായ അല്ലാഹുവേ , നീ ഇഛിക്കുന്നവർക്ക് ആധിപത്യം നൽകുന്നു . നീ ഇഛിക്കുന്നവരിൽനിന്ന് അത് നീക്കിക്കളയുന്നു . നീ ഇഛിക്കുന്നവർക്കു പ്രതാപമേകുന്നു . നീ ഇഛിക്കുന്നവരെ നിന്ദിതരാക്കുന്നു . സൌഭാഗ്യങ്ങളഖിലം നിന്റെ ഹസ്തത്തിലത്രെ . നിസ്സംശയം , നീ സകല കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു . ( ആലുഇംറാൻ : 26 )

🌹 85. ദുൽജലാലി വൽ ഇക്റാം ( മഹത്വവും ആദരവും ഉടമപ്പെടുത്തിയവൻ ) 🌹

സകല സൃഷ്ടിജാലങ്ങളെക്കാളും മഹത്വവും ആദരവും ഉടയവൻ അല്ലാഹു മാത്രമാണ് . അതിൽനിന്നാണ് സൃഷ്ടികൾക്ക് മഹത്വവും ആദരവും നൽകിയിട്ടുള്ളത് .  പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം ! ( അർറഹ്മാൻ : 78 )

🌹 86. അൽമുഖ്സിത്വ ( നീതിമാൻ ) 🌹:

അക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും സംതൃപ്തമാവുന്ന തരത്തിൽ നീതി നടപ്പിലാക്കാൻ കഴിവുള്ളവനാണ് അല്ലാഹു . ഇത് അല്ലാഹുവിന് മാത്രമാണ് കഴിയുക . അൽ അദ്ൽ എന്ന വിശേഷണത്തോട് യോജിപ്പുള്ള ഒരു വിശേഷണമാണിത് . അല്ലാഹുവിന്റെ കോടതിയിൽ അക്രമിക്ക് അവൻ അർഹിക്കുന്ന ശിക്ഷയും സത്തന് അവൻ അർഹിക്കുന്ന പ്രതിഫലവും നൽകുന്നതാണ് . ഭൂമിലോകത്ത് ഈ ഗുണം ഉണ്ടാക്കിയെടുക്കാൻ മനുഷ്യൻ പരിശ്രമിക്കേണ്ടതാണ് . “ സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടുകക്ഷികൾ പരസ്പരം   കലഹിക്കാനിടയായാൽ , അവർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കുവിൻ . അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കിൽ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിൻ -അവർ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ . അങ്ങനെ തിരിച്ചുവന്നാൽ അവർക്കിടയിൽ നീതിപൂർവം ഒത്തുതീർപ്പുണ്ടാക്കുവിൻ . നീതി പാലിക്കുവിൻ . നിശ്ചയം , അല്ലാഹു നീതിമാൻമാരെ സ്നേഹിക്കുന്നു . ( അൽഹുജുറാത്ത് : 9 )

🌹 87. അൽജാമിഅ് ( സമ്മേളിപ്പിക്കുന്നവൻ )🌹
മരണാന്തരം അഴുകി നുരുമ്പിച്ച എല്ലിൽനിന്നും അല്ലാഹു സൃഷ്ടികളെ പുനരുജ്ജീവിപ്പിച്ച് അല്ലാഹുവിന്റെ കോടതിയിൽ ഒരുമിച്ചു കൂട്ടുന്നു . മരണാന്തരം മനുഷ്യരെ ജീവിപ്പിക്കാനും അവരെ ഒരുമിച്ചു കൂട്ടാനും യാതൊരു പ്രയാസവുമില്ലാത്തവനാണ് മറ്റൊരർഥത്തിൽ  അല്ലാഹു . മനുഷ്യശരീരത്തിൽ വ്യത്യസ്ഥ സ്വഭാവങ്ങളും ഗുണങ്ങളും ഒരുമിച്ചുകൂട്ടിയിരിക്കുന്നു . അതുപോലെ പ്രപഞ്ചത്തിൽ വ്യത്യസ്ത നിറങ്ങളെ അല്ലാഹു സമ്മേളിപ്പിച്ചിരിക്കുന്നു . പച്ച , നീല , കറുപ്പ് പോലെ . ഇങ്ങനെ എല്ലാത്തിനെയും ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ് അല്ലാഹു . “ അവരോട് ചോദിക്കുക : ' വാന ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത് ? പറയുക : ' സകലതും അല്ലാഹുവിന്റേതുമാത്രമാകുന്നു . അവൻ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു . ( അതുകൊണ്ട ധിക്കാരത്തിന്റെ പേരിൽ അവൻ നിങ്ങളെ ഉടനടി പിടികൂടാത്തത് . ) അന്ത്യനാളിൽ അവൻ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും . അതൊരു സംശയമില്ലാത്ത യാഥാർഥ്യമാകുന്നു . എന്നാൽ തങ്ങളെ സ്വയം  നാശഗർത്തത്തിലകപ്പെടുത്തുന്ന അവരത് വിശ്വസിക്കുന്നില്ല . ' ( അൽ അൻആം :  , 12 )

🌹88. അൽഗനിയ്യ് ( ഐശ്വര്യവാൻ ) :🌹

അല്ലാഹു മറ്റു യാതൊന്നിന്റെയും ആവശ്യമില്ലാത്തവനാണ് . യാതൊരാശ്രയവും അവനാവശ്യമില്ല . എന്നാൽ സകല സൃഷ്ടിജാലങ്ങളും അവനിലേക്കാവശ്യമുള്ളവരാണ് .  അല്ലാഹുവിന് ഏതെങ്കിലുമൊരു കാര്യത്തിൽ സൃഷ്ടികളെ ആശ്രയിക്കേണ്ടി വന്നാൽ അതവന്റെ ദിവ്യത്വത്തിന് കുറവാണ് . ഇത്തരം നിരാശ്രയത്വം അല്ലാഹുവിലൊഴികെ മറ്റൊന്നിലും ഉണ്ടാവുകയില്ല . മനുഷ്യന് തന്റെ അഹങ്കാരം വർജിക്കാൻ ഈ വിശേഷണത്തിന്റെ സ്മരണകൊണ്ട് സാധിക്കും . " നാം ലുഖ്മാന്ന് തത്ത്വജ്ഞാനമരുളിയിട്ടുണ്ടായിരുന്നു . എന്തെന്നാൽ , അല്ലാഹുവിനോടു നന്ദി കാണിക്കേണം . ഒരുവൻ നന്ദി കാണിക്കുന്നുവെങ്കിൽ അത് അവന്റെ ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു . കൃതഘ്നനാവുകയാണെങ്കിലോ , അല്ലാഹു യഥാർഥത്തിൽ ആരെയും ആശ്രയിക്കാത്തവനും സ്വയം സ്തുത്യനുമാകുന്നു . ” ( ലുഖ്മാൻ : 12 ) ,

വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കിൽ അത് അവന്റെതന്നെ നന്മക്കുവേണ്ടിയത്രെ . നിശ്ചയം , അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു . ( അൽഅൻകബൂത് : 6 )

🌹89അൽ മുഗ്നി ( ഐശ്വര്യം നൽകുന്നവൻ ) 🌹

അല്ലാഹു തന്റെ സൃഷ്ടികൾക്ക് അവന്റെ ഐശ്വര്യത്തിൽനിന്ന് നൽകുന്നവനാണ് . എന്നാൽ അല്ലാഹു മനുഷ്യനു നൽകുന്ന ഐശ്വര്യം മുഖേന അല്ലാഹുവിന്റെ വിശേഷണമായ അൽഗനിയ്യ് എന്ന പദവിയിലേക്ക് മനുഷ്യന് എത്തിച്ചേരാൻ സാധിക്കില്ല . കാരണം മനുഷ്യൻ അല്ലാഹുവിന്റെ ആശ്രയത്വത്തിൽനിന്ന് ഒരിക്കലും മുക്തനാവുന്നില്ല . അല്ലാഹുവിനെ ആശ്രയിക്കുന്നതിൽനിന്ന് ഒരാൾക്കും പുറത്തു പോവുക സാധ്യമല്ല . “ നോക്കൂ നിങ്ങളിതാ അല്ലാഹുവിന്റെ മാർഗത്തിൽ ധനവ്യയം ചെയ്യാൻ ക്ഷണിക്കപ്പെടുന്നു . അപ്പോൾ നിങ്ങളിൽ ചിലർ ലുബ് കാണിക്കുകയാണ് . എന്നാൽ ലുബ്ധനാകുന്നവൻ യഥാർഥത്തിൽ തന്നോടുതന്നെയാണ് ലുബ്ധനാകുന്നത് . അല്ലാഹു പരാശ്രയം വേണ്ടാത്ത സ്വയംപര്യാപ്തനാകുന്നു . നിങ്ങൾ അവന്റെ ആശ്രിതരും . നിങ്ങൾ പിൻമാറുകയാണെങ്കിൽ പകരം അല്ലാഹു പിൻമാറുകയാണെങ്കിൽ പകരം അല്ലാഹു മറ്റൊരു ജനത്തെ കൊണ്ടുവരുന്നതാകുന്നു . അവർ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല . ( മുഹമ്മദ് : 38 ) , “ ഒരനാഥനായി അവൻ നിന്നെ കണ്ടിട്ടില്ലയോ ; അപ്പോൾ നിനക്കഭയമേകിയില്ലയോ ?  വഴിയറിയാത്തവനായും അവൻ നിന്നെ കണ്ടു . അപ്പോൾ നേർവഴി കാണിച്ചുതന്നു . പ്രാരാബ്ധക്കാരനായും കണ്ടു . അപ്പോൾ നിനക്ക് സമ്പത്തരുളി . ആകയാൽ നീ അനാഥരെ ഞെരുക്കരുത് . ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കയുമരുത് . നിന്റെ നാഥന്റെ  അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കേണം ” . ( അള്ളുഹാ6-11 )

🌹 90 അൽമാനിഅ് ( തടയുന്നവൻ )🌹

നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളെ തട്ടിമാറ്റി തന്റെ ദാസന്മാരെ സംരക്ഷിക്കുന്നവനാണ് അല്ലാഹു . അതുപോലെ മനുഷ്യന് തടയാൻ ഉദ്ദേശിച്ചത് അവൻ തടയുകയും നൽകാനുദ്ദേശിച്ചത് നൽകുകയും ചെയ്യും . അല്ലാഹു ഏറെ നൽകുന്നവനാണെന്നതോടൊപ്പം അവനിഛിക്കുന്നവർക്ക് തടയുക എന്നതും അവന്റെ കഴിവുകളിൽ പെട്ടതാണ് . അൽ ഹഫീള് എന്ന ഗുണത്തിൽ പറഞ്ഞതുപോലെ തന്റെ ദാസന്മാരെ ബാധിക്കാനിരിക്കുന്ന വിപത്തുകളെ തടയുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു . ഈ നാമം ഖുർആനിൽ വന്നിട്ടില്ല .

🌹91. അള്ളാർറ് ( ഉപദ്രവകാരി ) , 92 . അന്നാഫിഅ് ( ഉപകാരി ) :🌹

ഗുണവും ദോഷവും രോഗവും ആരോഗ്യവും സുഖവും ദുഃഖവും ഉപകാരവും ഉപദ്രവവുമെല്ലാം നൽകുന്നവൻ അല്ലാഹുവാണ് . അതിനുള്ള എല്ലാ അധികാരങ്ങളും അവനുണ്ട് . നന്മയുടെയും തിന്മയുടെയുമെല്ലാം ഉറവിടം അല്ലാഹുവാണ് .

🌹 93. അന്നൂർ ( പ്രകാശം ) : 🌹

പ്രത്യക്ഷനായ അല്ലാഹു സ്വയം പ്രകാശമുള്ളവനും മറ്റുള്ളവയെ പ്രകാശിപ്പിക്കാൻ കഴിവുള്ളവനുമാണ് . അല്ലാഹുവിന്റെ പ്രകാശത്തിൽനിന്നാണ് എല്ലാ പ്രകാശങ്ങളും ഉത്ഭവിച്ചിരിക്കുന്നത് .

🌹94. അൽഹാദീ ( മാർഗദർശകൻ ) :🌹

മനുഷ്യഹൃദയങ്ങളെ നേർമാർഗത്തിലേക്ക് നയിക്കുന്നവനാണല്ലാഹു . നന്മയുടെയും തിന്മയുടെയും മാർഗമേതെന്ന് വ്യക്തമായി പഠിപ്പിക്കുന്നതിനായി അല്ലാഹു പ്രവാചകന്മാരെയും ദൈവിക ഗ്രന്ഥങ്ങളെയും ഇറക്കി . ഖുർആനിൽ ഒന്നാം അധ്യായത്തിൽതന്നെ ‘ വഴികാട്ടിത്തരണേ എന്ന പ്രാർഥനയും രണ്ടാം അധ്യായത്തിന്റെ തുടക്കത്തിൽ അതിന്റെ മറുപടിയെന്നോണം എങ്ങനെയാണ് സന്മാർഗത്തിലേക്കെത്തുക എന്നും പഠിപ്പിച്ചിരിക്കുന്നു . മാതാവിൽനിന്ന് വേർപിരിയുന്ന ഒരോ ജീവിക്കും എങ്ങനെ അന്നം കണ്ടെത്തണമെന്ന അറിവും മാർഗവും അല്ലാഹു നൽകിയതാണ് . “ ജ്ഞാനം ലഭിച്ച ആളുകൾ അത് നിന്റെ നാഥങ്കൽനിന്നുള്ള സത്യമെന്നറിയേണ്ടതിനും , അങ്ങനെ അതിൽ വിശ്വസിക്കുകയും അവരുടെ മനസ്സുകൾ അവനോട് കീഴ്വണക്കമുള്ളതാവുകയും ചെയ്യേണ്ടതിനും . സത്യവിശ്വാസം കൈക്കൊള്ളുന്നവരെ സദാ സത്യവിശ്വാസം കൈക്കൊള്ളുന്നവരെ സദാ സൽപന്ഥാവിലേക്ക് നയിക്കുന്നവനല്ലോ അല്ലാഹു ” . ( അൽഹജ്ജ് : 54 ) , നാം അവനു വഴി കാട്ടിക്കൊടുത്തു . നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം . ( അൽഇൻസാൻ : 3 )

 🌹 95. അൽബദീഅ് ( അതുല്യൻ ) :🌹

അല്ലാഹു സൃഷ്ടികർമം നിർവഹിക്കുന്നത് മുൻ മാതൃകയില്ലാതെയാണ് . അതുപോലെ അല്ലാഹു സത്തയിലും ഗുണങ്ങളിലും കർമങ്ങളിലും അവന് തുല്യരായി ആരുമില്ല . വീണ്ടും ഈ സൃഷ്ടി ജാലങ്ങളെ മടക്കിക്കൊണ്ടുവരാനും കഴിവുറ്റവനാണ് അല്ലാഹു . അതുപോലെ അല്ലാഹുവിന്റെ അസ്തിത്വനു തുല്യമായി യാതൊന്നും അവന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല . “ അവൻ ആകാശഭൂമികളെ മൌലികമായി ആവിഷ്കരിച്ചവനാകുന്നു . അവൻ ഒരു കാര്യം തീരുമാനിച്ചാൽ ' അത് ഭവിക്കട്ടെ ' എന്നരുളുകയേ വേണ്ടൂ . അപ്പോൾ അത് സംഭവിക്കുകയായി ” . ( അൽബഖറ : 117 )

🌹96. അൽബാഖി ( എന്നെന്നും അവശേഷിക്കുന്നവൻ ) :🌹

  പ്രപഞ്ചത്തിലെ സകലവസ്തുക്കളും നശിച്ചാലും മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരേ ഒരു അസ്തിത്വമാണ് അല്ലാഹുവിന്റേത് . അല്ലാഹു അനന്തനും അനാദിയുമാണ് . “ നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ ” . ( അർറഹ്മാൻ : 27 )

🌹97. അൽവാരിസ് ( അനന്തരമെടുക്കുന്നവൻ ) :🌹

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം പ്രപഞ്ചത്തിൽ നാമാവശേഷമായിത്തീരുമ്പോൾ  അവയുടെയെല്ലാം അനന്തരാവകാശം അല്ലാഹുവിനായിരിക്കും . അന്നേ ദിവസം എല്ലാ വസ്തുക്കളെയും അവൻ ഏറ്റെടുക്കുന്നതാണ് . “ തീർച്ചയായും നാമാകുന്നു ജീവിപ്പിക്കുന്നത് . മരിപ്പിക്കുന്നതും നാം തന്നെ . സകലത്തിന്റെയും അന്തിമാവകാശിയായിത്തീരുന്നതും നാം തന്നെയാകുന്നു ” . ( അൽഹിജ്ർ : 23 ) , “ നിങ്ങൾ എന്തുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നില്ല - ആകാശ - ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ ? നിങ്ങളിൽ , വിജയത്തിനുശേഷം  ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്യുന്നവർ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല . ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തവരുടേതിനേക്കാൾ എത്രയോ ഉന്നതമാണ് വിജയത്തിനു മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തവരുടെ സ്ഥാനം- ഇരുകൂട്ടർക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും . നിങ്ങൾ പ്രവർത്തിക്കുന്നതെന്തിനെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനത്രെ അല്ലാഹു . ( അൽഹദീദ് : 10 )

🌹98. അർറശീദ് ( മാർഗദർശകൻ , വിവേകി ) :🌹
തന്റെ സൃഷ്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന കാര്യത്തിൽ അല്ലാഹുവിന് ആരുടെയും അഭിപ്രായമോ നിർദേശമോ ആവശ്യമില്ല . അതുപോലെ അവനുദ്ദേശിക്കുന്ന കാര്യങ്ങൾ നിറവേറ്റുന്നതിൽ ഒരു മാർഗനിർദേശിയുടെ സഹായവും വേണ്ടതില്ല . അല്ലാഹുവിന്റെ ഇഛയെ തടയാൻ സൃഷ്ടികളിലാർക്കും കഴിയില്ല . “ ഏതാനും യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ച സന്ദർഭം : അവർ പ്രാർഥിച്ചു : ' നാഥാ , ഞങ്ങളിൽ നിന്നിൽനിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ , ഞങ്ങളുടെ കാര്യങ്ങൾ നേരെ നയിക്കാൻ സൌകര്യം ചെയ്തുതരേണമേ ! ( അൽകഹ്ഫ് : 10 )

🌹99. അസ്സ്വബൂർ ( ക്ഷമാലു , അങ്ങേയറ്റം ക്ഷമിക്കുന്നവൻ ) :🌹
ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര കോപമുണ്ടായാലും മനസ്സിനെ കീഴടക്കി ക്ഷമ കൈകൊള്ളാൻ കഴിവുള്ളവനാണല്ലാഹു . അത് പോലെ സൃഷ്ടികൾ അവനെ ധിക്കരിക്കുകയും തെറ്റുകളിലകപ്പെടുകയും ചെയ്യുമ്പോൾ അവരോട് ക്ഷമിക്കാനും അവരുടെ പാപങ്ങൾ പൊറുത്തുകൊടുക്കാനും കഴിയുന്നവനാണല്ലാഹു . ഒരു കാര്യവും എടുത്തുചാടി അശ്രദ്ധമായി ചെയ്യുന്നവനല്ല അവൻ . ഈ ഗുണം സൃഷ്ടികളും ആർജിച്ചെടുക്കൽ അനിവാര്യമാണ് . കാരണം അല്ലാഹു ക്ഷമാലുക്കൾക്കൊപ്പമാണെന്ന് ഖുർആനിൽ പലതവണ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് . ക്ഷമയെ പ്രോൽസാഹിപ്പിക്കുന്ന ധാരാളം പ്രയോഗങ്ങൾ ഖുർആനിലുണ്ട് .





Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹