സുജൂദിന്റെ മഹത്വം
സുജൂദിന്റെ മഹത്വം അൽ ഹജ്ജ് 22 : 18 🍇 ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും , സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും , പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും , മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ ? ഖുർആൻ 22/18 💕 അബൂദർറ് ( റ ) വിൽനിന്ന് നിവേദനം : ഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി ﷺ അബൂദർറിനോട് പറഞ്ഞു ; സൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോ ? ഞാൻ പറഞ്ഞു : അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത് . നബി ﷺ പറഞ്ഞു : അത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ് . അങ്ങനെ വീണ്ടും ഉദിക്കാൻ അനുമതി ചോദിക്കുന്നു ; അപ്പോൾ അതിന് അനുമതി ...