സുജൂദിന്റെ മഹത്വം
സുജൂദിന്റെ മഹത്വം
അൽ ഹജ്ജ് 22 : 18
🍇ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമംഅര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ?
ഖുർആൻ 22/18
💕അബൂദർറ്(റ) വിൽനിന്ന് നിവേദനം: ഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി ﷺ അബൂദർറിനോട് പറഞ്ഞു; സൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോ? ഞാൻപറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത്. നബി ﷺ പറഞ്ഞു: അത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ്. അങ്ങനെ വീണ്ടും ഉദിക്കാൻഅനുമതി ചോദിക്കുന്നു; അപ്പോൾ അതിന് അനുമതി ലഭിക്കുന്നു.പിന്നെയും അത്(കാലാന്തരത്തിൽ) സുജൂദ് ചെയ്യാറാകുന്നു. എന്നാലത് സ്വീകരിക്കപ്പെടുകയില്ല. അതിനോട്പറയപ്പെടും: നീ വന്നേടത്തേക്കു തന്നെ മടങ്ങിക്കൊള്ളുക. അപ്പോൾ അത് അതിന്റെഅസ്തമയസ്ഥാനത്തുനിന്ന് ഉദിക്കുന്നു. “സൂര്യൻ അതിനുള്ള സങ്കേതത്തിലേക്ക്സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു കണിശമായിനിർണയിച്ചു വെച്ചതത്രെ അത്” (യാസീൻ 38) എന്ന ഖുർആൻ സൂക്തം ഇതിലേക്ക്ചൂണ്ടുന്നു. (ബുഖാരി: 3199)
🍇അർറഅ്‌ദ് 13 : 15
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമംചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലുംസായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന് പ്രണാമം ചെയ്യുന്നു. )(13/15)
🍇അർറഹ്‌മാൻ 55 : 6
ചെടികളും വൃക്ഷങ്ങളും
( അല്ലാഹുവിന് ) പ്രണാമം അര്‍പ്പിച്ചു
കൊണ്ടിരിക്കുന്നു.(55/6)
🍇അൽ അഅ്‌റാഫ് 7 : 206
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ ( മലക്കുകള്‍ ) അവനെആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്റെ മഹത്വംപ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.(7/206)
💕അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ കാണാത്തത്ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നു. ആകാശംശബ്ദിക്കാറായിരിക്കുന്നു. അതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്. നാല് വിരലിന് അവിടെസ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടംവെക്കുകയാണ്. (തിർമിദി:
🍇അന്നജ്മ് 53 : 62
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയുംചെയ്യുവിന്.55/62)
💕ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നബി ﷺ സൂ: ‘നജ്മു’ ഓതിസുജൂദ് ചെയ്തു. തിരുമേനിയോടൊപ്പം (അവിടെ സന്നിഹിതരായിരുന്ന) മുസ്ലിംകളും, മുശ്രിക്കുകളും, ജിന്നും, ഇന്സും (മനുഷ്യരും) സുജൂദ് ചെയ്തു. (ബുഖാരി.) അര്‍ത്ഥവുംആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയ സാന്നിദ്ധ്യത്തോടുകൂടിയും ഈ അദ്ധ്യായംവായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നപക്ഷം, മനുഷ്യഹൃദയമുള്ള ആരും നിശ്ചയമായുംഅവരറിയാതെത്തന്നെ അല്ലാഹുവിനു സുജൂദു ചെയ്‌വാൻ പ്രചോദിതരാകാതിരിക്കയില്ല. ഇബ്നു അബ്ബാസ് (റ)ന്റെ ഈ പ്രസ്‌താവനയിൽ നാം കണ്ടതും അതാണ്.
🍇അൽ ഹജ്ജ് 22 : 77
സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെരക്ഷിതാവിനെ ആരാധിക്കുകയും, നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയംപ്രാപിച്ചേക്കാം.(22/77)
🍇അൽ ബഖറഃ 2 : 34
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവന് വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവംനടിക്കുകയും ചെയ്തു. അവന് സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(2/77)
ബഹുമാനവും താഴ്മയും കാണിക്കുക, കീഴൊതുക്കം പ്രകടിപ്പിക്കുക, തലകുനിക്കുക, കുനിയുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളാണ് ഭാഷയില്‍ سجود (സുജൂദി)നുള്ളത് . ഈസാരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതോടെ, ആരാധനയെന്ന നിലക്ക് മുഖം നിലത്തു വെച്ചുചെയ്യുന്ന സാഷ്ടാംഗ നമസ്‌കാരം എന്ന അര്‍ത്ഥത്തിലാണ് അത് മതത്തിന്‍റെ സാങ്കേതികഭാഷയില്‍ അറിയപ്പെടുന്നത്. ശാരീരികമായ ആരാധനാകര്‍മങ്ങളില്‍വെച്ചു മതത്തില്‍ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെടുന്നതും അതുതന്നെ. ഈ സുജൂദ് അല്ലാഹുവിനു മാത്രമേചെയ്തുകൂടൂ എന്നുള്ളത് പരക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാകുന്നു. അതു കൊണ്ട്ആദം നബി (അ)ക്ക് മലക്കുകള്‍ ചെയ്ത സുജൂദിന്‍റെ വിവരണത്തില്‍ പണ്ഡിതന്മാര്‍ഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഓരോഅഭിപ്രായവും, അതതിന്റെ ന്യായങ്ങളും, അവയെ സംബന്ധിച്ച വിമര്‍ശനങ്ങളുംചുരുക്കിയെങ്കിലും വിവരിക്കുന്ന പക്ഷം, അത് കുറേ ദീര്‍ഘിച്ചു പോകും. യൂസുഫ്നബി(അ)യുടെ മാതാപിതാക്കളും സഹോദരന്മാരും ഫലസ്തീനില്‍ നിന്ന് ഈജിപ്തില്‍വന്നപ്പോള്‍ അവര്‍ അദ്ദേഹത്തിനു സുജൂദ് ചെയ്തതായി സൂറഃ യൂസുഫ് 100-ാംവചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. തലകുനിച്ചും, ദേഹംകൊണ്ടു കുനിഞ്ഞുംഉപചാരം ചെയ്യുക അക്കാലത്ത് പതിവായിരുന്നു. അതനുസരിച്ച് അവര്‍ ചെയ്ത ഒരുഉപചാരമായിരുന്നു അത്. അഥവാ ആരാധനയുടെ സുജൂദായിരുന്നില്ല. ഭാഷാര്ത്ഥത്തിലുള്ളഒരു സുജൂദായിരുന്നു. അതുപോലെ, ഭാഷാര്‍ത്ഥത്തിലുള്ള ഒരു തരം സുജൂദായിരുന്നുമലക്കുകള്‍ ആദം നബി(അ)ക്ക് ചെയ്തതും എന്നത്രെ ഇവിടെ പറയുവാനുള്ളതിന്‍റെചുരുക്കം.
സുജൂദിന് ഇവിടെ നല്‍കപ്പെട്ട ഏത് വിശദീകരണം നോക്കിയാലും ഈ സുജൂദ് ആദംനബി(അ)ക്ക് ആരാധനയായിരുന്നില്ലെന്ന് തീര്‍ച്ച തന്നെ. മുസ്ലിംകളില് ആരെങ്കിലുംഅങ്ങിനെ പറയുന്നുവെങ്കില്‍,-അതവരുടെ അജ്ഞതയല്ലാത്തപക്ഷം-അതിന്‍റെ പിന്നില്‍എന്തെങ്കിലും ദുരുദ്ദേശ്യം ഒളിച്ചിരിപ്പുണ്ടായിരിക്കുമെന്നേ പറയുവാനുള്ളൂ, 'ആദമിന് സുജൂദ്ചെയ്‌വാന്‍ കല്‍പിച്ചതിന്‍റെ വിവക്ഷ മനുഷ്യന്‍റെ ഹിതത്തിനു വഴങ്ങുവാന്ആജ്ഞാപിച്ചുവെന്നാണെന്ന്' ഒരു ആധുനിക വ്യാഖ്യാതാവ് എഴുതിക്കാണുന്നു. അദ്ദേഹത്തിന്റേതായ ചില ആശയാദര്‍ശങ്ങളില്‍ നിന്ന് ഉടലെടുത്ത ഒരു പുത്തന്വ്യാഖ്യാനമെന്നല്ലാതെ, അതില്‍ കവിഞ്ഞു ഒരടിസ്ഥാനവും അതിനില്ല. ഒരു സംഗതി ഇവിടെഓര്മിച്ചിരിക്കേണ്ടതുണ്ട്. മലക്കുകളോടാണ് ഈ കല്‍പന. അവരുടെ പ്രകൃതിയുംആകൃതിയും, സ്വഭാവവുമെല്ലാം മനുഷ്യരില്‍ നിന്നും എത്രയോ വ്യത്യസ്തമാണ്. ആ നിലക്ക്അവരുടെ സുജൂദിന്‍റെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് അവരുടെ സുജൂദിന്‍റെ രൂപത്തെപ്പറ്റി അവരോട് യോജിച്ച ഒരുരൂപത്തിലായിരിക്കും അത് എന്നേ നമുക്ക് കരുതുവാന്‍ നിവൃത്തിയുള്ളൂ. والله أعلم
മലക്കുകള്‍ മുഴുവനും അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് ആദമിന് സുജൂദ് ചെയ്തു. ഇബ്ലീസു മാത്രം ചെയ്തില്ല. അവന് ഗര്‍വ്വ് കാണിക്കുകയും, ആഭിജാത്യത്തില്‍ അഹങ്കാരംകൊള്ളുകയുമാണ് ചെയ്തത്. തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ടഇവന് സുജൂദ് ചെയ്കയോ?! എന്നായിരുന്നു അവന്‍റെ ന്യായം. (7:12; 15:33; 17:61; 38:76) അപ്പോള്‍, അഹംഭാവം എത്ര ചീത്ത! അതുകൊണ്ട് തന്നെയാണ്
💕 നബി (സ.അ) പറഞ്ഞതും: 'ഒരു കടുകുമണിയോളം അഹംഭാവം ഹൃദയത്തിലുള്ളവന്‍സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (മു. ) ഇബ്‌ലീസിനെപ്പറ്റി وَكَانَ مِنَ الْكَافِرِينَ എന്നുപറഞ്ഞതിന് രണ്ടു തരത്തില്‍ അര്‍ത്ഥസാധ്യതയുണ്ട്: 'അവന് അവിശ്വാസികളില്പെട്ടവനായിത്തീര്ന്നു' എന്നും, 'അവന് അവിശ്വാസികളില്‍ പെട്ടവനായിരുന്നു' എന്നും. 1-ാമത്തെതനുസരിച്ച് സുജൂദിന്‍റെ കല്‍പന ധിക്കരിച്ചത് നിമിത്തംഅവിശ്വാസിയായിത്തീര്‍ന്നുവെന്നും, 2-ാമത്തേതനുസരിച്ചു അവന്‍ ബാഹ്യത്തില്‍നല്ലവനാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്‍റെ പര്യവസാനംഅവിശ്വാസിയായിട്ടായിരിക്കുമെന്ന് അല്ലാഹുവിന് അറിയാമായിരുന്നുവെന്നും വ്യാഖ്യാനംനല്‍കപ്പെടുന്നു. ഈ രണ്ടര്‍ത്ഥവും പരസ്പരം എതിരല്ലതാനും.
ഇബ്‌ലീസ് ജിന്നു വര്‍ഗത്തില്‍ പെട്ടവനാകുന്നു. (സൂ: അല്‍കഹ്ഫ്, 50) എന്നാലുംസുജൂദിന്‍റെ കല്‍പന അവനും ബാധകമായിരുന്നു. മലക്കുകള്ക്കിടയില്അവരിലൊരാളെപ്പോലെ അവന് കഴിഞ്ഞു കൂടിയിരുന്നതുകൊണ്ടോ, അവനോട് പ്രത്യേകംകല്‍പനയുണ്ടായതു കൊണ്ടോ ആയിരിക്കാം അത്. അല്ലാഹുവിനറിയാം. ഏതായിരുന്നാലുംശരി, കല്‍പന അനുസരിക്കാതിരുന്നതിന് കാരണം പറഞ്ഞ കൂട്ടത്തില്‍ ആ കല്‍പന തനിക്ക്ബാധകമല്ലായിരുന്നുവെന്ന് അവന് വാദിച്ചിട്ടില്ലല്ലോ. അപ്പോള്‍, മലക്കുകളുടെ കൂട്ടത്തില്‍ചേരത്തക്കവണ്ണം ഒരു നല്ല നിലപാടിലാണ് അതുവരെ ഇബ്‌ലീസ് ഉണ്ടായിരുന്നതെന്ന്അതില്‍നിന്ന് വ്യക്തമാകുന്നു. ഗര്‍വ്വും ധിക്കാരവുമാണ് കാലാകാല ശാപത്തിനും ശിക്ഷക്കുംകാരണമായിത്തീര്ന്നത്. ഇമാം ക്വുര്‍ത്വുബീ (റ) പറഞ്ഞതുപോലെ, ഒരാള്‍ ബാഹ്യദൃഷ്ടിയില്‍എത്ര ഉന്നതമായ പദവിയില്‍ എത്തിച്ചേര്‍ന്നു കണ്ടാലും ആ വ്യക്തിയുടെ യഥാര്‍ത്ഥപര്യവസാനം എങ്ങിനെയായിരിക്കുമെന്ന് അതുകൊണ്ട് തിട്ടപ്പെടുത്തുവാന്‍ നമുക്ക്സാധ്യമല്ല.
💕ലൈഥ് (റ) ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു: 'ഒരു മനുഷ്യന്‍ വെള്ളത്തിനു മീതെനടക്കുകയും, വായുവിലൂടെ പറക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടാലും അയാളുടെ കാര്യംകിത്താബിനോടും സുന്നത്തിനോടും ഒത്തു നോക്കാതെ അയാളില്‍ നിങ്ങള്‍വഞ്ചിതരാവരുത്'.
1... സുജൂദിന്റെ അടയാളം മുഖത്ത് പ്രതിഫലിപ്പിക്കും....
അൽ ഫത്ഹ് 48 : 29
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യംദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ്തൗറാത്തില് അവരെ പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെ പറ്റിയുള്ള ഉപമഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെപുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകംതോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത് ) അവര്‍ മൂലം സത്യനിഷേധികളെ അരിശംപിടിപ്പിക്കുവാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവുംവാഗ്ദാനം ചെയ്തിരിക്കുന്നു.
48/29)
48:29
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു) അതെ, സത്യനിഷേധികള്‍ നിഷേധിച്ചാലും ശരി, അസൂയക്കാര് വെറുത്താലും ശരി, മുഹമ്മദു അല്ലാഹുവിന്‍റെ റസൂലാണ്. സത്യാന്വേഷികള്ചിന്തിക്കട്ടെ, സത്യവിശ്വാസികള്‍ ഉറപ്പിച്ചു കൊള്ളട്ടെ, മുഹമ്മദു അല്ലാഹുവിന്‍റെ റസൂലാണ്. റസൂലിന് വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിനു വേണ്ടുന്നസഹായങ്ങളും രക്ഷയും അല്ലാഹു നല്‍കുകയും ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ, ഈമുശ്രിക്കുകള് അതു സമ്മതിക്കേണ്ടതായും വരും, അതാ, ഹുദൈബിയ്യാ സന്ധിപത്രംഎഴുതിയപ്പോള്‍. ‘അല്ലാഹുവിന്‍റെ റസൂലായ മുഹമ്മദും ഖുറൈശികളും തമ്മില്‍ നടന്നസന്ധിവ്യവസ്ഥ ‘ എന്നെഴുതുവാന്‍ സമ്മതിക്കാതെ ശഠിച്ചു നില്‍ക്കുകയും, ‘അബ്ദുല്ലാ മകന്‍മുഹമ്മദും ……’ എന്നു തന്നെ ചേര്‍ക്കുവാന്‍ വാശിപിടിക്കുകയും ചെയ്ത അതേമുശ്‌രിക്കുകള്‍ ഏറെത്താമസിയാതെ ആ വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു.
എനി, അദ്ദേഹത്തിന്‍റെ അനുയായികളുടെ സ്ഥിതിയോ? ഗുരുവിനൊത്ത ശിഷ്യന്മാരും, നേതാവിനൊത്ത നീതന്മാരും ! സത്യനിഷേധികളെയും, സന്മാര്ഗ്ഗ വിരോധികളെയുംസംബന്ധിച്ചിടത്തോളം അവര്‍ കഠിനഹൃദയന്മാരാണ്. ( أَشِدَّاءُ عَلَى الْكُفَّارِ) ശൂരന്മാരും, വീരന്മാരുമാണ്. തമ്മതമ്മിലോ? അങ്ങേയറ്റം കൃപയോടും കരുണയോടും കൂടി പെരുമാറുന്നദയാശീലന്മാരുമത്രെ. ( رُحَمَاءُ بَيْنَهُمْ) അതെ, മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതു പോലെ, സത്യവിശ്വാസികളില്‍ എളിയവരും, അവിശ്വാസികളില്‍ ഗൗരവം നിറഞ്ഞവരും (أَذِلَّةٍ عَلَىالْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ - سورة المائدة ) അവിശ്വാസികളെ കാണുമ്പോഴേക്കുംനീതികേടോ, കയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. യുദ്ധവേളകളിലും, സന്ദര്ഭംആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടുംഎന്നുദ്ദേശ്യം. അപ്രകാരം തന്നെ, സത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നുംഇപ്പറഞ്ഞതിനര്ത്ഥമില്ല. നേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും.
നബി(സ) തിരുമേനിയുടെ രണ്ടു വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നതുസമയോചിതമാകുന്നു:
💕1. സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയും, ദയ കാണിക്കുകയും, അനുഭാവംകാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ, ഒരു ശരീരം പോലെയായിരിക്കും – അഥവാഅങ്ങിനെ ആയിരിക്കണം. അതിന്‍റെ ഒരു അവയവത്തിനു അസുഖം നേരിട്ടാല്‍ ആശരീരത്തിന്റെ മറ്റെല്ലാ വശങ്ങളും ഉറക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളികൂടുന്നതാണ്. ‘ (ബു; മു).
💕2. ‘നിങ്ങളില്‍ ആരെങ്കിലും വെറുക്കപ്പെട്ട – നിഷിദ്ധമായ – ഒരു കാര്യം കണ്ടാല്‍, അവന്റെ കൈകൊണ്ടു അതു മാറ്റിക്കൊള്ളട്ടെ. അതിനു സാധിക്കാത്ത പക്ഷം അവന്‍റെനാവു കൊണ്ട്, അതിനും സാധിക്കാത്ത പക്ഷം അവന്‍റെ ഹൃദയം കൊണ്ട് (വെറുത്തുകൊള്ളട്ടെ). ഇപ്പറഞ്ഞതു വിശ്വാസത്തില്‍ വെച്ചു ഏറ്റവും ദുര്‍ബ്ബലമായതാകുന്നു.’ (മു.).
ജനങ്ങളോടു സഹാബികളുടെ പെരുമാറ്റ രീതിയാണു മുകളില്‍ പറഞ്ഞത്. എന്നാല്‍, അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്? അല്ലാഹുവിനു ആരാധനാ വണക്കങ്ങള്‍ചെയ്യുന്നതില്‍ നിരതന്മാരാണവര്‍. വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍. അതുകൊണ്ടുനമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ ‘റുകൂഇ’ലും, ‘സുജൂദി’ലുമായി അവരെ കണ്ടുകൊണ്ടിരിക്കും. (تَرَاهُمْ رُكَّعًا سُجَّدًا) ഇതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലുംകാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ല. നിഷ്കളങ്കരും, നിസ്വാര്‍ത്ഥരുമാണവര്‍. അല്ലാഹുവിന്‍റെ അനുഗ്രഹവും, അവന്റെ ദയാദാക്ഷിണ്യവും, പൊരുത്തവുമാണ്അവരുടെ ആവശ്യം. (يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا) അതാണവരുടെ തേട്ടവും. അല്ലാഹുവിങ്കല്‍ നിന്നുള്ള പൊരുത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും വെച്ചു ഏറ്റവും വലുത്. (ورضوانا من الله اكبر). ഇങ്ങിനെയുള്ള ഈ പുണ്യവാന്മാരെ തിരിച്ചറിയുവാന്‍വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ല. അവരെ തിരിച്ചറിയുവാനുള്ള വിശിഷ്ടലക്ഷണവും, പ്രത്യേക അടയാളവും അവരുടെ മുഖങ്ങളില്‍ തന്നെയുണ്ട്. ( سِيمَاهُمْ فِيوُجُوهِهِم) അല്ലാഹുവിന്‍റെ മുമ്പില്‍ മുഖം കുത്തി സാഷ്ടാംഗം നമസ്കാരംനടത്തിക്കൊണ്ടിരിക്കുന്നതിന്‍റെ ഫലമായി സിദ്ധിച്ചതത്രെ അത്. (مِّنْ أَثَرِ السُّجُودِ).
ഈ അടയാളം കൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു – ‘നിസ്കാരത്തഴമ്പ്’ എന്ന പേരില്‍ – ചിലരുടെ നെറ്റിയില്‍ കാണപ്പെടാറുള്ള അടയാളമെന്നാണ് ചിലരൊക്കെധരിച്ചുവശായിട്ടുള്ളത്. ഈ ധാരണ ശരിയല്ലെന്നു മാത്രമല്ല, പാമര ജനങ്ങള്‍ക്കിടയില്‍ പലഅന്ധവിശ്വാസങ്ങള്‍ക്കും ആ ധാരണ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഈ അടയാളംകൊണ്ടുള്ള വിവക്ഷയെപറ്റി പല മഹാന്മാരുടെയും അഭിപ്രായങ്ങള്‍ ഇമാം ഇബ്നു കഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്നു പലതുംമനസ്സിലാക്കുവാനുള്ളതു കൊണ്ടു അതിവിടെ ചുരുക്കി ഉദ്ധരിക്കാം:
1). ഇബ്നു അബ്ബാസ്(റ) പറയുന്നു : ‘നല്ല രീതിയാണത്. അഥവാ ആകര്‍ഷിക്കത്തക്കമുഖഭാവം എന്നര്‍ത്ഥം.
2) മുജാഹിദും(റ) മറ്റു പലരും പറയുന്നു : അതു ഭക്തിയും വിനയവുമാണ്.
3) മുജാഹിദു(റ)നോടു ഒരാള്‍ ഇങ്ങിനെ പറഞ്ഞു: ‘ മുഖത്തുണ്ടാകുന്ന ഈ അടയാളം – നിസ്കാരത്തഴമ്പ് :- തന്നെയാണ് അതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു’ അദ്ദേഹം പറഞ്ഞു: ‘ഒരുപക്ഷേ, ഫിര്‍ഔനേക്കാള്‍ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകള്‍ക്കിടയിലും അതു– നിസ്കാരത്തഴമ്പ് – ഉണ്ടായെന്നു വരാം.’
4). സുദ്ദീ (റ) പറയുന്നതു , നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.
5). ചില മഹാന്മാര്‍ പറയുന്നു : രാത്രിയില്‍ ഒരാള്‍ അധികമായി നമസ്കരിച്ചാല്‍ പകലില്‍അവന്‍റെ മുഖം സുന്ദരമാകുമെന്ന്.
6). വേറെ ചില മഹാന്മാര്‍ പറയുന്നു: പുണ്യകര്‍മ്മം നിമിത്തം ഹൃദയത്തില്‍ പ്രകാശവും, മുഖത്തു ശോഭയും ഉപജീവനമാര്‍ഗ്ഗത്തില്‍ വിശാലതയും, ജനഹൃദയത്തില്‍ സ്നേഹവുംഉണ്ടാകുന്നു.
7). ഉസ്മാന്‍(റ) പറയുന്നു: ‘ഏതൊരാളും തന്നെ, ഒരു സ്വകാര്യ സമ്പ്രദായം മറച്ചു വെച്ചാല്‍, അവന്റെ മുഖത്തും, സംസാരത്തിലും അല്ലാഹു അതു വെളിവാക്കാതിരിക്കയില്ല.’മനുഷ്യഹൃദയത്തില്‍ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളും, അവന്റെ സ്വഭാവ വിശേഷതകളുംഅവന്‍റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. ഒരുസത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെങ്കില്‍, അവന്റെ ബാഹ്യനിലയുംഅല്ലാഹു നന്നാക്കിത്തീര്‍ക്കുന്നതാണ്. ( مختصرا من ابن كثير).
രാത്രി നമസ്കരിക്കുന്നവരുടെ മുഖത്തു അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെ‘അടയാളം’ കൊണ്ടുദ്ദേശ്യമെന്ന അഭിപ്രായം ഉദ്ധരിച്ചു കൊണ്ടു ഇമാംറാസീ(റ) പറയുന്നു: ‘ഇതു ബുദ്ധിമാന്മാര്‍ക്കു അറിയാവുന്ന ഒരു യഥാര്‍ത്ഥമാണ്. രണ്ടു മനുഷ്യന്മാര്‍ രാത്രിഉറക്കൊഴിക്കുന്നു: ഒരാള്‍ കുടിയിലും കളിയിലും ഏര്‍പ്പെടുന്നു; മറ്റേവന്, നമസ്കാരം, ഖുര്‍ആന്‍ പാരായണം, വിദ്യാസമ്പാദനം എന്നിവയിലും ഏര്‍പ്പെടുന്നു. പിറ്റേ ദിവസംരണ്ടുപേരുടെയും ഇടക്കുള്ള വ്യത്യാസം കാണാവുന്നതാണ്.’ (الرازى). ‘സുജൂദിന്‍റെഫലമായുണ്ടായ അടയാളം’ എന്താണെന്നു ഇതില്‍ നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാം. ഒരാള്‍ നമസ്കാരം അധികരിപ്പിക്കുന്നതിന്‍റെ ഫലമായി അയാള്‍ക്കുനമസ്കാരത്തഴമ്പുണ്ടായെന്നു വരാം. പക്ഷേ – മുജാഹിദ് (റ) ചൂണ്ടിക്കാട്ടിയതു പോലെ – അതുകൊണ്ടു അയാള്‍ നല്ലവനെന്നോ അല്ലെന്നോ വേര്‍തിരിക്കുവാന്‍ നിവൃത്തിയില്ല. ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്‍റെ നാമമാത്ര നമസ്കാരം കൊണ്ടും, ജനമദ്ധ്യെ പേരുംപൗരോഹിത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്.
സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹുവിവരിച്ചിട്ടുള്ളത്. നബി(സ്വ) തിരുമേനിയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷ വാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോ. അക്കൂട്ടത്തില്‍, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹുരേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. (ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ). തൌറാത്തില്‍ മാത്രമല്ല, ഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. (وَمَثَلُهُمْفِي الْإِنجِيلِ). എന്നാല്‍, ഇഞ്ചീലില്‍ അവരെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. (كَزَرْعٍ) മുളയില്‍ തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയും, ചിനച്ച് തടിച്ചു വളര്‍ന്നു തഴച്ച്മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവുംകൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. ( أَخْرَجَ شَطْأَهُ فَآزَرَهُفَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ) ഇതാണ് ഇഞ്ചീലിലെ ഉപമ. ഇസ്ലാമാകുന്ന വിളനബി(സ) ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയുംതറ്റയുമായ സഹാബികളായിരുന്നു. പിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നു. അങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു.
സാക്ഷാല്‍ തൌറാത്തോ ഇഞ്ചീലിലോ ആകട്ടെ, അവയുടെ യഥാര്‍ത്ഥ പരിഭാഷയാകട്ടെ, എവിടെയും നിലവിലില്ല. പഴയ നിയമമെന്നും പുതിയ നിയമമെന്നും പറയപ്പെടുന്നനിലവിലുള്ള തൌറാത്തു ഇഞ്ചീലുകളില്‍ വളരെയധികം കൃത്രിമങ്ങള്നടത്തപ്പെട്ടിട്ടുണ്ടെന്നും, നബി(സ) തിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പ്രത്യേകിച്ചു മാറ്റത്തിരുത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്. എന്നിരിക്കെ, സഹാബികളെ സംബന്ധിച്ച ഈ വിവരണവും ഉപമയും അവയില്‍കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നു. എന്നിരുന്നാലും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും അതിന്‍റെ ചില സൂചനകള്‍ ഇന്നും അവശേഷിപ്പിക്കുന്നുണ്ടുതാനും. വേദക്കാര്‍ അവയെ അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിപ്പെടുകയാണ് ഇപ്പോള്‍.
പഴയ നിയമത്തില്‍ ഇങ്ങിനെ കാണാം : ‘ദൈവപുരുഷനായ മോശെ (മൂസാനബി) തന്റെമരണത്തിനു മുമ്പെ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവന്പറഞ്ഞതെന്തെന്നാല് : യഹോവ (ദൈവം) സീനായില്‍ നിന്നു വന്നു, അവര്‍ക്കു സേയീരില്‍നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍ നിന്നു വിളങ്ങി, ലക്ഷോപലക്ഷം വിശുദ്ധന്മാരുടെഅടുക്കല്‍നിന്നു വന്നു. അവര്‍ക്കു വേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെവലങ്കയ്യില്‍ ഉണ്ടായിരുന്നു…..’ (ആവര്‍ത്തന പുസ്തകം: 33ല്‍ 1 -3). യഹോവസീനായില്‍നിന്നു വന്നുവെന്നു പറഞ്ഞതു സീനായില്‍വെച്ചു മൂസാ(അ) നബിക്കുതൌറാത്തു നല്‍കപ്പെട്ടതിനെയും, സെയീറില്‍ നിന്നു ഉദിച്ചുവെന്നു പറഞ്ഞതു ഈസാ (അ) നബിക്കു ഇഞ്ചീല്‍ ലഭിച്ചതിനെയും സൂചിപ്പിക്കുന്നു. സേയീര്‍ ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന മലകളാണ്. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി എന്നു പറഞ്ഞതു നബി(സ) തിരുമേനിക്കു ഖുര്‍ആന്‍ ലഭിച്ചതിനെ സൂചിപ്പിക്കുന്നു. ഹിജാസിന്റെ വടക്കു ഭാഗത്തുസ്ഥിതി ചെയ്യുന്ന പര്‍വ്വത നിരകളാണ് പാറാന്‍. ലക്ഷോപലക്ഷം വിശുദ്ധന്മാര്‍ നബി(സ) യുടെ അനുയായികളുമാകുന്നു. പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ‘പിന്നെ അവന്(യേശു) പറഞ്ഞത്: ദൈവരാജ്യം, ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞ ശേഷം രാവുംപകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, അവന് അറിയാതെ വിത്തു മുളച്ചു വരുന്നതുപോലെയാകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും, പിന്നെ കതിരും, പിന്നെ കതിരില്‍ നിറഞ്ഞമണിയും, ഇങ്ങിനെ വിളയുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തായതു കൊണ്ടു അവന്‍ഉടനെ അരിവാള്‍ വെക്കുന്നു. പിന്നെ അവന് പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെഉപമിക്കേണ്ടു? ഏതു ഉപമയില്‍ അതിനെ വര്‍ണ്ണിക്കേണ്ടു? അത് കടുകുമണിയോട് സദൃശം. അതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാത്തിലും ചെറുത്. എങ്കിലും വിതച്ച ശേഷംവളര്‍ന്നു സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നു. ആകാശത്തിലെ പക്ഷികള്‍ അതിന്‍റെനിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാര്‍ക്കോസ് 4:26 – 32).
ഖുലഫാഉര്‍-റാഷിദീന്‍റെ കാലത്തു നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്ന സഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇപ്രകാരംപറഞ്ഞിരുന്നതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹു തന്നെ സത്യം! നമ്മുടെ അറിവില്‍ പെട്ടിടത്തോളം ഇക്കൂട്ടര്‍ ‘ഹവാരിയ്യു’ (الحواريون)കളെക്കാള്‍ഉത്തമന്മാരാകുന്നു.’ (ഈസാ(അ) നബിയുടെ അനുയായികളില്‍ പ്രധാനികളായ ആളുകള്‍(അപ്പോസ്തലന്മാര്‍)ക്കാണു ‘ഹവാരിയ്യുകള്‍’ എന്നു പറയപ്പെടുന്നത്.).
സഹാബികള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതില്‍ നിന്നെല്ലാം നല്ലപോലെമനസ്സിലാക്കാമല്ലോ. എന്തിനു വേണ്ടിയാണ് മുന്‍വേദഗ്രന്ഥങ്ങളില്‍ പോലും ഇവരെപ്പറ്റി ഇത്രപുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത്? ഇത്രയും വിശുദ്ധന്മാരായ നിലയില്‍ ഇവരെ വളര്‍ത്തിവികസിപ്പിച്ചു കൊണ്ടു വന്നതിന്‍റെ ഉദ്ദേശ്യമെന്താണ്? അല്ലാഹു തന്നെ അതിവിടെവിവരിക്കുന്നു : അതെ, അല്ലാഹുവിലും, അവന്റെ തൌഹീദിലും വിശ്വസിക്കാത്തവരെഅരിശം കൊള്ളിക്കുവാനും, കുപിതരാക്കുവാനും തന്നെ. (لِيَغِيظَ بِهِمُ الْكُفَّارَ) വളരെശ്രദ്ധേയമായ വാക്യമാണിത്. നബി(സ) തിരുമേനിയുടെ സഖാക്കളെ പഴിക്കുകയുംആക്ഷേപിച്ചു പറയുകയും ചെയ്യുന്ന ‘റാഫിള്വീ’ (الرافضة) കക്ഷിക്കാര്‍ അതു മൂലംഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് പോലും ഈ വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ചില മഹാന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ‘പുരോഗമനാശയത്തി’ന്റെ പേരില്‍, പല ഇസ്ലാമികപാരമ്പര്യങ്ങളെയും നിഷേധിച്ചും പരിഹസിച്ചും വരുന്ന ചില ആധുനിക ‘മുസ്ലിംപരിഷ്കാരി’കളും സഹാബികളെ തരം താഴ്‌ത്തി പുച്ഛസ്വരത്തില്‍ സംസാരിക്കുന്നതുകാണാം. അല്ലാഹുവിന്‍റെ ഈ വാക്യം അവരും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും.
💕നബി(സ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്‍റെ സഹാബികളെ പഴിക്കരുത്. എന്റെആത്മാവു യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളിലൊരാള്ഉഹ്ദു മലയാളം സ്വര്‍ണ്ണം ചിലവഴിച്ചാലും, അവരിലൊരാള്‍ ഒരു ‘മുദ്ദോ’ (കൈകൊണ്ടു ഒരുവാരല്) അതിന്‍റെ പകുതിയോ ചിലവഴിക്കുന്നതിന് അതു കിടയൊക്കുകയില്ല.’ (മു.). 💕മറ്റൊരു ഹദീസില്‍ നബി(സ) പറയുന്നു: ‘ജനങ്ങളില്‍ വെച്ചു ഉത്തമന്മാര്, എന്റെകാലക്കാരാണ്. പിന്നീടു അവരെ തുടര്‍ന്നുള്ളവരും, പിന്നീടവരെ തുടര്‍ന്നുള്ളവരും. പിന്നീടുഒരു ജനതവരും: അവരിലൊരാളുടെ സാക്ഷ്യം അവന്‍റെ സത്യത്തെ മുന്‍കടക്കുകയും, അവന്റെ സത്യം അവന്‍റെ സാക്ഷ്യത്തെ മുന്‍കടക്കുകയും ചെയ്യും.’ (ബു.). സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനും, സാക്ഷ്യം നിര്‍വ്വഹിക്കുവാനും മടിക്കുകയില്ലഎന്നു സാരം.
നബി(സ) തിരുമേനിയോടൊപ്പം ഇടപഴകി സഹവസിക്കുകയും, വിവിധ രംഗങ്ങളില്‍തിരുമേനി(സ)യൊന്നിച്ചു പങ്കെടുക്കുകയും, അവിടുത്തെ ശിക്ഷണങ്ങളും ഉപദേശങ്ങളുംനേരില്‍ ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാനുഭാവന്മാരെക്കാള്‍ ഭാഗ്യവാന്മാര്‍മറ്റാരാണ്?! ഇവരില്‍, ആദ്യമാദ്യം നബി(സ) യില്‍ വിശ്വസിക്കുകയും, ഇസ്ലാമിനു ശക്തിയുംസ്വാധീനവും വര്‍ദ്ധിച്ചു വരുന്നതിനു മുമ്പ് അതിനു വേണ്ടി ത്യാഗവുംസേവനവുമനുഷ്ഠിക്കുകയും ചെയ്തവരും, അല്ലാത്തവരും തമ്മില്‍ പദവിയില്വ്യത്യാസമുണ്ടായിരിക്കും. അല്ലാഹു പറയുന്നു; لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚأُولَـٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ -سورة الحديد-10 (സാരം: നിങ്ങളില്‍ നിന്നു വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയുംചെയ്തവര്‍ – മറ്റുള്ളവരുമായി – സമമാവുകയില്ല. അതിനുശേഷം, ചിലവഴിക്കുകയും യുദ്ധംചെയ്യുകയും ചെയ്തവരേക്കാള്‍ വമ്പിച്ച പദവിയുള്ളവരാണവര്‍. എല്ലാവര്‍ക്കും തന്നെ, അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്‌ദാനം ചെയ്തിരിക്കുന്നു. (സൂ: ഹദീദ് : 10).
സഹാബികളുടെ ഉത്തമ ഗുണങ്ങളും മാതൃകാ ഗുണങ്ങളും വിവരിച്ച ശേഷം, അവര്ക്കുപാപമോചനവും, മഹത്തായ പ്രതിഫലവും നല്‍കുമെന്നു അല്ലാഹു വാഗ്‌ദാനവുംചെയ്തിരിക്കുന്നു. (وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا) മേല്‍വിവരിച്ച വിശിഷ്ട ഗുണങ്ങളോടു കൂടിയവര്‍ സത്യവിശ്വാസികളുംസല്‍കര്‍മ്മികളുമായിരിക്കുമെന്നതില്‍ സംശയമില്ല. അവരുടെ വിശ്വാസകര്‍മ്മങ്ങള്‍തന്നെയാണല്ലോ ആ ഗുണങ്ങള്‍ക്കു നിദാനവും. എന്നിരിക്കെ , وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُواالصَّالِحَاتِ مِنْهُم (അവരില്‍ നിന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തു.) എന്ന വാക്യത്തില്‍ നിന്ന് അവരില്സത്യവിശ്വാസികളും, സല്‍കര്‍മ്മികളും അല്ലാത്തവരും ഉണ്ടെന്നു ഊഹിച്ചു കൂടാത്തതാണ്. അവരെ ഇത്രയും ഉല്‍കൃഷ്ടന്മാരാക്കിത്തീര്‍ത്ത ആ വിശ്വാസകര്‍മ്മങ്ങള്‍ക്കു നല്കപ്പെടുന്നപ്രതിഫലം, മറ്റുള്ളവര്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഹത്തരമായിരിക്കും എന്നത്രെഅതിന്‍റെ താല്പര്യം. ഏതൊരു കര്‍മ്മത്തിനും നല്‍കപ്പെടുന്ന പ്രതിഫലത്തിന്‍റെ തോത്, ആ കര്‍മ്മം ചെയ്യുന്ന ആളുടെ മനസ്ഥിതി, പരിതസ്ഥിതി, മുതലായചുറ്റുപാടുകള്ക്കനുസരിച്ചായിരിക്കും ഉണ്ടാവുക. പുണ്യകര്‍മ്മങ്ങള്‍ക്കു പത്തു മുതല്‍എഴുന്നൂറു വരെ – അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അതിലധികവും – ഇരട്ടി പ്രതിഫലംനല്‍കപ്പെടുമെന്നു പറഞ്ഞിരിക്കുന്നതു അതു കൊണ്ടാകുന്നു. നബി(സ)യൊടൊപ്പംസഹവസിക്കുവാനും, അവിടുത്തെ ശിക്ഷണങ്ങള്‍ ലഭിക്കുവാനുമുള്ള ഭാഗ്യംസഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലല്ലോ. മറ്റുള്ളവര്‍ ഒരു മലയോളം ചിലവഴിച്ചാലുംഅവരുടെ ഒരു മുദ്ദിനു കിടയൊക്കുകയില്ല എന്നു നബി(സ) പ്രസ്താവിച്ചതിന്‍റെ രഹസ്യവുംഅതത്രെ. എന്നാല്‍, സത്യവിശ്വാസവും, സല്‍കര്‍മ്മങ്ങളുമാണ് എല്ലാവിധ ഉന്നതസ്ഥാനങ്ങള്‍ക്കും നിദാനം, അതില്ലെങ്കില്‍ മറ്റുള്ള ഗുണഗണങ്ങളൊന്നും – സഹാബികളിലാകട്ടെ, അല്ലാത്തവരിലാകട്ടെ – പരിഗണിക്കപ്പെടുന്നതല്ല എന്നുള്ള തത്വവുംഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. والله اعلم
സഹാബികളെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിച്ചു പറഞ്ഞിരിക്കെ, ഓരോരുത്തവരും എല്ലാവിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരിക്കുമെന്നു വിധികൽപിക്കുവാൻ നിവൃത്തിയില്ല. എല്ലാ പാപങ്ങളിൽ നിന്നും പരിശുദ്ധരായവര്‍ പ്രവാചകന്മാര്‍ മാത്രമാകുന്നു. മനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളും, പാകപ്പിഴവുകളും അവരിലും ഉണ്ടാകാം. ചിലരില്‍നിന്നു ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്. പക്ഷേ, അഭിപ്രായങ്ങളിലോ, വ്യാഖ്യാനങ്ങളിലോവന്ന വ്യത്യസ്ത വീക്ഷണഗതികളായിരുന്നു അവയ്‌ക്കു മിക്കവാറും കാരണമെന്നുപരിശോധിച്ചാല്‍ കാണുവാന്‍ കഴിയും. അഥവാ തന്നിഷ്ടം, ഭൗതികനേട്ടം, വിശ്വാസക്കുറവുആദിയായവയില് നിന്നു ഉടലെടുത്ത പാപകൃത്യങ്ങള്‍ നബി(സ്വ)യുമായി സഹവസിച്ചുപോന്ന സഹാബികളില്‍ കാണപ്പെടുവാന്‍ പ്രയാസമാണ്. അതേസമയത്തു, ഏതൊരുഅബദ്ധത്തിലകപ്പെട്ടാലും ശരി, അതു തെറ്റാണെന്നു ബോധ്യം വന്നാല്‍ – അല്ലെങ്കില്‍ അതുതെറ്റാണെന്നു കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനമോ, നബിചര്യയോ ശ്രദ്ധയില്‍ പെട്ടാല്‍ – പിന്നീടവിടെ തര്‍ക്കത്തിനും ന്യായവാദത്തിനും അവര്‍ ഒരുമ്പെടുകയില്ല. തല്ക്ഷണംഅതില് നിന്നു ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യും. ഇതു സഹാബികളില്‍പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃകയാകുന്നു.
عَنْ عَبْدِ اللَّهِ بْنِ بُسْرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أُمَّتِي يَوْمَ الْقِيَامَةِ غُرٌّ مِنَ السُّجُودِ مُحَجَّلُونَ مِنَ الْوُضُوءِ
💕അബ്ദില്ലാഹിബ്നു ബുസ്റില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായംസുജൂദിനാൽ നെറ്റിയും വുളുവിനാൽ കൈകാലുകളും പ്രകാശിക്കുന്നവരായിരിക്കും. (തിർമിദി:607)
2.. അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്ന സമയം...
അൽ അലഖ് 96 : 19
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യംനേടുകയും ചെയ്യുക.
96/19
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അടിമ തന്റെ രക്ഷിതാവിനോട്ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന് സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍പ്രാ൪ത്ഥന അധികരിപ്പിക്കുക.(മുസ്ലിം:482)
3 പാപം പൊറുക്കപ്പെടും
4.പദവി ഉയർത്തും
5.സ്വർഗം ലഭിക്കും
💕നബി ﷺ പറഞ്ഞു: ഒരു അടിമ നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റുനിന്നാല്‍ അവന്റെപാപങ്ങള്‍ മുഴുവന്‍ കൊണ്ടുവരപ്പെടും. അത് അവന്റെ മുതുകിലും പിരടിയിലുംവെച്ചുകൊടുക്കും. എന്നിട്ട് അവന് റുകൂഇലും സുജൂദിലും ആയിരിക്കെ ആ പാപങ്ങള്‍അവനില്‍നിന്ന് കൊഴിഞ്ഞുവീഴും. (ഇബ്‌നുഹിബ്ബാന്‍)
💕മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മൗലയായ ഥൗബാന്‍(റ)വിനെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച്എനിക്ക് അറിയിച്ചുതന്നാലും.’ അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവുംഇഷ്ടപ്പെട്ട കര്‍മം ഏതാണ്?’ അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴുംഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരു പാപം അല്ലാഹുപൊറുത്തുതന്നിട്ടല്ലാതെ. (മുസ്‌ലിം: 488)
6 സ്വര്‍ഗത്തില്‍ നബി ﷺ യോടൊപ്പം സഹവസിക്കാനുള്ള സൗഭാഗ്യം
💕റബീഅത്ത് ഇബ്നു കഅ്ബ് അൽ അസ്ലമി(റ) നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു:"ഞാനൊരിക്കൽ രാത്രി നബി യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോൾനബി ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നൽകിയപ്പോൾ പറഞ്ഞു: ചോദിക്കാനുണ്ടെങ്കിൽ അവിടുന്ന്എന്നോട് എന്നോട് 'സ്വർഗത്തിൽ താങ്കളുടെ സാമീപ്യംഞാൻ ചോദിക്കുന്നു' അപ്പോൾ നബി ചോദിച്ചു: 'അതല്ലാതെ മറ്റുവല്ലതുമുണ്ടോ?' അപ്പോൾഞാൻ പറഞ്ഞു: 'എനിക്കതുമതി.' അപ്പോൾ നബി പറഞ്ഞു: എങ്കിൽ സുജൂദുകൾഅധികരിപ്പിച്ചുകൊണ്ട് താങ്കൾ എന്നെ ആ വിഷയത്തിൽ സഹായിക്കുക” (മുസ്ലിം: 489).
7 സുജൂദ് ചെയ്ത അവയവങ്ങളെ നരകം സ്പര്‍ശിക്കുകയില്ല...
8 പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിൽ നിന്നുള്ളസുരക്ഷിതത്വം ലഭിക്കും..
💕അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന്‍ സുജൂദ്ചെയ്യേണ്ട ആയത്ത് പാരായണം ചെയ്താല്‍ അവന്‍ സുജൂദ് ചെയ്യുന്നു. അപ്പോള്‍ പിശാച്കരഞ്ഞുകൊണ്ട് പിന്‍വാങ്ങും. എന്നിട്ട് പറയും:എന്റെ നാശം. അബൂകുറയ്ബിന്റെറിപ്പോ൪ട്ടില് ഇപ്രകാരമാണുള്ളത് : എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാന്‍കല്‍പ്പിക്കുകയും അവന്‍ സുജൂദ് ചെയ്യുകയും ചെയ്തു. അവന് സ്വ൪ഗമുണ്ട്. ഞാന്‍ സുജൂദ്കൊണ്ട് കല്‍പ്പിക്കപ്പെട്ടു. ഞാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക്നരകവും. (മുസ്ലിം:81)
അൽ ഖലം 68 : 42
'കണങ്കാല്‍ വെളിവാക്കപ്പെടുന്ന' ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ്ചെയ്യാന്‍ ( അന്ന് ) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല
അൽ ഖലം 68 : 43
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.
68/42-43
സുജൂദ് നാല് തരമുണ്ട്:
ഒന്ന്)നമസ്‌കാരത്തില്‍ നിര്‍വഹിക്കുന്ന സുജൂദ് (നിര്‍ബന്ധമായതും ഐഛികമായതുമായനമസ്‌കാരത്തിന്റെ ഭാഗമായുള്ളത്).
രണ്ട്) സുജൂദുസ്സസഹ്വ് (നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ നിര്‍വഹിക്കുന്ന സുജൂദ്)
മൂന്ന്) ശുക്റിന്റെ (നന്ദിയുടെ) സുജൂദ്.
നാല്) തിലാവത്തിന്റെ സുജൂദ് (ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദിന്റെ ആയത്ത്പാരായണം ചെയ്താല്‍ നിര്‍വഹിക്കുന്ന സുജൂദ്)
അബീ ബക്റയില്‍ (റ) നിന്ന് നിവേദനം: നബി ﷺ അദ്ദേഹത്തിന് സന്തോഷമുള്ള വല്ലവാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ളനന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു . (ഇബ്നു മാജ:5/1458 – അല്‍ബാനിഹസനെന്ന് വിശേഷിപ്പിച്ചു)
അബ്ദു റഹ്മാന്‍ ബിന്‍ ഔഫില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരിക്കല്‍ നബിﷺ തന്‍റെ വീട്ടില്‍ നിന്നും പുറത്ത് വരികയും സ്വദഖ സൂക്ഷിക്കുന്ന ഭാഗത്തേക്ക്പ്രവേശിക്കുകയും ചെയ്തു. എന്നിട്ട് ഖിബ്’ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍ വീണു. വളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നു. ശേഷം അദ്ദേഹം തന്റെ തലയുയര്‍ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “ജിബ്‌രീല്‍ (അ) എന്റെ അരികില്‍ വരികയും എനിക്കൊരുസന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു: പരിശുദ്ധനും പരമോന്നതനുമായ അല്ലാഹുതാങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ഞാനും അവന്റെ മേല്‍ സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കളുടെ മേല്‍ സലാം പറഞ്ഞാല്‍ഞാനും അവന്റെ മേല്‍ സലാം പറയും”. അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ളനന്ദിയെന്നോണം സുജൂദ് ചെയ്തത്”. (അഹ്മദ്)
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ സൂറത്തു നജ്മ് പാരായണംചെയ്തപ്പോള്‍ നബി ﷺ യുടെ കൂടെ മുസ്ലിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ്ചെയ്തു. (ബുഖാരി:1071)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليهوسلم يَقْرَأُ عَلَيْنَا السُّورَةَ فِيهَا السَّجْدَةُ، فَيَسْجُدُ وَنَسْجُدُ،حَتَّى مَا يَجِدُ أَحَدُنَا مَوْضِعَ جَبْهَتِهِ.
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിലസൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി ﷺ ഓതാറുണ്ടായിരുന്നു. അന്നേരം നബി ﷺസുജൂദ് ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത്വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി:1075)
സുജൂദ് ദുൻയാവിനേക്കാൾ ഉത്തമമാകുന്ന കാലം
അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് ഈസാ നബി(അ) യുടെ പുനരാഗമനം. അതായത്, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ (അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. അന്ന് ഭൗതിക ലോകത്തേക്കാളും അതിലുള്ള സുഖത്തേക്കാളും ഒരു സുജുദ്‌ഉത്തമമായിത്തീരും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى اللهعليه وسلم ” وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُمَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَالْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَالسَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ”. ثُمَّ يَقُولُ أَبُوهُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ {وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِقَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا}.
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെകയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയംനീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നു. അദ്ദേഹംകുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത് സ്വീകരിക്കാത്ത വിധം സമ്പത്ത് ഒഴുകും. എത്രത്തോളമെന്നാൽഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളും) ഒരു സുജുദ്‌ഉത്തമമായിത്തീരും. അബൂഹുറൈറ(റ) പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയുംചെയ്യും. (ഖു൪ആന്‍:4/159) (ബുഖാരി: 3448)
സത്യവിശ്വാസികളെ, സുജൂദിന്റെ മഹത്വം മനസ്സിലാക്കി അത് വർദ്ധിപ്പിക്കുക. സുന്നത്ത്നമസ്കാരം അധികരിപ്പിക്കുക, സുജൂദ് ചെയ്യാൻ പഠിപ്പിക്കപ്പെട്ട ഭാഗങ്ങളിലെല്ലാം അത്നിർവ്വഹിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.(ആമീൻ
Shakeela shajahan
Bismillah
Comments
Post a Comment