അത്ഭുതകരമായ ഒരു ജനനം 🍇🍇🍇🍇🍇🍇🍇🍇🍇
അത്ഭുതകരമായ ഒരു ജനനം 🍇🍇🍇🍇🍇🍇🍇🍇🍇 ആദിമ മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്നാണ് അല്ലാഹു സൃഷ്ടിച്ച ത് . പിന്നീട് ബീജവും അണ്ഡവും ഗർഭാശയത്തിൽ സന്ധിക്കുക വഴി ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടാവുക എന്ന സംവിധാനവും അല്ലാഹു തന്നെ ഏർപ്പെടുത്തിയതാണ് . ആ നിലക്ക് പുരുഷസ്പർശമേൽക്കാതെ ഒരു സ്ത്രീ ഗർഭിണിയാവുക എന്നത് സംഭവ്യമല്ല എന്നു തന്നെ നമുക്ക് പറയാം . എന്നാൽ ഈസാ നബി ( അ ) യുടെ ജനനം മേൽ പറഞ്ഞ വിധത്തിലായിരുന്നില്ല എന്നത് നമ്മെയെല്ലാം ആശ്ചര്യപ്പെടുത്തുന്നതാണ് . മർയം ബീവി തികച്ചും പതിവ്രതയും പരമസാത്വികയുമായ ഒരു മഹതിയാ യിരുന്നു . പാതിവ്രത്യത്തിന്നനുയോജ്യമല്ലാത്ത യാതൊന്നും അവരിൽ നിന്നു ണ്ടായിട്ടില്ല . നിയമാനുസൃതമായ ...