അത്ഭുതകരമായ ഒരു ജനനം 🍇🍇🍇🍇🍇🍇🍇🍇🍇
അത്ഭുതകരമായ ഒരു ജനനം
🍇🍇🍇🍇🍇🍇🍇🍇🍇
ആദിമ മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്നാണ് അല്ലാഹു സൃഷ്ടിച്ച ത്. പിന്നീട്ബീജവും അണ്ഡവും ഗർഭാശയത്തിൽ സന്ധിക്കുക വഴി ഗർഭധാരണത്തിലൂടെകുട്ടികളുണ്ടാവുക എന്ന സംവിധാനവും അല്ലാഹു തന്നെ ഏർപ്പെടുത്തിയതാണ്. ആ നിലക്ക്പുരുഷസ്പർശമേൽക്കാതെ ഒരു സ്ത്രീ ഗർഭിണിയാവുക എന്നത് സംഭവ്യമല്ല എന്നു തന്നെനമുക്ക് പറയാം. എന്നാൽ ഈസാ നബി(അ)യുടെ ജനനം മേൽ പറഞ്ഞവിധത്തിലായിരുന്നില്ല എന്നത് നമ്മെയെല്ലാം ആശ്ചര്യപ്പെടുത്തുന്നതാണ്.
മർയം ബീവി തികച്ചും പതിവ്രതയും പരമസാത്വികയുമായ ഒരു മഹതിയാ യിരുന്നു. പാതിവ്രത്യത്തിന്നനുയോജ്യമല്ലാത്ത യാതൊന്നും അവരിൽ നിന്നു ണ്ടായിട്ടില്ല. നിയമാനുസൃതമായ മാർഗത്തിൽ അവർ വിവാഹം കഴിച്ചിട്ടുമില്ല. എന്നിട്ടും അവർഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഇതെങ്ങനെ സംഭവിച്ചു? അതാണ്നമുക്കറിയേണ്ടത്. ഇവിടെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ അത് നടപ്പിൽ വരുത്താൻ അവന്ന് യാതൊരു പ്രയാസവുമില്ല എന്നതാണ്. കുർആൻ പറയുന്നു.
🍇താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്ര മാകുന്നുഅവന്റെ കാര്യം, അപ്പോഴതാ അതുണ്ടാകുന്നു.' (യാസീൻ : 82)
ആദിമ മനുഷ്യനെ മണ്ണിൽ നിന്നും തുടർന്നുണ്ടായ മനുഷ്യ സമൂഹത്തെ പുരുഷ ബീജവുംസ്ത്രീയുടെ അണ്ഡവും ഗർഭാശയത്തിൽ കൂടിച്ചേരുക വഴി പ്രസവത്തിലൂടെയുംവ്യാപിപ്പിക്കുക എന്ന പ്രക്രിയയും അല്ലാഹുവിന്റെ നിശ്ച യമാണ്. അതെ, പുരുഷബീജമില്ലാതെത്തന്നെ സ്ത്രീയിലൂടെ മാത്രമായി ഒരു സന്തതിയെ ജനിപ്പിക്കണമെന്ന്അല്ലാഹു തീരുമാനിച്ചു കഴിഞ്ഞാൽ അത് അവനെ സംബന്ധിച്ചേടത്തോളം പ്രയാസമുള്ളകാര്യമേയല്ല എന്നു മനസ്സിലാ ക്കിയാൽ മതി. അതാണ് ഇവിടെ സംഭവിച്ചതും. ഈ സന്തതിലോകജനത ക്കാകമാനം ഒരു ദൃഷ്ടാന്തമായിരിക്കണമെന്നതും അവന്റെ തീരുമാനമാണ്. ഈസാ നബി(അ)യുടെ ജനനത്തെപ്പറ്റി കാർആൻ പറയുന്നു.
🍇അല്ലാഹുവെ സംബന്ധിച്ചേടത്തോളം " ഈസായെ ഉപമിക്കാവുന്നത് ആദമിനോടാ കുന്നു. അവനെ അവന്റെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതി നോട് ഉണ്ടാവൂഎന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു. സത്യം നിന്റെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. അതി നാൽ നീ സംശയാലുക്കളിൽ പെട്ടുപോക രുത്.” (ആലുഇംറാൻ : 59, 60)
ഇംറാാന്റെ മകളായ ഹന്ന മർയമിനെ ഗർഭം ധരിച്ചപ്പോൾ ബൈതുൽ മുക്വദ്ദിസിലെ പള്ളിപരിചരണത്തിന്നായി മാതാവ് നേർച്ച യാക്കി. തന്റെ ഉദരത്തിലിരിക്കുന്ന കുട്ടിആണായിരിക്കുമെന്ന ധാരണയിലാണ് അവ രങ്ങനെ നേർന്നതെങ്കിലും പ്രസവിച്ചപ്പോൾപെൺകുട്ടിയായിരുന്നു. ഇനി ഏതായാലും നേർച്ച നിറവേറ്റുക തന്നെ, അവർ തീരുമാ നിച്ചു. പള്ളിയുടെ അന്നത്തെ പരിപാലകനും പ്രവാചകനുമായിരുന്ന സകരിയ്യാ നബി(അ) യുടെപക്കൽ കുട്ടിയെ ഏൽപ്പിച്ചു. കുട്ടി യുടെ മാതൃ സഹോദരീ ഭർത്താവു കൂടി യായിരുന്നുസകരിയ്യാ നബി(അ). അദ്ദേഹ ത്തിന്റെ സംരക്ഷണത്തിൽ പള്ളിയിൽ തന്നെ കുട്ടി വളർന്നുവന്നു. അതിന്നിടയിൽ തികച്ചും അത്ഭുതകരമായ വിധത്തിൽ ആഹാര വിഭവങ്ങൾലഭിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനെ സംബന്ധിച്ച് കർ ആൻ വിവരിക്കുന്നത്ഇപ്രകാരമാണ്:
🍇ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം(ശ്ര ദ്ധിക്കുക) എന്റെ രക്ഷിതാവേ, എന്റെ വയ റ്റിലുള്ളകുഞ്ഞിനെ നിനക്കായി ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആകയാൽ നീ എന്നിൽ നിന്ന്അത് സ്വീകരിക്കേണമേ. തീർച്ചയായും നീ (എല്ലാം) കേൾക്കുന്ന വനും അറിയുന്നവനുമത്രെ. എന്നിട്ട് പ്രസ വിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ രക്ഷി താവേ, ഞാൻ പ്രസവിച്ച കുട്ടിപെണ്ണാ ണല്ലോ - എന്നാൽ അല്ലാഹു അവൾ പ്രസ വിച്ചതിനെപ്പറ്റി കൂടുതൽ അറിവുള്ളവന . ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് - ഞാൻ മർയം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവ ളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻനിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെ അവളുടെ രക്ഷിതാവ് അവളെനല്ലനിലയിൽ വളർത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവൻസകരിയ്യായെ എൽപിക്കുകയും ചെയ്തു. മിഹ്റാബിൽ (പ്രാർഥനാ മണ്ഡ പത്തിൽ അവളുടെഅടുക്കൽ സകരിയ്യ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരംകണ്ടെത്തു മായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ നിനക്ക് എവിടെ നിന്നാണിതുകിട്ടിയത്? അവൾ മറു പടി പറഞ്ഞു: അത്
അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ നൽകുന്നു. (ആലുഇംറൻ : 35 - 37)
സകരിയ്യാ നബി(അ)യുടെ സംരക്ഷണ ത്തിൽ കഴിഞ്ഞുവന്നിരുന്ന മർയം വളർന്നുവലുതായി. പിന്നീട് അവർ അങ്ങകലെ കുടുംബാംഗങ്ങൾ താമസിക്കുന്ന നസ്റേ ത്തിലേക്ക്മാറിത്താമസിച്ചു. അവർക്ക് അല്ലാ ഹുവിങ്കൽ നിന്നു ലഭിച്ച ഉൾപ്രേരണയെ ന്നോണംമറ്റുള്ളവർ കാണാതിരിക്കത്തക്ക വിധം കുറച്ചകലെ ഒരു മറയുണ്ടാക്കി ഏകാ കിനിയായിതാമസിക്കാൻ തുടങ്ങി. ഒറ്റക്കി രുന്ന് അല്ലാഹുവിനെ ആരാധിക്കുന്നതിൽ മുഴുകുകഎന്നതായിരുന്നു അതിന്റെ ലക്ഷ്യം. അപ്പോഴാണ് സുന്ദരനായ മനുഷ്യരൂപത്തിൽ ജിബ്രീൽ(അ) പ്രത്യക്ഷപ്പെട്ടതും തനി ക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തഅറിയിച്ചതും. ആ സംഭവം കുർആൻ ഇങ്ങനെ വിവരിക്കുന്നു. 🍇 വേദഗ്രന്ഥത്തിൽമറിയമിനെ പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക :അവൾ തൻറെ തന്റെ വീട്ടുകാരിൽനിന്നകന്നു കിഴക്കു ഭാഗ ത്തേക്കുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമ സിച്ച് സന്ദർഭം. എന്നിട്ടവർ കാണാതിരി ക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെആത്മാവിനെ(ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹംഅവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെ ട്ടു. അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന് ഞാൻ പരമ കാരുണികനിൽ ശരണം പ്രാപിക്കുന്നു. നീധർമനിഷ്ഠയുള്ളവനാ ണെങ്കിൽ (എന്നെ വിട്ട് മാറിപ്പോകു അദ്ദേഹം പരിശുദ്ധനായഒരാൺകുട്ടിയെ നിനക്ക് ദാനം ചെയ്യുന്ന തിന്നു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതൻമാത്രമാകുന്നു ഞാൻ. അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരാൺകുട്ടിയു ണ്ടാകും. യാതൊരുമനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപ്പുകാരി യായിട്ടുമില്ല. അദ്ദേഹംപറഞ്ഞു: (കാര്യം) അങ്ങനെത്തന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചേടത്തോളംനിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞി രിക്കുന്നു. അവനെ (ആകുട്ടിയെ മനു ഷ്യർക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും(നാം ഉദ്ദേശിക്കുന്നു) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.” (മർയം : 16 - 21)
ഈ സംഭാഷണത്തെ തുടർന്ന് മലക്ക് ജിബ്രീൽ(അ) മർയമിന്റെ വസ്ത്രത്തിലൂടെ നെഞ്ചുഭാഗത്തേക്ക് ഊതുകയും ആ ഊത്ത് അവരുടെ ഗർഭാശയത്തിൽ എത്തിയതോടെ അവർഗർഭിണിയാവുകയും ചെയ്തു. കർ ആൻ പറയുന്നു:🍇
തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ ( മര്‍യം ) യും ഓര്ക്കുക. അങ്ങനെ അവളില്‍നമ്മുടെ വക ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാംലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.(അൻബിയാഅ /91)
🍇തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായിഎടുത്ത് കാണിച്ചിരിക്കുന്നു ). അപ്പോള്‍ നമ്മുടെ വക ആത്മാവിൽ നിന്നും നാം അതില്ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.(അത്തഹ്‌രീം 66 : 12)
മർയമിന്റെ ഗർഭാശയത്തിൽ കുട്ടി വളർന്നു കൊണ്ടിരിക്കുകയാണ്. താൻ ഗർഭിണിയാണെന്ന കാര്യം ആരും ഇതുവരെ അറിഞ്ഞിട്ടില്ല. പരമ രഹസ്യമാക്കി വെച്ചിരിക്കയാണ്. പ്രസവം ഏറെക്കുറെ അടുത്തി രിക്കുന്നു. ഒരു ഉൾപ്രേരണയെന്നോണം അവർവീട്ടിൽ നിന്നും കുറച്ചകലെയായി കിഴക്ക് ഭാഗത്തുള്ള ഒരു താഴ്വരയിലേക്ക് നീങ്ങി. അപ്പോഴേക്കും പേറ്റുനോവ് അനുഭ വപ്പെടാൻ തുടങ്ങി. അവർക്ക് ആകെ പരി ഭ്രമവും ഭീതിയുംതോന്നിത്തുടങ്ങി. എന്തു ചെയ്യും? തന്നെ ശുശ്രൂഷിക്കാനോ പരിച രിക്കാനോ ആരുമില്ല. ഒന്നു സമാധാനിപ്പി ക്കാൻ പോലും കൂടെ ആരുമില്ലല്ലോ. ഇതിലും ഭേദം മരണംതന്നെയായിരുന്നു. ഒരുവേള മർയം അങ്ങനെ ചിന്തിച്ചുപോയി. പ്രസവവേദന അതിന്റെമൂർദ്ധന്യത്തിലെ ത്തിയപ്പോഴേക്കും അവർ ഒരു ഈത്തപ്പന മരത്തിന്റെ തണലിൽഎത്തിക്കഴിഞ്ഞിരിക്കു ന്നു. അപ്പോഴാണ് അവരങ്ങനെ വിലപിച്ച ത്. ആസന്ദർഭം കർആൻഇപ്രകാരം വിവരിക്കുന്നു.🍇 "അങ്ങനെ അവനെ ഗർഭം ധരിക്കുകയും എന്നിട്ടതു മായിഅവൾ അകലെ ഒരു സ്ഥലത്ത് മാറിതാമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദനഅവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ടു വന്നു. അവൾ പറഞ്ഞു: ഞാൻഇതിനുമുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ചു തള്ളപ്പെട്ടവളാവുകയുംചെയ്തിരുന്നുവെ ങ്കിൽ എത്ര നന്നായേനേ.” ( മർയം 22,23)
മർയമിന്റെ ജനനം മുതൽക്കു തന്നെ അല്ലാഹുവിന്റെ പ്രത്യേകമായ മേൽനോട്ട ത്തിലുംസംരക്ഷണത്തിലുമാണ് അവർ കഴി ഞ്ഞു പോരുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുഅവരെ ഒരിക്കലും കൈ വെടിയു കയില്ല. പ്രത്യേകിച്ചും ഈ സന്നിഗ്ധ ഘട്ട ത്തിൽ. ആസംരക്ഷണവും സഹായവും അവർക്ക് ലഭിക്കുക തന്നെ ചെയ്തു. താമ സിയാതെ സുഖപ്രസവവും നടന്നു. അപ്പോ ഴേക്കുമതാ ഒരശരീരി കേൾക്കുന്നു. സാന്ത്വന ത്തിന്റെയുംആശ്വാസത്തിന്റെയും സന്തോ അവളെത്തേടിയെത്തു ഷകരമായ വാക്കുകൾ ന്നു. അത്കുർആൻ തന്നെ വിവരിക്കട്ടെ.🍇
“ഉടനെ അവളുടെ താഴെ ഭാഗത്തുനിന്നു (ഒരാൾ) അവളെ വിളിച്ചു പറഞ്ഞു. നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ് ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കു നീഈന്തപ്പനമരം നിന്റെ അടുക്ക ലേക്ക് പിടിച്ചു കുലുക്കികൊള്ളുക. അത് നിനക്ക് പാകമായഈന്തപ്പഴം വീഴ്ത്തിത്ത രുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടി ക്കുകയുംകൺകുളിർത്തിരിക്കുകയും ചെയ്യു ക. ഇനി നീ മനുഷ്യരിൽ ആരെയെങ്കിലും കാണുന്നപക്ഷം ഇപ്രകാരം പറഞ്ഞേക്കു ക: പരമകാരുണ്യകനു വേണ്ടി ഞാൻ ഒരു വ്രതംനേർന്നിരിക്കുകയാണ്. അതിനാൽ ഇന്ന് ഒരു മനുഷ്യനോടും സംസാരിക്കുക യില്ല തന്നെ.” (മർയം 24-26)
അവിവാഹിതയായ ഒരു സ്ത്രീയാണ് പ്രസവിച്ചിരിക്കുന്നത്. ജനദൃഷ്ടിയിൽ അവൾപിഴച്ചുപെറ്റവളാണ്. ആ നിലക്ക് ഈ കൈക്കുഞ്ഞുമായി ജനമധ്യത്തിലേക്ക് ചെന്നാൽഅവൾ അപമാനിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണം. അതിനുള്ള പരിഹാര മാണ് ഈ മൗനവ്രതം. എന്തായാലും ഏതാനും ദിവസങ്ങൾകഴിഞ്ഞപ്പോൾ അവർ കൈക്കുഞ്ഞുമായി ജനങ്ങളുടെ അടു ത്തേക്ക് കടന്ന ചെന്നു. ആസംഭവം കർ ആൻ വിവരിക്കുന്നു.🍇 അനന്തരം അവനെ (കുട്ടിയെയും വഹിച്ചുകൊണ്ട്അവൾ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവർ പറഞ്ഞു: മർയമേ, ആക്ഷേപകരമായഒരു കാര്യം തന്നെയാ കുന്നു നീ ചെയ്തിരിക്കുന്നത്. ഹേ, ഹാറൂന്റെ സഹോദരീ, നിന്റെപിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മതാവ് ദുർനടപ്പുകാരിയുമായിരുന്നില്ല. അപ്പോൾ അവൾ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടി കാണിച്ചു. അവർ പറഞ്ഞു: തൊട്ടിലിലുള്ള കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും! (മർയം 27-29)
ഈസാ നബി(അ)യിൽ നിന്ന് സംഭവിച്ച ഒന്നാമത്തെ അമാനുഷിക സംഭവം, തികച്ചും
ശൈശവ ദശയിൽ തന്നെ സംസാരിച്ചുവെന്നതാണ്. മർയം( റ) എന്തു പറഞ്ഞാലും ജനങ്ങൾഅത് വിശ്വസിക്കാൻ പോകുന്നില്ല.
അതിനാൽ കൈക്കുഞ്ഞായ ഈസായെസംസാരിപ്പിച്ചുകൊണ്ട് മർയമിന്റെ നിരപരാധിത്വംതെളിയിക്കേണ്ടത് തികച്ചും അനിവാര്യമായിരിക്കുന്നു. അത് സംഭവിക്കുകയും ചെയ്തു. തൊട്ടിലിൽ കിടക്കുന്ന ശിശു വളരെ വ്യക്തമായി തന്നെ പറഞ്ഞു തുടങ്ങി.
“🍇അവൻ (കുട്ടി) പറഞ്ഞു, ഞാൻ അല്ലാ ഹുവിന്റെ ദാസനാകുന്നു. അവൻ എനിക്ക്വേദഗ്രന്ഥം നൽകുകയും അവൻ എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാൻഎവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻജീവിച്ചിരിക്കുന്ന കാലമത്രയും നമ സ്കരിക്കാനും സകാത്ത് നൽകുവാനും അവൻ എന്നോട്അനുശാസിക്കുകയും ചെയ്തിരിക്കുന്നു.( അവൻ എന്നെ). എന്റെ മാതാവിനോട്നല്ലനിലയിൽ പൊരുമാറുന്ന വനും ( ആക്കിയിരിക്കുന്നു) അവൻ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനും ആക്കിയി ട്ടില്ല. ഞാൻ ജനിച്ച ദിവസവും മരിക്കുന്നദി വസവും ജീവനോടെഎഴുന്നേൽപ്പിക്ക പ്പെടുന്ന ദിവസവും എന്റെ മേൽശാന്തി ഉണ്ടായിരിക്കും.” (മർയം 30-33)
എന്തൊരൽഭുതം. അവരാകെ ആര്യ ഭരിതരായി മർയം ദുർവൃത്തയല്ല. അവർ പതിവ്രതതന്നെയാണ്. അവർ തെറ്റിദ്ധരി ക്കപ്പെട്ടതാണ്. ഈ സംസാരത്തിലൂടെ മർയമിന്റെനിരപരാധിത്വം തെളിയിക്കപ്പെ ടുന്നുവെന്ന് മാത്രമല്ല ഈസായുടെ ജനനംലോകജനതക്കാകമാനം ഒരു ദൃഷ്ടാന്തമാ ണെന്ന് ഗ്രഹിക്കാൻ അവർക്ക് അവസരംലഭിക്കുകയും ചെയ്തു. കുർആൻ പറയുന്നു: 🍇
“അത് മർയമിന്റെ മകനായ ഈസാ. അവർ ഏതൊരു വിഷയത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്ക് ഇത്.” (മർയം 34) ദൗർഭാഗ്യകരമെന്ന് പറയട്ടെ, വർഷങ്ങൾക്ക് ശേഷം ഈസാ പ്രവാചകനായിനിയോഗിക്കപ്പെട്ടപ്പോൾ ജൂതന്മാരിൽ അധി കപേരും അദ്ദേഹത്തിന്റെ പ്രവാചകത്വത്തെഅംഗീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ജാരസന്തതിയായി മുദ്രകുത്തുകയാണുണ്ടായത്.
ലോകം കണ്ടതിൽ വെച്ച് ഏറ്റവും പതി വ്രതയായ മർയം ബീവിയെ വേശ്യയായുംലോകത്തിനാകമാനം ദൃഷ്ടാന്തമായി അവ തരിപ്പിച്ച ഈസാ നബി(അ)യെ ജാരസന്തതിയായും ചിത്രീകരിച്ച ജൂതന്മാർക്ക് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു വായട പ്പൻമറുപടി നൽകി . അല്ലാഹു പറയുന്നു.
“🍇മലക്കുകൾ പറഞ്ഞ സദർഭവും ( ശ്രദ്ധിക്കുക). മർയമേ, തീർച്ചയായും അല്ലാഹു നിന്നെപ്രത്യേകം തെരെഞ്ഞ ടുക്കുകയും നിനക്ക് പരിശുദ്ധി നൽകു കയും ലോകത്തുള്ളസ്ത്രീകളിൽ വെച്ച് ഉൽകൃഷ്ടയായി നിന്നെ തെരെഞ്ഞെടുക്കു കയും ചെയ്തിരിക്കുന്നു.” (ആലുഇംറാൻ : 42)
🍇“മലക്കുകൾ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കു ക) മർയമേ തീർച്ചയായും അല്ലാഹു നിനക്ക്അവന്റെ പക്കൽ നിന്നുള്ള ഒരു വചനത്തെ പറ്റി സന്തോഷ വാർത്ത അറിയിക്കുന്നു. അവന്റെപേര് മർയമിന്റെ മകൻ മസീഹ് ഈസാ എന്നാകുന്നു. അവൻ ഇഹത്തിലും പരത്തിലുംമഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനും ആയിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും അവൻ ജന ങ്ങളോട് സംസാരിക്കുന്നതാണ്. അവൻ സദ്വൃത്തരിൽ പെട്ടവനുമായിരിക്കും. (ആലുഇംറാൻ : 45, 46)
ജൂതന്മാർ അവരുടെ കുപ്രചരണങ്ങ ളിൽ ഉറച്ചു നിൽക്കുക മാത്രരമല്ല അദ്ദേ ഹത്തെഅപായപ്പെടുത്താൻ അവർ ഗൂഢാ ലോചന നടത്തുകയും ചെയ്തുകൊണ്ടിരി ക്കുന്നു. അങ്ങനെയിരിക്കെ ഈസാ നബി (അ) യോട് രൂപ സാദൃശ്യമുള്ള നിരപരാധിയായ ഒരുമനുഷ്യനെ അവർ വധിക്കുകയും ഞങ്ങൾ ഈസായെ വകവരുത്തി എന്ന് വീമ്പു പറഞ്ഞുനടക്കുകയും ചെയ്തു. വാസ്തവത്തിൽ അവർക്ക് അദ്ദേഹത്തെ വധിക്കാനോ ക്രൂശിക്കാനോസാധിച്ചില്ല. അല്ലാഹു അദ്ദേഹത്തെ ആരാരുമറിയാതെ ആകാശത്തേക്കുയർത്തിരക്ഷപ്പെടുത്തുക യാണുണ്ടായത്
🍇അല്ലാഹു പറയുന്നു. “അവരുടെ (ജൂതന്മാരുടെ) സത്യനി ഷേധം കരണമായും മർയമിന്റെപേരിൽ അവർ ഗുരുതരമായ അപവാദം പറഞ്ഞതി നാലും അല്ലാഹുവിന്റെ ദൂതനായമർയമിന്റെ മകൻ മസീഹ് ഈസായെ ഞങ്ങൾ കൊന്നി രിക്കുന്നുവെന്ന് അവർപറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു. വാസ്തവ ത്തിൽ അദ്ദേഹത്തെ അവർകൊലപ്പെടുത്തി യിട്ടുമില്ല, ക്രൂശിച്ചിട്ടു മില്ല. പക്ഷേ, (യാഥാർത്ഥ്യം) അവർക്ക് തിരിച്ചറിയാതെയാവുകയാണുണ്ടായത്. തീർച്ചയായും അദ്ദേ ഹത്തിന്റെ (ഈസായുടെ കാര്യത്തിൽഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിൻതുടരുന്നതല്ലാതെ അവർക്ക് അക്കാര്യത്ത പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അ ദ്ദേഹത്തെഅവർ കൊലപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്ക ലേക്ക് ഉയർത്തുകയാത്ര ചെയ്തത് അല്ലാഹു പ്രതാപവാനും യുക്തിമാനുമാ കുന്നു” (നിസാഅ് 156 158)
bismillah
Comments
Post a Comment