മയ്യിത്ത് നമസ്കാരം
മയ്യിത്ത് നമസ്കാരം സ്ത്രീപുരുഷഭേദമെന്യ ചെറുതോ വലുതോ ആയ എല്ലാ മുസ്ലിമിന്റെ പേരിലും മയ്യിത്ത് നമസ്‌കാരം മുസ്‌ലിംകൾ നിർവഹിക്കേണ്ട സാമൂഹ്യ ബാധ്യത്താണ് . ചില കാരണങ്ങളാൽ صلوا على صاحبكم " നിങ്ങളുടെ സുഹ്യത്തിന്റെ പേരിൽ നിങ്ങൾ നമസ്‌കരിക്കുക " എന്നു നിർദേശിച്ചു നബി ( സ്വ ) വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു . നമസ്‌കാരത്തിൻ്റെ പ്രധാന്യം മുമ്പ് വിവരിച്ചതിൽ നിന്നും വ്യക്തമാണ് . മാത്രമല്ല , ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന സേവനം മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനയാണ് . അതാണ് ഈ നമസ്കാരത്തിൻറെ മുഖ്യ ഉദ്ദേശ്യം . ശിശുക്കൾക്ക് വേണ്ടി നമസ്കരിക്കണം ചെറിയ കുട്ടികൾക്ക് മതശാസനകൾ ബാധ്യതയില്ലെങ്കിലും അവരുടെ പേരിൽ മയ്യിത്ത് നമസ്‌കാരം നിർവഹിക്കേണ്ടതാണ് ....