മയ്യിത്ത് നമസ്കാരം

 മയ്യിത്ത് നമസ്കാരം


സ്ത്രീപുരുഷഭേദമെന്യ ചെറുതോ വലുതോ ആയ എല്ലാ മുസ്ലിമിന്റെ പേരിലും മയ്യിത്ത്നമസ്‌കാരം മുസ്‌ലിംകൾ നിർവഹിക്കേണ്ട സാമൂഹ്യ ബാധ്യത്താണ്ചില കാരണങ്ങളാൽصلوا على صاحبكم "നിങ്ങളുടെ സുഹ്യത്തിന്റെ പേരിൽ നിങ്ങൾ നമസ്‌കരിക്കുകഎന്നുനിർദേശിച്ചു നബി (സ്വവിട്ടുനിൽക്കുകയും ചെയ്‌തിരുന്നുനമസ്‌കാരത്തിൻ്റെ പ്രധാന്യംമുമ്പ് വിവരിച്ചതിൽ നിന്നും വ്യക്ത‌മാണ്മാത്രമല്ലജീവിച്ചിരിക്കുന്നവർക്ക് ചെയ്യാൻകഴിയുന്ന സേവനം മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനയാണ്അതാണ് നമസ്കാരത്തിൻറെ മുഖ്യ ഉദ്ദേശ്യം.


ശിശുക്കൾക്ക് വേണ്ടി നമസ്കരിക്കണം


ചെറിയ കുട്ടികൾക്ക് മതശാസനകൾ ബാധ്യതയില്ലെങ്കിലും അവരുടെ പേരിൽ മയ്യിത്ത്നമസ്‌കാരം നിർവഹിക്കേണ്ടതാണ്മുഗീറത്തുബുനു ശുഅ‌ ബയിൽനിന്ന് നിവേദനം:

"കൂട്ടികളുടെ പേരിൽ നമസ്‌കരിക്കുകയും അവരുടെ മാതാപിതാക്കൾക്ക് കാരുണ്യത്തിനുംപാപമോചനത്തിനും വേണ്ടി പ്രാർഥിക്കുകയും വേണം.” (അഹ്‌മദ്.. തുർമുദി - ഇതിന്റെപരമ്പര സ്വീകര്യമാണെന്ന് തുർമുദി പറഞ്ഞു). ആഇശ(യിൽ നിന്ന് മുസ്‌ലിം നിവേദനംചെയ്യുന്നു: “അൻസ്വാറുകളിൽ പെട്ട ഒരു കുട്ടി മരിച്ചപ്പോൾ നബി(സ്വ)യുടെ അടുക്കൽകൊണ്ടുവന്നുഅപ്പോൾ പ്രവാചകൻ(സ്വഅവൻ്റെ പേരിൽ നമസ്‌കരിച്ചു." (മുസ്‌ലിം)

എന്നാൽ ചെറിയ കുട്ടികൾക്കു വേണ്ടിയുള്ള നമസ്‌കാരം നിർബന്ധമല്ലെന്ന് ചിലർഅഭിപ്രായപ്പെട്ടു. 'ആഇശ(ഉദ്ധരിക്കുന്ന 'ഹദീഥാണ് ഇതിന തെളിവ്. “നബി(സ്വ)യുടെപുത്രൻ ഇബ്റാഹീം മരിച്ചപ്പോൾ അവന് പതിനെട്ടു മാസം പ്രായമായിരുന്നുഅവന്റെ പേരിൽതിരുദൂതർനമസ്‌കരിക്കു കയുണ്ടായില്ല." (അബൂദാവൂദ്ഇമാം നവവി (പറയുന്നു:

ഇബ്റാഹീമിന് പ്രവാചകൻ(സ്വനമസ്ക്‌കരിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾവ്യത്യസ്ത‌മായിരിക്കുന്നുറിപ്പോർട്ടർമാരിൽ അധികപക്ഷവും അത് സ്ഥിരീകരിക്കുകയാണ്ചെയ്‌തത്ബൈഹകി പറഞ്ഞു: "അവരുടെ റിപ്പോർട്ടാണ് കൂടുതൽ ഉത്തമം." (ശറ'ഹുൽമുഹദ്ദബ് 5: 257)


ചാപ്പിള്ളയ്ക്കുവേണ്ടി നമസ്‌കരിക്കണോ?


ഗർഭം നാലുമാസം തികയുന്നതിന് മുമ്പായി പ്രസവിക്കപ്പെടുന്ന മാംസ പിണ്ഡത്തെകുളിപ്പിക്കുകയോ അതിന്റെ മേൽ നമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ലഅതിനെതുണിയിൽ പൊതിഞ്ഞു മറവുചെയ്‌താൽ മതിഇതാണ് പണ്ഡിതന്മാരുടെ സുസമ്മതമായഅഭിപ്രായംജനിക്കുമ്പോൾ ശബ്ദിക്കുക യോ ജീവൻ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോചെയ്യുന്ന കുട്ടിയുടെ പേരിൽ നമസ്കരിക്കേണ്ടതാണെന്നതിലും രണ്ടഭിപ്രായമില്ലമുഗീറത്തുബ്നു ശുഅ് ബയിൽ നിന്ന് നിവേദനംനബി(സ്വപറഞ്ഞു:

ചാപ്പിള്ളയുടെ പേരിൽ നമസ്‌കരിക്കുകയും അതിൻറെ മാതാക്കളുടെ സൗഖ്യ ത്തിനുംകാരുണ്യത്തിനും വേണ്ടി പ്രാർഥിക്കുകയും വേണം." (ഇത് ബുഖാരിയുടെ നിബന്ധനപ്രകാരംഹാകിം ഉദ്ധരിച്ചതാണ്)


എന്നാൽ ജനിക്കുമ്പോൾ ശബ്‌ദിച്ചില്ലെങ്കിൽ നമസ്‌കരിക്കേണ്ടതില്ലെന്നാണ് ഹനഫികളുംമാലിക്കികളും പറയുന്നത്അതിനുള്ള തെളിവ് ജാബിറിൽനിന്ന് ഹാകിം ഉദ്ധരിക്കുന്ന ഹദീ ഥാണ്നബി(സ്വപറഞ്ഞു:

"തികയാതെ പ്രസവിക്കപ്പെട്ട ശിശു ശബ്‌ദിച്ചാൽ അതിന്റെ പേരിൽ നമസ്കരി ക്കപ്പെടുന്നതുംഅതിന് അനന്തരാവകാശം ലഭിക്കുന്നതുമാണ്." ഇതിന്റെ നിവേദകപരമ്പരയെ സംബന്ധിച്ച്ഇബ്‌നു ഹജർപറഞ്ഞുഇതിൻറെ പരമ്പരയി ലുള്ള ഇസ്മ‌ാഈലുൽ മക്കീദുർബലനാണ്. /ഹാകിം സ്വ ഹീ ഹാണെന്ന് പറ ഞ്ഞതിൽ അദ്ദേഹത്തിന് ഊഹംസംഭവിച്ചിട്ടുണ്ട്. (അൽത്തൽ ഖീസ് 5: 147)


എന്നാൽ ചില റിപ്പോർട്ടുകളിൽ അനന്തരാവകാശം നൽകണമെന്ന് മാ ത്രം വന്നിട്ടുണ്ട്അവയുടെ പരമ്പര സ്വീകാര്യമാണെന്ന് നാ സ്വിറുദ്ദീൻ അൽ ബാനി പറഞ്ഞിട്ടുണ്ട്.

ശബ്ദിച്ചില്ലെങ്കിലും കുളിപ്പിക്കുകയും നമസ്‌കരിക്കുകയും ചെയ്യണമെന്ന് അഹ്‌മദും ഇസ്ഹാം അഭിപ്രായപ്പെട്ടിരിക്കുന്നുകാരണം അത് ആത്മാ വുള്ള ഒരു ശരീരമാണ്നാലുമാസമായാൽ ഗർഭസ്‌ഥ ശിശുവിൽ ജീവൻ ഊതപ്പെടുമെന്ന് നബി(സ്വപറഞ്ഞത് (ബുഖാരിഇതിന് പ്രമാണമായി അവർ ചൂണ്ടിക്കാട്ടുന്നുതെളിവിൻറെ പ്രാബല്യം അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്.



രക്തസാക്ഷികളുടെ പേരിൽ നമസ്‌കരിക്കണോ?


സത്യനിഷേധികളുടെ കൈകൊണ്ട് വധിക്കപ്പെട്ട രക്‌തസാക്ഷിക്ക് വേണ്ടിനമസ്ക്‌കരിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം.ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെട്ടവർക്ക്നമസ്കരിച്ചിട്ടില്ലെന്ന് ധാരാളം സ്വീകാര്യമായ ഹദീഥുകളിൽ വന്നിട്ടുണ്ട്ജാബിറിൽ നിന്ന്ബുഖാരി നിവേദനം ചെയ്യുന്നു.

ഉഹ്ദിലെ രക്തസാക്ഷികളെ അവരുടെ രക്‌തത്തോട് കൂടി മറവു ചെയ്യാൻ നബി(സ്വകൽപിച്ചുഅവരെ കുളിപ്പിക്കുകയോ അവരുടെ പേരിൽ മയ്യിത്ത് നമസ്കാരംനിർവഹിക്കുകയോ ഉണ്ടായില്ല."(ബുഖാരി

അനസിൽ (നിന്ന് അബൂദാവൂദും തുർമുദിയും നിവേദനം ചെയ്യുന്നു: “ഉഹ്ദിലെരക്ത‌സാക്ഷികളെ കുളിപ്പിക്കുകയോ അവർക്കായി നമസ്‌കരിക്കു കയോ ചെയ്‌തില്ലഅവരുടെ രക്‌തത്തോടു കൂടി അവർ മറവുചെയ്യപ്പെട്ടു."

എന്നാൽ രക്തസാക്ഷിത്വം വരിച്ചവരുടെ പേരിൽ നമസ്‌കരിച്ചതായും പ്രബലറിപ്പോർട്ടുകളുമുണ്ട്ഉക്‌ബത്തുബുനു 'ആമിറിൽ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു. "ഒരു ദിനംനബി(സ്വപുറത്തുപോയിഅദ്ദേഹം ഉഹ്‌ദിലെ രക്തസാക്ഷികളുടെ പേരിൽഎട്ടുവർഷത്തിനുശേഷം മയ്യിത്തിൻറെ പേരിൽ നമസ്കരിക്കുന്ന പോലെ നമസ്‌കരിച്ചുജീവിച്ചിരിക്കുന്നവരോടും മരിച്ചവരോ ടും യാത്ര പറയുന്നപോലെ.”  ' ഹദീഥിന്റെഅടിസ്‌ഥാനത്തിൽ രക്തസാ ക്ഷികളുടെ പേരിലും നമസ്‌കരിക്കണമെന്ന് ചിലർഅഭിപ്രായപ്പെടുന്നു.


പ്രവാചകൻറെ അന്ത്യഘട്ടത്തിലെ ഒരു വിടവാങ്ങൽ ചടങ്ങ് മാത്രമായിരുന്നു 'സ്വലാത്തെന്ന് ഭൂരിപക്ഷവും വ്യാഖ്യാനിക്കുന്നുഎട്ടുവർഷം ദീർ ഘിപ്പിച്ചുവെന്നതും"സർവരോടും വിട പറയുന്നതുപോലെ” എന്ന 'ഹദീഥി ലെ പ്രയോഗവുമൊക്കെ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നുമാത്രമല്ല ഇത് പ്രവാചകൻറെ പ്രത്യേകതയാണെന്നുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്മറ്റു യുദ്ധങ്ങളി ലൊന്നിലും ഇപ്രകാരം നമസ്‌കരിച്ചതായിരേഖകളില്ലെന്നതും ഇവിടെ ശ്രദ്ധേ യമാണ്.


അബൂമാലികുൽ ഗിഫ് ഫാരി()യിൽ നിന്ന് അബുദാവൂദ് നിവേദനം ചെ യ്യുന്നു: “ഉഹ്ദിൽവധിക്കപ്പെട്ടവരിൽ പത്ത് പേർക്ക് വീതം നമസ്ക്കരിക്കപ്പെട്ടുഎല്ലാ ഓരോ പത്താളുകളിലുംഹംസ(ഉണ്ടായിരുന്നുഅങ്ങനെ അദ്ദേഹത്തി ൻറെ പേരിൽ എഴുപത് നമസ്‌കാരംനിർവഹിക്കപ്പെടുകയുണ്ടായി."

ഇതിന്റെ റിപ്പോർട്ടർമാർ വിശ്വസ്‌തരാണെങ്കിലും നിവേദകപരമ്പര 'മുർസലാണ്മാത്രമല്ലഇമാം ശാഫി  ആശയപരമായി  റിപ്പോർട്ടിനെ വി മർശിച്ചിട്ടുമുണ്ട്. “ഉഹ്ദിൽവധിക്കപ്പെട്ടവർ എഴുപതാളുകളാണ്ഓരോ തവണയും പത്താളുടെ പേരിൽനമസ്‌കരിക്കുമ്പോൾ 'ഹംസ(യുടെ പേരിൽ ഏഴു നമസ്‌കാരമേ ആവുകയുള്ളൂഇനിതക്‌ബീറുകളാണ് ഉദ്ദേശ്യമെങ്കിൽ

അത് ഇരുപത്തിയെട്ടെണ്ണം മാത്രമേ ആവുകയുള്ളൂ."  'ഹദീഥിൻറെ ഇനം പരമ്പരകൾസാധുവല്ലെന്ന് ഇബ്നു ഹജർ വ്യക്‌തമാക്കിയിട്ടുണ്ട്. (അത്തൽ  ഖിസ്വ 5. 153,154)

എന്നാൽ നമസ്‌കരിച്ചതായ റിപ്പോർട്ടുകൾ തള്ളിക്കളയാൻ മാത്രം ദുർബലമല്ലെന്നാണ് ഇമാംശൗകാനി പറയുന്നത്. (നൈലുൽ ഔനെ'താർ 401)


 ഹദീഥുകളെ ഒരുമിച്ച് സ്വീകരിക്കുന്ന ഇബ്‌നുഹസ്‌മും ഇബ്‌നും കായ്യിമും പറഞ്ഞു: "അവരുടെ പേരിൽ നമസ്‌കരിക്കാനും അത് ഉപേക്ഷിക്കനും സ്വാതന്ത്ര്യമുണ്ട്."

ചുരുക്കത്തിൽ രക്തസാക്ഷികളുടെ പേരിൽ നമസ്‌കരിക്കേണ്ടതില്ലെന്ന ഹദീഥ്സ്‌ഥിരപ്പെട്ടതാണെന്നത് അവിതർക്കിതമാണ്അതിനെ ദുർബല പ്പെടുത്താൻ മാത്രംശക്ത‌മായ തെളിവുകളില്ലെന്ന് മനസ്സിലാക്കാൻ പ്രയാസ മുണ്ടാവില്ല.


കുറ്റവാളികൾക്ക് വേണ്ടിയും നമസ്‌കാരം


ഒരു മുസ്‌ലിം എത്ര തന്നെ അധർമകാരിയായി ജീവിച്ചവനാമണതിലും അവൻ മരിച്ചാൽമയ്യിത്ത് നമസ്‌കാരം നിർവഹിക്കപ്പെടേണ്ടതാണ്ഖബർയുദ്ധദിനത്തിൽ മരിച്ച ഒരുമുസ്‌ലിമിനെകുറിച്ച് നബി(സ്വപറഞ്ഞു: "നിങ്ങളു ടെ കൂട്ടുകാരൻറെ പേരിൽ നിങ്ങൾതന്നെ നമസ്‌കരിക്കുകനിങ്ങളുടെ  സഹോദരൻ ദൈവമാർഗത്തിലുള്ള ധനത്തിൽനിന്നും മോഷ്ടിച്ചിരിക്കുന്നുഅബൂദാവൂദ് ഉദ്ധരിച്ച  ഹദീഥ് സഹീ ഹാണെന്ന് ശൗകാനിപറഞ്ഞു."

(നൈലുൽ 'താർ 4: 84)


നബി(സ്വഅനുചരന്മാരോട് നമസ്‌കരിക്കാൻ കൽപിച്ചതിൽ നിന്നും പാപികൾക്ക്വേണ്ടിയും നമസ്‌കരിക്കേണ്ടതാണെന്ന് വ്യക്ത‌മാവുന്നുഎന്നാൽ നബി തിരുമേനി(സ്വനമസ്‌കരിക്കാതിരുന്നത്  പ്രവൃത്തിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായിരിക്കാം.

കുറ്റം ചെയ്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരിൽ നബി(സ്വതന്നെനമസ്‌കരിച്ചിരുന്നുജാബിറി() നിന്ന് ബുഖാരി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: "വ്യഭിചാരക്കുറ്റം ഏറ്റുപറഞ്ഞ അസ്‌ലം ഗോത്രക്കാരനായ ഒരാളെ നബി(സ്വ)യുടെ കൽപനപ്രകാരം 'മു'സ്വല്ല'യിൽ (പെരുന്നാൾ നമസ് കാരം നിർവഹിക്കുന്ന മൈതാനത്ത്വച്ച്എറിഞ്ഞുകൊന്നുഅനന്തരം നബി ('സ്വഅയാളെക്കുറിച്ചു നല്ലത് പറയുകയും അയാൾക്ക്വേണ്ടി നമസ്ക്‌കരിക്കുകയും ചെയ്‌തു."

മുസ്‌ലിമും അബൂദാവൂദും ഉദ്ധരിച്ചൊരു ഹദീഥിൽ ജൂഹന ഗോത്ര ത്തിലെ ഒരു വനിതശിക്ഷക്കപ്പെട്ടശേഷം പ്രവാചകൻ(സ്വഅനുചരന്മാരോടു അവളുടെ പേരിൽനമസ്ക്‌കരിക്കാൻ കൽപിക്കുകയും അവർ നമസ്‌കരിക്കുകയും ചെയ്‌തു എന്നുപറഞ്ഞിട്ടുണ്ട്. 

ആത്മഹത്യ മഹാപാതകമാണെന്ന് നബി(സ്വവ്യക്‌തമാക്കിയിട്ടുണ്ട്എന്നാൽ ആത്മഹത്യചെയ്‌ത വ്യക്‌തിയുടെ പേരിൽ നമസ്‌കരിക്കേണ്ടതുണ്ടോജാബിറുബ്‌നുസമുറ(യിൽനിന്ന് അബൂദാവൂദും തുർമുദിയും ഉദ്ധരിച്ചു 

ഒരാൾ വാൾമുനകൊണ്ട് സ്വയം വധിക്കുകയുണ്ടായിഅയാൾക്ക് വേണ്ടി നബി (സ്വനമസ്ക്‌കരിച്ചില്ല ഹദീഥിന്റെ അടിസ്‌ഥാനത്തിൽ ആത്മഹത്യ ചെയ്തവന്റെ പേരിൽനമസ്ക്‌കരിക്കേണ്ടതില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നുവെറുപ്പ് പ്രകടിപ്പിക്കാൻവേണ്ടിയാണ് നബി(സ്വനമസ്ക്‌കരിക്കാതിരുന്നതെ ന്നാണ് അധിക പണ്ഡിതന്മാരുടെയുംപക്ഷംഎന്നാൽ നസാഇയുടെ റിപ്പോർ ട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു:

എന്നാൽ ഞാൻ അവന് വേണ്ടി നമസ്‌കരിക്കുന്നില്ല." ഇത് ഭൂരിപക്ഷാഭിപ്രായത്തെബലപ്പെടുത്തുന്നുഇമാം അബൂ ഹനീ ഫയും മാലികും ശാഫി ഈയും ഇവരിൽ പെടുന്നുഇമാം മാലിക്(പറഞ്ഞു, 'ക്വിബ്‌ലയിലേക്ക് തിരിയുന്ന എല്ലാവരുടെ പേരിലുംനമസ്‌കരിക്കേണ്ടതാണ്നബി(സ്വമുനാഫികുകളുടെ പേരിൽ പോലും നമസ്‌കരിച്ചുപിന്നീട് അത് വിരോധിക്കപ്പെട്ടുഅതിനാൽ ആത്മഹത്യ ചെയ്‌തവൻറെ പേരിൽനമസ്‌കരിക്കേണ്ടതാണ്." (അൽബയാനു വത്ത ഹ് സ്വീൻ 2: 239)

ഇബ്നുതൈമിയ്യപറയുന്നു.: "പ്രവാചകൻ വിസമ്മതിച്ച പോലെയും ബിദ് അത്തിന്റെആളുകളുടെ പേരിൽ നമസ്ക്‌കരിക്കാൻ സലഫുകൾ വിസമ്മതിച്ച പോലെയും ഒരാൾവെറുപ്പ് പ്രകടിപ്പിക്കാൻ വേണ്ടി വിസമ്മതിക്കുന്നെങ്കിൽഅത് കൂടുതൽ'മസ്‌ലഹത്തു'ള്ളതാവുമ്പോൾ - പ്രവാചകചര്യക്ക് എതിരാവുന്നില്ല". ('ഫതാവാ 24: 286)


അമുസ്ല‌ിമിന് വേണ്ടി നമസ്‌കാരമില്ല 


സത്യനിഷേധിക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നിർവഹിക്കുകയോ പാപ മോചനത്തിനായിപ്രാർഥിക്കുകയോ ചെയ്യാവതല്ലഅല്ലാഹു പറഞ്ഞു: "അവരിൽ മരണമടഞ്ഞആർക്കുവേണ്ടിയും താങ്കൾ ഒരിക്കലും പ്രാർഥിക്കരുത അവൻറെ ക്വബ്റിന്നരികിൽനിൽക്കുകയും അരുത്." (14: 113)


അവരെ കുളിപ്പിക്കുന്നതും കഫ്ൻ ചെയ്യുന്നതും അനുവദനീയമാണ കപടവിശ്വാസികളുടെനേതാവായിരുന്ന 'അബ്‌ദുല്ല മരിച്ചപ്പോൾ അയാളുടെ മകൻ നബി(സ്വ)യോടു പറഞ്ഞുദൈവദൂതരേഅങ്ങയുടെ കുപ്പായം എനിക്ക്‌ തന്നാലുംഎന്റെ പിതാവിനെ കഫ്ൻചെയ്യാനാണ്അവിടുന്ന് അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത് നമസ്‌കാരം നിർവഹിക്കുകയുംഅദ്ദേഹത്തിന്റെ പാപ മോചനത്തിനായ് പ്രാർഥിക്കയും ചെയ്യണം..നബിതന്റെ കുപ്പായംകൊടുക്കുകയും അയാൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു (ബുഖാരിഇമാം നവവിപറയുന്നു. “കപടവിശ്വാസികൾക്ക് വേണ്ടി നമസ്‌കരിക്കുന്നത് വിരോധി ക്കുന്നതിന്റെമുമ്പായിരുന്നു ഇതെന്ന് 'ഹദീഥിൽ തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്. (ശറഹുൽ മുഹദ്ദബ് 5: 194) “ബദ്ർ യുദ്ധാവസരത്തിൽ അബ്ബാസിന് വസ്ത്രം നൽകിയതിന് പ്രത്യുപകാരമായിട്ടാണ്നബി(സ്വ  ഫ്ൻ പുടവ നൽകി യത്." (ഫത്ഹുൽബാരി 3-215)


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹