ഖുർആൻ വ്യാഖ്യാതാക്കൾ
ഖുർആൻ വ്യാഖ്യാതാക്കൾ 🤲🤲🤲🤲🤲🤲🤲🤲 വിശുദ്ധ ഖുർആന്‍റെ ഒന്നാമത്തെ വ്യാഖ്യാതാവും , ഏറ്റവും വലിയ വ്യാഖ്യാതാവും - അതെ , അതിന്‍റെ സാക്ഷാൽ വ്യാഖ്യാതാവ് - നബി തിരുമേനി ﷺ യാണെന്നും , തിരുമേനിയിൽ നിന്ന് സ്വഹാബികൾ ഖുർആന്‍റെ വ്യാഖ്യാനം മുഖാമുഖമായി കേട്ടു പഠിച്ചും , ചോദിച്ചറിഞ്ഞും കൊണ്ടിരുന്നുവെന്നും നാം കണ്ടുവല്ലോ . തിരുമേനിയുടെ കാലശേഷം , അവർ അന്യോന്യം അന്വേഷിച്ചും , ചർച്ച നടത്തിയും ഖുർആൻ വിജ്ഞാനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുക പതിവായിരുന്നു . ഓരോരുത്തർക്കും അല്ലാഹു നൽകിയ ബുദ്ധിശക്തി , അന്വേഷണ സൗകര്യം , ജ്ഞാനഭാഗ്യം ആദിയായവയുടെ തോതനുസരിച്ച് വ്യക്തികൾക്കിടയിൽ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്ന് മാത്രം . അങ്ങനെ , സ്വഹാബികളുടെ കൂട്ടത്തിൽ , ഖുർആൻ വ...