ഖുർആനിലെ ഉപമകൾ ഭാഗം :3 🔷🔷🔷🔷🔷🔷🔷🔷🔷🔷 35 ജീവിതത്തിന്റെ നൈമിഷികത ' നബിയേ , നീ അവർക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക . ആകാശത്ത് നിന്ന് നാം വെള്ളമിറക്കി . അത് മൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു . താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു . അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു (18:45). ജീവിതത്തെ ഭൗതികജീവിതം , പാരത്രികജീവിതം എന്നിങ്ങിനെ വേർതിരിക്കാം . ഭൗതികജീവിതത്തിൻ്റെ ക്ഷണികത , ആർക്കും മനസ്സിലാവുന്ന ലളിതമായ ഒരുദാഹരണത്തിലൂടെയാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത് . വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണിൽ ഒരു സുപ്രഭാതത്തിൽ മഴ പെയ്താൽ സസ്യലതാദികൾ മുളച്ചു പൊങ്ങി വളരുന്നത് കാണാം . ഏതാനും ആഴ്‌ചകളോ മ...
Posts
Showing posts from December, 2024