ഖുർആനിലെ ഉപമകൾ
ഭാഗം :3
🔷🔷🔷🔷🔷🔷🔷🔷🔷🔷
35 ജീവിതത്തിന്റെ നൈമിഷികത
'നബിയേ, നീ അവർക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക. ആകാശത്ത്നിന്ന് നാം വെള്ളമിറക്കി. അത് മൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു (18:45).
ജീവിതത്തെ ഭൗതികജീവിതം, പാരത്രികജീവിതം എന്നിങ്ങിനെ വേർതിരിക്കാം. ഭൗതികജീവിതത്തിൻ്റെ ക്ഷണികത, ആർക്കും മനസ്സിലാവുന്ന ലളിതമായഒരുദാഹരണത്തിലൂടെയാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത്. വരണ്ടുണങ്ങിക്കിടക്കുന്നമണ്ണിൽ ഒരു സുപ്രഭാതത്തിൽ മഴ പെയ്താൽ സസ്യലതാദികൾ മുളച്ചു പൊങ്ങി വളരുന്നത്കാണാം. ഏതാനും ആഴ്‌ചകളോ മാസങ്ങളോ കഴിഞ്ഞാൽ അവ ഉണങ്ങിപ്പോവുകയുംകാറ്റത്ത് പാറിപ്പോവുകയും ചെയ്യുന്നു. നാലുക വെയിലേല്ക്കുമ്പോഴേക്കും അവ ഉണങ്ങാൻതുടങ്ങുന്നു. വളർച്ചയും തളർച്ചയും വളരെ വേഗത്തിൽ നടക്കുന്നു. ഇതുപോലെഭൗതികലോകത്ത് മനുഷ്യൻ്റെ ആയുസ്സും വളരെ കുറഞ്ഞതാണ്. അവൻ്റെ യഥാർഥജീവിതം അനന്തമായതും മരണമില്ലാത്തതുമായ പരലോകത്താണ്. അല്ലാഹു പറയുന്നു: 'നാംആകാശത്തു നിന്ന് വെള്ളം ഇറക്കിയിട്ട്, അതു മൂലം മനുഷ്യനും കാലികൾക്കുംഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടതൂർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെഅലങ്കാരമണിഞ്ഞു. അഴകാർന്നതായി. അതൊക്കെ നേടാൻ തങ്ങൾ കരുത്തരാണെന്ന്അതിന്റെ ഉടമസ്ഥർ കരുതിയിരിക്കുമ്പോഴതാ, ഒരു രാത്രിയിലോ പകലോ നമ്മുടെശിക്ഷയുടെ കല്പന വരുന്നു. തലേദിവസം അവിടെ അങ്ങനെയൊന്ന് ഇല്ലാതിരുന്ന വിധംഉൻമൂലനം ചെയ്യപ്പെടുന്നു. ഇതാകുന്നു ഐഹിക ജീവിതത്തിൻ്റെ ഉപമ. ഇപ്രകാരമാണ്ചിന്തിക്കുന്നവർക്ക് നാം തെളിവുകൾ വിവരിക്കുന്നത്."
ഭൗതികജീവിതത്തിന്റെ നൈമിഷികതയെ നബി(സ്വ) ഉദാഹരിക്കുന്നത് ഇപ്രകാരമാണ്, 'പരലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഹിക ജീവിതത്തിന്റെ സ്ഥിതി നിങ്ങളിൽഒരാൾ തന്റെ കൈവിരൽ കടലിൽ മൂക്കുമ്പോൾ എത്ര വെള്ളമാണ് ആ കടലിൽ നിന്ന് തന്റെവിരലിൽ തങ്ങുന്നത്, അത്രമാത്രമേ പരലോകത്തെ അപേക്ഷിച്ച് ഈലോകംപ്രസക്തമാവുന്നുള്ളൂ'
(മുസ്‌ലിം)..
അതിനാൽ നൈമിഷിക ജീവിതത്തെയല്ല ശാശ്വതജീവിതത്തെയാണ് ലക്ഷ്യമാക്കേണ്ടത്.
36: കൊടുങ്കാറ്റിൽപ്പെട്ട ചാരം പോലെ
🔷🔷🔷🔷🔷🔷🔷🔷🔷
"സത്യനിഷേധികളുടെ കർമങ്ങളുടെ ഉദാഹരണം, കൊടുങ്കാറ്റടിക്കുന്ന നാളിൽകാറ്റിൽപ്പെട്ടു പോയ ചാരം പോലെയാണ്. തങ്ങൾ ചെയ്തതുവെച്ച കർമങ്ങളൊന്നുംഅവർക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. അത് ഒരു വിദൂരമായ വഴിപിഴവ് തന്നെയാകുന്നു(14:18).
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത അധർമകാരികൾക്ക് കടുത്ത ശിക്ഷയുംനാശവും ഏൽക്കേണ്ടിവരുമെന്ന് പറയുമ്പോൾ ചിലർക്ക് തോന്നും അവർ ഇഹലോകത്ത്കുറെ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ എന്ന്. നല്ല കാര്യങ്ങൾ എത്ര ചെയ്തതാലുംഅവയുടെ പിന്നിലെ ലക്ഷ്യം വളരെ പ്രധാനപ്പെട്ടതാണ്. പടച്ചടവന്റെ പ്രീതിയുംപരലോകവിജയവും ലക്ഷ്യമാക്കി വിശ്വാസപൂർവ്വം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മാത്രമേപരലോകത്ത് പ്രതിഫലം ലഭ്യമാവു അവിശ്വാസികൾ ചെയ്ത പ്രവർത്തനങ്ങളെല്ലാം ചിലഭൗതികതാത്പര്യങ്ങൾ മുൻനിർത്തിയ യാണ്. അത്തരം കാര്യങ്ങൾവിയെടുത്തിട്ടുമുണ്ടാവാം. എന്നാൽ പരാലോകം ലക്ഷ്യം വെച്ച് ചെയ്യുന്ന പ്രവർത്തനങ്ങൾമാത്രമാണ് അവിടെ പരിഗണിക്കപ്പെടുക.
അല്ലാഹു പറയുന്നു. 'ഒരാൾ ഇഹലോകത്തെ ക്ഷണികമായ നേട്ടങ്ങളാണ്ആഗ്രഹിക്കുന്നതെങ്കിൽ അയാൾക്കത് നൽകുന്നു, നാം ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുന്നഅളവിൽ നല്‌കുന്നതാണ് പിന്നീടവർക്ക് നല്‌കുന്നത് നരകമാണ്. നിന്ദ്യനും അപമാനിതനുംആയിക്കൊണ്ട് അതിലവൻ കത്തിയെരിയുന്നു. എന്നാൽ ഒരാൾ പരലോകംലക്ഷ്യമാക്കുകയും വിശ്വാസത്തോടെ അതിന്നു വേണ്ട പ്രവർത്തനങ്ങൾ ചെയ്യുകയുംചെയ്‌താൽ അവരുടെ കർമങ്ങൾ പ്രതിഫലാർഹമായിരിക്കും (17:18,19)
വളരെയേറെ മേന്മകളുള്ളതാണ് ചാരം. വിളകൾക്ക് അത് നല്ല വളമാണ്. എന്നാൽ ഒരിടത്ത്അത് കൂട്ടിയിട്ടിരിക്കുന്നു. ശക്തമായ കാറ്റു വന്ന് ഇവ മുഴുവൻ പറന്നുപോയാൽ കർഷകന്ഒരിക്കലും അത് ഉപകാരപ്പെടാൻ പോകുന്നില്ല. ഇപ്രകാരം അവിശ്വാസികൾ ചെയ്യുന്നസത്‌കർമങ്ങൾ ആവശ്യമായ സന്ദർഭങ്ങളിൽ ഉപകരിക്കാതെ കേവലം ധൂളികളായി പറന്ന്പോകുന്ന സ്ഥിതി വിശേഷമാണുണ്ടാവുക. അതുകൊണ്ട് സത്യവിശ്വാസംഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് പരലോകത്ത് ഉപകാരപ്പെടുക എന്ന് നാംതിരിച്ചറിയേണ്ടതുണ്ട്.
37 പ്രാർത്ഥനയും ജലപാനവും
അർറഅ്‌ദ് 13 : 14
അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന് വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെനേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്. അത് ( വെള്ളം ) വായില്വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(13:14)
മനുഷ്യന്റെ സകലമാന ആവശ്യങ്ങളും പരിഹരിച്ച് കിട്ടുവാൻ അപേക്ഷിക്കേണ്ടതുംപ്രാർഥിക്കേണ്ടതും അവ യഥാർഥത്തിൽ നിർവഹിച്ചുതരാൻ പ്രാപ്തിയുള്ളവനോട്മാത്രമാണ്. മുഴുവൻ മനുഷ്യരുടെയും ഏതു പ്രശ്നവും പരിഹരിക്കാൻ കഴിവുള്ളവൻഅല്ലാഹു മാത്രമാണ്. അതിനാൽ അവനോട് മാത്രമേ പ്രാർഥിച്ചിട്ട് ഫലമുള്ളൂ.
എന്നാൽ അല്ലാഹുവിന് പുറമെ പലരെയും ആരാധിക്കുന്നവരുണ്ട്. തങ്ങളുടെ സങ്കടങ്ങൾനിവർത്തിച്ച് തരാനും ആവശ്യങ്ങൾ നേടിത്തരാനും ഇവർക്കാർക്കും സാധ്യമല്ല. മാത്രമല്ലതങ്ങളുടെ ശ്രമങ്ങൾ വെറുതെ പാഴായിപ്പോവുകയാണ് ചെയ്യുന്നതും.
ദാഹിക്കുന്നവന് ദാഹം മാറാൻ വെള്ളം കുടിക്കണം. കൈവിരലുകൾ മുഴുവൻ വിടർത്തിവെള്ളത്തിന് നേരെ നീട്ടി നിന്നാൽ ഒരിക്കലും അവന് ദാഹം തീർക്കാവുന്ന ജലം ലഭിക്കില്ല. കൈകൾ കൂട്ടിച്ചേർത്തു വെച്ച് വെള്ളം കൈകൊണ്ട് കോരിയെടുത്ത് കുടിച്ചാൽ മാത്രമേദാഹം മാറൂ.
അവിശ്വാസികൾ ചെയ്‌തുകൊണ്ടിരിക്കുന്നത് വിഫലവും ബുദ്ധിശൂന്യവുമായ ഒരുപണിയാണ്. പലരിലേക്കും അവർ കൈനീട്ടുന്നു. അവരുടെ ലക്ഷ്യം പലതുംനേടണമെന്നാണ് ആഗ്രഹം. പക്ഷേ, ഒന്നും നേടാൻ കഴിയാതെ അവർ നിരാശരാവുകയാണ്. എന്നാൽ സത്യവിശ്വാസികൾ സാക്ഷാൽ രക്ഷിതാവായ അല്ലാഹുവിലേക്ക് കൈ നീട്ടുമ്പോൾഅത് യാഥാർഥ്യമാവുന്നു. കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് ദാഹംശമിപ്പിക്കുന്നതുപോലെ യഥാർഥ സ്രഷ്ടാവിന്റെ അനുഗ്രഹം വാരിയെടുത്ത് അവൻസമാധാനം കൊള്ളുന്നു.
38: നാക്ക് നീട്ടുന്ന പട്ടിയെപ്പോലെ
"നാം, നമ്മുടെ ദൃഷ്‌ടാന്തങ്ങൾ നൽകുകയും, എന്നിട്ട് അതിൽനിന്ന് ഒഴിഞ്ഞ് മാറുകയുംചെയ്‌ത ഒരാളുടെ വാർത്ത അവർക്ക് വിവരിച്ച് കൊടുക്കുക. അപ്പോൾ പിശാച് അവന്റെപിന്നാലെ കൂടി. അങ്ങനെ അവൻ വഴിപിഴച്ചവരിൽപ്പെട്ടു പോയി. നാംഇച്ഛിച്ചിരിക്കുന്നുവെങ്കിൽ അത് മുഖേന അവനെ ഉന്നതനാക്കാമായിരുന്നു. പക്ഷേ അമൻമണ്ണിനോടൊട്ടി നില്ക്കുകയും തന്നിഷ്ടം പിന്തുടരുകയും ചെയ്യുകയായിരുന്നു. അതിനാൽഅയാളുടെ അവസ്ഥ പട്ടിയുടേത് പോലെയായി. നിങ്ങൾ അതിനെ ദ്രോഹിച്ചാൽ അത് കിതച്ച്നാക്ക് നീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാണ് നമ്മുടെ ദൃഷ്‌ടാന്തങ്ങളെ തള്ളിപ്പറയുന്നവർക്കുള്ള ഉപമ. ഈ കഥവിവരിച്ചു കൊടുക്കൂ അവർ ചിന്തിച്ചെന്നു വരാം (7:175.176) സത്യം ഗ്രഹിക്കുവാനുള്ളനിരവധി തെളിവുകൾ ലഭിക്കുകയും യഥാർഥ വഴിയിൽ എത്തിച്ചേരാൻ അവസരംലഭിക്കുകയും ചെയ്തിട്ടും, ഭൗതിക ജീവിതത്തിന്റെ താത്ക്കാലിക സുഖങ്ങളിൽ അഭിരമിച്ച്, നിഷേധത്തിന്റെയും, അഹങ്കാരത്തിന്റെയും അവിശ്വാസത്തിന്റെയും വഴികളിലേക്ക് തിരിച്ചുപോകുന്ന വ്യക്തികളെയാണ് ഈ വചനത്തിൽ ഉപമിക്കുന്നത്. പിശാചിന്റെപ്രലോഭനങ്ങൾക്ക് വശംവദരായി വഴിതെറ്റിപ്പോവുകയാണ് ഇവർ ചെയ്യുന്നത്. സത്യത്തിൽക്ഷമാപൂർവം ഉറച്ചുനിന്നിരുന്നുവെങ്കിൽ ഇഹത്തിലും പരത്തിലും ഒട്ടേറെ പദവികൾ അവരെതേടിയെത്തുമായിരുന്നു.
ബിൽആം എന്ന ഒരു മതപണ്ഡിതന്റെ വിഷയത്തിലാണ് ഈ വചനങ്ങൾ ഇറങ്ങിയത്. സത്യംമറച്ചു വെച്ചുകൊണ്ട് ഐഹിക നേട്ടങ്ങൾക്കു വേണ്ടി മതവിധികൾ നൽകുകയുംയഥാർഥ്യവിരുദ്ധമായ വ്യാഖ്യാനങ്ങൾ നൽകി സത്യത്തെ വക്രീകരിക്കുന്ന പണ്ഡിതന്മാരുംഈ വചനത്തിന്റെ ആശയത്തിൽ ഉൾപ്പെടുന്നതാണ്. ഇവരെ അല്ലാഹു ഉപമിക്കുന്നത് സദാനാവ് പുറത്തേക്ക് നീട്ടി കിതച്ചോടുന്ന നായയോടാണ്. തിന്നുക, ഭോഗിക്കുക എന്ന ലക്ഷ്യംമാത്രമാണതിന്നുള്ളത്. ആർത്തിയാണ് അതിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു എല്ലിൽകഷ്ണം കിട്ടിയാൽ അതേന്മലായി കടിപിടി. ഏത് നേരവും തല താഴ്ത്തി, നാവ് നീട്ടി മണത്ത്ഓടിക്കൊണ്ടിരിക്കുന്ന നായക്ക് സമാനമാണ് ദുൻയാവിന്റെ എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി, ദീനിനെയും ധർമത്തെയും കൈയൊഴിഞ്ഞ് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെസ്ഥിതി.....
39:മരുഭൂമിയിൽ അന്ധാളിച്ച് അലയുന്നവനെപ്പോലെ
🔷🔷🔷🔷🔷🔷🔷🔷🔷🔷
'പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹുവിനെ കൂടാതെ, ഞങ്ങൾ ഗുണമോ, ദോഷമോ ചെയ്യാനാവാത്തതിനെ ഞങ്ങൾ വിളിച്ച് പ്രാർഥിക്കണമെന്നോ? അല്ലാഹുസന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങൾ പൂർവസ്ഥിതിയിലേക്ക് മടക്കപ്പെടുകയോ? ഔങ്ങൾ ചെകുത്താൻ വഴിതെറ്റിച്ച് ഭൂമിയിൽ അന്ധാളിച്ച് അലയുന്നവനെപ്പോലെആയിത്തീരുകയോ! നേർവഴിയിലോ, ഇങ്ങോട്ടു വാ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നകൂട്ടുകാർ അവന്നുണ്ടായിരിക്കെ നീ പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ മാർഗദർശനമാണ്യഥാർഥവഴി. സർവലോകനാഥന് കീഴ്പ്പെടാൻ ഞങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നു (6:71)
സത്യവിശ്വാസികളെ അവരുടെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിച്ച് ബഹുദൈവവിശ്വാസത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തിരികെ കൊണ്ടുപോകാനുള്ള ചിലവ്യക്തികളുടെ ഉദ്യമത്തെ, ശക്തമായ ചില ചോദ്യങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ്ഖുർആൻ ചെയ്യുന്നത്. അല്ലാഹു നൽകിയ ഹിദായത്തിൽ പൂർണ സംതൃപ്‌തിയുംസമാധാനവും ലഭിച്ച ഞങ്ങളെ നിങ്ങൾ ക്ഷണിക്കുന്നത്, ഉപകാരമോ ഉപദ്രവമോ ചെയ്യാൻകഴിയാത്ത വ്യക്തികളെയും ശക്തികളെയും ആരാധിക്കുന്നതിലേക്കാണോ? ഞങ്ങൾ ഈമാർഗം ഉപേക്ഷിച്ചാൽ, വിശാലമായ മരുഭൂമിയിൽ കൂട്ടം തെറ്റി, വഴിയറിയാതെ, തളർന്ന്, നിരാശരായി, അസ്വസ്ഥതകളോടെ നിമിഷങ്ങൾ തള്ളി നീക്കുന്നവരെപ്പോലെയായി മാറും.
ചെകുത്താൻ മരുഭൂമിയിൽ വഴിതെറ്റിക്കും എന്ന ഒരു സങ്കൽപം ജാഹിലിയ്യ സമൂഹത്തിൽനിലനിന്നിരുന്നു. പൊട്ടിച്ചൂട്ട് എന്നോ പൊട്ടിച്ചെകുത്താൻ എന്നോ പണ്ട് നമ്മുടെ നാട്ടിൽപ്രചരിപ്പിക്കപ്പെട്ടിരുന്ന അന്ധവിശ്വാസത്തിന് സമാനമാണിത്.
സഞ്ചാരികളെ പിശാച് വഴിതെറ്റിക്കും എന്ന സഞ്ചാരികളെ പിശാച് വഴിതെറ്റിക്കും എന്നവിശ്വാസത്തെ ഖുർആൻ അംഗീകരിക്കുന്നു എന്ന് ഇതിനർഥമില്ല. ഗൂൽ അഥവാപൊട്ടിച്ചെകുത്താൻ എന്നൊന്നില്ല എന്ന് നബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം പ്ലാർട്ട്ചെയ്തിട്ടുണ്ട്. ഇമാം റശീദ് റിള വിശദീകരിക്കുന്നു. ജിന്നുകളും പിശാചുകളും പല രൂപത്തിൽവന്ന് മനുഷ്യരെ ദ്രോഹിക്കുമെന്ന് അറബികൾ വിശ്വസിച്ചിരുന്നു. അവരിൽ ചിലർക്ക്മരുപ്രദേശങ്ങളിൽ ഭയം മൂലം ചില വസ്തുക്കൾ കാണുന്നതായി തോന്നും. മരുഭൂമിയിൽകാനൽ അഥവാ മരീചിക കണ്ടാൽ അത് ജലമാണെന്ന് ഏതാണ്ടെല്ലാവർക്കും തോന്നും. അത് ശരിയാണെന്ന് കരുതി കാനലിന് നേരെ ചെല്ലുകയും സഞ്ചാരി നടന്നടുക്കുംതോവുംജലം അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയും അങ്ങനെ അയാൾ വഴിതെറ്റുകയുംമരുഭൂമിയിൽ നടന്ന് വലയുകയും ചെയ്യുന്നു. ചിലപ്പോൾ ഇത്തരക്കാർ ചിലജീവികളെത്തന്നെ കണ്ടെന്നിരിക്കും. അവയെ ജിന്നോ പിശാചോ ആയി തെറ്റിദ്ധരിക്കും. അങ്ങനെ അവർ തങ്ങൾ ചെകുത്താന്റെ വലയിലകപ്പെട്ടിരിക്കുന്നു എന്ന് കരുതിവിഹ്വലരായി അലഞ്ഞ് നടക്കുകയും നാശത്തിൽ പതിക്കുകയും ചെയ്യുന്നു. സത്യംതിരിച്ചറിഞ്ഞ് സ്വീകരിച്ച ശേഷം അതിൽനിന്ന് അസത്യത്തിലേക്ക് മടങ്ങിപ്പോകുന്നവർക്ക്സ്വസ്ഥതയും സമാധാനവും അപ്രത്യക്ഷമാകുന്നു എന്നാണീ ഉപമയിലൂടെ അല്ലാഹുവെളിപ്പെടുത്തുന്നത്. ഏകദൈവ വിശ്വാസമാകുന്ന ബലിഷ്‌ഠമായ പിടിവള്ളി വിട്ടവർക്ക്, ലക്ഷ്യമില്ലാതെ അലയേണ്ടിവരും ഇതവരുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.
മരീചിക തേടിപ്പോകുന്നവരെ, കൂട്ടുകാർ വിലക്കിയാലും അവർ അതിന്റെ പിന്നാലെപോയെന്ന് വരും. ഇത് അവന്റെ നാശത്തിന് വഴിയൊരുക്കുന്നത് പോലെ തൗഹീദ് വിട്ടവനുംനശിക്കും.....
40: ധിക്കാരവും കൃഷിനാശവും
'പ്രവാചകരേ, അവർക്ക് രണ്ട് വ്യക്തികളുടെ ഉദാഹരണം പറഞ്ഞു കൊടുക്കുകഅവരിലൊരാൾക്ക് നാം രണ്ട് മുന്തിരിത്തോപ്പുകൾ നൽകി. അവ ഈന്തപ്പനകളാൽപൊതിയുകയും അവക്കിടയിൽ മറ്റു കൃഷികൾ ഉണ്ടാക്കുകയും ചെയ്ത് ഒട്ടും കുറവ്വരുത്താതെ ഇരുതോട്ടങ്ങളും സമൃദ്ധമായി വിളവ് നൽകി. ഈരണ്ട്തോട്ടങ്ങൾക്കുമിടയിലൂടെ നാം ഒരു നദിയൊഴുക്കിക്കൊടുക്കുകയും ചെയ്തിരുന്നു(18:32,33)
ഭൗതികപ്രമത്തരായ ധനാഢ്യന്മാരുടെയും പാവങ്ങളായ വിശ്വാസികളുടെയും ജീവിതവീക്ഷണത്തെയും അവ തമ്മിലുള്ള അന്തരത്തെയും ചൂണ്ടിക്കാണിക്കുന്ന ഒരുഉപമയാണിവിടെ വിവരിക്കുന്നത്. ഇത് ഒരേ സമയം ഉപമയും ഒരു സംഭവ വിവരണവുമാണ്.ഭൗതിക വിഭവങ്ങൾ സ്രഷ്‌ടാവായ ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന്തിരിച്ചറിയുന്നവരുണ്ട്. തങ്ങളുടെ പ്രാപ്തികൊണ്ടും കൗശലം കൊണ്ടുംനേടിയെടുക്കാനായതാണ് സമ്പത്ത് എന്ന് കരുതുന്നവരും ജനങ്ങളിലുണ്ട്.
ഈ ഉദാഹരണത്തിൽ, സമൃദ്ധമായ വിഭവങ്ങളും കായ്കനികളും സൗന്ദര്യവും നിറഞ്ഞുനിൽക്കുന്ന രണ്ട് വലിയ തോട്ടങ്ങളുടെ ഉടമയായ ഒരാൾ തന്റെ സുഹൃത്തിനോട്, അഹങ്കാരപൂർവ്വം സംസാരിക്കുകയാണ് "ഞാൻ നിന്നെക്കാൾ സമ്പത്തും ആൾബലവുംഉള്ളവനാണ്, ഈ തോട്ടവും വിളകളും ഞാൻ സംരക്ഷിക്കുന്നതിനാൽ നശിച്ച് പോകുന്നപ്രശ്നമില്ല, മരണാനന്തരമുള്ള ഉയിർത്തെഴുന്നേല്പിൽ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെവിശ്വസിക്കുന്ന നിന്നേക്കാൾ അനുഗൃഹീതനാണല്ലോ ഞാൻ. എന്നിരിക്കെ പരലോകംഉണ്ടെങ്കിൽ പോലും അവിടെയും ഞാൻ തന്നെയായിരിക്കും, കേമൻ'. ഇങ്ങനെ പോകുന്നുഅവന്റെ ധിക്കാരം നിറഞ്ഞ വാക്കുകൾ. പക്ഷേ, വിനയവും വിശ്വാസവും കൈമുതലാക്കിയതൻ്റെ കൂട്ടുകാരൻ അവരെ തിരുത്താൻ ശ്രമിക്കുന്നു. നന്ദികേടിൻ്റെയുംധിക്കാരത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് അവനെ ഓർമപ്പെടുത്തുന്നു. സ്വന്തംഅസ്തിത്വത്തെ മറന്നു പോകരുതെന്നും, അഹങ്കാരം മൂത്ത്ബഹുദൈവവിശ്വാസിയാവരുതെന്നും, അല്ലാഹുവിന്റെ ഇടപെടലുകളെക്കുറിച്ച് ഓർമവേണമെന്നും അവനെ ഉണർത്തുന്നു. നിന്റെ സമ്പത്ത് എനിക്കും എന്റെ ദാരിദ്ര്യം നിനക്കുംനൽകാൻ സർവശക്തനായ നാഥന് കഴിവുണ്ടെന്നും ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു.
പക്ഷേ ധിക്കാരികൾക്ക്, ഉപദേശികളെ ഉൾക്കൊള്ളാനാവില്ലല്ലോ. ഉപദേശം അയാളുടെമനോഗതിക്ക് ഒരു മാറ്റവും വരുത്തിയില്ല. തുടർന്ന് അല്ലാഹുവിൻറെ ശിക്ഷയിറങ്ങുകയുംഅവൻ്റെ തോട്ടങ്ങൾ അപ്രതീക്ഷിതമായി, പൂർണമായും നശിപ്പിക്കപ്പെടുകയുമുണ്ടായി. ആർക്കും അവ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. ആൾബലവും സമ്പത്തും പ്രയോജനംചെയ്തില്ല. എല്ലാം നഷ്ട്‌ടപ്പെട്ടപ്പോൾ അവന്ന് വീണ്ടുവിചാരമുണ്ടായി. ഞാൻ എന്റെ നാഥനെധിക്കരിച്ചില്ലായിരുന്നുവെങ്കിൽ എനിക്ക് രക്ഷയുണ്ടാവുമെന്ന് അവൻ വിലപിച്ചു.
ധിക്കാരികളും അഹങ്കാരികളും ഓർത്തിരിക്കേണ്ട ഒരു വലിയ പാഠമാണ്, ഈഉദാഹരണത്തിലൂടെ അല്ലാഹു ഓർമപ്പെടുത്തുന്നത്. നമ്മുടെ സിദ്ധികളും നേട്ടങ്ങളും എത്രവലുതായാലും അത് നൽകിയത് അല്ലാഹു ആണെന്ന് മറന്നുകൂടാ. വിനയത്തോടെ, യഥാർഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാത്തവർക്ക് കടുത്ത ഖേദംഅനുഭവിക്കേണ്ടിവരുമെന്ന യാഥാർഥ്യം നാം എപ്പോഴും ഓർക്കണം.
41: പാറപ്പുറത്തെ മണ്ണുപോലെ
'സത്യവിശ്വാസികളേ, നിങ്ങൾ കൊടുത്തത് എടുത്തു പറഞ്ഞും സ്വീകർത്താക്കളെ ശല്യംചെയ്തും നിങ്ങളുടെ ദാനധർമങ്ങളെ പാഴാക്കാതിരിക്കുവിൻ. അല്ലാഹുവിലുംഅന്ത്യദിനത്തിലും വിശ്വസിക്കാതെയും, ലോകമാന്യത്തിനും വേണ്ടി മാത്രം ധനംചെലവഴിക്കുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അല്പംമണ്ണുള്ള ഒരു പാറയോടാണ്. പെരുമഴ പെയ്തപ്പോൾ മണ്ണുമുഴുവൻ ഒലിച്ചുപോയി. പാറപ്പുറംമിനുത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു. ഇതേപ്രകാരം ഇക്കൂട്ടർ ധർമങ്ങളെന്ന ഭാവേനചെയ്തുകൂട്ടുന്നതൊന്നും ഇവർക്ക് അനുഭവിക്കുവാൻ കഴിയുന്നതല്ല. സത്യനിഷേധികളെസത്പാന്ഥാവിലേക്ക് അല്ലാഹു നയിക്കുകയില്ല' (2:264). ദാനധർമങ്ങളുടെ യഥാർത്ഥലക്ഷ്യം മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നഒരുപമയാണിത്. ദാനധർമങ്ങളുടെ ഫലം നഷ്‌ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങളെഇവിടെ വിവരിക്കുന്നു. കൊടുത്തത് കൊട്ടിഘോഷിച്ചും വാങ്ങിയവരെ ശല്യം ചെയ്തുംധർമഫലം നഷ്‌ടപ്പെടുത്തരുതെന്ന് വിശ്വാസികളെ ഉണർത്തുന്നു. അവിശ്വാസികളുടെരീതിയാണ്, ദാനധർമങ്ങൾ എടുത്ത് പറഞ്ഞ്, അത് സ്വീകരിച്ചവരെ അലോസരപ്പെടുത്തുകഎന്നത്.
അല്പം മാത്രം മണ്ണുള്ള ഒരു പാറപ്പുറം, അവിടെ ശക്തമായ മഴ പെയ്യുന്നു. ആ മണ്ണത്രയുംതാഴോട്ട് ഒലിച്ചു പോകുന്നു. ഒടുവിൽ പാറപ്പുറം വെറും പാറയായി അവശേഷിക്കുന്നു. മനോഹരമായ ഒരു ഉപമ.
എന്നാൽ ആത്മാർഥമായി ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് തങ്ങളുടെ ധനംചെലവഴിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലവും ആത്മനിർവൃതിയും ഭൗതിക സമൃദ്ധിയുംവളരെ ഹൃദ്യമായ ഒരു ഉപമയിലൂടെ തൊട്ടടുത്ത സൂക്തത്തിൽ വിശുദ്ധഖുർആൻവിശദീകരിക്കുന്നു. "അല്ലാഹുവിന്റെ പ്രീതി നേടിക്കൊണ്ടും തങ്ങളുടെ മനസ്സിൽ(സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരുഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴലഭിച്ചപ്പോൾ അത് രണ്ടിരട്ടി കായ്കനികൾ നല്കി. ഇനി അതിന് കനത്ത മഴയൊന്നുംകിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതു മതിയാകുന്നതാണ്. അല്ലാഹുനിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു" (2:265).
പുണ്യകർമങ്ങൾ ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാനാവരുത്. ദൈവപ്രീതിപ്രതീക്ഷിച്ചുകൊണ്ടായിരിക്കണം. അങ്ങനെ ചെയ്യുന്ന ചെറിയ നൻമകൾക്കും വലിയപ്രതിഫലം ലഭിക്കുമെന്ന് വിശദമാക്കുകയാണ് ഈ ഉപമകളിലൂടെ.
41: കതിരിടുന്ന നൻമകൾ
'തങ്ങളുടെ സമ്പത്ത് ദൈവികസരണിയിൽ ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരുധാന്യമണി വിതച്ചത് പോലെയാകുന്നു. അത് ഏഴ് കതിരുകൾ വിളയിച്ചു. ഓരോ കതിരിലുംനൂറ് വീതം മണികൾ, അല്ലാഹു അവനിച്ഛിക്കുന്നവരുടെ കർമത്തെ ഇവ്വിധംപെരുക്കിക്കൊടുക്കുന്നു. അല്ലാഹു വിശാലസം സർവജ്ഞനുമാണ് (ഖു 2:261)
ദൈവം ഇഷ്ടപ്പെടുന്ന മാർഗ്ഗത്തിൽ, ദൈവിക നിർദേശാനുസരണം മനുഷ്യൻചെലവഴിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടുകയില്ല. മറിച്ച് ഇരട്ടിയിരട്ടിയായി തിരിച്ച്ലഭിക്കുന്ന വൻനേട്ടമാണ് അവരെ കാത്തിരിക്കുന്നത്. സ്വന്തം ജീവിതാവശ്യങ്ങൾക്കുംകുടുംബപരിപാലനത്തിനും ബന്ധുക്കൾ, അയൽവാസികൾ, അഗതികൾ, അനാഥകൾതുടങ്ങിയവരുടെ സംരക്ഷണത്തിനും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ധനംചെലവഴിക്കുന്നതെല്ലാം ദൈവമാർഗത്തിലുള്ള ധനവ്യയമാണ്.
ഇത് നഷ്ടമായി കാണരുത്. വമ്പിച്ച പ്രതിഫലവും പുണ്യവും ലഭിക്കുന്ന കാര്യമാണിത്. അതിനെ നമുക്ക് വയലിൽ വിതക്കുന്ന നെൽവിത്ത് പോലെ കാണാം. നല്ല ഒരു വിത്തിൽനിന്ന് ഏഴു മുളകൾ പൊട്ടുന്നു. അവ വളർന്നാൽ ഓരോ മുളയും ഓരോ കതിരുകളായിമാറും. ഓരോ കതിരിലും നൂറു നെന്മണിയുണ്ടാവുന്നു. അങ്ങനെ ഒന്നിൽനിന്ന് എഴുന്നൂറ്തിരിച്ച് തരുന്നു. മനുഷ്യൻ്റെ സത്‌കർമ്മങ്ങളുടെ ഫലം എഴുന്നൂറു മേനിയായാണ്സ്രഷ്‌ടാവ് തിരിച്ച് തരുന്നത്.
നല്ല കാര്യങ്ങൾക്കായി ധനം ചെലവഴിക്കുന്നതിന് മടി കാണിക്കുന്നവരുണ്ട്. മണ്ണിൽവിതക്കേണ്ട വിത്തെടുത്ത് നമുക്ക് ആഹാരമാക്കാം. പക്ഷേ അത് മണ്ണിൽ കുഴിച്ചിട്ടാൽവളരെയേറെ വിത്തുകളാണ് വളർന്നു വരിക. പിശുക്ക് കാരണം ധനം ചെലവഴിക്കാത്തവർക്ക്ഒരു നേരത്തെ നേട്ടം മാത്രം ലഭ്യമായേക്കാം. എന്നാൽ അത് ചെലവഴിക്കുന്നവർക്ക്ലഭിക്കുന്നത് അനേകായിരം ഗുണങ്ങളാണെന്ന് അല്ലാഹു ഉദാഹരണസഹിതംവ്യക്തമാക്കുകയാണ്. നന്മകൾക്ക് പരലോകത്ത് പത്ത് മുതൽ എഴുന്നൂറ് ഇരട്ടിവരെപ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറയുന്നു. അതുപോലെ അല്ലാഹു അതിലും കൂടുതൽനൽകുമെന്നുള്ള കാര്യവും പല ഹദീസുകളിൽനിന്നും ആയത്തുകളിൽനിന്നും വ്യക്തമാണ്. എന്നയാൾ കാര്യത്തിനും അല്ലാഹു പ്രതിഫലം നൽകുന്നത് അത് ചെയ്യുന്നവന്റെആത്മാർത്ഥയും താത്പര്യവും സദുദ്ദേശ്യവും അനുസരിച്ചാണ്. അതുകൊണ്ട് നിഷ്‌കളങ്കവുംആത്മാർത്ഥവും സന്ദർഭോചിതവുമായ പ്രവർത്തനങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലംനമുക്ക് കണക്കാക്കാൻ കഴിയുന്നതിനുമപ്പുറമാണ്.
42: ഭാര്യമാരും കൃഷിഭൂമിയും
'നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളുടെ കൃഷിയിടത്തിൽ നിങ്ങൾഇഷ്‌ടാനുസരണം ചെല്ലുക. നിങ്ങളുടെ ഭാവിക്ക് വേണ്ടി മുൻകരുതലെടുക്കുകയും ചെയ്യുക. അല്ലാഹുവെ സൂക്ഷിക്കുകയും ഉറപ്പാക്കുകയും അവനെ കണ്ടുമുട്ടുന്നവരാണെന്നറിയുകയുംചെയ്യുവിൻ, സത്യവിശ്വാസികൾക്ക് സുവിശേഷമറിയിക്കുക" (2:223),
ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും മഹത്വവും ലക്ഷ്യവും വ്യക്തമാക്കുന്ന ലളിതമായ ഒരുഉപമയാണ് ഈ വചനത്തിലുള്ളത്. ഓരോ ഉപമയ്ക്കും ഓരോ പശ്ചാത്തലമുണ്ടായിരിക്കും. ഒരു കർഷകനും അയാളുടെ കൃഷിഭൂമിയും തമ്മിലുള്ള ബന്ധം 'കർഷകർക്ക് ഏറെഉൾക്കൊള്ളാനാവും. കർഷകന്റെ പ്രഭാതോദയം കൃഷിഭൂമിയെപ്പറിയുള്ള ചിന്തയിലാവും,അതിന്റെ പരിചരണം അയാൾക്ക് ജീവിതപ്രശ്നമാണ്. പലരും വെറുക്കുന്ന പക്ഷേ, നിർവൃതിനൽകുന്നു. ദൂരെപ്പോകേണ്ടിവന്നാൽ കൃഷിയിടം നോക്കാൻ സംവിധാനമുണ്ടാക്കുന്നു. ഈയൊരു ആത്മബന്ധം ദാമ്പത്യത്തിന്റെ മഖമുദ്രയാണെന്ന് ഒരുപമയിലൂടെ ഖുർആൻവിശദീകരിച്ചു. ശരീരത്തോടൊട്ടി നിൽക്കുന്ന വസ്ത്രമായും ഇണകളെ വിശുദ്ധ ഖുർആനിൽഉപമിച്ചിട്ടുണ്ട്. കൃഷിയിറക്കുന്നത് ഭാവിദിനങ്ങൾ സുഭിക്ഷവും സന്തോഷവുംസുരക്ഷിതത്വവും നിറഞ്ഞതാകാൻ വേണ്ടിയാണ്. തങ്ങൾക്കു ജനിക്കുന്ന മക്കൾ ഭാവിയിൽഈ ലോകത്ത് തങ്ങൾക്ക് സംരക്ഷണം നൽകുന്നവരും, പരലോകജീവിതത്തിലേക്ക്എന്നെന്നും ഗുണം നൽകിക്കൊണ്ടിരിക്കുന്നവരുമായിരിക്കേണ്ടതാണ്. മക്കളെ ഉത്തമശിക്ഷണം നൽകി വളർത്തിയാൽ അവർ പരലോകത്തേക്കുള്ള വിലയേറിയ മുതൽക്കൂട്ടായിമാറും. മക്കളുടെ പ്രാർഥനയും സത്കർമങ്ങളും മാതാപിതാക്കൾക്ക് മരണാനന്തരവുംതുടരുന്ന നന്മകളായി നിലനിൽക്കും. അതിനാലാണ് 'നിങ്ങൾ നിങ്ങളുടെ ഭാവിക്ക് വേണ്ടിമുൻകരുതലെടുക്കുക' എന്ന് ഈ ഉപമയ്ക്കിടയിൽ ഓർമപ്പെടുത്തുന്നത്. വേട്ടക്കാരൻവനത്തെ കാണുന്നതുപോലെയല്ല, കർഷകൻ കൃഷിഭൂമിയെ കാണുന്നതു പോലെയാണ്ഇണയെ കാണേണ്ടത്. കൃഷിസംരക്ഷിക്കാൻ ധാരാളം കരുതലുകൾ എടുക്കാറുണ്ട്. ഇണയുടെ സംരക്ഷണം ഇതിനേക്കാൾ പ്രധാനമാണ്……
43: ജന്തുക്കളോട് ഒച്ചയിടുന്നവർ
സത്യനിഷേധികളെ ഉപമിക്കാവുന്നത്, വിളിയും തെളിവുമല്ലാതെ മറ്റൊന്നും കേൾക്കാത്തകാലികളോട് ഒച്ചയിടുന്നവനോടാകുന്നു. അവർ ബധിരരും മൂകരും അന്ധരുമാണ്. അതിനാൽ അവർ ചിന്തിക്കുന്നവരുമല്ല" (2:171).
ബുദ്ധിയും വിവേചന ശക്തിയും നല്കി, സുന്ദരഘടനയോടെ സൃഷ്ടിക്കപ്പെട്ടവരാണ്മനുഷ്യർ. ചിന്താശക്തി ഉപയോഗപ്പെടുത്തി, സത്യസരണി തെരഞ്ഞെടുത്ത്, നന്മനിറഞ്ഞജീവിതം നയിക്കുമ്പോഴാണ് അവർ സത്യവിശ്വാസികളും സന്മാർഗചാരികളുമായിത്തീരുക. എന്നാൽ പാരമ്പര്യത്തെ അവലംബമാക്കി, അന്ധവിശ്വാസത്തിലും, സത്യനിഷേധത്തിലുംഅടിയുറച്ച് നിൽക്കുകയും, യഥാർഥസത്യത്തെക്കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോതയ്യാറാവാതിരിക്കുകയും ചെയ്യുന്നവർ മൃഗതുല്യരാണ്. മൃഗങ്ങളെ മേക്കുന്നവർഒച്ചയിടുകയും തെളിക്കുകയും ചെയ്യുമ്പോൾ അവ ആ ശബ്‌ദം കേൾക്കുന്നു എന്നതിന്നപ്പുറം, അവൻ പറയുന്നതിന്റെ സാരവും ഉദ്ദേശ്യവും എന്താണെന്ന് ആ മൃഗങ്ങൾക്കറിയില്ലല്ലോ.
ഇതുപോലെ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങൾ കാണിച്ചു കൊടുത്ത് സത്യത്തിലേക്ക് അവരെക്ഷണിച്ചാലും അവർ കേൾക്കുന്നതിനപ്പുറം, അവരുടെ ഹൃദയത്തിലേക്ക് അത് കടന്ന്ചെല്ലുകയോ ആ സന്ദേശം ഉൾക്കൊണ്ട് സത്യവിശ്വാസം സ്വീകരിക്കുകയോ ചെയ്യാത്തവിഭാഗമാണവർ.
അവരുടെ നാവിലൂടെ സത്യത്തിന്റെ പ്രഖ്യാപനം പുറത്ത് വരാതെ ഊമകളായാണ് അവർകഴിയുന്നത്. സത്യം കണ്ട് മനസ്സിലാക്കാനോ യാഥാർഥ്യം കേട്ട് ഗ്രഹിക്കാനോതയ്യാറില്ലാത്തവർ അന്ധരും ബധിരരുമായി ഉപമിക്കപ്പെട്ടിരിക്കുന്നു.
Comments
Post a Comment