ജ്ഞാനിയും അജ്ഞാനിയും സമമാകുമോ? 🤲🤲🤲🤲🤲🤲🤲
ജ്ഞാനിയും അജ്ഞാനിയും സമമാകുമോ ? 🤲🤲🤲🤲🤲🤲🤲 " പറയുക ; അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ ? ബുദ്ധിമാൻമാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ ” ( സുമർ : 9) വിശുദ്ധ കുർആനിന്റെ ഈ ചോദ്യത്തിന് കുർആൻ മറുപടി പറയുന്നില്ല . അറിവിന്റെ മഹത്വവും പ്രാധാന്യവും വ്യക്തമാക്കിത്തരാൻ വിശുദ്ധ ഗ്രന്ഥം സ്വീകരിച്ച രീതി ബുദ്ധിയുള്ളവരെ ശരിക്കും ചിന്തിപ്പിക്കേണ്ടതുണ്ട് . മാത്രമല്ല , അറിവുള്ളവർക്ക് പദവികൾ വർദ്ധിപ്പിക്കുമെന്നും കുർആൻ ലോകത്തെ തെര്യ പ്പെടുത്തി . 💕 നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പലപടികൾ ഉയർത്തുന്നതാണ് . അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു .” ( മുജാദില : 11) ഏതൊരു മുസ്ലിമും തന്റെ നിലയനുസരിച്ച് ആർജ്...