112. അൽഇഖ്ലാസ്/തഫ്സീർ
112. അൽഇഖ്ലാസ് അവതരണം : മക്കയിൽ സൂക്തങ്ങൾ : 4 അവതരണ ക്രമം : 22 ഖണ്ഡികകൾ : 1 നാമം الإخلاص സൂറയുടെ പേരു മാത്രമല്ല ; ഉള്ളടക്കത്തിന്റെ ശീർഷകവും കൂടിയാകുന്നു . തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതിൽ പറയുന്നത് . മറ്റു ഖുർആൻ സൂറകൾക്ക് പൊതുവിൽ നിശ്ചയിക്കപ്പെട്ട പേരുകൾ അവയിൽ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ് . എന്നാൽ , ഇഖ്ലാസ്വ് എന്ന പദം ഈ സൂറയിൽ എവിടെയും വന്നിട്ടില്ല . ഈ സൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളിൽ വിശ്വസിക്കുന്നവർ ശിർക്കിൽനിന്ന് മുക്തരാകുന്നു എന്ന നിലക്കാണ് ഇതിന് അൽഇഖ്ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ..... 🍒🍒🍒🍒🍒🍒🍒🍒🍒 ഇതിൽ അടങ്ങിയ വിഷയങ്ങൾ 🍒🍒🍒🍒🍒🍒🍒🍒🍒🍒 1.. ഈ സൂറത്ത് ഖുർആൻറെ മൂന്നിൽ ഒരു ഭാഗത്തിനു സമ...