112. അൽഇഖ്ലാസ്/തഫ്സീർ

 112. അൽഇഖ്ലാസ്

അവതരണംമക്കയിൽ

സൂക്തങ്ങൾ: 4

അവതരണ ക്രമം: 22

ഖണ്ഡികകൾ: 1


നാമം

الإخلاص സൂറയുടെ പേരു മാത്രമല്ലഉള്ളടക്കത്തിന്റെ ശീർഷകവും കൂടിയാകുന്നുതൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതിൽ പറയുന്നത്മറ്റു ഖുർആൻസൂറകൾക്ക് പൊതുവിൽ നിശ്ചയിക്കപ്പെട്ട പേരുകൾ അവയിൽ വന്നിട്ടുള്ള ഏതെങ്കിലുംപദങ്ങളാണ്എന്നാൽഇഖ്ലാസ്വ് എന്ന പദം  സൂറയിൽ എവിടെയും വന്നിട്ടില്ലസൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളിൽ വിശ്വസിക്കുന്നവർ ശിർക്കിൽനിന്ന് മുക്തരാകുന്നുഎന്ന നിലക്കാണ് ഇതിന് അൽഇഖ്ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.....

🍒🍒🍒🍒🍒🍒🍒🍒🍒

ഇതിൽ അടങ്ങിയ വിഷയങ്ങൾ

🍒🍒🍒🍒🍒🍒🍒🍒🍒🍒


1.. സൂറത്ത് ഖുർആൻറെ മൂന്നിൽ ഒരു ഭാഗത്തിനു സമമാകുന്നു


'2...നിൻറെ റബ്ബിനെ ഞങ്ങൾക്കൊന്നു

വിവരിച്ചുതരണംഎന്നു മുരിക്കുകൾ നബി (യോടു ആവശ്യപ്പെട്ടത് അവതരണഹേതു


3...അല്ലാഹുവിനെക്കുറിച്ച്  സൂറത്തിൽപരിചയപ്പെടുത്തുന്നത് അവൻഅഞ്ചുഗുണങ്ങളിലൂടെ...

🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒


അൽ ഇഖ്‌ലാസ്വ്  112 : 1


Verse :

 قُلۡ هُوَ ٱللَّهُ أَحَدٌ 

നബിയേ, ) പറയുകകാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.


Word Meaning : 

قُلْ = നീ പറയുക 

هُوَ = അതു (കാര്യം), അവൻ 

اللَّـه = അല്ലാഹുഅല്ലാഹുവാണ് 

أَحَد = ഒരുവനാണ്ഏകനാണ് 


112 : 2

Verse :

 ٱللَّهُ ٱلصَّمَدُ 

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.


Word Meaning : 

اللَّهُ = അല്ലാഹു 

الصَّمَدُ = (സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയംവേണ്ടാത്ത - സര്‍വാവലംബനായയജമാനനത്രെയോഗ്യനാണ് , സര്‍വാശ്രയനാണ്


112 : 3


Verse :

 لَمۡ يَلِدۡ وَلَمۡ يُولَدۡ 

അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.


Word Meaning : 

لَمْ يَلِدْ = അവന്‍ ജനിപ്പിച്ചിട്ടില്ലഅവന്നു ജനിച്ചിട്ടില്ല 

وَلَمْ يُولَدْ = അവന്‍ ജനിപ്പിക്കപ്പെട്ടിട്ടുമില്ലഅവന്‍ ജനിച്ചിട്ടുമില്ല


112 : 4

Verse :

 وَلَمۡ يَكُن لَّهُۥ كُفُوًا أَحَدٌۢ 

അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.


Word Meaning : 

وَلَمْ يَكُن لَّهُ = അവന്നില്ലതാനും 

كُفُوًا = തുല്യനായിട്ട്കിടയായി 

أَحَدٌ = ഒരാളും (ഒന്നും


112:1-4വിശദീകരണം 


   ‘ സൂറത്ത് ഖുര്‍ആന്‍റെ മൂന്നില്‍ ഒരു ഭാഗത്തിനു സമമാകുന്നു’ എന്നു നബി അരുളിച്ചെയ്‍തതായി ബുഖാരിയും മുസ്‌ലിമും അടക്കം പല ഹദീസ് പണ്ഡിതന്മാരുംരേഖപ്പെടുത്തിയിടുള്ള പല ഹദീസുകളിലും കാണാവുന്നതാണ്എല്ലാ രാത്രിയും ഉറങ്ങുവാന്‍കിടക്കുന്നേരം  സൂറത്തും അടുത്ത രണ്ടു സൂറത്തുകളും (സൂഫലഖും,നാസുംഓതിരണ്ടു കൈകളില്‍ ഊതി മുഖത്തുംതലയിലുംശരീരം മുഴുവനും മൂന്നു പ്രാവശ്യം നബി തടവിയിരുന്നതായും ബുഖാരിമുസ്‌ലിം (മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നുസൂറത്തുല്‍ കാഫിറൂന്‍റെ ആരംഭത്തില്‍ ഉദ്ധരിച്ച ഹദീസുകളും ഓര്‍ക്കുകഇതുപോലെസൂറത്തിന്‍റെ പ്രാധാന്യം കുറിക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്.

   നിന്‍റെ റബ്ബിനെ ഞങ്ങള്‍ക്കൊന്നു വിവരിച്ചുതരണം എന്നു മുശ്‍രിക്കുകള്‍ നബി യോടുആവശ്യപ്പെട്ടുവെന്നുംഅതിനെത്തുടര്‍ന്നാണ്  സൂറത്തു അവതരിച്ചതെന്നും അഹ്മദുംതിര്‍മദിയുംബുഖാരി അദ്ദേഹത്തിന്‍റെ ‘താരീഖ് ‘ എന്ന ഗ്രന്ഥത്തിലും നിവേദനംചെയ്‍തിരിക്കുന്നുമേല്‍കണ്ടതു പോലെയുള്ള മഹത്വങ്ങളും നേട്ടങ്ങളും കൈവരണമെങ്കില്‍വായകൊണ്ടു വൃഥാ ഉരുവിട്ടാല്‍മാത്രം പോരാഅതിലെ ആശയം ഗ്രഹിച്ചും അത് മനസ്സില്‍പതിഞ്ഞുംഅതിന്‍റെ ഗൗരവം ഓര്‍ത്തുകൊണ്ടും കൂടിയായിരിക്കേണ്ടതുണ്ട്و من اللهالتوفيق

   ഏതൊരു രക്ഷിതാവിന്‍റെ – ഏതൊരു ആരാധ്യന്‍റെ – ഏക സിദ്ധാന്തത്തിലേക്കാണോഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്  രക്ഷിതാവും  ആരാധ്യനുമായുള്ളവന്‍റെമഹോല്‍കൃഷ്‍ട ഗുണവിശേഷണങ്ങളെ ഇതാഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാംകേട്ടുകൊള്ളുക എന്നു പ്രഖ്യാപിക്കുവാന്‍ നബി യോട് കൽപിച്ചുകൊണ്ടാണ് അല്ലാഹുസൂറത്തു ആരംഭിക്കുന്നത്തുടര്‍ന്നുകൊണ്ട് – തൗഹീദിനു നിദാനമായ – അതിന്‍റെഅനിവാര്യതക്ക് ആധാരമായ – അവന്‍റെ പരിശുദ്ധ ഗുണവിശേഷണങ്ങളെക്കുറിച്ച്പ്രസ്‍താവിക്കുന്നു.

   هو (ഹുവഎന്ന സര്‍വ്വനാമത്തിന് ‘അത് ‘ എന്നും, ‘അവന്‍’ എന്നും അര്‍ത്ഥം വരുംമുമ്പ്പ്രസ്‍താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചു കൊണ്ടല്ലാതെയുള്ള ഇത്തരംസന്ദര്‍ഭങ്ങളില്‍പിന്നീടു പറയുന്ന വിഷയത്തിന്‍റെ ഗൗരവത്തിലേക്ക് ശ്രദ്ധപതിപ്പിക്കുവാന്‍വേണ്ടി  പദം ഉപയോഗിക്കപ്പെടാറുണ്ട്ഇതിന് ضمير الشآن(കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സര്‍വ്വനാമംഎന്നു പറയപ്പെടുന്നുഇവിടെയുംഅതാണെന്നാണ് മിക്ക മുഫസ്സിറുകളും പറയുന്നത്ഇതനുസരിച്ചാണ് ‘കാര്യം’ എന്ന്ഇത്തരം സ്ഥാനങ്ങളില്‍ അതിനു അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നതുംതാഴെ പറയുന്നതാണ്സംസാരിക്കുന്ന കാര്യം എന്നു സാരംഅപ്പോള്‍അടുത്തവാക്കുകളുമായി അതിനുഘടനാപരമായ പ്രത്യേകമൊരു ബന്ധം ഉണ്ടായിരിക്കയില്ലവേണമെങ്കില്‍അവിശ്വാസികളുടെ വാക്കുകളില്‍ നിന്നോസ്ഥിതിഗതികളില്‍ നിന്നോഅല്ലാഹുവിനെക്കുറിച്ച് ഉത്ഭവിച്ച അന്വേഷണത്തിന്‍റെ മറുപടിയെന്ന നിലക്ക് അത്സാധാരണ സര്‍വ്വനാമം തന്നെയാണെന്നും വെക്കാവുന്നതാണ്അപ്പോള്‍അടുത്ത വാക്കുംഅതും ചേര്‍ന്നുകൊണ്ടുള്ളതായിരിക്കും വാചകഘടന. ‘അവന്‍ അല്ലാഹുവാണ്ഏകനാണ്‘ എന്നായിരിക്കും അപ്പോള്‍ അതിന് അര്‍ത്ഥം വരികവ്യാകരണപരമായുംസാഹിത്യപരമായും നോക്കുമ്പോള്‍ആദ്യത്തേതിനാണ് കൂടുതല്‍ മെച്ചമുള്ളത്അല്ലാഹുവിനെക്കുറിച്ച്  സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്‍റെഅഞ്ചുഗുണങ്ങളിലൂടെയാണ്:-

   1. اللَّـهُ أَحَدٌ (അല്ലാഹു ഏകനാണ്). അതെബഹുത്വമോനാനാത്വമോഘടനയോഇല്ലാത്തവന്‍ഇണയോതുണയോപങ്കാളിയോ ഇല്ലാത്തവന്‍സത്തയിലുംഗുണങ്ങളിലുംപ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍.

   أَحَدٌ (അഹദ്എന്ന വാക്കിന് ‘ഒരുവന്‍ഏകന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലുംഅതിന്‍റെ പ്രയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്لا أَحَدٌ (ഒരാളുമില്ലഎന്ന്നിഷേധരൂപത്തില്‍ പറയുമ്പോള്‍  വാക്കു സൃഷ്‍ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെങ്കിലുംസ്ഥാനരൂപത്തില്‍ പറയുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗിക്കാറില്ലഅതായത് ‘അല്ലാഹു ഏകനാണെന്നും, ‘ഏകനായ അല്ലാഹു’ എന്നും ( الله أَحَدٌالله الاحدപറയുന്നതുപോലെ, ‘ഏകനായ നേതാവ്’ എന്നോനേതാവ് ഏകനാണ് (السيد الاحدالسيداحدഎന്നോ മറ്റോ  വാക്കു ചേര്‍ത്തു പറഞ്ഞുകൂടാത്തതാണ്അതുപോലെത്തന്നെഎണ്ണം പറയുമ്പോള്‍ ‘ഒന്ന്‍’ അല്ലെങ്കില്‍ ‘ഒരാള്‍’ – എന്ന അര്‍ത്ഥത്തിലും  പദംഉപയോഗിക്കപ്പെടുന്നതല്ലواحد (വാഹിദ്എന്നേ ഉപയോഗിക്കാറുള്ളൂഅപ്പോള്‍എണ്ണത്തില്‍ ഏകന്‍ എന്നു മാത്രമല്ലഏത് നിലക്കു നോക്കിയാലും ഏകനായുള്ളവന്‍എന്നുള്ള ഒരര്‍ത്ഥമാണ് അതിനുള്ളത്അതുകൊണ്ടു തന്നെയാണ് അല്ലാഹുവിന്‍റെവിശേഷണങ്ങളില്‍ الواحد , الاحد (ഒരുവന്‍ഏകന്‍എന്നീ രണ്ടു വാക്കുകളും ഒരേഅവസരത്തില്‍ ഉപയോഗിക്കപ്പെടുന്നതും വ്യത്യാസം ധ്വനിപ്പിക്കുന്നവിധം വിവര്‍ത്തനംചെയ്യാവുന്ന ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ലചുരുക്കത്തില്‍ബഹുത്വത്തിന്‍റെയോനാനാത്വത്തിന്‍റെയോഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകനായുള്ളവന്‍ എന്നു احد നുംഎണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് واحد നും അര്‍ത്ഥമാകുന്നുഅല്ലാഹു ഏകനാണ് എന്നതിന്‍റെ ഒരു വിശദീകരണമാണ് തുടര്‍ന്നുപറയുന്ന ഗുണങ്ങള്‍എന്നു പറയാം.


   ( 2) اللَّـهُ الصَّمَدُ (അല്ലാഹു സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ).الصَّمَدُ(അസ്‍സ്വമദ്എന്ന വിശേഷണനാമം ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ദ്യോതിപ്പിക്കുന്നമലയാളവാക്കും നാം കാണുന്നില്ലആരുടെയും ആശ്രയം വേണ്ടാത്ത – എല്ലാവരുംആശ്രയിക്കേണ്ടിവരുന്ന അജയ്യനായ – നിത്യശക്തനായ യജമാനന്‍ എന്നാണ്ചുരുക്കത്തില്‍ വിവക്ഷഅതായത്യാതൊന്നിന്‍റെയും ഒരു തരത്തിലുള്ള ആശ്രയവുംവേണ്ടാതിരിക്കുവാനുംഎല്ലാ വസ്‍തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനുംആവശ്യമായ എല്ലാ ഉല്‍കൃഷ്‍ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം.

   (3, 4) لَمْ يَلِدْ (അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല); وَلَمْ يُولَدْ (അവന്‍ ജനിച്ചുണ്ടായിട്ടുമില്ല). അവന്‍ ഏതെങ്കിലും ഒന്നിന്‍റെ ജനയിതാവല്ലഅഥവാ പിതാവോമാതാവോബീജമോഅല്ലഅവന്‍ മറ്റൊന്നില്‍ നിന്നു ജന്യനായവനോ ഉത്ഭൂതമായവനോ അല്ലഅവന്‍സ്വയംഭൂവാണ്‌അനാദ്യനാണ്അനന്തനാണ്അപ്പോള്‍ അവന്‍റെ സന്താനമോഅവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെഅങ്ങനെയുള്ളസങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം പരിശുദ്ധനാണ്‌ അവന്‍അവനല്ലാതെയുള്ളതെല്ലാം അവന്‍റെസൃഷ്‍ടികള്‍ മാത്രം.


   5) وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (അവന് തുല്യനായി ഒരുവനുമില്ല). അവന്‍റെ സത്തയിലോഗുണങ്ങളിലോപ്രവര്‍ത്തനങ്ങളിലോഅധികാരത്തിലോഅവകാശത്തിലോസൃഷ്‍ടിയിലോസംഹാരത്തിലോനിയന്ത്രണത്തിലോകൈകാര്യകര്‍ത്തൃത്വത്തിലോഅറിവിലോകഴിവിലോ ഒന്നുംതന്നെ അവന് തുല്യനായി - കിടയായി - പങ്കാളിയായി - ഒന്നുമില്ലഒരാളുമില്ലഅതെഅവനെപ്പോലെ ഒരു വസ്‍തുവുമില്ലഅവനാകട്ടെഎല്ലാംകേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ. (لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ )


    സൂറത്തിൽ അല്ലാഹുവിന്‍റെ പരിശുദ്ധഗുണങ്ങളായി പ്രസ്‍താവിച്ച അഞ്ച് കാര്യങ്ങളുംഅവയിലടങ്ങിയ തത്വസാരങ്ങളും പരിശോധിക്കുമ്പോള്‍അവിശ്വാസികളില്‍പ്പെട്ട ഓരോവിഭാഗക്കാരും മുസ്‌ലിം സമുദായത്തില്‍പെട്ട ചില അന്ധവിശ്വാസികളും അല്ലാഹുവിനെപ്പറ്റിസങ്കല്‍പ്പിച്ചോ വാദിച്ചോ വരുന്ന എല്ലാ അപവാദങ്ങള്‍ക്കുമുള്ള ഖണ്ഡനമൂല്യങ്ങള്‍ അതില്‍അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. [حجة الله البالغة]

                  [اللهم لك الحمد والمنة والفضل]






Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹