Posts

സമയത്തിന്റെ വില

  സമയത്തിന്റെ   വില   രാവും   മാറിക്കൊണ്ടിരിക്കുമ്പോഴാണ്   സമയം   കടന്നുപോകുന്നത് .  അല്ലാഹുവാണ് രാവിനെയും   പകലിനെയും   മാറ്റിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ടുതന്നെ   സമയത്തിന്റെ   ഉടമസ്ഥൻ   അല്ലാഹുവാണെന്ന്   തിരിച്ചറിയുക .  യാസീൻ  36 : 37-38       രാത്രിയും   അവര്‍ക്കൊരു   ദൃഷ്ടാന്തമത്രെ  .  അതില്‍   നിന്ന്‌   പകലിനെ   നാം ഊരിയെടുക്കുന്നു .  അപ്പോള്‍   അവരതാ   ഇരുട്ടില്‍   അകപ്പെടുന്നു . സൂര്യന്‍   അതിന്‌   സ്ഥിരമായുള്ള   ഒരു   സ്ഥാനത്തേക്ക്‌   സഞ്ചരിക്കുന്നു .  പ്രതാപിയും സര്‍വ്വജ്ഞനുമായ   അല്ലാഹു   കണക്കാക്കിയതാണത്‌ .(36/37-38) അവന്‍   തന്നെയാണ്‌   രാപ്പകലുകളെ   മാറി   മാറി   വരുന്നതാക്കിയവന്‍ .  ആലോചിച്ച്‌ മനസ്സിലാക്കാന്‍   ഉദ്ദേശിക്കുകയോ ,  നന്ദികാണിക്കാന്‍   ഉദ്ദേശിക്കുകയോ   ചെയ്യുന്നവര്‍ക്ക്‌  (  ദൃഷ്ടാന്തമായിരിക്കുവാനാണത്‌ . )(25/62) ...