സമയത്തിന്റെ വില

 സമയത്തിന്റെ വില 


രാവും മാറിക്കൊണ്ടിരിക്കുമ്പോഴാണ് സമയം കടന്നുപോകുന്നത്അല്ലാഹുവാണ്രാവിനെയും പകലിനെയും മാറ്റിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ സമയത്തിന്റെ ഉടമസ്ഥൻ അല്ലാഹുവാണെന്ന് തിരിച്ചറിയുക

യാസീൻ 36 : 37-38

    രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാംഊരിയെടുക്കുന്നുഅപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.

സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നുപ്രതാപിയുംസര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.(36/37-38)

അവന്‍ തന്നെയാണ്‌ രാപ്പകലുകളെ മാറി മാറി വരുന്നതാക്കിയവന്‍ആലോചിച്ച്‌മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോനന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )(25/62) ജീവിതം നശ്വരമാണ് ഏത് നിമിഷവും അത്അവസാനിക്കുന്നതാണ് അതുകൊണ്ടുതന്നെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളംഓരോ നിമിഷവും വിലപ്പെട്ടതാണ് മാത്രമല്ല നാളെ അല്ലാഹുവിൻറെ കോടതിയിൽ വച്ച്ചോദ്യം ചെയ്യപ്പെടുന്നതാണ് സമയം എന്നതിനാൽ ഒരു നിമിഷം പോലും വെറുതെ കളയാൻസത്യവിശ്വാസികൾക്കാവില്ല.... അബൂബർസയിൽനിന്നും നിവേദനം നബി (പറഞ്ഞു :നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പരലോകത്ത് ഒരുഅടിമയുടെയും ഇരുപാദങ്ങൾ നീങ്ങുകസാധ്യമല്ല....

തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന് 

2.തൻറെ അറിവുകൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന് .

3.തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന് എന്തിലാണ് ചെലവഴിച്ചത് 

4.തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയത് എന്ന് 

(തിർമുദി ) നാല് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാതെ പരലോകത്ത് മനുഷ്യന്റെ കാലുകൾമുന്നോട്ടു നീങ്ങുകയില്ല എന്ന് പറഞ്ഞതിൽ ഒന്നാമത്തേത് ആയുസ്സ് എന്തിൽവിനിയോഗിക്കൂ എന്നതാണ് അതുകൊണ്ടുതന്നെ ഒരു നിമിഷവും പാഴാക്കാൻസത്യവിശ്വാസികൾക്ക് കഴിയില്ല വലിയൊരു അനുഗ്രഹമാണ് ഒഴിവുസമയം അത്എല്ലായിപ്പോഴും ലഭിക്കണമെന്നില്ല ലഭിച്ചാൽ തന്നെയും കൂടുതൽ കാലംനിലനിൽക്കണമെന്നില്ല ഒഴിവുസമയം ലഭിച്ചാൽ ഇന്ന് ആളുകൾ വിലകുറഞ്ഞവിനോദങ്ങൾക്കും വിയോജനരഹിതമായ കാര്യങ്ങൾക്കുമാണ് അത് ചെലവഴിക്കുന്നത്.... ഇബ്നു അബ്ബാസി( നിന്ന് നിവേദനം നബി (പറഞ്ഞു :രണ്ടു അനുഗ്രഹങ്ങൾഅതിൽ അധികമാളുകളും വഞ്ചിതരാണ് ആരോഗ്യവും ഒഴിവുസമയവും.. അബ്ദുല്ലാഹിബിനു മസ്ഊദ് (പറഞ്ഞു :തീർച്ചയായും ഒഴിവുസമയം ഉണ്ടായിട്ടുംഇഹലോകത്തിനോ പരലോകത്തിനോ യാതൊന്നും പ്രവർത്തിക്കാത്തവനോട് ഞാൻകഠിനമായി കോപം ഉള്ളവൻ ആകുന്നു... ഒഴിവുസമയങ്ങളെ ഫലപ്രദമായിവിനിയോഗിക്കാൻ നമുക്ക് കഴിയണം നിന്റെ തിരക്കുകൾക്ക് മുമ്പ് നിന്റെ ഒഴിവ് വേളകളെ നീഉപയോഗപ്പെടുത്തുക എന്ന് നബിപറഞ്ഞതായി കാണാം.. 

നബി (ഒരു വ്യക്തിയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു :അഞ്ച് കാര്യങ്ങൾക്ക് മുമ്പുള്ളഅഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക ...

1.പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം

2..രോഗത്തിനു മുമ്പുള്ള നിന്റെ ആരോഗ്യം 

3..ദാരിദ്ര്യത്തിന് മുമ്പുള്ള നിന്റെ സമ്പന്നത 

4..തിരക്കാകുന്നതിനു മുമ്പുള്ള നിന്റെ ഒഴിവ് സമയം

5.മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം

(ബുഖാരിബക്ർ അൽ മുസനിയ്യ്റാഹിപറഞ്ഞു :ദുനിയാവിലെ ആളുകളിലേക്ക്പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഒരു പകലും വിളിച്ചു പറയാതായിട്ടില്ല ആദമിൻറെ സന്തതിയെ നീഅവസരം ഉപയോഗപ്പെടുത്തുക ഒരുപക്ഷേ എനിക്ക് ശേഷം നിനക്കൊരു പകൽഇല്ലായിരിക്കാം ഒരു രാത്രി വിളിച്ചു പറഞ്ഞതായിട്ടില്ല ആദമിൻറെ സന്തതിയെ നീ അവസരംഉപയോഗപ്പെടുത്തുക എനിക്ക് ശേഷം മറ്റൊരു രാത്രി നിനക്കൊരു പക്ഷേ ഇല്ലായിരിക്കാം.... 

ഇബ്‌നു ഉഥൈമീൻ (റഹിപറഞ്ഞുമനുഷ്യൻറെ മേൽ ധനത്തേക്കാൾ വിലകൂടിയതാണ്സമയമെന്നത്മരണം വന്നെത്തുംമ്പോഴാണ്  കാര്യം അവന് വ്യക്തമാവുക. (മജ്‌മൂഅ്അൽഫത്താവ 26-271)


മുഹമ്മദ് അമാനി മൗലവി (റഹിപറയുന്നുഇന്നിന്ന കാര്യങ്ങളിൽ നിന്ന് ഒഴിവായാൽവിഷയങ്ങളിൽ എന്നോഇന്നിന്ന അദ്ധ്വാനം ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനംചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നുഐഹികകാര്യങ്ങളിൽ നിന്ന് ഒഴിവുകിട്ടുമ്പോൾ പാരത്രിക കാര്യത്തിലുംശത്രുവുമായുള്ളസമരത്തിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലുംജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോൾ അല്ലാഹുവുമായിബന്ധപ്പെട്ട കാര്യങ്ങളിലുംവ്യക്തിപരമായ ആവശ്യങ്ങളിൽ നിന്ന് സ്വസ്ഥമാകുമ്പോൾസമുദായത്തിന്റെ പൊതുകാര്യത്തിലുംനിര്‍ബന്ധ കര്‍മങ്ങൾ ചെയ്തു തീര്‍ന്നാൽഐഛികകര്‍മങ്ങളിലുംപകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രിനമസ്കാരത്തിലുംനമസ്കാരം തീര്‍ന്നാൽ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ളശ്രദ്ധയിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധപതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീർ : ഖുർആൻ 94/7 ന്റെ വിശദീകരണം)

സമയത്തെ ഇഹപര സല്‍ക൪മ്മങ്ങള്‍ക്കായി പ്രയോജനപ്പെടുത്താതെ അത് പാഴാക്കാന്‍പാടില്ല.

ഇബ്നുല്‍ ജൗസി(റഹി)പറഞ്ഞു: ‘തന്റെ സമയത്തിന്റെ വിലയുംതന്റെ കാലഘട്ടത്തിലെആത്മീയ ഉയര്‍ച്ചയേയുംമനസിലാക്കുകയെന്നത് മനുഷ്യന് അനിവാര്യമാണ്. (തന്റെസമയത്തില്‍നിന്ന് സല്‍ക്കര്‍മത്തിനല്ലാതെ ഒരു നിമിഷവും അവന്‍ പാഴാക്കരുത്വാക്കില്‍നിന്നും,പ്രവര്‍ത്തിയില്‍നിന്നും ഏറ്റവും ശ്രേഷ്ഠമായതിനെ അവന്‍ മുന്തിക്കണം.( صيد الخاطر -ص٢)

ഇബ്നുൽ ഖയ്യിം (റഹിപറഞ്ഞുസമയം പാഴാക്കല്‍ മരണത്തേക്കാള്‍ ഏറ്റവുംകഠിനമാകുന്നുകാരണംസമയം പാഴാക്കല്‍ അല്ലാഹുവുമായും,പരലോക ഭവനവുമായിനിന്നെ വേര്‍പ്പെടുത്തുന്നുമരണം ദുനിയാവില്‍ നിന്നുംഅതിന്റെ ആളുകളില്‍നിന്നുംനിന്നെ വേര്‍പ്പെടുത്തുന്നു. (അൽഫവാഇദ് :44)

അനസു ബ്നു മാലിക് (പറയുന്നുനബി) പറഞ്ഞുകാലം പരസ്പരം അടുത്തുവരുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ലവർഷങ്ങൾ മാസങ്ങൾ പോലെആയിത്തീരുംമാസങ്ങൾ ആഴ്ചകൾ പോലെയുംആഴ്ചകൾ ദിവസങ്ങൾ പോലെയുംദിവസങ്ങൾ സാഅത്തുകൾ (പകലിലെയോ രാത്രിയിലെയോ ഏതാനും നേരംപോലെയുംസാഅത് തിരി കത്തിച്ചു തീരുന്നതു പോലെയും ആയിത്തീരും. (തിർമിദി:2332)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹിപറഞ്ഞുകാലം അതിവേഗംകടന്നുപോകുന്നതായി നാമിതാ കാണുന്നുഇതിനു മുമ്പുള്ള കാലഘട്ടംഇങ്ങനെയായിരുന്നില്ലഇത്രയും ജീവിതാസ്വാദനങ്ങൾ അന്ന് ഉണ്ടായിരുന്നില്ല എങ്കിൽപോലുംഎല്ലാത്തിൽ നിന്നും ബറകത് എടുത്തു നീക്കപ്പെടും എന്നതാണ് ഹദീഥിന്റെ ഉദ്ദേശംസമയത്തിന്റെ ബറകത്ത് പോലും നഷ്ടപ്പെടുംഅത് അന്ത്യ നാളിന്റെഅടയാളങ്ങളിലൊന്നാണ്. (ഫത്ഹുൽബാരി)

നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യ അനുഗ്രഹമാണ് സമയമെന്ന കാര്യംനാം വിസ്മരിക്കരുത്ഒരു ദിവസം കഴിഞ്ഞുപോയാൽ  ദിവസത്തിൽ എനിക്കിനി നന്മകൾചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുൻഗാമികൾക്ക് ഉണ്ടായിരുന്നത് . ഇമാംഹസനുൽ ബസ്വരി (റഹിപറയുന്നുഹേ ഇബ്നു ആദമേ ഞാൻ പുതിയ ഒരു ദിവസമാണ്.നിൻറെ പ്രവർത്തനത്തിന് സാക്ഷിയുമാണ് .എന്നെ നീ വളരെ ശ്രദ്ധയോടെ കൂടെഉപയോഗിച്ചു കൊള്ളുക .തീർച്ചയായും ഞാൻ അന്ത്യ ദിനം വരയ്ക്കും മടങ്ങി വരികയില്ല.ഹസനുൽ ബസരി(പറഞ്ഞുദുനിയാവ് മൂന്ന് 3 ദിവസങ്ങളാകുന്നുഒന്ന്ഇന്നലെ ( ഭൂതംകാലംഅത് അതിലുള്ളതുമായി കടന്നു പോയി.. രണ്ട്എന്നാൽ നാളെ ( ഭാവി കാലംനിനക്ക് കിട്ടിയെന്ന് വരില്ല..(നീ മരിച്ചേക്കാം ) മൂന്ന്എന്നാൽ ഇന്ന്(വർത്തമാനകാലംഅതിൽ നീ പ്രവർത്തിക്കുക..( അതാണ് നിനക്കുള്ളത്) {الزهد لابن أبي الدنيا 458}

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ -حَفِظَهُ اللَّهُപറഞ്ഞുഒരു മനുഷ്യന്‍  ഐഹികജീവിതത്തിൽ മൂന്ന് അവസ്ഥകള്‍ക്കിടയിലാണ്ഒന്ന്കഴിഞ്ഞു പോയ സമയം.അവനെസംബന്ധിച്ചിടത്തോളം അത് മടക്കിക്കൊണ്ട് വരാന്‍ അവന് സാധ്യമല്ലരണ്ട്വരാനിരിക്കുന്നസമയം.അതാവട്ടെഅതില്‍ എത്തിപ്പെടുമോ ഇല്ലയോ എന്ന് അവനറിയില്ലമൂന്ന്അവനിപ്പോള്‍ നില കൊള്ളുന്ന സമയം.മുമ്പുള്ള സമയത്തോടൊപ്പം നഷ്ടപ്പെട്ട്പോവുന്നതിന് മുമ്പ് തന്നെ അതിനെ മുതലെടുക്കുക എന്നതാണ് അവന്റെ മേല്‍ബാധ്യതയായിട്ടുള്ളത്. (മജാലിസു ശഹ്‌രി റമദാൻ: 46) സമയത്തെ ഇഹപരജീവിതങ്ങള്‍ക്കായി പ്രയോജനപ്പെടുത്താതെ അത് പാഴാക്കിയാല്‍ അവന്‍ പിന്നീട്ഖേദിക്കേണ്ടി വരുംപ്രത്യേകിച്ച് പരലോക വിഷയത്തിന്റെ കാര്യത്തില്‍. സുഫ്‌യാനുസൌരീ(റഹി)പറഞ്ഞു : ആരാണോ തന്റെ പ്രായം കൊണ്ട്‌ കളിച്ചത്‌ , അവൻ തന്റെവിതക്കാനുള്ള ദിവസങ്ങൾ നഷ്ടപ്പെടുത്തും , തന്റെ വിതക്കാനുള്ള ദിവസങ്ങൾ ആരാണോനഷ്ടപ്പെടുത്തിയത്‌ അവൻ കൊയ്യുന്ന ദിവസങ്ങളിൽ ഖേദിക്കും.

ആധുനിക സമൂഹം സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വിലകുറഞ്ഞവിനോദങ്ങള്‍ക്കും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ്സമയത്തിന്റെ മൂല്യംതിരിച്ചറിയാതെയുള്ള ജീവിതമാണ് മുസ്ലിംകളില്‍അധികമാളുകളുകള്‍ക്കുമുള്ളതെന്നുള്ളതൊരു വസ്തുതയാണ്ദിനപത്രങ്ങളും ദൃശ്യശ്രവണ മാധ്യമങ്ങളുമെല്ലാം മനുഷ്യരുടെ സമയം കവ൪ന്നെടുക്കുന്നുസോഷ്യല്‍മീഡിയയുടെ കടന്നുവരവ് ഇത് കൂടുതല്‍ സങ്കീ൪ണ്ണമാക്കിഇവയെല്ലാം ആവശ്യത്തിന് മാത്രംഉപയോഗിക്കാനുള്ള ഒരു ശ്രദ്ധ നമുക്കുണ്ടാകണംസൂക്ഷ്മമായ പ്ലാനിംഗോടെ സമയത്തെസമീപിച്ചാല്‍ നല്ല ഫലം കൊയ്‌തെടുക്കുവാന്‍ നമുക്കും സാധിക്കുംഅതിന് നന്‍മകളില്‍മാത്രം സമയത്തെ വിനിയോഗിക്കാന്‍ നമുക്ക് കഴിയണം.

ഇമാം ഇബ്‌നുല്‍ ഖയ്യിം (റഹിപറയുന്നുവര്‍ഷം ഒരു വൃക്ഷമാണ്മാസങ്ങള്‍ അതിലെശാഖകളുംദിവസങ്ങള്‍ അതിലെ ചില്ലകളുമാണ്മണിക്കൂറുകള്‍ അതിലെ ഇലകളാണ്അതിലെ സെക്കന്റുകള്‍ ഫലങ്ങളുമാണ്ആരുടെയെങ്കിലും നിമിഷങ്ങളെ നന്മയിലുംഅനുസരണത്തിലും വിനിയോഗിച്ചാല്‍ ഫലം നന്നാവുംഅത് തിന്മയിലുംധിക്കാരത്തിലുമാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഫലം എത്ര ചീത്തവിളവെടുപ്പിന്റെ സമയത്ത് അവന്‍ അതിന്റെ കയ്പ്പ് അനുഭവിക്കും. (അല്‍ഫവാഇദ്പേജ്: 164)

അലിയ്യുബ്‌നു അബീത്വാലിബ്(പറഞ്ഞു: ‘ഇഹലോകം നമ്മില്‍നിന്ന്വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്പരലോകം നമ്മിലേക്ക് അടുത്ത്‌കൊണ്ടിരിക്കുന്നുഇഹലോകത്തിനും പരലോകത്തിനും മക്കളുണ്ട്.നിങ്ങള്‍ പരലോകത്തിന് വേണ്ടിജീവിക്കുന്നവരാകുകനിങ്ങള്‍ ഇഹലോകത്തിനായി ജീവിക്കുന്നവരാകരുത്ഇന്നത്തെദിവസം പ്രവര്‍ത്തിക്കാനുളളതാണ്വിചരണയില്ലഎന്നാല്‍ നാളെ വിചാരണയുടെദിവസമാണ്നാളെ പ്രവര്‍ത്തനത്തിന് സാധ്യമല്ല.

ആരാണ് ബുദ്ധിമാന്‍ എന്നചോദ്യത്തിന് നബി  നല്‍കിയ മറുപടി ‘മനസ്സിനെ വിചാരണനടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്’ എന്നാണ്. സത്യവിശ്വാസികളേനിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകഓരോ വ്യക്തിയുംതാന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന്നോക്കിക്കൊള്ളട്ടെനിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകതീര്‍ച്ചയായും അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നുഅല്ലാഹുവെ മറന്നുകളഞ്ഞഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്‌തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെഓര്‍മയില്ലാതാക്കിഅക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (ഖു൪ആന്‍:59/18-19)

സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന്പറയുമ്പോള്‍ ഒരു നിമിഷം കൊണ്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്വിവരസാങ്കേതിക വിദ്യയുടെ നെറുകയിലിരിക്കുന്ന ആധുനിക മനുഷ്യന്‌ ഒരു നിമിഷംഅനന്ത സാധ്യതകളുള്ള പല പ്രവർത്തനങ്ങളും നിഷ്പ്രയാസം ചെയ്യാൻ സാധിക്കുംതന്റെകൈവശമുള്ള ഒരു മൊബൈല്‍ സമർത്ഥമായി പ്രയോജനപ്പെടുത്തി ലോകത്തുടനീളംനന്മയുടെ മൊഴിമുത്തുകൾ വാരിവിതറാൻ അവന് സാധിക്കുംലക്ഷക്കണക്കിന്‌ ആളുകൾ സന്ദേശം സ്വീകരിച്ച്‌ നന്മയുടെ പൊൻകതിരുകൾ വിരിയുന്ന കോടിണക്കിന്‌ ചന്തമേറിയചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഇബ്നുൽ ജൗസി (റഹിമഹുല്ലാപറഞ്ഞു:ജീവിതത്തിന്റെ അർത്ഥമറിയാത്ത ഒരു പാട് പടപ്പുകളെ ഞാൻ കണ്ടു… അവരുടെകൂട്ടത്തിൽ സമ്പാദിക്കേണ്ടതില്ലാത്ത വിധം അല്ലാഹു സമ്പത്ത്നൽകിയവരുണ്ട്അങ്ങിനെഅവൻ പകലധികവും അങ്ങാടിയിൽ മറ്റുളള ആളുകളെ നോക്കിയിരിക്കുകയാണ്എത്രയെത്ര അപകടങ്ങളും തിന്മകളുമാണ് അവനിലൂടെ കടന്നുപോകുന്നത്.!! അവരിൽവേറെ ചിലർ ഒഴിഞ്ഞിരുന്ന് ചെസ്സ് കളിയിലാണ്.! ഭരണാധികാരികളെ കുറിച്ചുംവിലകൂടിയതിനെ കുറിച്ചുംകുറഞ്ഞതിനെ കുറിച്ചും മറ്റുമൊക്കെ വാചാലമായി കാലംതീർക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്.

അങ്ങിനെ ഞാൻ മനസ്സിലാക്കിഅല്ലാഹു ആയുസ്സിന്റെ ശ്രേഷ്ഠതയുംആരോഗ്യത്തോടെയള്ള സമയത്തിന്റെ വിലയറിയുക എന്നതും അവൻ തൗഫീഖ്ചെയ്തവർക്കും അവ ഉപയോഗപ്പെടുത്തുവാൻ അവൻ തോന്നിപ്പിച്ചവർക്കുമല്ലാതെമനസ്സിലാക്കി കൊടുത്തിട്ടില്ല {വമ്പിച്ച ഭാഗ്യവാനല്ലാതെ ഇതു ലഭിക്കുകയുമില്ല} (സൂറ:ഫുസ്വിലത്ത്:35)


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹