🌹ശഅബാന്‍ മാസത്തിലെ അനാചാരങ്ങള്‍🌹
🌹 ശഅബാന്‍ മാസത്തിലെ അനാചാരങ്ങള്‍ 🌹 1. ശഅബാന്‍ പതിനഞ്ച് ശഅബാൻ പതിനഞ്ചാം രാവായിക്കഴിഞ്ഞാൽ അതിന്റെ രാത്രിയിൽ നിങ്ങൾ നിന്ന് നമസ്‌കരിക്കുക , അതിന്റെ പകലിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക . ശൈഖ് അൽബാനി ( റഹി ) പറഞ്ഞു : ഇതിന്റെ സനദ് കെട്ടിയുണ്ടാക്കപ്പെട്ടതാണ് . ( സിൽസിലതുൽ അഹാദീസിദ്ദ്വഈഫ :2132) ജിബ്‌രീൽ എന്റെയടുക്കൽ വന്നുകൊണ്ടു പറഞ്ഞു : ഇത് ശഅബാൻ പതിനഞ്ചാം രാവാണ് . ഈ രാത്രിയിൽ ബനൂ കൽബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളോളം ആളുകളെ അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും . ശൈഖ് അൽബാനി ( റഹി ) പറഞ്ഞു : വളരെ ദുർബമായതാണിത് . ( ദ്വഈഫുത്തർഗീബ് :1247) ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു ( മുശ്രിക്കോ , പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത ) തന്റെ സ...