ഇസ്ലാമിക് മുത്ത് റമദാൻ സ്പെഷ്യൽ
റമദാൻ - വ്രതത്തിന്റെ മാസം റമദാനും , വ്രതവും പരസ്‌പര പൂരകങ്ങളായി വർത്തിക്കുന്നു . രണ്ട് അനു ഗ്രഹങ്ങളുടെ സഫലമായ സംയോജനം . രണ്ട് ഐശ്വര്യങ്ങളുടെ സമുജ്ജ്വലമായ സമാഗമം . റമദാൻ കുർആൻ അവതീർണമായ മാസം . അന്ധകാരമയമായ ജനജീവിതത്തിലേക്ക് ഒരു പുതിയ പ്രഭാതത്തിന്റെ ആഗമനം . ജീവിതത്തിന്റെ ഇരുണ്ട മേഖലകളെ പ്രശോഭിപ്പിച്ച് കാട്ടിയ കുർആനിന്റെ അവതരണം . വ്രതം പ്രഭാതത്തോടെ സമാരംഭിക്കുകയാണ് . വ്രതവും റമദാനും ഇവിടെ കൂടിക്കു ഴയുകയാണ് . വേർപിരിക്കാനാവാത്ത ബന്ധം . ഖുർആനാകുന്ന പ്രഭാതോദയമുണ്ടയ മാസത്തെ വ്രതത്തോട് ബന്ധപ്പെടുത്തി വ്രതവും ' ക്യൂർആനും തമ്മിൽ അഗാധമായ നൂലിഴകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു . റമദാൻ അനുഗ്രഹവർ ഷങ്ങളുടെ പൂക്കാലം . ദൈവത്തിന്റെയും ദാസന്റെയുമ...