ഇസ്ലാമിക്‌ മുത്ത് റമദാൻ സ്പെഷ്യൽ

 




റമദാൻ - വ്രതത്തിന്റെ മാസം 


റമദാനും, വ്രതവും പരസ്‌പര പൂരകങ്ങളായി വർത്തിക്കുന്നുരണ്ട് അനു ഗ്രഹങ്ങളുടെസഫലമായ സംയോജനംരണ്ട് ഐശ്വര്യങ്ങളുടെ സമുജ്ജ്വലമായ സമാഗമംറമദാൻകുർആൻ അവതീർണമായ മാസംഅന്ധകാരമയമായ ജനജീവിതത്തിലേക്ക് ഒരു പുതിയപ്രഭാതത്തിന്റെ ആഗമനംജീവിതത്തിന്റെ ഇരുണ്ട മേഖലകളെ പ്രശോഭിപ്പിച്ച് കാട്ടിയകുർആനിന്റെ അവതരണംവ്രതം പ്രഭാതത്തോടെ സമാരംഭിക്കുകയാണ്വ്രതവും റമദാനുംഇവിടെ കൂടിക്കു ഴയുകയാണ്വേർപിരിക്കാനാവാത്ത ബന്ധംഖുർആനാകുന്നപ്രഭാതോദയമുണ്ടയ മാസത്തെ വ്രതത്തോട് ബന്ധപ്പെടുത്തി വ്രതവും 'ക്യൂർആനും തമ്മിൽഅഗാധമായ നൂലിഴകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുറമദാൻ അനുഗ്രഹവർ ഷങ്ങളുടെപൂക്കാലംദൈവത്തിന്റെയും ദാസന്റെയുമിടയിൽ അവ്യക്തമായ ആത്മീയബന്ധത്തിന്റെഅനന്യമായ നൂൽബന്ധം രൂപമെടുക്കുന്ന മാസം.


ഭക്തിയുടെ ഉത്സവകാലം


ആരാധനദൈവസ്‌മരണകുർആൻ പാരായണംസൂക്ഷ്‌മതഭക്തിവിരക്‌തിവിനയംതുടങ്ങിയ സദ്‌കാര്യങ്ങളുടെ സമ്മേളനകാലമാണ് റമദാൻനാടുകളും നഗരങ്ങളും റമദാനിൻറെ ആഹ്ലാദാരവങ്ങളിൽ മുഖരിതമാവുന്നുകുടിലുകളിലും കൊട്ടാരങ്ങളിലും റമദാൻകയറിച്ചെല്ലുന്നുആഗോള മുസ്ലിം കളഖിലവും റമദാനിന്റെ സൗന്ദര്യവും ഗാംഭീര്യവുംആസ്വദിക്കുന്നു.

     ഇമാം ശാഹ് വലിയ്യൂ ല്ലാഹിദ്ദഹ്ലവിയുടെ വാക്കുകളിൽ അതിപ്രകാരംകുറിക്കപ്പെട്ടിരിക്കുന്നു: “വ്രതം സാമൂഹ്യാചാരത്തിൻറെ രൂപത്തിലാണ് നിർബന്ധമാക്കിയിരിക്കുന്നത്ഏതെങ്കിലും ഒരു സമൂഹം അതിൽ കൃത്യനിഷ്ഠ പാലിച്ചാൽഅവർക്ക് വേണ്ടി സകല പൈശാചിക ശക്തികളേയും ബന്ധിപ്പി ക്കുന്നതാണ്സ്വർഗകവാടങ്ങൾ അവർക്കായി മലർക്കെ തുറക്കുകയും നരക കവാടങ്ങൾകൊട്ടിയടക്കുകയും ചെയ്യുന്നതാണ്." ('ഹുജ്‌ജത്തുല്ലാഹിൽ ബാലിഗ വാക്യം :1പേജ് 59)


സത്തയും ആത്മാവും


വ്രതം കാലക്രമേണ ആചാരാനുഷ്ഠാന ഭ്രമത്തിന്റെ അന്ധമായ ചാക്രിക ഗതിക്ക്വിധേയമാവാനുള്ള സാധ്യതയുണ്ട്അത് കടന്നുവരാൻ സാധ്യതയുള്ള വാതിലുകൾകൊട്ടിയടച്ചുകൊണ്ട് ഇസ്‌ലാം ക്രിയാത്മക നിബന്ധനകൾ നല്കിവ്രതംസ്വീകാര്യയോഗ്യവും പ്രതിഫലാർഹവുമാകണമെങ്കിൽ പ്രസ്തുത നിബന്ധനകൾ പാലിച്ചേപറ്റൂനബി(സ്വപറഞ്ഞു: ആരെങ്കിലും റമദാൻ മാസത്തിൽ വിശ്വാസത്തോടുംപ്രതിഫലേച്ഛയോടും കൂടി വ്രതമനുഷ്‌ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ എല്ലാ പാപങ്ങളുംപൊറുക്ക പ്പെടും" (ബു ഖാരി

അതിൽ ഒന്ന് ഈമാനും (വിശ്വാസംരണ്ട് ഇഹ്‌തിസാബും (പ്രതിഫലേഛആണ്.

ഇസ്‌ലാം വ്രതത്തിന്റെ ജീവന്നും സത്തയ്ക്കുമാണ് വിലകല്പിച്ചിരി ക്കുന്നത്ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുന്നത് മാത്രം പോരഅതിൻറ ആത്മീയഭാവത്തിന്പോറലേല്പ്‌പിക്കുന്ന സകല ചെയ്‌തികളെയും ഗൗരവബു ധ്യാ ഇസ്‌ലാം വിലക്കിഅങ്ങനെശുദ്ധവിചാരംസഭ്യഭാഷണംസദ്‌മര്യാദസർവോപരി ധർമനിഷ്ഠ തുടങ്ങിയ വിശിഷ്ടഗുണങ്ങളെക്കൊണ്ട് അല്ലാഹു വ്രതത്തിന് കനത്ത വേലികെട്ടി നബിസ്വപറഞ്ഞു:നിങ്ങളുടെ വ്രതനാളുകൾ സമാഗതമായാൽ സഭേതര സംസാരങ്ങളോ,

ശണ്ഠകളോകലഹങ്ങളോ പാടില്ലഇനി ആരെങ്കിലും ഒരു നോമ്പുകാരനെ

ചീത്തപറയുകയോ ശണ്‌ഠക്ക് വരികയോ ചെയ്‌താൽ 'ഞാൻ നോമ്പുകാരനാണെ'ന്ന് അവൻമറുപടി പറയട്ടെ." (ബുഖാരിമുസ്‌ലിം)

ആര് (വ്രതത്തോടൊപ്പംഅസത്യഭാഷണവും അനാശാസ്യ പ്രവർത്തനങ്ങളുംകൈവെടിയുന്നില്ലയോ അവൻ തൻറെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽഅല്ലാഹുവിന് താല്‌പര്യമില്ല." (ബുഖാരിഅബൂദാവൂദ്തുർമു ദി)

ആരാധനാകർമങ്ങൾക്ക് രണ്ടു വശങ്ങളുണ്ട്ബാഹ്യവശംആന്തരിക വശം എന്നിവയാണവബാഹ്യവശം നാം അനുഷ്‌ഠിക്കുന്ന രൂപംആന്തരിക വശം അതിന്റെ സത്തയുംചൈതന്യവുമത്രെ വശം അവഗണിച്ചാൽ അത് ആത്മാവില്ലാത്ത ജഡം പോലെനിർജീവമാണ്നബിസ്വവ്യക്തമാക്കി

എത്രയെത്ര നോമ്പുകാർ നോമ്പു മൂലം ദാഹമല്ലാതെ അവർക്ക് കിട്ടുന്നില്ലഎത്രയെത്രനിശാ നമസ്ക്‌കാരക്കാർനിശാനമസ്‌കാരം കൊണ്ട് അവർക്ക് നിദ്രാ നഷ്ടമല്ലാതൊന്നുംലഭിക്കുന്നില്ല." (ദാരിമി)

"വ്രതം തകർക്കപ്പെടാതിരുന്നാൽ അതൊരുരക്ഷാകവചമാണ്." 

(നസാഈ

എന്തുകൊണ്ടാണ് അത് തകർക്കപ്പെടുക എന്ന് ചോദിക്കപ്പെട്ടുനബി(സ്വപറഞ്ഞു: “അസത്യവും പരദൂഷണവും കൊണ്ട്.”

   ഇബാദത്തുകളുടെ ബാഹ്യരൂപം നിയമാനുസൃതമായിരിക്കണംആന്ത രിക ചൈതന്യംനഷ്‌ടപ്പെട്ടുപോകാനും പാടില്ലവിശ്വാസവും ദൈവിക പ്രതി ഫലം ആശിക്കലുമാണ്കർമങ്ങളുടെ ചൈതന്യം നിലനിർത്തുന്നത്ഇവ  ല്ലെങ്കിൽ ബാഹ്യരൂപത്തിൽ നിയമത്തെഅനുസരിക്കലാവുമെങ്കിലും കർമത്തി ൻറെ കാതലിന്ന് കേടുവരുത്തുന്ന യാതൊന്നുംവരാതിരിക്കാൻ അത്യധികം ശ്രദ്ധിക്കുകയും വേണം പരിഗണന വെച്ചുപുലർത്താത്തകർമങ്ങൾക്ക്  ല്ലാഹുവിങ്കൽ യാതൊരു മൂല്യവുമില്ല.

പരിത്യജിക്കേണ്ട ദുശ്ശീലങ്ങളെയും ദുർഗുണങ്ങളെയും പരാമർശിച്ചതോ ടൊപ്പം തന്നെസ്വാംശീകരിക്കേണ്ട നിരവധി നിർദേശങ്ങളും നല്‌കപ്പെട്ടുആരാധനാ കർമങ്ങൾഖുർആൻപാരായണംസ്‌തുതികീർത്തനംജീവകാരുണ്യ പ്രവർത്തനംപരസ്‌പര സഹായംഎന്നിങ്ങനെ നിരവധി കാര്യങ്ങളിൽ നിഷ്ഠ പുലർത്താൻ നോമ്പുകാരൻ കല്‌പിക്കപ്പെട്ടുനബി('സ്വപറഞ്ഞു:

അതിൽ (റമദാനിൽആരെങ്കിലും ഒരു സദ്‌കർമം നിർവഹിച്ചാൽ റമദാ നല്ലാത്തമാസത്തിൽ ഒരു നിർബന്ധകർമം (ഫർവ്വദ്നിർവഹിച്ചതിനു തുല്യമാണ്അതിൽ ഒരുനിർബന്ധകർമം നിർവഹിച്ചാൽ മറ്റു മാസങ്ങളിൽ എഴുപത് നിർബന്ധകർമങ്ങൾനിർവഹിച്ചതിനു തുല്യമാണ്അത് സഹനത്തിന്റെ മാസമാണ്സഹനത്തിൻറെ പ്രതിഫലംസ്വർഗം മാത്രമാകുന്നുഅത് പരസ്പര സഹായത്തിന്റെയും മാസമാണ്." (ബൈഹ/ക്വി)

നബി(സ്വപറഞ്ഞു:

"ഒരു നോമ്പുകാരനെ ആരെങ്കിലും നോമ്പ് തുറപ്പിച്ചാൽ  നോമ്പുകാരൻ പ്രതിഫലത്തിൽയാതൊരു കോട്ടവും തട്ടാതെ അവന് ലഭിക്കുന്ന അതേ പ്രതിഫലം നോമ്പ് തുറപ്പിച്ചവനുംഉണ്ടായിരിക്കും." (തുർമുദി)

    റമദാനിൽ നിർവഹിക്കേണ്ട മറ്റൊരു ആരാധനാകർമമാണ് രാത്രിയിലെ ഐച്‌ഛികനമസ്‌കാരം - തറാവീഹ് സമുദായത്തിന് നല്‌കിയ അനു ഗ്രഹ മാണത്നബി(സ്വഅത് യഥാവിധി കാട്ടിത്തന്നുസമുദായത്തിനു ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന രൂപത്തിൽ അത്നിർബന്ധ കർമമാക്കപ്പെട്ടേക്കുമെന്ന് ഭയന്നതിനാൽ മൂന്ന് ദിവസത്തിനു ശേഷം അവിടുന്ന്അത് നിർത്തിവച്ചുഉർവ ആഇശ()യിൽ നിന്ന് ഉദ്ധരിക്കുന്നു:

നബി(സ്വഒരു ദിവസം രാത്രി നമസ്‌കാരത്തിന് പുറപ്പെട്ടുപള്ളിയിലെത്തി നമസ്കരിച്ചുഅപ്പോൾ വേറെ കുറെ ആളുകളും നബി(സ്വതിരുമേനിയോടൊപ്പം അതു നിർവഹിച്ചുരാവിലെ ആളുകൾക്കിടയിൽ അതു സംസാരവി ഷയമായിഅന്ന് രാത്രികഴിഞ്ഞദിവസത്തെക്കാൾ കൂടുതൽ ആളുകൾ സമ്മേളിക്കുകയും പ്രവാചകരോടൊപ്പംനമസ്‌കരിക്കുകയും ചെയ്‌തുപിറ്റേ ദിവസവും രാത്രിനമസ്ക്‌കാരത്തെക്കുറിച്ചുള്ളചർച്ചകൾ പരന്നുമൂന്നാം ദിവസം പള്ളിയിൽ ജനങ്ങൾ ആദ്യത്തെ രണ്ടു ദിവസത്തെക്കാൾകൂടുതലായി അന്നും നബി ('സ്വപള്ളിയിൽ പോയി നമസ്‌കരിച്ചുഅങ്ങനെ നാലാം ദിവസംരാത്രി നമസ്കാ രത്തിൽ പങ്കെടുക്കാൻ വന്ന ആളുകളെ ഉൾക്കൊള്ളാൻ പള്ളിപോരെന്നായിഇതറിഞ്ഞ നബി(സ്വസൂബ്ഹ് നമസ്‌കരിക്കാൻ സമയമായപ്പോൾ മാത്രമാണ്പള്ളിയിലേക്കു പുറപ്പെട്ടത്. 'സുബ് ഹ് നമസ്‌കാരശേഷം സ്വഹാബികളെഅഭിമുഖീകരിച്ചുകൊണ്ട് നബി(സ്വപറഞ്ഞുനിങ്ങളെല്ലാം രാത്രിനമസ്കാ രത്തിനുപള്ളിയിൽ തടിച്ചുകൂടിയിരിക്കുന്നു എന്ന വിവരം എനിക്കറിയാമായിരുന്നുഞാൻനമസ്ക്‌കരിക്കാൻ വരാതിരുന്നത് നമസ്കാരം നിർബന്ധ മാക്കപ്പെടുകയും പിന്നീട്നിങ്ങൾ അതു നിലനിർത്താൻ അശക്‌തരാവുകയും ചെയ്തെങ്കിലോ എന്ന ഭയംകൊണ്ടാണ് അവസ്‌ഥയിൽ കഴിഞ്ഞുകൂടുന്പോൾ പ്രവാചകൻ ഇഹലോകവാസംവെടിയുകയും ചെയ്‌തു." (ബുഖാരി)

     തറാവീഹ് വിശ്വാസികളുടെ ഒരടയാളമായിത്തീർന്നു. 'കുർആൻ മനഃ പാഠമായിസൂക്ഷിക്കാൻ  നമസ്‌കാരം പ്രേരണ നല്‌കുന്നു.

    പാപകർമത്തോട് വിമുഖതപശ്ച‌ാത്താപ മനഃസ്‌ഥിതിഹൃദയ നൈർ മല്യംവിനയംഅനാശാസ്യ പ്രവണതകളിൽ ജീവിതം കഴിച്ചുകൂട്ടിയതിലുള്ള ഖേദംനിരന്തര ജാഗ്രതസദ്‌കർമാനുഷ്‌ഠാന തല്‌പരത തുടങ്ങി എല്ലാ സദ്‌ഗു ണങ്ങളും  മാസത്തിൽസമ്മേളിക്കുന്നു....

🌹🌹🌹🌹🌹🌹🌹🌹


ആചാരഭ്രമത്തിനെതിരെ


     നോമ്പിൻറെ താല്പ്‌പര്യങ്ങൾ ഹനിക്കപ്പെടുന്ന ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്സ്വന്തമായികണ്ടുപിടിക്കുന്ന പുത്തനാചാരങ്ങൾ അതിന് വഴിവെക്കുന്നുചിലപ്പോൾ ഭക്ഷണത്തിലുള്ളഅമിതവ്യയം മുഖേനമറ്റു ചിലപ്പോൾ നോമ്പ് തുറക്കലിലുള്ള അജ്‌ഞത മുഖേനപകൽമുഴുവൻ വ്രതമനുഷ്‌ഠിച്ചവൻ നോമ്പ് തുറക്കുന്ന സമയം മുതൽ അനിയന്ത്രിതമായഭക്ഷണക്രമമായാൽ അത് നോമ്പിന്റെ താല്‌പര്യത്തെ ബാധിക്കുന്നുവ്രതം മുഖേനആർജിക്കേണ്ട പരി ശീലനത്തിന് അത് ഹാനി വരുത്തുന്നുപ്രഭാതം മുതൽ പ്രദോഷം വരെഭക്ഷണപാനീയങ്ങളിലും വികാരത്തിലും നിയന്ത്രണം പാലിച്ചവൻ രാത്രി അനിയന്ത്രിതനായാൽ വിപരീത ഫലമാണുണ്ടാവുകഅത് ദുർവികാരങ്ങളും ദുർവിചാരങ്ങളുംപെറ്റുപെരുകാനിടവരുത്തുംപിശാചിന്റെ മാർഗങ്ങൾ ഭക്ഷണ വികാര നിയന്ത്രണത്തിലൂടെനാം കൊട്ടിയടക്കുകയായിരുന്നുഅമിതത്വം പ്രസ്‌തുത ലക്ഷ്യത്തെ തകർക്കും.

ഒട്ടേറെപ്പേർ ധരിച്ചിട്ടുള്ളത് വ്രതത്തിന്റെ ഉദ്ദേശ്യം ശരീരേച്ഛകളെയും ആഗ്രഹങ്ങളെയുംപൂർണമായി അടിച്ചമർത്തി അതിനെ അടക്കിഭരിക്കലാണന്നാണ്ആഢംബരങ്ങളിൽനിന്നകന്ന്സുഖലോലുപതയിൽ നിന്നു വിട്ട്ഭക്തി പാരവശ്യത്തിൽ വിലയം പ്രാപിക്കുകഇതാണ് വ്രതത്തിന്റെ താല്പര്യമെന്നാണ് ചില ആളുകളുടെ ചിന്ത മാർഗേണ മതത്തിൽഅതിരുകവിയലിനുള്ള നല്ല സാധ്യതയുണ്ട്അതിനാൽ തന്നെ അല്ലാഹു കർശനമായനിയമാതിർത്തികൾ മുഖേന സകലവിധ അതിരുകവിയലിനേയും തടഞ്ഞിരിക്കുന്നുദീൻസമൂ ഹത്തിൽ നിന്ന് ഒളിച്ചോടിയ സന്യാസികളുടെ കൈയിലെ കളിപ്പാവയാകാതിരിക്കാൻകൃത്യമായ നിയമങ്ങൾ നല്‌കിയിരിക്കുന്നുഇത് മുഖേന പൗരോഹി ത്യം കടത്തിക്കൂട്ടാൻസാധ്യതയുള്ള സകല കുഴപ്പങ്ങളുടെയും വാതിലുകൾ ബന്ധിച്ചുനബി(സ്വപറഞ്ഞു:

മതം എളുപ്പമാണ് മതത്തോട് ആരെങ്കിലും (അമിത ഭക്‌തി അടിച്ചേല്‌പിക്കുന്നതിലൂടെകാർക്കശ്യം കാണിച്ചാൽ അവൻ പരാജയപ്പെടുകതന്നെ ചെയ്യും." (ബുഖാരി)

ബിദ്‌അത്തുകളുടെ കവാടം റസൂൽ(സ്വഅടച്ചുപൂട്ടുകയും നിയമാ

തിർത്തികൾ ഭദ്രമാക്കുകയും ചെയ്‌തുഅത്താഴം കഴിക്കാതിരിക്കുക പുണ്യ

മല്ലഅനസുബ്‌നു മാലിക്(ഉദ്ധരിക്കുന്നു!

"നിങ്ങൾ അത്താഴം കഴിക്കുഅത്താഴത്തിൽ അനുഗ്രഹമുണ്ട്.” (ബുഖാരിതുർമുദിനസാഈ)

നമ്മുടെയും വേദക്കാരുടെയും വ്രതത്തെ വേർതിരിക്കുന്നത് അത്താഴമാണ്.” (മുസ്‌ലിം)


നോമ്പ് തുറക്കാൻ സമയമായിട്ടും പിന്തിക്കുന്നത് പുണ്യമല്ല.

"ജനങ്ങൾ നോമ്പ് തുറക്കാൻ വേണ്ടി ധൃതികാട്ടുന്ന കാലമത്രയും അവർ നന്മ യിൽതന്നെയായിരിക്കും." (ബു ഖാരിമുസ്‌ലിംമുവ ത്വഅ്തുർമുദിلا يزال الدين ظاهرا ما عجلالناس الفطر ، لأن اليهود والنصارى يؤخرون


(ابوداود) “ആളുകൾ നോമ്പ് തുറക്കാൻ (സമയമായാൽതിടുക്കം കാണിക്കുന്നതിലാണ്മതത്തിന്റെ വിജയംകാരണംയഹൂദികളും ക്രിസ്‌ത്യാനികളും നോമ്പ് തുറക്കുന്നതിനെപിന്തിക്കുന്നു." (അബൂദാവൂദ്)

പുലർച്ചയ്ക്ക് മുമ്പുള്ള ഭക്ഷണം പിന്തിക്കലാണ് ഉത്തമംസദുബ്നു ഥാബിത്തിൽ നിന്ന്നിവേദനം:

"ഞങ്ങൾ നബി( )യുടെ കൂടെ അത്താഴം കഴിച്ചുഅനന്തരം സുബ് ഹ്നമസ്കാരത്തിനായി നിന്നുഅപ്പോൾ അദ്ദേഹത്തോട് (മറ്റുള്ളവർചോദിച്ചുഅത്രണ്ടിന്റെയും മധ്യേ എത്ര സമയമുണ്ടായിരുന്നുഅദ്ദേഹം പ്രതിവചിച്ചുഅമ്പത്സൂക്ത‌ങ്ങൾ പാരായണം ചെയ്യുന്നത്." (ബു ഖാരിമുസ്‌ലിം)

മതനിയമങ്ങളിലെ അതിർലംഘനം തടയൽ വ്രതത്തിൻറെ മഹത്തായലക്ഷ്യങ്ങളിലൊന്നാണ്ബിദ് അത്തുകൾ (നൂതനാചാരങ്ങൾഉണ്ടാകാൻ പാടില്ലആരാധനാപരമായ അതിർലംഘനം വേദക്കാരിൽ സർവസാധാരണമായിരുന്നുഅത് രണ്ടുതരത്തിലായിരുന്നുഎണ്ണത്തിലും വണ്ണത്തിലുംഎണ്ണത്തിൽ ഇസ്ലാം നിയന്ത്രണം വെച്ചുറമദാനിൻ ഒന്നോ രണ്ടോ ദിവസം മുമ്പ് വ്രതം ആരംഭിക്കാൻ പാടില്ലസാധാരണസുന്നത്തുനോമ്പി അനുഷ്‌ഠിച്ചുവരുന്നവർ ഒഴികെഅതിസൂക്ഷ്‌മത പിശാചിന്റെദുർമന്ത്രണത്തിൽ നിന്നുയിർകോള്ളുന്നതാണ്ഇടമുറിയാതെ വ്രതമനുഷ്ഠിക്കുകഅത്താഴം വളരെ നേരത്തെ കഴി ക്കുകനോമ്പ് തുറക്കുന്ന സമയമായാലും പിന്തിക്കുകതുടങ്ങിയവ അതിരു കവിയലാണ്ഇതിനെ ഇസ്‌ലാം തടഞ്ഞുവ്രതം അടിമുടി ദൈവികകലിപനായ

ശിരസാവഹിക്കാനുള്ള പരിശീലനമായിമാറുന്നുഇസ്‌ലാം നോമ്പിന്റെനിയമാനുശാസനകളുടെ എല്ലാ അതിർത്തികളേയും സമ്പൂർണമായി വിശദമാക്കുകയുംപരിഷ്കരിക്കുകയും ചെയ്‌തുജീർ ണതയും തീവ്രതയും എടുത്തുമാറ്റി വ്രതം എളുപ്പമാക്കിമനുഷ്യപ്രകൃതിക്ക് യോജ്യമാക്കി സാമൂഹികവും ആത്മീയവുമായ എല്ലാ ദാഹങ്ങൾക്കുമുള്ള

ദുഃഖത്തിന്റെയും വിലാപത്തിൻറെയും സ്മ‌രണകളുയർത്തുന്നവയായിരുന്നു ജൂതന്മാരുടെവ്രതനാളുകൾവ്രതത്തിന്റെ നിരാശാജനകമായ  വൃഥാസ്‌ഥൂലത ഇസ്‌ലാം ദുരീകരിച്ചുഇസ്‌ലാം പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആസ്വാദനവും അഭിനിവേശവും നോമ്പിന്റെപരിവേഷമാക്കി മാറ്റി വ്രതത്തിനുള്ള പ്രതിഫല വാഗ്ദാനങ്ങൾ അതിന്റെ ദുഃഖാവരണത്തെഎടുത്തുമാറ്റി....


സ്വർഗകവാടം തുറക്കപ്പെടുന്നു


റമദാനിന്റെ ആരംഭത്തിൽ ജനങ്ങളെ ഉപദേശിക്കുക നബി(യുടെ പതിവായിരുന്നുഒരിക്കൽ നബി(സ്വപറഞ്ഞു:

അബുഹുറയ്റ()യിൽ നിന്ന് നിവേദനംനബിസ്വപറഞ്ഞുറമദാൻ സമാഗതമായാൽസ്വർഗകവാടങ്ങൾ തുറക്കപ്പെടുംനരകകവാടങ്ങൾ അടക്കപ്പെടു പിശാചുക്കൾബന്ധിക്കപ്പെടും." (മുസ്‌ലിം)

റമദാൻ സമാഗതമായാൽ കാരുണ്യത്തിൻറെ കവാടങ്ങൾ തുറക്കപ്പെടുംനരകത്തിന്റെവാതിലുകൾ അടയ്ക്കപ്പെടുംപിശാചുക്കൾ ബന്ധനസ്ഥരാക്ക പ്പെടും." (മുസ്ലിം)

തികഞ്ഞ സദ്‌കർമകാരികളും ഭക്‌തരും അല്ലാഹുവിനെ ഭയന്ന് ജീവി ക്കുന്നവരുമായിരുന്നസത്യവിശ്വാസികളോടാണ് നബി(സ്വ ഉപദേശം നല്‌കുന്നത്റമ‌ദാൻ ആഗതമായാൽഎത്രകണ്ട് നന്മ ചെയ്യുക സാധ്യമാണോ അത്രയും നന്മചെയ്യുകസ്വർഗത്തിന്റെകവാടങ്ങളഖിലവും നിങ്ങൾക്ക് വേണ്ടി തുറക്കപ്പെട്ടിരിക്കുന്നുവെന്ന് നബി(സ്വഅവരെബോധ്യപ്പെടുത്തുന്നുദാനധർമങ്ങൾവ്രതാനുഷ്‌ഠാനംകുർആൻ പാരായണം എന്നിവമുഖേന സ്വർഗത്തിൽ പ്രവേശിക്കുന്നതിനുള്ള സമസ്‌ത കവാടങ്ങളും നിങ്ങളുടെമുമ്പിൽതുറക്കപപെട്ടുകിടക്കുകയാണ്സ്വർഗപ്രവേശത്തിന് സ്വയം അർഹരായിത്തീരാൻനിങ്ങൾ അത്യധ്വാനം ചെയ്യുക എന്ന് സൂചന.

മറ്റു കാലങ്ങളിൽ മനുഷ്യനെ പിടികൂടാനിടയുള്ള തിന്മകളുടെ സാധ്യ തകൾ മാസത്തിൽ വളരെ വിരളമാണ്റമദാനിലെ ഭക്തിനിർഭരമായ അന്തരീക്ഷം പാപങ്ങളുടെഎല്ലാ സാധ്യതകളിൽ നിന്നും രക്ഷപ്പെടുത്തുന്നുഅപ്രകാരം നരകത്തിന്റെ വാതിലുകൾസത്യവിശ്വാസിക്ക് മുമ്പിൽ അടക്കപ്പെടുന്നു.

സമുദായം ഒന്നടങ്കം ഒന്നിച്ച് ഒരേ സമയം വ്രതമനുഷ്‌ഠിക്കുന്നതുകൊണ്ട് മറ്റൊരു കാലത്തുംകാണപ്പെടാത്ത ദൈവോന്മുഖത  മാസത്തിൽ ദൃശ്യമാകുന്നുഅല്ലാഹുവിലേക്ക്പശ്ച‌ാത്തപിച്ചു മടങ്ങാനുള്ള ഒരഭിനിവേശം ജനങ്ങളിൽ പ്രകടമാകുന്നുപകൽ മുഴുവൻവ്രതാനുഷ്‌ഠാനംരാത്രി തറാവീഹ് നമസ്കാരംഇപ്രകാരം നിരന്തരം ദൈവസ്‌മരണയിൽകഴിഞ്ഞുകൂടുന്നുപിശാചിന് കടന്നുവരാൻ യാതൊരു മാർഗവും ഉണ്ടാകുന്നില്ല.


റയ്യാൻ എന്ന വാതിൽ


സഹ‌ലുബ്‌നു സഅ്ദി() നിന്ന് നിവേദനം:

സ്വർഗത്തിന് റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു വാതിലുണ്ട്ഉയിർത്തെഴു ന്നേൽപിന്റെനാളിൽ നോമ്പുകാരല്ലാതെ  വാതിലിലൂടെ പ്രവേശിക്കുകയി ല്ലനോമ്പുകാർഎവിടെയെന്ന് ചോദിക്കപ്പെടുംഅപ്പോൾ അവർ എഴുന്നേറ്റു നില്ക്കുംഅവരല്ലാതെ മറ്റാരുംഅതിലൂടെ പ്രവേശിക്കുകയില്ലഅവർ പ്രവേശി ച്ചുകഴിഞ്ഞാൽ (വാതിൽഅടയ്ക്കപ്പെടുന്നുപിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കില്ല.”


റയ്യ് എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് യ്യാൻ . ദാഹശമനം വരുത്തുക എന്നാണ്ഇതിൻറെ അർഥംറയ്യാൻ എന്നാൽ ദാഹശമനം വരുത്തുന്ന കവാടം എന്ന് വിവക്ഷ. 


വ്രതം ഒരു പരിച


അബൂഹുറയ്‌വ()യിൽ നിന്ന് നിവേദനം:

റസൂൽ(സ്വപറഞ്ഞു: “അല്ലാഹു പറഞ്ഞിരിക്കുന്നുആദം സന്തതികളുടെ ഓരോപ്രവർത്തനവും അവനുള്ളതാണ്നോമ്പൊഴികെഅതെനിക്കുള്ളതാണ്ഞാനാണതിന്പ്രതിഫലം നൽകുകനോമ്പ് ഒരു പരിചയാണ്നിങ്ങളി ഖലാരാൾ നോമ്പുകാരനായാൽഅവൻ ശണ്ഠയും അസഭ്യവും ഒഴിവാക്കട്ടെആരെങ്കിലും അവനു നേരെ കയർക്കുകയോശണ്ഠയ്ക്കു വരികയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറയട്ടെഅല്ലാഹുവാണനോമ്പുകാര ൻറെ വായുടെ വാസന അല്ലാഹുവിന്റെയടുക്കൽകസ്‌തൂരിയെക്കാൾ സുഗ ന്ധമുള്ളതത്രെനോമ്പുകാരന് രണ്ട് സന്തോഷമുണ്ട്നോമ്പ്തുറന്നാൽ അവൻ സന്തോഷവാനായിതന്റെ നാഥനെ കണ്ടുമുട്ടിയാൽ തന്റെ നോമ്പിനാൽഅവൻ സന്തുഷ്‌ടനായിരിക്കും." (ബുഖാരിമുസ്‌ലിം)

നോമ്പിൽ പ്രദർശനപരതയ്ക്ക്(രിയാഅ്യാതൊരു സ്‌ഥാനവുമില്ലനോമ്പുകാരനുംഅല്ലാഹുവും തമ്മിലുള്ള ഒരു രഹസ്യ ഇടപാടാണ് നോമ്പ്അതിനാൽ നോമ്പിന് അതിരറ്റപ്രതിഫലം നല്‌കുന്നതാണ്മറ്റൊരു റിപ്പോർ ട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു:

"ആദം സന്തതികളുടെ ഓരോ പ്രവർത്തനവും ഇരട്ടികളായി വർധിപ്പിക്കപ്പെടുംസദ്‌കർമത്തിന് പത്തുമടങ്ങ് മുതൽ എഴുന്നൂറിരട്ടി വരെ നൽകപ്പെടുംഅല്ലാഹുഅരുളിയിരിക്കുന്നുനോമ്പ് അപ്രകാരമല്ലഅതെനിക്കുള്ളതാണ്അവൻ ദേഹേഛകളുംഅന്നപാനീയങ്ങളും ഉപേക്ഷിക്കുന്നത് എനിക്കു വേണ്ടിയാണ്...." (മുസ്‌ലിം)

   നോമ്പുകാരൻ ദേഹേഛകളും അന്നപാനിയങ്ങളും വെടിയുന്നത്  ല്ലാഹുവിന് വേണ്ടിമാത്രമാണ്നോമ്പുകാരൻ നോമ്പ് തുറക്കുന്ന സമയത്ത് തൻറെ നാഥൻറെ അടുക്കൽകണ്ടെത്തുന്ന അളവറ്റ പ്രതിഫലത്തെപ്പറ്റി ബോധ്യപ്പെടുമ്പോൾ അത്യധികംസന്തോഷമുള്ളവനായിത്തീരുന്നുദീർഘനേരം അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിനാൽവായയ്ക്ക് വാസനാമാറ്റമുണ്ടാവുക സ്വാഭാവികമാണ്ഇക്കാരണത്താൽ അതൊരുമേഛതയായി കരുതേണ്ടതില്ലഅല്ലാഹുവിന്  വാസന കസ്‌തൂരിയുടെസുഗന്ധത്തെക്കാൾ ഇഷ്ടമാണ്ശത്രുക്കളുടെ വെട്ട് തടുക്കുന്ന ആയുധമാണ് പരിചഇതുപോലെ തി ന്മകളെ തടുക്കുന്ന ആയുധമാണ് വ്രതം പരിചയെ ശക്‌തമാക്കാനുള്ളമാർഗം

ബഹളങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മാറിനില്ക്കുക എന്നതാണ്.


റമദാനിന്റെ വിളംബരം


അബൂഹുറയ്‌റ(നിവേദനം ചെയ്യുന്നുനബിതിരുമേനി(സ്വപറഞ്ഞു: “റമദാൻമാസത്തിലെ ആദ്യത്തെ രാത്രി സമാഗതമായാൽ പിശാചുക്കളും ധിക്കാരികളായ ജിന്നുകളുംതടവിലാക്കപ്പെടുംനരകത്തിൻറെ കവാടങ്ങൾ അടക്ക

പെടുംഅതിൽ നിന്നൊരു കവാടവും പിന്നെ തുറക്കപ്പെടുകയില്ലഅപ്രകാരം

സ്വർഗത്തിൻറെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുംപിന്നീടതിൽ നിന്ന് ഒരു കവാടവുംഅടക്കപ്പെടുകയില്ലഅനന്തരം ഒരു വിളംബരമുണ്ടാകുന്നു. “നന്മ തേടുന്നവനേമുന്നോട്ടുവരൂതിന്മ കാംക്ഷിക്കുന്നവനേപിന്മാറു!”  'ല്ലാഹു നിരവധിയാളുകളെനരകത്തിൽ നിന്ന് മോചിപ്പിക്കുംഎല്ലാ രാത്രിയി ലും ഇതുണ്ടാകുന്നു.” (തുർമുദിഇബ്നുമാജ)

സദ്‌കർമികളായ സത്യവിശ്വാസികൾ കുടികൊള്ളുന്നിടങ്ങളിൽ പിശാചും ധിക്കാരികളായജിന്നുകളും ബന്ധനസ്‌ഥരാക്കപ്പെടുന്നുദേഹേഛയെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെകല്‌പനകൾ ശിരസാവഹിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമാണ്പിശാചുക്കൾ തളയ്ക്കപ്പെടുന്നത്.

റമദാൻ പിറവി കണ്ടതായി പ്രഖ്യാപനമുണ്ടാകുമ്പോൾ തന്നെ  രോരുത്തരുടെയുംഅന്തരംഗം വിളിച്ചുപറയുന്നത് അവർ കേൾക്കുന്നു. 'നന്മകൾ ഇഛിക്കുന്നവർ മുമ്പോട്ട്വരട്ടെ....! തിന്മകൾ ഉദ്ദേശിക്കുന്നവർ തിന്മയിൽ നിന്ന് പിന്മാറട്ടെ...!'  ദിവസങ്ങളിൽമനുഷ്യർ ധാരാളമായി സദ്‌കർമങ്ങളിൽ വ്യാപൃതരാവുകയും അതുവഴി നരകത്തിൽ നിന്ന്മോചനം നേടുകയും ചെയ്യുന്നു. 


നരകവിമുക്‌തി


عن ابی سعید الخدری (رقالقال رسول الله (صما من عبد يصوم يوما في سبيل الله، الا باعدالله بذلك اليوم وجهه عن النار سبعين خريفا (مسلم)


അബൂസഈദിൽ ഖുദ്‌രി(നിവേദനംറസൂൽ(സ്വപറഞ്ഞു: “ ല്ലാഹുവിന്റെമാർഗത്തിലെ ത്യാഗസമരങ്ങൾക്കിടയിൽ ഒരു ദിവസം നോമ്പ് നോൽ ക്കുന്ന ഏതൊരുദാസനും അതുമുഖേന 70 വർഷത്തെ യാത്രാദൂരത്തേക്ക് നരകത്തിൽ നിന്ന്അകറ്റപ്പെടാതിരിക്കില്ല." (മുസ്‌ലിം)


കുർആനും നോമ്പും സദ്കർമങ്ങൾ സത്യവിശ്വാസികൾക്ക് പരലോകത്ത് കൂട്ടാളിയായിവരുന്നുനബി(സ്വപറഞ്ഞു:

നോമ്പും വിശുദ്ധ കുർആനും മനുഷ്യർക്ക് വേണ്ടി ശുപാർശ ചെയ്യുംനോമ്പ് പറയും: 'നാഥാഭക്ഷണംലൈംഗികതൃഷ്‌ണ എന്നിവയിൽ നിന്ന് പകൽ മുഴുവൻ ഞാനവനെതടഞ്ഞുഅതുകൊണ്ട് അവനുവേണ്ടി എന്റെ ശുപാർശ സ്വീകരിക്കുക.' വിശുദ്ധ കുർആൻപറയും: 'അവൻ രാത്രി ഉറങ്ങുന്നത് ഞാൻ തടഞ്ഞുഅതുകൊണ്ട് അവനുവേണ്ടി എൻറെശുപാർശ നീ സ്വീകരിക്കുക.' അപ്പോൾ  രണ്ടു ശുപാർശകളും സ്വീകരിക്കപ്പെടും.” (ത്വബ്റാനി)


റമദാൻ വ്രതം നിർബന്ധം


ഹിജ്റ രണ്ടാം വർഷം 'അ്‌ബാൻ മാസം രണ്ടാം തിയ്യതി തിങ്കളാഴ്‌ചയാ ണ് റമദാനിലെനോമ്പ് നിർബന്ധമാക്കപ്പെട്ടത്റമദാൻ നോമ്പ് നിർബന്ധമാണെന്ന കാര്യം 'കൂർആൻവ്യക്‌തമാക്കുന്നു.

വിശ്വാസികളേനിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നതുപോലെ തന്നെ നിങ്ങൾക്കുംനോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നുനിങ്ങൾ ദോ ഷബാധയെ സൂക്ഷിക്കുവാൻവേണ്ടി." (അൽബക്വറ: 183)

മറ്റൊരിടത്ത് ഇപ്രകാരം വ്യക്‌തമാക്കുന്നു: 

ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടുംനേർവഴി കാട്ടുന്നതും സത്യവും അസത്യവുംവേർതിരിച്ചുകാണിക്കുന്നതുമായ സുവ്യക്‌ത തെളിവുകളായി ക്കൊണ്ടും വിശുദ്ധ 'ഖുർആൻഅവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻഅതുകൊണ്ട് നിങ്ങളിൽ ആർ  മാസത്തിൽസന്നിഹിതരാണോ അവർ  മാസം വ്രതമനുഷ്ഠിക്കട്ടെ.” (അൽബക്വറ: 185)


നബിതിരുമേനി(സ്വഇപ്രകാരം പറഞ്ഞിരിക്കുന്നു:

"ഇസ്‌ലാം അഞ്ചു കാര്യങ്ങളിന്മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്അല്ലാ ഹു അല്ലാതെഒരു ആരാധ്യനില്ലെന്നും മുഹമ്മദ്('സ്വഅല്ലാഹുവിൻറെ ദൂ തനാണെന്നുംസാക്ഷ്യംവഹിക്കൽനമസ്കാരം നിലനിർത്തൽ, 'സകാത്ത് നൽകൽറമദാനിൽവ്രതമനുഷ്‌ഠിക്കൽ, 'ഹജ്‌ജ് നിർവഹിക്കൽ."


ത്വൽ ഹത്തുബ്നു ഉബൈദില്ല ( )നിവേദനം ചെയ്യുന്നു:

*ഒരാൾ റസൂലി(സ്വ)ന്റെ അടുത്തുവന്ന് ആവശ്യപ്പെട്ടു: “അല്ലാഹുവിൻറ ദൂതരേഅല്ലാഹുഎൻറ മേൽ നിർബന്ധമാക്കിയ നോമ്പിനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും." തിരുമേനി(സ്വപ്രതിവചിച്ചു: “റമദാൻ മാസം.” അദ്ദേഹം ചോദിച്ചു: “അതല്ലാത്ത മറ്റു വല്ലനോമ്പും എൻറെ മേൽ നിർബന്ധമുണ്ടോ?" നബി(സ്വപറഞ്ഞു: “ഇല്ലനീ ഐഛികമായിചെയ്യുന്നതൊഴികെ.”


റമദാനിന്റെ ശ്രേഷ്‌ഠത


അബൂഹുറയ്റ(നിവേദനം:

അഞ്ചു നമസ്‌കാരങ്ങളുംഒരു ജുമു അയും അടുത്ത ജുമുഅയും ഒരു റമദാ നും അടുത്തറമദാനും അവയ്ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുന്നവയാണ്മഹാപാപങ്ങൾവർജിക്കപ്പെട്ടാൽ." (മുസ്ലിംഅബൂഹുറയ്‌റ(നിവേദനം:

വിശ്വാസത്തോടും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും ഒരാൾ റമ ദാൻവ്രതമനുഷ്‌ഠിച്ചാൽ അവന്റെ പൂർവ പാപങ്ങൾ പൊറുക്കപ്പെടുന്നതാ ണ്." (ബുഖാരിമുസ്‌ലിംമാലിക്അബുദാവൂദ്നസാഈതുർമുദി)


നോമ്പ് - തത്വവും പ്രയോഗവും


ഇസ്ല‌ാംവിശ്വാസവും അനുഷ്‌ഠാനവും സമന്വയിപ്പിച്ചിട്ടുള്ള മതമാണ്വിശ്വാസപരമായകാര്യങ്ങൾക്ക് പിറകേ തദനുഗുണമായ അനുഷ്‌ഠാനങ്ങൾ വരുന്നുനമസ്കാരംസകാത്ത്നോമ്പ്ഹജ്‌ജ് എന്നിവ അനുഷ്‌ഠാനപരമായ ചതുർസ്‌തംഭങ്ങളാണ് അധ്യായത്തിൽവ്രതാനുഷ്‌ഠാനത്തിന്റെ അന്ത സ്സത്തയേയും നിർവഹണരീതിയേയും സംബന്ധിച്ചുള്ളപര്യാലോചനകളിലേക്ക് പ്രവേശിക്കാം.


'സ്വൗമ് (വ്രതം) - ഭാഷാർഥം


നോമ്പ് എന്ന് അർഥം കല്‌പിക്കുന്ന സ്വൗം ;സ്വിയാം ;എന്നിവയുടെ അടിസ്‌ഥാന ആശയംപരിവർജനംസംയമനം എന്നൊക്കെയാണ്. 

ഇമാം നവവി ശർ ഹു മുസ്‌ലിമിലും ഇമാം ഇബ്‌നു ഹജർ അസ്‌ക്വലാനി  ത് ഹുൽബാരിയിലും പറയുന്നു: "സ്വിയാംഎന്നാൽ സംയമനം എന്നർഥം." (നൈലുൽ ഔത്വാർ വാ: 4, പേ: 258) 

സ്വിയാം എന്ന വാക്കിന്റെ ഭാഷാർഥം സമ്പൂർണമായ സംയമനം എന്ന ഒരാൾ തന്റെസംസാരവും ഭക്ഷണവും വർജിച്ചുഎന്നിട്ടയാൾ സംസാരിച്ചുമില്ലഭക്ഷിച്ചുമില്ലഎങ്കിൽഭാഷാർഥത്തിൽ അവനെ 'സ്വാഇംഎന്നു വിളിക്കാം. “പരമകാരുണികന് ഞാൻ "സൗമ്നേർന്നിരിക്കുന്നു" (വി/ 19: 26) എന്ന 'കുർആൻവാക്യത്തിലെ "സൗംഭാഷാർഥത്തിൽപ്രയുക്‌തമായതാണ് അതായത് സംസാരം വർജിക്കാമെന്ന് ശപഥംചെയ്‌തിരിക്കുന്നു." (കിതാബുൽ ഫി ക്വ്ഹി അലൽ   ദാഹിബിൽ അർബ :/1:541 

മർയം ബീവിയുടെ മൗനവ്രതത്തെക്കുറിച്ചാണ് മേൽ ഖുർആൻ വാക്യത്തിൽ "സ്വൗംഎന്നപ്രയോഗം വന്നിരിക്കുന്നത്.


സാങ്കേതികാർഥം


ഉദയം മുതൽ അസ്ത‌തയം വരെ ദൈവപ്രീതിക്കായി തീനും കൂടിയും ഭോഗവും വർജിക്കുകഎന്നതാണ് സാങ്കേതികാർഥത്തിൽ "സ്വിയാം' (വ്രതം). സൂര്യോദയം മുതൽ അസ്‌തയംവരെയുള്ള കാലയളവിൽഅല്ലാഹുവിൻറ പ്രീതിയും പ്രതിഫലവും ആശിച്ച്ഭക്ഷണപാനീയങ്ങളും കാമപൂർത്തീകരണവും വർജിക്കുകകുറ്റകൃത്യങ്ങളിൽ നിന്നെല്ലാംഒഴിഞ്ഞുനില്ക്കുകശരീരത്തിൻറ ആവശ്യങ്ങളും ഇഛകളും നിയന്ത്രിച്ചുനിർത്തിഅല്ലാഹുവിൻറെ കല്പ‌നകൾ സർവാത്മനാ അനുസരിക്കാൻ കഴിയുന്ന വിധം പരിശീലനംനേടുക - ഇതാണ് സാങ്കേതികാർഥത്തിൽ നോമ്പ്." (/ഫ്‌സീറുൽ മനാർ 2: 143)


മനസാ വാചാ കർമണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകൾ ദുരീകരിച്ചും ശുദ്ധവുംസംസ്കൃതവുമായ ഒരു ജീവിതം നയിക്കാനുള്ള പ്രാപ്തിയാർജിക്കാൻ നോമ്പ് മനുഷ്യനെസജ്ജനാക്കുന്നുഅതുവഴി നരകമുക്തിയും സ്വർഗപ്രാപ്‌തിയും അവന് കരഗതമാകുന്നു.


🌹നോമ്പിന്റെ തത്വശാസ്ത്രം🌹


അല്ലാഹു വ്രതം നിർബന്ധമാക്കുകയും അതിന്റെ നിയമങ്ങളും തത്വ ങ്ങളുംവിശദമാക്കുകയും ചെയ്‌തിട്ടുണ്ട്അവയുടെ സാരാംശങ്ങൾ ഉൾക്കൊ ള്ളുന്ന'കുർആൻവാക്യങ്ങൾ നോക്കുക: 

അൽ ബഖറഃ  2 : 183-185

സത്യവിശ്വാസികളേനിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെനിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നുനിങ്ങള്‍ ദോഷബാധയെസൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രംനിങ്ങളിലാരെങ്കിലും രോഗിയാവുകയോയാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌എന്നാല്‍ ആരെങ്കിലുംസ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നുനിങ്ങള്‍കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ഉത്തമം.

ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടുംനേര്‍വഴി കാട്ടുന്നതും സത്യവും അസത്യവുംവേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍  മാസത്തില്‍സന്നിഹിതരാണോ അവര്‍  മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌ആരെങ്കിലുംരോഗിയാവുകയോയാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ലനിങ്ങള്‍  എണ്ണംപൂര്‍ത്തിയാക്കുവാനുംനിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌. )(2/183-185)


മണ്ണും വിണ്ണും:


മനുഷ്യൻ മണ്ണിന്റെയും വിണ്ണിന്റെയും സംയുക്‌തമാണ്അവനിൽ ആത്മാവും ശരീരവുമുണ്ട്ശരീരം അതിന്റെ കേന്ദ്രത്തിലേക്കും ലക്ഷ്യത്തിലേക്കും അവനെ ക്ഷണിക്കുന്നുശരീരത്തിന്റെ കേന്ദ്രം തനിമണ്ണാണ്അധമത്വമാണ് അതിന്റെ മുഖമുദ്രമനുഷ്യസൃഷ്ടിപ്പിനെപ്പറ്റിയുള്ള പാദനങ്ങൾ പരിശോധിച്ചുനോക്കുകഅവ ഇപ്രകാരംവായിക്കാംകറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ, (മുട്ടിയാൽമുഴക്കമുണ്ടാക്കുന്നകളിമണ്ണ് രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.” (ഹിജ്ർ/26)


ആകയാൽ (നബിയേനീ അവരോട് ( നിഷേധികളോട്അഭിപ്രായം ആരായുകസൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത്അവരെയാണോഅതല്ല നാം സൃഷ്ടിച്ചിട്ടുള്ള മറ്റുസൃഷ്ടികളെയാണോതീർച്ചയായും നാം അവരെ സൃഷ്ടി ച്ചിരിക്കുന്നത് പശിമയുള്ളകളിമണ്ണിൽ നിന്നാകുന്നു.” ('സ്വാ/ഫ് ഫാത്ത്: 11) “കലം പോലെ മുട്ടിയാൽമുഴക്കമുണ്ടാകുന്ന (ഉണങ്ങിയകളിമണ്ണിൽ നിന്ന് മനുഷ്യനെ അവൻ സൃഷ്‌ടിച്ചു.” (/ഹ്‌മാൻ: 14)


ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അധീശത്വം വാഴാൻ തുടങ്ങുമ്പോൾ ആത്മാവിന്റെപ്രേരണകൾ ദുർബലമായിത്തീരുന്നുഅപ്പോൾ മനുഷ്യൻ സുഖ ഭോഗങ്ങളുടെയുംശരീരേഛകളുടെയും അടിമയായിത്തീരുന്നുഅവനിലെ മൃഗീയതഉണർന്നെഴുന്നേല്ക്കുന്നുഇഛാസഫലീകരണത്തിനായി ഇഷ്ടംപോലെ ഉഴറിനടക്കുന്നുനീതിയുടെയും നിയതിയുടെയും സകല അതിർവരമ്പു കളും ഉല്ലംഘിച്ച് മുന്നേറാൻ പറ്റിയസരണി വെട്ടിത്തെളിയിക്കുന്നുഅവന്റെ 

സകലമാന ധിഷണാവ്യാപാരങ്ങളും വിഭവ സമാഹരണത്തിലും ഇഛാപൂരണത്തിലുംഒതുങ്ങുന്നുസദാസമയവും ദഹനപ്രക്രിയയുടെ ഉദ്ദീപനത്തിലും പൂർത്തീകരണത്തിലുംമാത്രം അവൻറെ ചിന്ത വട്ടംകറങ്ങുന്നു.

   സമകാല മനുഷ്യന്റെ പരിണാമ ഗുപ്‌തിയെപ്പറ്റി അബ്‌ദുൽബാരി നദ്‌വി പറഞ്ഞ വാക്കുകൾഎത്രയോ അർഥവത്താണ്.

    സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും കൊടുമുടിയിലാണവൻശാസ്ത്രത്തിന്റെയും നാഗരികതയുടെയും ഉച്ചിയിലുമാണവൻഎന്നിട്ടും അവൻ ചക്കാട്ടുന്നകഴുതയോ നിലം ഉഴുതുമറിക്കുന്ന കാളയോ പോലെയാണ്ഭോജനശാലയ്ക്കും കക്കൂസിനുംഇടയിൽ അവൻ കറങ്ങുന്നുഭക്ഷണത്തളികയുടെയും അഴുക്കുചാലിന്റെയും മധ്യേ.”


'ഖുർആൻ പറഞ്ഞത് എത്ര വാസ്‌തവം:

സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്സുഖമനുഭവിക്കുകയും നാൽക്കാ ലികൾതിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുനരകമാണ് അവർക്കുള്ളവാസസ്‌ഥലം.” (മുഹമ്മദ്: 12) 

   നാം നമ്മുടെ ദൃഷ്ട്ടാന്തങ്ങൾ നൽകിയിട്ട് അതിൽ നിന്ന് ഊരിച്ചാടുകയും, അങ്ങനെപിശാച് പിന്നാലെ കൂടുകയും എന്നിട്ട്ദുർമാഗികളുടെ കുട്ടത്തില വുകയും ചെയ്ത്‌ ഒരുവന്റെവൃത്താന്തം നി അവർക്ക് വായിച്ചുകോപിച്ചുടക്കൊടുക്കുകനാം ഉദ്ദേശിച്ചിരുന്നുവെങ്കിൽഅവ (ദൃഷ്‌ഭാഗംമൂലം അവന്ന് ഉയർച്ച നൽകുമായിരുന്നുപക്ഷെഅവൻ ഭൂമിയിലേക്ക്(അത് ശാശ്വതമാണെന്ന ഭാവേനതിരിയുകയുംഅവൻ തന്നിഷ്ടത്തെ പിൻപറ്റുകയുമാണ്ചെയ്തത്‌അപ്പോൾ അവൻറെ ഉപമ ഒരു നായയുടോത് പോലെയാകുന്നുനീ അതിനെആക്രമിച്ചാൽ അത് നാവ് തൂക്കിയിടുംനീ അതിനെ വെറുതെ വിട്ടാലും അത് നാവ്തൂക്കിയിടുംഅതാണ് നമ്മുടെ ദൃഷിടാന്തങ്ങൾ നിഷേധിച്ചുതള്ളിയ ആളുകളുടെ ഉപമഅതിനാൽ (അവർക്ക് കഥ വിവരിച്ചുകൊടു ക്കുകഅവർ ചിന്തിച്ചെന്ന് വരാം." (അഅ്റാ: 175, 176)


മറുഭാഗത്ത് ആത്മാവിന്റെ ആഹ്വാനം അലയടിക്കുന്നുആത്മാവ് മനുഷ്യജ്ഞ‌ാനത്തിന്നതീതമായ ഒരു പ്രഹേളികയത്രെവിശുദ്ധ (കർആൻ വ്യ ക്തമാക്കുന്നു: 

അൽ ഇസ്റാഅ്‌  17 : 85

നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നുപറയുകആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെകാര്യത്തില്‍ പെട്ടതാകുന്നുഅറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.(17/85) ദൈവത്തിന്റെ സൃഷ്‌ടിയായ ചൈതന്യത്തെ ദൈവം മനുഷ്യനിൽ നിക്ഷേപിച്ചു.എൻറെ ആത്മാവിൽ നിന്ന് അവനിൽ ഞാൻ ഊതുകയും ചെയ്‌താൽ." (ഹിജ്ർ /29)


അങ്ങനെ മനുഷ്യൻ ചൈതന്യമുള്ളവനായിആത്മാവ് അതിൻറ ലക്ഷ്യത്തിലേക്കുംകേന്ദ്രത്തിലേക്കും കുതിക്കാൻ ധൃതിപ്പെടുന്നുഅത് ആഹ്വാനം ചെയ്യുന്നു: "ഹേമനുഷ്യാപരിചിതമായ അഭിരുചികളിൽ നിന്ന് അല്പം വിട്ടുനിൽക്കൂ."  വെടിയൽ പ്രത്യേകഅനുഭൂതി പ്രദാനം ചെയ്യുന്നുആമാശയത്തിനു വിശ്രമംആത്മസായൂജ്യംആഗ്രഹങ്ങളിൽനിന്ന് മുക്‌തി  ന്നിവയുടെ സമ്മിശ്രണം സൗഭാഗ്യത്തിന്റെ കവാടങ്ങൾ തുറക്കുന്നുദേഹദേഹികളുടെ അതിർത്തി ലംഘിക്കാത്ത അനുകൂലനം - അതാണ് നോമ്പിൻറ കാതൽ.


ഇസ്ല‌ാം ആത്മീയ - ഭൗതിക ആവശ്യങ്ങളുടെ അനന്യമായ പൂരണ മാണെന്ന് പ്രഖ്യാപനംനോമ്പ് വെളിപ്പെടുത്തുന്നുആത്മാവിന്റെ അതിർ ലംഘനം സന്യാസ ജീവിതത്തിന്റെതടവറയിലേക്ക് നയിക്കുന്നു.നോമ്പ് അതിന്റെ നിയമത്തെ അതിർത്തികളുടെ വേലുകൾകൊണ്ട് അതിർ ലംഘനത്തിന് തടയിടുന്നു ആത്മീയതയുടെ അതിർത്തി രേഖകൾസകലതും അതിർ ലംഘിച്ചു കലാപമുയർത്താനുള്ള ദേഹത്തിന്റെ പ്രവണതയ്ക്ക് നോമ്പ്കൂച്ചുവിലങ്ങിടുന്നുശമിക്കാത്ത വിശപ്പിന്റെയും നിറയാത്ത വയറിന്റെയും നിലയ്ക്കാത്തമോഹങ്ങളുടെയും നിരന്തരമായ പ്രവാഹത്തിനു മുമ്പിൽ നോമ്പ് ചിറകെട്ടുന്നു... 


🌹കയറും കടിഞ്ഞാണും 


നോമ്പ് ,കയറും കടിഞ്ഞാണും ഇല്ലാത്ത മൃഗത്തെപ്പോലെ അലഞ്ഞുതിരിയുന്ന ദേഹോനിയമവും നിയന്ത്രണവും നൽകുന്നു . ആശയത്തെ ശക്തമായി പ്രകാശനംചെയ്തുകൊണ്ട് ഇമാം ഇബ്നു ക്വയ്യിം രേഖപ്പെടുത്തിയിട്ടുള്ള വരികൾ ഇവിടെ ഏറെശ്രദ്ധേയമാണ്.. അന്തിമ സൗഭാഗ്യവും സുഖവും അർഹിക്കുന്നതിന് മനുഷ്യനെസന്നദ്ധനാക്കുന്നതിനും ശാശ്വത ജീവിതത്തിന് ആവശ്യമായ പരിശുദ്ധി അർഹിക്കുന്നതിനുംഅവന്റെ ദേഹോച്ചകളെ കടിഞ്ഞാണിട്ടു നിർത്തുക ,ശീലങ്ങളുമായുള്ള അവയുടെ ബന്ധംവിച്ഛേദിക്കുക ,വൈകാരിക ശക്തിയെ ക്രമീകരിക്കുക ,എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം.വിശപ്പും ദാഹവും വികാരത്തിന്റെയും മൂർച്ചയും കുതിപ്പും തകർക്കുന്നുഅത് വിശക്കുന്നസാധുഹൃദയങ്ങളുടെ അവസ്ഥയെപ്പറ്റി ബോധമുള്ളവയാക്കുകയും.ചെയ്യുന്നു.ഭക്ഷണപാനീയങ്ങളുടെ സഞ്ചാരപദങ്ങളെ ഞെരുക്കുന്നതിലൂടെ മനുഷ്യനിലെപിശാചിൻറെ സഞ്ചാരപഥങ്ങളെയും നോമ്പു ഞെരുക്കുന്നു .മനുഷ്യൻറെ അവയവങ്ങളെഅവയുടെ പ്രകൃതിയനുസരിച്ച് പ്രവർത്തിക്കാൻ വിടുന്നതിനാൽ ഇഹലോകത്തുംപരലോകത്തും അവനെ ദോഷം ചെയ്യുന്ന മാർഗത്തിൽ അഴിഞ്ഞാടുന്നതിനെ നോമ്പുതടയുന്നുഓരോ അവയവത്തെയും അത് ശാന്തമാക്കുന്നു .ഓരോശക്തിയെയുംതളച്ചിടുകയും  ,കടിഞ്ഞാട്ട് നിയന്ത്രിക്കുകയും ചെയ്യുന്നു .അപ്പോൾ നോമ്പ്ഭക്തന്മാരുടെ കടിഞ്ഞാണിനും  യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെ ദൈവസാമീപ്യംലഭിച്ചവരുടെയും സാധനയുമാകുന്നു...(സാദുൽ   ആദ് /2:28)


ഇച്ചകളുടെ അനിയന്ത്രിതമായ പ്രവാഹത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ശക്തമായഉപാധിയാണെന്ന് നോമ്പ് ന്ന് വ്യക്തമാകുന്നു ഇച്ഛകളുടെ നിയന്ത്രണമാണ് തക്വയുടെ മാർഗ്ഗംനോമ്പ് തക്വയുണ്ടാകുവാൻ വേണ്ടിയാണ് എന്ന ഖുർആനിക പരാമർശം അത്യന്തികംചിന്തനീയമാണ്....


നോമ്പ് - പൂർവിക മതങ്ങളിൽ


എല്ലാ മതങ്ങളിലും വ്രതം നിയമമായിരുന്നുഎല്ലാ വേദങ്ങളിലും വ്രതത്തെപ്പറ്റിയുള്ളപരാമർശങ്ങൾ കാണാംഎൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ “ഫാസ്റ്റിങ്ങ്' (നോമ്പ്എന്ന ശീർഷകത്തിൽ ഇങ്ങനെ പറയുന്നു:

നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ലഅനുഷ്ഠാനരീതിയിൽസ്‌ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥി തിക്കനുസരിച്ച് അല്പസ്വല്പ‌ംവ്യത്യാസങ്ങൾ കണ്ടെന്നുവരാംഎന്നാലും മതചിട്ട എന്ന നിലയിൽ എല്ലാസമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്

ആദിമമനുഷ്യർ ദേഹപീഡനം ഈശ്വരപ്രീതിയുടെ മാർഗമമായി ഗണി ച്ചുഅന്നപാനാദികൾവെടിഞ്ഞ് സ്വയം പീഡനങ്ങൾക്കു വിധേയരായി പുണ്യം നേടുവാൻ നടത്തിയപരിശ്രമമായിരിക്കാം നോമ്പിന്റെ ആരംഭത്തിന് ഹേതുവായതെന്ന് ചില പണ്ഡിതന്മാർഅനുമാനിക്കുന്നുഹർബർട്ട് സ്പെൻസർ നോമ്പിന്റെ ചരിത്രത്തെപ്പറ്റി തന്റെ പ്രിൻസിപ്പ്‌ൾസ്ഓഫ് സോഷ്യോളജി എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:

ജനങ്ങൾ തമോയുഗത്തിൽ പട്ടിണികിടക്കുന്നത് പുണ്യമായി ഗണിച്ചു കാണുംഒരുദിവസത്തെ ഭക്ഷണം സ്വയം ഉപേക്ഷിച്ചാൽ അത് മരിച്ചുപോയ തങ്ങളുടെ പൂർവികരിൽ ഫലംചെയ്യുമെന്ന് കരുതിക്കാണുംഅതായിരിക്കും നോമ്പിന്റെ ആരംഭം."

 നിഗമനത്തിന് തെളിവുകളൊന്നുമില്ലെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക തന്നെവ്യക്ത‌മാക്കുന്നുണ്ട്. (എഡി: 12, വാ: 10, പേ: 94)


ഹിന്ദുമതത്തിൽ


പ്രൊഫടി.എം.പിമഹാദേവൻ ഹിന്ദുമതത്തിൽ ആചരിക്കപ്പെടുന്ന വ്രതത്തെക്കുറിച്ച്എഴുതുന്നത് കാണുക:

ഉത്സവങ്ങളിലും വാർഷികാഘോഷങ്ങളിലും ചില ദിവസങ്ങൾ വ്രതത്തിനായുമുണ്ട്ആത്മശുദ്ധിയും ഹൃദയപരിപോഷണവുമാണതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്പ്രാർഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കുംചില പ്രത്യേക ദിവസങ്ങളുണ്ട്അന്ന് അധിക പേരും നോമ്പനുഷ്‌ഠിക്കുന്നുആഹാരപാനീയങ്ങൾ വെടിയുകയും നിശാ വേളകളിൽ നിദ്രാവിഹീനരായി പ്രാർഥനയിൽമുഴുകുകയും ചെയ്യുന്നുദൈവചിന്തയിലും വിശുദ്ധഗ്രന്ഥ പാരായണത്തിലുംവ്യാപൃതരാകുന്നുഹിന്ദുക്കളിൽ അധികപേരും 'വൈകുണ്‌ഠ ഏകാദശി കൊണ്ടാടുന്നുവിഷ‌വുമായി ബന്ധ പ്പെട്ടതാണെങ്കിലും വിഷ്‌ണുവിനെ ആരാധിക്കുന്നവർ മാത്രമല്ലമറ്റുപലരും അന്ന് വ്രതമനുഷ്ഠിക്കുന്നുഭക്‌തന്മാർ പകൽ വ്രതമനുഷ്‌ഠിക്കുകയും രാത്രിഉറക്കമൊഴിക്കുകയും ചെയ്യുന്നു.

സ്ത്രീകൾ മാത്രം വ്രതമനുഷ്ഠിക്കുന്ന ചില ദിവസങ്ങളുണ്ട്അന്ന് അവർ ഐശ്വര്യത്തിന്റെദേവതയെ വിളിച്ചു പ്രാർഥിക്കുന്നു ദിവസങ്ങളുടെ പ്രത്യേകത പരിഗണിച്ച് അതിന്'ബരതഅല്ലെങ്കിൽ 'കരാർഎന്ന് പറയുന്നുആത്മസംസ്‌കരണം മാത്രമാണ്ഇതുകൊണ്ടവർ ഉദ്ദേശിക്കുന്നത്ആത്മാവിനുള്ള ഭക്ഷണമായി ഇതിനെ അവർ കാണുന്നു." (Outline of Hinduism, Chap- ter: 4, Section: 6)

ഹിന്ദുമതത്തിൽ അഗ്നിപുരാണ പ്രകാരം പാപത്തിൽ നിന്ന് ഉപാവർ ത്തനം ചെയ്ത്(വിരമിച്ച്നടത്തുന്ന വാസമാണ് ഉപവാസമെന്ന് അറിയപ്പെ ടുന്നത്ഉപവാസമനുഷ്‌ഠിക്കുന്നവർ ഭക്ഷണംവെള്ളം എന്നിവ മാത്രമല്ല ദേഹാലങ്കാരംസ്ത്രീസംസർഗംതാംബൂലം തുടങ്ങിയവയും വ്രതകാലത്ത് വർജിക്കേണ്ടതുണ്ട്.

യാഗംഹോമംപൂജഉപാസന തുടങ്ങിയ അനുഷ്‌ഠാനങ്ങളിലും ഉപന യനംവിവാഹംശ്രാദ്ധംപരേതർക്കുള്ള ശേഷക്രിയകൾ തുടങ്ങിയ വൈദിക കർമങ്ങളിലും ഹൈന്ദവസമുദായാംഗങ്ങൾ ഉപവാസവ്രതം അനുഷ്ഠിക്കണമെന്ന് ശ്രുതിസ്‌മൃതികൾഅനുശാസിക്കുന്നുരാത്രിയിൽ ആഹാരം വർജിച്ചു കൊണ്ട് അടുത്ത ദിവസം ചെയ്യേണ്ടശ്രാദ്ധം മുതലായ അനുഷ്‌ഠാനങ്ങൾക്ക് തയ്യാറെടുക്കേണ്ട ചില അർധോപവാസവിധികളുമുണ്ട്.

ഒരു രാത്രിനേരം ഭക്ഷണം എന്ന അർഥത്തിൽ  പതിവിന് 'ഒരിക്കൽഎന്നും'ഒരിക്കലൂണ്എന്നും പറഞ്ഞുവരുന്നു 'ഒരിക്കൽ നോമ്പ് ഞായർതിങ്കൾവ്യാഴംശനി എന്നീ ആഴ്‌ചദിവസങ്ങളിലും ഷഷ്ഠിഅഷ്ടമിദശമിഏകാദശിചതുർദശിവാവ്തുടങ്ങിയ രീതികളിലും ആചരിച്ചുവരുന്നുപകൽ ഒരു നേരം മാത്രം ആഹാരം കഴിച്ചോഅന്നത്തേക്ക് മറ്റ് ആഹാരസാധനങ്ങൾ വർജിച്ചോ രാത്രിയിൽ അത്താഴത്തിന്റെ സ്‌ഥാനത്ത്ചോറിന് പകരം എന്തെങ്കിലും "പലഹാരംകഴിച്ചോ  വ്രതം അനുഷ്‌ഠിക്കുന്ന പതിവുണ്ട്.” (എൻ.ബി.എസ്വിജ്‌ഞാനകോശം - ഉപവാസം എന്ന ശീർഷകത്തിൻറ സംഗ്രഹം)

എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തിയ്യതികളിൽ ബ്രാഹ്‌മണർനോമ്പനുഷ്‌ഠിക്കുന്നുണ്ട്ഇങ്ങനെ വർഷത്തിൽ ഇരുപത്തിനാല് നോമ്പ് പൊതുവെഅനുഷ്ഠിച്ചുവരുന്നുചില യോഗികൾ നാലിപത് ദിവസം അന്നപാനാദികൾ വെടിഞ്ഞ്വ്രതമെടുത്തിരുന്നതായി കാണാം.


ബുദ്ധ - ജൈന മതങ്ങൾ


ബുദ്ധമതത്തിൽ അന്നപാനാദികൾ സ്വയം വെടിഞ്ഞു ശരീരത്തെ ക്ഷീ ണിപ്പിക്കുന്നതുഅവശവർഗത്തോടുള്ള അനുകമ്പയായി കരുതിവരുന്നുചിലബുദ്ധമതാനുയായികൾക്കിടയിൽ വാവുതോറും ഉപവസിക്കുന്ന പതിവുണ്ട്ഉമിനീർഇറക്കുന്നത് നിഷേധിച്ചുകൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു പ്രത്യേകതരംഉപവാസപരിപാടി തിബത്തിലെ 'ലാമ'മാരുടെ ഇടയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.

കർക്കശമായ വ്രതാനുഷ്‌ഠാനമാണ് ജൈനമത വിശ്വാസികളുടേത്തുടർ ച്ചയായിനാല്പതുദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഗണിച്ചിരുന്നത്ഇത്തരത്തിലുള്ള നീണ്ടനോമ്പനുഷ്‌ഠിച്ചിരുന്ന ധാരാളം മതാധിപന്മാർ ജൈന മതത്തിലുണ്ടായിരുന്നുഇന്ന്ഗുജറാത്തിലും ഡക്കാനിലും മറ്റുമുള്ള ജൈനരിൽ ആഴ്ച്‌ചകളോളം നോമ്പ്അനുഷ്‌ഠിച്ചിവരുന്ന സമ്പ്രദായമുണ്ട്.


പാഴ്സികൾഈജിപ്തു‌കാർ


പൗരാണിക ഈജിപ്തുകാർ ഉത്സവദിനങ്ങളോടനുബന്ധിച്ച് വ്രതമനു ഷ്ഠിച്ചിരുന്നതായികാണാൻ കഴിയുന്നുഗ്രീക്ക് മാസങ്ങളിൽ ഒന്നായ 'തി ഫീരിയ'യയുടെ മൂന്നാമത്തെ ദിവസംസ്ത്രീകൾക്ക് മാത്രമുള്ള വ്രതദിനമായിരുന്നുപാഴ്സികൾ സാധാരണയായി വ്രതംഅനുഷ്‌ഠിക്കാറില്ലെങ്കിലും അവരുടെ വേദഗ്രന്ഥങ്ങളിൽ വ്രതാനുഷ്‌ഠാനം നിർദേശിച്ചിട്ടുണ്ട്മതനേതാക്കൾക്ക് പഞ്ചവത്സര വ്രതം നിർബന്ധമായിരുന്നുവെന്ന് അവരുടെവിശുദ്ധഗ്രന്ഥത്തിൽ വന്ന ഒരു സൂക്തം തെളിയിക്കുന്നു. (സീറത്തുന്നബി വാ: 5, പേ: 212)


ജൂത മതത്തിൽ


ബാബിലോണിയൻ സംഭവത്തിന് ശേഷം യഹൂദികളിൽ വ്രതം ദുഃഖസൂ ചകമായിട്ടാണ്ആചരിച്ചുപോന്നത്വെളിപാടിന് ഒരുങ്ങുന്ന ജ്യോത്സ്യന്നും ആഭിചാരകന്നുംവ്രതാനുഷ്‌ഠാനം നിർബന്ധമാണ്ദൈവകോപം ഭയപ്പെടുന്ന സന്ദർഭങ്ങളിലും യഹൂദികൾവ്രതം നിർബന്ധമാക്കിയിരുന്നുജൂതമതത്തിൽ പ്രായശ്ചിത്താർഥമുള്ള വ്രതം കൂടാതെ മറ്റുധാരാളം വ്രതങ്ങളുണ്ട്.

ബാബിലോണിയൻ സംഭവത്തിന്റെ നാളുകളിലെ ജയിൽവാസത്തിന്റെയുംപീഡനത്തിൻറെയും സ്‌മരണക്കായി ചില പ്രത്യക ദിനങ്ങളിൽ അവർ ദുഃ ഖമാചരിക്കുകയുംവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നുമെയ്ജൂൺജൂലായ്,തിബത്ത് (Tebet)എന്നീമാസങ്ങളാണ് അതിനു നീക്കിവച്ചിട്ടുള്ളത്ചില "തൽ മൂദ് പണ്ഡിതന്മാരുടെഅഭിപ്രായത്തിൽ  നോമ്പ് ഇസ്രായേലിതരെ ഗവൺ തെൻറുകൾക്ക് കീഴിൽകഴിഞ്ഞുകൂടുമ്പോൾ നിർബന്ധവും സ്വന്തം ഭരണത്തിന് കീഴിൽ ഐഛികവുമാണ്

ചില വ്രതങ്ങൾ പ്രാദേശികവും വിഭാഗീയവുമാണ്വർഷാരംഭത്തിലെ ആദ്യ ദിവസത്തെവ്രതം മിക്ക വിഭാഗങ്ങളും അനുഷ്ഠിക്കുന്നുപുരോഹിതന്മാരുടെ വക നിർബന്ധമാക്കിയവ്രതമുണ്ട്.

യഹൂദികൾ തങ്ങളുടെ വ്രതം പ്രഭാതം മുതൽ ആരംഭിക്കുകയും അസ്ത മയസന്ധ്യയുടെആദ്യനക്ഷത്രം ഉദിക്കുന്നതോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. (Jewish Encyclopaedia-Vol, 5നിന്നുള്ള സംഗ്രഹം )മോശെ സീനാ പർവത്തിൽ കഴിച്ചുകൂട്ടിയനാല്പത് ദിവസത്തെ അനുസ്‌മരിച്ചുകൊണ്ട് യഹൂദികൾ അത്രയും ദിവസംവ്രതമനുഷ്ഠിക്കുന്നത് പുണ്യമായി ഗണിച്ചുവരുന്നു. “മോശെ നാൽപത് രാവും നാൽപത്പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കർത്താവിനോടൊപ്പംകഴിഞ്ഞു." (പുറപ്പാട് 34: 28) അവരുടെ ആറാം മാസത്തിലെ ആരംഭം തൊട്ട് ഏഴാംമാസത്തിലെ പത്താം തിയ്യതി വരെയുള്ള നാല്‌പത് ദിവസം നോമ്പ് ദിവസങ്ങളാണ്ഏഴാംമാസമായ തിശ‌രിയയിലെ വ്രതം നിർബന്ധവ്രതമായി ഗണിച്ചുവരുന്നുപ്രസ്തുത വ്രതവുംജൂൺ ഒമ്പതാം നാളിലെ വ്രതവും ഒരു ദിനത്തിലെ പ്രദോഷം മുതൽ അടുത്ത പ്രദോഷം വരെനീണ്ടുനില്ക്കുംമറ്റുള്ള സാധാരണ വ്രതങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഇല്ല.


ക്രൈസ്‌തവരിൽ


കർമശാസ്ത്രത്തിന്റെ കാര്യത്തിൽ ക്രിസ്‌തുമതം മറ്റു മതങ്ങളെ അപേക്ഷിച്ചു വളരെപിന്നിലാണ്ക്രിസ്‌തുമതത്തിലെ ഓരോ നിമയവും കാലാനുഗതമായി മാറിമറിഞ്ഞിട്ടുണ്ട്ക്രിസ്‌തീയരിലും നോമ്പ് ഒരു പ്രധാന ആരാധനയായി വിധിച്ചിട്ടുണ്ട്ക്രിസ്‌തു നാല്‌പത്ദിവസം അന്നപാനാദികൾ വെടിഞ്ഞു കഴിച്ചുകൂട്ടിയതായി പുതിയനിയമം വിവരിക്കുന്നുണ്ട്: "പിന്നീടു പിശാചിൻ പ്രലോഭം നേരിടാനായി യേശുവിനെ ആത്മാവു ഒരു ഭൂമിയിലേക്ക്നയിച്ചുനാല്പതുരാവും നാല്‌പതുപകലും അവൻ ഉപവസിച്ചു." (മത്തായി 4: 2) പഴയനിയമങ്ങളുടെ പുനരുദ്ധാരകൻ മാത്രമായിരുന്ന യേശുമോസസിന്റെ കല്പനകളിൽപെട്ടപ്രായശ്ചിത്തവ്രതം അനുവർത്തിക്കുകയായിരുന്നു.

ക്രൈസ്‌തവ മതഗ്രന്ഥങ്ങളിൽ പൗലോസിന്റെ വ്രതത്തെക്കുറിച്ചും ആദ്യ കാലത്ത്യഹൂദികളായിരുന്ന ചില ക്രിസ്‌ത്യാനികളുടെ പ്രായശ്ചിത്ത വ്രതത്തെക്കുറിച്ചും പരാമർശംകാണാംപൗലോസ് മരിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ തോടുകൂടി വ്രതത്തിന്നിയമസംരക്ഷണം കൊടുക്കാൻ ക്രൈസ്തവലോകം അതിയായി ആഗ്രഹിച്ചുഅങ്ങനെവ്യക്ത‌ികളുടെ അഭീഷ്ടത്തിനനുസരിച്ച് അനുവദിച്ചുകൊടുത്തുശരീരത്തോട്പ്രതികരിക്കാതെ വിട്ടുനില്ക്കുന്ന വ്രതം ഒരു വ്രതമല്ലെന്ന ധാരണ ജനങ്ങൾക്കിടയിൽനിലനിന്നിരുന്നുഒരു ദിവസംരണ്ടു ദിവസംതുടർച്ചയായി നാല്പതു മണിക്കൂർ ഇങ്ങനെവിവിധ തരം വ്രതങ്ങൾ നിലവിൽ വന്നുഎല്ലാ വാരത്തിലും ബുധൻവെള്ളി ദിവസങ്ങളിൽവ്രത മനുഷ്ഠിക്കാൻ തുടങ്ങിയത് .ഡിരണ്ടാം നൂറ്റാണ്ടിലാണ്മാമോദീസ നട ത്താൻഉദ്ദേശിക്കുന്നവർ ഒന്നോ രണ്ടോ ദിവസം വ്രതമനുഷ്‌ഠിച്ചിരുന്നു.

ക്രൈസ്തവരിലെ വ്യത്യസ്‌ത വിഭാഗങ്ങൾക്കിടയിൽ നോമ്പിന്റെ നിയമങ്ങളെ സംബന്ധിച്ച്വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളുണ്ട്.ഡിരണ്ടും അഞ്ചും 6 നൂറ്റാണ്ടുകൾക്കിടക്കാണ്വ്രതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കുന്നതിനുള്ള നീക്കങ്ങൾ ഉണ്ടായത്.ഡിമൂന്നാംനൂറ്റാണ്ടിലാണ് വ്രതദിനങ്ങളുടെ എണ്ണം കൃത്യമായി തീരുമാനിച്ചത്വ്രതംഅവസാനിപ്പിക്കേണ്ട സമയത്തെ സംബന്ധിച്ച് ഭിന്ന വിഭാഗങ്ങൾക്കിടയിൽഅഭിപ്രായൈക്യമില്ല.

വ്രതാനുഷ്‌ഠാന രീതിയിലും വ്യത്യാസങ്ങളുണ്ട്ചിലർ മാംസഭക്ഷണം വെടിയുന്നുചിലർമത്സ്യവും പക്ഷിമാംസവും ഉപേക്ഷിക്കുന്നുമറ്റു ചിലർ മുട്ടയും പഴവർഗങ്ങളും ത്യജിക്കുന്നുവേറെ ചിലർ ഉണക്ക റൊട്ടി മാത്രം കഴിക്കു ന്നുഎല്ലാ ഭക്ഷണപാനീയങ്ങളും വെടിഞ്ഞ്വ്രതമനുഷ്‌ഠിക്കുന്നവരും ഉണ്ട്.

കപടദുഃഖം നടിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കുന്നതിനെ യേശു വെ റുത്തിരുന്നുഅദ്ദേഹംതന്റെ അനുയായികളോട് ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങൾ ഉപവസിക്കുമ്പോൾകപടഭക്‌തരെപ്പോലെ വിഷാദം നടിക്കരുത്തങ്ങൾ ഉപവസിക്കുന്നു എന്നു മനുഷ്യരെധരിപ്പിക്കാൻ അവർ മുഖം വിരൂപമാക്കുന്നുസത്യമായി ഞാൻ നിങ്ങളോട് പറയുന്നുഅവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞുനീ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ പുരട്ടുകയുംമുഖം കഴുകുകയും ചെയ്യണംഅങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെരഹസ്യത്തിൽ കാണുന്ന നിന്റെപിതാവ് നിനക്കു സമ്മാനം നല്‌കുകയും ചെയ്യും." (മത്തായി 6:16-18)


ഒരു താരതമ്യം


നോമ്പ് പൂർവ മതങ്ങളിലെല്ലാം പുണ്യമായി പരിഗണിച്ചുപോന്നതായി കാണാംവ്രതാനുഷ്ഠാനത്തിന്റെ നിയമാനുശാസനയുടെ കാര്യത്തിൽ ഇസ്ലാം ഇതര മതങ്ങളിൽ നിന്ന്വ്യതിരിക്‌തത പുലർത്തുന്നുചില മതങ്ങളിൽ പ്രത്യേകം ചിലർക്ക് മാത്രമേ വ്രതംനിർബന്ധമുള്ളൂഹിന്ദുക്കളിൽ അബ്രാഹ്മണർക്ക് നോമ്പിന്റെ വിധി ഉഗ്രശാസിതമല്ലപാർസികളിൽ വൈദികർക്കും യവനരിൽ സ്ത്രീകൾക്കും മാത്രമേ നിർബന്ധമുള്ളുഇസ്‌ലാം പുണ്യത്തിൽ എല്ലാവരെയും പങ്കാളികളാക്കിയിരിക്കുന്നു.

പല മതങ്ങളിലും നോമ്പ് എത്രയെന്നോ എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ലഅത്തരംമതങ്ങളുടെ അനുയായികൾ സ്വാഭീഷ്ടപ്രകാരം നിയ മങ്ങളുണ്ടാക്കിഓരോരുത്തനുംതനിക്ക് തോന്നും വിധം നോമ്പിന്റെ എണ്ണ വണ്ണങ്ങൾ നിർണയിച്ചു നോമ്പിന്റെ ആത്മാവിന്അത് പോറലേൽപിച്ചുവ്രതത്തിന്റെ യഥാർഥ ഉദ്ദേശ്യവും ലക്ഷ്യവും നഷ്ടപ്പെട്ടു.

വ്രതനിയമങ്ങളുടെ കടിഞ്ഞാൺ അല്ലാഹു സൃഷ്‌ടികളുടെ കൈകളിൽഏല്പിച്ചിരുന്നുവെങ്കിൽ വ്യാഖ്യാനങ്ങളുടെയും വഴുതിമാറലുകളുടെയും വാതിൽ മലർക്കെതുറക്കപ്പെടുമായിരുന്നുനന്മയുടെ സംസ്‌ഥാപനപ്രവർത്തന ങ്ങളും തിന്മയുടെവിപാടനയത്നങ്ങളും അതോടെ നിലയ്ക്കുമായിരുന്നു ല്ലാഹുവിന്റെ കല്പ‌നയെശിരസാവഹിക്കുകയെന്ന ഇസ്‌ലാമിന്റെ കാതലായ നിർദേശം പുകമറയ്ക്ക്പിന്നിലകപ്പെടുകയും ചെയ്യുമായിരുന്നു.

എണ്ണവണ്ണ നിർണയത്തിലൂടെ വ്രതാനുഷ്‌ഠാനത്തിലെ അമിതത്വത്തിന് തടയിട്ടുആത്മീയതയുടെ പേരിലുള്ള അനാവശ്യ ഭാരത്തിൽ നിന്ന് ജനം മുക്ത‌രായിമതത്തിലെഅതിരുവിടലിനെ നിഷ്കാസനം ചെയ്തുവ്രതാനു ഷ്‌ഠാനത്തെ അല്ലാഹു ഒരു ആത്മീയഔഷധമായി നിശ്‌ചയിച്ചിരിക്കുന്നുദേഹിയെ ബാധിക്കുന്ന വൈറസിനെയും ദേഹത്തെബാധിക്കുന്ന രോഗബീജങ്ങളെയും നശിപ്പിക്കുന്ന ദിവ്യഔഷധംഅതിനാൽത്തന്നെ അതിന്ആവശ്യമായ അളവും കണക്കും നിശ്ചയിച്ചുഒരു മാത്ര പോലും കൂടാത്തകുറയാത്ത കണിശമായ മാനദണ്ഡംഅസാധ്യമായതൊന്നും നിയമനടപടിയാക്കിയില്ലഅവശരെപരിഗണിച്ചുചന്ദ്രമാസവുമായി അതിനെ ബന്ധിപ്പിച്ചുകൊണ്ട് കാലത്തിന്റെയുംകാലാവസ്ഥയുടെയും ആനുകൂല്യ-പ്രാതികൂല്യങ്ങളെ സമീകരിച്ചുഅനാവശ്യ വാദങ്ങളെഅഖിലവും മാറ്റിനിർത്തിപ്രകൃതിമതം മുന്നോട്ടുവെച്ച വ്രതനി യമങ്ങൾ എല്ലാംപ്രകൃതിക്കനുയോജ്യമാണ്.


കാമ്പും കാതലും


അല്ലാഹു റമദാൻ വ്രതം നിർബന്ധമാക്കിഐഹികവും പാരത്രികവുമായ ഉൽകൃഷ്ട‌തയുടെസാക്ഷാത്കാരത്തിനു വേണ്ടി ലക്ഷ്യസാക്ഷാൽക്കാരത്തിന്റെ വഴിത്താരശാസ്ത്രജ്‌ഞന്നും ബുദ്ധിരാക്ഷസന്നും അജ്ഞ‌ാതമാ ണ്ജീർണതയും ആഡംബരഭ്രമവുംഅതിക്രമവും ആത്മാവിലേല്പിച്ച രോഗാ തുരത്വത്തിന്റെ മുറിവുകൾക്കുള്ള ദിവ്യലേപനമാണ് "ദാൻക്ഷമസഹനംമിതത്വം മുതലായ മഹദ്ഗുണങ്ങളിലൂടെ മാത്രം നേടിയെടുക്കാൻസാധിക്കുന്ന ഉൽകൃഷ്ട പദവിയുടെ ലബ്‌ധിക്കു വേണ്ടി. റമദാൻ വ്രതംനിർബന്ധമാക്കിയിട്ടുള്ളത് സാഹചര്യത്തിന്റെ സമ്മർദത്തിന് വിധേയമായിട്ടല്ലപരീക്ഷണത്തിന്റെയും പട്ടിണിയുടെയും ആദ്യനാളുകൾ കഴിഞ്ഞ് മദീനയിലെത്തിയനബി(സ്വ)യും അനുചരരും ആശ്വാസത്തിന്റെനെടുവീർപ്പുകൾ വിടാൻ തുടങ്ങിയപ്പോഴാണ്ഇമാം ഇബ്‌നുൽ കയ്യിം പറയുന്നത് കാണുക:

സാധാരണയായി മനുഷ്യശരീരങ്ങളുമായി ഇണങ്ങിച്ചേർന്ന അഭീഷ്ടങ്ങളെയുംആഗ്രഹങ്ങളെയും പരിത്യജിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്അതുകൊണ്ടാണ് വ്രതമനുഷ്‌ഠിക്കണമെന്ന ല്ലാഹുവിന്റെ ആജ്‌ഞ ഹിജ്റ യുടെ ശേഷംപ്രവാചകപ്രബോധനത്തിന്റെ മധ്യാഹ്നത്തിലേക്കു നീട്ടിയത്ജനഹൃദയങ്ങളിൽ തൗഹീദുംനമസ്‌കാരവും അതർഹിക്കുന്ന സ്ഥാനം പിടിച്ചുപറ്റിപൂർണമായും ഇണങ്ങിച്ചേർന്നുക്രമേണ വ്രതവും നിർബന്ധമാക്കിഹിജ്റ രണ്ടാം വർഷം വ്രതമനുഷ്‌ഠിക്കണമെന്ന കല്പനവന്നുപൂർണമായ ഒമ്പത് റമദാൻ വ്രതങ്ങൾ അനുഷ്‌ഠിച്ച ശേഷമാണ് പ്രവാചകപുംഗവൻഅന്ത്യ ശ്വാസം വലിച്ചത്.” ('സാദുൽമ'ആദ് വാ: 1, പേ: 30)


നോമ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള ക്യുർആനിക കല്പന ഭരണാധി കാരികൾപുറപ്പെടുവിക്കുന്ന തരത്തിലുള്ള ചേതനാരഹിതമായ പരുക്കൻ കല്പനയല്ല ദിവ്യകല്പനവിശ്വാസംആദർശംബുദ്ധിമനസ്സ്ശരീരംവികാരം തുടങ്ങിയവയോടെല്ലാംസംവദിക്കുന്നുഹൃദ്യമായ ഒരന്തരീക്ഷം സൃഷ്ടി ച്ചുകൊണ്ടുള്ള ആഹ്വാനമാണതിൽനിലീനമായിട്ടുള്ളത്ഹേ സത്യവിശ്വാസികളേഎന്ന വിളിയിൽ അല്ലാഹുവിൻ്റെഏതൊരു കല്‌പനയും ശിരസ്സാവഹി ക്കാൻ സന്നദ്ധരാണ്  വിഭാഗമെന്ന ധ്വനിയുണ്ട്.

മുമ്പുള്ളവർക്ക് ഇത് നിർബന്ധമായിരുന്നുവെന്ന അറിവ് അവരിൽ ആശ്വാസത്തിന്റെവികാരം ഉണർത്തുന്നുഎണ്ണപ്പെട്ട ദിനങ്ങൾ എന്ന പ്രസ്‌താവന അതിൻറെ ലാഘവത്വത്തെമനസ്സിൽ അങ്കുരിപ്പിക്കുന്നുഅതു തന്നെ പകൽ മാത്രംരോഗികൾക്കും യാത്രക്കാർക്കുംഇളവുണ്ടെന്ന പ്രഖ്യാപനം അതോട് ചേർന്നുവരുന്നുതികഞ്ഞ മനശ്ശാസ്ത്രസമീപനവുംപ്രായോഗിക നിയമദാനവും നോമ്പിന്റെ വിധിസൂക്‌തങ്ങളിൽ ദർശിക്കാൻ സാധിക്കും.

ഇസ്‌ലാം സമർപിച്ച വ്രതത്തിന്റെ ചിത്രം സർവവിധേനയും സമ്പൂർ ണമാണ്വ്രതത്തിന്എന്തെന്തു നിയമങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും ആവശ്യമാണോ അതെല്ലാം അതിൽസമ്മേളിച്ചിരിക്കുന്നു....


വ്രതാനുഷ്‌ഠാനം


വ്രതത്തിന്റെ ഘടകങ്ങൾ


വ്രതത്തിന് രണ്ടു ഘടകങ്ങളുണ്ട്അവ കൂടിച്ചേർന്നാണ് നോമ്പ് രൂപ മെടുക്കുന്നത്പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പു മുറിക്കുന്ന കാര്യങ്ങൾ വർജിക്കുകഎന്നതാണ് അതിലൊന്ന് കുർആൻ വ്യക്തമാക്കുന്നു.: (അതുകൊണ്ട്ഉഷസ്സിന്റെവെള്ളനൂൽ (രാത്രിയുടെകറുപ്പുനൂലിൽ നിന്ന് നിങ്ങൾക്ക് തിരിച്ചറിയാവുന്നത് വരെ ഇനിമുതൽ ഭാര്യമാരുമായി സംസർ ഗത്തിലേർപ്പെടുകയും അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചതിനെകാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുകപിന്നെ രാത്രിവരെ വ്രതംപൂർത്തിയാക്കുകയും ചെയ്യുക." (അൽബക്വറ: 187)

പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പുമാണ് വെള്ളനൂലും കറുപ്പു നൂലും കൊണ്ട്വിവക്ഷിക്കപ്പെടുന്നത്അദിയ്യുബ്നു ഹാത്തിമിൽ നിന്ന് ബു ഖാരിയും മുസ്ലിമും റിപ്പോർട്ട്ചെയ്യുന്നു:


حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ


-എന്ന കർആൻ വാക്യം അവതരിച്ചപ്പോൾ ഞാനൊരു കറുത്തചരടും വെളുത്തചരടുമെടുത്ത്എന്റെ തലയണയ്ക്ക് കീഴിൽ വച്ചുരാത്രി അത് നോക്കിക്കൊണ്ടിരുന്നുഎന്നാൽ എനിക്കത്വേർതിരിച്ച് മനസ്സിലായില്ലരാവിലെ ഞാൻ റസൂലി(സ്വ)ന്റെ അടുത്തുചെന്ന് വിവരംപറഞ്ഞപ്പോൾ "അതുകൊണ്ടുദ്ദേശ്യം രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണ്എന്നായിരുന്നു അവിടുത്തെ മറുപടി." (ബുഖാരിമുസ്ലിം)


നിയ്യത്ത്


നോമ്പ് ഐഛികമായാലും നിർബന്ധമായാലും ഓരോ നോമ്പിനും ഉച്ചയ്ക്കു മുമ്പ് നിയ്യത്ത്ഉണ്ടായാൽ മതി എന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായംആഇശ()യുടെഹദീഥാണ് അതിനാധാരമാക്കുന്നത്അതി പ്രകാരമാണ്: ആഇശ(പറഞ്ഞുഒരു ദിവസംനബി(സ്വഎൻറെ അടുക്കൽ വന്ന് 'നിങ്ങ ളുടെ പക്കൽ വല്ലതുമുണ്ടോഎന്നന്വേഷിച്ചു. 'ഒന്നുമില്ലെ'ന്ന് ഞങ്ങൾ മറുപടി പറഞ്ഞപ്പോൾ അവിടുന്നു പ്രതിവചിച്ചു: 'എങ്കിൽ ഞാൻനോമ്പുകാരനാണ്. (മുസ്‌ലിംഅബൂദാവൂദ്)

ഐഛികവും നിർബന്ധവുമായ നോമ്പുകൾക്ക് രാത്രി തന്നെ നിയ്യത്ത് വേണമെന്നഅഭിപ്രായമാണ് ഇമാം മാലികിനുള്ളത്അവർ ആധാരമാക്കുന്നത് ഹഫ് സ്വയുടെയുംഇബ്‌നു ഉമറി()ൻെറയും റിപ്പോർട്ടുകളാണ്ഹഫ്സ്വ (നിവേദനം:

നോമ്പെടുക്കാൻ രാത്രിയിൽ തീരുമാനമെടുക്കാത്തവന് നോമ്പില്ല." (അബൂ ദാവൂദ്തുർമുദിനസാഈ)


ഇബ്‌നു ഉമർ(നിവേദനം:

നോമ്പനുഷ്ഠിക്കാൻ പ്രഭാതത്തിന് മുമ്പായി തീരുമാനമെടുക്കാത്തവന് നോമ്പില്ല.” (തുർമുദി) - ('ഫത് ഹുൽബാരി: 632)

മൂന്നാമത്തെ അഭിപ്രായം നിർബന്ധ നോമ്പിന് രാത്രി തന്നെ നിയ്യത്ത് വേണംഹഫ്സ്വയുടെ( )യും ഇബ്നു ഉമറിന്റെ ( )റിപ്പോർട്ടിലുള്ളത് പ്രകാരംഭക്ഷണപാനീയമൊന്നുംകഴിച്ചിട്ടില്ലെങ്കിൽ ഐഛികമായ നോമ്പിന് നിയ്യത്ത് ചെയ്യുന്നത് പകൽ സമയത്തായാലുംമതി; 'ആഇശ()യുടെ ഹദീഥിൽ വന്നത് പ്രകാരംശൈഖുൽഇസ്‌ലാം ഇബ്‌നുതൈമിയ്യപറഞ്ഞുഇതാണ് മധ്യമമായ അഭിപ്രായംഇമാം ശാഫി ഈയുടെയും ഇമാംഅഹ്‌മദിൻറെയും അഭിപ്രായവും ഇത് തന്നെ.പ്രസ്തുത നിയ്യത്ത് ഉച്ച തിരിയുന്നതിന് മുമ്പ്വേണമെന്ന് ഹനഫികൾ അഭിപ്രായപ്പെടുന്നുഇമാം ശാഫി ഈയുടെ രണ്ടഭിപ്രായങ്ങളിൽഒന്ന് അതാണ്.

ഓരോ മുസ്‌ലിമും റമദാൻ നോമ്പ് നിർബന്ധമാണെന്ന് വിശ്വസിക്കുന്നുറമദാനിൽപ്രവേശിക്കുമ്പോൾ തന്നെ അവൻ മനസ്സിൽ നോമ്പ് നോല്ക്കാ നുള്ള ഉദ്ദേശ്യംഉണ്ടായിത്തീരുന്നുനാളെ റമദാനാണെന്ന് മനസ്സിലാക്കിയാൽ മനസ്സിൽ ഉദ്ദേശ്യംഅനിവാര്യമായും ഉണ്ടായിത്തീരുന്നുഅത് നാവുകൊണ്ട് മൊഴിയേണ്ടതില്ലനിയ്യത്ത്മനസ്സുമായി ബന്ധപ്പെട്ടതാണ്ഇമാം നവവി

പറയുന്നത് കാണുക: ഇമാം നവവി(പറഞ്ഞു: “നിയ്യത്ത് എന്നാൽ ഉദ്ദേശിക്കലാണ്മനസ്സിൻറ

ഉറപ്പാണ്." (ഫത് ഹുൽബാരി 1: 52) ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ നല്‌കിയ ഒരുഫത‌്വ ശ്രദ്ധേയമാണ്: റമദാനിൽ നോമ്പ് അനുഷ്‌ഠിക്കുന്ന ഒരാൾക്ക്എല്ലാ ദിവസവുംനിയ്യത്ത് ആവശ്യമുണ്ടോഇല്ലേ

ഉത്തരംനാളെയും റമദാനിൽ പെട്ടതാണെന്ന് മനസ്സിലാക്കിയ ഓരോ മനുഷ്യന്നും അവൻനോമ്പനുഷ്‌ഠിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിയ്യത്തുണ്ട്അവൻ അത് ഉച്ചരിക്കുന്നതുംഉച്ചരിക്കാതിരിക്കുന്നതും സമമാണ്ഇപ്രകാരമാണ് മുസ്‌ലിം ബഹുജനങ്ങളുടെപ്രവർത്തനം.ബഹുജനങ്ങളുടെ പ്രവർത്തനംഅവർക്കെല്ലാം നോമ്പി  നിയ്യത്തുണ്ട്.” (മജ്‌മൂഅ് 'ഫതാവാ വാ: 25, പേ: 215)


കുട്ടിയുടെ നോമ്പ്


കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ലഎന്നാൽ അവർക്കതിന് സാധിക്കുന്ന കാലം മുതൽതന്നെ അവരെ അതിന് ശീലിപ്പിക്കേണ്ടതാണ്മുഅവ്വിദിന്റെ മകൾ റുബയ്യിഅ് ()നിവേദനം:“ആശുറാ ദിവസം പ്രഭാതത്തിൽ അൻസ്വാറുകൾ താമസിക്കുന്നപ്രദേശങ്ങളിലേക്ക് നബി(സ്വഇങ്ങനെ പറഞ്ഞയച്ചു: 'ആരാണോ നോമ്പെടുത്തുകൊണ്ട്പ്രഭാതത്തിൽ പ്രവേശിച്ചത് അവരത് പൂർത്തിയാക്കട്ടെനോമ്പില്ലാതെ നേരംപുലർന്നവരാകട്ടെ ദിവസത്തിൻ്റ ബാക്കിഭാഗം നോമ്പെടുത്തുകൊള്ളട്ടെഅതിന് ശേഷംഞങ്ങൾ  ദിവസം വ്രതമനുഷ്ഠിക്കുക പതിവായിരുന്നുചെറിയകുട്ടികളെ ഞങ്ങൾനോമ്പെടുപ്പിക്കാറുണ്ടായിരുന്നുഅങ്ങനെ ഞങ്ങൾ പള്ളിയിൽ പോവുമ്പോൾ കമ്പിളിരോമംകൊണ്ട് അവർക്ക് പാവയുണ്ടാ ക്കിവെക്കുകയും അവരിലാരെങ്കിലും ഭക്ഷണത്തിന് വേണ്ടികരഞ്ഞാൽ നോമ്പ് തുറക്കുന്ന സമയം വരെ അത് കൊടുത്ത് സമാധാനിപ്പിക്കുകയുംചെയ്യുമായി രുന്നു." (ബുഖാരിമുസ്‌ലിം)


പ്രായശ്ചിത്തം നല്‌കേണ്ടവർ


വിശുദ്ധ കുർആൻ പറയുന്നു:

"(ഞെരുങ്ങിക്കൊണ്ട് മാത്രംഅതിന് സാധിക്കുന്നവർ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണംപ്രായശ്ചിത്തമായി നല്‌കേണ്ടതാണ്." (അൽബക്വറ: 184)

ഒരു കാര്യത്തിന് സാധിക്കുകകഴിയുക എന്നതിന് അറബിഭാഷയിൽ പലപദപ്രയോഗങ്ങളുമുണ്ട്ജോലി ചെയ്തുതീർക്കാനുള്ള ക്ലേശത്തിൻറ കണക്കനുസരിച്ച്പദപ്രയോഗങ്ങൾ മാറുംഅതിൻ്റെ ആദ്യപടി استطاعت

എന്നതും അവസാനപടി !  لطاقة എന്നതുമാണ്നിർവഹിക്കുന്ന കാര്യം അങ്ങേയറ്റംബുദ്ധിമുട്ടുള്ളതാണെങ്കിൽ മാത്രമേ രണ്ടാമത് പറഞ്ഞ പദം പ്രയോഗി ക്കാറുള്ളൂഇമാംറാഗിബ് തന്റെ കുർആൻ ഡിക്‌ഷനറിയിൽ പറയുന്നു:

ഒരു മനുഷ്യൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമങ്ങൾ ചെയ്‌ത് വളരെ ക്ലേശത്തോട്കൂടി നിർവഹിക്കുമ്പോൾ 'ത്വാ ക്വത്ത്എന്ന പദം ഉപയോഗിക്കുന്നു." (മു ഫ്റദാത്ത്)

ഇബ്നു‌ അബ്ബാസിൽ നിന്ന് നിവേദനം:

ഇബ്നു അബ്ബാസ് പറഞ്ഞു: “ ആയത്ത് ദുർബലമാക്കപ്പെട്ടതല്ലഇത് വയോവൃദ്ധനുംവയോവൃദ്ധക്കും ബാധകമായതാണ്അവർക്ക് വ്രതമനുഷ്ഠിക്കാൻ🌹 സാധിക്കുകയില്ലഅതിനാൽ ഓരോ ദിവസത്തെ നോമ്പിനും പകരം അവർ ഒരു സാധുവിന് ആഹാരംനൽകണം “(ബുക്കാരി /ദാറക്വുത്വനി )അലി ( )അബൂഹുറൈറ ( )എന്നിവരിൽ നിന്നും അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്മറ്റു പ്രമുഖരായ ചില സ്വഹാബികളിൽ നിന്ന് മുജാഹിദ്ഉദ്ധരിക്കുന്നു: “അനസ്(വാർധക്യം പ്രാപിച്ചപ്പോൾ അപ്രകാരമായിരുന്നു ചെയ്തിരുന്നത്മറ്റൊരിക്കൽ നോമ്പ് നോറ്റുവീട്ടാൻ സാധിക്കുമെന്ന് പ്രതിക്ഷക്ക് വകയില്ലാത്ത രോഗിവൃദ്ധനെപ്പോലെത്തന്നെയാണ്അവർ തമ്മിൽ വ്യത്യാസമില്ലവളരെ ക്ലേശകരമായ ഭാരിച്ചജോലികൾ ചെയ്യുന്ന തൊഴിലാളികളും അപ്രകാരം തന്നെ അവർ ഓരോ വ്രതത്തിനുംപ്രായശ്‌ചിത്തമായി ഒരു അഗതിക്ക് ഭക്ഷണം കൊടുക്കണംഭക്ഷണത്തിൻറെ അളവ്നിർണയത്തെ സംബന്ധിക്കുന്ന ഒരു തെളിവും ഹദീഥിൽ വന്നിട്ടില്ല.


ഗർഭിണികൾമുലയൂട്ടുന്നവർ


സ്വന്തം ആരോഗ്യത്തിനോ കുട്ടികളുടെ ആരോഗ്യത്തിനോ ദോഷം ചെയ്യു മെന്ന് ഭയപ്പെട്ടാൽഗർഭിണികൾക്കും മൂലയൂട്ടുന്ന ഉമ്മമാർക്കും നോമ്പിന്റെ നിർബന്ധത്തിൽ നിന്ന് ഇളവുണ്ട്അവർ പ്രായശ്ചിത്തം നല്‌കിയാൽ മതിമറ്റു ദിവസങ്ങളിൽ പകരം നോറ്റുവീട്ടണമെന്നില്ലഇബ്‌നു ഉമറി( )ന്റെയും ഇബ്നു അബ്ബാസിന്റെയും() അഭിപ്രായം ഇതാണ്ഇബ്‌നുഅബ്ബാസ് ( )പറയുന്നു: ‎وعلى الذين يطيقونه 


എന്നാ സൂക്തം ക്ലേശത്തോടെ മാത്രം നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന വയോ വൃദ്ധനും

വയോവൃദ്ധയ്ക്കും നോമ്പിൽ ഇളവുണ്ടെന്നും ഓരോ ദിവസത്തിനും പകരം ഓരോഅഗതിക്ക് ആഹാരം നല്കണമെന്നും വ്യക്‌തമാക്കുന്നതായി അദ്ദേഹം പറഞ്ഞുഗർഭിണിയും മുലയൂട്ടുന്നവളും - കുട്ടിക ളെപ്പറ്റി - ആശങ്കിക്കുന്ന പക്ഷം അവർക്ക്നോമ്പുപേക്ഷിക്കുകയും പകരം അഗ തിക്ക് ആഹാരം നല്‌കുകയും ചെയ്യാമെന്നും അദ്ദേഹംവ്യക്‌തമാക്കുന്നു.” (അബൂ

ബസ്സാർ നിവേദനം: ഇബ്‌നു അബ്ബാസ്(ഗർഭിണിയായ തൻ്റെ ദാസിയോട് പറഞ്ഞു: “നീനോമ്പനുഷ്‌ഠിക്കാൻ സാധിക്കാത്തവരുടെ സ്ഥഥാനത്താണ്അതുകൊണ്ട് നീ പ്രായശ്ചിത്തംചെയ്യണംനീ നോറ്റുവീട്ടേണ്ടതില്ല." ഇതിന്റെ പരമ്പര സ്വഹീ 'ഹാണെന്ന് ദാറകുതിനിപറയുന്നു. നാ ഫി ഇൽ നിന്ന്: “ഇബ്‌നു ഉമറി( )നോട് ഗർഭസ്ഥശിശുവിനെ സംബന്ധിച്ച്ഭയപ്പാടുള്ള ഗർഭിണിയെക്കുറിച്ച് ചോദിക്കപ്പെട്ടുഅദ്ദേഹം പറഞ്ഞുഅവൾക്ക്നോമ്പുപേക്ഷിക്കാംഓരോ ദിവസത്തേക്ക് ഒരു സാധുവിന് ആഹാരമായി ഓരോ മുദ്ദ്ഗോതമ്പ് നൽകുക." (മാലിക്ബൈഹ/ക്വി)

ഗർഭിണിയും മുലയൂട്ടുന്നവളും നോമ്പ് നോറ്റുവീട്ടിയാൽ മതിപ്രായശ്ചിത്തം വേണ്ടതില്ലഅഭിപ്രായമാണ് ഹനഫികൾക്കും അബൂഉബൈദ്അബൂഥൗർ എന്നിവർക്കുമുള്ളത്കുട്ടിയെ സംബന്ധിച്ച് മാത്രമുള്ള ഭയപ്പാടിന്റെ പേരിൽ ഗർഭിണിയും മൂലയൂട്ടുന്നവളുംനോമ്പുപേക്ഷിക്കുന്നപക്ഷം അവർ നോറ്റുവീട്ടുകയും പ്രായശ്ച‌ിത്തം നല്‌കുകയുംചെയ്യണമെന്ന് ഇമാം ശാഫി ഈയും ഇമാം അഹ്‌മദും അഭിപ്രായപ്പെടുന്നു.


രോഗികൾയാത്രക്കാർ


വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:


وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ


നിങ്ങളിൽ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആവുന്നപക്ഷം മറ്റു ദി വസങ്ങളിൽനിശ്ചിത എണ്ണം പൂർത്തീകരിച്ചുകൊള്ളട്ടെ.” (അൽബ്'ക്വറ: 185) രോഗശമനംപ്രതീക്ഷിക്കുന്ന രോഗിയും യാത്രക്കാരനും വ്രതമുപേക്ഷി ക്കാംഅവർ മറ്റു ദിവസങ്ങളിൽഅത്രയും നോമ്പ് നോറ്റുവീട്ടേണ്ടതാണ്രോ ഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിൻ്റെകാഠിന്യത്തെക്കുറിച്ചും ഖുർആ നോ സുന്നത്തോ വ്യക്തമാക്കിയിട്ടില്ലനിയമാതിർത്തികൾഉല്ലംഘിക്കണമെന്ന മനോഭാവമില്ലാതെ മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കുകയാണ്വേണ്ടത്വ്രതാനുഷ്‌ഠാനം രോഗം വരുത്തുമെന്ന് ന്യായമായ ആശങ്കയുള്ളവൻ രോഗിയെപ്പോലെ തന്നെയാണ്റസൂലി(സ്വ)ൻറെ ജീവിതകാലത്ത് സ്വഹാബിമാരിൽ ചിലർരോഗികളായതോടൊപ്പം തന്നെ തിരുമേനിയുടെ നിർദേശത്തിൻറ അടിസ്ഥാനത്തിൽനോമ്പെടുക്കുകയും മറ്റു ചിലർ നോമ്പുപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽഹംസത്തുൽ അസ്‌ലമി(), നബി(സ്വതിരുമേനിയോട് ചോദിച്ചു ല്ലാഹുവിൻറെ ദൂതരേഎനിക്ക് യാത്രയിൽ നോമ്പനുഷ്‌ഠിക്കാൻ ശക്തിയുഉണ്ടെന്നാണ് തോന്നുന്നത്അതിൽ വല്ലകുറ്റവുമുണ്ടോതിരുമേനി(സ്വപറഞ്ഞു: (യാത്രയിൽ നോമ്പുപേക്ഷിക്കാമെന്നത്അല്ലാഹുവിങ്കൽ നിന്നുള്ള ഒരിളവാണ്ആരെങ്കിലും അത് സ്വീകരിക്കുന്നുവെങ്കിൽഅത്രയും നല്ലത്ആരെങ്കിലും നോമ്പനുഷ്ഠിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അവന് കുറ്റവുമില്ല." (മുസ്‌ലിം)

അബൂസഈദിൽ ഖുദ്‌രി(നിവേദനം: ഞങ്ങൾ റസൂൽ(സ്വതിരുമേനിയുടെ കൂടെമക്കയിലേക്ക് യാത്ര പുറപ്പെട്ടുഞങ്ങളെല്ലാം നോമ്പുകാരായിരുന്നുഅങ്ങനെ ഞങ്ങളൊരുതാവളത്തിൽ ഇറങ്ങിയപ്പോൾ തിരുമേനി ( )പറഞ്ഞുനിങ്ങൾ ശത്രുക്കളുടെഅടുത്തെത്തിയി രിക്കുന്നുവ്രതം ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ശക്തിനല്കുന്നതാ യിരിക്കും.' ഇതൊരു ഇളവായിരുന്നുഅങ്ങനെ ഞങ്ങളിൽ ചിലർ നോമ്പെടുക്കുകയും ചിലർ നോമ്പുപേക്ഷിക്കുകയും ചെയ്തുപിന്നീട് ഞങ്ങൾ മറ്റൊരു താവളത്തിൽഎത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: 'നിങ്ങൾ അടുത്ത പ്രഭാതത്തിൽ ശത്രുവിനെ നേരിടാൻപോവുകയാണ്നോമ്പുപേക്ഷിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ശക്‌തിനല്‌കുന്നതാണ്അതുകൊണ്ട് നിങ്ങൾ നോമ്പുപേക്ഷിക്കുക.' ഇതൊരു കല്‌പനയായിരുന്നുഅതിനാൽ ഞങ്ങൾ നോമ്പ് മുറിച്ചുഅതിന് ശേഷം റസൂലിന്റെ കൂടെ തന്നെ യാത്രയിൽജനങ്ങൾ വ്രതമനുഷ്‌ഠിക്കുന്നതായും ഞാൻ കണ്ടിട്ടുണ്ട്.” (മുസ്ലിം)

അബൂസഈദിൽ /ഖുദ്‌രി(നിവേദനം: ഞങ്ങൾ റമദാനിൽ റസൂലി(സ്വ)ൻറെ കൂടെയുദ്ധത്തിന് പോവാറുണ്ടായി രുന്നുഞങ്ങളിൽ വ്രതമെടുക്കുന്നവരുംവ്രതമെടുക്കാത്തവരുമുണ്ടായിരുന്നുഎന്നാൽ വ്രതമെടുക്കാത്തവർ എടുത്തവരെയോഎടുത്തവർ എടുക്കാത്തവ ഒരയോ ആക്ഷേപിച്ചിരുന്നില്ലശക്ത്തിയുണ്ടെന്ന് സ്വയംതോന്നുന്നവർ നോ മ്പെടുക്കുന്നപക്ഷം അത് നല്ലത് തന്നെദൗർബല്യം അനുഭവപ്പെടുന്നവർനോ മ്പുപേക്ഷിക്കുന്നപക്ഷം അതും നല്ലത് തന്നെ എന്നായിരുന്നു അവരുടെ നിലപാട്(മുസ്ലിം )

ഏതാണ് ഉത്തമമെന്നതിൽ കർമശാസ്ത്രപണ്ഡിതന്മാർ ഭിന്നാഭിപ്രായംരേഖപ്പെടുത്തിയിരിക്കുന്നുഅബൂ ഹനീഫമാലിക്ശാഫി  എന്നിവരുടെ അഭിപ്രായംനോമ്പെടുക്കാൻ സാധിക്കുന്നവർക്ക് നോമ്പെടുക്കലും സാധി ക്കാത്തവർക്ക്അതുപേക്ഷിക്കലുമാണുത്തമംഇമാം അഹ്‌മദ് പറയുന്നുഅതു പേക്ഷിക്കലാണുത്തമംഇമാം ശൗക്കാനി ഭിന്നവിരുദ്ധങ്ങളായ  അഭിപ്രാ യങ്ങളെ ഇപ്രകാരംസംയോജിപ്പിച്ചിരിക്കുന്നുവ്രതം വിഷമമാവുകയും ഉപദ്രവം വരുത്തുകയും ചെയ്യുന്നവരുംശരീ അത്തിലെ ഇളവ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവരും വ്രതമെടുക്കുന്നപക്ഷംപൊങ്ങച്ചവും പ്രകടനപരതയും പിടി കൂടുമെന്ന് ശങ്കയുള്ളവരുംനോമ്പുപേക്ഷിക്കുന്നതാണുത്തമംഇതൊന്നുമി ല്ലാത്ത പക്ഷം വ്രതാനുഷ്‌ഠാനം തന്നെയാണ്പുണ്യകരം.”


ജാബിറുബ്നു അബ്‌ദില്ല(പ്രസ്‌താവിക്കുന്നു: മക്കാവിജയത്തിൻറെ വർഷത്തിൽറസൂൽ('സ്വമക്കയിലേക്കു പുറപ്പെട്ടുഅങ്ങനെ കുർറാഉൽ ഗമീം എന്നസ്‌ഥലത്തെത്തുവോളം തിരുമേനി ( )നോമ്പെടുത്തുഅവിടുത്തോടൊപ്പം ജനങ്ങളുംനോമ്പെടുത്തു. (അങ്ങനെയിരിക്കെ  നങ്ങൾക്ക് നോമ്പ് വളരെക്ലേശകരമായിരിക്കുന്നുവെന്നും അവിടുന്ന് എന്താണ് ചെയ്യുന്നതെന്ന് അവർനോക്കിക്കൊണ്ടിരിക്കുകയാണെന്നും ആരോ തിരുമേനി ( )യോട് പറഞ്ഞു.) അപ്പോൾഅവിടുന്ന് ഒരു കോപ്പ വെള്ളം കൊണ്ടുവരാൻ പറ ഞ്ഞുഎന്നിട്ട് ജനങ്ങളെല്ലാം കാണുന്നവിധം അവിടുന്നത് കുടിച്ചു. (അനന്തരം ചിലർ നോമ്പ് മുറിക്കുകയും ചിലർ നോമ്പ്തുടരുകയും ചെയ്‌തു.) ചിലർ നോബ് തുടരുന്ന വിവരം തിരുമേനി ( )അറിഞ്ഞപ്പോൾഅവിടുന്ന് പറഞ്ഞുഅവരാണ് ധിക്കാരം പ്രവർത്തിച്ചവർഅവരാണ് ധിക്കാരംപ്രവർത്തിച്ചവർ.” (മുസ്‌ലിംയാത്രക്കാരൻ രാത്രിയിൽ നോമ്പെടുക്കണമെന്ന് കരുതുകയുംനോമ്പിൽ പ്രവേശിക്കുകയും ചെയ്ത‌ശേഷം വേണമെങ്കിൽ പകൽ സമയത്ത് നോമ്പ് മുറിക്കാവുന്നതാണെന്ന് ഉപര്യുക്‌ത സംഭവം വ്യക്ത്‌തമാക്കുന്നു.

മുഹമ്മദുബ്‌നു കഅബിൽ നിന്നുള്ള മറ്റൊരു നിവേദനം കാണുകഞാൻ ഒരു റമദാനിൽഅനസുബ്‌നു മാലികിന്റെ അടുത്തുചെന്നുഅപ്പോൾ അദ്ദേഹം ഒരുയാത്രക്കൊരുങ്ങുകയായിരുന്നുഅദ്ദേഹത്തിന് വേണ്ടി വാഹനം ഒരുക്കിനിർത്തുകയുംഅദ്ദേഹം വസ്ത്രം മാറ്റുകയും ചെയ്ത‌ിരുന്നുഅനന്തരം അദ്ദേഹം ആഹാരംകൊണ്ടുവരാൻ പറഞ്ഞുഅത് കഴിച്ചുഅപ്പോൾ 'ഇത് നബിചര്യയാണോഎന്ന്ഞാനന്വേഷിച്ചു. 'അതെനബിചര്യ തന്നെഎന്ന് പറഞ്ഞ ശേഷം അദ്ദേഹം വാഹനത്തിൽകയറി." (തുർമുദി)

സ്‌ഥിരവാസിയായ ഒരാൾ നോമ്പെടുക്കാൻ കരുതിയ ശേഷം പകൽ സമയത്ത് യാത്രപുറപ്പെടുന്ന പക്ഷം അയാൾക്ക് നോമ്പുമുറിക്കാമെന്ന് 

സംഭവം തെളിയിക്കുന്നുനോമ്പുപേക്ഷിക്കൽ അനുവദനീയമായ യാത്രയ്ക്ക് കൃത്യമായദൂരം നിർണയിച്ചിട്ടില്ലഇമാം ഇബ്‌നുൽക്വയ്യിം ( )പറയുന്നത് കാണുക: നോമ്പ്ഉപേക്ഷിക്കാവുന്ന യാത്രയുടെ ദൂരപരിധി പ്രവാചകചര്യയിൽ നിശ്ചയി ക്കപ്പെട്ടിട്ടില്ലദൂരംനിർണയിക്കുന്ന വിഷയത്തിൽ ഒരു ഹദീഥും സ്‌ഥിരപ്പെട്ടിട്ടി ല്ല." ('സാദുൽമ/ആദ് 2: 55)


നോറ്റുവീട്ടൽ നിർബന്ധമായവർ


ഋതുമതിയും പ്രസവരക്തക്കാരിയും നോമ്പുപേക്ഷിക്കൽ നിർബന്ധ മാണ്അവർനോമ്പെടുക്കുന്നത് 'ഹറാമാണെന്ന കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർഏകോപിച്ചിരിക്കുന്നുഅവർ നോമ്പ് നോല്‌ല്ക്കുന്ന പക്ഷം അത് സാധുവാകയില്ലതങ്ങൾക്ക് നഷ്‌ടപ്പെട്ടത് അവർ പിന്നീട് നോറ്റുവീട്ടണം. ആഇശ(നിവേദനംറസൂലി(സ്വ)ന്റെ കാലത്ത് ഞങ്ങൾ ഋതുമതികളാകു മ്പോൾ നോമ്പ് പിന്നീട് നോറ്റുവീട്ടാൻഞങ്ങളോട് ആജ്‌ഞാപിക്കുമായിരുന്നുനമസ്കാരം “ക്വദാവീട്ടാൻ ഞങ്ങളോട്കല്പിക്കാറുണ്ടായിരുന്നില്ല.


നോമ്പിന്റെ മര്യാദകൾ


നോമ്പനുഷ്ഠിക്കുന്നവർ ഇനി പറയുന്ന മര്യാദകൾ പാലിക്കുന്നത് സുന്നത്താകുന്നു.


🌹അത്താഴം


അനസ്(നിവേദനം: റസൂൽ(സ്വപറഞ്ഞു: “നിങ്ങൾ അത്താഴം 

കഴിക്കുകനിശ്ചയമായും അത്താ 

ഴത്തിൽ അനുഗ്രഹമുണ്ട്.” (ബുഖാരിമുസ്ലിം)

നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവർ അത്താഴം കഴിക്കുന്നത് സുന്ന ത്താണെന്ന് മേൽഹദീഥ് വ്യക്‌തമാക്കുന്നുഅതുപേക്ഷിക്കുന്നത് കുറ്റമല്ലഅത്താഴം നോമ്പുകാരന്ശക്‌തിയും ഉന്മേഷവും നല്‌കുന്നതിനാൽ അതിനെ അനുഗ്രഹമെന്ന്വിശേഷിപ്പിച്ചിരിക്കുന്നു.

അബൂസഈദ്(നിവേദനം: റസൂൽ(സ്വപറഞ്ഞു: “അത്താഴം 

ഒരനുഗ്രഹമാകുന്നുഅതിനാൽ ഒരു 

ഇറക്ക് വെള്ളം 

ഇറക്കിക്കൊണ്ടാണെങ്കിലും നിങ്ങൾ 

ഇത് ഉപേക്ഷിക്കാതിരിക്കുകഎന്തു 

കൊണ്ടെന്നാൽ അത്താഴം 

കഴിക്കുന്നവർക്ക് അല്ലാഹുവിന്റെ 

കാരുണ്യവും മലക്കുകളുടെ 

പ്രാർഥനയും ഉണ്ടാകുന്നതാണ്.” 

(അഹ്മദ്)

അത്താഴം കഴിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ സമയം രാത്രിയുടെ അന്ത്യയാമമാണ്സദുബ്നു‌ ഥാബിത്(നിവേദനം: അദ്ദേഹം പറഞ്ഞു: “ഞങ്ങൾ റസൂലി(സ്വ)നോടൊപ്പംഅത്താഴം കഴിച്ചുപിന്നീട് നമസ്ക്കരിക്കാൻ എഴുന്നേറ്റുഞാൻ ചോദിച്ചു: 'അവരണ്ടിനുമിടക്ക് എത്ര സമ യമുണ്ടായിരുന്നു?' അദ്ദേഹം പറഞ്ഞു: “അമ്പത് ആയത്ത് ഓതുന്നസമയം.” (ബുഖാരിമുസ്‌ലിം)


🌹സംശയമുണ്ടായാൽ


ഒരാൾക്ക് പ്രഭാതോദയത്തെക്കുറിച്ച് സംശയമുണ്ടായാൽ ഉറപ്പാകുന്നത് വരെ തിന്നുകയുംകുടിക്കുകയും ചെയ്യാവുന്നതാണ്സംശയം തോന്നിയതി നാൽ മാത്രം ആഹാരപാനീയങ്ങൾവെടിയേണ്ടതില്ലകൂർആൻ പറയുന്നത് കാണുക: പ്രഭാതത്തിന്റെ 

വെള്ളനൂൽ രാത്രിയുടെ 

കറുത്തനൂലിൽ നിന്ന് നിങ്ങൾക്ക് 

വേർതിരിഞ്ഞ് കാണാറാകുന്നതുവരെ 

നിങ്ങൾ തിന്നുകയും കുടിക്കുകയും 

ചെയ്‌തുകൊള്ളുക." (അൽബക്വറ: 187)

പ്രഭാതോദയം സ്പഷ്ടമാകുമ്പോൾ മാത്രമാണ് തീറ്റയും കുടിയും നിറുത്തൽ ചെയ്യേണ്ടസമയമെന്ന് 'ക്യൂർആൻ വ്യക്‌തമാക്കുന്നുഇമാം നവവിപറയുന്നു: പ്രഭാതം ഉദിച്ചുവോ എന്ന്സംശയം തോന്നിയ ആൾ ആഹാരം കഴിക്കുന്നത് അനുവദനീയമാണെന്ന വിഷയത്തിൽഇമാം ശാഫി ഈയുടെ ശിഷ്യന്മാർ ഏകോപിച്ചിട്ടുണ്ട്.” ('ഫി'ക്‌ഹുസ്സുന്ന: 404)


🕒സമയമായാൽ🕖


സൂര്യാസ്തമയം ഉറപ്പായാൽ ഉടൻ നോമ്പ് മുറിക്കൽ സുന്നത്താകുന്നുബുഖാരിയും മുസ്ലിമുംറിപ്പോർട്ട് ചെയ്യുന്നുനബിസ്വപറഞ്ഞു:

🕖നോമ്പ് തുറക്കുവാൻ 

ധൃതികാണിക്കുന്ന കാലത്തോളം 

ജനങ്ങൾ നന്മയിലായിരിക്കും.'🕖

അനസ്(പ്രസ്താവിക്കുന്നു:🌹 നമസ്കരിക്കുന്നതിന് മുമ്പായി ഏതാനും പഴുത്തഈത്തപ്പഴം കൊണ്ട് നോമ്പി തുറക്കുക പതിവായിരുന്നുഅതില്ലെങ്കിൽ എതാനും ഉണങ്ങിയകാരക്ക കൊണ്ട്അതുമല്ലെങ്കിൽ തിരുമേനി ഏതാനും ഇറക്ക് വെള്ളം കൂടി ക്കും.” (അബൂദാവൂദ്തുർമുദി)


🤲പ്രാർഥന🤲


നബി(സ്വനോമ്പ് തുറന്നാൽ താഴെ പറയുന്ന പ്രാർഥന ചൊല്ലാറുണ്ടാ യിരുന്നുവെന്ന്സ്ഥഥിരപ്പെട്ടിട്ടുണ്ട് 

🤲"ദാഹം ശമിച്ചുഞരമ്പുകൾ നനഞ്ഞുഅല്ലാഹു ഇഛിച്ചെങ്കിൽ പ്രതിഫലംസ്‌ഥിരപ്പെടുകയും ചെയ്‌തു."🤲 (രാവകുതി‌നിഅബൂദാവൂദ്നസാഈഇബ്നുമാജറിപ്പോർട്ട് ചെയ്‌ത് നോമ്പുകാരൻ പ്രാർഥനയെപ്പറ്റി പറയുന്ന ഹദീഥ് ദുർബലമാണ്. 'ഹദീഥ്ഇപ്രകാരമാണ്അംറുബ്‌നുൽ  സ്വ നിവേദനം ചെയ്യുന്നു:

നോമ്പുകാരന്താൻ നോമ്പു തുറക്കുന്ന സന്ദർഭത്തിൽ തിരസ്‌കരിക്കപ്പെടാത്ത ഒരുപ്രാർഥനയുണ്ട്."

🤲അല്ലാഹുവേഎല്ലാറ്റിനും വിശാലമായ നിൻറെ കാരുണ്യത്താൽ എനിക്ക് നീ പൊറുത്ത്തരേണമേ എന്ന് ഞാൻ നിന്നോട് പ്രാർഥിക്കുന്നു."🤲 (ഇബ്നുമാജ ഹദീഥ്ദുർബലമാണെന്ന് നാ സ്വിറുദ്ദീൻ അൽബാനി തന്റെ 

 ഫു സുനനി ഇബ്‌നുമാജപേജ് 135ലും 'ഇർവാളൽ ഗലീൽപേജ് 41ലുംവ്യക്തമാക്കിയിരിക്കുന്നു.

നോമ്പ് തുറന്നാൽ നബി(സ്വതാഴെ പറയുന്നതുപ്രകാരം പറയാറുണ്ടാ യിരുന്നുവെന്ന് മുആദുബ്‌നു സഹറത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

🤲അല്ലാഹുവേഞാൻ നിനക്കുവേണ്ടി 

നോമ്പനുഷ്‌ഠിച്ചുനിൻറെ ആഹാരം 

കൊണ്ടു തന്നെ ഞാൻ നോമ്പ് 

തുറക്കുകയും ചെയ്‌തു." 🤲(അബൂദാവൂദ്)





🤲പ്രാർഥന🤲


നബി (സ്വനോമ്പ് തുറന്നാൽ താഴെ പറയുന്ന പ്രാർഥന ചൊല്ലാറുണ്ടാ യിരുന്നുവെന്ന്സ്‌ഥിരപ്പെട്ടിട്ടുണ്ട്ذهب الظما وابتلت العروق وثبت الأجر ان شاء الله تعالى الدارقطنی، ابوداود.


النسائي


ദാഹം ശമിച്ചുഞരമ്പുകൾ നനഞ്ഞുഅല്ലാഹു ഇഛിച്ചെങ്കിൽ പ്രതിഫലം സ്‌ഥിരപ്പെടുകയുംചെയ്‌തു" (ദാറഖു'തിനിഅബൂദാവൂദ്നസാഈ


🌹ശ്രേഷ്ഠതയും മഹത്വവും :🌹

നോമ്പ് തുറക്കുമ്പോഴുള്ള ഏഴ് സുന്നത്തുകൾ


 1. നോമ്പ് തുറക്കാൻ ധൃതി കാണിക്കുകസൂര്യനസ്തമിച്ചാൽ (സമയമായാൽഉടനെനോമ്പ് തുറക്കുക (ബാങ്ക് കേട്ടാലും ഇല്ലെങ്കിലും). 


 സഹ്ൽ(വിൽ നിന്ന് നിവേദനംനബി (പറഞ്ഞു: "സമയമായാൽ ബദ്ധപ്പെട്ട് നോമ്പ്മുറിക്കുമ്പോഴെല്ലാം ജനങ്ങൾ ക്ഷേമത്തിലായിരിക്കും". (മുത്തഫഖുൻ അലൈഹി


 2. 'ബിസ്മില്ലാഹ്എന്ന് ചൊല്ലി ഭക്ഷിക്കുകഉമറുബ്നു അബീസലമ(യോട് (ഭക്ഷണംകഴിക്കുമ്പോൾനബി(പറഞ്ഞു: "കുട്ടീഅല്ലാഹുവിന്റെ നാമം ഉച്ചരിക്കുക(ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുകപാത്രത്തിന്റെ നിന്നിലേക്ക്അടുത്തഭാഗത്തുനിന്ന് തിന്നുക". (ബുഖാരി : 5376) 


 3. ക്രമം പാലിക്കുകറുത്തബ് (ഈത്തപ്പഴംകൊണ്ട് അല്ലെങ്കിൽ കാരക്ക കൊണ്ട് അതുംഅല്ലെങ്കിൽ ഒരിറക്ക് വെള്ളം കൊണ്ട്സൽമാൻ(വിൽ നിന്ന് നിവേദനംനബി (പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ്തുറക്കട്ടെഇനി അത് കിട്ടിയില്ലെങ്കിൽ വെള്ളംകൊണ്ട് തുറക്കട്ടെനിശ്ചയം അത്ശുദ്ധിയാക്കുന്നതാണ്". (അബൂദാവൂദ്തിർമുദി


 4. വലത് കൈ കൊണ്ട് കുടിക്കുകഉമർ(വിൽ നിന്ന്‌ നിവേദനംഅല്ലാഹുവിന്റെ റസൂൽ(പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട്ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെനിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട്കുടിക്കുകയും ചെയ്യുന്നത്". (മുസ്‌ലിം : 2020) 


 5. ബാങ്കിന് ഉത്തരം കൊടുക്കണംഅബൂസഈദ്()വിൽ നിന്ന്നബി (പറഞ്ഞുനിങ്ങൾ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ ബാങ്ക് കൊടുക്കുന്നവൻ പറയുന്നത് പോലെനിങ്ങളും പറയുക. (ബുഖാരിമുസ്‌ലിം


 6. ഭക്ഷണത്തിന് ശേഷം  الحمد لله ചൊല്ലണംഅനസ് ബ്നു മാലിക്(നിവേദനംനബി(പറഞ്ഞു: 'വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താൽ അതിന്റെ പേരിൽഅല്ലാഹുവിനെ സ്തുതിക്കുന്ന ദാസനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കും'. (മുസ്‌ലിം: 2734) 


 7. നോമ്പ് തുറന്നതിനു ശേഷമുള്ള പ്രാർത്ഥന ചൊല്ലുകذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَالْأَجْرُ إِنْ شَاءَ اللَّهُ ദാഹം ശമിച്ചുഞരമ്പുകൾ കുളിർത്തുഅല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലംഉറപ്പായി. (അബൂദാവൂദ്:2357) 



ഇബ്നുമാജ റിപ്പോർട്ട് ചെയ്‌ത നോമ്പുകാരൻറെ പ്രാർഥനയെപ്പറ്റി പറയുന്ന ഹദീഥ്ദുർബലമാണ്. 'ഹദീഥ് ഇപ്രകാരമാണ്അംറുബ്നുൽ  സ്വനിവേദനം ചെയ്യുന്നു:


إن للصائم عند فطره دعوة ما ترد


നോമ്പുകാരന്താൻ നോമ്പു തുറക്കുന്ന സന്ദർഭത്തിൽ തിരസ്ക്‌കരിക്കപ്പെടാത്ത ഒരുപ്രാർഥനയുണ്ട്.


اللهم اني اسألك برحمتك التي وسعت كل شيئ ان تغفر لي (ابن ماجه)


അല്ലാഹുവേഎല്ലാറ്റിനും വിശാലമായ നിൻ്റെ കാരുണ്യത്താൽ എനിക്ക് നീ പൊറുത്ത്തരേണമേ എന്ന് ഞാൻ നിന്നോട് പ്രാർഥിക്കുന്നു." (ഇബ്നുമാജ)

 ഹദീഥ് ദുർബലമാണെന്ന് നാസ്വിറുദ്ദീൻ അൽബാനി തന്റെ ദഈഫു സുനനിഇബ്നു‌മാജപേജ് 135ലും 'ഇർവാളൽ ഗലീൽപേജ് 41ലും വ്യക്തമാക്കിയിരിക്കുന്നു.


നോമ്പ് തുറന്നാൽ നബി(സ്വതാഴെ പറയുന്നതുപ്രകാരം പറയാറുണ്ടാ യിരുന്നുവെന്ന്മുആദുബ്‌നു സഹറത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


اللهم لك صمت وعلى رزقك افطرت


അല്ലാഹുവേഞാൻ നിനക്കുവേണ്ടി നോമ്പനുഷ്‌ഠിച്ചുനിൻറെ ആഹാരം കൊണ്ടു തന്നെഞാൻ നോമ്പ് തുറക്കുകയും ചെയ്‌തു." (അബൂദാവൂദ്)


മുആദുബ്നു സഹ്റത്ത് നബി(സ്വ)യെ കണ്ടിട്ടില്ലഅതുകൊണ്ട് റിപ്പോർട്ട് മുർസലാണ്റിപ്പോർട്ട് ദുർബലമാണെന്ന് നാസ്വിറുദ്ദീൻ അൽ ബാനി തന്റെ 'ഇർവാളൽ ഗലീൽഎന്നഗ്രന്ഥത്തിൻറെ 4-ാം വാള്യം പേജ് 3 വ്യക്തമാക്കിയിരിക്കുന്നു.


അനാവശ്യങ്ങൾ വർജിക്കൽ


നോമ്പിന്റെ വിശുദ്ധമായ താല്‌പര്യങ്ങൾക്ക് ക്ഷതമേല്പിക്കുന്ന എല്ലാ കാര്യങ്ങളുംവർജിക്കേണ്ടതാണ്നോമ്പിൻറെ ലക്ഷ്യം 'തകിവ'യാർജിക്കലാണ്അബൂഹുറയ്റ(നിവേദനം:

നബി(സ്വപറഞ്ഞു: "ആഹാരപാനീയങ്ങൾ വർജിക്കൽ മാത്രമല്ല നോമ്പ്വ്യർഥവുംക്ലേഛവുമായ വാക്കുകൾ വർജിക്കലാണ് നോമ്പ്നിന്നെ ആരെങ്കി ലും ചീത്തപറയുകയോനിന്നോട് അവിവേകം കാണിക്കുകയോ ചെയ്താൽ ഞാൻ നോമ്പുകാരനാണ്ഞാൻനോമ്പുകാരനാണ് എന്ന് അവനോട് പറയുക.”


ദന്തശുദ്ധി വരുത്തൽ


നോമ്പുള്ളപ്പോൾ 'മിസ്‌വാക്ക്കൊണ്ടും മറ്റും പല്ലുതേക്കൽ പകലിൽ ഏത് സമയത്തുംനല്ലതാണ്പകലിൻറെ ആദ്യവും അന്ത്യവും തമ്മിൽ ഇതിൽ വ്യത്യാസമില്ലവിഷയത്തിൽ പ്രത്യേക വിലക്ക് നബി(സ്വ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലശൈഖുൽഇസ്‌ലാം ഇബ്‌നുതൈമിയ്യ(പറയുന്നു: “റമദാനിൽ ഉച്ചയ്ക്ക് ശേഷം 'മിസ്‌വാക്ക് ചെയ്യൽകറാഹത്താണെന്നതിന് യാ തൊരു തെളിവുമില്ല." ('ഫതാവാ വാ: 25 പേ: 266)


ദാനധർമങ്ങളും '/കുർആൻപാരായണവും


കുർആൻ അവതരിച്ച മാസമാണ് റമദാൻവ്രതാനുഷ്‌ഠാനത്തിന്  മാസംതെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവിശുദ്ധ 'കുർആനിന്റെ അവതരണാ ഘോഷക്കാലംകൂടിയാണ് റമദാൻറമദാൻ മാസത്തിൽ ക്യുർആനുമായുള്ള ബന്ധം കൂടുതൽദൃഢപ്പെടുത്തേണ്ടതാണ്ഇബ്‌നു അബ്ബാസ് നിവേദനം:

നബി(സ്വമറ്റെല്ലാവരെക്കാളും വലിയ ഉദാരമതിയായിരുന്നുഎന്നാൽ റദാനിൽ നബി()യും ജിബ്രീലും തമ്മിൽ കൂടിക്കാഴ്ചയുണ്ടാവുമ്പോഴാണ് തിരു മേനി ( )ഏറ്റവും കൂടുതൽദാനധർമങ്ങൾ ചെയ്‌തിരുന്നത്റമദാനിലെ എല്ലാ രാത്രിയിലും ജിബ്‌രീൽ വന്നുതിരുമേനിയെ കാണുകയും 'കുർആൻ ഓതിച്ചു പാഠം നോക്കുകയും ചെയ്തിരുന്നുസത്യമായും അന്ന് തിരുമേനി ( )നന്മയുടെ കാര്യത്തിൽതടസ്സമില്ലാതെ അഴിച്ചുവിട്ടകാറ്റിനേക്കാൾ ഉദാരമതിയായിരുന്നു." (ബുഖാരി)


അവസാന പത്തിൽ


റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ കൂടുതൽ പുണ്യകര ങ്ങളാണ്ആഇശ(നിവേദനം: റമദാനിലെ അവസാനത്തെ പത്ത് ദിവസം വന്നാൽ തിരുമേനി (ആരാധനകൊണ്ട്രാത്രി സജീവമാക്കുകയും വീട്ടുകാരെ (നമസ്‌കാരത്തിനായിവിളിച്ചുണർത്തുകയും "അര മുറുക്കിതയ്യാറെടുക്കുകയും ചെയ്‌തിരുന്നു.” (ബുഖാരിമുസ്‌ലിം)







Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹