60 മുംതഹിനഃ ( പരീക്ഷിക്കപ്പെടേണ്ടവൾ ) മദീനായിൽ അവതരിച്ചത് - അവതരണ ക്രമം 91 വചനങ്ങൾ 13 - വിഭാഗം ( റുകുഅ് ) 2 ഈ സൂറത്തിനു ' മുംതഹനഃ ' എന്നും ' ഇംതിഹാൻ ' എന്നും പേരുകളുണ്ട് . ഉള്ളടക്കം നബി ( സ ) മക്കാവിജയ യാത്രക്ക് ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് ) റ ) എന്നുപേരുള്ള ഒരു സ്വഹാബി മക്കഃയിലേക്ക് പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യകത്ത് ഖുറൈശികള്‍ക്ക് കൊടുത്തയച്ചു . റസൂൽ ( സ ) അങ്ങോട്ടു വരുന്നുണ്ട് , സൂക്ഷിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം . നബി ( സ ) ക്ക് ഇത് വഹ്‌യ് മൂലം അറിവായി . ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്നതാണ് ആദ്യ വചനങ്ങളിൽ പറയുന്നത് ... 4- ആം വചനത്തിൽ ഇബ്രാഹിം ( ആ ) പിതാവിനു പാപമോചനം തേടിയതിൽ മാതൃകയില്ല എന്ന...
Posts
സൂറ മുഹമ്മദ് : അവതരണചരിത്രപശ്ചാത്തലം
- Get link
- X
- Other Apps
സൂറ മുഹമ്മദ് : അവതരണചരിത്രപശ്ചാത്തലം അവതരണം:മദീനയില്‍ അവതരണ ക്രമം:95 സൂക്തങ്ങള്‍:38 ഖണ്ഡികകള്‍:4 നാമം രണ്ടാം സൂക്തത്തിലെ وَآمَنُوا بِمَا نُزِّل عَلَى مُحَمَّدٍ എന്ന വാക്യത്തില്‍നിന്നുള്ളതാണ് ഈ നാമം. പ്രവാചകവര്യന്റെ മഹനീയ നാമം ഉള്ള സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം. ഇരുപതാം സൂക്തത്തിലെ وَذُكِرَ فِيهَا الْقِتَال എന്ന വാക്യത്തെ ആസ്പദമാക്കി ഈ സൂറ 'ഖിതാല്‍' എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട്. അവതരണകാലം ഹിജ്‌റാനന്തരം മദീനയില്‍ മുസ്‌ലിംകള്‍ക്ക് യുദ്ധാനുമതി ലഭിച്ചശേഷം പ്രായോഗികതലത്തില്‍ യുദ്ധം ആരംഭിച്ചുകഴിഞ്ഞിട്ടില്ലാത്ത കാലത്താണ് ഈ സൂറ അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നുണ്ട്. അതിന്റെ വിശദമായ തെളിവുകള്‍ 8-ആം (47:8) നമ്പര്‍ വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്. ചരിത്രപശ്ചാത്തലം അറേബ്യയില്‍ പൊതുവില്‍--മക്കയില്‍ വിശേഷിച്ചും--മുസ്‌ലിംകള്‍ എല്ലാവിധ അക്രമമര്‍ദനങ്ങള്‍ക്കും ഉന്നമായിത്തീരുകയും അവരുടെ ജീവിതം ഇടുങ്ങിപ്പോവുകയും ചെയ്ത സ്ഥിതിവിശേഷത്തിലാണ് ഈ സൂറ അവതരിച്ചത്. മുസ്‌ലിംകള്‍ നാനാദിക്കുകളില്‍നിന്നും വന്ന് മദീനയില്‍ ഒത്തുകൂടി. പക്ഷേ, ഖുറൈശി ധിക്...