60മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ

മദീനായിൽ അവതരിച്ചത് - 

അവതരണ ക്രമം91

വചനങ്ങൾ 13 - 

വിഭാഗം (റുകുഅ്) 2


 സൂറത്തിനു 'മുംതഹനഃഎന്നും 'ഇംതിഹാൻഎന്നും പേരുകളുണ്ട്.


ഉള്ളടക്കം 


നബി( )മക്കാവിജയ യാത്രക്ക് ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഹാത്വിബ് ))എന്നുപേരുള്ള ഒരു സ്വഹാബി മക്കഃയിലേക്ക് പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യകത്ത്ഖുറൈശികള്‍ക്ക് കൊടുത്തയച്ചുറസൂൽ( )അങ്ങോട്ടു വരുന്നുണ്ട്സൂക്ഷിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കംനബി( )ക്ക് ഇത് വഹ്‌യ്‌ മൂലംഅറിവായി സംഭവത്തെക്കുറിച്ച് വിവരിക്കുന്നതാണ് ആദ്യ വചനങ്ങളിൽ പറയുന്നത്...

4-ആം വചനത്തിൽ ഇബ്രാഹിം (പിതാവിനു പാപമോചനം തേടിയതിൽ മാതൃകയില്ലഎന്നറിയിക്കുന്നു. ......അതായത് അടുത്ത കുടുംബങ്ങളായിരുന്നാലുംഅവർനരകത്തിന്റെ ആൾക്കാരാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം മുശ് രി ക്കുകൾക്കുവേണ്ടിപാപമോചനം തേടുവാൻ പ്രവാചകന്നോ വിശ്വസിച്ചവർക്കോ പാടില്ലാത്തതാണ്ഇബ്റാഹീംഅദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്അയാളോട് അദ്ദേഹംചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ലഎന്നിട്ട്അയാൾഅല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോൾ അദ്ദേഹം അയാളിൽനിന്ന്ഒഴിഞ്ഞുമാറി....'

5-ആം വചനത്തിൽ അവിശ്വാസികളുടെ അക്രമത്തിൽ നിന്നും രക്ഷ ലഭിക്കാൻ ഇബ്രാഹിം( )നബി പ്രാർത്ഥിച്ച പ്രാർത്ഥനയെകുറിച്ച് പറയുന്നു. ...

  6-7ആം വചനത്തിൽ അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചുമുള്ള ഭയവുംഅന്നത്തെ ദിവസം അല്ലാഹുവിൽനിന്നുള്ള പ്രതിഫലവും രക്ഷയും ലഭിക്കണമെന്നആഗ്രഹവും ഉള്ളവർ മാത്രമേ പ്രസ്തുതമാതൃക സ്വീകരിക്കുവാൻ തയ്യാറുണ്ടാവുകയുള്ളൂഅങ്ങനെയുള്ളവർ അത് സ്വീകരിച്ചുകൊള്ളട്ടെസ്വീകരിക്കുവാൻതയ്യാറില്ലാത്തവരെക്കൊണ്ട് അല്ലാഹുവിന് യാതൊരു ദോഷവും ബാധിക്കുവാനില്ലഅതിന്റെഭവിഷ്യത്ത് അവർക്കുതന്നെയാണ് അനുഭവപ്പെടുക. .  വചനം സ്വഹാബികളുടെഹൃദയത്തിൽ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നു.. അബൂബക്കർ (ന്റെ മകൾഅസ്മാഉ്‌ ()ന്റെ വീട്ടിൽ അവരുടെ അവിശ്വാസിയായ മാതാവ് - -അവർക്ക് ചിലസമ്മാനങ്ങളുമായി വന്നപ്പോൾ അവർ മാതാവിനെ സ്വീകരിക്കുകയുണ്ടായില്ലമാതാവിനെസ്വീകരിച്ചുകൊള്ളുവാൻ നബി ( )ഉപദേശിച്ചതിനുശേഷമേ അവർ സ്വീകരിച്ചുള്ളൂ.

8-9യുദ്ധത്തിനും ബഹിഷ്കരണത്തിനും ഒരുക്കമുള്ളവരോടു സ്നേഹബന്ധം പാടില്ലഅല്ലാത്തവരോട് വിരോധവുമില്ല.. എന്നതിനെക്കുറിച്ച് പറയുന്നു..

10-11ആം വചനത്തിൽ പറയുന്നു സ്ത്രീകൾ ഹിജ്റ വന്നാൽ അവരെപരീക്ഷിക്കേണ്ടതുണ്ട്.എന്നും അവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യാൻപാടില്ല.എന്നും സൂചിപ്പിക്കുന്നു. ....മക്കയിൽ നിന്നും ഇസ്ലാമിൽ വിശ്വസിച്ചിരുന്നഅബലരായ ചില ആളുകളെ നബി( വ്യവസ്ഥയനുസരിച്ച്‌ മടക്കി അയക്കുകയുംവേണ്ടിവന്നുഇതുപോലെ , വിശ്വസിച്ചിരുന്ന ചില സ്ത്രീകളും ഹിജ്രക്ക്‌ഒരുങ്ങിവരുകയുണ്ടായിഅവരേയും തിരിച്ചുതരണമെന്ന് ഖുറൈശികൾ വാദിച്ചുസന്ധിനിശ്ചയങ്ങൾ പുരുഷന്മാരെ മാത്രം ബാധിക്കുന്നതാണെന്നും സ്ത്രീകളെപ്പറ്റി അതിൽഒന്നും വ്യ‌വസ്ഥവെച്ചിട്ടില്ലെന്നും നബി(മറുപടികൊടുത്തുഇങ്ങിനെയുള്ള സ്ത്രീകളുടെവിഷയത്തിലാണ്‌  10-ആം വചനം അവതരിച്ചത്‌. 1) അവിശ്വാസികളുടെപക്ഷത്ത്‌ നിന്ന്വല്ല സ്ത്രീകളും തങ്ങൾ സത്യവിശ്വാസിനികളാണെന്ന് പറഞ്ഞുകൊണ്ട്‌ മുസ്ലിംകളുടെഅടുക്കൽ അഭയാർത്ഥികളായി വന്നാൽ , അവരുടെ വാദം ശരിയാണെന്ന് ഉറപ്പ്‌വരുത്തുവാനായി അവരെ പരീക്ഷിക്കേണ്ടതുണ്ട്‌. 2) അങ്ങിനെപരീക്ഷണത്തിൽനിന്ന്അവർ യഥാർത്ഥ വിശ്വാസിനികളാണെന്ന് ബോദ്ധ്യം വന്നു കഴിഞ്ഞാൽ , അവരെപ്പിന്നെഅവിശ്വാസികളായ ഭർത്താക്കളുടേയോ നാട്ടുകാരുടേയോ അടുക്കലേക്ക് മടക്കിഅയക്കുവാൻ പാടില്ലഇരുകൂട്ടരും വിശ്വാസത്തിൽ പരസ്പര വിരുദ്ധരായതുകൊണ്ട്‌ എനിഅവർക്ക്‌ യോജിച്ചു പോകുവാൻ നിവൃത്തിയില്ല. (3) സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളുംഅവിശ്വാസികളായ പുരുഷന്മാരും തമ്മിൽ വിവാഹബന്ധം പാടില്ല. (4) സ്ത്രീമുസ്ലിമായിത്തീരുകയുംപുരുഷൻ അവിശ്വാസത്തിൽ നിലകൊള്ളുകയുമാണെങ്കിൽ അവർതമ്മിലുള്ള വിവാഹബന്ധം വേർപെടും. (5) ഇതുപോലെത്തന്നെപുരുഷൻ സത്യവിശ്വാസംസ്വീകരിച്ചശേഷം സ്ത്രീ അവിശ്വാസത്തിൽ ഉറച്ചുനിന്നാലും വിവാഹബന്ധം തുടരുന്നതല്ലദുർബലപ്പെട്ടുപോകും. (6) സ്ത്രീ മുസ്ലിമായതുനിമിത്തം വിവാഹബന്ധംവേർപെട്ടുപോകുമ്പോൾ  സ്ത്രീയെ മുസ്ലിംകൾക്ക്‌ വിവാഹം ചെയ്യാവുന്നതാണ്‌ആയത്തിന്റെ അവതരണത്തോടുകൂടി ഇതെല്ലാം ഇസ്ലാമിന്റെ സ്ഥിരവും അംഗീകൃതവുമായനിയമങ്ങളായിത്തീർന്നു.7 മേൽപറഞ്ഞപ്രകാരം വിവാഹബന്ധം മുറിഞ്ഞുപോയ സ്ത്രീകളെമുസ്ലിംകൾ വിവാഹം ചെയ്യുമ്പോൾ  സ്ത്രീകൾക്ക്‌ അവരുടെ മഹ്‌ർ - മര്യാദയനുസരിച്ച്‌നൽകപ്പെടേണ്ടുന്ന വിവാഹമൂല്യംനൽകേണ്ടതാണ്‌. 8) മുൻവിവാഹങ്ങളിൽ സ്ത്രീകൾക്ക്‌ അവരുടെ ഭർത്താക്കൾ കൊടുത്തിരുന്ന മഹ്‌ർ മുസ്ലിംകൾക്ക്‌അവിശ്വാസികളുടെ ഭാഗത്ത്‌നിന്നുംഅവിശ്വാസികൾക്ക്‌ മുസ്ലിംകളുടെ ഭാഗത്ത്നിന്നുംതിരിച്ച്‌ വാങ്ങാവുന്നതാണ്‌ ഇനത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന്‌ നൽകപ്പെടേണ്ടുന്നസംഖ്യക്ക്‌ 'ഗനീമത്ത്‌മുതലായ പൊതുനിധിയിൽനിന്ന് ഇമാം (ഭരണനേതാവ്‌പരിഹാരംഉണ്ടാക്കേണ്ടതാണ്...

12-ആം വചനത്തിൽ ഭാര്യമാർ അവിശ്വാസികളിലേക്കു പോയാൽ സ്ത്രീകളോട്ബൈഅത്തു. (പ്രതിജ്ഞ)വാങ്ങൽസ്ത്രീകൾ ബൈഅത്തിനു വരുമ്പോൾ അവരിൽ നിന്നുബൈഅത്തു വാങ്ങേണ്ടുന്ന രൂപം അല്ലാഹു  വചനത്തിൽ എടുത്തുകാട്ടുന്നുപെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമ്പ്രദായം ജാഹിലിയ്യാഅറബികൾക്കിടയിൽ ഉണ്ടായിരുന്നുവല്ലോഅതുപോലെ തന്നെഅന്യപുരുഷസ്പർശനത്തിൽ ജനിച്ച ജാരസന്താനങ്ങളെ സ്വഭർത്താക്കളുടെ സന്താനങ്ങളായുംഏതെങ്കിലും ഒരാളുടെ അവിഹിത കൂട്ടുകെട്ടിൽ ജനിച്ച കുട്ടികളെ സ്ത്രീ ഇഷ്ടപ്പെടുന്നമറ്റൊരാളുടേതായും നിശ്ചയിക്കുന്ന പതിവും അവർക്കിടയിൽ ഉണ്ടായിരുന്നുഇതെല്ലാംഉദ്ദേശിച്ചുകൊണ്ടാണ് സന്താനങ്ങളെ കൊല്ലുകയില്ലെന്നുംകൈകാലുകൾക്കിടയിൽ വെച്ച്കെട്ടിച്ചമക്കുന്ന കള്ളവാദം കൊണ്ടുവരികയില്ലെന്നും അവരുടെ ബൈഅത്തിൽഉൾപ്പെടുത്തിയിരിക്കുന്നത്


13-ആം വചനം അല്ലാഹു കോപിച്ചവരോടു സ്നേഹബന്ധം അരുത്. എന്നതിനെ കുറിച്ച്പറയുന്നു... അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രമായ എല്ലാ അവിശ്വാസികളുംആയിരിക്കാവുന്നതാകുന്നുഖുർആനിൽ യഹൂദികളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ചിലപ്രസ്താവനകളെ അടിസ്ഥാനമാക്കി യഹൂദികളാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ചിലർഅഭിപ്രായപ്പെടുന്നത്. അല്ലാഹുവിനറിയാം....

ഒന്നാമത്തെ അഭിപ്രായം അനുസരിച്ച് അവസാന വാക്യത്തിന്റെ സാരം  രണ്ടിലൊരുപ്രകാരമായിരിക്കും

(1)  അവിശ്വാസികൾ ഖബ്റിലുള്ളവരെ സംബന്ധിച്ച ആശ മുറിഞ്ഞിട്ടുള്ളതുപോലെപരലോകത്തെക്കുറിച്ചും ആശ മുറിഞ്ഞിട്ടുണ്ട്അതായതു മരിച്ചു മണ്ണടിഞ്ഞുപോയവരെതിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അവർക്കില്ലാത്തതുപോലെപരലോകത്തുവെച്ചു വല്ല ഗുണവുംലഭിക്കുമെന്ന പ്രതീക്ഷയും അവർക്കില്ലപരലോകത്തിലും മരണാനന്തര സംഭവങ്ങളിലുംഅവർക്കു വിശ്വാസമില്ലല്ലോ

(2) ഖബ്റുകളിലുള്ളവരെക്കുറിച്ചു അവിശ്വാസികൾ ആശ മുറിഞ്ഞവരാണെന്നതുപോലെയഹൂദികൾ പരലോകഗുണത്തിലും ആശ നഷ്ടപ്പെട്ടവരാണ്യഹൂദികൾ പരലോകത്തെനിഷേധിക്കുന്നവരല്ലെങ്കിലുംതങ്ങളുടെ തോന്നിയവാസങ്ങൾ നിമിത്തം തങ്ങൾക്കുരക്ഷയില്ലെന്നു അവർക്കുതന്നെ അറിയാം എന്നു താൽപര്യം.  വാക്യത്തിനു ഇങ്ങിനെയുംഅർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്: 'ഖബ്റിന്റെ ആൾക്കാരിൽപെട്ട അവിശ്വാസികൾനിരാശപ്പെട്ടതുപോലെ ജനത - അല്ലാഹു വിന്റെ കോപത്തിനു വിധേയരായ ജനത - പരലോകത്തെ സംബന്ധിച്ചു നിരാശപ്പെട്ടിട്ടുണ്ട്'. മരിച്ചു ഖബ്റുകളിൽകിടക്കുന്നസത്യവിശ്വാസികൾക്കു പരലോകത്തു നൻമ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരിക്കുമല്ലോഅതുപോലെ മരണപ്പെട്ട അവിശ്വാസികൾക്കു ഒരിക്കലും  പ്രതീക്ഷക്കു അവകാശമില്ലഎന്നു സാരം

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹