113 സൂറ ഫലഖ് പ്രസംഗ രൂപത്തിൽ അൽ ഫലഖ് 113 : 1 “ രക്ഷ നേടുവാനാകുന്ന ഒരേ വഴി : റബ്ബുല്‍ ഫലഖിലേക്കുള്ള അഭയം “ അഹ്‌മദ് ബില്ലാഹ് വസ്സലാതു വസ്സലാമു അലയ റസൂലില്ലാഹ് , അമ്മാബഅദ് ... قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ പറയുക : പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു .... അവതരണ പശ്ചാത്തലം : ഖുർആനിലെ ഏറ്റവും ശക്തമായ സംരക്ഷണ സൂറകളിൽ ഒന്നാണ് “ സൂറത് അൽ - ഫലഖ് ” ഇത് " മുഅവ്വിധതൈൻ " എന്നറിയപ്പെടുന്ന സംരക്ഷണ സൂറകളിൽ ഒന്നാണ് (113-114). പ്രവാചകൻ ( സ ) ഈ സൂറകൾ പ്രാത : സന്ധ്യയിലും ഉറങ്ങുന്നതിന് മുമ്പും ആവർത്തിക്കാറുണ്ടായിരുന്നു . സൂറയുടെ ആദി ഭാഗം തന്നെ നമ്മെ തീവ്രമായ ഒരു സന്ദേശത്തിലേക്ക് നയിക്കുന്നു “ അഭയം ...