Posts

Showing posts from January, 2023

ഒരു നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുംവിഷമാവസ്ഥ ദുരീകരിക്കാനുള്ള പ്രാര്‍ത്ഥനകള്ളും

  🤲ഒരു നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന🤲 🤲ഒരു നന്മക്ക്, കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാൽ പ്രാർത്ഥിക്കേണ്ടത്🤲 1പ്രാർത്ഥന : مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ഇത് ( ഈ അനുഗ്രഹം ) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല. *ശ്രേഷ്ഠതയും മഹത്വവും :* നബി(ﷺ) പറഞ്ഞു : "നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്‍റെ ധനത്തിലോ തന്‍റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ, അല്ലാഹുവിന്‍റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.) 2*പ്രാർത്ഥന :* بَارَك اللَّه فِيه , وَبَارَكَ اللَّهُ لَكَ *പരിഭാഷ :* അല്ലാഹുവിന്റെ അനുഗ്രഹം ആ നന്മയിൽ ഉണ്ടാവട്ടെ, അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും ഉണ്ടാവട്ടെ. 🌹ശ്രേഷ്ഠതയും മഹത്വവും 🌹 നബി(ﷺ) പറഞ്ഞു :“നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” അതുകൊണ്ട് എപ്പോഴും കണ്ണേറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക. (മുസ്ലിം ) 🤲ഒരു നന്മ ചെയ്തുതന്ന ആള്‍ക്ക് വേണ്ടിയുള്ള പ്രാ...

ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉള്ള പ്രാർത്ഥനകൾ

  🤲ഉറങ്ങാൻ കിടക്കുമ്പോഴുള്ള പ്രാർത്ഥനകൾ🤲 എന്നും ഉറങ്ങാൻ പോകുമ്പോൾ വുദൂഅ് എടുക്കുക. വിരിപ്പ് തട്ടി തുടക്കുക. സൂറ: അൽ ഇഖ്ലാസ്, അൽ ഫലഖ്, അന്നാസ് പാരായണം ചെയ്ത് കൈകളിൽ ഊതി ശരീരം മുഴുവനും തടവുക. (ഇപ്പറഞ്ഞ ക്രമത്തിൽ മൂ‌ന്ന്‌ പ്രാവശ്യം ആ‌വർ‌ത്തി‌ക്കു‌ക). *പ്രാർത്ഥന :* بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ اللَّـهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ مِن شَرِّ مَا خَلَقَ وَمِن شَرِّ غَاسِقٍ إِذَا وَقَبَ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ وَمِن شَرِّ حَاسِدٍ إِذَا حَسَدَ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ مَلِكِ النَّاسِ إِلَـٰهِ النَّاسِ مِن شَرِّ الْوَسْوَاسِ الْخَنَّاسِ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ مِنَ الْجِنَّةِ وَالنَّاسِ *പരിഭാഷ :* സൂറത്തുൽ ഇഖ്ലാസ് (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുട...

🌹റിയാദുസ്വാലിഹീൻ നിഷിദ്ധവും കറാഹത്തും ഖുർആനിലും ഹദീസിലും🌹

  🌹റിയാദുസ്വാലിഹീൻ നിഷിദ്ധവും കറാഹത്തും ഖുർആനിലും ഹദീസിലും🌹 പരദൂഷണം കേൾക്കൽ നിഷിദ്ധമാണ്. നിഷിദ്ധ കാര്യം കേൾക്കുമ്പോൾ അതിനെ പ്രതികരിക്കണം, കഴിയില്ലെങ്കിൽ അവിടെ നിന്ന് പിരിഞ്ഞു പോവണം അല്ലാഹു പറയുന്നു: ”ചീത്തവാക്കു കേട്ടാൽ അതിൽ നിന്നും അവർ പിന്തിരിയും”(ഖസ്വസ് :59) ”അനാവശ്യങ്ങളിൽ നിന്ന് പിന്തിരിയുന്നവരുമാണവർ”(മുഅ്മിനൂൻ 3) ചോദ്യം ചെയ്യപ്പെടുന്നതാണ്.”(ഇസ്‌റാഅ് 36) ”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കാൽ അവർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചുകളയുന്നപക്ഷം ഓർമ്മ വന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (അൻആം :68) 🌹അബൂ ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്നത് തടുത്താൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ മുഖത്തു നിന്നും നരകാഗ്നിയെ തടുക്കുന്നതാണ്. (തിർമുദി) 🌹 ഉത് ബാൻ ഇബ്‌നു മാലിക്‌(റ)വിൽ നിന്ന് നിവേദനം: വളരെ സുദീർഘമായൊരു ഹദീസിൽ ഇപ്രകാരം കാണാം. ഒരിക്കൽ പ്രവാചകൻ(സ) നമസ്‌കാരത്തിന് നിൽക്കുമ്പോൾ മാലിക് ബ്‌നു ദുഖ്‌സു...