ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉള്ള പ്രാർത്ഥനകൾ
🤲ഉറങ്ങാൻ കിടക്കുമ്പോഴുള്ള പ്രാർത്ഥനകൾ🤲
എന്നും ഉറങ്ങാൻ പോകുമ്പോൾ വുദൂഅ് എടുക്കുക. വിരിപ്പ് തട്ടി തുടക്കുക. സൂറ: അൽ ഇഖ്ലാസ്, അൽ ഫലഖ്, അന്നാസ് പാരായണം ചെയ്ത് കൈകളിൽ ഊതി ശരീരം മുഴുവനും തടവുക. (ഇപ്പറഞ്ഞ ക്രമത്തിൽ മൂന്ന് പ്രാവശ്യം ആവർത്തിക്കുക).
*പ്രാർത്ഥന :*
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ اللَّـهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ مِن شَرِّ مَا خَلَقَ وَمِن شَرِّ غَاسِقٍ إِذَا وَقَبَ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ وَمِن شَرِّ حَاسِدٍ إِذَا حَسَدَ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ مَلِكِ النَّاسِ إِلَـٰهِ النَّاسِ مِن شَرِّ الْوَسْوَاسِ الْخَنَّاسِ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ مِنَ الْجِنَّةِ وَالنَّاسِ
*പരിഭാഷ :*
സൂറത്തുൽ ഇഖ്ലാസ് (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. സൂറത്തുൽ ഫലഖ്: പറയുക : പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷതേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. സൂറത്തുന്നാസ് പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
ആഇശ(റ) യിൽനിന്ന് നിവേദനം; നബി(ﷺ) എല്ലാ രാത്രികളിലും വിരിപ്പിലേക്ക് ചെന്നാൽ ഇരു കൈപത്തികളും ചേർത്തുപിടിച്ച് 'ഖുൽഹുവല്ലാഹുഅഹദ്, ഖുൽഅഊദുബിറബ്ബിൽഫലഖ്, ഖുൽഅഊദുബിറബ്ബിന്നാസ്' എന്നിവ ഓതി അതിൽ ഊതും. എന്നിട്ട് ശരീരത്തിൽ എത്താവുന്ന ഭാഗത്തെല്ലാം ആ കൈകൾ കൊണ്ടു തടവും. തലയിൽനിന്ന് തുടങ്ങി മുഖം, ശരീരത്തിന്റെ മുൻഭാഗങ്ങളെല്ലാം തടവും. അങ്ങിനെ മൂന്നുതവണ ചെയ്യും. (ബുഖാരി: 5017) പ്രാർത്ഥിക്കുമ്പോൾ പിടിക്കുന്നതുപോലെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് അതിലേക്ക് ‘ഇഖ്‌ലാസ്വ്,’ ‘ഫലഖ്,’ ‘നാസ്’ എന്നീ സൂറത്തുകൾ പാരായണം ചെയ്യുകയും അതിനു ശേഷം ആ കൈകളിൽ ഊതി അവകൊണ്ട് ആദ്യം മുഖവും പിന്നെ തലയും, പിന്നെ ഇടത് കൈകൊണ്ട് വലതുകൈ മുഴുവനും, അതുപോലെ വലതുകൈകൊണ്ട് ഇടതുകൈയ്യും, പിന്നെ ഇരുകൈകളും എത്താവുന്നത്ര ശരീരം മുഴുവനും തടവുക. ആദ്യം കൈകളിൽ ഊതുകയും ശേഷം ഓതുകയും എന്നിട്ട് തടവുകയും ചെയ്യുന്ന രൂപവും ശരിതന്നെയാണ്. ഹദീസിന്റെ നേർക്കുനേരെയുള്ള അർത്ഥം അതാണ് കുറിക്കുന്നത്. എങ്കിലും പണ്ഡിതന്മാരിൽ പലരും ഓതിയശേഷം ഊതുക എന്ന രീതിക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. കാരണം മന്ത്രവുമായി ബന്ധപ്പെട്ടു വന്ന ഹദീസുകളിൽ കൂടുതലും ഈ രീതിയാണ് പറയുന്നത്. എന്നാൽ രണ്ടു രൂപവും ശരിയാണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ രണ്ടു രൂപവും ശരിയാണെന്ന് പറഞ്ഞവരുമുണ്ട്. അതുകൊണ്ട് ആ നിലപാടായിരിക്കും കൂടുതൽ സൂക്ഷ്‌മം. (അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ)
(ബുഖാരി )
2.ആയത്തുല്‍ കുര്‍സിയ്യ്
ഓതുക
*പ്രാർത്ഥന :*
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰت ِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
*പരിഭാഷ :*
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
ഉബയ്യ്(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: "അബുൽമുൻദിറേ! അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് നീ പഠിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സുപ്രധാനമായ സൂക്തം ഏതാണെന്ന് നിനക്ക് അറിയാമോ?" ഞാൻ പറഞ്ഞു: "അല്ലാഹു ലാ ഇലാഹ ഇല്ലല്ലാഹുവൽ ഹയ്യുൽ ഖയ്യും (ആയത്തുൽ കുർസിയ്യ്) ആണത്". അവിടുന്ന് എന്റെ നെഞ്ചിൽ തട്ടിയിട്ട് പറഞ്ഞു: “അബുൽ മുൻദിറേ! വിജ്ഞാനം നിനക്ക് മംഗളകരമായി ഭവിക്കട്ടെ".
(മുസ്‌ലിം 810)
3ആമനര്‍റസൂല്‍🤲
ഓതുക
*പ്രാർത്ഥന :*
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٍ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ
തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. (285) അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (2:286)
🌹ശ്രേഷ്ഠതയും മഹത്വവും :🌹
അബൂമസ്ഊദ്(റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്". (ബുഖാരി:5009)
4🤲ഉറങ്ങുന്നതിന് മുൻപ്🤲
*പ്രാർത്ഥന :*
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
അല്ലാഹുവേ! നിന്റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
عَنْ الْبَرَاءُ بْنُ عَازِبٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وَضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ ബറാഅ്‌ബ്‌നു ആസിബ് (റ) വിനോട് അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "താങ്കള്‍ (രാത്രി) കിടക്കുവാനായി വന്നാല്‍ നമസ്‌കാരത്തിന് വുദു ചെയ്യുന്നതു പോലെ വുദു ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക". (ബുഖാരി:247) നബി (ﷺ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ വലതുകൈ തന്റെ (വലത്) കവിളിനുതാഴെ വെച്ചിരുന്നു. (മുസ്‌ലിം) ഹുദൈഫത് ഇബ്‌നുല്‍ യമാനി(റ) വിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: നബി (ﷺ) വിരിപ്പിലേക്ക് അഭയം തേടിയാല്‍ ഇപ്രകാരം പറയുമായിരുന്നു: بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.(ബുഖാരി:6324)
5ഉറങ്ങുന്നതിന് മുൻപ്
*പ്രാർത്ഥന :*
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
അല്ലാഹുവേ, എന്റെ മുഖം നിനക്ക് ഞാൻ വിധേയമാക്കിയിരിക്കുന്നു, എന്റെ കാര്യം നിന്നെ ഞാൻ ഏൽപ്പിച്ചിരിക്കുന്നു. എന്റെ പുറം നിന്നിലേക്ക് ഞാൻ ചാരിയിരിക്കുന്നു. നിന്നെ ഭയപ്പെട്ടുകൊണ്ടും, നിന്നിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടുമാണിത്. നിന്നിൽ നിന്ന് നിന്നിലേക്കല്ലാതെ അഭയമോ രക്ഷാസങ്കേതമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. നീ അയച്ച നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
ബറാഅ്(رضي الله عنه) നിവേദനം: കിടക്കാൻ വിരിയിലേക്ക് ചെന്നാൽ താഴെ കാണുന്നത് പോലെ പ്രാർത്ഥിക്കണമെന്ന് നബി(ﷺ) എന്നോട് കൽപിക്കുകയുണ്ടായി: ‘അല്ലാഹുവേ, എന്റെ ആത്മാവിനെ ഞാൻ നിന്നിലേക്ക് ഏൽപിക്കുന്നു; എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു; എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു; എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏൽപിക്കുന്നു; നിന്നിലുള്ള പ്രദീക്ഷയോടെയും നിന്നെക്കുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം; നിന്നിൽ നിന്ന് നിന്നിലേക്കുതന്നെയല്ലാതെ അഭയ സ്ഥാനമോ, രക്ഷാകേന്ദ്രമോ ഇല്ല; നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാൻ വിശ്വസിക്കുന്നു’. അങ്ങിനെ പ്രാർത്ഥിച്ച് ഉറങ്ങിയ ശേഷം മരണമടഞ്ഞാൽ അയാൾ ശുദ്ധപ്രകൃതിയിൽ മരിക്കുന്നവനായിരിക്കും. ഉണരുകയാണെങ്കിൽ ശുഭകരമായ ഉണർച്ചയുമായിരിക്കും. മറ്റൊരു റിപ്പോർട്ടിലുളളത്. ബർറാഅ്(رضي الله عنه) നിവേദനം: നബി(ﷺ) എന്നോട് പറഞ്ഞു: നീ ഉറങ്ങാനുദ്ദേശിച്ചാൽ നമസ്‌കാരത്തിനെന്നപോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞ്കിടന്ന് ഇങ്ങനെ പറയുക, എന്നിട്ട് ഉപരിസൂചിത പ്രാർത്ഥന ഉദ്ധരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ഈ പ്രാർത്ഥനയാണ് അവസാനം പറയേണ്ടത്.
33, 33,34 തവണ ചൊല്ലേണ്ടുന്ന ദിക്റുകൾ
സുബ്ഹാന അല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ
ഉറങ്ങാനൊരുങ്ങുമ്പോൾ പറയുക
*പ്രാർത്ഥന :*
سُبْحَانَ اللَّه (33) الحَمْدُ لِلَّه (33) اللَّهُ أكْبرُ (34)
*പരിഭാഷ :*
സുബ്ഹാന അല്ലാഹ് (33 തവണ) അല്ലാഹു എത്രയധികം പരിശുദ്ധന്‍!" അൽഹംദുലില്ലാഹ് (33 തവണ) എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്! അല്ലാഹു അക്ബർ (34 തവണ) അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍!
🌹ശ്രേഷ്ഠതയും മഹത്വവും :🌹
അബൂഹുറയ്റ(റ) നിവേദനം: ജോലി ഭാരത്തിൽ ആവലാതി പറഞ്ഞുകൊണ്ടും, ഒരു ഭൃത്യനെ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഫാത്വിമ(റ) നബി(ﷺ) യെ സമീപിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'ഒരു ഭൃത്യനേക്കക്കാൾ ഉത്തമമായ കാര്യം നിന്നെ ഞാൻ അറിയിച്ചു തരട്ടെയോ?. ഉറങ്ങാനൊരുങ്ങുമ്പോൾ നീ മുപ്പത്തി മൂന്ന് പ്രാവശ്യം തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലുക, മുപ്പത്തി മൂന്ന് പ്രാവശ്യം ഹംദ് (അൽഹംദുലില്ലാഹ്) ചൊല്ലുക, മുപ്പത്തി നാല് പ്രാവശ്യം തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുക'.
1🤲ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ 🤲
*പ്രാർത്ഥന :*
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ
*പരിഭാഷ :*
നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ്!
*ശ്രേഷ്ഠതയും മഹത്വവും :*
ഉറക്കം ഉണ൪ന്ന് എഴുന്നേറ്റ ശേഷം നബി (ﷺ) പഠിപ്പിച്ച ദിക്റകള്‍ നി൪വ്വഹിക്കേണ്ടതാണ്.ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുമ്പോള്‍ നബി (ﷺ) പഠിപ്പിച്ച ദിക്റുകള്‍ നി൪വ്വഹിക്കുമ്പാഴാണ് ഇതില്‍ ഒന്നാമത്തെ കെട്ട് അഴിയുന്നത്. عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു : "നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു".
(ബുഖാരി:1142)
2ഉണർന്നാൽ
*പ്രാർത്ഥന :*
الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ
*പരിഭാഷ :*
എന്‍റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, എന്‍റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്‍) എന്നിലേക്ക് തിരിച്ചുതരികയും, അവന്‍റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും..
*🌹ശ്രേഷ്ഠതയും മഹത്വവും :*
ഉറക്കം ഉണ൪ന്ന് എഴുന്നേറ്റ ശേഷം നബി (ﷺ) പഠിപ്പിച്ച ദിക്റകള്‍ നി൪വ്വഹിക്കേണ്ടതാണ്. ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുമ്പോള്‍ നബി (ﷺ) പഠിപ്പിച്ച ദിക്റുകള്‍ നി൪വ്വഹിക്കുമ്പാഴാണ് ഇതില്‍ ഒന്നാമത്തെ കെട്ട് അഴിയുന്നത്. عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു : "നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു".
(ബുഖാരി:1142).
3രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍🤲
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ اللَّهُمَّ اغْفِرْ لِي، اللَّهُمَّ اغْفِرْ لِي
*പരിഭാഷ :*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ് അവന് പങ്കുകാരനില്ല. അവനാണ് ആധിപത്യം. അവനാണ് സര്‍വ്വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രേ. സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു പരിശുദ്ധനാണ്. അവനല്ലാതെ ആരാധകനില്ല. അവന്‍ മഹാനാകുന്നു. അവന്‍ കാരണമല്ലാതെ യാതൊരു ശക്തിയും സഹായവുമില്ല. അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ! അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ!.
*ശ്രേഷ്ഠതയും മഹത്വവും :*
നബി (ﷺ) പറഞ്ഞു : “രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ഇത് (മേൽ കൊടുത്ത പ്രാർത്ഥന) ചൊല്ലുക": ശേഷം പറയുക : അല്ലാഹുമ്മ-ഗ്ഫിർലീ. എന്നാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്. ശേഷം പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം ലഭിക്കുന്നതുമാണ്. എഴുന്നേറ്റ് വുളു എടുത്ത് (തഹജ്ജുദ്, സുന്നത്ത്) നമസ്കരിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതുമാണ്.”....
4🤲ഉറക്കത്തില്‍ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാലുള്ള പ്രാര്‍ത്ഥന🤲
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
*പരിഭാഷ :*
അല്ലാഹുവിന്‍റെ ഉഗ്രകോപത്തില്‍ നിന്നും, അവന്‍റെ ശിക്ഷയില്‍ നിന്നും, അവന്‍റെ അടിമകളുടെ തിന്മയില്‍ നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
ഉറങ്ങുവാന്‍ പോകുമ്പോള്‍ താഴെ കാണുന്ന ‘ദുആ’ ചെയ്‌വാന്‍ നബി (ﷺ) സഹാബികള്‍ക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമര്‍ (റ) അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (رحمه الله) മുതലായ പലരും രിവായത്ത് ചെയ്യുന്നതായി കാണാം: بِسْمِ اللهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ : رواه أحمد وابوداود والتومذي والبيهقي رحمهم الله അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്റെ കോപത്തില്‍നിന്നും, അവന്റെ ശിക്ഷാനടപടിയില്‍നിന്നും, അവന്റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.
5🤲രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന🤲
لا إِلَهَ إِلا اللَّهُ الْوَاحِدُ الْقَهَّارُ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ
*പരിഭാഷ :*
യഥാർത്ഥത്തിൽ അല്ലാഹു മാത്രമല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഏകനും, സകലതും അടക്കിവാഴാൻ കഴിവുള്ളവനും, ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളവയുടെയും സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ റബ്ബും, അതിപ്രതാപവാനും, ഏറ്റവുമധികം പൊറുക്കുന്നവനുമായ അല്ലാഹു മാത്രമല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല!
6🤲ഉറക്കിൽ നിന്ന് എഴുന്നേറ്റ് ദുആ ചെയ്തതിന് ശേഷം 🤲
രാത്രിനമസ്കാരത്തിനായി ഉണ൪ന്ന് എഴുന്നേല്‍ക്കുന്ന സമയത്ത് വിരിപ്പില്‍ ഇരുന്നുകൊണ്ട് സൂറ: ആലുഇംറാനിലെ 190 മുതല്‍ 200 വരെയുള്ള ആയത്തുകള്‍ പാരായണം ചെയ്യേണ്ടതാണ്.
*പ്രാർത്ഥന :*
إِنَّ فِى خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٍ لِّأُوْلِى ٱلۡأَلۡبَٰبِ ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِى خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلًا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ رَبَّنَآ إِنَّكَ مَن تُدۡخِلِ ٱلنَّارَ فَقَدۡ أَخۡزَيۡتَهُۥۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٍ رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيًا يُنَادِى لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَئَامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخۡزِنَا يَوۡمَ ٱلۡقِيَٰمَةِۗ إِنَّكَ لَا تُخۡلِفُ ٱلۡمِيعَادَ فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضٍۖ فَٱلَّذِينَ هَاجَرُواْ وَأُخۡرِجُواْ مِن دِيَٰرِهِمۡ وَأُوذُواْ فِى سَبِيلِى وَقَٰتَلُواْ وَقُتِلُواْ لَأُكَفِّرَنَّ عَنۡهُمۡ سَيِّئَاتِهِمۡ وَلَأُدۡخِلَنَّهُمۡ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ ثَوَابًا مِّنۡ عِندِ ٱللَّهِۗ وَٱللَّهُ عِندَهُۥ حُسۡنُ ٱلثَّوَابِ لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِى ٱلۡبِلَٰدِ مَتَٰعٌ قَلِيلٌ ثُمَّ مَأۡوَىٰهُمۡ جَهَنَّمُۚ وَبِئۡسَ ٱلۡمِهَادُ لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ جَنَّٰتٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا نُزُلًا مِّنۡ عِندِ ٱللَّهِۗ وَمَا عِندَ ٱللَّهِ خَيۡرٌ لِّلۡأَبۡرَارِ وَإِنَّ مِنۡ أَهۡلِ ٱلۡكِتَٰبِ لَمَن يُؤۡمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيۡكُمۡ وَمَآ أُنزِلَ إِلَيۡهِمۡ خَٰشِعِينَ لِلَّهِ لَا يَشۡتَرُونَ بِئَايَٰتِ ٱللَّهِ ثَمَنًا قَلِيلًاۗ أُوْلَٰٓئِكَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡۗ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ
*പരിഭാഷ :*
തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ റബ്ബേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ റബ്ബേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും. ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ, നിന്‍റെ ദൂതന്‍മാർ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിർത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച. അപ്പോള്‍ അവരുടെ രക്ഷിതാവ് അവർക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാർഗത്തില്‍ മർദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏർപെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവർക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വർഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്. തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവർക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം! എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവർക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വർഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാർക്ക് ഏറ്റവും ഉത്തമം. തീർച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവർക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവർ വിശ്വസിക്കും. (അവർ) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവർ തുച്ഛമായ വില വാങ്ങുകയില്ല. അവർക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവർ അർഹിക്കുന്ന പ്രതിഫലമുള്ളത്. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ആലുഇംറാൻ: 190-200)
🌹ശ്രേഷ്ഠതയും മഹത്വവും :🌹
നബിﷺ രാത്രിയില്‍ ഉറങ്ങിയ ശേഷം തഹജ്ജുദിന് എഴുന്നേല്‍ക്കുമ്പോള്‍ സൂറത്ത് ആലുഇംറാനിലെ 190 മുതല്‍ 200 വരെയുള്ള ആയത്തുകൾ പാരായണം ചെയ്യുമായിരുന്നു. അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) ഒരിക്കല്‍ നബി ﷺ യുടെ ഭാര്യയും അദ്ദേഹത്തിന്റെ മാതൃ സഹോദരിയുമായ മൈമൂന(റ)യുടെ വീട്ടില്‍ വിരുന്നിന് പോയ സംഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്: "തലയിണയുടെ വിലങ്ങനെ ഞാനും അതിന്റെ നീളത്തില്‍ നബിﷺയും കുടുംബവും കിടന്നു. അങ്ങനെ നബിﷺ ഉറങ്ങി. അർദ്ധരാത്രിയായപ്പോള്‍ അല്ലെങ്കില്‍ അതിന്റെ അല്പം മുമ്പോ ശേഷമോ നബി ﷺ എഴുന്നേറ്റു. മുഖത്ത് നിന്നും ഉറക്കത്തെ കൈ കൊണ്ട് നീക്കികൊണ്ട് ഇരുന്നു. ശേഷം സൂറത്ത് ആലുഇംറാനിലെ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ മുതല്‍ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ വരെയുള്ള ആയത്തുകള്‍ (190-200) പാരായണം ചെയ്തു. തുടർന്ന് ബന്ധിക്കപ്പെട്ടതായ ഒരു തോല്‍പാത്രത്തിങ്കലേക്ക് എഴുന്നേറ്റു ചെന്ന് അതില്‍ നിന്ന് വുളു ചെയ്യുകയും തന്റെ വുളുവിനെ നന്നാക്കുകയും ചെയ്തു. പിന്നീട് നബി ﷺ എഴുന്നേറ്റ് നമസ്കരിച്ചു." (ബുഖാരി:4571)
Comments
Post a Comment