ഒരു നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുംവിഷമാവസ്ഥ ദുരീകരിക്കാനുള്ള പ്രാര്‍ത്ഥനകള്ളും
🤲ഒരു നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന🤲
🤲ഒരു നന്മക്ക്, കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാൽ പ്രാർത്ഥിക്കേണ്ടത്🤲
1പ്രാർത്ഥന :
مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ
ഇത് ( ഈ അനുഗ്രഹം ) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല.
*ശ്രേഷ്ഠതയും മഹത്വവും :*
നബി(ﷺ) പറഞ്ഞു : "നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്‍റെ ധനത്തിലോ തന്‍റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ, അല്ലാഹുവിന്‍റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.)
2*പ്രാർത്ഥന :*
بَارَك اللَّه فِيه , وَبَارَكَ اللَّهُ لَكَ
*പരിഭാഷ :*
അല്ലാഹുവിന്റെ അനുഗ്രഹം ആ നന്മയിൽ ഉണ്ടാവട്ടെ, അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും ഉണ്ടാവട്ടെ.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി(ﷺ) പറഞ്ഞു :“നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” അതുകൊണ്ട് എപ്പോഴും കണ്ണേറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക.
(മുസ്ലിം )
🤲ഒരു നന്മ ചെയ്തുതന്ന ആള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന🤲
*പ്രാർത്ഥന :*
جَزَاكَ اللَّهُ خَـيْرًا
*പരിഭാഷ :*
അല്ലാഹു താങ്കള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി (ﷺ) പറഞ്ഞു : ആരെങ്കിലും നിങ്ങള്‍ക്കൊരു നന്മ ചെയ്തുതന്നാല്‍ നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുക. അപ്പോള്‍ അത് ആ നന്മക്ക് അര്‍ഹിക്കുന്ന പ്രതിഫലം (പ്രശംസ) ആകുന്നതാണ്. അത് കേട്ടവന്‍ : “വഇയ്യാക്കും” (“നിങ്ങള്‍ക്കും”) എന്ന് മറുപടി പറയാവുന്നതാണ്. ഉമറുബ്നുൽ ഖത്ത്വാബ് (റ) പറഞ്ഞു: لَوْ يَعْلَمُ أَحَدُكُمْ مَا لَهُ فِي قَوْلِهِ لِأَخِيهِ: جَزَاكَ اللَّهُ خَيْرًا، لَأَكْثَرَ مِنْهَا بَعْضُكُمْ لِبَعْضٍ 'ജസാക്കല്ലാഹു ഖൈറൻ'_ (അല്ലാഹു നിങ്ങൾക്ക് നന്മ പ്രതിഫലമായി നൽകട്ടെ) എന്ന് തൻ്റെ സഹോദരനോട് പറയുന്നതിലുള്ള നേട്ടം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, നിങ്ങൾ പരസ്പരം അത് പറയൽ വർദ്ധിപ്പിക്കുമായിരുന്നു. المصنف لابن أبي شيبة【٢٦٥١٩】 ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ -حفظه الله- പറയുന്നു: "എത്ര മഹത്തായ വാചകമാണത്!. ഉപകാരം ചെയ്തവരോടും, നന്മ ചെയ്യുന്നവരോടുമുള്ള എത്ര ഉന്നതമായ പ്രശംസയാണത്!. കാരണം, തനിക്ക് ചെയ്ത് കിട്ടിയ ഉപകാരത്തിനുള്ള അർഹിക്കുന്ന പ്രത്യുപകാരം ചെയ്യാൻ തനിക്ക് പരിമിതികളുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം, അതിന് ഏറ്റവും പൂർണമായ പ്രതിഫലം അല്ലാഹുവാണ് നൽകേണ്ടതെന്ന് അവനിലേക്ക് ഏൽപ്പിക്കുകയുമാണ് ഈ പ്രാർത്ഥനാ വാചകത്തിൽ. വേണ്ടത് പോലെ പ്രത്യുപകാരം ചെയ്യാൻ നിന്റെ കൈകൊണ്ട് സാധിച്ചില്ലെങ്കിൽ, നാവ് കൊണ്ട് നന്ദി പറഞ്ഞും, പ്രതിഫലത്തിനു വേണ്ടി പ്രാർത്ഥിച്ചും നീ അത് പരിഹരിക്കുക എന്ന് ചിലർ പറഞ്ഞത് പോലെ." الموقع الرسمي لفضيلةالشيخ عبد الرزاق البدر حفظه الله
🤲വിഷമാവസ്ഥ ദുരീകരിക്കാനുള്ള പ്രാര്‍ത്ഥനകൾ 🤲
🌹പ്രയാസം അനുഭവിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലുക 🌹
*പ്രാർത്ഥന :*
اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي
*പരിഭാഷ :*
“അല്ലാഹുവേ, നിശ്ചയം ഞാൻ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകുന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുൻ നിർത്തി ഞാൻ നിന്നോട് തേടുന്നു. ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ഈ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.
2🤲ദുഃഖം, കടം, ദൗർബല്യം തുടങ്ങിയവയിൽ നിന്ന് രക്ഷ🤲
*പ്രാർത്ഥന :*
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعَجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجَال
*പരിഭാഷ :*
അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അലി (റ) പറഞ്ഞു : ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി(ﷺ) പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക. ഈ ദുആയുമായി ബന്ധപ്പെട്ട വേറൊരു സംഭവം ഇപ്രകാരമാണ്: പള്ളിയിൽ അധികമാരും ഇല്ലാത്തൊരു സമയത്താണ് അബൂ ഉമാമ അൽബാഹിലി (റ) യെ പ്രവാചകൻ (ﷺ) കാണുന്നത്. അവിടുന്ന് (ﷺ) ചോദിച്ചു: "എന്താ അബൂ ഉമാമ ഈ സമയത്ത് ?" "കുറച്ചു കട ബാധ്യതകളുണ്ട് പ്രവാചകരേ" എന്ന് സങ്കടത്തോടെ അബൂ ഉമാമ(റ) പറഞ്ഞു. ഇതു കേട്ട നബി (ﷺ), അബൂ ഉമാമ (റ) ക്ക് ഒരു പ്രാർഥന പഠിപ്പിച്ചു കൊടുത്തു: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ "അല്ലാഹുവേ, ദുഃഖം,വിഷാദം, ദുർബലത അലസത, പിശുക്ക് ,ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകൾക്ക് വിധേയമാകൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നിലഭയം തേടുന്നു". പിന്നീട് പ്രവാചകൻ (ﷺ) യെ അബൂഉമാമ കണ്ടപ്പോൾ പറഞ്ഞു: "എന്റെ കട ഭാരം തീർന്നു പ്രവാചകരേ". ജീവിതത്തിൽ ഇതു പോലെയുള്ള അവസ്‌ഥ വരുമ്പോൾ ചിലർക്കെല്ലാം നിരാശയുണ്ടാകും. പക്ഷേ ഒരു സത്യവിശ്വാസി അത്തരക്കാരിൽ ഉൾപ്പെടില്ല എന്നാണ് ഈ സംഭവം നമ്മെ അറിയിക്കുന്നത്.
(ബുഖാരി )
3🤲മനപ്രയാസം ഉണ്ടാകുമ്പോൾ ഈ ദിക്ർ ചൊല്ലുക🤲
*പ്രാർത്ഥന :*
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
*പരിഭാഷ :*
അങ്ങേയറ്റം മഹത്വമുള്ളവനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ അർശിന്റെ (സിംഹാസനത്തിന്റെ) റബ്ബായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശങ്ങളുടെ റബ്ബും ഭൂമിയുടെ റബ്ബും ആദരവേറിയ അർശിന്റെ റബ്ബുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ഇബ്നുഅബ്ബാസ്(റ) വിൽനിന്ന് നിവേദനം: പ്രയാസങ്ങളുണ്ടാകുന്ന സമയത്ത് അല്ലാഹുവിന്റെ റസൂൽ(ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു. (ബുഖാരി : 6346) മുൻഗാമികളിൽ ചിലർക്ക് അത്ഭുതകരമായ അനുഭവങ്ങൾ ഈ പ്രാർഥന മുഖേന ഉണ്ടായിട്ടുണ്ട്. വലിയ പ്രതിസന്ധികളിൽ നിന്ന് ഇത് കാരണത്താൽ അല്ലാഹു അവരെ രക്ഷിച്ചതായി കാണാം. മഹാനായ ഇമാം ഹസൻ അൽ ബസ് രിയെ ഒരിക്കൽ ഹജ്ജാജു ബ്നു യൂസുഫ് എന്ന ക്രൂരനായ ഭരണാധികാരി വിളിപ്പിച്ചു. പൊതുവെ ഹജ്ജാജ് ഒരാളെ വിളിപ്പിച്ചാൽ അയാളുടെ കാര്യം അപകടത്തിലാണ്. എന്നാൽ ഹസൻ അയാളുടെ അരികിലേക്ക് പോകുന്നതിനു മുൻപ് നബി ﷺ പ്രയാസഘട്ടങ്ങളിൽ ചൊല്ലാൻ പഠിപ്പിച്ച മേൽപറഞ്ഞ ദുആ ചൊല്ലി. ഹസനെ കണ്ടപ്പോൾ ഹജ്ജാജ് പറഞ്ഞു: “അല്ലാഹുവാണെ, താങ്കളെ ഞാൻ വിളിപ്പിച്ചത് കൊല്ലാൻ വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് താങ്കളോട് അതീവസ്നേഹമാണ് തോന്നുന്നത്. താങ്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞോളൂ” (فتح الباري، طبعة دار المعرفة بيروت، 11/147) ഈ പ്രാർഥനകൾ മനസിരുത്തിയാൽ നമുക്ക് മനസിലാകും; ഇവയിലടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട വിഷയം തൗഹീദ് ആണ് എന്ന്. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശം ഈ ദുആകളിൽ ആവർത്തിച്ചുറപ്പിക്കുന്നത് കാണാം. കാരണം, എല്ലാ വൻവിപത്തുകളുടെയും അടിസ്ഥാനകാരണം ശിർക്കാണ്. പരിഹാരം തൗഹീദിലേക്ക് മടങ്ങുകയെന്നതാണ്.
(ബുഖാരി, മുസ്ലിം )
4🤲ദുരിതം മാറാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ച് തേടുന്ന ദുആ🤲
*പ്രാർത്ഥന :*
اللَّهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ! നിന്‍റെ കാരുണ്യത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക് ഏല്‍പ്പിക്കരുതേ. എന്‍റെ കര്‍മ്മങ്ങള്‍ മുഴുവന്‍ നീ എനിക്ക് നന്നാക്കിത്തരേണമേ. നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അബൂ ബക്റ (رضي الله عنه) പറയുന്നു: ഈ ദുആ പഠിപ്പിച്ചു കൊണ്ട് നബി ﷺ പറഞ്ഞിരിക്കുന്നു: പ്രയാസം അനുഭവിക്കുന്നവന്റെ പ്രാർത്ഥന ഇതാണ്. (അബൂ ദാവൂദ്) എത്ര അർത്ഥവത്തായ പ്രാർത്ഥന! ഇതിന്റെ ആദ്യ ഭാഗം തന്നെ റഹ്മത്തിനെ ചോദിക്കുന്ന ദുആയാണ്. റബ്ബിന്റെ മാർഗത്തിലുള്ള ഏതൊരു നന്മ ചെയ്ത് മുന്നേറുന്ന അവസരത്തിലും നാം റബ്ബിനോട് ഈ പ്രാർത്ഥന പ്രാർത്ഥിക്കുക. ഈ പ്രാർത്ഥന നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കുക. അല്ലാഹുവിന്റെ കാരുണ്യത്തിനായി സത്യവിശ്വാസികള്‍ അവനോട് തേടേണ്ടതാണ്.
5🤲പ്രയാസഘട്ടത്തിലെ പ്രാര്‍ത്ഥന 🤲
*പ്രാർത്ഥന :*
اللَّهُ اللَّهُ رَبِّي لَا أُشْرِكُ بِهِ شَيْئًا
*പരിഭാഷ :*
അല്ലാഹുവേ! അല്ലാഹുവാണ് എന്റെ റബ്ബ്. അവനോട് ഞാന്‍ ആരാധനയിലും മറ്റും ഒന്നിനെയും പങ്ക് (ശിര്‍ക്ക്) ചേര്‍ക്കുന്നില്ല.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അസ്മാഅ് ബിൻത് ഉമൈസ് (رضي الله عنها) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് പറഞ്ഞു: പ്രയാസത്തിന്റെ നേരം നീ പറയേണ്ട വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചുതരട്ടയോ? “അല്ലാഹുവാണ്, അല്ലാഹുവാണ് എന്റെ റബ്ബ്. അവനോട് മറ്റൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല” എന്ന ദിക്ർ ആണത്. (അബൂദാവൂദ് : 1525)
6🤲പ്രയാസഘട്ടത്തിലെ പ്രാര്‍ത്ഥന🤲
*പ്രാർത്ഥന :*
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
*പരിഭാഷ :*
യഥാര്‍ത്ഥത്തില്‍ നീ (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, നീ എത്രയധികം പരിശുദ്ധന്‍! തീര്‍ച്ചയായും, ഞാന്‍ അക്രമികളിലും പാപികളിലും പെട്ടുപോയിരിക്കുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി (ﷺ) പറഞ്ഞു: മത്സ്യത്തിന്റെ വയറ്റില്‍ കിടന്ന് കൊണ്ട് ദുന്നൂന്‍ന്റെ (യൂനുസ് നബി) പ്രാര്‍ത്ഥനയായിരുന്നു: "(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു", എന്നത്. ഒരു മുസ്‌ലിം ഇത് കൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ അവന് അല്ലാഹു ഉത്തരം നല്‍കാതിരിക്കില്ല. (സ്വഹീഹുല്‍ തര്‍ഗീബ്) ഇബ്‌നുല്‍ ഖയ്യിം(റ) പറഞ്ഞു: തൗഹീദ് പോലുള്ളത് കൊണ്ടല്ലാതെ ഇഹലോകത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ തടയപ്പെട്ടിട്ടില്ല. അത് കൊണ്ടാണ് പ്രയാസഘട്ടത്തിലുള്ള പ്രാര്‍ത്ഥന തൗഹീദ് കൊണ്ടായത്. ദുന്നൂനിന്റെ പ്രാര്‍ത്ഥന ആരെങ്കിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ അവന്റെ പ്രയാസം അല്ലാഹു തൗഹീദ് കൊണ്ട് നീക്കിയിട്ടുണ്ട്. (അല്‍ ഫവാഇദ് )
(ഹകീം )
Comments
Post a Comment