ഖുർആൻ ചരിത്രസംഭവങ്ങൾ എപ്രകാരമാണുള്ളത്..
ഖുർആൻ ചരിത്രസംഭവങ്ങൾ എപ്രകാരമാണുള്ളത്.. ചരിത്രസംഭവങ്ങൾ വിവരിക്കുമ്പോൾ ആദ്യംതൊട്ട് അവസാനംവരെ എല്ലാവശങ്ങളും നിരത്തിക്കാട്ടുന്ന സമ്പ്രദായമല്ല ഖുർആൻ പൊതുവെ സ്വീകരിച്ചി ട്ടുള്ളത് . ഓരോ സംഭവത്തിലും പ്രത്യേകം മനസ്സിരുത്തേണ്ട പാഠങ്ങൾക്ക് പ്രാമുഖ്യം നൽകുകയാണ് പതിവ് . സത്യവിശ്വാസികളും സജ്ജനങ്ങളുമായുള്ളവർക്ക് ലഭിച്ച നേട്ടങ്ങൾ , സത്യമാർഗത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും , അല്ലാഹു അവർക്ക് നൽകിയ സഹായം മുതലായവയും , ദുർമാർഗികൾ കൈക്കൊണ്ട അക്രമങ്ങളും താൽക്കാലികമായി അവർക്ക് ലഭിച്ച സുഖസൗകര്യങ്ങളും ഒടുക്കം അവർ അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും അവരുടെ പര്യവസാനവും -ഇങ്ങിനെ പലതും- മനസ്സിലാക്കുവാൻ ഉതകുന്ന ഉദാഹരണ സംഭവങ്ങളായിരിക്കും അത് ഉദ്ധരിക്കുക . അഥവാ ധാർമികഅത് ഉദ്ധരിക്കുക . അഥവാ ധാർമിക ബോധവും മനഃസംസ്കാരവും ഉളവാക്കുന്ന കഥാപാഠങ്ങളായിരിക്കും . അല്ലാതെ , നേരം പോക്കിനോ , കലാപ്രദർശനത്തിനോ വേണ്ടിയുള്ള ഒരൊറ്റ ഉദാഹരണവും അതിൽ കാണുകയില്ല . പല ചരിത്ര കഥകളും വേദക്കാർ വഴിയോ , മറ്റൊ അറബികൾക്ക് കുറെയൊക്കെ കേട്ടുപരിചയമുള്ളവയായിരിക്കും . അങ്ങിനെയുള്ള കഥകളിൽ കടന്നുകൂടിയിട്ടുള്ള അബദ്ധങ്ങളിൽ നിന...