റമളാനിന്ന്ശേഷം
റമദാനിന്ന് ശേഷം 🤲🤲🤲🤲🤲🤲🤲🤲🤲🤲
വിശുദ്ധ ഖുർആൻ അവതീരണമായ റമദാൻ മാസം മുസ്ലിം ലോകം വ്രതത്തിൽ ആയിരുന്നു... മുസ്ലീങ്ങൾ ഉള്ള പ്രദേശങ്ങളിലെല്ലാം വ്രതത്തിന്റെ ഭക്തിയും ആരാധനാ കർമങ്ങളും കൊണ്ടു നിറഞ്ഞു നിന്നിരുന്നു . എല്ലാരംഗത്തും ശാന്തത , അച്ചടക്കം , ഭക്തി ഇതൊക്കെ മുസ്ലിംകൾ കാഴ്ചവെച്ചു . വ്രതനാളുകൾ അയൽപക്കക്കാർക്കും കുടുംബക്കാർക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു.. പള്ളികൾ നിറഞ്ഞു കവിഞ്ഞിരുന്നു രാത്രി തറാവീഹ് നമസ്കാരങ്ങൾ ഇല്ലാത്ത പള്ളികൾ ഉണ്ടായിരുന്നില്ല... . കുർആൻ മനഃപാഠമാക്കിയവർ കുർആൻ പാരായണത്താൽ പള്ളികളെയും വീടുകളെയും ധന്യമാക്കിയിരുന്നു . ഒരു മാസത്തെ വ്രതം വിശ്വാസിയെ ദൈവവുമായി അടുപ്പിച്ചു . തെറ്റുകുറ്റങ്ങൾ ഏറ്റു പറഞ്ഞു മാപ്പപേക്ഷിച്ചും ദാനധർമങ്ങളും സദകകളും നൽകിയും പുണ്യവാരി കൂട്ടുകയായിരുന്നു വിശ്വാസികൾ . അതെ റമദാൻ ഭക്തി നൽകി . ഉൾക്കാഴ്ചയുള്ളവരാക്കി . പിശാചിന്റെ ദുർബോ ധനത്തിൽ നന്നും മുക്തി നേടി . അങ്ങനെ കഴിയാവുന്നത് പാപങ്ങൾ വെടിഞ്ഞും പ്രാർഥനയോടെ അവ കഴുകികളഞ്ഞും ഭക്തിയുടെ നിറകുടമായി ത്തീർന്നു . ഇനി ഇത്തരം ഒരു സന്ദർഭം , സമയം , മാസം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കണം . കാത്തിരുന്നാൽ തന്നെ ആരൊക്കെ ഉണ്ടാകും ഉണ്ടാകുകയില്ല എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലല്ലോ . റമദാൻ നമ്മളോട് വിടപറ ഞ്ഞത് നിർബന്ധമായ വ്രതം ഇനി അടുത്ത വർഷമാണെങ്കിൽ അത് വരെ നിങ്ങൾക്ക് കഴിയുന്ന ഐഛിക വ്രതം എടുത്ത് ഭക്തി നിലനിർത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് . അങ്ങനെ ജീവിത വിശുദ്ധി തുടന്നും നിലനിർത്തിയാൽ പിശാചിന്ന് നമ്മളെ പിടികൂടാൻ കഴിയുന്നതല്ല . വിശുദ്ധ ഖുർആൻ പറയുന്നു . “ തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചിൽ നിന്നുള്ള വല്ല ദുർബോധനവും ബാധിച്ചാൽ അവർക്ക് ( അല്ലാഹുവിനെ ) ഓർമവരുന്നതാണ് . അപ്പോഴതാ അവർ ഉൾക്കാഴ്ചയുള്ളവരാകുന്നു . അവരുടെ ( പിശാചുക്കളുടെ ) സഹോദരന്മാർ , അവരെ ദുർമാർഗത്തിൽ അയച്ചുവിട്ടുകൊണ്ടിരിക്കും . പിന്നെ അവർ ( അധർമത്തിൽ ഒരു കുറവും വരുത്തുകയില്ല . ” ( അഅ്റാഫ് : 201 , 202 ) റമദാൻ വ്രതത്തിലൂടെ നേടിയെടുത്ത ആത്മ സംസ്ക്കരണവും ഭയഭക്തിയും ഈമാനികാവേശവും നില നിർത്തി മുഴുജീവിതവും സംസ്കരിക്കുകതന്നെ വേണം . വ്രതത്താൽ കഴുകിവൃത്തിയാക്കിയ മനസ്സും ശരീരവും അഴുക്ക് പുരളാതെ സൂക്ഷിച്ചാൽ അതാണ് ഏറ്റവും വലിയ വ്രത നേട്ടമായിത്തീരുന്നത് . ധർമ്മനിഷ്ഠ പാലിക്കൽ അത്യാവശ്യമാണ് . ധർമ നിഷ്ഠയുള്ളവർ ആരാണ് എന്ന് പ്രവാചകനും അരുമശിഷ്യന്മാരും അവരുടെ ജീവിതത്തിലൂടെ നമുക്ക് വ്യക്തമാക്കിതന്നിട്ടുണ്ട് . വിശുദ്ധ ഖുർആൻ പറയുന്നു . “ എന്നാൽ വിശ്വസിക്കുകയും സൽകർമ ങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ , അവർക്ക് പാപമോചനവും മാന്യമായ ഉപജീ വനവും ഉണ്ടായിരിക്കുന്നതാണ് . ” ( ഹജ്ജ് : 50 ) അതുകൊണ്ട് ഭക്തി നിറഞ്ഞു നിന്ന റ മദാൻ മാസത്തെ ജീവിത വിശുദ്ധി ഇനിയുള്ള മാസങ്ങളിൽ പൈശാചികമായ ജീവിത രീതി സ്വീകരിച്ചു നഷ്ടപ്പെടുത്തിക്കൂടാ . സുകൃതങ്ങൾ ധാരാളമായി ചെയ്തു കൊണ്ടിരിക്കണം . നന്മയുടെ വഴികാട്ടിയാ യിരിക്കണം ഒരു സത്യവിശ്വാസിയുടെ ജീവിതം . ഇഹലോക ജീവിതത്തിൽ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു നന്മകൾ ചെയ്താൽ നമ്മളറിയാതെ വന്നു ആപത്തുകളിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തും . ഒരു സംഭവം വിവരിച്ചു കൊണ്ട് നബി (സ)ഈ കാര്യം പഠിപ്പിച്ചിട്ടുണ്ട്... മൂന്ന് സത്യവിശ്വാസികൾ ഒരു ഗുഹയിൽ അകപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് അവരുടെ സൽകർമങ്ങൾ എടുത്തു പറഞ്ഞു പ്രാർഥിച്ചപ്പോഴായിരുന്നു . ജീവിതത്തിൽ എപ്പോഴും കഴിയാവുന്നത് നല്ല മനസ്സോടെ മറ്റുള്ളവരെ കാണുകയും നന്മകൾ ചെയ്തു കൊടുക്കുകയും വേണം . അത് തന്റെ ഈമാനിന്റെ പ്രതിഫലനങ്ങളിൽ പെട്ടതാണ്താനും . സഹായസഹകരണങ്ങൾ , ദാനധർമങ്ങൾ , നല്ല ഉപദേശങ്ങൾ തുടങ്ങിയവയെല്ലാം നിലനിർത്തിയാൽ ഇസ്ലാമിന്റെ നന്മ മനസ്സിലാക്കി മുസ്ലിംകളല്ലാത്ത വർപോലും സഹകരിക്കുന്നതായിരിക്കും . പ്രവാചകന്റെയും സ്വഹാബികളുടെയും ഇമാമുകളുടെയും ജീവിത രീതി അങ്ങനെയായിരിന്നു . ഖുർആൻ പറയുന്നു . “ സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ധനം ചിലവഴിക്കുന്നവരും കോപം ഒതുക്കിവെക്കുന്നവരും മനുഷ്യർക്ക് മാപ്പ് നൽകുന്നവരുമായവർ , ( അത്തരം ) സൽകർമ കാരികളെ അല്ലാഹുസ്നേഹിക്കുന്നു . ” ( ആ ലുഇംറാൻ : 134 ) ശരിയായ ജീവിത രീതിയിൽ നിന്നും വ്യതിചലിച്ചാൽ അത്തരക്കാരുടെ കാര്യം അങ്ങേയറ്റം പരാജയത്തിലാണ് കലാശിക്കുക . നബി(സ )ഇങ്ങനെ പഠിപ്പിക്കുന്നു . “ നബി (സ )പറഞ്ഞു : ആരാധനാ കർമത്തിൽ ധാരാളമായി ശ്രമിക്കുന്ന ഒരാളും ഒരു പാപിയും സഹോദരന്മാരായി ഇസ്റാഈൽ ( സമൂഹത്തിലുണ്ടായിരുന്നു . ധാരാളമായി ആരാധനചെയ്യുന്ന വ്യക്തി മറ്റവനെ കുറ്റത്തിന്റെ പേരിൽ ആക്ഷേപിച്ചു വന്നു . നിനക്കൊന്നു ചുരുക്കിക്കൂടെ ? എന്ന് പാപിയോട് ഭക്തൻ പറഞ്ഞു : പാപി പറഞ്ഞു . എന്നെയും എന്റെ രക്ഷിതാവിനെയും വിട്ടേക്കൂ . നിന്നെ അവൻ എന്റെ കാവൽക്കാരനൊന്നുമാക്കിയിട്ടില്ലല്ലോ .... അപ്പോൾ അയാൾ പറഞ്ഞു : നിനക്ക് നിന്റെ പാപം അല്ലാഹു പൊറുത്തുതരില്ല . അല്ലെങ്കിൽ തിരുമേനി (സ )പറഞ്ഞത് ( റാവിക്ക് സംശയം ) നിന്നെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയി ല്ല . രണ്ടുപേരുടെയും ആത്മാക്കളെ അല്ലാഹു പിടിച്ചു . ലോകരക്ഷിതാവിന്റെ അടുത്ത് രണ്ട് പേരും ഒരുമിച്ചു ... അല്ലാഹു ഭക്തനോട് പറഞ്ഞു : എന്റെ കൈവശമുള്ളതിൽ നീ കഴിവുള്ളവനാകുകയോ ? അല്ലാഹു പാപിയോട് പറഞ്ഞു : പോവുക , എന്റെ കാരുണ്യത്താൽ നീ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക . മറ്റവനോട് പറഞ്ഞു . ഇവനെ നിങ്ങൾ നരകത്തിലേക്ക് കൊണ്ടുപോകുക . ” ( മുസ്ലിം ) തെറ്റുചെയ്യുന്നവനെ പറ്റിയും നീ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല . അല്ലാഹുവിന്റെ അധികാരത്തിലുള്ളതാണത് . അല്ലാഹു പൊറുത്തു കൊടുക്കുകയോ അവനെ ശിക്ഷിക്കുകയോ ചെയ്യണം . നമുടെ കടമ നന്മയിലേക്ക് ക്ഷണിക്കുകയാണ് . എല്ലാ പ്രബോധനകൾക്കും ഇസ്ലാമിക പ്രവർത്തകർക്കും ഇതിൽ ഗുണപാഠമുണ്ട് . സ്വയം നന്മകൾ ധാരാളമായി ചെയ്യുകയും ആ നന്മയി ലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നത് പുണ്യമാണ് . ഇത്തരം പുണ്യകരമായ പ്രവർത്തനങ്ങൾ ജീവിതത്തിൽ എന്നും തുടരേണ്ടതാണ് . സുകൃതം ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ സഹായവും തൗഫീകം ലഭിക്കുകതന്നെ ചെയ്യുമെന്ന് ഖുർആൻ പറ ഞ്ഞുതരുന്നു . “ തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാകുന്നു . സദ് വൃദ്ധരായിട്ടുള്ളവരാരോ അവരോടൊപ്പവുമാണ് . ” ( നഹ്ൽ : 128 ) റമദാൻ വിടപറഞ്ഞു . അതോടുകൂടി റമദാനിൽ സ്വരൂപിച്ചെടുത്ത ഇസ്ലാമിക ചൈതന്യം , , ത്യാഗമനസ്ഥിതി , പാപ വിമുക്തി , രാത്രി നമസ്കാരശീലം , ദാനധർമങ്ങൾ , കർആനുമായുള്ള ബന്ധം തുടങ്ങി നന്മകൾ കെടാതെ , നശിക്കാതെ പ്രകാശ പൂർണമായി സൂക്ഷിക്കണം . കുറ്റമറ്റ ജീവിതം നയിക്കുന്നവരിൽ അല്ലാഹുവിന്റെ അനു ഗ്രഹം വർഷിക്കുകതന്നെ ചെയ്യും . അതാണ് ഹൂദ് നബി ( അ ) തന്റെ ജനതയെ ഉപദേശി ച്ചതിലൂടെ നമുക്ക് ലഭിക്കുന്ന പാഠം . കർ ആൻ പറയുന്നു ഹൂദ് നബി ( അ ) ഇങ്ങനെ ഉപദേശിച്ചുവെന്ന് “ എന്റെ ജനങ്ങളേ , നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക . അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക . എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ വർഷിപ്പിച്ചു തരികയും നിങ്ങളുടെ ശക്തിയി ലേക്ക് കൂടുതൽ ശക്തി വർദ്ധിപ്പിച്ചു തരുന്ന തുമാണ് . നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് പിൻതിരിഞ്ഞുപോകരുത് . ” ( ഹൂദ് : 52 ) ഏറ്റവും ശക്തരായ ജനതയായിരുന്നു . അവർ . ധിക്കാരപരമായിട്ടാണവർ ഹൂദ് നബി(സ )യോട് പ്രതികരിച്ചത് . നിരന്തരം അക്രമം അഴിച്ചു വിട്ടു ആ ജനത . അതെല്ലാം ഉപേക്ഷിച്ചു പാപമോചനവുമായി ജീവിതം നയിച്ചാൽ പടച്ചവനിൽ നിന്നുള്ള നിരവധി അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് അവരെ ഉണർത്തി . അതിൽ അന്ന് ഏറ്റവും ആവശ്യമായിരുന്ന കാര്യം മഴയും മറ്റും ജീവിത സൗകര്യങ്ങളുമായിരുന്നു . അവകളൊക്കെ ലഭിക്കുമെന്ന സന്തോഷവാർത്തയും അറി യിച്ചു . പക്ഷേ , അവർ അവഗണിച്ചു . അങ്ങനെ ആഹാരം ലഭിക്കാതെ , ജലം കിട്ടാ തെ , സന്താനോൽപാദനം പോലും തടയപ്പെട്ട നിലയിൽ ശിക്ഷിച്ചു . ഇഹലോക ജീവിതം പരലോക ജീവിതം ഭാസുരമാക്കാനു ള്ളതായിരിക്കണം . അങ്ങനെ സ്വർഗാവകാ ശികളായിത്തീരണം . ഖുർആൻ അവന്റെ വഴി കാട്ടിയായിരിക്കണം . പ്രവാചകചര്യ അവന്റെ വെളിച്ചത്തിന്റെ ഇന്ധനമായിരിക്കണം . അത്തരത്തിലുള്ള സൗഭാഗ്യവന്മാരാവാൻ അല്ലാഹു തുണക്കട്ടെ ...... ആമീൻ യാ റബ്ബൽ ആലമീൻ
Comments
Post a Comment