സഈദ് ബിൻ സൈദ് (റ )
സഈദ് ബിൻ സൈദ് (റ ) സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ഒരാൾ പിതാവ് ""സൈദ് ബിൻ നുഫൈൽ "". സെയ്ത് നേരത്തെ തന്നെ ബഹുദൈവാരാധനയിൽ നിന്നും അകന്നു ജീവിച്ച വ്യക്തിയായിരുന്നു... ഇബ്രാഹിം നബി(അ )യുടെ ദീനിൽ അടിയുറച്ചു നിന്ന അദ്ദേഹം കഅബ സന്ദർശിക്കുകയും ജനങ്ങളെ ബഹുദൈവാരാധനയിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിക്കുകയും ചെയ്തു... സൈഈദി(റ )നെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസ ചിന്തക്ക് ഉൾക്കൊള്ളാത്ത കാര്യമായിരുന്നില്ല... പ്രവാചകൻ(സ )ഇസ്ലാമുമായി പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു....പ്രവാചകൻ ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇത്... സൈഈദി നോടൊപ്പം ഭാര്യ ഫാത്തിമ ബിൻത്തുൽ ഖത്താബും ഇസ്ലാം സ്വീകരിച്ചിരുന്നു.... ആദ്യകാല മുസ്‌ലിങ്ങളിൽ പെട്ടവർ ആയതുകൊണ്ട് തന്നെ രണ്ടുപേർക്കും അനവധി ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു... ഞാനാ ഭാഗത്ത് നിന്നും ശത്രുക്കൾ അവരെ മർദ്ദിക്കുകയും പിഡിപ്പിക്കുകയും ചെയ്തു ഇവർ കാരണമായിട്ടാണ് ഉമർ ബിൻ ഖത്താബ്(റ )ഇസ്ലാം മതം സ്വീകരിച്ചിരുന്നത്.... പ്രവാചകരെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം തന്റെ സഹോദരിയുടെ ഇസ്ലാമിനെ കുറിച്ച് അറിയുകയ...