സഈദ് ബിൻ സൈദ് (റ )

 സഈദ് ബിൻ സൈദ് (റ )



 സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ഒരാൾ പിതാവ് ""സൈദ് ബിൻ നുഫൈൽ "". സെയ്ത് നേരത്തെ തന്നെ ബഹുദൈവാരാധനയിൽ നിന്നും അകന്നു ജീവിച്ച വ്യക്തിയായിരുന്നു... ഇബ്രാഹിം നബി(അ )യുടെ ദീനിൽ അടിയുറച്ചു നിന്ന അദ്ദേഹം കഅബ സന്ദർശിക്കുകയും ജനങ്ങളെ ബഹുദൈവാരാധനയിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിക്കുകയും ചെയ്തു... സൈഈദി(റ )നെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസ ചിന്തക്ക് ഉൾക്കൊള്ളാത്ത കാര്യമായിരുന്നില്ല... പ്രവാചകൻ(സ )ഇസ്ലാമുമായി പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു....പ്രവാചകൻ ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇത്... സൈഈദി നോടൊപ്പം ഭാര്യ ഫാത്തിമ ബിൻത്തുൽ ഖത്താബും ഇസ്ലാം സ്വീകരിച്ചിരുന്നു.... ആദ്യകാല മുസ്‌ലിങ്ങളിൽ പെട്ടവർ ആയതുകൊണ്ട് തന്നെ രണ്ടുപേർക്കും അനവധി ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു... ഞാനാ ഭാഗത്ത് നിന്നും ശത്രുക്കൾ അവരെ മർദ്ദിക്കുകയും പിഡിപ്പിക്കുകയും ചെയ്തു ഇവർ കാരണമായിട്ടാണ് ഉമർ ബിൻ ഖത്താബ്(റ )ഇസ്ലാം മതം സ്വീകരിച്ചിരുന്നത്.... പ്രവാചകരെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം തന്റെ സഹോദരിയുടെ ഇസ്ലാമിനെ കുറിച്ച് അറിയുകയും അവരുടെ വീട്ടിലേക്ക് പുറപ്പെടുകയും ആയിരുന്നു... അവിടെയെത്തിയപ്പോൾ ഖത്താബ് ബിൻ  അറത്തി(റ )നോടൊപ്പം അവർ ഖുർആൻ പാരായണത്തിലാണ് ഇത് കേട്ട ഉമറി(റ )ന്റെ മനസ്സ് മാറുകയും ഇസ്ലാമിലേക്ക് കടന്നു വരികയും ആയിരുന്നു.... ഇസ്ലാമിന്റെ മാർഗ്ഗത്തിൽ അനവധി ത്യാഗങ്ങൾക്ക് സന്നദ്ധനായ അദ്ദേഹം അബ്സീനിയയിലേക്ക് മദീനയിലേക്കും ഹിജ്റ പോയിരുന്നു.. മദീനയിൽ പ്രവാചകൻ അദ്ദേഹത്തെ ഉബ്യ്യ് ബിൻ കഅബ് (റ )വു മായി ചങ്ങാത്തത്തിലാക്കി... ബദർ യുദ്ധത്തിനു മുന്നോടിയായി ഷാമിൽ നിന്നും കച്ചവടം കഴിഞ്ഞ് വരുന്ന സംഘങ്ങളുടെ ചലനങ്ങൾ അറിയാൻ പ്രവാചകന്‍ അഴിച്ചിരുന്നത് സൈദിനെയും  ഥൽഹത് ബിൻ ഉബൈദില്ലയെയും ആയിരുന്നു...അതിനാൽ അവർക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാനായില്ല പ്രവാചകൻ ഗനീമത്ത് വീഹിതിചപ്പോൾ അവർക്കും ഒരു ഓഹരിയുണ്ടായിരുന്നു ശക്തനും ധീരനും ആയ അദ്ദേഹം പ്രവാചകരോടൊപ്പം മറ്റു യുദ്ധങ്ങളിൽ എല്ലാം പങ്കെടുത്തിട്ടുണ്ട് പ്രാർത്ഥനക്ക് ഉടനടി ഉത്തരം നൽകപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു സഈദ് (റ ) മാറുവാൻ ബിൻ ഹക്കമിന്റെ കാലം ഒരു സ്ത്രീ അദ്ദേഹത്തിനെതിരെ ഒരാരോപണവുമായി  മുന്നോട്ടുവന്നു... അയാൾ തന്റെ ഭൂമി കയ്യേറി എന്നായിരുന്നു സ്ത്രീയുടെ ആരോപണം... സഈദ് (റ ) ഇത് നിഷേധിച്ചു മാർവാൻ സത്യമാവശ്യപ്പെട്ടു... സഈദ് (റ ) കാര്യം തെളിയിച്ചു പറഞ്ഞു ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു 🤲നാഥാ ഇവൾ പറയുന്നത് കളവാണെങ്കിൽ മരിക്കുന്നതിനുമുമ്പ് അവളുടെ കാഴ്ച ശക്തി നീ തിരിച്ചെടുക്കുകയും അവളുടെ മരണം ഒരു കിണറിൽ വച്ച് ആക്കുകയും ചെയ്യേണമേ,🤲 ശേഷം അദ്ദേഹം തർക്ക ഭൂമി അവൾക്ക് ഒഴിഞ്ഞു കൊടുത്തു...താമസിയാതെ അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു പരിചാരികയുടെ സഹായത്തോടെയാണ് പിന്നീട് അവൾ നടന്നിരുന്നത്.. ഒരു രാത്രി ഉറക്കിൽ നിന്നും എഴുന്നേറ്റ് എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയ അവൾ മുറ്റത്തേക്ക് കിണറ്റിൽ വീണു മരണമടയുകയായിരുന്നു.... ജനങ്ങൾക്കിടയിലെ സർവ്വാധികൃതനും സ്വീകാര്യവുമായിരുന്നസഈദ് (റ )മുസ്ലീങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തലപൊക്കിയപ്പോൾ അദ്ദേഹം അതിലൊന്നും ഇടപെട്ടിരുന്നില്ല... ആരാധനയിലും ദൈവസ്മരണയിലും കഴിഞ്ഞുകൂടിയ അദ്ദേഹം ഹിജ്റ 51ൽ വഫാത്തായി മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്നു...

 ഉമർ (റ )വിന്റെ ന്റെ ഭരണകാലത്ത് ദമസ്കസ് കീഴ്പ്പെടുത്തിയസംഘത്തിൽസഈദ് ബ് നു സൈദ് (റ )ഉണ്ടായിരുന്നു...ദമസ്കസിൽ ഭരണം നടത്തിയ ആദ്യത്തെ ഗവർണർ ഇദ്ദേഹമായിരുന്നു....


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹