Posts

Showing posts from October, 2023

ആന പട്ടാളത്തെ അല്ലാഹു ശിക്ഷച്ചു പരാജയപ്പെടുത്തിയ സംഭവം...സൂറഅൽ ഫീൽ

 ആന പട്ടാളത്തെ അല്ലാഹു ശിക്ഷച്ചു പരാജയപ്പെടുത്തിയ  സംഭവം... അല്‍ഫീല്‍ : ആമുഖം  അവതരണം:മക്കയില്‍ അവതരണ ക്രമം:19 സൂക്തങ്ങള്‍:5 ഖണ്ഡികകള്‍:1 നാമം പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ സൂറയുടെ നാമം. അവതരണകാലം ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യം ഏകകണ്ഠമാകുന്നു. ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് പരിശോധിച്ചുനോക്കിയാല്‍ മക്കയിലെ ആദ്യനാളുകളിലായിരിക്കണം ഇതിന്റെയും അവതരണമെന്ന് മനസ്സിലാകുന്നതാണ്. അൽ ഫീല്‍  105 : 1-5   Verse: أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ ആനക്കാരെക്കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ?   അർത്ഥം : നീ കണ്ടില്ലേ = أَلَمۡ تَرَ എങ്ങനെ ചെയ്തുവെന്നു = كَيْفَ فَعَلَ നിന്‍റെ റബ്ബ് = رَبُّكَ ആനക്കാരെക്കൊണ്ടു = بِأَصْحَابِ الْفِيلِ അൽ ഫീല്‍  105 : 2   Verse: أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِى تَضۡلِيلٍ അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?   അർത്ഥം : അവന്‍ ആക്കിയില്ലേ = أَلَمْ يَجْعَلْ അവരുടെ തന്ത്രം,ഉപായം = كَيْدَهُمْ പിഴവില്‍, പാഴ...

ഖുർആനിലെ കഥകൾഭാഗം 1

  ഉറുമ്പുകൾ   മാതൃക 🐜🐜🐜🐜🐜🐜🐜🐜🐜 ആഗോളചക്രവർത്തിയായ   സുലൈമാൻ   നബി  ( അ )  ഒരു   ദിവസം   പരിവാരസമേതം യാത്രചെയ്യുകയായിരുന്നു .  അദ്ദേഹത്തിന്റെ   പരിവാരം   ഒരു   സൈന്യത്തോളം   തന്നെ വലുതായിരുന്നു .  മനുഷ്യർക്കു   പുറമെ   ഭൂതങ്ങളും   പക്ഷികളും   മൃഗങ്ങളുമെല്ലാം അടങ്ങിയതായിരുന്നു   ആ   സൈന്യം . വഴിമധ്യേ   വലിയൊരു   ഉറുമ്പിൻ   കൂട്ടം   നബിയുടെ   കണ്ണിൽ   പെട്ടു .  പക്ഷിമൃഗാദികളുടേതുപോലെത്തന്നെ   ഉറുമ്പുകളുടേയും   ഭാഷ   അറി   യാമായിരുന്ന സുലൈമാൻ   നബി  ( അ )  പെട്ടെന്ന്   അവിടെത്തന്നെ   നിന്നു .  അപ്പോൾ   അദ്ദേഹത്തിന്റെ പരിവാരവും   നിശ്ചലമായി .  നബി   ഉറുമ്പു   കളുടെ   ചലനം   ശ്രദ്ധിച്ചു .  അച്ചടക്കമുള്ള   തന്റെ സൈന്യത്തെപ്പോലും   അതിശയിപ്പിക്കുന്ന   മട്ടിൽ   കർക്കശമായ   പട്ടാളചിട്ടയോടെ   ഉറുമ്പു   കൾ മാർച്ചു   ചെയ്യുന്നു ....