ഖുർആനിലെ കഥകൾഭാഗം 1
ഉറുമ്പുകൾ മാതൃക
🐜🐜🐜🐜🐜🐜🐜🐜🐜
ആഗോളചക്രവർത്തിയായ സുലൈമാൻ നബി (അ) ഒരു ദിവസം പരിവാരസമേതംയാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പരിവാരം ഒരു സൈന്യത്തോളം തന്നെവലുതായിരുന്നു. മനുഷ്യർക്കു പുറമെ ഭൂതങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാംഅടങ്ങിയതായിരുന്നു ആ സൈന്യം.
വഴിമധ്യേ വലിയൊരു ഉറുമ്പിൻ കൂട്ടം നബിയുടെ കണ്ണിൽ പെട്ടു. പക്ഷിമൃഗാദികളുടേതുപോലെത്തന്നെ ഉറുമ്പുകളുടേയും ഭാഷ അറി യാമായിരുന്നസുലൈമാൻ നബി (അ) പെട്ടെന്ന് അവിടെത്തന്നെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെപരിവാരവും നിശ്ചലമായി. നബി ഉറുമ്പു കളുടെ ചലനം ശ്രദ്ധിച്ചു. അച്ചടക്കമുള്ള തന്റെസൈന്യത്തെപ്പോലും അതിശയിപ്പിക്കുന്ന മട്ടിൽ കർക്കശമായ പട്ടാളചിട്ടയോടെ ഉറുമ്പു കൾമാർച്ചു ചെയ്യുന്നു. ഉറുമ്പുകളുടെ സേനാധിപൻ വിളിച്ചുപറഞ്ഞു: “ഉറുമ്പുകളേ, സുലൈമാനും പരിവാരവും അറിയാതെ നിങ്ങളെ ചവിട്ടി പോവാതിരിക്കണമെങ്കിൽപാർപ്പിടത്തിൽഉടൻകയറിക്കൊള്ളുക.
സുലൈമാൻ നബി (അ) എല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരമൊരുനിർണായകഘട്ടത്തിലും ഉറുമ്പുകൾ അണിമുറിയാതെയും അമ്പരക്കാതെയും അവയുടെമാളത്തിലേക്ക് അതിവേഗം കയറികൊണ്ടിരുന്നു.
നബിയെ ആകർഷിച്ച് പ്രധാനവസ്തുത ഒരൊറ്റ ഉറുമ്പും അപരനെ ചാടിക്കടന്നുരക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല എന്നതാണ്. അങ്ങ നെയൊരു രക്ഷപ്പെടൽ ശ്രമംനടത്തിയിരുന്നുവെങ്കിൽ മാളത്തിന്റെ കുടുസായ പ്രവേശനദ്വാരത്തിൽ വെച്ച് ഉറുമ്പുകൾതമ്മിൽത്തമ്മിൽ പടവെട്ടി ചാകേണ്ടിവരുമായിരുന്നു. അത്തരം സന്ദിഗ്ധഘട്ടത്തിൽ പോലുംഉറുമ്പുകൾ സംയമനവും അച്ചടക്കവുമാണ് പാലിച്ചത്.
ചിന്തോദ്ദീപകവും വിജ്ഞാനപ്രദവുമായ ഈ ഘടകം നബി തന്റെ അനുയായികൾക്കുകാണിച്ചുകൊടുത്തു. ആത്മത്യാഗവും, നിസ്വാർഥവും നിഷ്കാമവുമായ സ്നേഹവും ഈക്ഷുദ്രജീവികളെ അനുകരണീയ മാതൃകയാക്കിത്തീർക്കുന്നു. മാളത്തിനുള്ളിൽ കട ക്കാൻബദ്ധപ്പെടാതെ, പുറത്തുനിന്നുകൊണ്ട് നിർദ്ദേശങ്ങൾ നല്കുന്ന ഉറുമ്പുകളുടെസേനാധിപനെ സുലൈമാൻ നബി (അ) തന്റെ അനുയായികൾക്ക്ചൂണ്ടിക്കാണിച്ചുകൊടുത്തു. ഈ സേനാധിപൻ, ഉരുക്കു കോട്ടയ്ക്കകത്തിരുന്ന് യുദ്ധക്കളംനിയന്ത്രിക്കുന്ന മനുഷ്യസേനാധി പനെ ലജ്ജിപ്പിക്കുകതന്നെ ചെയ്യും.
കാരുണ്യവാനായ സുലൈമാൻ നബി (അ) തന്റെ സൈന്യത്തിന്റെ നേരെ തിരിഞ്ഞുകൊണ്ട്ആജ്ഞാപിച്ചു: “ഉറുമ്പിന്റെ മാളത്തിൽനിന്നു മാറി മുന്നോട്ട് മാർച്ചു ചെയ്യുക....
സർവജ്ഞാനിയാണെന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് ഇല്ലാത്ത ചില കഴിവുകൾ മറ്റുജീവികൾക്കുണ്ട്. നിസാരന്മാരായ ഉറു മ്പുകൾ ഈയിനത്തിൽ പ്രഥമഗണനീയരാണ്. ഉറുമ്പുകളുടെ അച്ചടക്കവും സംയമനശീലവും ആത്മത്യാഗവും മനുഷ്യർക്ക് എക്കാലവുംമാതൃകയാണെന്ന് കഥയിൽ നിന്നു വ്യക്തമാണല്ലോ......
🐜🐜🐜🐜🐜🐜🐜🐜🐜
2...ഇബ്ലീസിന്റെ പതനം
അല്ലാഹു മനുഷ്യരെ ഭൂമിയിൽ സൃഷ്ടിക്കുന്നതിന് എത്രയോ യുഗങ്ങൾക്കുമുമ്പ് മറ്റൊരുവർഗത്തെ ഭൂമിയിൽ സൃഷ്ടിച്ചിരുന്നു. അവരായിരുന്നു ജിന്നുകൾ. ജിന്നുകളോട് നന്മപ്രവർത്തിക്കാനും ഭൂമിയിൽ നന്മ പരിപോഷിപ്പിക്കാനും അല്ലാഹു കല്പിച്ചു. എന്നാൽ അവർഅതിന് കടകവിരുദ്ധമായാണ് പ്രവർത്തിച്ചത്. അവർ പരസ്പരം കല ഹവുംരക്തചൊരിച്ചിലുമുണ്ടാക്കി. ഭൂമി രക്തക്കളമാക്കിമാറ്റി.
ഈ നിലയിൽ അനേകം വർഷങ്ങൾ തുടർന്നുപോയപ്പോൾ ഭൂമി യിൽ സമാധാനംസ്ഥാപിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു. അതിനാൽ ജിന്നുകളെ ഈ ഭൂമിയിൽനിന്നുതുടച്ചു നീക്കാൻ അല്ലാഹു ആഗ്രഹിച്ചു. അല്ലാഹുവിന്റെ മറ്റൊരു വിഭാഗം സൃഷ്ടികളായമലക്കുകളോട് (മാലാഖമാരോട്) അല്ലാഹു ആജ്ഞാ പിച്ചു.
“ഭൂമിയിൽ രക്തം ചിന്തുന്ന ആ വർഗത്തെ ആകമാനം നിങ്ങൾ നശിപ്പിക്കുക. ഭൂമിയിൽമേലിൽ രക്തം ചിന്താൻ ഇടയാവാതിരിക്കാനാണിത്. എന്നാൽ ഒരു പിഞ്ചുകുഞ്ഞിനെനിങ്ങൾ നാശത്തിൽ നിന്നൊഴിവാക്കണം.
അനുസരണയുടെ പ്രതീകമായ മലക്കുകൾ ആജ്ഞ ലഭിച്ചയുടൻ ഭൂമിയിലേക്കിറങ്ങി. അസാസിൽ എന്നു പേരുള്ള പിഞ്ചുകുഞ്ഞി നെയൊഴികെ ആ വർഗത്തിൽപെട്ടഎല്ലാവരെയും മലക്കുകൾ സംഹ രിച്ചു.
അസാസിലിനോട് അല്ലാഹു വളരെയധികം കാരുണ്യം കാണിച്ചു. അവനെ വളർത്തിമലക്കുകളുടെ തലവനാക്കി മാറ്റി. അല്ലാ ഹുവിന്റെ കല്പനകൾ അനുസരിച്ച് അസാസിൽമലക്കുകളുടെ കൂടെ ജീവിച്ചു.
യുഗങ്ങൾ കടന്നുപോയി. അല്ലാഹു വീണ്ടും മറ്റൊരു വർഗത്തെ സൃഷ്ടിക്കാൻ ആഗ്രഹിച്ചു. അവൻ ഈ വിവരം മലക്കുകളെ അറിയിച്ചു: “ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെസൃഷ്ടിക്കാൻ പോവു കയാണ്.
മലക്കുകൾ ഈ തീരുമാനത്തെ എതിർത്തുകൊണ്ടു ചോദിച്ചു: “ഭൂമിയിൽ അക്രമങ്ങളുംരക്തച്ചൊരിച്ചിലുമുണ്ടാക്കുന്നവരെയാണോ നീ സൃഷ്ടിക്കുന്നത്?''
മലക്കുകളുടെ അവകാശവാദം അല്ലാഹു അംഗീകരിച്ചില്ല. അല്ലാഹു പ്രഖ്യാപിച്ചു: “തീർച്ചയായും നിങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങൾ എനിക്കറിയാം.
അതുകേട്ടപ്പോൾ നന്മയുടെ പര്യായമായ മലക്കുകൾ മൗനമ വലംബിച്ചു.
അനന്തരം അല്ലാഹു മലക്കുകളുടെ പ്രതികരണം വകക്കാതെ ആദിമ മനുഷ്യനെ സൃഷ്ടിച്ചു. അതായിരുന്നു അതി സുന്ദരരൂപമായ ആദം നബി(അ) ..അതിനുശേഷം ആദം നബിക്ക്അല്ലാഹു പദാർഥവിജ്ഞാനവും ആത്മസംസ്കരണത്തിനുള്ള മാർഗങ്ങളുംഅറിയിച്ചുകൊടുത്തു. മലക്കുകളുടെ എതിരഭിപ്രായത്തെ ഖണ്ഡി ക്കുന്നതിനുവേണ്ടിയാണ്അല്ലാഹു ഇപ്രകാരം ചെയ്തത്. ഇച്ഛാസ്വാതന്ത്യമില്ലാത്ത മാലാഖമാർക്ക് ജിജ്ഞാസയോഅന്വേഷണാസക്തിയോ ഇല്ല. അവർ അല്ലാഹുവിന്റെ ആജ്ഞകളെ ശിരസാവഹിക്കുകമാത്രമാണ് ചെയ്യുന്നത്. നേരെ മറിച്ച് മനുഷ്യർ കലഹപ്രിയരും രക്തം ചിന്തുന്നവരുംആണെങ്കിൽ കൂടിയും മനുഷ്യർക്ക് അസാധാരണമായ ചില കഴിവുകളുണ്ടെന്ന്മാലാഖമാരെ ബോധ്യപ്പെടുത്തു കയായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശ്യം.
ഒരു ദിവസം അല്ലാഹു നിരവധി വസ്തുക്കൾ നിരത്തിവെച്ച് മലക്കുകളേയും ആദമിനേയുംവിളിച്ചുവരുത്തി. മലക്കുകളുടെ തല വനായ അസാസിലിനെയും വിളിച്ചു. ആദമിനുമുന്നിൽനിരത്തിയിരുന്ന സാധനങ്ങളുടെയെല്ലാം പേരുപറയാൻ അല്ലാഹു അസാസി ലിനോടുകല്പിച്ചു. എന്നാൽ മലക്കുകൾക്കുള്ള അറിവുമുഴുവൻ ഉണ്ടായിരുന്ന അസാസിലിന്സാധനങ്ങളുടെ പേരുകൾ അറിയില്ലായിരുന്നു.
തുടർന്ന് ആദമിനോട് ആ സാധനങ്ങളുടെ പേരുകൾ മാലാഖ മാർക്കു പറഞ്ഞുകൊടുക്കാൻഅല്ലാഹു കല്പിച്ചു. ആദം (അ) എല്ലാ വസ്തുക്കളുടെയും പേരുകൾ പറഞ്ഞു. ഇതുകേട്ടപ്പോൾമാലാഖമാർ വിസ്മയഭരിതരായി. അവർ അല്ലാഹുവിനെ സ്തുതിച്ചു. ഇത്തരമൊരു അത്ഭുതസൃഷ്ടിയുടെ സ്രഷ്ടാവിന് നന്ദി അറിയിക്കുകയും ചെയ്തു. തങ്ങൾ മുമ്പു പറഞ്ഞഎതിരാഭിപ്രായത്തിൽ മാലാഖമാർ അല്ലാ ഹുവിനോടു മാപ്പ് ചോദിച്ചു. എന്നാൽ ഇതിനുപശ്ചാത്താപമായി ആദമിനെ അഭിമുഖീകരിച്ച് അല്ലാഹുവിന് സാഷ്ടാംഗം ചെയ്യാനാണ്അല്ലാഹു അവരോട് കല്പിച്ചത്.
മലക്കുകളെല്ലാം ഈ ആജ്ഞ കേട്ടപാടെ അനുസരിച്ചു. എന്നാൽ അസാസിൽ മാത്രം ഈആജ്ഞ അനുസരിച്ചില്ല. ധിക്കാരിയായ അവനോട് അല്ലാഹു കാരണം തിരക്കി. “എന്നെയുംഅല്ലാഹു തീകൊണ്ടാണ് സൃഷ്ടി
ച്ചത്. ആദമിനെ മണ്ണുകൊണ്ടും, തീ മണ്ണിനേക്കാൾ ഉയർന്നതിനാൽ
ഞാൻ അവനേക്കാൾ മെച്ചമാണ്. അതിനാലാണ് ഞാൻ ആദമിനെ സാഷ്ടാംഗംചെയ്യാത്തത്, അസാസിൽ പറഞ്ഞു.
കോപിഷ്ഠനായ അല്ലാഹു അസാസിലിനെ ശപിച്ചു: “ഹേ ധിക്കാരി, ഇനി നിന്റെ പേർഇബ്ലീസ് എന്നായിരിക്കും.
ഇതോടെ അല്ലാഹുവിൽ നിന്ന് അവനു ലഭിച്ചിരുന്ന പദവികളെല്ലാം നഷ്ടപ്പെട്ടു. അവൻദുർമാർഗത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായിത്തീർന്നു. അല്ലാഹു ഇബ്ലീസിനെതൽക്ഷണം തന്റെ ഭക്തവൃന്ദത്തിൽ നിന്നു ബഹിഷ്കരിച്ചു.
“ഞാൻ ഇക്കാലമത്രയും ചെയ്ത പുണ്യകൃത്യങ്ങൾക്കുള്ള പ്രതിഫലം എനിക്കു നല്കണം. എനിക്ക് അന്ത്യദിനത്തോളം ആയുസ് വേണം, ഭഗ്നാശനായ ഇബ്ലീസ് ആവശ്യപ്പെട്ടു.
ഇബ്ലീസിന്റെ പൂർവകാല സൽപ്രവൃത്തികളുടെ അടിസ്ഥാ നത്തിൽ നീതിമാനായ അല്ലാഹുഅയാളുടെ ആവശ്യം അംഗീകരിച്ചു. സന്തുഷ്ടനായ ഇബ്ലീസ് അപ്പോൾ അല്ലാഹുവിന്റെസാന്നി ധ്യത്തിൽവെച്ച് പ്രതിജ്ഞ ചെയ്തു:
‘’‘നിന്റെ യശസുകൊണ്ട്
ഞാൻ സത്യം ചെയ്യുന്നു. മനുഷ്യസ
മൂഹത്തെ നിശ്ചയമായും ഞാൻ ദുർമാർഗികളാക്കും, നിഷ്കളങ്കരായ
നിന്റെ ദാസരെയൊഴിച്ച്‘’‘....
ആദംനബി മൂലമാണ് അല്ലാഹുവിൽ നിന്നു തനിക്കു ലഭിച്ച ഉന്ന തപദവി നഷ്ടപ്പെട്ടതെന്നുമനസിലാക്കിയ ഇബ്ലീസ്, ആദംനബി (അ) യേയും അദ്ദേഹത്തിന്റെ സന്തതികളേയുംദുർമാർഗത്തിലേക്കു നയിക്കാൻ അവിടെനിന്ന് ഒരുമ്പെട്ടിറങ്ങി. ആ ശ്രമം അവനും അവന്റെഅനുചരന്മാരും ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.
മാലാഖമാർ നന്മയുടെ പ്രതീകമാണെങ്കിലും അവർക്ക് ഇച്ഛാ സ്വാതന്ത്ര്യമോഅന്വേഷണാസക്തിയോ ഇല്ല. മനുഷ്യർ കലഹപ്രി യരാണെങ്കിലും മാലാഖമാർക്കില്ലാത്തചില കഴിവുകൾ മനു ഷ്യർക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതിൽ അസൂയപൂണ്ടഇബ്ലീസ് മനുഷ്യർക്കെതിരെ തിരിഞ്ഞത്. എത്ര ഉന്നതനായാലും ദൈവഹിതംഅനുസരിക്കാത്തവന് ദൈവത്തിന്റെ മനസിൽ സ്ഥാന മുണ്ടായിരിക്കില്ലെന്ന് ഇക്കഥ നമ്മെഓർമിപ്പിക്കുന്നു.....
🤝🤝🤝🤝🤝🤝🤝🤝🤝
3..ഉയിർത്തെഴുന്നേററ ഉസൈർ നബി(അ)
(ഒരു നൂറ്റാണ്ട് മരിച്ചു കിടന്ന മനുഷ്യനും കഴുതയും)
🤲🤲🤲🤲🤲🤲🤲🤲🤲🤲
(അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്ക്കൂരകളോടെ വീണടിഞ്ഞ്‌കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. ( അപ്പോള്‍ ) അദ്ദേഹം പറഞ്ഞു: നിര്ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കുംഅല്ലാഹു ജീവിപ്പിക്കുന്നത്. തുടര്ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷംനിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്ത്തെഴുന്നേല്പിക്കുകയുംചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം ( നിര്‍ജീവാവസ്ഥയില്‍ ) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെഅല്‍പഭാഗമോ ( ആണ് ഞാന്‍കഴിച്ചുകൂട്ടിയത് ); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെആഹാരപാനീയങ്ങള് നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെകഴുതയുടെനേര്ക്ക് നോക്കൂ. ( അതെങ്ങനെയുണ്ടെന്ന് ). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയുംഎന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന്‍ ( അല്ലാഹു ) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് ( കാര്യം ) വ്യക്തമായപ്പോള്‍ അദ്ദേഹംപറഞ്ഞു: തീര്ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍മനസ്സിലാക്കുന്നു.(2/259)
🍒പലസ്തീനിലെ ഉസൈർ നബി(അ) ക്ക ഒരു വെള്ളക്കഴുതയുണ്ടായിരുന്നു. കഴുതയ്ക്ക്ഇദ്ദേഹത്തെ വളരെയധികം സ്നേഹമായിരുന്നു. ഈ പ്രവാചകന്റെ സേവനത്തിൽചേരുന്നതിനുമുമ്പ് കഴുത ഒരു വ്യാപാരിയുടേതായിരുന്നു. ധനാഢ്യനാണെങ്കിലും അയാൾപിശു ക്കനും കള്ളനുമായിരുന്നു. കഴുതയോടു വളരെ ക്രൂരമായാണ്
അയാൾ പെരുമാറിയത്. ആവശ്യത്തിനു ഭക്ഷണം നല്കാതെ ക്രൂരമായി അതിനെക്കൊണ്ടുപണിയെടുപ്പിച്ചു അയാൾ. ചിലപ്പോൾ പൊതിരെ തല്ലുകയും ചെയ്തു.
ഉസൈർ നബി( അ) കഴുതയോടു വളരെ സൗഹാർദ്ദത്തോടെയാണ്
പെരുമാറിയത്. അദ്ദേഹം കഴുതയുടെ പുറത്തേറി പത്തു കല്പനകൾ പിൻപറ്റാനുള്ള ഉപദേശംനല്കി, ഗ്രാമമാകെ സഞ്ചരിച്ചു. ഉസൈർ നബിയോടൊപ്പം കഴുത രണ്ടുകൊല്ലം ജീവിച്ചു. വിവാ ഹിതനായ അദ്ദേഹത്തിന് മൂന്നു മക്കളുണ്ടായിരുന്നു. ഹാനം എന്നൊരുപരിചാരികയുമുണ്ടായിരുന്നു. പരിചാരികയേയും കഴു
തയ്ക്ക് ഇഷ്ടമായിരുന്നു. ഉസൈർ നബിക്ക് ഒരു തോപ്പുണ്ടായിരുന്നു. അതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹവും കുടുംബവും ജീവിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം കഴുതയുമായിതന്റെ തോട്ടത്തിലേക്കു പഴം പറിക്കാൻ പോയി. രണ്ടു കുട്ടകളിൽ പഴം നിറച്ച് അതുകഴുതപ്പുറത്തുവെച്ചു. എന്നിട്ട് രണ്ടുപേരും വീട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു. കഠിനമായവെയിലുണ്ടായിരുന്നതിനാൽ ഉഷ്ണം സഹിക്കവയ്യാതെ കഴുതയും യജമാനനും ക്ഷീണിച്ചു. വഴിയിലെ ശ്മശാനഭൂമിയിൽ അല്പം വിശ മിച്ചശേഷം ഇനിയാത്ര തുടർന്നാൽ മതി എന്ന് ഉർനബി (അ) തീരു മാനിച്ചു. രണ്ടുപേരും ശ്മശാനത്തിൽ പ്രവേശിച്ചു. ഉസൈർ (അ) കഴുതപുറത്തുനിന്നിറങ്ങി അത്തിക്കുട്ടയും മുന്തിരിക്കുട്ടയും ഇറക്കിവെച്ച ശേഷം നിലത്തിരുന്നു. അദ്ദേഹം ഉണക്ക റൊട്ടി മുന്തിരിച്ചാറിൽ മുക്കി പതംവരുത്തി കഴിച്ചു.
എന്തുകൊണ്ടോ ഉസൈർ (അ) ചിന്താധീനനായി കാണപ്പെട്ടു. അദ്ദേ ഹത്തിന്റെ കണ്ണുകൾചുറ്റുഭാഗത്തെ ദ്രവിച്ച എല്ലുകളിലും അവശി ഷ്ടങ്ങളിലും ഉടക്കി. പിന്നെ ദൈവത്തിന്റെശക്തിമാഹാത്മ്യത്തിൽ വിസ്മയഭരിതനായെന്നവണ്ണം സ്വയം പറഞ്ഞു: “മരണാനന്തരംഎങ്ങനെയാണ് ദൈവം ഇവ പുനരുജ്ജീവി
പ്പിക്കുന്നത്!'' ഉസൈർ (അ) ഈ വാക്യം പറഞ്ഞുതീർന്നതും അദ്ദേഹത്തെയും കഴുതയെയുംഗാഢമായ ഉറക്കം ആശ്ലേഷിച്ചു. മുമ്പൊരിക്കലും ഇല്ലാതിരു ന്നത്ര ഗാഢനിദ്രയായിരുന്നുഅത്. ദൈവമാണ് അവരെ ഉറക്കിയത്.
ചെറിയൊരു ഇടവേളയ്ക്കു ശേഷമെന്നപോലെ ദൈവം ഉസൈർനബിയെഉണർത്തിക്കൊണ്ടു പറഞ്ഞു: “നൂറു വർഷമാണ് താങ്കൾ ഉറങ്ങിയത്. ഇനി, മരിച്ചുകിടക്കുന്നതാങ്കളുടെ കഴുതയെ നോക്കൂ, ഉസർ. (അ) അതെങ്ങനെ മണ്ണായിത്തീർന്നിരിക്കുന്നുവെന്നുനോക്കൂ. ദ്രവിച്ചു മണ്ണായിക്കൊണ്ടിരിക്കുന്ന എല്ലിന്റെ അവശിഷ്ട ങ്ങൾ സൂക്ഷിച്ചുനോക്കൂ. മരണാനന്തരം എങ്ങനെയാണ് ദൈവം മരിച്ചവനെ പുനരുജ്ജീവിപ്പിക്കുന്നത് എന്നുശ്രദ്ധിക്കൂ. “മരിച്ചുകിടക്കുന്ന കഴുതേ, എഴുന്നേൽക്കുക. ഉയിർത്തെഴുന്നേറ്റ ഉസൈർനബി(അ)
ആജ്ഞ കേട്ടയുടൻ കഴുത ഉറക്കത്തിൽനിന്ന് ഉണർന്നു തല യുയർത്തി. ഉസൈർ( അ) നബിയെ മാത്രമേ കഴുത അവിടെ കണ്ടുള്ളൂ. അവരുടെ അരികിലുണ്ടായിരുന്നമുന്തിരിച്ചാറിന് ഒരു കുഴപ്പവും പറ്റിയിരുന്നില്ല. ഉഷ്ണകാലത്ത് മണിക്കൂറുകൾക്കകംകേടുവരുന്ന മുന്തിരിച്ചാർ നൂറുകൊല്ലം കഴിഞ്ഞിട്ടും അതേപടി തന്നെ
ഉസൈർ നബീ (അ) ഗാഢമായ പ്രാർഥനയിൽ മുഴുകി. പിന്നീട് അദ്ദേ “ഹവും കഴുതയുംഗ്രാമത്തിലേക്കു യാത്രയായി. അവരുടെ പഴയ ഗ്രാമം ആകെ മാറിപ്പോയിരുന്നു. താൻമടങ്ങിവന്നിരിക്കയാണെന്ന് ഉസൈർ (അ) ഗ്രാമീണരെ അറി
യിച്ചു. പക്ഷേ ജനം അദ്ദേഹത്തെ പരിഹസിച്ചു.
“ഉസൈർ (അ) പുറപ്പെട്ടുപോയിട്ട് നൂറുവർഷമായി അദ്ദേഹം പിന്നീട് തിരിച്ചുവന്നതേയില്ല. ഉസൈർ (അ) മരിച്ച് മണ്ണോടു ചേർന്നുകഴിഞ്ഞു. “ഞാൻ ഉസൈർ തന്നെയാണ്. മരിച്ചുനൂറുവർഷത്തിനുശേഷം ദൈവം എന്നെ പുനരുജ്ജീവിപ്പിച്ചിരിക്കയാണ്. എനിക്കെന്റെ പേരക്കുട്ടികളെ കാണണം. എവിടെ അവർ ?' അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമീണർ ഉസറിന്റെ പേരക്കുട്ടികളെ അദ്ദേഹത്തിന് കാണി ച്ചുകൊടുത്തു. അവരിൽ ഏറ്റവുംപ്രായം കുറഞ്ഞവന് അറുപതു വയ സായിരുന്നു. ഉസൈറിനാണെങ്കിൽ അമ്പത് വയസും! അമ്പതു വയസുള്ള മുത്തച്ഛനും അറുപതുവയസുള്ള പേരക്കുട്ടിയും!
ഉസൈർ നബി ഗ്രാമം വിട്ടുപോയ ശേഷം ഉസൈറിനോടു ബന്ധ പ്പെട്ട ഒരു സ്ത്രീ മാത്രമേഅവിടെ അവശേഷിച്ചിരുന്നുള്ളൂ. ഉസൈറിന്റെ കൊച്ചു പരിചാരികയായിരുന്ന ഹാനംആയിരുന്നു അത്. അവ ളുടെ ഇരുപതാമത്തെ വയസിലാണ് ഉസൈർ അവളെവിട്ടു ഗ്രാമത്തിൽനിന്നു പോയത്. ഇപ്പോൾ അവൾക്ക് 120 വയസായി.
ഉസൈർ നബിയെപ്പറ്റി കേൾക്കാനിടയായ പരിചാരിക അവശ തയാർന്ന തന്റെ ശരീരവുംവലിച്ചിഴച്ച് വടിയും കുത്തി അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ പ്രായാധിക്യം മൂലംഅവരുടെ കാഴ്ച ശക്തി നശിച്ചിരുന്നു. കരച്ചിലിനിടയിൽ ആ വൃദ്ധ തനിക്ക് കാഴ്ചകിട്ടാനായി ഉസൈർ നബിയോടു പ്രാർഥിക്കാൻ അഭ്യർഥിച്ചു. ഉസൈർ നബി (അ) അവർക്കുവേണ്ടി പ്രാർഥിച്ചു. കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. ഹാനം എന്ന ആ വൃദ്ധ ഉസൈറിനെതിരിച്ചറിഞ്ഞു. അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു കണ്ണീരൊഴുക്കി.
ഉസർ നബിയുടെ പേരക്കുട്ടികൾ പറഞ്ഞു: “ഞങ്ങളുടെ മുത്തച്ഛൻ ഉസൈറിന്റെ പക്കൽവിശുദ്ധ തോറയുടെ ഒരു പ്രതിയു ണ്ടായിരുന്നു. അദ്ദേഹം പുറപ്പെട്ടുപോയശേഷം ഞങ്ങളതുപലയി ടത്തും തിരഞ്ഞുവെങ്കിലും കിട്ടിയില്ല. അങ്ങ് ഉസൈർ ആണെങ്കിൽ വിശുദ്ധ തോറഎവിടെയാണെന്ന് പറയൂ.
"പുരാതനമായ ഒരു വൃക്ഷത്തിന്റെ തടിയിൽ ഞാൻ അതിന്റെ യൊരു പകർപ്പ്സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വരൂ. അവിടെച്ചെന്ന് നമുക്കത കണ്ടെടുക്കാം.
പഴയ ഒരു വൃക്ഷത്തിനടുത്തേക്ക് അദ്ദേഹം തന്റെ പേരക്കുട്ടി കളെ നയിച്ചു. അതിന്റെതടിയിലൊരിടത്തുനിന്ന് തോറയുടെ താളു കൾ അദ്ദേഹം പുറത്തെടുത്തു. അതിൽ മിക്കതാളുകളും നശിച്ചുരുന്നു.
ജനം അത്ഭുതസ്തബ്ധരായി മിഴിച്ചുനിന്നു. ഇത് തങ്ങളുടെ ഗ്രാമത്തിലെ പഴയ ഉസൈർനബിയാണെന്ന് അവർക്ക് ബോധ്യമായി. മരണാനന്തരം എങ്ങനെയാണ് ദൈവം മരിച്ചവരെപുനരുജ്ജീവിപ്പി ക്കുന്നത് എന്നും ജനത്തിന് മനസിലായി.
സർവശക്തനും സർവജ്ഞാനിയുമായ ദൈവത്തിന്റെ കഴിവു കൾ അപാരമാണ്. ജീവികളെനൂറ്റാണ്ടുകൾ ഉറക്കിക്കിടത്താനും മരി ച്ചവരെ പുനരുജ്ജീവിപ്പിക്കാനും കാരുണ്യവാനായദൈവത്തിനു കഴി യുമെന്നതിന് നല്ലൊരു ദൃഷ്ടാന്തമാണ് ഈ കഥ.
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
4. ജ്ഞാനിയായ ചിതൽ
ഭൂലോക ചക്രവർത്തിയായ സുലൈമാൻ (അ) നബിയുടെ തൊഴി ലാളികളിൽ മനുഷ്യർക്കുപുറമെ ഭൂതങ്ങളും പിശാചുക്കളും മൃഗ ങ്ങളും പക്ഷികളുമെല്ലാം ഉൾപ്പെട്ടിരുന്നു.
മൊത്തം ജോലി വിഭജിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക ജോലി നീക്കിവെക്കുകയായിരുന്നുനബിയുടെ പതിവ്. ഓരോ വർഷവും ഓരോ പദ്ധതികളാണ് അദ്ദേഹം തന്റെ തൊഴിലാളികളെഏല്പിച്ചിരുന്നത്. ആ വർഷം ജറുസലേം നഗരനിർമാണപ്രവർത്ത നങ്ങളിലായിരുന്നുഅവർക്ക് ഏർപ്പെടേണ്ടിയിരുന്നത്. മനുഷ്യരും പിശാചുക്കളും ഭൂതങ്ങളുമെല്ലാംഉത്സാഹത്തോടെ അഹോരാത്രം പരി ശ്രമിച്ചുകൊണ്ടിരുന്നു.
പിശാചുക്കൾ കൂറ്റൻ പാറകൾ പുഴക്കിക്കൊണ്ടുവന്നു. ഭൂതങ്ങൾ വൻ മരത്തടികൾപറിച്ചുകൊണ്ടുവന്നു. കലാപരമായ പ്രവർത്തന ങ്ങളിലായിരുന്നു മനുഷ്യരുടെ മുഖ്യശ്രദ്ധ, മൃഗങ്ങളും പക്ഷികളും തങ്ങളാലായത് ചെയ്തുപോന്നു. എല്ലാ കാര്യങ്ങൾക്കും നബിതന്നെനേരിട്ടു മേൽനോട്ടം വഹിച്ചു.
നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കേ സുലൈമാൻ നബി (അ) അന്തരിച്ചു. ഒരു നിമിഷംപോലും വൈകാതെ നിശ്ചിതസമയത്തുതന്നെ അല്ലാഹുഅദ്ദേഹത്തെ തിരികെ വിളിച്ചു. പക്ഷേ മനുഷ്യരോ ജിന്നുകളോ പിശാചുക്കളോ ഈമഹാചക വർത്തിയുടെ മരണവാർത്ത അറിഞ്ഞില്ല.
സുലൈമാൻ നബിയുടെ അന്ത്യം മിഹ്റാബിനുള്ളിൽ സ്വർണ ക്കസേരയിൽ താടിമേൽവടികുത്തിപ്പിടിച്ച് ഇരിക്കുന്ന നിലയിലായി രുന്നു. നബി (അ) മിഹ്റാബിനുള്ളിൽ ഉള്ളപ്പോൾഅതിനുള്ളിലേയ്ക്ക് പ്രവേശിക്കാൻ ആരും ധൈര്യപ്പെടാറില്ലായിരുന്നു. മിഹ്റാബിനുവെളിയിൽ അദ്ദേഹത്തിന്റെ ഭൂതഗണങ്ങൾ തങ്ങളെ ഏല്പിച്ച ജോലിയിൽവ്യാപൃതരായിരിക്കയായിരുന്നു.
സുലൈമാന്റെ(അ) മിഹ്റാബിൽ അതിക്രമിച്ചുകടക്കാൻ ധൈര്യപ്പെട്ട ഒരേയൊരുജീവിയായിരുന്നു ചിതൽ. നബി മരിച്ചതായി ആദ്യം മനസിലാക്കിയത് ആ ചിതലായിരുന്നു. മിഹ്റാബിൽ മറ്റൊന്നും ഭക്ഷിക്കാനില്ലാതിരുന്നതുകൊണ്ട് ചിതൽ നബിയുടെ വടിയുടെനേരെ നീങ്ങി. നല്ല വിശപ്പുണ്ടായിരുന്ന ചിതൽ വടി കാർന്നുതിന്നാൻ തുടങ്ങി. ചിതൽവടിയുടെ ഒരു വശം കാർന്നുതിന്നതോടെ ആ ശരീ രത്തിന്റെ സന്തുലിതത്വം നഷ്ടപ്പെട്ടു. നബി പെട്ടെന്ന് നിലംപതിച്ചു. അപ്പോഴേക്കും ദിവസങ്ങൾ പിന്നിട്ടിരുന്നു.
മിഹ്റാബിനരികിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന ജിന്നുകൾ സുലൈമാൻ നബി (അ) നിലത്തുകിടക്കുന്നതു കണ്ടു. വാർത്ത പരന്നു. മരണവാർത്തയറിഞ്ഞപ്പോൾ ജിന്നുകൾജോലി നിർത്തി. എന്നാൽ നബി ഏല്പിച്ച് പണികൾ അപ്പോഴേക്കുംപൂർത്തിയായിക്കഴിഞ്ഞിരുന്നു. ചിതൽ തിന്ന് വടി കണ്ടപ്പോഴാണ് നബി മരിച്ചിട്ട് കാലമേറെയായെന്ന് ജനത്തിന് മനസിലായത്. അദ്ദേഹത്തിന്റെ മരണം ജിന്നു കൾക്ക് അറിയാൻകഴിയാത്ത ഒരു അദൃശ്യജ്ഞാനമായിരുന്നു. ജിന്നു കൾക്ക് അദൃശ്യജ്ഞാനമുണ്ടെന്ന മിഥ്യഒരു കൊച്ചുജീവിയായ ചിതൽ തകർത്തു. ചിതലുകൾക്കു മുന്നിൽ ജിന്നുകളും ജനങ്ങളുംലജ്ജിച്ചുപോയി.
സർവജ്ഞാനിയെന്ന് അഭിമാനിക്കുന്ന മനുഷ്യർക്കും അദൃശ്യ ജ്ഞാനമുണ്ടെന്ന്അഹങ്കരിക്കുന്ന ജിന്നുകൾക്കുമില്ലാത്ത ഒരു കഴിവ് ഒരു ക്ഷുദ്രകീടമായ ചിതലിനുണ്ടെന്ന്നാം കണ്ടുവല്ലോ. ലോക ചക്രവർത്തി കൂടിയായ സുലൈമാൻ നബിയുടെ (അ) മരണത്തെക്കുറിച്ച് ആദ്യമായി അറിയാൻ കഴിഞ്ഞതും ചിതലിനുതന്നെ. ഈ ചിതലുകൾക്കു മുന്നിൽ മനുഷ്യരും ജിന്നുകളും എത്രയോ നിസാരന്മാരാ ഈ കഥവ്യക്തമാക്കുന്നു.....
🤝🤝🤝🤝🤝🤝🤝🤝🤝
5..പ്രവൃത്തികളുടെ പിന്നിലെ പൊരുൾ
ഒരു ദിവസം മൂസ്സാനബി (അ) അനുയായികളോട് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾശ്രോതാക്കളോടു ചോദിച്ചു:
“അല്ലാഹു കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ ഇന്ന് ഏറ്റവും അറി വുള്ളവൻ ആര്?''
സദസ്യർക്ക് ഉത്തരം മുട്ടിയപ്പോൾ മൂസാ നബി (അ) പറഞ്ഞു: “അതു ഞാൻ. ..സദസ്യരെല്ലാംആ അഭിപ്രായത്തെ തലകുലുക്കി സമ്മതിച്ചു. ബാഹ്യജ്ഞാനത്തെ സംബന്ധിച്ചിടത്തോളംഅതു സത്യമായിരുന്നു. എന്നാൽ ആന്തരികജ്ഞാനത്തെ സംബന്ധിച്ച് അദ്ദേഹം മറന്നുപോയി. ബാഹ്യജ്ഞാനവും ആന്തരികജ്ഞാനവും യോജിക്കുമ്പോഴേപരിപൂർണജ്ഞാനമാവൂ. ഇക്കാര്യത്തെപ്പറ്റി മുസ്സാനബിയെ ബോധ് യ പ്പെടുത്താൻ
അല്ലാഹു തീരുമാനിച്ചു. ഇതനുസരിച്ച് മൂസ്സാനബിക്ക് ഒരു വഹ്യ് (ദിവ്യബോധനം) ലഭിച്ചു. “ഹേ മൂസ്സാ, നീ ബ്രഹ്മജ്ഞാനത്തിൽ നിപുണനായ ഖിള്റിനെ അന്വേഷിച്ചു പുറപ്പെടുക. പോകുമ്പോൾ ഒരു മത്സ്യം കൂടെ കരു തുക. മത്സ്യം എവിടെവെച്ചു അപ്രത്യക്ഷമാകുന്നുവോ, അവിടെ ആമഹാത്മാവിനെ നീ കണ്ടുമുട്ടും.
മൂസ്സാനബി (അ) തന്റെ ഭൃത്യനോടുകൂടി യാത്രതിരിച്ചു. രണ്ടു കടലുകൾ കൂടിച്ചേരുന്നസ്ഥലം ലക്ഷ്യം വെച്ചായിരുന്നു യാത്ര. അല്ലാ ഹുവിന്റെ ആജ്ഞാനുസൃതം ഒരു മത്സ്യത്തെഭൃത്യൻ തന്റെ പാതത്തിൽ സൂക്ഷിച്ചിരുന്നു.
ദീർഘനേരം യാത്രചെയ്തിട്ടും ഖിള്ർ നബിയെ കണ്ടുമുട്ടിയില്ല. അപ്പോഴാണ് മത്സ്യത്തിന്റെകാര്യം ഓർമ വന്നത്. പാത്രത്തിൽ മത്സ്യത്തെ നോക്കിയപ്പോൾ കണ്ടില്ല. മത്സ്യം എവിടെയോചാടിപ്പോ യിരിക്കുന്നു! അവർ മടങ്ങിപ്പോയി വഴിയിൽ മത്സ്യത്തെ അന്വേഷിച്ചു നടന്നു. മത്സ്യം ചാടിപ്പോയ സ്ഥലം മൂസ്സാനബി (അ) കണ്ടു പിടിച്ചു. അവിടെ വെച്ച് മഹാത്മാവായഖിള്ർ നബിയെ അദ്ദേഹം കണ്ടുമുട്ടി രണ്ടു മഹാത്മാക്കളും പരസ്പരം അഭിവാദ്യം ചെയ്തു. “മഹാത്മാവേ, അങ്ങ് ബ്രഹ്മജ്ഞാനിയാണല്ലോ. അതെനിക്കും
പഠിപ്പിച്ചു തന്നുകൂടേ? ബ്രഹ്മജ്ഞാനം ആർജിക്കാൻ ഞാൻ അങ്ങയുടെ കൂടെ വരുന്നതിൽവിരോധമുണ്ടോ?'' മൂസ്സാനബി (അ) ചോദിച്ചു. “വിരോധമൊന്നുമില്ല. പക്ഷേ നിങ്ങളുംഞാനുമായി യോജിച്ചു പോകുമെന്നു തോന്നുന്നില്ല. കാരണം നമ്മളുടെ ജ്ഞാനങ്ങൾതമ്മിൽ അന്തരമുണ്ട്, ഖിള്ർ നബി പറഞ്ഞു.
“ഇല്ല, ഞാൻ നിങ്ങളുടെ ഒരു പ്രവൃത്തിയെയും എതിർക്കില്ല. അല്ലാഹുവിന്റെഅനുഗ്രഹത്താൽ ഞാൻ എല്ലാം ക്ഷമിച്ചുകൊള്ളാം.
“എങ്കിൽ വിരോധമില്ല. എന്റെ കൂടെ പോരുക. പക്ഷേ, ഒരു കാര്യം, എന്നെ ഒരു കാര്യത്തിലുംചോദ്യം ചെയ്തു പോകരുത് അത്തരം പ്രവൃത്തികളുടെ രഹസ്യം ഞാൻ നിങ്ങളോടുവെളിപ്പെടു ത്തുന്നതുവരെ പ്രവൃത്തികളുടെ പിന്നിലെ പൊരുൾ
“ശരി, സമ്മതിച്ചു. നിങ്ങളെ ഞാൻ വിമർശിക്കുകയില്ല. രണ്ടു മഹാത്മാക്കളും ഒന്നിച്ചുയാത്രതിരിച്ചു. ഖിള്ർ നബിയു മായി നടത്തിയ സംഭാഷണത്തിന്റെ ഫലമായി ഏറ്റവും വലിയജ്ഞാനി താൻ തന്നെയാണെന്ന് അഹങ്കരിച്ചതിന്റെ പൊള്ളത്തരം മൂസ്സാനബിക്കുബോധ്യപ്പെട്ടു. ഇതിനുവേണ്ടിയാണ് അല്ലാഹു തന്നെ ഇദ്ദേഹവുമായി സംഗമിക്കാൻഇടയാക്കിയതെന്ന് മൂസ്സാനബിക്കു മന സിലായി.
അവർ കടൽക്കരയിലൂടെ നടന്നുപോകുമ്പോൾ ഒരു കപ്പൽ അവരുടെ ദൃഷ്ടിയിൽ പെട്ടു. ഖിള്ർ നബി അങ്ങോട്ടുചെന്ന് കപ്പിത്താ നോടുചോദിച്ചു:
‘’ഞങ്ങളെയും കപ്പലിൽ കയറ്റാമോ?' “പണം തന്നാൽ കയറ്റാം.
“അതിന് ഞങ്ങളുടെ കൈവശം പണമില്ലല്ലോ.
“എങ്കിൽ ഒരു നിവൃത്തിയുമില്ല.'' “ഞങ്ങളെയും കയറ്റിക്കൊണ്ടു പോകൂ. അല്ലാഹുനിങ്ങൾക്ക് അതിന് പ്രതിഫലം നല്കും.
ദൈവഭക്തനായ കപ്പിത്താൻ രണ്ടുപേരെയും കപ്പലിൽ കയറ്റി യാത്രതുടങ്ങി. കപ്പൽനടുക്കടലിൽ എത്തിയപ്പോൾ ഖിള്ർ നബി കപ്പ ലിന്റെ അടിയിലെ നിലയിലേക്കു ചെന്നു. മൂസ്സാനബി (അ) അദ്ദേഹത്തെ പിന്തുടർന്നു. ഖിള്ർ നബി ആരും കാണാതെ കപ്പലിന്റെഅടിയിലെ പലകയിൽ ഒരു വിടവുണ്ടാക്കിയത് അദ്ദേഹം കണ്ടുപിടിച്ചു. വെള്ളം കപ്പലിലേക്ക്കുറേശ്ശെയായി കടക്കാൻ തുടങ്ങി. ഇതുകണ്ട് ഭയന്നു പോയ മൂസ്സാനബി അദ്ദേഹത്തെഎതിർത്തു.
‘’എന്തു മഹാപാപമാണ് ഈ ചെയ്യുന്നത്? നമ്മെ സൗജന്യമായി യാത്രചെയ്യാൻഅനുവദിച്ചതിന് നല്കുന്ന പ്രതിഫലമാണോ ഇത്? അല്ലാഹു പൊറുക്കുമോ ഇത്?'
“നിങ്ങളെനിക്കു വാക്കു തന്നതല്ലേ ഞാൻ ചെയ്യുന്നതിനെ യൊന്നും നിങ്ങൾഎതിർക്കുകയില്ലെന്ന്. അതുകൊണ്ടല്ലേ എന്റെ കൂടെ പോരാൻ ഞാൻ നിങ്ങൾക്ക് അനുവാദംതന്നത്?'
“എങ്കിലും ഇതല്പം കടുപ്പമായിപ്പോയി.
“എന്റെ പ്രവൃത്തിയുടെ രഹസ്യം വെളിപ്പെടുന്നതുവരെ അതി നെപ്പറ്റി ഒന്നുംചോദിക്കരുതെന്ന് ഞാൻ മുന്നറിയിപ്പുതന്നത് മറന്നു പോയോ? എന്റെ പ്രവൃത്തികൾനിങ്ങൾക്കു ക്ഷമിക്കാനാകില്ലെന്നും ഞാൻ താക്കീതു ചെയ്തിരുന്നുവല്ലോ?''
മൂസ്സാനബി തന്റെ വാഗ്ദത്തം ഓർത്തു ക്ഷമിച്ചു. അതിൽ എന്തെങ്കിലും രഹസ്യംകാണുമെന്ന് അദ്ദേഹം വിശ്വസിച്ച് മൗനം പാലിച്ചു. കപ്പലിൽ കുറേശ്ശെയായി വെള്ളംകയറുന്നുണ്ടെന്നു മനസ് ലാക്കിയ കപ്പിത്താൻ കപ്പൽ അതിവേഗം കരയ്ക്കടുപ്പിച്ചു. യാത്രക്കാ രെല്ലാം ഇറങ്ങിപ്പോയി
മൂസ്സാനബിയും ഖിള്ർ നബിയും കരവഴി യാത്രതുടർന്നു. വഴി യിൽ മനോഹരനായ ഒരുബാലൻ കളിച്ചുകൊണ്ടിരിക്കുന്നത് ഖിളർ നബി കണ്ടു. ഉടനെ അദ്ദേഹം ആ ബാലനുനേരെകുതിച്ചുചെന്ന് അവനെ കൊന്നു. ഞെട്ടിവിറച്ച മൂസ്സാനബി ധാർമികരോഷത്താൽ അലറി: "ഇതെന്തു കാടത്തം! നിരപരാധിയായ ഒരു പിഞ്ചുബാലനെ കൊല്ലാൻ നിങ്ങൾക്കെന്താഭ്രാന്തുണ്ടോ?''
“നിങ്ങളോടു ഞാൻ പണ്ടേ പറഞ്ഞതല്ലേ എന്റെ പ്രവൃത്തികൾ കണ്ടു ക്ഷമിച്ചുനില്ക്കാൻനിങ്ങൾക്കു കഴിയില്ലെന്ന്? ഇതാവർത്തി ച്ചാൽ എന്റെ കൂടെ വരാൻ നിങ്ങളെ ഞാൻഅനുവദിക്കില്ല.
അപ്പോഴാണ് താൻ ഖിള്ർ നബിക്കു കൊടുത്ത വാക്കിനെപ്പറ്റി മൂസ്സാനബി വീണ്ടും ഓർത്തത്. പിഞ്ചുബാലനെ വധിച്ചതിലും എന്തെ ങ്കിലും രഹസ്യമുണ്ടാകുമെന്ന് സമാധാനിച്ചു കൊണ്ട്അദ്ദേഹം വീണ്ടും ഖിള്ർ നബിയോടു മാപ്പിരന്നു. ഇനിയത് ആവർത്തിക്കുക യില്ലെന്നുംഅദ്ദേഹം ഉറപ്പുകൊടുത്തു.
അവർ യാത്ര തുടർന്ന് അൻതാഖിയ എന്ന സ്ഥലത്തെത്തി. വിശപ്പും ദാഹവും മൂലം ഇരുവരുംനന്നേ അവശരായിക്കഴിഞ്ഞിരുന്നു. നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ആരുംസഹായിച്ചില്ല. ഇനി ഒരടി നടക്കാൻ വയ്യ എന്ന നിലവന്നപ്പോൾ അവർ ഒരു മരത്ത ണലിൽവിശ്രമിക്കാനിരുന്നു. അവിടെ വലിയൊരു കൽമതിൽ ഇടി ഞ്ഞുപൊളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഉടനെ ഖിള്ർ നബി പിട ഴുന്നേറ്റ് ആ പൊളിഞ്ഞ മതിൽ നന്നാക്കാൻതുടങ്ങി. അദ്ദേഹം ക്ഷീണത്തെ ഒട്ടും വകവെച്ചില്ല.
പൈദാഹത്താൽ പൊരിയുന്നവർക്ക് ഒരു തുള്ളി പച്ചവെള്ളം പോലും നല്കാത്ത നാട്ടുകാരുടെമതിൽ, വിശപ്പു സഹിച്ചുകൊണ്ട് എന്തിനു സൗജന്യമായി നന്നാക്കിക്കൊടുക്കണം എന്നധാർമിക രോഷം മൂസ്സാനബിയെ സ്വാഭാവികമായും പിടിച്ചുലച്ചു. അദ്ദേഹം ഖിള്ർനബിക്കെതിരെ കയർത്തുകൊണ്ട് തട്ടിക്കയറി. “മതി, നമുക്ക് വേർപിരിയാം. താങ്കൾ വീണ്ടുംനിബന്ധന ലംഘിച്ചിരിക്കുന്നു, ഖിള്ർ നബി സംയമനത്തോടെ പറഞ്ഞു. “ഇത്തവണ കൂടിക്ഷമിക്കണം. വിശപ്പ് മൂർധന്യാവസ്ഥയിലെത്തി യപ്പോൾ ഞാൻ എല്ലാം വിസ്മരിച്ചുപോയതാണ്. ഇനി ഞാൻ നിങ്ങളെ എതിർക്കുകയില്ല.
“ഒരു രക്ഷയുമില്ല. നിങ്ങൾക്ക് എന്റെ പ്രവൃത്തികളിൽ ക്ഷമിക്കാൻ സാധ്യമല്ലെന്ന്വ്യക്തമായിക്കഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഞാൻ മുമ്പേ പറഞ്ഞതാണല്ലോ. ഇനിയുംമാപ്പുതരാൻ നിവൃത്തിയില്ല. പ്രവൃത്തികളുടെ പിന്നിലെ പൊരുൾ
എങ്കിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടിയതിൽ ഇതുവരെ താങ്കൾ ചെയ്ത പ്രവൃത്തികളുടെപൊരുൾ ഒന്നു പറഞ്ഞുതരാമോ,
"പറയാം. ഞാൻ ബ്രഹ്മജ്ഞാനിയാണ്. എന്നാൽ താങ്കൾക്ക്
ദൃശ്യജ്ഞാനമേയുള്ളൂ. അതിനാലാണ് നിങ്ങൾക്ക് എന്റെ കൃത്യങ്ങ തോടുപൊരുത്തപ്പെടാനാവാത്തത്. "അപ്പോൾ ബ്രഹ്മജ്ഞാനികൾക്ക് എന്തും ചെയ്യാമെന്നാണോ?' “അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.'
“അപ്പോൾ നമ്മെ സൗജന്യമായി കയറ്റിയ ആ കപ്പൽ നിങ്ങൾ
കേടുവരുത്തിയതോ?'' “അതു ദ്രോഹമായിരുന്നില്ല. ഉപകാരമായിരുന്നു. ആ കപ്പൽകരയ്ക്കടുക്കാതെ യാത്രതുടർന്നിരുന്നെങ്കിൽ അതിലുള്ള യാത്രക്കാ രോടുകൂടി അതുനശിച്ചുപോകുമായിരുന്നു. കപ്പലിനെ കൊള്ളയടി ക്കാനായി വലിയൊരു സംഘംകടൽക്കൊള്ളക്കാർ അപ്പോൾ കട ലിലുണ്ടായിരുന്നു. ബ്രഹ്മജ്ഞാനം മൂലമാണ് ഞാനത്അറിഞ്ഞത്. കപ്പലിനെയും യാത്രക്കാരെയും രക്ഷിക്കുകയായിരുന്നു ഞാൻ.
മൂസ്സാ നബി വിസ്മയാധീനനായി. അദ്ദേഹം തന്റെ അറിവില്ലാ യിൽ ഖേദം പ്രകടിപ്പിച്ചു. പക്ഷേ ഇനിയും സംശയം അവശേഷി ക്കുകയാണ്. മൂസ്സാനബി ചോദിച്ചു: “അങ്ങ്നിരപരാധിയും നിഷ്കളങ്കനുമായ ആ പിഞ്ചുബാലനെ
വധിക്കാനെന്തായിരുന്നു കാരണം?
“ആ കുട്ടിയുടെയും അവന്റെ മാതാപിതാക്കളുടെയും നന്മയ്ക്ക വേണ്ടിയാണ് ഞാനവനെകൊന്നത്. മാതാപിതാക്കൾ അല്ലാഹുവിൽ നിസീമമായ ഭക്തിയുള്ളവരാണ്. ആ ബാലൻവളർന്നു വലുതായാൽ അക്രമിയും ദുർമാർഗിയുമായിത്തീരുമെന്ന് ബ്രഹ്മജ്ഞാനം മൂലംഞാൻ മനസിലാക്കി. മാത്രമല്ല, നാസ്തികനായിത്തീരുമെന്നുറപ്പുള്ള ആ ബാലന്റെമാതാപിതാക്കളുൾപ്പെടെ നിരവധി ആൾക്കാർ അധർമ ചാരികളായിത്തീരുമെന്ന് അല്ലാഹുഎന്നെ അറിയിച്ചു. അതുകൊ ണ്ടാണ് ഞാനവനെ കൊന്നത്.
ഖിള്ർ നബിയുടെ വിശദീകരണത്തിൽ തൃപ്തനായ മൂസ്സാനബി സംശയനിവാരണാർഥം ഒരുചോദ്യം കൂടി ഉന്നയിച്ചു: “മഹാത്മാവേ, നമ്മോട് ഒരു ദയയും കാണിക്കാതിരുന്ന ആഅൻതാലിയക്കാരുടെ മതിൽ അങ്ങ് വിശപ്പും ദാഹവും കണക്കിലെടുക്കാതെ നന്നാക്കിക്കൊടുത്തതിന്റെ പൊരുൾ കൂടി പറഞ്ഞുതരാമോ?'
“എനിക്കവരോട് വെറുപ്പ് തോന്നാതിരിക്കാനുള്ള കാരണം ഞാൻ ആദ്യം പറയാം. സാധാരണയാചകരുടെ മര്യാദ പാലിക്കാ അതുകൊണ്ടാണ് അവർ നമുക്ക് ഭക്ഷണം തരാതിരുന്നത്. കാൽ പിടിച്ചപേക്ഷിക്കുകയോ കഷ്ടപ്പാടുകൾ വിവരിക്കുകയോ ചെയ്തി രുന്നെങ്കിൽ അവർനമുക്കെന്തെങ്കിലും തരുമായിരുന്നു. അങ്ങനെ നാം ചെയ്യാത്തപക്ഷം അവരോടു പകവെച്ചുപുലർത്തേണ്ടതില്ല. മാത്രമല്ല. നമുക്ക് അധ്വാനിച്ചു ജീവിക്കാനുള്ള ശാരിരിക ശക്തിയുമുണ്ട്. ഇനി മതിൽ കെട്ടിക്കൊടുത്തതിന്റെ രഹസ്യം പറയാം. ആ മതിൽ രണ്ട്അനാഥബാലന്മാരുടേതാണ്. ആ കുട്ടികളുടെ പിതാവ് മരിക്കു ന്നതിനു മുമ്പ് അയാൾ തന്റെസമ്പാദ്യമെല്ലാം ഒരുക്കൂട്ടി ആ മതിൽ നടിയിൽ കുഴിച്ചിട്ടിരുന്നു. തന്റെ കുട്ടികൾക്ക്അർഹതപ്പെട്ട സ്വത്ത അന്യാധീനപ്പെട്ടുപോകുമെന്ന ഭയത്താലാണ്. അയാൾ അപ്രകാരംചെയ്തത്. കുട്ടികൾക്ക് അയാൾ എഴുതിവെച്ച ഒസ്യത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: “നിങ്ങൾക്ക് പ്രായപൂർത്തിയായാൽ നമ്മുടെ മതിലിന്റെ കല്ലുകൾ എല്ലാം പൊളിച്ചെടുത്ത്പള്ളിയിലേക്ക് നല്കണം. ഇതു നിങ്ങളുടെ കൈകൊണ്ടുതന്നെ ചെയ്യണം. നിങ്ങളുടെപിതാവിന്റെ ഈ അന്ത്യാഭിലാഷം നിങ്ങൾ നിറവേറ്റണം.' ആ മതിൽപൊളിഞ്ഞുകിടക്കുന്നതായി ശ്രദ്ധയിൽ പെട്ടപ്പോൾ അതിനടിയിലുള്ള നിധിപുറത്തുവരുന്നതു തടയാൻ വേണ്ടിയാണ് ഞാൻ മതിൽ നന്നാ ക്കിയത്. ഇനി നിങ്ങൾക്ക്സംശയം ദൂരീകരിക്കണമെന്നുണ്ടെങ്കിൽ മടക്കയാത്രയിൽ ആ കുട്ടികളെ വളർത്തുന്നആളെക്കണ്ടാൽ അയാൾ നിങ്ങൾക്ക് ആ ഒസ്യത്ത് കാണിച്ചുതരും. അപ്പോൾ കാര്യങ്ങളെല്ലാം
വ്യക്തമാവും. ഖിള്ർ നബി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മൂസ്സാനബി തന്റെഅല്പജ്ഞാനത്തിൽ പശ്ചാത്തപിച്ചു. തന്നെക്കുറിച്ച് കൂടുതൽ മന സിലാക്കാൻ അവസരംനല്കിയ അല്ലാഹുവിനെ മുസ്സാനബി സ്തുതിച്ചു.
നാം എല്ലാം അറിയുന്നവരാണെന്ന് അഹങ്കരിക്കുന്നതിൽ അർഥ മില്ലെന്നും നമുക്ക്അറിയാത്ത പല കാര്യങ്ങളും മറ്റുള്ളവർക്ക് അറി യാമെന്നും അവരുടെ ജ്ഞാനത്തിന്റെമുന്നിൽ നാം നിസാരന്മാരാ ണെന്നും ഈ കഥകളിലൂടെ നാം മനസിലാക്കുന്നു......
🤝🤝🤝🤝🤝🤝🤝🤝🤝
6.. ജലപ്രളയം
മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും പുരാതനമായ കേന്ദ്രമായി രുന്നു യൂഫ്രട്ടീസ്, ടൈഗ്രീസ്എന്നീ നദികൾക്കിടയിലുള്ള തീരഭൂമി സർവശക്തനായ അല്ലാഹു ആ നാടിനെഐശ്വര്യസമൃദ്ധമാക്കി. ഐശ്വര്യത്തിനു കാരണക്കാരനായ തന്നെ അറിയാനും വാഴ്ത്താനുംഅല്ലാഹു അന്നാട്ടുകാരെ ഉദ്ബോധിപ്പിച്ചു. പക്ഷേ ഐശ്വര്യസമൃദ്ധിയാൽ ഭോഗാസക്തരായഅവർ അഹ് കാരംമൂലം അന്ധരായി. അല്ലാഹുവിന്റെ സ്ഥാനത്തെ മറ്റു വസ്തുക്കളെപ്രതിഷ്ഠിച്ച് പൂജിക്കാൻ തുടങ്ങി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചൂഷണവുംഅക്രമങ്ങളും അവിടെ കൊടികുത്തിവാണു. അല്ലാഹുവിന്റെ ഉദ്ബോധനങ്ങളെയുംഅല്ലാഹുവിനെയും അവർ നിഷേധിച്ചു. അവർ അരാജകത്വത്തിലുംഅസാന്മാർഗികതയിലും ആറാടി.
അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന ജനതയ്ക്ക് വെളിച്ചമേകാൻ നൂഹ് നബിയെ( അ) അല്ലാഹു നിയോഗിച്ചു. നൂഹ് (അ) സമൂഹത്തിലെ സാധാ രണക്കാരിൽ പെട്ടദരിദ്രനായിരുന്നു. സാമ്പത്തികശേഷിയുള്ളവർ പാവപ്പെട്ടവരെ പുച്ഛത്തോടെയാണ്വീക്ഷിച്ചിരുന്നത്. നൂഹ് നബി (അ) തന്റെ ജനതയ്ക്ക് മുന്നറിയിപ്പു നല്കി
“ഞാൻ വഴികാണിക്കുന്ന സത്യപാത നിങ്ങൾ ധിക്കരിച്ചാൽ ഭയങ്കരമായ വിപത്തുകൾനിങ്ങളെ പിടികൂടും. അല്ലാഹുവിന്റെ ആജ്ഞകൾ നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽഅന്ത്യദിനത്തിൽ വേദനാജനകമായ ശിക്ഷ നിങ്ങൾക്ക് അനുഭവിക്കേണ്ടിവരും.'' എന്നാൽഈ ഉദ്ബോധനത്തെ സമുദായം അവഗണിക്കുകയായിരുന്നു. അവരിലെ അഹങ്കാരികളായചില പൗരമുഖ്യർ ചോദിച്ചു: “ഹേ, നൂഹേ, ഇതൊക്കെ പറയാൻ നീ ആരാണ്? പരമദരിദ്രനുംസമൂഹത്തിലെ താഴേക്കിടയിലുള്ളവനുമായ നീ ഞങ്ങളുടെ ആധിപത്യം തകർക്കാനാണോശ്രമിക്കുന്നത്? ഏഴകളേയും തെണ്ടിക ളേയും നിനക്കു കൂട്ടുകിട്ടിയേക്കാം. ഞങ്ങളെഇതിനൊന്നും കിട്ടില്ല.
‘’ഈ സമൂഹത്തെ ആസന്നമായിക്കൊണ്ടിരിക്കുന്ന വിപത്തിൽ നിന്നു രക്ഷിക്കാൻ വേണ്ടിസർവശക്തനായ അല്ലാഹു നിയോഗിച്ച പ്രവാചകനാണ് ഞാൻ. നിങ്ങൾ സമ്പാദിച്ചുകൂട്ടിയസ്വത്തുക്കളോ നേടിയെടുത്ത സമൂഹത്തിലെ മാന്യതയോ ഒരിക്കലും ശാശ്വതമല്ല. അല്ലാഹുവിനെക്കുറിച്ചുള്ള അറിവും അവനു നല്കുന്ന ആരാധനയും മാത്രമേ നിങ്ങളെരക്ഷിക്കുകയുള്ളൂ.
“ഹേ, മൂഢാ, നിർത്തൂ നിന്റെ അധികപ്രസംഗം. നിന്റെ യോഗ്യത എന്താണെന്ന്ഞങ്ങൾക്കൊക്കെ അറിയാം.''
“ഞാൻ പണ്ഡിതനൊന്നുമല്ല. അല്ലാഹു എനിക്കറിയിച്ചുതന്ന തല്ലാതെ മറ്റൊന്നുംഎനിക്കറിയില്ല.
“നിനക്ക് കിറുക്കാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ദരിദ്ര നായ നിന്നെ അല്ലാഹുഒരിക്കലും പ്രവാചകനായി നിശ്ചയിക്കില്ല. നീ ഉദ്ബോധിപ്പിക്കുന്ന ഏകദൈവത്തിലുംഅന്ത്യദിനത്തിലുമൊന്നും ഞങ്ങൾക്കു വിശ്വാസമില്ല.
“നിങ്ങളുടെ സമ്പത്തും ഐശ്വര്യവുമെല്ലാം നിങ്ങളെ അഹംഭാവികളാക്കിത്തീർത്തിരിക്കുന്നു. അത് നശ്വരവും നൈമിഷികവു മാണ്. ധിക്കാരികളായനിങ്ങൾ ശാശ്വതലോകത്തെ നിഷേധിക്കുക യാണ്.‘’നീ പറയുന്നത് അപ്പടി വിഴുങ്ങാൻഞങ്ങൾ വിഡ്ഢികളൊ ന്നുമല്ല. നീ കള്ളനാണ്. വെറും തട്ടിപ്പുകാരൻ.' ഞാൻ തട്ടിപ്പുകാരനല്ല. നിങ്ങളെ പ്രബോധിപ്പിക്കുന്നതിന്
ഞാൻ നിങ്ങളിൽനിന്ന് യാതൊരു പ്രതിഫലവും ഈടാക്കുന്നില്ല. പ്രപ നാഥനായഅല്ലാഹുവിന്റെ ദിവ്യസന്ദേശവുമായിട്ടാണ് ഞാൻ നിങ്ങളുടെ മുമ്പാകെ വന്നിരിക്കുന്നത്. നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ സ്വീകരിച്ചുകൊള്ളുക. അല്ലാത്ത പക്ഷം അതിന്റെ ഭവിഷ്യത്ത്അനു വിക്കാൻ തയ്യാറായിക്കൊള്ളുക.' “നീ ഞങ്ങളെ ശിക്ഷിക്കുമെന്ന്ഭീഷണിപ്പെടുത്തുന്നോ? അങ്ങ നെയൊരു ശിക്ഷയുണ്ടെങ്കിൽ അതൊന്നു കാണട്ടെ. ഞങ്ങൾനിന്നെ
വെല്ലുവിളിക്കുന്നു. “ഞാൻ നിങ്ങളെ വെല്ലുവിളിക്കാനോ ശിക്ഷിക്കാനോ നിയുക്തനായവനല്ല. ശിക്ഷിക്കാനുള്ള അവകാശം അല്ലാഹുവിനു മാത്രമുള്ള താകുന്നു. നിങ്ങൾക്കുസന്മാർഗം കാണിച്ചുതരാനും നിങ്ങളെ ശിക്ഷ യിൽ നിന്നൊഴിവാക്കാനും അല്ലാഹുഅയച്ചതാണെന്നെ “ഞങ്ങൾക്ക് നിന്റെ സഹായം വേണ്ട. നിന്റെ ഭീഷണിയെഞങ്ങൾക്കുഭയവുമില്ല.'' വർഷങ്ങൾ കടന്നുപോയി. നൂഹ് നബി (അ) തന്റെ പ്രബോധനംതുടർന്നുകൊണ്ടേയിരുന്നു. എന്നാൽ അഹങ്കാരികളായ സമ്പന്നർ അദ്ദേഹത്തിന്റെഉപദേശം ചെവിക്കൊണ്ടില്ല. പാവങ്ങളായ ചിലർ മാത്രമാണ് അദ്ദേഹത്തെ വിശ്വസിച്ചത്. നൂഹ്നബി നിരാശനാകാതെ തന്റെ ദൗത്യം തുടർന്നു.
എന്നാൽ ഒരു കാര്യത്തിൽ അദ്ദേഹം നിരാശനായിരുന്നു. തന്റെ പ്രിയപുത്രനുംനിഷേധികളുടെ കൂട്ടത്തിൽ പെട്ടുപോയിരിക്കുന്നു. പുത്രനെ നേർവഴിക്കു കൊണ്ടുവരാൻഅദ്ദേഹം അങ്ങേയറ്റം ശ്രമിച്ചു. ഒരു ഫലവുമില്ലായിരുന്നു. അവസാനം നൂഹ് നബി (അ) അല്ലാഹുവിനോടു പ്രാർഥിച്ചു: “അല്ലാഹുവേ, എന്റെ മകനെ നീ വിശ്വാസിയാക്കണമേ.
ഉടനെ അല്ലാഹുവിന്റെ അരുളപ്പാടുണ്ടായി: “ഹേ, നൂഹ്, നീയെന്തു പറഞ്ഞു? നിനക്കിഷ്ടപ്പെട്ടവരെ നേർവഴിയിലാക്കാനല്ല നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. നമുക്ക് മറ്റുനിഷേധികളും നിന്റെ മകനും ഒരുപോലെയാണ്. നീ ആർക്കുവേണ്ടിയും ശുപാർശ ചെയ്യേണ്ടതില്ല.
അല്ലാഹുവിന്റെ വചനങ്ങൾ കേട്ടപ്പോൾ നൂഹ് നബിക്ക് (അ) തന്റെ സ്വാർഥതയിൽ ലജ്ജതോന്നി, പശ്ചാത്തപിച്ചു. വീണ്ടും അല്ലാഹു
വിന്റെ കല്പനയുണ്ടായി ‘’ഹേ, നൂഹ് അധർമകാരികളെപ്പറ്റി മേലിൽ എന്നോട് ശുപാർശചെയ്യരുത്. അവരെയെല്ലാം നാം സംഹരിക്കാൻ പോകയാണ്. നീയൊരു കപ്പൽ പണിയുക. അതിന് എന്റെ മേൽനോട്ടം ഉണ്ടായിരിക്കും. ഇവിടെ അതിഭീകരമായ ഒരു വെള്ളപ്പൊക്കംവരാൻ പോക യാണ്. അധർമകാരികളെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ പോവുകയാണ്. ഇതിനെക്കുറിച്ച് അവർക്ക് മുന്നറിയിപ്പു നല്കിക്കൊള്ളുക.
നൂഹ് നബി( അ) ആസന്നമായ പ്രളയത്തെക്കുറിച്ച് തന്റെ ജനതയ്ക്ക് മുന്നറിയിപ്പുനല്കി. അവസാനമായി താക്കീതും നല്കി. വിശ്വാസികളായ ആശാരിമാരുടെ സഹായത്താൽഅദ്ദേഹം കപ്പൽപ്പണി ആരം ഭിച്ചു.
നൂഹ് നബിയുടെ "ഭ്രാന്ത് പരമദശയിലെത്തിയെന്ന് ജനങ്ങൾ പരിഹസിച്ചു. ഏതായാലുംകുറേ നാളേക്കെങ്കിലും തങ്ങൾക്കു ശല്യമൊഴിവായെന്ന് അവർ ആശ്വസിച്ചു. നബിഅതെല്ലാം ക്ഷമിച്ചു. ഏതാനും മാസങ്ങൾ തന്നെ വേണ്ടിവന്നു കപ്പൽപ്പണി പൂർത്തിയാക്കാൻ. വിശ്വാസികളായ അപൂർവം മനുഷ്യരേയും ഭൂമിയിലെ ജന്തു വർഗത്തിലെ ഓരോഇണകളേയും ശേഖരിച്ച് അദ്ദേഹം കപ്പലിൽ
കയറ്റി.ഉടൻ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. ജലപ്രളയം മൂലം മണിക്കൂറുകൾ കൊണ്ട് ഭൂമികടലിന്റെ ഒരു ഭാഗമായി മാറി. ജലപ്രളയം ആ സമുദായത്തെ ആക്രമിച്ചു. നൂഹ് നബിയുംഅനുയായികളും കപ്പ ലിൽ കയറി. അധർമകാരികളായ ജനങ്ങൾ വെള്ളത്തിൽ മുങ്ങിമരിച്ചു തുടങ്ങി.
കപ്പൽ പർവതതുല്യമായ തിരമാലകൾക്കിടയിൽ ചലിച്ചുകൊ ണ്ടിരുന്നു. ഒരു തിരമാലകപ്പലിനടുത്തു വന്നടിച്ചു. അതിൽ നൂഹ് നബിയുടെ നിഷേധിയായ മകനും ഉണ്ടായിരുന്നു. മകന്റെ ദയനീയാ വസ്ഥ കണ്ടപ്പോൾ നബിക്ക് സഹിക്കാനായില്ല. അദ്ദേഹം വിളിച്ചു പറഞ്ഞു: “മകനേ, ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനി ഷേധികളുടെ കൂടെ ചേർന്നുപോകല്ലേ.
എന്നാൽ ധിക്കാരിയായ മകന്റെ മറുപടി ഏറെ ഞെട്ടിപ്പിക്കുന്ന തായിരുന്നു: “പ്രളയത്തിൽനിന്ന് എന്നെ രക്ഷിക്കാൻ പര്യാപ്തമായ വല്ല പർവതത്തിലും കയറി ഞാൻരക്ഷപ്പെട്ടുകൊള്ളാം. എനിക്ക് നിങ്ങളുടെ കപ്പൽ ആവശ്യമില്ല.
അവർക്കിടയിൽ പർവത സമാനമായ തിരമാലകൾ പൊങ്ങി വന്നു. നൂഹിന്റെപുത്രനടക്കമുള്ള സത്യനിഷേധികൾ മുങ്ങിമരിച്ചു. തന്റെ മകൻ മരിച്ചുപോയെന്നു ബോധ്യംവന്ന നൂഹ് നബി (അ) അവന്റെ തെറ്റുകൾ പൊറുത്തുകൊടുക്കാൻ വേണ്ടി അല്ലാഹുവിനോടുപ്രാർഥിച്ചു.
പ്രാർഥനയ്ക്കുള്ള അല്ലാഹുവിന്റെ മറുപടി ഇതായിരുന്നു: “ഏയ് നൂഹ് അവൻ താങ്കളുടെബന്ധുക്കളിൽ പെട്ടവനല്ല. അവൻ ദുർവ ത്തിയുടെ പ്രതീകമത്രേ. ഏതൊരു കാര്യത്തിന്റെയാഥാർഥ്യം താങ്കൾക്കറിവില്ലയോ അതു താങ്കൾ എന്നോടാവശ്യപ്പെടരുത്. നൂഹ് നബി (അ) താനറിയാതെ പറഞ്ഞുപോയ അബദ്ധത്തിൽ ആത്മാർഥമായി പശ്ചാത്തപിച്ചു. ഭീകരപ്രളയത്തിൽപെട്ട് സത്യനിഷേ ധികളെല്ലാം നശിച്ചു. ഭൂമിയിൽ നിന്ന് വെള്ളംഇറങ്ങിയതോടെ സത്യ വിശ്വാസികൾ പുതിയ ജീവിതം ആരംഭിച്ചു.ദൈവം കാണിച്ചുതരുന്നസത്യപാത നിഷേധിക്കുകയും ദൈവ ധിക്കരിക്കുകയും ചെയ്താൽ അതിന്റെ ഫലം ത്തിന്റെതാക്കീതുകൾ വേദനാജനകമായ ശിക്ഷയായിരിക്കുമെന്ന് ഈ കഥ ഉദ്ഘോഷി ക്കുന്നു. ഇത്തരമൊരു സന്ദർഭത്തിൽ പ്രവാചകന്റെ മകനായാൽ പോലും അയാളെ രക്ഷിക്കാൻദൈവത്തിനാകില്ല.....
🤝🤝🤝🤝🤝🤝🤝🤝🤝
7..നഷ്ടപ്പെട്ട സ്വർഗം
സ്വർഗം മനുഷ്യന്റെ തറവാടാണ്. അവിടെയാണ് മനുഷ്യൻ പിറന്നുവീണത്. സർവശക്തനായ അല്ലാഹു ആദമിനെ സൃഷ്ടിച്ചത് സ്വർഗത്തിലാണ്.
സ്വർഗം നിർവചനങ്ങൾക്കോ വർണനകൾക്കോ അതീതമാണ്. മനോഹാരിതയുടെയുംസുഖസമൃദ്ധിയുടെയും അനശ്വരതയുടെയും പ്രതീകമാണ്. ആശിക്കുന്നതെന്തുംഅരികിലെത്തുന്നു. വിസർജനമോ മാലിന്യമോ അവിടെയില്ല. സൂര്യചന്ദ്രന്മാരില്ല. എല്ലാംസ്വർണമയം.
ആഹാരം അതീവ ഹൃദ്യം. പാലിന്റെയും തേനിന്റെയും അരു വികൾസദാഒഴുകിക്കൊണ്ടിരിക്കുന്നു. അരുവികളുടെ തീരത്ത് പൂക്കളും പഴങ്ങളുംനിറഞ്ഞുനില്ക്കുന്ന ചേതോഹരമായ തോട്ടം.
അവിടെയുള്ള അപ്സരസുകളുടെ സൗന്ദര്യം അവർണനീയം! ആ മനോഹരാംഗികളുടെതൊലിവെളുപ്പിന്റെ തിളക്കത്തിൽ അതിനുള്ളിലെ എല്ലുകൾ ഒരു സ്ഫടികത്തിലൂടെഎന്നപോലെ സുവ്യക്തമായി കാണാമത്രേ. അവരുടെ ഉമിനീരിന് അത്തറിന്റെ സുഗന്ധമാണ്. എന്നും നിത്യയൗവനത്തിൽ നില്ക്കുന്ന അവർ കാലത്തിന് അതീതരാണ്. അവിടെപ്രവേശിക്കാനുള്ള സൗഭാഗ്യം ലഭിക്കുന്ന മനുഷ്യവർഗത്തിനും അതേ സൗന്ദര്യംകൈവരുന്നു.
മേൽപറഞ്ഞ അത്ഭുതങ്ങളെയെല്ലാം പിന്തള്ളുന്ന ഒരു പ്രത്യേക സിദ്ധിയും സ്വർഗത്തിനുണ്ട്. അവിടെവെച്ച് സ്വർഗവാസികൾക്ക് അല്ലാഹുവിന്റെ പരിശുദ്ധ സത്തയെ ദർശിച്ച് ആനന്ദനിർവൃതി കൊള്ളാൻ ഭാഗ്യം ലഭിക്കും. അതോടെ അവർ കാലാതിവർത്തിക ളായി മാറും. അവർ ശക്തിയുടെയും സൗന്ദര്യത്തിന്റെയും നന്മകളു ടെയും പ്രതിരൂപങ്ങളായിത്തീരും.എല്ലാസുഖസൗകര്യങ്ങളുമുണ്ടെങ്കിലും സ്വർഗത്തിൽ ആദമിന് അസംതൃപ്തിയുള്ളതായിഅല്ലാഹുവിനു മനസിലായി. ഏകാന്തത യായിരുന്നു ആദമിന്റെ ദുഃഖത്തിന് അടിസ്ഥാനം.ഒരു ദിവസം ആദം സുഖനിദ്രയിൽ ആണ്ടിരിക്കേ, അല്ലാഹു ആദമിന്റെവാരിയെല്ലുകളിൽനിന്ന് ഒരെണ്ണം ഊരിയെടുത്ത് അതു കൊണ്ട് ഹവ്വയെ സൃഷ്ടിച്ചു. ആദമിന്റെ ഇണയായി സൃഷ്ടിക്കപ്പെട്ട ഹവ്വ, സൗന്ദര്യത്തിന്റെ മൂർത്തിവൽക്കരണമായിരുന്നു.
ഉറക്കത്തിൽനിന്നുണർന്ന ആദം (അ) ആദ്യം കണ്ടത് ഹവ്വയായിരുന്നു. ആദമി(അ) ന് തന്റെകണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്ഭു തവും ആഹ്ലാദവും കൊണ്ട് മതിമറന്ന് ആദം( അ) ഹവ്വയെ (റ) ആലിംഗനം ചെയ്തു. അവർ ഇണപ്പറവകളെപ്പോലെസ്വർഗോദ്യാനത്തിലെമ്പാടും പാറിപ്പറന്നു നടന്നു. ജീവിതം ആവോളം ആസ്വദിച്ചു. അവർക്കെന്നും മധുവിധു ആയിരുന്നു.അല്ലാഹു അവർക്ക് ഒരാജ്ഞ നല്കി. “സ്വർഗത്തിലുള്ള ഒരു പ്രത്യേക മരത്തിന്റെ പഴം മാത്രം നിങ്ങൾ ഭക്ഷിക്കരുത്. ഈ ആജ്ഞലംഘിച്ചാൽ നിങ്ങൾ അപരാധികളായിത്തീരും. അതോടെ സ്വർഗ ത്തിൽനിന്നു നിങ്ങൾബഹിഷ്കൃതരാകും.
ആദമും ഹവ്വയും അല്ലാഹുവിന്റെ കല്പന അനുസരിച്ച് ജീവിച്ചു വരികയായിരുന്നു. വഞ്ചനയുടെ പ്രതീകമായ ഇബ്ലീസ് ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു. തന്റെഅധഃപതനത്തിനു കാര ണക്കാരനായ ആദമിനെ നശിപ്പിക്കാൻ അവൻ ദൃഢപ്രതിജ്ഞയെടുത്തു.
അവൻ തക്കംപാർത്തു നടക്കുമ്പോഴാണ് ഹവ്വ ഒരു മരച്ചുവ ട്ടിൽ തനിച്ചിരുന്ന് പഴംതിന്നുന്നത് കണ്ടത്. ആദം കുറച്ചകലെയുള്ള പുഴയിൽ നീരാടുകയായിരുന്നു. ഇബ്ലീസ്വേഷപ്രച്ഛന്നനായി ഹവ്വയെ സമീപിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങളോട് അല്ലാഹു കല്പിച്ചിട്ടില്ലേ, അതാ അക്കാണുന്ന മരത്തിലെ പഴം നിങ്ങൾ തിന്നരുതെന്ന്. എന്തുകൊണ്ടാണ്അങ്ങനെ കല്പിച്ചതെന്ന് നിങ്ങൾക്കറിയാമോ?''
“അറിയില്ല. നിഷ്കളങ്കയായ ഹവ്വ പറഞ്ഞു.
“എങ്കിൽ കേട്ടോളൂ. ആ പഴം സ്വർഗത്തിൽ വെച്ച് ഏറ്റവും സ്വാദി ഷ്ഠമായ അമൂല്യകനിയാണ്. ഇതു ഭക്ഷിച്ചുകഴിഞ്ഞാൽ നിങ്ങൾ അനശ്വരരായിത്തീരും. അതുകൊണ്ടാണ്അല്ലാഹു അതു വിലക്കിയത്. അത് അല്ലാഹുവിന്റെ നിലനില്പിനെ ബാധിക്കും. ഒരു പഴംനിങ്ങളും ആദവും പങ്കുവെച്ചു തിന്നുനോക്കൂ. ആ നിമിഷം നിങ്ങൾ അനശ്വരരായിത്തീരും, പുഞ്ചിരിച്ചുകൊണ്ട് വളരെ ആകർഷകമായ വിധത്തിൽ ഇബ്ലീസ് വിഷയം അവതരിപ്പിച്ചു.
ഇബ്ലീസിന്റെ സംഭാഷണചാതുരിയിൽ ഹവ്വബിവി വീണുപോയി. കാര്യം മനസിലാക്കിയഇബ്ലീസ് ഉടനെ സ്ഥലംവിട്ടു.
ഹവ്വ ആദമിനെ സമീപിച്ച് പഴം തിന്നാൻ നിർബന്ധിക്കാൻ തുടങ്ങി. അതിന്റെഗുണഗണങ്ങളെപ്പറ്റി ഹവ്വ വിവരിച്ചു. ആദം അതിനെ ശക്തിയുക്തമായി എതിർത്തുവെങ്കിലുംഹവ്വയുടെ പ്രലോ ഭനവും കണ്ണീരും അദ്ദേഹത്തെ വീഴ്ത്തിക്കളഞ്ഞു. ഇബ്ലീസ് ആദ ത്തെയുംവശീകരിച്ചു കഴിഞ്ഞിരുന്നു. അവസാനം അവർ പഴം തിന്നാൻ തന്നെ തീരുമാനിച്ചു. അവർരണ്ടുപേരും ആ പഴം ചവച്ച രച്ചുതിന്നു. ഉടനെ അവർ ഇടിമുഴക്കം പോലുള്ള ഒരു ശബ്ദംകേട്ടു: “നിങ്ങൾ രണ്ടുപേരും കുറ്റം ചെയ്തിരിക്കുന്നു. നിങ്ങളോടു ഞാൻ കല്പിച്ച് വിലക്ക്നിങ്ങൾ ലംഘിച്ചിരിക്കുന്നു. ഇനിമുതൽ സ്വർഗ ത്തിൽ പാർക്കാൻ നിങ്ങൾക്കർഹതയില്ല. ഉടൻ പുറത്തുപോവുക.''
അല്ലാഹുവിന്റെ കല്പന കേട്ട് അവർ സ്തബ്ധരായി നിന്നു. അവർക്കു് ലിംഗങ്ങൾ ജനിച്ചു. അവർക്ക് മലമൂത്രവിസർജനം നടത്ത ണമെന്നു തോന്നി..‘’പരമകാരുണികനുംദയാനിധിയുമായ അല്ലാഹുവേ, ഞങ്ങൾ നിരപരാധികളാണ്. ഇബ്ലീസ് ഞങ്ങളെചതിച്ചതാണ്. ഞങ്ങൾക്കു മാപ്പുനല്കണമേ, അവർ കേണപേക്ഷിച്ചു.മാപ്പർഹിക്കാത്തഅപരാധമാണ് നിങ്ങൾ ചെയ്തത്. അതിനാൽ നിങ്ങൾ ഉടനെ ഭൂമിയിലേക്കു പോവുക. നിങ്ങൾക്കവിടെ ഒരു നിശ്ചി തകാലം വരെ താമസിക്കാം. ഞാൻ പുറപ്പെടുവിക്കുന്നകല്പനകൾ അനുസരിച്ചു ജീവിച്ചാൽ ഞാൻ നിങ്ങളെ വീണ്ടും സ്വർഗത്തിലേക്കുപ്രവേശിപ്പിക്കാം.അവർ സ്വർഗത്തിൽനിന്നു ബഹിഷ്കൃതരായി. പശ്ചാത്താപഭരി തമായമനസോടെ അവർ ഭൂമിയിലെത്തി. കണ്ണീരോടെ അല്ലാഹുവി നോട് കേണപേക്ഷിച്ചതിന്റെഫലമായി അല്ലാഹു അവർക്കു മാപ്പുനല്കി.
പ്രലോഭനങ്ങൾക്കടിമപ്പെട്ട് ദൈവത്തിന്റെ വിലക്കു ലംഘിച്ചു കൊണ്ടു പ്രവർത്തിച്ചാൽ, സ്വർഗം പോലും നഷ്ടമാകുമെന്നതാണ് ഇക്കഥയുടെ ഗുണപാഠം.....
🤝🤝🤝🤝🤝🤝🤝🤝
8...ഭൂമിയിലാണ്ടുപോയ കോടീശ്വരൻ
മൂസ്സാനബിയുടെ സന്തതസഹചാരിയായിരുന്നു ഖാറൂൻ. പരമ ദരിദ്രനായ അയാൾമൂസ്സാനബിയുടെ (അ) വിട്ടുപിരിയാത്ത കൂട്ടുകാരനും ശിഷ്യനുമായിരുന്നു. സത്യവിശ്വാസിയും സാത്വികനുമായ അയാൾ മൂസ്സാനബിയുടെ പ്രിയങ്കരനായിത്തീർന്നു. എന്നാൽ തന്റെ പിഞ്ചു മക്കൾ വിശന്നു കരയുന്നത് അയാൾക്കു സഹിക്കാൻ കഴിഞ്ഞില്ല.
ഒരു ദിവസം ഖാറൂൻ മൂസ്സാനബിയോട് അഭ്യർഥിച്ചു: “നബിയേ എന്റെ മക്കളുടെ പട്ടിണിഎനിക്കു സഹിക്കാൻ കഴിയുന്നില്ല. ഹൃദയം പതറിപ്പോകുന്നതുമൂലം പ്രാർഥിക്കാൻ പോലുംമനസ്സാന്നിധ്യം ലഭി ക്കുന്നില്ല. അങ്ങ് അല്ലാഹുവിനോടു പ്രാർഥിച്ച് എന്റെ ദുരിതം തീർത്തുതരണം. ഭൂമിയിലാണ്ടുപോയ കോടീശ്വരൻ
“പ്രിയശിഷ്യാ, ഈ ലോകം നശ്വരമാണെന്നും ഇവിടത്തെ ദുഃഖ ങ്ങൾ നൈമിഷികമാണെന്നുംതാങ്കൾക്കറിയില്ലേ? ഇതിൽ അസഹി ത കാണിക്കുന്നത് വിഡ്ഢിത്തമല്ലേ?'' മൂസ്സാനബി (അ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
"സുഖങ്ങളെക്കൊണ്ടും ദുഃഖങ്ങളെക്കൊണ്ടും അല്ലാഹു മനു ഷ്യരെ പരീക്ഷിക്കുകയാണെന്ന്എനിക്കറിയാം. പക്ഷേ ദൈവാരാധന നടത്താൻ മനസ്സമാധാനം വേണമല്ലോ. എന്റെമക്കളുടെ പട്ടിണിമാറിയാലേ എനിക്കു മനസ്സുഖമുണ്ടാകൂ. അതിനാൽ അങ്ങ് ദൈവ ത്തോടുപ്രാർഥിച്ച് എന്റെ ദാരിദ്ര്യം മാറ്റിത്തരണം, ഖാറൂൻ നിർബ
പൂർവം പറഞ്ഞു. “ചങ്ങാതീ, പണം മഹാവിപത്തായി തീർന്നേക്കാം. അതോർമ യുണ്ടല്ലോ?'
“അല്ലാഹുവിന്റെ വിനീതദാസനായ ഈയുള്ളവന് അത്തരം ആപത്തുകൾ ഉണ്ടാകുമോനബിയേ?' “അതിനെക്കുറിച്ച് ആർക്കും ഒന്നും പറയാൻ കഴിയില്ല.
ഒരുപക്ഷേ, അല്ലാഹു നിങ്ങളെ പാവപ്പെട്ടവനാക്കിയത് നിങ്ങളുടെനന്മയ്ക്കുവേണ്ടിയാണെങ്കിലോ?
മൂസ്സാനബിയുടെ ഉപദേശമൊന്നും ആ പട്ടിണിപ്പാവത്തിന്റെ മനസിൽ ഒരു ചലനവുംസൃഷ്ടിച്ചില്ല. അയാളുടെ സമ്മർദ്ദത്തിന്റെ ഫല മായി മൂസ്സാനബി (അ) അല്ലാഹുവിനോടുപ്രാർഥിച്ചു.
ഖാറൂൻ ക്രമേണ ധനികനായിത്തുടങ്ങി. സുഖസൗകര്യങ്ങൾ വർധിച്ചപ്പോൾ ഈ ഭൂമിയിൽതന്നെയാണ് സ്വർഗം എന്ന് അയാൾ ചിന്തിക്കാൻ തുടങ്ങി. ഇപ്പോഴയാൾക്ക് പള്ളിയിലൊന്നുകാലെടുത്തു കുത്താൻ പോലും നേരമില്ലാതായി. സദാസമയവും പണമെങ്ങനെ കുന്നുകൂട്ടാംഎന്ന ചിന്തയിലായി ആ ധനാഢ്യൻ. തന്റെ ഗുരുവായ മൂസ്സാനബിയെ കാണുന്നതുപോലുംഅയാൾക്കു ചതുർഥിയായി.
കോടീശ്വരനായി മാറിയ ഖാറൂന്റെ മാറ്റങ്ങളെല്ലാം നബി ശ്രദ്ധാ പൂർവംവീക്ഷിച്ചുകൊണ്ടിരുന്നു. നാല്പതുപേർക്ക് ചുമക്കാനുള്ള ഭാര മുണ്ടായിരുന്നത് അയാളുടെതാക്കോൽ കൂട്ടങ്ങൾക്ക് മൂസ്സാനബിയെ (അ) മാത്രമല്ല, അല്ലാഹുവിനെയും അയാൾ പാടെവിസ്മരിച്ചു.
ഒരു ദിവസം മുസ്സാനബി (അ) അയാളെ വിളിപ്പിക്കാൻ ആളെ പറ ഞ്ഞയച്ചു. അഹങ്കാരിയായിമാറിയ അയാൾ ഉടനെ പറഞ്ഞു: “എനി ക്കിപ്പോൾ മനസില്ലെന്നു പറയൂ. എന്നെകാണണമെങ്കിൽ ഇങ്ങോട്ടു വരട്ടെ.
മൂസ്സാനബി (അ) ക്ഷുഭിതനായില്ല. ഈ മറുപടി അദ്ദേഹം പ്രതീക്ഷി
ച്ചതായിരുന്നു. അഹങ്കാരം ധനത്തിന്റെ കൂടപ്പിറപ്പാണല്ലോ. മൂസ്സാനബി (അ) തന്റെ ദൂതനെവീണ്ടും ഖാറൂന്റെ സമീപത്തേക്ക യച്ചു. ഇത്തവണ അയാളുടെ സക്കാത്ത് (സ്വത്തിന്റെനിർബന്ധ ദാനം) ഖജനാവിൽ അടയ്ക്കാനായിരുന്നു നബിയുടെ ആജ്ഞ. എന്നാൽ ആജ്ഞകേട്ട ഖാറൂൻ കോപിഷ്ഠനായി. നബി വിളിപ്പിച്ചപ്പോൾ ചെല്ലാ തിരുന്നതിനുള്ളപ്രതികാരമാണിതെന്ന് അയാൾ കരുതി. ഖാറൂൻ ദൂത നോടു പറഞ്ഞു: “കടന്നുപോകൂ. ഖാറൂന്റെ സ്വത്ത് അവൻ അധ്വാനി ച്ചുണ്ടാക്കിയതാണെന്ന് മൂസ്സാനബിയോടു ചെന്നു പറയൂ. അതിനാൽ ആരും അസൂയപ്പെടേണ്ട. സക്കാത്ത് തരാൻ മനസില്ലെന്നും അറിയിക്കു. .
ഒരു ദിവസം മൂസ്സാനബി (അ) തന്റെ പ്രസംഗമണ്ഡപത്തിൽ നിന്നു കൊണ്ട് ജനങ്ങൾക്ക്സാരോപദേശം നല്കുകയായിരുന്നു. പ്രസംഗ മദ്ധ്യേ വ്യഭിചാരത്തെക്കുറിച്ച് അദ്ദേഹംപരാമർശിച്ചു: “വ്യഭിചാരം പാപമായതിനാൽ അതിൽ ഏർപ്പെട്ടവരെ കല്ലെറിഞ്ഞു കൊല്ലണം.
ഇതു പറഞ്ഞു തീരുമ്പോഴേക്കും ഒരു വേശ്യ നബിയുടെ അടു ത്തേക്കുനീങ്ങി. ജനമദ്ധ്യത്തിൽവെച്ച് അവൾ ചോദിച്ചു: “ഓ നബിയേ, വ്യഭിചരിച്ചത് നിങ്ങളായാലോ?''
'സംശയമില്ല, ആ ശിക്ഷ എനിക്കും ബാധകമാണ്, നബിപറഞ്ഞു. “എന്നാൽ നിങ്ങൾ മൂലംഞാനിതാ ഗർഭിണിയായിരിക്കുന്നു. എന്താ ഓർക്കുന്നില്ലേ?'
“എന്താ നിനക്കു ഭ്രാന്തുണ്ടോ? സത്യം പറഞ്ഞോളൂ. ഇല്ലെങ്കിൽ
നിന്റെ തലയിൽ ഇടിത്തീ വീഴ്ത്താൻ അല്ലാഹുവിന്റെ സഹായത്താൽ
എനിക്കു സാധിക്കും.
സത്യം, നിങ്ങൾ തന്നെയാണ് എന്നെ വ്യഭിചരിച്ചത്.
സ്ത്രീയുടെ ആരോപണം കേട്ട് ജനം അമ്പരന്നു. അവരെ നോക്കി നബി പറഞ്ഞു: “മഹാജനങ്ങളേ, ഈ സ്ത്രീ പച്ചക്കള്ളമാണ് പറയുന്നത്. അതിനൊരു ദൃഷ്ടാന്തംകാണിക്കാൻ ഞാൻ അല്ലാഹു വിനോടു പ്രാർഥിക്കാൻ പോവുകയാണ്.
ഇതുകേട്ടു ഭയന്നുവിറച്ച് സ്ത്രീ ഇടറുന്ന സ്വരത്തിൽ അപേ ക്ഷിച്ചു: “അങ്ങ് അപ്രകാരംപ്രാർഥിക്കരുതേ. ഞാൻ തെറ്റുചെയ്തി രിക്കുന്നു.
നബി ചോദിച്ചു: “ആരാണ് നിന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത്? നീ ഈ കള്ളം പറഞ്ഞത്ആർക്കുവേണ്ടി? എല്ലാം തുറന്നുപറഞ്ഞാൽ നിന്നെ രക്ഷപ്പെടുത്താം.
‘’‘അങ്ങയുടെ ശത്രു ഖാറൂനാണ് എന്നെ ഗർഭിണിയാക്കിയത്. അയാളാണ് എന്നെഇങ്ങോട്ടയച്ചത്. എനിക്ക് മാപ്പുതന്നാലും.
ജനം ഇതുകേട്ട് അന്തംവിട്ടു. നബി അവൾക്ക് മാപ്പുകൊടുത്തു വിട്ടയച്ചു. പക്ഷേ ചതിയനുംക്രൂരനുമായ ഖാറൂനോട് അദ്ദേഹം ക്ഷമി ച്ചില്ല. നബി പ്രാർഥിച്ചു: “കരുണാനിധിയായഅല്ലാഹുവേ, നിന്റെ ശത്രുവായി മാറിക്ക ഴിഞ്ഞിരിക്കുന്ന ആ ദുഷ്ടന്റെ മേൽ ശിക്ഷ നടപ്പിൽവരുത്താൻ ഇനിയും ഒട്ടും വൈകിക്കരുതേ.
പ്രാർഥനയ്ക്ക് ഉടൻ ഫലംകണ്ടു. ഭൂമി പിളർന്ന് ഖാറൂൻ അതിനുള്ളിലേക്ക്ആണ്ടുപോയിത്തുടങ്ങി. അയാൾ ഭയാക്രാന്തനായി നിലവിളിച്ചുകൊണ്ടിരുന്നു. “എന്റെപൊന്നു മൂസ്സാനബിയേ, എന്നെ രക്ഷിക്കൂ. എന്നെ വിടുവാൻ ഭൂമിയോടു കല്പിക്കൂ.
അപ്പോഴേക്കും അയാൾ ഭൂഗർഭത്തിന്റെ അഗാധതയിലേക്ക് ആണ്ടുകഴിഞ്ഞിരുന്നു. അതോടൊപ്പം അയാളുടെ കൊട്ടാരവും. "പാലം കടക്കുവോളം നാരായണ, പാലം കടന്നാൽകൂരായണ
എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇക്കഥ. ദരിദ്രാവസ്ഥ യിൽ ദൈവത്തോടുതാണുകേണു സഹായത്തിനു യാചിക്കുകയും സമ്പന്നനായിത്തീരുമ്പോൾ അഹങ്കാരിയായിദൈവത്തെ മറക്കു കയും ചെയ്യുന്നവന് അവസാനം ദുരിതമായിരിക്കും ഫലം. സുഖങ്ങളെക്കൊണ്ടും ദുഃഖങ്ങളെക്കൊണ്ടും ദൈവം നമ്മെ പരീക്ഷിക്കു മ്പോൾ നാം അതിനെക്ഷമയോടെ അതിജീവിക്കണം.....
🤲🤲🤲🤲🤲🤲🤲🤲🤲🤲
9..ഒരു അഹങ്കാരിയുടെ ദയനീയ അന്ത്യം
ഇബ്രാഹിം നബിയുടെ(അ) പിതാവ് "ആസർ' നക്ഷത്രങ്ങളെ ആരാ ധിക്കുന്നവരുടെപൂജാരിയായിരുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന ഒരുസമൂഹമായിരുന്നു ആസറുടേത്. വൈരുദ്ധ്യമെന്നു പറയാം, അതേ സമൂഹത്തെസമുദ്ധരിക്കാൻ ആസറിന്റെ മകൻ ഇബ്രാഹിം (അ) നബിയെയാണ് അല്ലാഹു നിയോഗിച്ചത്.ഇബ്രാഹിം (അ) നബിക്ക് സമൂഹത്തിൽ ആദ്യമായി നേരിടേണ്ടിവ ന്നതും തന്റെപിതാവിന്റെ എതിർപ്പിനെയാണ്. മകന്റെ പുത്തനാശയങ്ങളെയും പുരോഗമനപ്രവൃത്തികളെയും ഭയപ്പെട്ട ആസർ, സമൂഹത്തിൽ തനിക്കുള്ള പദവികൾ നഷ്ടപ്പെടുമെന്നുകരുതി.
മകന്റെ യുക്തിഭദ്രമായ വാദമുഖങ്ങളെ അതിജീവിക്കാൻ അന്ധ വിശ്വാസിയായ പിതാവിനുകഴിഞ്ഞില്ല. ആസറിന്റെ പൗരോഹിത്യപദവിക്കു കോട്ടംതട്ടി. പിതാവും പുത്രനും തമ്മിൽപിണങ്ങി. തന്റെ പ്രിയ പ്പെട്ട പിതാവിനെ സന്മാർഗത്തിലേക്കും നയിക്കാനുള്ള ഇബ്രാഹിം(അ) നബിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. അന്ധകാരഗർത്തത്തിലാണ്ടു പോയ ആഹൃദയത്തിൽ പ്രകാശം പരത്തുന്നതിൽ ഇബ്രാഹിം നബി (അ) പരാജയപ്പെട്ടു. ഇബ്രാഹിംനബി (അ) അല്ലാഹുവിനോടു പ്രാർഥിച്ചു: “ഏക നായ സ്രഷ്ടാവേ, എന്റെ പിതാവിനെ നീസന്മാർഗചാരിയാക്കേണമേ!
സ്രഷ്ടാവിന്റെ മറുപടി വിചിത്രമായിരുന്നു: "ഹേ ഇബ്രാഹിം, സന്മാർഗത്തിലേക്കു നാംഇച്ഛിക്കുന്നവരെ ചേർത്തുകൊള്ളാം താങ്കളെ ഞാൻ നിയോഗിച്ചിരിക്കുന്നത് ആരെയെങ്കിലുംബലംപ്രയോഗിച്ച് സന്മാർഗത്തിലേക്കു നയിക്കാനല്ല, പ്രബോധനം നടത്താൻ മാത്രമാണ്. താങ്കൾ താങ്കളുടെ ജോലിനോക്കിയാൽ മതി. അതിനപ്പുറംഅന്വേഷിക്കേണ്ട ഇതുസംബന്ധിച്ച് ഇബ്രാഹിം നബി (അ) പിന്നീട് അല്ലാഹുവിനോട് ഒരപേക്ഷയും നടത്തിയില്ല. അദ്ദേഹം സമൂഹമദ്ധ്യത്തിലേക്കിറങ്ങി. സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ അല്ലാഹുഏകനാണെന്നും അദൃശ്യനും നിസ്തുലനുമായ അവനെ മാത്രമേ ആരാധിക്കാവൂ എന്നുംഅദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പക്ഷേ ജനങ്ങൾ അദ്ദേഹത്തിന്റെപ്രബോധനങ്ങളെ എതിരേറ്റത് കല്ലേറും കാരമുള്ളും കൊണ്ടാണ്. അദ്ദേഹം നിർഭയംമുന്നോട്ടു നീങ്ങി. അവസാനം രാജ്യദ്രോഹിയും കുറ്റവാളിയുമായി മുദ്രകുത്ത പ്പെട്ട്ഇബ്രാഹിം നബി (അ) ബാബിലോണിയയിലെ നംറൂദ് രാജാവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു.
അക്കാലത്ത് ഏകഛത്രാധിപതിയായ നംറൂദിനെതിരെ ചെറു വിരലനക്കാൻ പോലും ആരുംധൈര്യപ്പെട്ടിരുന്നില്ല. ദേഷ്യം അടക്കി പിടിച്ചുകൊണ്ട് നംറൂദ് ചോദിച്ചു: “ഹേ പൂജാരിയുടെമകനേ! നിന്റെ പിതാവിന്റെ വഴിയിൽ മുള്ളു വിതറാൻ നിനക്കെന്താ ഭ്രാന്തുണ്ടോ?'
“ഇല്ല, എനിക്കു ഭ്രാന്തില്ല. മുള്ളുനിറഞ്ഞ വഴിയിൽനിന്ന് ദൈവ ത്തിന്റെ വഴിയിലേക്ക് എന്റെസമുദായത്തെ നയിക്കുകയാണ് ഞാൻ ചെയ്യുന്നത്, ഇബ്രാഹിം നബി (അ) സംയമനത്തോടെ പറഞ്ഞു.
“നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമയുണ്ടോ? ധിക്കാരത്തിന്റെ കൂലിഎന്താണെന്ന് നിനക്കറിയാമോ?'
“ഞാൻ ധിക്കാരം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തി ട്ടില്ല. അല്ലാഹു എന്നെനിയോഗിച്ച് കൃത്യം നിറവേറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
“ഇവന് കടുത്ത ഭ്രാന്താണ്. മരണത്തിന്റെ വക്കിൽ നില്ക്കു മ്പോഴും ഇവൻ അത്അറിയുന്നില്ലല്ലോ.''
“ഞാൻ അറിയുന്നുണ്ട്. പക്ഷേ എന്റെ സ്രഷ്ടാവ് ആഗ്രഹിക്കു മ്പോൾ മാത്രമേ എന്റെ മരണംസംഭവിക്കൂ. “ഹേ ഭ്രാന്താ, എവിടെയാണ് നിന്റെ സ്രഷ്ടാവ്?''
“അവൻ സർവവ്യാപിയും ഏകനും സർവചരാചരങ്ങളുടെയും സ്രഷ്ടാവും ആണ്. അദൃശ്യനായ അവന്റെ ശക്തിമാത്രമേ ഇഹത്തിൽ നമുക്കു കാണാനാവൂ. അവന്റെ സത്തപരലോകത്തുവെച്ച് സജ്ജന ങ്ങൾക്കു ദർശിക്കാം. ഈ സത്തയുടെ ദർശനമാണ്സ്വർഗത്തിൽ പര മാനന്ദകരമായത്. ജീവൻ കൊടുക്കുന്നവനും ജീവനെടുക്കുന്നവനുംഅവൻ മാത്രം."
''ജീവൻ കൊടുക്കാനും ജീവനെടുക്കാനും എനിക്കും കഴിയും " "ഇല്ല"
നംറൂദ് ഉടൻ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ജയിൽപുള്ളി കളെ അവിടെ ഹാജരാക്കാൻകല്പിച്ചു. രാജകിങ്കരന്മാർ തൽക്ഷണം രണ്ടു കുറ്റവാളികളെ രാജാവിന്റെ മുന്നിൽ ഹാജരാക്കി. അവരിൽ ഒരു
വനെ വധിക്കുകയും മറ്റവനെ വെറുതെ വിടുകയും ചെയ്തു. “നീ നേരിൽ കണ്ടില്ലേ, ഒരുവന്റെജീവൻ ഞാനെടുത്തതും മറ്റ വന് ജീവൻ ദാനം നല്കിയതും?' നംറൂദ് വിജയഭാവത്തോടെചോദിച്ചു.
“കാലാവധിയെത്തിയ ഒരുവന്റെ ജീവനാണ് നിങ്ങൾ അപഹരിച്ചത്. മറ്റവന് നിങ്ങൾനിലവിലുള്ള ജീവൻ സംഹരിച്ചില്ലെന്നുമാത്രം. ഇനി ഞാൻ മറ്റൊരു കാര്യം ആവശ്യപ്പെട്ടാൽനിങ്ങൾക്കതു ചെയ്യാൻ കഴിയുമോ? എന്റെ സ്രഷ്ടാവ് സൂര്യനെ കിഴക്കുഭാഗത്തുനിന്ന് ഉദി
പ്പിക്കുന്നു. നിങ്ങൾക്കത് പടിഞ്ഞാറുനിന്ന് ഉദിപ്പിക്കാമോ?' ഉത്തരം മുട്ടിപ്പോയ നംറൂദ്ക്രോധാവേശിതനായി. അയാൾ അട്ട ഹസിച്ചു: “ഈ ഭ്രാന്തനെ ഇവിടെനിന്ന്ആട്ടിയോടിക്കൂ.
വിഗ്രഹാരാധനയും നരബലി നടത്തലും അന്നു സർവസാധാ രണമായിരുന്നു. നക്ഷത്രങ്ങളേയും വിഗ്രഹങ്ങളെയും ദൈവമായി ജന ങ്ങൾ ആരാധിച്ചുപോന്നു. ജനങ്ങളോടു ഉപദേശിച്ചിട്ടു കാര്യമില്ലെന്നു ബോധ്യമായപ്പോൾ പ്രവർത്തിക്കാൻ തന്നെഇബ്രാഹിം നബി (അ) തിരുമാനിച്ചു.
ഒരു ദിവസം ഇബ്രാഹിം നബി (അ) ഒരു ക്ഷേത്രത്തിനകത്തുകടന്ന് ഒരു വലിയവിഗ്രഹമൊഴിച്ച് ബാക്കിയുള്ളതിനെയെല്ലാം മഴുകൊണ്ട് തകർത്തുകളഞ്ഞു. അതിനുശേഷംഒരു കയർകൊണ്ട് തന്റെ മഴു ആ വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ ബന്ധിച്ചു. ഒരുആഭരണം പോലെ. ഹൃദയഭേദകമായ ഈ കാഴ്ച കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. സർവശക്തരെന്നു വിശ്വസിച്ചിരുന്ന തങ്ങളുടെ ദൈവങ്ങളാണ് ദയ നീയമായിതകർന്നുകിടക്കുന്നത്. അതേസമയം വലിയ വിഗ്രഹം
മഴുവും കഴുത്തിലണിഞ്ഞ് നില്ക്കുന്നുമുണ്ട്. എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനില്ക്കുന്ന ഭക്തർക്കിടയി ലേക്ക് ഇബ്രാഹിം നബി (അ) കൂസൽ കൂടാതെ കടന്നുചെന്നു. അദ്ദേഹ ത്തിന്റെ മുഖത്ത് ഒരു മന്ദഹാസം നിറഞ്ഞുനിന്നിരുന്നു. ഇബ്രാഹി മിന്റെവേലത്തരമാണിതെന്ന് മനസിലാക്കാൻ അവർക്ക് അധിക സമയം വേണ്ടിവന്നില്ല. പൗരമുഖ്യരിൽ ചിലർ നബിയെ ചോദ്യം ചെയ്തു.
"ഇബ്രാഹിമേ, ആരാണ് ഈ നികൃഷ്ടകൃത്യം ചെയ്തത്?” “അത് മഴുവും കഴുത്തിൽ തൂക്കിനില്ക്കുന്ന നിങ്ങളുടെ വലിയ ദൈവത്തിനോടു ചോദിച്ചു നോക്കൂ.
“സംസാരിക്കാൻ കഴിയാത്ത ദൈവത്തിനോടു ചോദിക്കാൻ പറഞ്ഞ് നീ ഞങ്ങളെപരിഹസിക്കുകയാണോ?''
സംസാരിക്കാൻ പോലും കഴിയാത്ത ഈ വലിയ ദൈവത്തിനെ പിന്നെ എന്തിനു കൊള്ളും? തന്റെ കീഴിലുള്ള കുട്ടിദൈവങ്ങളെ രക്ഷി ക്കാൻപോലും വലിയ ദൈവത്തിന് കഴിഞ്ഞില്ലല്ലോ. ഇത്തരത്തിലുള്ള ദൈവങ്ങളെയാണ് നിങ്ങൾ ആരാധിക്കുന്നതെന്ന് ഇപ്പോഴെങ്കിലുംബോധ്യമായില്ലേ? നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ആ മഴുവേന്തി നില്ക്കുന്ന വിഗ്രഹംദൈവമാണെന്ന് ദൈവമാണെന്നു നിങ്ങൾ വിശ സിക്കുന്നുണ്ടെങ്കിൽ മറ്റൊരു കാര്യം കൂടിവിശ്വസിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. “എന്താണ്? ഞങ്ങളെ വിഡ്ഢിയാക്കാതെ കാര്യംപറയൂ.'
“വലിയ ദൈവം ചെറിയ ദൈവങ്ങളുമായി വഴക്കുണ്ടാക്കി അവരെയെല്ലാംവകവരുത്തിയതായിരിക്കണം. ഇക്കാര്യം നിങ്ങളെ അറി യിക്കാൻ വേണ്ടി മഴുകഴുത്തിൽ തൂക്കി നിന്നതായിരിക്കണം. ഇക്കാര്യം കൂടി വിശ്വസിക്കാൻ നിങ്ങൾബാധ്യസ്ഥരാണ്.
പരിഹാസദ്യോതകമായ ഈ മറുപടി എരിതീയിൽ എണ്ണയൊ ഴിച്ചപ്രതീതിയാണുളവാക്കിയത്. രോഷാകുലരായ ആ പ്രാകൃത ജനക്കൂട്ടം നബിയെ പിടിച്ചുകെട്ടിനംറൂദ് ചക്രവർത്തിയുടെ മുന്നിൽ ഹാജരാക്കി. ക്രുദ്ധനായ ചക്രവർത്തി അദ്ദേഹത്തെഅഗ്നികുണ്ഡ ത്തിലെറിയാൻ കല്പിച്ചു. വിധികേട്ട് നബി പുഞ്ചിരിക്കുകയാണുണ്ടായത്. .
"ഇത് കഠിനശിക്ഷ വിധിച്ചിട്ടും പുഞ്ചിരിതൂകുന്ന ഇവൻ മാന സികരോഗിതന്നെ!'' ചക്രവർത്തി അത്ഭുതപ്പെട്ടു. “അല്ലാഹു വിധിച്ച് കഠിനശിക്ഷയല്ലാതെ എന്റെ ദേഹത്തിൽ ഒരുപോറലേല്പിക്കാൻ പോലും നിങ്ങൾക്കാവില്ല.
“ഉടനെ വലിയൊരു അഗ്നികുണ്ഡം തയ്യാറാക്കൂ. ഈ ഭ്രാന്തനെ കൊണ്ടുപോയി അതിലിട്ടുകരിച്ച് ഭസ്മമാക്കൂ.രാജകിങ്കരന്മാർ വലിയൊരു തീകുണ്ഡം തയ്യാറാക്കി. ജനങ്ങൾആവേശത്തോടെ വിറകുകെട്ടുകൾ ചുമന്നുകൊണ്ടുവന്നു. പലരും അത് ദൈവങ്ങൾക്കുള്ളവഴിപാടായിട്ടാണ് കരുതിയത്.രാജസേവകന്മാർ ഇബ്രാഹിം നബിയുടെ കൈകാലുകൾബന്ധിച്ച് കത്തിജ്ജ്വലിക്കുന്ന ആ വൻ അഗ്നികുണ്ഡത്തിലേക്ക് വലി ച്ചെറിഞ്ഞു. തീനാവുകൾ അദ്ദേഹത്തെ ആവേശത്തോടെ ആലിംഗനം ചെയ്തു നക്കിത്തുടച്ചു. എന്നാൽഅല്ലാഹുതന്നെ നിശ്ചയിച്ച പ്രകൃതി നിയമത്തെ അതിലംഘിച്ചുകൊണ്ട് അഗ്നികുണ്ഡത്തിൽനിന്ന്
അദ്ദേഹം സ്വതന്ത്രനായി എഴുന്നേറ്റുവന്നു. ജനം സ്വന്തം കണ്ണുകളെവിശ്വസിക്കാനാകാതെമിഴിച്ചുനിന്നു. അപ്പോൾ ഇബ്രാഹിം നബി അവരോടു ചോദിച്ചു: 'അല്ലാഹു എന്നെ ഈഅഗ്നിപരീക്ഷണത്തിൽ വിജ യിപ്പിച്ചിരിക്കുന്നു. അല്ലാഹു ഏകനാണ്. ആ ഏകദൈവത്തെആരാ ധിക്കാൻ നിങ്ങൾ തയ്യാറാണോ?' ''തയ്യാറാണ്. ഞങ്ങൾ സർവശക്തനായഅല്ലാഹുവിൽ വിശ്വ സിക്കുന്നു. ഒരു വിഭാഗം ജനങ്ങൾ സധൈര്യം വിളിച്ചുപറഞ്ഞു. അവർഇബ്രാഹിം നബിയുടെ ശിഷ്യത്വം സ്വീകരിച്ചു. മറ്റുള്ളവർ
നംറൂദ് ചക്രവർത്തിയുടെ ശിക്ഷയെ ഭയന്ന് പിൻമാറി. എന്നാൽ നംറൂദ് ഇത്വകവെച്ചുകൊടുത്തില്ല. അഹങ്കാരിയായ അയാൾ പ്രഖ്യാപിച്ചു: “ഇവനൊരുആഭിചാരകനാണ്. എന്നെ മുട്ടു കുത്തിക്കാനാണിവൻ ശ്രമിക്കുന്നത്. ഇതു നടപ്പുള്ളകാര്യമല്ല. ഇവനെ പിന്തുടരുന്നവരെ ഞാൻ കഠിനശിക്ഷയ്ക്ക് വിധേയരാക്കും.എന്നാൽഭീഷണികൾ ഒന്നും തന്നെ വിശ്വാസികളിൽ ഏശിയില്ല. പീഡനങ്ങൾ സഹിക്കാൻ തയ്യാറായജനങ്ങളെക്കൊണ്ട് ജയിലറകൾ തിങ്ങിനിറഞ്ഞു. എത്ര വലിയ ത്യാഗം സഹിക്കാനും അവർതയ്യാറാ യിരുന്നു. എന്നാൽ നംറൂദിന്റെ ശിക്ഷകൾക്ക് ദിനംതോറും ശക്തികൂടിവന്നതേയുള്ളൂ.
നംറൂദിന്റെ കൊടുംപാതകങ്ങൾക്ക് അല്ലാഹു ശിക്ഷ നടപ്പാ ക്കിത്തുടങ്ങി. കൊതുകുപോലെയുള്ള ഒരു പ്രാണി അയാളുടെ തല ച്ചോറിനകത്ത് കയറിക്കൂടി. മസ്തിഷ്കത്തിനകത്ത് ചെറിയൊരു ചൊറിച്ചിൽ ആദ്യം അനുഭവപ്പെട്ടു. അതയാൾഅവഗണിച്ചു. ക്രമേണ ക്ഷുദ്രകീടങ്ങൾ പെരുകിപ്പെരുകി ആക്രമണത്തിനു ശക്തികൂടി. തലകത്ത് ചിലപ്പോൾ അതിയായ ചൊറിച്ചിലും മറ്റു ചിലപ്പോൾ അസഹനീയമായ വേദനയുംഅനുഭവപ്പെട്ടു. ചക്രവർത്തിയുടെ പ്രഗ രായ വൈദ്യന്മാർ ചികിത്സിച്ചെങ്കിലും അവസാനംഅവരും കൈമ ലർത്തി. നബിയെ ദ്രോഹിച്ചതിന്റെ ഫലമായുണ്ടായ ദൈവികശിക്ഷയാണിതെന്ന് പലർക്കും അഭിപ്രായമുണ്ടായിരുന്നെങ്കിലും അതു പുറത്തു പറയാൻ ആരുംധൈര്യപ്പെട്ടിരുന്നില്ല.
എന്നിട്ടും അഹങ്കാരത്തിന്റെ പ്രതീകമായ നംറൂദ് പശ്ചാത്തപി ക്കാൻ തയ്യാറായിരുന്നില്ല. നബിയോടും അനുയായികളോടുമുള്ള അയാളുടെ പ്രതികാരവാഞ്ഛ പതിന്മടങ്ങുവർധിക്കുകയാണുണ്ടാ യത്. അയാൾ ദൃഢനിശ്ചയം ചെയ്തു: “കിറുക്കനും തെണ്ടിയുമായആ ഇബ്രാഹിമിനും അനുയായികൾക്കും ഞാൻ കീഴടങ്ങില്ല. ഞാൻ മരിച്ചോട്ടെ.
തലച്ചോറിൽ കോടിക്കണക്കിനു കീടങ്ങൾ പെരുകിക്കൊണ്ടി
രുന്നു. ചൊറിച്ചിലുണ്ടാകുന്ന സമയത്ത്, ശമനത്തിനായി ഭൃത്യന്മാര
ക്കൊണ്ട് തലയിൽ
അടിപ്പിക്കുകയായിരുന്നു ചക്രവർത്തിയുടെപതിവ്. ചൊറിച്ചിലിന്റെ കാഠിന്യത്തിനനുസരിച്ച്അടിയുടെ ശക്തിയും കൂടിക്കൊണ്ടിരുന്നു. ഒരു ദിവസം സഹിക്കാനാവാത്ത ചൊറിച്ചിൽവന്നപ്പോൾ ചക്രവർത്തിയുടെ കല്പനപ്രകാരം ഭൃത്യൻ അതിശക്ത മായ ഒരിടി തലയിൽവെച്ചുകൊടുത്തു. അതിന്റെ ആഘാതം മൂലം അയാൾ അന്ത്യശ്വാസം വലിച്ചു.
ചക്രവർത്തിയുടെ തലയ്ക്കുള്ളിൽനിന്ന് അസഹനീയമായ ദുർഗന്ധം വ്യാപിച്ചു. അയാളുടെതലയുടെ ഒരു ഭാഗം ക്ഷുദ്രകീട ങ്ങളുടെ ആക്രമണത്താൽ പൂതലായിക്കഴിഞ്ഞിരുന്നു. അഹങ്കാരി യായ ഒരു ചക്രവർത്തിയുടെ കഥകഴിക്കാൻ നിസാരകീടങ്ങൾക്കു പോലുംകഴിയുമെന്ന് അല്ലാഹു ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊ
പ്രസരിച്ചു. നംറൂദിന്റെ അന്ത്യത്തോടെ ബാബിലോണിയയിലെ അന്ധകാരം അകന്ന്സത്യത്തിന്റെ പ്രകാശരശ്മികൾ നാടെങ്ങും
എത്ര വലിയ ചക്രവർത്തിയായാലും ദൈവദൂതന്റെ സന്ദേശ ങ്ങളെ ധിക്കരിക്കുന്നവന് ദൈവംതക്കതായ ശിക്ഷ നല്കും. അതു ചിലപ്പോൾ നിസാരമായ കീടങ്ങളുടെ രൂപത്തിലായിരിക്കാംപ്രത്യ ക്ഷപ്പെടുന്നതെന്ന് ഈ കഥ വ്യക്തമാക്കിത്തരുന്നു......
🤲🤲🤲🤲🤲🤲🤲🤲🤲🤲
10..സൃഷ്ടിപുജ വരുത്തിയ വിന
🤲🤲🤲🤲🤲🤲🤲🤲
ഒരു വേശ്യ ഒരു ആൺകുഞ്ഞിനു ജന്മം നല്കി. അവൾ ആ പിഞ്ചുപൈതലിന് ഒരിക്കൽമാത്രം പാലൂട്ടി ഒരു വനത്തിൽ ഉപേക്ഷി ച്ചുകൊണ്ട് ആരും അറിയാതെ കടന്നുകളഞ്ഞു.
അല്ലാഹു ആ കുഞ്ഞിനെ തന്റെ നേരിട്ടുള്ള സംരക്ഷണത്തിൽ വളർത്താൻ തീരുമാനിച്ചു. ജിബ്രീൽ എന്ന മാലാഖയെയാണ് അതിനെ വളർത്താൻ അല്ലാഹു നിയോഗിച്ചത്. ജിബ്രീൽഅവനെ വളർത്തി വലുതാക്കി.ആ കുട്ടി തൊഴിൽരംഗത്തു പ്രവേശിച്ചത് തട്ടാൻ' ആയിട്ടാണ്. ജനങ്ങൾ അയാളെ തട്ടാൻ എന്ന അർഥം വരുന്ന 'സാമിരി' എന്നു വിളിച്ചു.ഇസ്രായീല്യരെസന്മാർഗത്തിലേക്കു നയിക്കാൻ മൂസ്സാനബിയും (അ) സഹോദരൻ ഹാറൂൺ നബിയും (അ) അക്ഷീണം പ്രവർത്തിച്ചുകൊണ്ടി രുന്ന കാലമായിരുന്നു അത്. മൂസ്സാനബി (അ) സ്ഥലത്തുണ്ടായിരുന്നില്ല. തൗറാത്ത് എന്ന വേദം സ്വീകരിക്കാൻ വേണ്ടി അല്ലാഹുവിന്റെകല്പന പ്രകാരം അദ്ദേഹം സീനാ പർവതത്തിലേക്ക് പോയിരിക്കുകയായി രുന്നു.
മൂസ്സാനബി (അ) ഇല്ലാത്ത തക്കം നോക്കി സാമിരി ഇസ്രായീല്യരോടു പറഞ്ഞു: “മൂസ്സദൈവത്തെ അന്വേഷിച്ചു പോയിരിക്കയാണ്. എന്നാൽ ദൈവം ഇവിടെയാണുള്ളത്. വേണമെങ്കിൽ ദൈവത്തെ നിങ്ങൾക്ക് ഞാനിവിടെ കാണിച്ചുതരാം. പക്ഷേ നിങ്ങൾ ഒരുകാര്യം ചെയ്യേണ്ടി യിരിക്കുന്നു. നിങ്ങളുടെ ആഭരണങ്ങളെല്ലാം കുറച്ചുനേരത്തേക്ക് എന്നെഏല്പിക്കുക. ആ ആഭരണങ്ങളുപയോഗിച്ച് ഞാൻ ജീവനുള്ള സാക്ഷാൽ ദൈവത്തെഉണ്ടാക്കാം. അത് ശബ്ദിക്കുകയും ചലിക്കു കയും ചെയ്യും. നിങ്ങൾക്കതിനെ കൺമുന്നിൽകണ്ടുകൊണ്ടുതന്നെ ആരാധിക്കാം. അത് അദൃശ്യദൈവമല്ല, മുസ്സായുടേതുപോലെ.
സാമിരിയെ ഈ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിക്കാൻ സ്ഥലത്തു ണ്ടായിരുന്ന ഹാറൂൺ നബി(അ) തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെ ങ്കിലും ഫലമുണ്ടായില്ല. ഇസ്രായീല്യർസാമിരിയുടെ കെണിയിൽ ശരിക്കും അകപ്പെടുകതന്നെ ചെയ്തു. അവർ തങ്ങളുടെആഭരണ ങ്ങൾ സാമിരിയെ ഏല്പിച്ചു.മാലാഖ വളർത്തിയ സാമിരിക്കു സ്വാഭാവികമായും ചിലഅത്ഭുതവിദ്യകൾ വശമായിരുന്നു. പ്രഗത്ഭനായ ഒരു ശില്പികൂടിയായ അവൻ സ്വർണംകൊണ്ട് അതിമനോഹരമായ ഒരു മൂരിക്കുട്ടിയെ സൃഷ്ടിച്ചു. ആ മൂരിക്കുട്ടി വാലാട്ടുകയുംമുക്രയിടുകയും ഇളം പുല്ലുകൾ കടിച്ചുതിന്നുകയും ചെയ്തു! ഇസ്രായീല്യർ സാക്ഷാൽഅല്ലാഹുവിനെ നേരിട്ടു കണ്ടു
“ഇതാണ് നമ്മുടെ റബ്ബ്, സാമിരി ഇസ്രായീല്യരോടു വിളിച്ചു പറഞ്ഞു. ജനങ്ങൾഭക്തിപുരസരം ആ മൂരിക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി. ഹാറൂൺ നബി ജനങ്ങളെ ഈപാതകത്തിൽ നിന്നു പിന്തി രിപ്പിക്കാൻ അശ്രാന്തപരിശ്രമം ചെയ്തു. പക്ഷേ അദ്ദേഹത്തിന്അതിൽ വിജയിക്കാൻ കഴിഞ്ഞില്ല.
സാമിരി പറഞ്ഞു: “ഹാറൂണ് ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞു കൂടാ. മൂസ്സാനബി ഇവിടെഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഞാൻ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുമായിരുന്നു.
സാമിരിയുടെ വാക്കുകൾ ഇസ്രായീല്യർ കണ്ണടച്ചു വിശ്വസിച്ചു. ഹാറൂൺ നബി (അ) ജനങ്ങളെ പിന്തിരിപ്പിക്കാൻ വീണ്ടും ശ്രമിച്ചുകൊണ്ടി രുന്നു. അദ്ദേഹം പറഞ്ഞു:
“മൂസ്സാനബി (അ) തിരിച്ചെത്തുന്നതുവരെ നിങ്ങൾ ഈ ഹീന പ്രവ ത്തിയിൽ നിന്നുമാറിനില്ക്കണം. അദ്ദേഹം ഇതംഗീകരിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽഅദ്ദേഹം തിരിച്ചെത്തിയാലും നിങ്ങൾക്കിതു ചെയ്യാമല്ലോ. അല്ലെങ്കിൽ എന്നോടദ്ദേഹംകോപിച്ച ന്നിരിക്കും.
പക്ഷേ ഇസ്രായീല്യർ മൂരിക്കുട്ടനെ ആരാധിക്കുന്നതിൽ നിന്നു പിന്മാറിയില്ല. ചുരുക്കം ചിലബുദ്ധിമാന്മാർ മാത്രമായിരുന്നു അതിന് അപവാദം.തിരിച്ചെത്തിയ മൂസ്സാനബി (അ) ഈരംഗം കണ്ട് കോപാകുലനായി. തന്റെ കൈയിലുണ്ടായിരുന്ന തൗറാത്ത് എന്ന വേദംഎഴുതപ്പെട്ട പലകകൾപോലും കുദ്ധനായ അദ്ദേഹം താനറിയാതെ വലിച്ചെ റിഞ്ഞു. തന്റെഎല്ലാ കോപവും മൂസ്സാനബി (അ) പാവം ഹാറൂൺ നബി ക്കെതിരെയാണ് പ്രയോഗിച്ചത്. അന്തംവിട്ടുനിന്ന സഹോദരന്റെ താടിക്കു പിടിച്ചുവലിച്ച് മൂസ്സാനബി (അ) ശകാരിക്കാൻതുടങ്ങി. ഹാറൂൺ നബി (അ) യഥാർഥ സംഭവം വിവരിച്ചപ്പോഴാണ് മൂസ്സാനബിയുടെ അ) കോപം അടങ്ങിയത്.
സാമിരി തങ്ങളെ വഞ്ചിച്ചുവെന്ന് ബോധ്യം വന്ന ഇസ്രായില്യം അല്ലാഹുവിനോടുമാപ്പിരക്കാൻ മുസ്സാ നബിയോട് അപേക്ഷിച്ചു അജ്ഞതമൂലമാണ് തങ്ങൾതെറ്റുചെയ്തതെന്ന് അവർ പറഞ്ഞു.
“നിങ്ങളുടെ പാതകം അതികഠിനമാണ്. ഹാറൂൺ (അ) നബിയുടെ ഉപദേശം നിങ്ങൾഅനുസരിച്ചില്ല എന്നതിനാൽ അജ്ഞതയെന്ന ഒഴികഴിവിന് നിങ്ങൾ അർഹരല്ല, മൂസ്സാനബി(അ) പറഞ്ഞു. - തെറ്റിൽ ഞങ്ങൾ ഖേദിക്കുന്നു. ഏതായാലും ഈ പാപ ത്തിൽനിന്നുമുക്തരാകാൻ ഞങ്ങൾക്കൊരു വഴി പറഞ്ഞുതരണം,
നബി, ഇസ്രായീല്യർ അഭ്യർഥിച്ചു. ''ഏതു പാപവും അല്ലാഹു പൊറുത്തേക്കാം. എന്നാൽഅവന്റെ ഒരു സൃഷ്ടിയെ അവനോടു പങ്കുചേർക്കുന്ന മഹാപാതകം അല്ലാഹു പൊറുക്കില്ല. ഇക്കാര്യം ഞാൻ നിങ്ങളെ പഠിപ്പിച്ചതല്ലേ?
“ഞങ്ങളുടെ തെറ്റിന്റെ ശിക്ഷ പരലോകത്തിൽ വെച്ചു ലഭിക്കു
ന്നതു ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. ശിക്ഷ ഈ ലോകത്തിൽ വെച്ചു
തന്നെ ലഭിക്കാൻ അങ്ങ് അല്ലാഹുവിനോടു പ്രാർഥിച്ചാലും. വൈകാതെ മൂസ്സാനബിക്ക് (അ) ദിവ്യോദ്ബോധനമുണ്ടായി. അവർ സ്വന്തം ശരീരങ്ങളെ വധിക്കണമെന്നായിരുന്നു അത്. നബി ഈ വിവരം ഇസ്രായീല്യരെ അറിയിച്ചു. അല്ലാഹു നിശ്ചയിച്ച ശിക്ഷ സ്വീകരിക്കാൻഅവർ സന്നദ്ധരായി മുന്നോട്ടുവന്നു. ആ സന്നദ്ധത അവരെ പാപത്തിൽ നിന്നു കരകയറ്റി. അവർ അന്ധവിശ്വാസത്തിന്റെ പിടി യിൽനിന്നു രക്ഷപ്പെട്ടു.
എന്നാൽ സാമിരി ഇതിനൊന്നും തയ്യാറില്ലായിരുന്നു. അയാളുടെ മൂരിക്കുട്ടനെജനമധ്യത്തിൽ വെച്ച് തീയിലിട്ടുരുക്കി. മൂസ്സാ നബി (അ) അയാളെ ശപിച്ചതിന്റെ ഫലമായിഅയാൾ ബീഭത്സമായ കുഷ്ഠരോ ഗത്തിനടിപ്പെട്ടു. ആ ജാരസന്താനത്തിന്റെ ശരീരത്തിലുള്ളവ്രണങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തി. ആരും തിരിഞ്ഞുനോക്കാതെ അയാൾനരകയാതന അനുഭവിച്ചാണ് മരിച്ചത്.
ദൈവത്തിന്റെ ഉദ്ബോധനങ്ങളെ ധിക്കരിച്ച്, ജനങ്ങളെ ദുർമാർഗത്തിലേക്കു നയിക്കാൻശ്രമിക്കുന്നവൻ, അവൻ ദൈവ ത്തിന്റെ വളർത്തുപുത്രനായാൽ പോലും, കടുത്ത ശിക്ഷയ്ക്ക്വിധേ യനാകുമെന്ന് ഈ കഥ സ്പഷ്ടമാക്കുന്നു....
🤲🤲🤲🤲🤲🤲🤲🤲
shakeelashajahan
Comments
Post a Comment