ഖുർആൻ പാരായണത്തിന് ശേഷം صدق اللهالعظيم(സ്വദഖല്ലാഹുൽ അളീം) എന്ന് ചൊല്ലുന്നതിന്റെവിധി എന്താണ്?
ഖുർആൻ പാരായണത്തിന് ശേഷം صدق الله العظيم ( സ്വദഖല്ലാഹുൽ അളീം ) എന്ന് ചൊല്ലുന്നതിന്റെ വിധി എന്താണ് ? 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ശൈഖ് ഉസൈമീൻ ( റ ) പറഞ്ഞു : ഖുർആൻ പാരായണത്തിന് ശേഷം صدق الله العظيم ( അല്ലാഹു സത്യം പറഞ്ഞു ) എന്ന് പറയുന്നതിന് സുന്നത്തിൽ നിന്നോ സ്വഹാബികളുടെ പ്രവർത്തികളിൽ നിന്നോ യാതൊരു അടിസ്ഥാനവുമില്ല , മറിച്ചത് അവസാന കാലങ്ങളിൽ പുതുതായി ഉണ്ടായത് മാത്രമാകുന്നു ഒരാളുടെ صدق الله العظيم എന്ന വാക്ക് അല്ലാഹുവിനെ പുകഴ്‌തൽ ആണെന്നതിൽ ഒരു സംശയവുമില്ല , അങ്ങനെ പറയൽ ( അല്ലാഹുവിനുള്ള ) ഇബാദത്താണ് ( ആരാധനയാണ് ) ഇബാദത്താണെങ്കിൽ പോലും അതിന് ദീനിൽ തെളിവില്ലാതെ ( ഇതേപോലെ പ്രത്യേക സന്ദർഭങ്ങളിൽ ) അങ്ങനെ പറഞ്ഞു...