വിട്ടുവിഴ്ച്ച
വിട്ടുവീഴ്ച
🦋🦋🦋🦋🦋🦋🦋
മനുഷ്യരെല്ലാം വ്യത്യസ്ത . പ്രകൃതമുള്ളവരാണ്. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾപ്രതിജനഭിന്നമാണ്. അന്യരുടെ അടുക്കൽ നിന്നുള്ള അനിഷ്ടകരമായ വാക്കുകളും, പ്രവൃത്തികളും സഹിഷ്ണുതയോടെ നേരിടാൻ കഴിഞ്ഞില്ലെങ്കിൽ ബന്ധങ്ങളിൽ അത്വിള്ളൽ വീഴ്ത്തും. കോപത്തെ നിയന്ത്രിക്കാനും തെറ്റുകൾക്ക് മാപ്പു കൊടുത്ത് വിട്ടുവീഴ്ചാസമീപനം സ്വീകരിക്കാനും വിശ്വാസികൾക്ക് കഴിയണമെന്ന് വിശുദ്ധ ഖുർആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നു.....
അല്ലാഹു പറയുന്നു "നല്ലതും ചീത്തയും
സമമാവുകയില്ല. ഏറ്റവും നല്ലതുകൊണ്ട്
നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ
ഏതൊരുവനും നീയും തമ്മിൽ
ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ
ബന്ധുവെന്നോണം ആയിത്തീരുന്നു
41:34). ഏറ്റവും നല്ലതുകൊണ്ട് ചീത്തയെ
തടുക്കണമെങ്കിൽ ക്ഷമയും വിട്ടുവീഴ്ചയും
സംയമനവും വേണം. നബി(സ്വ) പറഞ്ഞു:
പ്രതിയോഗിയെ ഇടിച്ചുവീഴ്ത്തുന്നവനല്ല
ശക്തൻ, കോപം വരുമ്പോൾ സ്വയം
നിയന്ത്രിക്കുന്നവനാകുന്നു" (ബുഖാരി മുസ്ലിം).
സ്വർഗാവകാശികളുടെ പട്ടികയിൽ കോപത്തെ നിയന്ത്രിക്കുന്നവരെയും ജനങ്ങൾക്ക് മാപ്പുനൽകുന്നവരെയും അല്ലാഹു ഉൾപ്പെടുത്തിയിരിക്കുന്നു.
"സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും കോപംഒതുക്കുകയും മനുഷ്യർക്ക് മാപ്പു നൽകുകയും ചെയ്യുന്നവർക്കു വേണ്ടി വിശാലമായ സ്വർഗംഒരുക്കി വെച്ചിരിക്കുന്നു.
സത്കർമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു” (3:134). ഭാര്യമാർക്കിടയിലുംസന്താനങ്ങൾക്കിടയിലും സത്യവിശ്വാസികൾക്ക് ശത്രുവുണ്ടാക സത്യവിശ്വാസികൾക്ക്ശത്രുവുണ്ടാകും. അവരെ സൂക്ഷിക്കണമെന്ന് പറഞ്ഞ ശേഷം അല്ലാഹു ഇങ്ങനെഉപദേശിക്കുന്നു "നിങ്ങൾ മാപ്പു നൽകുകയും വിട്ടുവീഴ്ച കാണിക്കുകയുംപൊറുത്തുകൊടുക്കുകയും ചെയ്യുന്നപക്ഷം തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനുംകരുണാനിധിയുമാകുന്നു" (64:14).
മനുഷ്യരുടെ ഭാഗത്തു നിന്ന് തെറ്റുകൾ സംഭവിക്കുമ്പോൾ അതിന് അവർക്ക് മാപ്പുകൊടുക്കാൻ മാത്രം ഹൃദയവിശാലതയാണ് വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്എന്ന് അല്ലാഹു
കല്പിക്കുന്നു. പ്രതികാരത്തിന് പകരം സ്നേഹം നൽകാൻ സാധിക്കുമ്പോൾ മാത്രമാണ്അങ്ങേയറ്റം ദയാപരനും സ്നേഹനിധിയും മാപ്പരുളുന്നവനുമായ അല്ലാഹുവിന്റെകാരുണ്യത്തിന് നാം അർഹരായിത്തീരുന്നത്. "നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരംകല്പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക( 7:199).
പ്രതികരിക്കാനും തിരിച്ചടിക്കാനും സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിവന്നപ്പോഴും വിട്ടുവീഴ്ചമനോഭാവത്തോടെ പെരുമാറി മാതൃക കാണിക്കുകയായിരുന്നുപ്രവാചകൻ(മാപ്പിന്നപേക്ഷിക്കുകയും ചെയ്തു. നബി(സ )ഉമൈറിനെന്നപോലെസ്വഫ്‌വാനും മാപ്പ് പ്രഖ്യാപിച്ചു. അക്കാര്യം ഉമൈർ സ്വഫ്‌വാൻ്റെ അടുക്കൽ ചെന്ന്പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അയാൾ തിരിച്ചുനബി(സ്വ)യുടെ അടുക്കൽ വരികയും അവിടുന്ന് മാപ്പ് നൽകുകയും ചെയ്തു. അയാൾഇസ്ലാം സ്വീകരിക്കുന്നതിന് രണ്ട് മാസം വേണമെന്നാവശ്യപ്പെട്ടു. നബി(സ്വ) അയാൾക്ക്നാല് മാസം നൽകി.
പ്രവാചക പത്നി ആഇശ(റ)യുടെ പേരിൽ
അപവാദം നടത്തിയവരിൽ മിസ്ത്വഹ്
മക്കാ വിജയദിനത്തിൽ നബി(സ്വ) മക്കയിൽ പ്രവേശിച്ചു. കഅ്ബ തവാഫ് ചെയ്ത ശേഷംകഅ്ബ ശുദ്ധീകരിക്കുകയും അതിൽ പ്രവേശിച്ച് നമസ്ക്‌കരിക്കുകയും ചെയ്തു. അനന്തരം അവിടുന്ന് ഖുറൈശികളെ അഭിമുഖീകരിച്ചു. അവർ നബി(സ്വ)യെയുംവിശ്വാസികളെയും നിരന്തരം മർദിച്ചവരാണ്. മക്കയിൽ നിന്ന് മുസ്ലിംകളെആട്ടിയോടിച്ചവരാണ്. മദീനയിൽ അഭയാർത്ഥികളായി കഴിയാൻ അവരെ അനുവദിക്കാതെഭീഷണിപ്പെടുത്തുകയും അവരോട് യുദ്ധങ്ങൾ നടത്തുകയും ചെയ്തവരാണ്.
എത്രയോ വിശ്വാസികളെ നിഷ്ഠൂരം
കൊന്നൊടുക്കിയവരാണ്. അങ്ങനെ മാപ്പർഹിക്കാത്ത നിരവധി കുറ്റങ്ങൾ ചെയ്തശത്രുക്കളോട് പ്രവാചകൻ(സ്വ) പറഞ്ഞു: "ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല. നിങ്ങൾപോയ്കൊള്ളൂ, നിങ്ങൾ സ്വതന്ത്രരാണ്"
നബി(സ്വ)യെ വധിക്കാൻ വേണ്ടി മദീനയിലേക്ക് ഉമൈറുബ്‌നു വഹബിനെ അയച്ച കഠിനശത്രുവമാണ് സ്വഫ്‌വാനുബ്‌നു ഉമയ്യ. അതിനാൽ മക്കാവിജയദിനം അയാൾ മക്ക വിട്ട്യമനിലേക്ക് യാത്ര പുറപ്പെട്ടു. ഉമൈർ വിവരം നബി(സ്വ) യോട് പറയുകയുംമാപ്പിന്നപേക്ഷിക്കുകയും ചെയ്തു. നബി( സ) മാപ്പിന്നപേക്ഷിക്കുകയും ചെയ്തു. നബി(സഉമൈറിനെന്നപോലെ സ്വഫ്‌വാനും മാപ്പ് പ്രഖ്യാപിച്ചു. അക്കാര്യം ഉമൈർ സ്വഫ്‌വാൻ്റെഅടുക്കൽ ചെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെഅയാൾ തിരിച്ചു നബി(സ്വ)യുടെ അടുക്കൽ വരികയും അവിടുന്ന് മാപ്പ് നൽകുകയുംചെയ്തു. അയാൾ ഇസ്‌ലാം സ്വീകരിക്കുന്നതിന് രണ്ട് മാസം വേണമെന്നാവശ്യപ്പെട്ടു. നബി(സ്വ) അയാൾക്ക് നാല് മാസം നൽകി.
പ്രവാചക പത്നി ആഇശ(റ)യുടെ പേരിൽ
അപവാദം നടത്തിയവരിൽ മിസ്ത്വഹ് (അപവാദം നടത്തിയവരിൽ മിസ്ത്വഹ്(റ) കുടുങ്ങിപ്പോയി. അബൂബക്ർ സിദ്ദീഖ്(റ)ൽ നിന്ന് സഹായങ്ങളൊക്കെ സ്വീകരിച്ച്ജീവിക്കുന്ന സാധുവായിരുന്നു മിസ്ത്വഹ്. ആഇശയുടെ (റ) പേരിൽഅപവാദപ്രചാരണത്തിൽ പങ്കെടുത്തതിനാൽ ഇനി മുതൽ മിസ്ത്വഹിന്ന് യാതൊരുസഹായവും ചെയ്തുകൊടുക്കുന്നതല്ല എന്ന് അബൂബക്ർ പ്രതിജ്ഞ ചെയ്തു. ആഇശ(റ)യെ ഈ വിഷയത്തിൽ കുറ്റവിമുക്തയാക്കി വിശുദ്ധ ഖുർആനിൻ്റെഅവതരണമുണ്ടായി. മിസ്ത്വഹ്(റ) പോലെയുള്ളവർ ഈ പ്രചാരണത്തിൽ കണ്ണിചേരാൻപാടില്ലായിരുന്നു എന്നത് സത്യമാണെന്നിരിക്കെ, ആ വിഷയത്തിൽ - അദ്ദേഹത്തിന് മാപ്പുകൊടുക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും അതിന്റെ പേരിൽ ദാനധർമങ്ങൾ മുടക്കംചെയ്യാൻ പാടില്ലെന്നും പറഞ്ഞ് നബി(സ്വ) അബൂബക്ർ( റ) സിദ്ദീഖിനെ തിരുത്തി.
അല്ലാഹു പറഞ്ഞു 'നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർകുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിൻറെ മാർഗത്തിൽ സ്വദേശംവെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെസാധുക്കൾക്കും അല്ലാഹുവിന്റെമാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥംചെയ്യരുത്. അവർ മാപ്പു നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹുനിങ്ങൾക്ക് പൊറുത്തു. തരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെപൊറുക്കുന്നവനും കരുണാനിധിയുമത്രെ' (24:22).
ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമായ അല്ലാഹുവിന്റെ മാപ്പ് ആഗ്രഹിക്കുന്നവിശ്വാസികൾ സൃഷ്ടികളോടും വിട്ടുവീഴ്ചയും മാപ്പും നൽകാൻ തയ്യാറാവണമെന്നാണ്ഖുർആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.....
Comments
Post a Comment