ഇസ്ലാമിലെ സ്ത്രീ
🌹വസ്ത്രധാരണത്തെക്കുറിച്ച് ഇസ്ലാമിക വിധി🌹 1. വസ്ത്രം അലങ്കാരത്തിനും നഗ്നത മറയ്ക്കാനുമുള്ളതാണ് . വസ്ത്രധാരണത്തിൽ അമിതത്വവും അഹങ്കാരവുമുണ്ടാകുവാൻ പാടില്ല . സ്ത്രീകളും പുരുഷന്മാരുമെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് . നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം . പുരുഷനും സ്ത്രീയും അപരനിൽ ലൈംഗികവികാരമുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല . സ്ത്രീ അവളുടെ മുഖവും മുൻകൈയുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം പൂർണമായി മറച്ചിരിക്കണം . ( മുഖവും മുൻകൈയും ഉൾപ്പെടെ ശരീരം മുഴുവൻ മറക്കൽ സ്ത്രീകൾക്ക് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള പണ്ഡിതരും ഇസ്ലാമിക ലോകത്ത് ഉണ്ട് )അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും അവൾ ആക്രമിക്കപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഈ വസ്ത്രധാരണത്തിന്റെ ലക്ഷ്യം . 2. 🌹ഹിജാബ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് 🌹 മറക്കുക ' എന്നർത്ഥമുള്ള അറബി വാക്കാണ് ഹിജാബ് . അതായത് ശരീരത്തിന്റെ മുഴുവൻ ഭാഗവും മറയുന്നതാണ് ഹിജാബ് . മുഖവും മുൻകൈയും അതിൽ ഉൾപ്പെടും . സൃഷ്ടിപരമായ പ്രകടമായ എല്ലാ സൗന്ദര്യവും മറയുക എന്നാണ് ഇത് കൊണ്ടുദ്ദേശ...