ഇസ്ലാമിലെ സ്ത്രീ
🌹വസ്ത്രധാരണത്തെക്കുറിച്ച് ഇസ്ലാമിക വിധി🌹
1. വസ്ത്രം അലങ്കാരത്തിനും നഗ്നത മറയ്ക്കാനുമുള്ളതാണ് . വസ്ത്രധാരണത്തിൽ അമിതത്വവും അഹങ്കാരവുമുണ്ടാകുവാൻ പാടില്ല . സ്ത്രീകളും പുരുഷന്മാരുമെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് . നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം . പുരുഷനും സ്ത്രീയും അപരനിൽ ലൈംഗികവികാരമുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല . സ്ത്രീ അവളുടെ മുഖവും മുൻകൈയുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം പൂർണമായി മറച്ചിരിക്കണം . ( മുഖവും മുൻകൈയും ഉൾപ്പെടെ ശരീരം മുഴുവൻ മറക്കൽ സ്ത്രീകൾക്ക് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള പണ്ഡിതരും ഇസ്ലാമിക ലോകത്ത് ഉണ്ട് )അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും അവൾ ആക്രമിക്കപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഈ വസ്ത്രധാരണത്തിന്റെ ലക്ഷ്യം .
2. 🌹ഹിജാബ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് 🌹
മറക്കുക ' എന്നർത്ഥമുള്ള അറബി വാക്കാണ് ഹിജാബ് . അതായത് ശരീരത്തിന്റെ മുഴുവൻ ഭാഗവും മറയുന്നതാണ് ഹിജാബ് . മുഖവും മുൻകൈയും അതിൽ ഉൾപ്പെടും . സൃഷ്ടിപരമായ പ്രകടമായ എല്ലാ സൗന്ദര്യവും മറയുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് .
അല്ലാഹു പറയുന്നു..... നൂര്‍ - 24:31
وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി - അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും - ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.(24/31)
അഹ്സാബ് - 33:59
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു....(33/59)
🌹ആർത്തവകാരികളും പ്രസവിച്ചു കിടക്കുന്നവരും നോമ്പ് നോൽക്കേണ്ടതുണ്ടോ ?🌹
മാസമുറയും പ്രസവരക്തവുമുണ്ടാകുമ്പോൾ സ്ത്രീകൾ നോമ്പനുഷ്ഠിക്കാൻ പാടില്ല . പകരം മറ്റു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കണം . ആഇശ ( റ ) പറയുന്നു : " നമസ്കാരം ' ഖദാ ' വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നില്ല " .ആർത്തവകാരിയായ സ്ത്രീ നോമ്പ് ഖദാ വീട്ടണം . നമസ്കാരം ഖദാ വീട്ടേണ്ടതില്ല . എന്തുകൊണ്ട് ? എന്ന ഒരു സ്ത്രീയുടെ ചോദ്യത്തിന് മറുപടിയായാണ് ആഇശ ( റ ) അത് പറഞ്ഞത് .
( ബുഖാരി : 321 , മുസ്ലിം : 335 )
ഇതിലെ യുക്തി വിവരിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ ( റ ) പറയുന്നു : " ആർത്തവം മുഖേന രക്ത വാർച്ചയുണ്ടാകുന്നു . ശരീരത്തിന്ന് ശക്തി നൽകുന്നതാണ് രക്തം . രക്ത വാർച്ചയില്ലാത്ത ശുദ്ധി കാലത്ത് സ്ത്രീക്ക് നോമ്പനുഷ്ഠിക്കാം , സാധാരണ പോലെ പ്രയാസമില്ലാതെ . രക്തവാർച്ചയുണ്ടാകുന്ന ആർത്തവ കാലത്ത് അവൾക്ക് ക്ഷീണവും പ്രയാസവുമുണ്ടായിരിക്കും . അപ്പോൾ നോമ്പ് അസാധാരണാവസ്ഥയിലും പ്രയാസവുമാവും . അപ്പോൾ ആർത്തവമില്ലാത്ത സമയത്ത് നോമ്പനുഷ്ഠിക്കാനാണ് അവൾ കൽപിക്കപ്പെട്ടിട്ടുള്ളത് . ( 25 : 251( مجموع الفتاوى -)
🌹ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ ?
ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ ?
നിർബന്ധമുണ്ടോ ?🌹
നബി ( സ ) യാത്രക്കാരന് നമസ്ക്കാരം പകുതി ആക്കി ( ഇളവ് ) നൽകിയിരിക്കുന്നു . ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും നോമ്പിലും ( ഇളവ് ) നൽകിയിരിക്കുന്നു .
( നസാഈ 2274 )
ഗർഭിണികളെയും നബി (സ )മുലയൂട്ടുന്നവരെയും യാത്രക്കാരുടെ നിയമ പരിധിയിൽ പെടുത്തിയിരിക്കുന്നു . യാത്രക്കാരന് നോമ്പെടുക്കേണ്ടതില്ല . പിന്നീട് നോറ്റു വീട്ടിയാൽ മതി . അതേ നിയമം ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ബാധകമാണ് . അൽ ( അഹ്കാമുൽ ഖുർആൻ , അൽജസ്സാസ് ) “ ഗർഭിണികളും മുലയൂട്ടുന്നവരും രോഗിയുടെ അതേ നിയമ പരിധിയിൽ വരുന്നു . നോമ്പെടുക്കാൻ പ്രയാസമുണ്ടെങ്കിൽ അവർക്ക് ഒഴിവാക്കാം . പക്ഷെ , വീട്ടാൻ കഴിയുന്ന സമയത്ത് നോറ്റുവീട്ടേണ്ടതാണ് .
“ എന്നാൽ , നിങ്ങളിൽ ആരെങ്കിലും രോഗിയോ , യാത്രയിലോ ആയിരുന്നാൽ , അപ്പോൾ മറ്റു ദിവസങ്ങളിൽ നിന്ന് അത്ര എണ്ണം പൂർത്തിയാക്കണം ” . ( അൽബഖറ : 184 )
ചില പണ്ഡിതന്മാർ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും നഷ്ടപ്പെട്ട നോമ്പിനു പകരമായിക്കൊണ്ട് പ്രായശ്ചിത്തം നൽകിയാൽ മതി എന്നു പറഞ്ഞതായി കാണാം . എന്നാൽ അത് ദുർബലമായ വീക്ഷണമാണ് . ( ഷെയ്ഖ് ഇബ്നുബാസ് ( റഹി ) 15/225 ) ധാരാളം പണ്ഡിതന്മാർ ഇതേ അഭിപ്രായം പറഞ്ഞതായി കാണാം ....
“ രോഗികൾക്ക് നോമ്പെടുക്കേണ്ടതില്ല , നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റു വീട്ടിയാൽ മതി . ഗർഭിണികളും മുലയൂട്ടുന്നവരും ഇതേ നിയമ പരിധിയിൽ തന്നെയാണ് വരുന്നത് . ( അൽമുഗ് നി 3/37 , അൽ മജ്മൂ 6/273 )
" റമദാനിൽ നോമ്പെടുക്കുന്ന വിഷയത്തിൽ ഗർഭിണിക്ക് അവളുടെയോ ഗർഭസ്ഥ ശിശുവിന്റെയോ കാര്യത്തിൽ ഭയപ്പാടുണ്ട് എങ്കിൽ , അവൾക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ് . പിന്നീട് നഷ്ടപ്പെട്ട നോമ്പ് എടുത്തു വീട്ടേണ്ടതുമാണ് . അവൾ രോഗിയുടെ അതേ നിയമ പരിധിയിൽ വരുന്നു ....
“ എന്നാൽ , നിങ്ങളിൽ ആരെങ്കിലും രോഗിയോ , യാത്രയിലോ ആയിരുന്നാൽ , അപ്പോൾ , മറ്റു ദിവസങ്ങളിൽ നിന്ന് അത്ര എണ്ണം പൂർത്തിയാക്കണം “
( അൽബഖറ : 184 )
മുലയൂട്ടുന്നവരുടെ വിഷയത്തിലും ഇതേ നിയമം തന്നെയാണ് . അവൾ നോമ്പ് എടുത്താൽ കുഞ്ഞിനെ ബാധിക്കും എന്നുണ്ടെങ്കിൽ അവൾക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ് . നഷ്ടപ്പെട്ട നോമ്പ് പിന്നീട് എടുത്തു വീട്ടേണ്ടതുമാണ് .
( ലജ്ന അദ്ദാഇമ : 10/220 )
“ ഗർഭിണികൾ അവളുടെയോ ഗർഭസ്ഥ ശിശുവിന്റെയോ കാര്യത്തിൽ ഭയമില്ല എങ്കിൽ നോമ്പെടുക്കേണ്ടതാണ് . അവളുടെയോ ഗർഭസ്ഥ ശിശുവിന്റെയോ കാര്യത്തിൽ ഭയമുണ്ട് എങ്കിൽ നോമ്പെടുക്കേണ്ടതില്ല . പ്രസവാനന്തരം നിഫാസിൽ നിന്ന് മുക്തയായാൽ അവൾ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടേണ്ടതാണ് . അതിനു പകരമായിക്കൊണ്ട് ഫിദിയ ( പ്രായശ്ചിത്തമായി സാധുവിന് ആഹാരം നൽകൽ ) മതിയാവുന്നതല്ല . നോമ്പ് നോറ്റു വീട്ടി കഴിഞ്ഞാൽ പിന്നെ ഫിദിയ നൽകേണ്ടതുമില്ല “ . ( ലജ്ന അദ്ദാഇമ 10 / 226 )..
“ ഗർഭിണികളും മുലയൂട്ടുന്നവരും നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുകയാണ് വേണ്ടത് . അവർ രോഗികളുടെയും യാത്രക്കാരുടെയും നിയമ പരിധിയിലാണ് വരിക . ഈ വീക്ഷണമാണ് ശരിയായിരിക്കാൻ ഏറ്റവും സാധ്യത ( ശൈഖ് ഉഥൈമീൻ ( റഹി ) ശറഹ് അൽ മുമത്തി 6/220 )
' ഇസ്തിഹാദത്ത് ' ( അസാധാരണ രക്തസ്രാവം ) ഉള്ള സ്ത്രീകൾ നോമ്പ് നോൽക്കേണ്ടതുണ്ടോ ? മാസമുറയില്ലാത്ത രക്തസ്രാവമുള്ള സ്ത്രീകൾ നോമ്പനുഷ്ഠിക്കണം . അതിന്റെ പേരിൽ നോമ്പുപേക്ഷിക്കാൻ പാടില്ല . ഋതുമതി നോമ്പുപേക്ഷിക്കേണ്ട കാര്യം പറഞ്ഞ കൂട്ടത്തിൽ ശൈഖ് ഇബ്നുതൈമിയ പറയുന്നു : " രക്തസ്രാവമുള്ളവൾ അങ്ങിനെയല്ല . അവൾക്കെന്നും അതുണ്ടാവും . നോമ്പനുഷ്ഠിക്കാൻ അതില്ലാത്ത ഒരവസരം അവൾക്കുണ്ടാവില്ല . ഛർദ്ദി , മുറിവിൽ നിന്നും കുരുക്കളിൽ നിന്നുമുള്ള രക്തസ്രാവം , സ്ഖലനം എന്നിവ പോലെ സൂക്ഷിക്കാനും ഒഴിഞ്ഞു നിൽക്കാനും കഴിയാത്തതാണ് രക്തസ്രാവവും . അതിനാൽ അതിനാൽ ഋതുരക്തം പോലെ അത് നോമ്പിന്ന് തടസ്സമായി വെച്ചിട്ടില്ല . " ( 25 : 251 مجموع الفتاوى)
ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നോൽക്കേണ്ടതുണ്ടോ ? അടുത്ത റമദാൻ വരെ നോമ്പ് നോറ്റു വീട്ടാതിരുന്നാലുള്ള പ്രായശ്ചിത്തമെന്താണ് ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നിഷിദ്ധവും സാധുതയില്ലാത്തതുമാണ് . നോമ്പ് പിന്നീട് നോറ്റുവീട്ടണം . എന്നാൽ നമസ്കാരം വീട്ടേണ്ടതില്ല . ആർത്തവകാരികൾ നമസ്കാരവും നോമ്പും മറ്റു സമയങ്ങളിൽ വീട്ടേണ്ടതുണ്ടോ എന്ന് ആഇശ ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ ,
ആഇശ ( റ ) യോട് ചോദിക്കപ്പെട്ടപ്പോൾ , അവർ പറഞ്ഞു : " നോമ്പ് നോറ്റുവീട്ടാൻ ഞങ്ങളോട് നബി ( കല്പിച്ചിരുന്നു . എന്നാൽ നമസ്കാരം വീട്ടുന്നതിനു കൽപിച്ചിരുന്നില്ല " .
ആഇശ ( റ ) യുടെ ഈ പ്രസ്താവനയെ സംബന്ധിച്ച് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് . ദിനേന അഞ്ച് തവണ ആവർത്തിക്കപ്പെടുന്ന നമസ്കാരം പിന്നീട് നിർവ്വഹിക്കുക പ്രയാസകരമാണ് . എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള നോമ്പ് നോറ്റുവീട്ടുക താരതമ്യേന എളുപ്പമാണ് . അല്ലാഹു സ്ത്രീകൾക്കു നൽകിയ ഈ ഇളവ് അവന്റെ അപാരമായ ഒരനുഗ്രഹമാണ് . ന്യായമായ കാരണം കൂടാതെ അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടുന്നതിൽ വീഴ്ച വരുത്തുന്നവർ പശ്ചാത്തപിക്കുകയും ഓരോ നോമ്പിനും ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകുകയും നോറ്റുവീട്ടുകയും വേണം . യാത്രക്കാരനും രോഗിക്കും ഈ വിധി ബാധകമാണ് . യാത്ര അടുത്ത റമദാൻവരെ നീണ്ടു പോവുകയോ രോഗം തുടരുകയോ ചെയ്താൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടിയാൽ മതി . പ്രായശ്ചിത്തം ആവശ്യമില്ല .....
🌹ഭർത്താവിന്റെ അനുവാദമില്ലാതെ ഒരു സ്ത്രീ സുന്നത്തു നോമ്പ് നോൽക്കുന്നതിന്റെ വിധി എന്താണ് ? 🌹
ഭർത്താവ് കൂടെയുള്ള സ്ത്രീ ഭർത്താവിന്റെ സമ്മതമില്ലാതെ സുന്നത്തു നോമ്പ് എടുക്കാവതല്ല . " ഭർത്താവ് സന്നിഹിതനായിരിക്കെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഒരു സ്ത്രീക്കും നോമ്പ് എടുക്കാവതല്ല " . ( ബുഖാരി : 5195 , മുസ്ലിം : 1026 ) . ( അഹ്മദ് , അബൂദാവൂദ് എന്നിവരുടെ ചില റിപ്പോർട്ടുകളിൽ : " റമദാനിൽ ഒഴിച്ച് " എന്നുണ്ട് ) .
ഭർത്താവിന്റെ അനുവാദത്തോടെ അല്ലെങ്കിൽ അയാളുടെ അസാന്നിദ്ധ്യത്തിൽ സ്ത്രീക്ക് ഐഛിക നോമ്പുകൾ അനുഷ്ഠിക്കാം . പ്രത്യേകിച്ചും തിങ്കൾ , വ്യാഴം , ഓരോ മാസവും മൂന്നു ദിവസം , ശവ്വാലിൽ ആറ് , ദുൽഹജ്ജിലെ ആദ്യത്തെ ഒമ്പത് , അറഫാ ദിനം , മുഹർറം ഒമ്പതും പത്തും , അല്ലെങ്കിൽ പത്തും പതിനൊന്നും എന്നീ ദിവസങ്ങളിൽ .വന്ന് ശുദ്ധിയുടെ അടയാളമായി പഞ്ഞിയുമായി വരാറുണ്ടായിരുന്നു . അപ്പോൾ ആയിശ ( റ ) അവരോട് പറയുമായിരുന്നു : " നിങ്ങൾ ധ്യതിപ്പെടാതിരിക്കൂ , വെളുത്ത നിറം കാണുന്നത് വരെ നിങ്ങൾ ശുദ്ധിയാവില്ല . ( അതായത് മാസമുറ സമയത്ത് ഉപയോഗിക്കുന്ന പാഡിൽ വെളുത്ത നിറം ദർശിക്കുക എന്ന് വിവക്ഷ . കൃത്യമായി ശരിക്കും ശുദ്ധിയാകുന്നതു വരെ സ്ത്രീകൾ സാവകാശം കാണിക്കേണ്ടതുണ്ട് . അങ്ങിനെ ശുദ്ധിയായാൽ നോമ്പിന്റെ നിയ്യത്ത് വെക്കുക , പ്രഭാതോദയത്തിന് ശേഷം കുളിച്ചാലും മതിയാവുന്നതാണ് . അതു പോലെ നമസ്കാരത്തിന്റെ കാര്യവും ഗൗരവത്തിലെടുക്കേണ്ടതുണ്ട് , അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ കുളിച്ച് അതിന്റെ സമയത്ത് നമസ്കരിക്കേണ്ടതുണ്ട് .അങ്ങിനെ ശുദ്ധിയായാൽ നോമ്പിന്റെ നിയ്യത്ത് വെക്കുക , പ്രഭാതോദയത്തിന് ശേഷം കുളിച്ചാലും മതിയാവുന്നതാണ് . അതു പോലെ നമസ്കാരത്തിന്റെ കാര്യവും ഗൗരവത്തിലെടുക്കേണ്ടതുണ്ട് , അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ കുളിച്ച് അതിന്റെ സമയത്ത് നമസ്കരിക്കേണ്ടതുണ്ട് .
🌹എന്താണ് ഇദ്ദ ? 🌹
എണ്ണുക , കണക്കാക്കുക എന്നീ അർത്ഥങ്ങളാണ് ഇദ്ദ എന്ന വാക്കിനുള്ളത് . ഭർത്താവിന്റെ മരണത്താലോ ഭർത്താവുമായി വേർപിരിഞ്ഞ കാരണത്താലോ അടുത്ത വിവാഹത്തിനായി പ്രസവം വരെയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകൾ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി ഇദ്ദ എന്നു പറയുന്നത് . ഖുർആൻ , സുന്നത്ത് , ഇജ്മാഅ് എന്നീ പ്രമാണങ്ങളിൽ ഇത് നിർബന്ധമാണ് ( വാജിബ് ) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു . ജീവിത കാലത്തു തന്നെ ഭർത്താവുമായി വേർപിരിഞ്ഞാലോ , ഭർത്താവ് വിവാഹമോചനംചെയ്താലോ , സ്ത്രീയുടെ ആവശ്യപ്രകാരം വിവാഹമോചനം നൽകിയാലോ നിശ്ചിത കാലയളവ് കഴിയാതെ മറ്റൊരു പുരുഷനുമായി വിവാഹബന്ധം പാടില്ല എന്ന നിയമം സ്ത്രീക്കു വേണ്ടി പ്രത്യേകമായി ഏർപെടുത്തിയിരിക്കുന്നു . പിറക്കുന്ന കുഞ്ഞിന്റെ പിതൃത്വം സ്ഥിരീകരിക്കുക , വിവാഹ മോചനത്തിന്റെ ദുഃഖത്തിൽ നിന്നും അവൾക്ക് മോചനം നൽകുക , മറ്റൊരു ഭർത്താവിനെ സ്വീകരിക്കുവാനുള്ള മാനസിക പക്വത ഉണ്ടാക്കിയെടുക്കുക തുടങ്ങിയ നിരവധി യുക്തികൾ ഇദ്ദയിലുണ്ട് ....
🌹ഇദ്ദയുടെ വിവിധ രൂപങ്ങൾ ഏതൊക്കെ ?
1. ഗർഭിണിയുടെ ഇദ്ദ : ഏതവസ്ഥയിലും പ്രസവം വരെയാണത് . അവൾ മടക്കിയെടുക്കാൻ പറ്റുന്നവളാണെങ്കിലും അല്ലെങ്കിലും ; മരിച്ച് പിരിഞ്ഞവളാണെങ്കിലും അല്ലെങ്കിലും . അല്ലാഹു പറയുന്നു : " ഗർഭിണിയുടെ കാലാവധി പ്രസവം വരെയാണ് . " ( അത്ത്വലാഖ് : 4 )
2. ആർത്തവക്കാരിയുടെ ഇദ്ദ : അത് മൂന്ന് ആർത്തവ കാലമാണ് . " വിവാഹമോചിതകൾ മൂന്ന് ആർത്തവ കാലം കാത്തിരിക്കണം . "
( അൽ ബഖറ : 228 )
3. ആർത്തവമില്ലാത്തവരുടെ ഇദ്ദ : ഇത് രണ്ട് വിധമുണ്ട് . ആർത്തവ പ്രായമെത്താത്ത കുട്ടി , ആർത്തവം നിലച്ചു കഴിഞ്ഞ വൃദ്ധ . ഈ രണ്ടു വിഭാഗത്തിന്റെ ഇദ്ദ അല്ലാഹു വിവരിക്കുന്നു : " നിങ്ങളുടെ സ്ത്രീകളിൽ ആർത്തവം നിന്നവർ അവരുടെ ഇദ്ദയുടെ കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് മൂന്നു മാസമാണ് . ആർത്തവമുണ്ടായിട്ടില്ലാത്തവരുടേതും ( മൂന്നു മാസമാണ് ) "
( അത്ത്വലാഖ് : 4 )
4. ഭർത്താവ് മരിച്ചവരുടെ ഇദ്ദ : " ഭാര്യമാരെ വിട്ടേച്ച് നിങ്ങളിൽ നിന്ന് മരിച്ചു പോകുന്നവരുടെ ഭാര്യമാർ നാലു മാസവും പത്തു ദിവസവും കാത്തിരിക്കണം . " ( അൽ ബഖറ : 234 )
ഇതിൽ ഭർതൃസമ്പർക്കം നടന്നവളും നടന്നിട്ടില്ലാത്തവളും ബാലികയും വൃദ്ധയും ഉൾപ്പെടും . “ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവൾക്ക് മഹ്ർ നിശ്ചയിക്കുകയോ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്യുന്നതിനു മുമ്പായി മരണപ്പെട്ട ഒരാളെക്കുറിച്ച് അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് ( റ ) വിനോട് ചോദിക്കപ്പെട്ടപ്പോൾ , അദ്ദേഹം ഇപ്രകാരം പറഞ്ഞു , അവൾക്ക് അവളെപ്പോലെയുള്ള സ്ത്രീകൾക്കുള്ള മഹ്റുണ്ട് . കൂടുതലോകുറവോ ഇല്ല . അവൾക്ക് ഇദ്ദയും അനന്തരാവകാശവുമുണ്ട് . അപ്പോൾ മഅഖൽ ഇബ്നു സിനാൻ അൽ അശ്ജഇ ( റ ) എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു , ഞങ്ങളുടെ കൂട്ടത്തിലുള്ള ബിർവഅ് ബിൻത് വാശിഖ് എന്ന സ്ത്രീക്ക് താങ്കൾ വിധിച്ചതുപോലെ , നബി ( വിധിച്ചിരുന്നു . അപ്പോൾ ഇബ്നു മസ്ഊദ് ( റ ) സന്തോഷിച്ചു " . ( തിർമിദി 1145 )
🌹വിവാഹമോചിതയായിട്ടും ഇദ്ദ ഇല്ലാത്തത് ആർക്ക് ? അവർ പാലിക്കേണ്ടതായ നിയമങ്ങളെന്തൊക്കെ ?🌹
ലൈംഗിക ബന്ധം ഉണ്ടാകുന്നതിനു മുമ്പ് വിവാഹ മോചനം നടന്നാൽ ഇദ്ദയില്ല . " സത്യവിശ്വാസികളേ , നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും അവരെ സ്പർശിക്കുന്നതിനു മുമ്പ് ഉപേക്ഷിക്കുകയും ചെയ്താൽ നിങ്ങൾക്കു വേണ്ടി അവൾ ഇദ്ദ ഇരിക്കേണ്ടതില്ല " . ( അൽ അഹ്സാബ് : 49 )
ഇബ്നു കഥീർ ( റഹി ) തന്റെ തഫ്സീറി ( 5 : 579 ) ൽ പറയുന്നു : “ ലൈംഗിക ബന്ധം ഉണ്ടാകുന്നതിനു മുമ്പ് സ്ത്രീ ത്വലാഖ് ചൊല്ലപ്പെട്ടാൽ അവൾ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല . ഉടനെ പോയി വേറെവിവാഹത്തിലേർപ്പെടാം “ . പണ്ഡിതൻമാർ ഏകോപിച്ച കാര്യമാണിത് . ഇങ്ങനെയുള്ള സ്ത്രീക്ക് മഹ്ർ ( വിവാഹമൂല്യം ) നിർണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകുതി നൽകണം . മഹ്ർ നിർണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിൽ വസ്ത്രം പോലെ കഴിയുന്നതെന്തെങ്കിലും വിഭവമായി നൽകണം . " നിങ്ങൾ സ്ത്രീകളെ സ്പർശിക്കാത്ത അവസ്ഥയിലും , മഹ്ർ നിശ്ചയിക്കാത്ത അവസ്ഥയിലും വിവാഹ മോചനം നടത്തുന്നതിൽ തെറ്റില്ല . അപ്പോൾ കഴിവുള്ളവൻ അവന്റെ തോതിലും , കഴിവില്ലാത്തവൻ അവന്റെ തോതിലും അവൾക്ക് വിഭവങ്ങൾ നൽകണം . തുടർന്ന് അല്ലാഹു പറയുന്നു : " ഇനി നിങ്ങൾ അവരെ സ്പർശിക്കുന്നതിനു മുമ്പു തന്നെ അവരെ ത്വലാഖ് ചൊല്ലി ; നിങ്ങളവർക്ക് മഹ്ർ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു . എങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി (അവർക്ക് കൊടുക്കുക )അൽ ബഖറ : 236-237)
🌹ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് അനുവദനീയമല്ലാത്ത കാര്യങ്ങൾ എന്തൊക്കെ ? 🌹
1. വിവാഹാലോചന നടത്തുക : ഭർത്താവിന് മടക്കിയെടുക്കാവുന്നവളാണെങ്കിൽ വ്യക്തമായും വ്യംഗ്യമായും വിവാഹാലോചന നടത്താൻ പാടില്ല . അവൾ ഭാര്യയുടെ പദവിയിലാണ് . ആർക്കും അവളെ വിവാഹാലോചന നടത്താൻ പാടില്ല . നടത്താം . മടക്കിയെടുക്കാൻ പറ്റാത്തവളോട് വ്യക്തമായി വിവാഹാഭ്യർത്ഥന നടത്തിക്കൂടാ . വ്യംഗ്യമായി അല്ലാഹു പറയുന്നു : " വ്യംഗ്യമായി നിങ്ങൾ സ്ത്രീകളെ വിവാഹാലോചന നടത്തുന്നതിൽതെറ്റില്ല .
" ( അൽബഖറ : 235 ) .
" നിന്നെ ഞാൻ വിവാഹം കഴിക്കാം " എന്നിങ്ങനെ പറയലാണ് വ്യക്തമായ അഭ്യർത്ഥന . ഇദ്ദ തീരുന്നതിന്നു മുമ്പു തന്നെ അത് കഴിഞ്ഞുവെന്ന് പറയാൻ ചിലപ്പോൾ അതവളെ പ്രേരിപ്പിച്ചേക്കും . അവ്യക്തമായിപ്പറയുമ്പോൾ ആ ദോഷമില്ല . ഖുർആനും അതനുവദിക്കുന്നു . വ്യംഗ്യമായി പറയുന്നതിനുദാഹരണം : നിന്നെപ്പോലെയുള്ള ഒരു സ്ത്രീയെയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നോ മറ്റോ പറയുക . മടക്കിയെടുക്കപ്പെടാൻ സാധ്യതയില്ലാത്തവൾക്ക് വ്യംഗ്യമായി പ്രതികരിക്കുകയുമാവാം . വ്യക്തമായ അഭ്യർത്ഥന സ്വീകരിക്കാൻ പാടില്ല . മടക്കിയെടുക്കപ്പെടാവുന്നവൾ വ്യക്തമായും വ്യംഗ്യമായും പ്രതികരിക്കരുത് .
2. ഇദ്ദ ആചരിക്കുന്നവളെ വിവാഹം ചെയ്തു കൊടുക്കാൻ പാടില്ല . അല്ലാഹു പറയുന്നു : " കാലാവധി പൂർത്തിയാകുന്നവരെ നിങ്ങൾ വിവാഹ ബന്ധം നടത്തരുത് .
" ( അൽബഖറ : 235 ) .
ഇബ്നു കഥീർ ( റഹി ) തന്റെ തഫ്സീറി ( 1 : 509 ) ൽ : ഇദ്ദാകാലം കഴിയുന്നതു വരെ വിവാഹ ഉടമ്പടി നടത്തരുത് എന്നു പറയുന്നു . ഇദ്ദാകാലത്തുള്ള വിവാഹം അസാധുവാണെന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു .
3. മരണം നിമിത്തം ഇദ്ദ ആചരിക്കുന്നവൾക്ക് പാടില്ലാത്ത ചില കാര്യങ്ങളുണ്ട് . ഇതിന് ഇഹ്ദാദ് ( ദുഃഖാചരണം ) എന്നു പറയുന്നു . തടയുക എന്ന് അർത്ഥം വരുന്ന എന്ന വാക്കിൽ നിന്നാണ് ആ വാക്കിന്റെ ഉൽഭവം . ദുഃഖാചരണത്തിനായി ഭർത്താവ് മരണമടഞ്ഞ സ്ത്രീ അണിഞ്ഞൊരുങ്ങുകയോ സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാതെ ഇദ്ദയിലിരിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ . എല്ലാ തരം സുഗന്ധ ദ്രവ്യങ്ങളും അവർക്ക് പാടില്ലാത്തതാകുന്നു . ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം പൂശരുത് . സുഗന്ധം പുരട്ടിയതൊന്നും ഉപയോഗിക്കരുത് . അവൾ സുഗന്ധം സ്പർശിക്കരുത് , മൈലാഞ്ചി , സുറുമ , തൊലിപ്പുറമെ തേക്കുന്ന ചായങ്ങൾപോലുള്ള എല്ലാതരം അലങ്കാരങ്ങളും വർജ്ജിക്കണം . സുറുമയല്ലാത്ത അലങ്കാരമില്ലാത്ത മറ്റു വസ്തുക്കൾ മരുന്നായി ഉപയോഗിക്കാം . “ ഒരു സ്ത്രീ നബി ( സ ) യുടെ അടുത്തേക്ക് വന്നു എന്നിട്ട് അവർ പറഞ്ഞു , അല്ലാഹുവിന്റെ ദൂതരേ , നിശ്ചയമായും എന്റെ മകളുടെ ഭർത്താവ് മരണപ്പെട്ടിരിക്കുന്നു . അവളുടെ കണ്ണിന് രോഗം ബാധിച്ചിരിക്കുന്നു . അതിനാൽ അവൾക്ക് സുറുമ ഇടാമോ , അപ്പോൾ നബി ( സ )പറഞ്ഞു ഇല്ല , രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചപ്പോഴെല്ലാം ഇല്ല നബി(സ )(എന്നു പറഞ്ഞു . തിർമിദി 1197 ) ഭംഗിക്കു വേണ്ടി തയ്യാറാക്കപ്പെട്ട അലങ്കാര വസ്ത്രങ്ങൾ പാടില്ല .ഇന്ന് ആളുകൾ ധരിക്കുന്നതു പോലെ ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം വേണമെന്നില്ല . “ ഭർത്താവ് മരിച്ചവൾ മഞ്ഞ ചായം മുക്കിയ വസ്ത്രവും ചുവന്ന മണ്ണ് മുക്കിയ വസ്ത്രവും ധരിക്കരുത് . ചായം ഇടുകയോ സുറുമ ഇടുകയോ ചെയ്യരുത് . ( അബൂദാവൂദ് 2304 ) ( അഹ്മദ് 26623 ) “ മൂന്ന് ദിവസത്തിൽ ഉപരിയായി ഒരു സ്ത്രീ മയ്യത്തിനു വേണ്ടി ദുഃഖമാചരിക്കരുത് . ഭർത്താവിനൊഴിച്ച് , ( അതിന് ) നാല് മാസവും പത്ത് ദിവസവുമാണ് . അവൾ മഞ്ഞ ചായം മുക്കിയ വസ്ത്രം ധരിക്കരുത് . അസ്ബ ( ഒരു യമൻ വസ്ത്രം ) ഒഴിച്ച് . അവൾ സുറുമ ഇടരുത് . സുഗന്ധം ഉപയോഗിക്കരുത് . എന്നാൽ അശുദ്ധിയിൽ നിന്ന് ശുദ്ധിയായാൽ അൽപം ഖുസ്കോ അള്ഫറോ ( ഇവ രണ്ടും ഒരു തരം സുഗന്ധങ്ങളാണ് ഉപയോഗിക്കാം “ . ( മുസ്ലിം )
ഈ ഹദീസിനെ വിശദീകരിച്ചപ്പോൾ ശൈഖ് ഉഥൈമീൻ ( റഹി ) പറഞ്ഞു “ ഇതു കൊണ്ടുള്ള ഉദ്ദേശ്യം അലങ്കാര വസ്ത്രങ്ങൾ ധരിക്കരുത് എന്നാണ് . അതല്ലാതെ വെള്ള വസ്ത്രം മാത്രം ധരിക്കണം എന്നല്ല . വസ്ത്രങ്ങൾ രണ്ട് ഇനങ്ങളാണ് . ഒന്ന് ഭംഗിക്കും മോടിക്കും വേണ്ടി ധരിക്കുന്നവ . ഇത് ദുഃഖാചരണങ്ങളിലുള്ളവർക്ക് ധരിക്കാവുന്നതല്ല . രണ്ടാമത്തെ ഇനം ഭംഗിക്കു വേണ്ടിയല്ലാതെ ധരിക്കുന്ന വസ്ത്രം , ഇത്തരത്തിലുള്ള വസ്ത്രം ഏത് നിറത്തിലുള്ളതായാലും ധരിക്കാവുന്നതാണ് . ( ശൈഖ് ഖാലിദ് അൽ മുസ്ലിഹിന്റെ അഹ്ഖാമുൽ ഇഹ്ദാദ് പേജ് : 106 ) ഭംഗിക്കുവേണ്ടി ശരീരത്തിൽ അണിയുന്ന ആഭരണങ്ങൾ പാടില്ല .ഏതു വീട്ടിൽ വെച്ചാണോ ഭർത്താവ് അവളിൽ നിന്ന് മരിച്ച് പിരിഞ്ഞത് അതേ വീട്ടിൽ തന്നെയായിരിക്കണം ഇദ്ദ ആചരിക്കുന്നത് . അനുവദനീയ കാരണമില്ലാതെ മാറിത്താമസിക്കാൻ പാടില്ല . എന്നാൽ അത്യാവശ്യങ്ങൾക്ക് പുറത്തു പോകാവുന്നതാണ് . അല്ലാഹു അനുവദിച്ച മറ്റു കാര്യങ്ങളിൽ നിന്ന് അവളെ തടയാൻ പാടില്ല . ഇബ്നുൽ ഖയ്യിം ' ഹദ്യുന്നബവി ' ( 5 : 507 ) യിൽ പറയുന്നു : നഖം മുറിക്കുക , കക്ഷത്തിലെയും മറ്റു നീക്കേണ്ട ഭാഗങ്ങളിലെയും മുടി നീക്കുക , താളിയുപയോഗിച്ചു കുളിക്കുക , മുടി ചീകുക എന്നിവ അവൾക്ക് നിഷേധിക്കാൻ പാടില്ല . മജ്മൂഉൽ ഫതാവാ ( 34:27 , 28 ) യിൽ ശൈഖ് ഇബ്നു തൈമിയ പറയുന്നു : " പഴം , മാംസം തുടങ്ങി അല്ലാഹു അനുവദിച്ച എല്ലാ ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളുംഅവൾക്കുപയോഗിക്കാം . സ്ത്രീകൾ ചെയ്യാറുള്ള തുന്നൽ , നൂൽ നൂൽപ് , എംബ്രോയ്ഡറി തുടങ്ങി അനുവദനീയമായ ഏത് ജോലിയും ചെയ്യുന്നതിന് വിരോധമില്ല . ഇദ്ദയിലല്ലാത്തപ്പോൾ അനുവദനീയമായ മറ്റു കാര്യങ്ങളും അവൾക്ക് ചെയ്യാം . ഉദാഹരണമായി മറക്കു പിന്നിൽ നിന്ന് ആവശ്യമുള്ള കാര്യങ്ങൾ പുരുഷൻമാരോട് സംസാരിക്കുക തുടങ്ങിയവ . ഞാനീ പറഞ്ഞ കാര്യങ്ങൾ നബി(സ )യുടെ സുന്നത്താണ് . ഭർത്താക്കൻമാർ മരിച്ച സ്വഹാബി വനിതകൾ ചെയ്തിരുന്നതുമാണ് . " ചന്ദ്രനിൽ നിന്ന് മുഖം മറക്കണം , വീടിനു മുകളിൽ കയറരുത് , പുരുഷൻമാരോട് സംസാരിക്കരുത് , സ്വന്തക്കാരായ പുരുഷൻമാരിൽ നിന്നു വരെ മുഖം മറക്കണം തുടങ്ങി നാടൻമാർ പറയുന്നതിനൊന്നും അടിസ്ഥാനമില്ല .( الله اعلم )
Comments
Post a Comment