Posts

കണ്ണീരിന്റെ മഹത്വം

  കണ്ണീരിന്റെ   മഹത്വം   ഭൂമിയിൽ   വിവിധതരം   സൃഷ്ടികൾ   ഉണ്ട്  .. കൂട്ടത്തിൽ   അത്യുന്നതനാണ്   മനുഷ്യൻ   അവനെ സൃഷ്ടിച്ച   അവനുവേണ്ടി   അന്നബാനീയങ്ങൾ   ഒരുക്കിയ   എല്ലാവിധ   സൗകര്യങ്ങളും   അവൻ ചോദിക്കാതെ   നൽകിയ   സൃഷ്ടാവിനെ   അവൻ   കീഴ്പെട്ട്   ജീവിക്കണം .  . ആ   നാഥനെ   തൻറെ ജീവിതത്തിൻറെ   മുഴുവൻ   മേഖലകളിലും   സൂക്ഷിച്ചു   ജീവിക്കണം   സദാസമയവും   ആ റബ്ബിനെ   ഓർത്തുകൊണ്ടിരിക്കണം   എങ്ങനെ   നാഥനെ   സ്മരിക്കുന്ന   യഥാർത്ഥ   മനുഷ്യൻറെ കണ്ണിൽ   നിന്നും   കണ്ണുനീർ   ധാരധാരയായി   ഒഴുകുന്നതാണ് ...  എന്നാൽ   ഇന്ന്   മനുഷ്യൻ എല്ലാവിധ   ജീർണ്ണതകൾക്കും   അടിമപ്പെട്ട്   കഴിയുന്നവനാണ്   കൂട്ടത്തിൽ   കരയുന്നവരും   ഉണ്ട് .. പക്ഷേ   അത്   തൻറെ   നാഥനുസ്മരിച്ചു   കൊണ്ടല്ല   തെറ്റായ   സിനിമകളും   സീരിയലുകളും കണ്ടുകൊണ്ടും  ...

സൂറ അത്തൗബ

 അത്തൗബ :  അവതരണം:മദീനയില്‍ അവതരണ ക്രമം:113 സൂക്തങ്ങള്‍:129 ഖണ്ഡികകള്‍:16 നാമം രണ്ടു പേരുകളില്‍ പ്രസിദ്ധമാണ് ഈ അദ്ധ്യായം- അത്തൗബ, അല്‍ബറാഅ. സത്യവിശ്വാസികളില്‍ ചിലരുടെ വൈകല്യങ്ങള്‍ക്ക് മാപ്പ് കൊടുത്തതിനെക്കുറിച്ച് ഇതിലൊരിടത്ത് പരാമര്‍ശമുള്ളതുകൊണ്ടാണ് തൗബ (പശ്ചാത്താപം) എന്നു പേര്‍ സിദ്ധിച്ചത്. അധ്യായത്തിന്റെ ആരംഭത്തില്‍ മുശ്‌രിക്കുകളോടുള്ള ഉത്തരവാദവിമുക്തിയെക്കുറിച്ച പ്രഖ്യാപനമുണ്ട്. അതാണ് ബറാഅ (വിമുക്തി) എന്ന പേരിനാസ്പദം. ബിസ്മി എഴുതാത്തതിനു കാരണം ഈ അധ്യായത്തിന്റെ തുടക്കത്തില്‍ 'ബിസ്മില്ലാഹിറഹ്മാനിറഹീം'  എഴുതാറില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിന് വ്യത്യസ്ത കാരണങ്ങള്‍ പറയുന്നുണ്ട്. നബി(സ) തന്നെ ഇതിന്റെ തുടക്കത്തില്‍ ബിസ്മി എഴുതിച്ചിരുന്നില്ല. അതിനാല്‍, സ്വഹാബിമാരും എഴുതിയില്ല. പിന്‍ഗാമികളും അതേ നില തുടര്‍ന്നുപോന്നു- ഇതാണ് ഇമാം റാസിയുടെ നിഗമനം. ഇതുതന്നെയാണ് ശരിയും. നബി(സ)യില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ അതേപടി ഏറ്റുവാങ്ങുന്നതിലും തിരുമേനിയില്‍നിന്നു ലഭിച്ച അതേവിധത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിലും ദീക്ഷിക്കപ്പെട്ട കണിശതക്കും നിഷ്‌കര്‍ഷക്കും മറ്റൊരു തെളിവാണിത്. അവതരണ...