കണ്ണീരിന്റെ മഹത്വം

 കണ്ണീരിന്റെ മഹത്വം 


ഭൂമിയിൽ വിവിധതരം സൃഷ്ടികൾ ഉണ്ട് ..കൂട്ടത്തിൽ അത്യുന്നതനാണ് മനുഷ്യൻ അവനെസൃഷ്ടിച്ച അവനുവേണ്ടി അന്നബാനീയങ്ങൾ ഒരുക്കിയ എല്ലാവിധ സൗകര്യങ്ങളും അവൻചോദിക്കാതെ നൽകിയ സൃഷ്ടാവിനെ അവൻ കീഴ്പെട്ട് ജീവിക്കണം. നാഥനെ തൻറെജീവിതത്തിൻറെ മുഴുവൻ മേഖലകളിലും സൂക്ഷിച്ചു ജീവിക്കണം സദാസമയവും റബ്ബിനെ ഓർത്തുകൊണ്ടിരിക്കണം എങ്ങനെ നാഥനെ സ്മരിക്കുന്ന യഥാർത്ഥ മനുഷ്യൻറെകണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നതാണ്... എന്നാൽ ഇന്ന് മനുഷ്യൻഎല്ലാവിധ ജീർണ്ണതകൾക്കും അടിമപ്പെട്ട് കഴിയുന്നവനാണ് കൂട്ടത്തിൽ കരയുന്നവരും ഉണ്ട്..പക്ഷേ അത് തൻറെ നാഥനുസ്മരിച്ചു കൊണ്ടല്ല തെറ്റായ സിനിമകളും സീരിയലുകളുംകണ്ടുകൊണ്ടും തൻറെ പ്രിയപ്പെട്ട കായിക താരങ്ങളുടെ പരാജയം കണ്ടുകൊണ്ടുമാണ്ഇങ്ങനെ ഭൗതിക കാര്യങ്ങൾക്ക് വേണ്ടി കരയുന്ന മനുഷ്യനെയാണ് ആധുനികലോകത്ത്നം കാണുന്നത്. .. വിശുദ്ധ ഖുർആനും പ്രവാചകനും (യും ചില മനുഷ്യരുടെപ്രത്യേകതകൾ വിശദീകരിക്കുന്നുണ്ട്.അവരെപ്പറ്റി പരാമർശിക്കപ്പെടുന്നതെല്ലാം പറഞ്ഞത്തന്റെ രക്ഷിതാവിനെ ഓർത്തുകൊണ്ട് അല്ലെങ്കിൽ തൻറെ നാഥന്റെ വചനങ്ങൾ പാരായണംചെയ്തുകൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർഒഴുക്കുന്നവരാണ്ണെന്നാണ് ഖുർആൻ പറയുന്നത്കാണുകഅൽ 💕ഇസ്റാഅ്‌  17 : 109

അവര്‍ കരഞ്ഞുകൊണ്ട്‌ മുഖം കുത്തി വീഴുകയും അതവര്‍ക്ക്‌ വിനയം വര്‍ദ്ധിപ്പിക്കുകയുംചെയ്യും.(17/109)

അല്ലാഹുവിൻറെ വചനങ്ങൾ കേൾക്കുമ്പോൾ ഭക്തി വിനയം പ്രകടിപ്പിക്കലും കണ്ണുനീർഒഴുകി കരയിലും ഒക്കെ സദ് വൃദ്ധരായ സജ്ജനങ്ങളുടെ ലക്ഷണമത്രേ അല്ലാഹുവിൻറെആയത്തുകളെ ശ്രദ്ധിക്കുന്നവരുടെ ലക്ഷണങ്ങൾ പറയുന്ന കൂട്ടത്തിൽ അല്ലാഹു ഒട്ടനവധിസ്ഥലങ്ങളിൽ ഇക്കാര്യം ഓർമിപ്പിക്കുന്നുണ്ട് ഖുർആൻ പറയുന്നു

💕അന്നജ്മ്  53 : 59

അപ്പോള്‍  വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,

നിങ്ങള്‍ ചിരിച്ച്‌ കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,(53/59-60)

 വിഷയവുമായി പ്രവാചകന്‍ (പറഞ്ഞ ഹദീസുകൾ നാം പരിശോധിച്ചാൽ കണ്ണീരിന്റെമഹത്വം മനസ്സിലാക്കാൻ സാധിക്കും.. അബൂഹുറൈറ() നിന്നും നിവേദനം റസൂൽ (പറഞ്ഞു : പാൽ അകിടിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞമനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.അതുപോലെ അല്ലാഹുവിൻറെ മാർഗത്തിലുള്ള

(പ്രവർത്തനത്തിനിടെ ബാധിക്കുന്ന )പൊടിപടലവും നരകാഗ്നിയുടെ പുകപടലവും ഒരുമിച്ചുകൂടുകയില്ല..(തിർമിദി

അർശിന്റെ തണൽ ലഭിക്കുന്ന 7 വിഭാഗം ആളുകളെ പറ്റി പറഞ്ഞ കൂട്ടത്തിൽ റസൂൽപറഞ്ഞത് കാണുകഅബൂഹുറൈറ() നിന്നും നിവേദനം റസൂൽ (പറഞ്ഞു :അല്ലാഹുവിൻറെ തണൽ അല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗംആളുകൾക്ക് അവൻ തന്റെ അർഷിന്റെ തണലിട്ടു കൊടുക്കുന്നതാണ് ...ഏകനായിരുന്നുഅല്ലാഹുവിനെ ഓർക്കുകയും അങ്ങനെ തന്നെ നേത്രങ്ങളിൽ നിന്നും കണ്ണുനീർഒഴുക്കുകയും ചെയ്തവൻമുസ്ലിം


നബി(യുടെ മറ്റൊരു വചനം കാണുകഅബു ഉമാമ ()വിൽ നിന്നും പ്രവാചകന്‍ (പറഞ്ഞു : രണ്ടു തുള്ളിയെക്കാളും രണ്ടു അടയാളത്തെക്കാളും അല്ലാഹുവിന് പ്രിയപ്പെട്ടതായിമറ്റൊന്നുമില്ലഅല്ലാഹുവെ ഭയപ്പെട്ടുകൊണ്ട് ഒഴുകുന്ന കണ്ണു നീർ തുള്ളിയും അല്ലാഹുവിന്റെമാർഗത്തിൽ ചിന്തുന്ന രക്ത തുള്ളിയുംരണ്ടടയാളങ്ങളിൽ ഒന്ന് അല്ലാഹുവിന്റെ മാർഗത്തിലുള്ള സമരത്തിനിടക്ക് പറ്റുന്ന പരിക്കാണ്അല്ലാഹുവിന്റെ ഫർദുകൾ മൂലമുണ്ടായതഴമ്പാണ് മറ്റൊന്ന്.” (തുർമുദി : 1669)


പ്രവാചകൻയുടെ സ്വഹാബത്തിന്റെ ചരിത്രം പരിശോധിച്ചാൽ അവരെല്ലാവരുംഅല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി കരഞ്ഞ വരായിരുന്നു എന്ന് കാണാൻ സാധിക്കുംപ്രത്യേകിച്ച് അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുമ്പോൾമഹാനായ പ്രവാചകന് രോഗംകഠിനമായപ്പോൾ പള്ളിയിൽ ഇമാമായി നബി (അബൂബക്ർ()വിനെ നിർദ്ദേശിച്ചപ്പോൾആഇശാ(പറഞ്ഞത് ഹദീഥ് ഗ്രന്ഥങ്ങളിൽ നമുക്ക് ഇങ്ങനെ കാണാം.... 

   ഇബ്നു ഉമർ(വിൽ നിന്ന് പ്രവാചൻ()ക്ക് രോഗം കഠിനമായപ്പോൾ ആരാണ്നമസ്കരിക്കേണ്ടതെന്ന് (ഇമാമായി നിൽക്കേണ്ടതെന്ന് ചോദിക്കപ്പെട്ടുതിരുമേനി (പറഞ്ഞുനിങ്ങൾ അബൂബക്റിനോട് ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ പറയുകഅപ്പോൾ ആഇശ(അഭിപ്രായപ്പെട്ടുഅബൂബക്ർ ലോലഹൃദയനായ വ്യക്തിയാണ്ഖുർആൻ പാരായണം ചെയ്യുമ്പോൾ അദ്ദേഹത്തിന് കരച്ചിൽ നിയന്ത്രിക്കാനാവി ല്ലതിരുമേനി (പറഞ്ഞുഅദ്ദേഹത്തോട് തന്നെ നമസ്കരിക്കാൻ പറയുക.

മറ്റൊരു വചനം കാണുക:


അനസ്()വിൽ നിന്ന് പ്രവാചകൻ (ഉബയ്യ്()നോട് പറഞ്ഞുഅല്ലാഹു നിനക്ക് “ലംയകുനില്ലദീന കഫറൂ” എന്ന അധ്യായം ഓതി കേൾപ്പിക്കാൻ എന്നോട് കൽപ്പിച്ചിരി ക്കുന്നുഉബയ്യ്(ചോദിച്ചുഎന്റെ പേരെടുത്ത് പറഞ്ഞുവോ

തിരുമേനി () : അതെഅപ്പോൾ അദ്ദേഹം കരഞ്ഞു:" (ബുഖാരി )


ഇബ്നു മസ്ഊദ് (വിനോട് നബി (ഒരിക്കൽ കർആൻ ഓതികേൾപ്പിക്കാൻആവശ്യപ്പെട്ട സംഭവം ഹദീഥിൽ കാണാ വുന്നതാണ്.

ഇബ്നു മസ്ഊദ് () നിന്ന് പ്രവാച കന് (ഒരിക്കൽ എന്നോട് പറഞ്ഞുനീ എനിക്ക്കുർആൻ പാരായണം ചെയ്തു കേൾപ്പിക്കുകഞാൻ പറഞ്ഞുപ്രവാചകരേതാങ്കൾക്കല്ലേകുർആൻ അവതരിക്ക പ്പെട്ടത്എന്നിരിക്കെഅത് ഞാൻ താങ്കൾക്ക് പാരായണം ചെയ്തുകേൾപ്പി ക്കുകയോഅവിടുന്ന് പറഞ്ഞുഞാൻ അത് മറ്റൊരാളിൽ നിന്ന് കേൾക്കാൻആഗ്രഹിക്കുന്നുതദവസരം ഞാൻ തിരുമേനിക്ക് നിസാഅ അധ്യായം ഓതികേൾപ്പിച്ചുഅങ്ങിനെ “നാം ഒരോ ജനതയിൽ നിന്നും ഓരോ സാക്ഷിയെ കൊണ്ട് വരികയും ഇവരുടെമേൽ താങ്കളെ സാക്ഷിയായി കൊണ്ടുവരുകയും ചെയ്യുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും.” (നിസാഅ് : 41) എന്ന സൂക്തം വരെ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞുഇനിമതിയാക്കൂഅന്നേരം ഞാൻ നബി (യെ നോക്കുമ്പോൾ അവിടുത്തെ ഇരു നേതങ്ങളിൽനിന്നും കണ്ണുനീർ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു.' (ബുഖാരി മുസ്ലിം )

അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കു മ്പോൾ നബിയും സ്വഹാബത്തും കര ഞ്ഞിരുന്നതായിഹദീഥുകളിൽ നിന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്ഇങ്ങിനെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടുംഅവന്റെ വചനങ്ങൾ പാരായണം ചെയ്തു കൊണ്ടും കണ്ണിൽ നിന്നും കണ്ണുനീർഒഴുക്കാൻ സാധിച്ചാൽ കഠിനമായ നരക ശിക്ഷയിൽ നിന്നുള്ള മോചനം ആണ് നമുക്ക്ലഭിക്കുക ..അല്ലാഹുവിനെ ധാരാളമായി ഓർക്കുവാനും അവനെ ഭയപ്പെട്ടുകൊണ്ട്ജീവിക്കുവാൻ നമുക്ക് സാധിക്കണം നമ്മുടെ ജീവിതത്തിൽ മുഴവാൻ നാഥനെ ഓർക്കുവാനുംകണ്ണിൽ നിന്നും കണ്ണീരൊഴുക്കുവാനും നാം പരിശ്രമിക്കുക എല്ലാ സമയത്തും നാഥനെഓർത്തു കരയുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി നരകത്തിൽ നിന്നുംകാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹