രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും ഹദീസിൽ നിന്ന്
വിഷയം: 1..രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും : 🌹 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.: അന്ത്യനാളിൽ അല്ലാഹു പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്സന്ദർശിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് എന്നെ അവിടെ കെത്താമായിരുന്നു. ആദമിന്റെ മകനേ ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീ എന്നെ ഭക്ഷിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്ഭക്ഷിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ ഭക്ഷിപ്പിച്ചില്ല, നീ അവനെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു. ആദമിന്റെ മകനേ ഞാൻ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ എന്നെ കുടിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്കുടിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ...