2..ഹദീസ് പാഠം

 1...ഹദീസ് പഠനം 


നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും



ബശീറിൽ നിന്ന് നിവേദനം:

നബി(അരുളിയിട്ടുണ്ട്.

അല്ലാഹുവിന്റെ വിധികളും (പരിധികളും)

പാലിക്കുന്നവന്റെ ഉപമ.

അത് (പാലിക്കാതെലംഘിക്കുന്നവന്റെയും.

ഒരു ജനതയുടെ ഉപമ പോലെയാണ്.

കപ്പലിന്റെ കാര്യത്തിൽ(എവിടെ ഇരിക്കണമെന്നതിന്അവർ നറുക്കിട്ടു.

അങ്ങനെ അവരിൽ ചിലർക്ക് മുകൾഭാഗം ലഭിച്ചു.

വേറെ ചിലർക്ക് താഴ്ഭാഗവും ലഭിച്ചു.

താഴെയുള്ളവർക്ക് വെള്ളം

ആവശ്യമായിവരുമ്പോൾ.

അവർക്ക് മുകളിലുള്ളവരുടെ അരികിലൂടെ പോവുകയും അവരെ ബുദ്ധിമുട്ടിക്കുകയും

അപ്പോൾ അവർ പറഞ്ഞുനാം നമ്മുടെ രിയിൽ ഒരു ദ്വാരം ഉണ്ടാക്കുകയാണ  (അതിലൂടെവെള്ളമെടുക്കാം)

നമുക്ക് മുകളിലുള്ളവരെ ബുദ്ധ ിവരികയുമില്ല.

അവർ ഉദ്ദേശിച്ചത് (ചെയ്യ വിടുകയാണെങ്കിൽ,

അവരുടെ കൈയിന് പിടിക്കുകയാണെങ്കിൽ.

അവരും രക്ഷപ്പെടുംഎല്ലാവരും രക്ഷപ്പെടും....(ബുഖാരി



വിശദീകരണം


നന്മ കൽപിക്കാനും തിന്മ വിരോധിക്കാനുംഅത് ചെയ്താലുള്ള സദ്ഫ ലവുംചെയ്യാതിരുന്നാലുള്ള പരിണിതിയുമാണ്  ഹദീഥിലെ പ്രതിപാദ്യ വിഷയംനബി (പ്രസ്തുത വിഷയത്തിന്റെ പ്രാധാന്യം ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നുഅതിൽമനുഷ്യസമൂഹത്തെ രണ്ട് തട്ടുകളുള്ള ഒരു കപ്പലിലെ സഞ്ചാരികളോട് ഉപമിച്ചിരിക്കുന്നുസഞ്ചാരികൾ യാത്രക്കായി മുകൾ ഭാഗവും അടിഭാഗവും തെരഞ്ഞെടുത്തുഒരു വിഭാഗംമുകൾഭാഗത്തും മറ്റൊരു വിഭാഗം താഴ്ഭാഗത്തും യാത്ര ചെയ്യാൻ തുടങ്ങിയാത്രക്കിടയിൽതാഴെയുള്ളവർക്ക് വെള്ളം ആവശ്യമായി വരുന്നുമുകൾ തട്ടിൽ ചെന്ന് വെള്ളമെടുക്കുന്നത്അവിടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് താഴെ തട്ടിലുള്ളവരെ വിഷമിപ്പിക്കുന്നുതുടർന്ന് അവരിങ്ങനെ ചിന്തിച്ചു. "നമുക്ക് അടിഭാഗത്ത് കപ്പലിന് ഒരു ദ്വാരമുണ്ടാക്കാംഅങ്ങനെ ആവശ്യം പോലെ വെള്ളം ശേഖരിക്കാംമാത്രമല്ല മുകളിലുള്ളവരെപ്രയാസപ്പെടുത്ത ണ്ടിവരികയുമില്ല.' അവരിൽ ഒരുത്തൻ കപ്പലിന് ഒരു ദ്വാരമുണ്ടാക്കാൻഒരുങ്ങിമുകൾ തട്ടിലുള്ളവരാകട്ടെ ഇതെല്ലാം നോക്കിനിൽക്കുകയാണ്അവനെ പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് തടയാനാവർ സന്നദ്ധരായില്ലനിമിഷ ങ്ങൾക്കകം കപ്പലിന്റെദ്വാരത്തിലൂടെ കപ്പലിൽ വെള്ളം കയറി സകലരും മുങ്ങി മരിച്ചുഇതാണ് തിന്മനടമാടുമ്പോൾ -സ്വയം എത്ര നല്ലവരായാലും മൗനം അവലംബിക്കുന്നവർക്കുണ്ടാകുന്നപരിണതി.


കപ്പലിലെ അടിഭാഗത്തുള്ളവർ ദ്വാരമുണ്ടാക്കാൻ തുനിഞ്ഞപ്പോൾ മുകൾഭാഗത്തുള്ളവർഅവരെ തടഞ്ഞിരുന്നുവെങ്കിലോ അവർക്ക് സ്വയം രക്ഷ പ്പെടാമായിരുന്നുഅതോടൊപ്പംസകലരെയും രക്ഷപ്പെടുത്താനും സാധിക്കു മായിരുന്നുഇപ്രകാരമാണ് നന്മകൽപിക്കുന്നതിന്റെയും തിന്മ വിരോധിക്കുന്ന തിന്റെയും ഫലത്തെ നബി (ഉദാഹരിച്ചത്നന്മ കൽപിക്കലും തിന്മ വിരോധിക്കലും സത്യവിശ്വാസിയുടെ ബാധ്യത


യാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു.

നിങ്ങൾ മനുഷ്യർക്കായി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ്നല്ലത് കൽപിക്കലുംചീത്ത വിരോധിക്കലും നിങ്ങളുടെ കർത്തവ്യമത്രെ” (ആലുഇം 0208 110).


ഇന്ന് മനുഷ്യനെ ദുർവൃത്തിയുടെ വക്താക്കളാക്കാൻ സകല മാധ്യമ ങ്ങളുംശ്രമിച്ചുകൊണ്ടിരിക്കുന്നുഅതിനാൽ  കാര്യത്തിന് ഏറെ പ്രസക്തി യുണ്ട്എന്നാൽമുസ്ലിം സമുദായം തങ്ങളുടെ ബാധ്യത വിസ്മരിച്ചിരിക്കു ന്നുഅവരെബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.


ഹദീഥിൽ حدود الله എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ സകലവിധിവിലക്കുകളുമാണ്ദീനിന്റെ എല്ലാ നിയമവ്യവസ്ഥകളും അതിൽ ഉൾപ്പെ ടുന്നുഇതിനെപറ്റി ഖുർ ആനിലും ഹദീഥിലും منكر ، معروف എന്ന് പ്രയോഗിച്ചിരിക്കുന്നുഇസ്ലാമിക ദൃഷ്ട്യാമനുഷ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളും പരിശുദ്ധവും പരിപാവനവുമാക്കാൻ ഉതകുന്നആചാരാനുഷ്ഠാന ങ്ങളും നിയമനിർദേശങ്ങളും ധാർമികമൂല്യങ്ങളുമാണ് “മഅ്റൂഫ്കൊണ്ട് അർഥമാക്കുന്നത്അവ സ്വജീവിതത്തിൽ പകർത്തുകയും സമൂഹത്തിൽ സ്ഥാപിച്ച്നിലനിർത്താൻ പ്രയത്നിക്കുകയും ചെയ്യുമ്പോഴാണ് അവൻ അത് പാലിച്ചവനാകുന്നത്ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധവും നീചവുമായ സകല വിശ്വാസാചാര കർമങ്ങളുംനിയമവ്യവസ്ഥകളുമാണ് “മുൻകർ കൊണ്ടുള്ള വിവക്ഷഅത് ഇല്ലാതാക്കാൻ നടത്തുന്നപ്രയ്തനങ്ങളാണ് "നിരോധിക്കൽ കൊണ്ടുള്ള താൽപര്യം.


നന്മ കൽപിക്കലും തിന്മ വിരോധിക്കലും ഓരോ ബാധ്യ തയാണ്ഒറ്റക്കും കൂട്ടായും അവന്സാധ്യമാകുന്നത്  മാർഗത്തിൽ അവൻ ചെയ്യണം കർത്തവ്യം നിർവഹിച്ചില്ലെങ്കിൽദുഷ്ടന്മാർക്ക് നിങ്ങളുടെ മേൽ അധികാരം നൽകുമെന്ന ഹദീഥ് മുമ്പ് നിങ്ങൾ പഠിച്ചിട്ടുണ്ട്.


ഹദീസ് നൽകുന്ന പാഠങ്ങൾ


1. നന്മ കൽപിക്കലും തിന്മ വിരോധിക്കലും ബാധ്യതയാ


2. തിന്മ തടയാതിരുന്നാൽ സൽ ർമികളടക്കം സകലരുടെയും നാശത്തിന് ഹേതുവാകും.


3. ദുശ്ശക്തികൾ തിന്മയുടെ വ്യാപനത്തിന് സാധ്യമായ മാർഗങ്ങൾ ഉപയോഗപ്പെ ടുത്തുന്നുഅവരെ കരുതിയിരിക്കുക.

🤲🤲🤲🤲🤲🤲🤲🤲

2..ഹദീസ് പഠനം 


പരലോകത്തെ സൗഭാഗ്യവാന്മാർ

🤲🤲🤲🤲🤲🤲🤲🤲


അബൂഹുറയ്റ (യിൽനിന്ന് നിന്ന് നിവേദനം:

 നബി (അരുളിയിട്ടുണ്ട്ഏഴു ആളുകൾക്ക് അല്ലാഹു തന്റെ തണലിനാൽ തണലിട്ടുകൊടുക്കും.

അവന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ദിനത്തിൽ,

നീതിമാനായ ഭരണാധികാരി,

തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ വളർന്ന യുവാവ്,

പള്ളികളുമായി ഹൃദയ ബന്ധമുള്ള ഒരാൾ,

അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ടു പേർ 

അതിന്റെ പേരിൽ അവർ ഒരുമിച്ചു സ്നേഹത്തിലായിരിക്കെ

അവർ വേർപിരിയുകയും ചെയ്തു.

ഒരാൾ സൗന്ദര്യവും പദവിയുമുള്ള ഒരു സ്ത്രീ അയാളെ ക്ഷണിച്ചു

അപ്പോൾ അവൻ പറഞ്ഞുഞാൻ

അല്ലാഹുവിനെ ഭയപ്പെടുന്നു

ദാനധർമം നൽകിയ ഒരാൾ

എത്രത്തോളമെന്നാൽ അവന്റെ ഇടതുകൈ അറിയുന്നില്ല.

അല്ലാഹുവിനെ സ്മരിച്ചിട്ടുള്ള ഒരാൾ തനിച്ചിരുന്ന് (ഒഴിഞ്ഞിരുന്ന്)

അങ്ങനെ അവന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.(മുത്തഫഖൂൻ അലൈഹി


വിശദീകരണം


മനുഷ്യൻ മരണശേഷം പുനരുജ്ജീവിപ്പിക്കപ്പെടുംതുടർന്ന് ഐഹിക ലോകത്തെ അവന്റെകർമങ്ങളെ വിചാരണ ചെയ്യാനായി “മഹ്ശറയിൽ ഒരുമിച്ചുകൂട്ടപ്പെടും വിചാരണനാൾഏറെ ഭയാനകമായിരിക്കുംജനങ്ങൾ വിചാരണ കാത്തുനിൽക്കുന്ന അവസ്ഥ അത്യന്ത്യംഭീതിജനകവും പ്രയാസ പൂർണവുമായിരിക്കുംഎന്നാൽ ഇതൊന്നും ഏശാത്ത ഒരുവിഭാഗവും അവിടെയുണ്ടാകുംഅവർക്ക് അല്ലാഹു തന്റെ പ്രത്യേകമായ തണൽവിരിച്ചിരിക്കുംഅത് ഏഴ് വിഭാഗമാണെന്ന്  ഹദീസ് വ്യക്തമാക്കുന്നുഏഴിലധികംആളുകളെ എണ്ണിയ മറ്റു ചില ഹദീസുകളും ഉണ്ട്.


1. നീതിമാനായ ഇമാം

ഇമാം കൊണ്ട് ഉദ്ദേശ്യം മുസ്ലിംസമൂഹത്തിലെ ഭരണാധികാരിയാണ്അതോടൊപ്പം എല്ലാവിഭാഗത്തിലും പെട്ട നേതാക്കളും ഇതിൽ ഉൾപ്പെടുന്നുഅല്ലാഹുവിന്റെകൽപനക്കനുസൃതമായി അണികളെ നയിക്കലാണ് നീതി കൊണ്ട് ഇവിടെവിവക്ഷിക്കപ്പെടുന്നത്


2. ദൈവാരാധനയിൽ വളർന്ന യുവാവ്. ....

     മനുഷ്യജീവിതത്തിലെ

സുവർണദശയാണ് യുവത്വംവിവേകത്തേക്കാൾ വികാരം അവനെ അടക്കി ഭരിക്കുന്നകാലംഅതിനാൽ  കാലത്ത് പൂർണമായും അല്ലാഹുവിന് കീഴ്പ്പെട്ട് ജീവിക്കാൻ ഏറെവിഷമകരമാണ്ഒരുഭാഗത്ത് യുവത്വത്തിന്റെ ചോരത്തിളപ്പ്മറുഭാഗത്ത് പിശാചിന്റെപ്രലോഭനങ്ങൾരണ്ടിനും വശംവദനാ കാതെ പൂർണമായും അല്ലാഹുവിനെ അനുസരിച്ചുംധ്യാനിച്ചും ആരാധന യിൽ കഴിയുന്ന യുവാവാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.


3. പള്ളിയുമായി ബന്ധിക്കപ്പെട്ട മനസ്സ്


പള്ളികൾ അല്ലാഹുവിന്റെ ഭവന ങ്ങളത്പള്ളികളോടുള്ള സ്നേഹവും ശ്രദ്ധയുംഅല്ലാഹുവിനോടുള്ള ഭക്തിതന്നെയാണ്നമസ്കാരംദിക്റ്തസ്ബീഹ്ഇഅ്തികാഫ്തുടങ്ങിയ കാര്യങ്ങൾക്കായി പള്ളിയിൽ കുറേ സമയം ചെലവഴിക്കുകഅവയുടെ പരിപാലനവും വൃത്തിയാക്കലും ശ്രദ്ധിക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശി ച്ചത്ഏതുസമയവും പള്ളിയുമായി ബന്ധപ്പെടുന്ന വ്യക്തി സ്വാഭാവികമായും അനാവശ്യങ്ങളിൽനിന്നുംമേഛതകളിൽ നിന്നും അകന്നുനിൽക്കുമെന്നത് ഉറപ്പാണ്.


4. അല്ലാഹുവിന്റെ പേരിൽ സ്നേഹിച്ചവർ


അല്ലാഹുവിന്റെ തണലിന് അർഹരാകുന്ന മറ്റൊരു വിഭാഗംഅല്ലാഹുവിന്റെ പേരിൽസ്നേഹിക്കുകയും അതിൽ ഒരുമിക്കുകയും വേർപിരിയുകയും ചെയ്യുന്നവരാണ്നമുക്ക്ചുറ്റും ധാരാളം കൂട്ടുകാരുണ്ട്ആരുമായും നമുക്ക് കൂട്ടുകൂടാംഎന്നാൽ നാം തെരഞ്ഞെടുക്കുന്നത് മതബോധവും ദൈവഭയവുമുള്ള ആളെയാണെങ്കിലോ അത്അല്ലാഹുവിന്റെ പേരിലുള്ള സ്നേഹബന്ധമാകുന്നുഅങ്ങനെ ബന്ധപ്പെട്ടവർ ഒരേസമയംപരസ്പരം സുഹൃത്തുക്കളും സംരക്ഷകരും സഹായികളും മാർഗ ദർശകരുമായിരിക്കും. “ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് നിങ്ങൾ  കേട്ടിട്ടില്ലേഏതെങ്കിലുംസാഹചര്യത്തിൽ നിങ്ങൾക്ക് വേർപിരിയേണ്ടിവന്നാലും  സ്നേഹബന്ധം എന്നുമെന്നുംനിലനിൽക്കുകയും ചെയ്യും.


5. സദാചാരബോധമുള്ളവർ


സദാചാരം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്എല്ലാമാധ്യമങ്ങളും മനുഷ്യനെ തെറ്റിലേക്ക് മാടിവിളിക്കുന്നുദൈവബോധത്താൽ സദാചാരംകാത്തുസൂക്ഷിക്കുന്നവർ വളരെ വിരളമാണ്തികച്ചും അനുകൂലമായ സാഹചര്യത്തിൽ ഒരുസുന്ദരി നിങ്ങളെ തെറ്റിലേക്ക് പ്രേരിപ്പിക്കുന്നുനിങ്ങൾ പറയുന്നു: “അല്ലാഹു കഠിനമായിവിരോധിച്ച  ശ്ലേഛവൃത്തിക്ക് എന്നെ കിട്ടില്ലഞാൻ അല്ലാഹു വിനെ ഭയപ്പെടുന്നുദൈവഭയത്താൽ ദേഹേഛയെ കടിഞ്ഞാണിടുന്ന  മനസ്സിനെ മഹ്ശറയിൽ തണലേകിഅല്ലാഹു ആദരിക്കുന്നു.


6. അല്ലാഹുവിനെയോർത്ത് കണ്ണീർ വാർത്തവൻ ഒഴിഞ്ഞിരുന്ന് അല്ലാ ഹുവിനെസ്മരിക്കുമ്പോൾ ഭക്തി പാരവശ്യത്താൽ കണ്ണുകൾ നിറയുക യഥാർഥ സത്യവിശ്വാസിയുടെലക്ഷണമാണ്അല്ലാഹുവിന്റെ അങ്ങേയ റ്റത്തെ കാരുണ്യംസ്നേഹംഅനുഗ്രഹങ്ങൾലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദംഅവന്റെ അപാരശക്തിയെക്കുറിച്ച ബോധംകഠിനകാരശിക്ഷയെ ക്കുറിച്ച് പേടിഅവന്റെ സാമീപ്യത്തിന് കൊതി ഇതെല്ലാം സത്യവിശ്വാസി യുടെകണ്ണുകൾ നിറക്കാൻ ഹേതുവാകുന്നു. “അല്ലാഹുവിനെയോർത്ത് കരഞ്ഞ രണ്ടു കണ്ണുകൾനരകത്തിൽ പോകിലഎന്ന് മറ്റൊരു നബിവചന ത്തിലും കാണാം


7. പ്രശസ്തി ആഗ്രഹിക്കാത്ത ധർമിഷ്ഠൻ


പേരോ പ്രശസ്തിയോ -ാംക്ഷിക്കാതെ ദൈവപ്രീതി മാത്രം ആഗ്രഹിച്ച് വളരെ രഹസ്യമായിദാനധർമങ്ങൾ നൽകുന്നവനാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടത്ദാനധർമങ്ങൾപരസ്യപ്പെടുത്തുന്നത് മറ്റുള്ളവർക്ക് പ്രേരണയാകുമെങ്കിലും ദാനം നൽകുന്നവൻ ധർമിഷ്ഠൻഎന്ന് ജനങ്ങൾ പറയാൻ വേണ്ടിയാകുമ്പോൾ അല്ലാഹു അതിന് ില കൽപിക്കുകയില്ലലോകർക്കിടയിൽ മാന്യത നേടാൻ വേണ്ടി പ്രവർത്തി ടുന്നതിനെ 'ചെറിയ ശിർക്ക്എന്നാണ്പ്രവാചകൻ വിശേഷിപ്പിച്ചത്.


ഹദീസ് നൽകുന്ന പാഠങ്ങൾ


ഏഴു വിഭാഗത്തിന് മഹ് ശറയിൽ അല്ലാഹു പ്രത്യേക തണൽ

വിരിച്ചുകൊടുക്കും.


2. നീതിമാനായ ഇമാംദൈവാരാധനയിൽ വളർന്ന യുവാവ്പള്ളിയോട് ഹൃദയ ബന്ധമുള്ളവ്യക്തിഅല്ലാഹു വിന്റെ പേരിൽ സ്നേഹിച്ച് സ്നേഹത്തിൽ തന്നെ വേർപിരിഞ്ഞവർദൈവസ്മരണയാൽ കണ്ണീരൊഴുക്കു ന്നവൻസദാചാരബോധമുള്ളവൻപ്രശസ്തിആഗ്രഹിക്കാത്ത ധർമിഷ്ഠൻ എന്നിവരാണ് അല്ലാഹു തണൽ നൽകുന്നവർ

3. പ്രശസ്തിക്കായി ധർമം ചെയ്യുന്നവരുടെ ധർമം നിഷ്ഫലമാണ്.

🤲🤲🤲🤲🤲🤲🤲🤲


3.... സമ്പാദ്യത്തിലെ സൂക്ഷ്മത



അബൂഹുറയ്റ (യിൽനിന്ന് നിവേദനംനബി (അരുളിയിട്ടുണ്ട്.

ജനങ്ങൾക്ക് ഒരു കാലം വരികഅന്ന് ധനം കൈയടക്കുപരിഗണിക്കുകയില്ല

അത് അനുവദനിയമാണോ അതോ

അനുവദനീയമല്ലാത്തതിൽ നിന്നുള്ളതോ എന്ന്.(ബുഖരി




വിശദീകരണം


ധനം സമ്പാദിക്കുവാൻ മനുഷ്യന് ഒടുങ്ങാത്ത ആർത്തിയാണ്എത്ര സമ്പാദിച്ചാലുംമതിവരില്ലധനസമ്പാദനം ഇസ്ലാം വിലക്കുന്നില്ലപക്ഷേഅതിന് ചില നിബന്ധനകൾവെച്ചിരിക്കുന്നുചില രീതികൾ നിർദേശിക്കുന്നുഇസ്ലാം അനുവദനീയമാക്കിയ വിധത്തിൽമാത്രമേ ധനം സമ്പാദിക്കാവൂഎന്നാൽ നാം ജീവിക്കുന്ന  കാലഘട്ടത്തിൽധനസമ്പാദനത്തിന് എന്തു മാർഗം സ്വീകരിക്കാനും മനുഷ്യൻ തയാറാകുന്നുഅതിൽഹലാലും ഹറാമും അവന് പ്രശ്നമാകുന്നില്ലകളവ്ചതിവഞ്ചനചൂതാട്ടംകൈക്കൂലിലോട്ടറി

തുടങ്ങി എന്തു മാർഗമായാലും സമ്പാദിക്കണം എന്ന ചിന്തയേ മനുഷ്യനു ള്ളൂസമ്പത്ത്എത്ര കിട്ടിയാലും മനുഷ്യന് മതിവരില്ല. “മനുഷ്യന് സമ്പ ത്തിന്റെ രണ്ട് താഴ്വരകളുണ്ടെങ്കിൽമൂന്നാമതൊന്ന് അവൻ കൊതിക്കുംമണ്ണ ല്ലാതെ മനുഷ്യന്റെ വയർ നിറക്കുകയില്ലഎന്നപ്രവാചക വചനം നിങ്ങൾ പഠിച്ചിട്ടില്ലേ?


അനുവദനീയമായതോനിഷിദ്ധമായതോ എന്ന വ്യത്യാസമില്ലാതെ ഏതു മാർഗേണയുംമനുഷ്യൻ ധനം സമ്പാദിക്കുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന നബി (യുടെമുന്നറിയിപ്പാണ്  ഹദീഥിൽയഥാർഥത്തിൽ  കാലം ഇന്ന് സമാഗതമായിട്ടില്ലേതനിക്ക് എങ്ങനെയെങ്കിലും പണം സമ്പാദി ക്കണംഅത് മറ്റൊരുത്തന്റെ അവകാശംഹനിച്ചിട്ടാണെങ്കിലും അതല്ലെങ്കിൽ ഒരാളെ കൊല ചെയ്തിട്ടാണെങ്കിലും എന്നചിന്താഗതിയിലേക്ക് ലോകം അധി പതിച്ചിരിക്കുന്നു സന്ദർഭത്തിൽ സത്യവിശ്വാസികൾതങ്ങളുടെ തനിമ പ്രകടമാക്കണംതങ്ങൾ സമ്പാദിക്കുന്നത് പൂർണമായും ഇസ്ലാംഅനുവദിച്ച മാർഗത്തിലാകണംഅൻസാരി വനിതകൾധന സമ്പാദന മാർഗമന്വേഷിച്ച്ഇറങ്ങുന്ന തങ്ങളുടെ ഭർത്താക്കന്മാരോട് പറയുമായിരുന്നു: “വിശപ്പ് ഞങ്ങൾസഹിച്ചുകൊള്ളാംപക്ഷേനരകത്തിലെ ചൂട് സഹിക്കാനാകില്ല.' അതായത് ഹറാമായസമ്പാദ്യം ഞങ്ങളെ ഭക്ഷിപ്പിക്കരുതെന്ന് സാരം.


ധനം ഏതു വിധത്തിൽ സമ്പാദിച്ചും സുഭിക്ഷമായി ജീവിതം ആസ്വദി ക്കണം എന്ന ചിന്തമാറ്റണംഎങ്കിലേ മനുഷ്യന്  കാര്യത്തിൽ സൂക്ഷ്മത പുലർത്താനാകൂഇന്നത്തെഉപഭോഗസംസ്കാരമാണ് ഏതു വിധത്തിലും ധനം സമ്പാദിക്കാൻ മനുഷ്യനെപ്രേരിപ്പിക്കുന്നത്സത്യവിശ്വാസികൾ അല്ലാ ഹുവിനെ സൂക്ഷിക്കണംഅല്ലാഹുഹലാലാക്കിയ മാർഗത്തിൽ മാത്രം ധനം സമ്പാദിക്കണംഅല്ലാത്തപക്ഷം അവർക്ക്പ്രയാസങ്ങൾ നേരിടുമ്പോൾ അത് ലഘൂകരിക്കാനായി അല്ലാഹുവിനോട് പ്രാർഥിക്കാൻപോലും സാധ്യമല്ലകാരണം അവിഹിതമായി ധനം സമ്പാദിക്കുന്നവരുടെ പ്രാർഥന അല്ലാഹുസ്വീകരിക്കില്ലമാത്രമല്ല അന്ത്യനാളിൽ കഠിനകാരമായ നരകശിക്ഷ ഇവർക്ക്ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും.


🤲ഹദീസ് നൽകുന്ന പാഠങ്ങൾ


1. അല്ലാഹു അനുവദിച്ച മാർഗത്തിലേ ധനം സമ്പാദിക്കാവൂ.


2. ധനസമ്പാദന മാർഗത്തിൽ ജനങ്ങൾ സൂക്ഷ്മത പുലർത്താത്ത ഒരുകാലം വരുമെന്ന്നബി(മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


3. സത്യവിശ്വാസികൾ ഉപഭോഗ സംസ്കാരത്തിന് അടിപ്പെട്ട് ഏതു മാർഗേണയും ധനംസമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ പെടരുത്....

🤲🤲🤲🤲🤲🤲🤲🤲


4.. ശക്തിയും ദൗർബല്യവും....


അബൂഹുറയ്റയിൽനിന്ന് നിവേദനം:

നബി (അരുളിയിട്ടുണ്ട്.

ശക്തനായ സത്യവിശ്വാസി.ഉത്തമനും അല്ലാഹുവിന് ഏറ്റം പ്രിയങ്കരനുമാണ്.

ദുർബലനായ വിശ്വാസിയേക്കാൾ,എല്ലാറ്റിലും നന്മയുണ്ട്.നിനക്ക് പ്രയോജനപ്പെടുന്നത്ആഗ്രഹിക്കുക.

അല്ലാഹുവിനോട് സഹായം തേടുക.

നീ അശക്തനാകരുത്.

നിനക്ക് വല്ല വിപത്തും സംഭവിച്ചാൽ.

ഞാൻ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെ ആകുമായിരുന്നു എന്ന് നീ പറയരുത് 

അല്ലാഹു വിധിച്ചു അവൻ ഉദ്ദേശിച്ചത്

അവൻ ചെയ്തു എന്നാണ് നീ പറയേണ്ടത്.

തീർച്ചയായും "എങ്കിൽഎന്ന പദപ്രയോഗം പിശാച്ചിന്റെ ജോലിക്ക് മാർഗം തുറന്നുകൊടുക്കും...(മുസ്ലിം


വിശദികരണം 


ശക്തിയുടെയും സൗകര്യത്തിന്റെയും നേരെ  വീക്ഷണം  ഹദീഥിലൂടെ നബി (വ്യക്തമാക്കുന്നുശക്തനായ വിശ്വാസിയാണ് ദുർബലനായ വിശ്വാസിയേക്കാൾഅല്ലാഹുവിന് ഇഷ്ടപ്പെട്ടവൻശക്തനായ വിശ്വാസി എന്നാൽ ശാരീരിക ശക്തി മാത്രമല്ലഇവിടെ ഉദ്ദേശ്യംപ്രത്യുത സാമ്പത്തികംവൈജ്ഞാനികംബുദ്ധിപരം തുടങ്ങി എല്ലാമേഖലകളിലു മുള്ള ശക്തിയാണ്മനുഷ്യന് സ്വപ്രയത്നത്തിലൂടെ നേടിയെടുക്കാവുന്ന എല്ലാസദ്ഗുണങ്ങളും അതുൾക്കൊള്ളുന്നു. “എല്ലാറ്റിലും പുണ്യമുണ്ട് എന്നും പ്രയോജനപ്രദമായകാര്യങ്ങൾ നേടാൻ ജാഗ്രതയോടെ ശ്രമിക്കണം എന്നും തുടർന്ന് പറയുന്നതിലൂടെഅക്കാര്യം വ്യക്തമാണ്അതോടൊപ്പം പ്രകൃത്യാ ശാരീരിക ശക്തിയില്ലാത്ത വിശ്വാസിയിലുംഗുണമുണ്ട് എന്നുകൂടിഇവിടെ ഉദ്ദേശിക്കുന്നുമതമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത്ജീവിക്കുക എന്നാൽ സകല ജീവിതസൗകര്യങ്ങളും ഉപേക്ഷിച്ച് ഐഹിക കാര്യങ്ങളോട്വിരക്തി പ്രകടി പ്പിച്ച് മലമടക്കുകളിൽ പോയി സന്യസിക്കുക എന്ന ധാരണ തിരുത്തുകയാണ്ഇവിടെ ചെയ്യുന്നത്മനുഷ്യന് അനുവദനീയമായ സൗകര്യങ്ങളും സൗഭാഗ്യ ങ്ങളുംആസ്വദിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിച്ചും ആരാധിച്ചും കഴിയണ മെന്നാണ് ഇസ്ലാംതാൽപര്യപ്പെടുന്നത്.

സത്യവിശ്വാസി എല്ലാ നിലക്കും ശക്തനാകുമ്പോൾ തന്റെ ഉത്തരവാദിത്ത മായഇസ്ലാമികപ്രബോധനം നല്ലനിലയിൽ നിർവഹിക്കാനും ദൈവികമാർഗ ത്തിൽ തന്റെശരീരശക്തി ഉപയോഗപ്പെടുത്തി വിശുദ്ധ സമരം നയിക്കാനും അവന് പ്രയാസമുണ്ടാകില്ല.അല്ലാഹുവിൻറെ ശത്രുക്കൾക്കെതിരെ പോരാടാൻ 

ശക്തി സംഭരിക്കാൻ ഖുർആനിലൂടെ അല്ലാഹു ആവശ്യപ്പെടുന്നു. “നിങ്ങൾ നിങ്ങളുടെകഴിവിൻപടിഅധികമധികം ശക്തി സംഭരിക്കുകയും സുസജ്ജ മായ കുതിരപ്പടയെ ഒരുക്കിനിർത്തുകയും ചെയ്യുവിൻഅതുവഴി അല്ലാഹുവി ന്റെയും നിങ്ങളുടെയും ശത്രുക്കളെഭയപ്പെടുത്താം' (അൽ അൻഫാൽ 60). നബി(പറഞ്ഞു: “നിങ്ങൾ നിങ്ങളുടെസന്താനങ്ങൾക്ക് നീന്തൽഅമ്പെയ്ത്ത്  കുതിരസവാരി എന്നിവ പരിശീലിപ്പിക്കുകപ്രമാണങ്ങളെല്ലാം സത്യവിശ്വാസി ശക്തനായിരിക്കൽ ഇസ്ലാമിന്റെ താൽപര്യമാണ് എന്ന്സൂചി പ്പിക്കുന്നു.

ഭൗതികമായ ഐശ്വര്യങ്ങൾക്ക് വേണ്ടിയും അല്ലാഹുവിന്റെ സഹായം തേടാവുന്നതാണ്അതിനാലാണ് "ഞങ്ങളുടെ നാഥാ ഇഹലോകത്ത് നീ ഞങ്ങൾക്ക് നന്മ നൽകേണമേപരലോകത്തും നന്മ നൽകേണമേഎന്ന് പ്രാർഥിക്കാൻ പഠിപ്പിച്ചതുംഒന്നും ചെയ്യാതെമടിയനായി ഇരുന്ന് അല്ലാഹു വിന്റെ സഹായം തേടുക എന്ന് ഇതിനർഥമില്ലകഠിനാധ്വാനംചെയ്യുകഅതോടൊപ്പം ദൈവികസഹായവും അർഥിക്കുക.

മനുഷ്യജീവിതത്തിൽ പല വിപത്തുകളും സംഭവിക്കൽ സ്വാഭാവികമാണ്അല്ലാഹുവിന്റെപരീക്ഷണമായി കൊണ്ട് ശാരീരികവും സാമ്പത്തികവുമായ നഷ്ടങ്ങളും ഉണ്ടാകാംഅതിൽനിരാശപ്പെടുക എന്നത് സത്യവിശ്വാസിക്ക് ഭൂഷണമല്ലഞാൻ അങ്ങനെചെയ്തിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന വിചാരമവനുണ്ടാകരുത്എന്തെങ്കിലും സംഭവിക്കുമ്പോൾ ഇത് അല്ലാഹു എനിക്ക് വിധിച്ചതാണ്ഇത് അല്ലാഹുവിന്റെപരീക്ഷണമാകാംഅല്ലാഹുവിന്റെ തീരുമാനമില്ലാതെ ഒന്നും നടക്കില്ലല്ലോ എന്ന്സത്യവിശ്വാസി സമാശ്വസിക്കണംഅല്ലാതെ അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെആകുമായിരുന്നു എന്ന ചിന്താഗതി അരുത്അത് പൈശാചികമാണ്അത് മനുഷ്യന്റെവിശ്വാസത്തിൽ ചാഞ്ചല്യമുണ്ടാകാൻ വരെ കാരണമാകും


ഹദീസ് നൽകുന്ന പാഠങ്ങൾ


ദുർബലനായ വിശ്വാസിയെക്കാളും ശക്തനായ വിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നു.


2. ഭൗതികമായ ജീവിത സൗകര്യങ്ങളോട് വിരക്തി കാണിക്കലാണ് ദൈവ സ്നേഹം എന്നധാരണ തെറ്റാണ്

3. സ്വന്തമായി അധ്വാനിക്കുന്നതോടൊപ്പം ഭൗതികജീവിത സൗകര്യങ്ങൾക്കായി

ദൈവിക സഹായം തേടാവുന്നതാണ്. 4. വിപത്തുകൾ സംഭവിക്കുമ്പോൾ സത്യവിശ്വാസിനിരാശനാകരുത്അത്

അല്ലാഹു വിധിച്ചതാണെന്ന് തിരിച്ചറിയണം......

🤲🤲🤲🤲🤲🤲🤲🤲


5.... വാക്കും പ്രവൃത്തിയും 



ഉസമാബ്നു സൈദ് നിന്ന് നിവേദനംഅദ്ദേഹം പറഞ്ഞുഉസാമ സൈദ്()നബി(അരുൾ ചെയ്യുന്നതായി ഞാൻ കേട്ടു:

അന്ത്യനാളിൽ ഒരുത്തനെ കൊണ്ടുവരപ്പെടും.

അങ്ങനെ അവൻ നരകത്തിൽ എറിയപ്പെടും.അപ്പോൾ അവന്റെ കുടൽമാലകൾ പുറത്ത്ചാടും.

അങ്ങനെ ആട്ടുകല്ലിൽ കഴുത

കറങ്ങുന്നതുപോലെ അതും കൊണ്ട് അവൻ കറങ്ങും.

നരകവാസികൾ അയാൾക്ക് ചുറ്റും

കൂടുംഎന്നിട്ടവനോട് ചോദിക്കും.

നിനക്കെന്ത് പറ്റി?

നീ (ഇഹലോകത്ത്നന്മ

കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നവനായിരുന്നില്ലേ?

അവൻ പറയും അതേഞാൻ നന്മ കൽപിച്ചിരുന്നുഅത് പ്രവർത്തിച്ചിരുന്നില്ല.

തിന്മ വിരോധിക്കുമായിരുന്നുഅത് പ്രവൃത്തിക്കുകയും ചെയ്തിരുന്നു.


വിശദീകരണം 


വാക്കും പ്രവൃത്തിയും  തമ്മിൽ വൈരുധ്യംമുണ്ടായാൽ എത്രമാത്രം ദാരുണമായപരിണതിയായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ്  നബിവചനം.വാക്കും പ്രവൃത്തിയുംപൂർണമായും യോജിക്കണമെന്ന് വാശിയുള്ള വർക്ക് അസത്യം പറയാനോ അഴിമതിചെയ്യാനോ അനാവശ്യങ്ങളിൽ മുഴു കാനോ സാധ്യമല്ലസത്യവും സമാധാനവുംകളിയാടുന്ന ഒരു സമൂഹത്തിന്റെ നിർമിതി ആഗ്രഹിക്കുന്ന ഇസ്ലാംഅതിന്റെഅനുയായികളോട് വാക്കും പ്രവൃത്തിയും വൈരുധ്യമുള്ളവരാകാൻ പാടില്ലെന്ന് നിർബന്ധംപിടിക്കുന്നുസ്വയം പ്രവർത്തിക്കാത്തത് മറ്റുള്ളവരെ ഉപദേശിക്കുന്നവർക്ക് നേരെ അല്ലാഹുകഠിനമായി കോപിക്കുന്നതായി ഖുർആൻ വ്യക്തമാക്കുന്നു.

സത്യവിശ്വാസികളെനിങ്ങൾ ചെയ്യാത്തത് നിങ്ങൾ എന്തിന് പറയുന്നുനിങ്ങൾചെയ്യാത്തത് പറയുന്നത് നിമിത്തം അല്ലാഹുവിന് കോപം കഠിനമായി രിക്കുന്നു” (അസ്സ്വഫ്2,3).

വാക്കും പ്രവൃത്തിയും ഭിന്നമായിരുന്ന ആൾ തന്റെ കുടൽമാല പുറത്ത് ചാടി അതുംവലിച്ചുകൊണ്ട് കഴുത ആട്ടുകല്ലിന് ചുറ്റും കറങ്ങുന്നതുപോലെ കറങ്ങിക്കൊണ്ടിരിക്കുംനരകത്തിൽ അവന്റെ കൂടെയുള്ളവർ പരിഹാസ ത്തോടെ അവനോട് ചോദിക്കും: “നീഞങ്ങളോട് നന്മ ഉപദേശിച്ച് തിന്മ വിരോധിച്ച് നടന്നവനായിരുന്നല്ലോഎന്നിട്ടിപ്പോൾ എന്തുപറ്റിഅവൻ മറുപടി പറയുംഞാൻ നിങ്ങളോട് നന്മ ഉപദേശിച്ചിരുന്നുപക്ഷേ സ്വയം അത്ചെയ്യാറുണ്ടായിരുന്നില്ലഅതുപോലെത്തന്നെ തിന്മയും തിന്മ ചെയ്യരുതെന്ന് നിങ്ങ ളോട്പറഞ്ഞിരുന്നെങ്കിലും അത് ചെയ്യുന്നവനായിരുന്നു.' നോക്കൂ സ്വയം ചെയ്യാത്ത കാര്യങ്ങൾമറ്റുള്ളവരെ ഉപദേശിക്കുന്നവന്റെ ദുരവസ്ഥനന്മ കൽപിക്കുകയും തിന്മ പ്രവർത്തിക്കുകയുംചെയ്യുന്നവർ ദുർജനങ്ങൾ മാത്രമല്ലജനങ്ങളെ വഞ്ചിക്കുന്നവരും കൂടിയാണ്അല്ലാഹുവിനെ പരിഹസിക്കുന്ന വരാണ്സർവോപരി സമൂഹത്തിൽ മൂല്യങ്ങൾഹനിക്കുന്നവരാണ്ഇക്കാരണത്താലാണ് അല്ലാഹു അവരോട് കോപിക്കുന്നത്.

വാക്കും പ്രവൃത്തിയും യോജിച്ചുവരിക എന്ന ഗുണം പാണ്ഡിത്യം കൊണ്ടോ ബുദ്ധിസാമർഥ്യം കൊണ്ടോ നേടാവുന്നതല്ലസത്യസന്ധതയു ടെയും ആത്മനിയന്ത്രണത്തിന്റെയുംശക്തികൊണ്ട് മാത്രമേ അത് സാധ്യമാ കൂസത്യസന്ധത ദുർബലമാകുമ്പോഴുംആത്മനിയന്ത്രണം നഷ്ടമാകു മ്പോഴും പിശാച് നമ്മുടെ മനസ്സിൽ കടന്നുകൂടുന്നുതുടർന്ന്നമ്മുടെ വാക്കും പ്രവൃത്തിയും വിരുദ്ധങ്ങളാക്കുകയും ചെയ്യുന്നു.

കനപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കുന്ന പണ്ഡിതന്മാർസമുദായത്തെ നന്മയി ലേക്ക് നയിക്കാൻപ്രേരിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്ന സമുദായ നേതാക്കൾപക്ഷേഅവരുടെ ജീവിതംമേഛതകളാൽ മലീമസമാണ്ഇത് സമു ദായം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്അതിനാൽ ഇങ്ങനെയുള്ളവ രല്ല നമുക്ക് മാതൃകയാകേണ്ടത്നബി()യെമാതൃകയാക്കുകനമ്മുടെ ജീവി തത്തിൽ വാക്കും പ്രവൃത്തിയും വൈരുധ്യം വരാതെസൂക്ഷിക്കുക.


ഹദീസ് പാഠങ്ങൾ


1. സത്യവിശ്വാസികൾ മറ്റുള്ളവരെ 

ഉപദേശിക്കുന്നത് തങ്ങളുടെ 

ജീവിതത്തിലുംപകർത്തുന്നവരാകണം.

2. നന്മ കല്പിക്കുകയും സ്വയം അത് ചെയ്യാതിരിക്കുകയുംതിന്മ തടയുകയും സ്വയം അത്ചെയ്യുകയും ചെയ്യുന്നവർക്ക് അല്ലാഹു കഠിനമായ ശിക്ഷ നൽകും

3. സത്യസന്ധതയും 

ആത്മനിയന്ത്രണവും ഉള്ളവർക്കേ 

വാക്കും പ്രവൃത്തിയും 

സമന്വയിപ്പിക്കാൻ സാധിക്കൂ....

🤲🤲🤲🤲🤲🤲🤲🤲

Bismillah

shakeelashajahan

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹