രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും ഹദീസിൽ നിന്ന്

 വിഷയം: 

1..രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും


🌹 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.: അന്ത്യനാളിൽ അല്ലാഹു പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്സന്ദർശിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് എന്നെ അവിടെ കെത്താമായിരുന്നു.


ആദമിന്റെ മകനേ ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീ എന്നെ ഭക്ഷിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്ഭക്ഷിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ ഭക്ഷിപ്പിച്ചില്ല, നീ അവനെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു.


ആദമിന്റെ മകനേ ഞാൻ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ എന്നെ കുടിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്കുടിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ നിന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ കുടിപ്പിച്ചില്ല, നീ അവനെ കുടിപ്പിച്ചില്ലരുന്നു വെങ്കിൽ നിനക്കത് എന്റെ അടുക്കൽ കെത്താമായിരുന്നു. (മുസ്‌ലിം)


🌹സൗബാൻ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു മുസ്‌ലിം തന്റെ സഹോദരനെ സന്ദർശിക്കുന്നുവെങ്കിൽ അയാൾ തിരിച്ചു വരുന്നവരേയും സ്വർഗ്ഗത്തിലെ ഒരു ഖർഫത്തിലായിരിക്കും, അവർ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ(സ), ഖർഫത്ത് എന്നാൽ എന്താണ്?. അവിടുന്ന് പറഞ്ഞു: സ്വർഗ്ഗത്തിൽ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങളാണ്. (മുസ്‌ലിം)


🌹 അന്‌സ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ജൂദൻമാരിൽപെട്ട ഒരു ബാലൻ നബി(സ)ക്ക് സേവനം ചെയ്യാറുണ്ടാ യിരുന്നു. ഒരിക്കൽ അവന് രോഗം പിടിപെട്ടു. അപ്പോൾ അദ്ദേഹം അവനെ സന്ദർശിക്കുകയും അവന്റെ തലക്കരികിലായി ഇരിക്കുകയും ചെയ്തു. പിന്നീട് അവനോട് പറഞ്ഞു, നീ മുസ്‌ലിമാകുക. അപ്പോൾ അവൻ തന്റെ സമീപത്തുണ്ടായിരുന്ന പിതാവിലേക്ക് തിരിഞ്ഞു നോക്കി. ഉടൻ അദ്ദേഹം അബുൽ ഖാസിമിനെ അനുസരിക്കൂ എന്ന് പറഞ്ഞു. അപ്പോൾ അവൻ മുസ്‌ലിമായി. അവന്റെ അടുക്കൽ നിന്നു പുറത്തുവരുമ്പോൾ പ്രവാചകൻ(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു. അവനെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനണ്ടാണ് സർവ്വസ്തുതിയും. (ബുഖാരി)


🌹 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവുശ്വാസിയുടെ മേലുള്ള ബാധ്യത അഞ്ചാകുന്നു. സലാം മടക്കുക; രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; ക്ഷണം സ്വീകരിക്കുക;തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക. (മുത്തഫഖുൻ അലൈഹി)


മുസ്‌ലിമിന്റെ റിപ്പോർട്ടിൽ: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത ആറാകുന്നു. കണ്ടുമുട്ടിയാൽ സലാം പറയുക; ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക; ഉപദേശം ചോദിച്ചാൽ ഉപദേശം നൽകുക; തുമ്മിയ ശേഷം അൽഹംദുലില്ലാഹ്‌ എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; എന്നാണുള്ളത്.


🌹 ബർറാഅ്ബനു ആസിബ് (റ)വിൽ നിന്ന് നിവേദനം:നബി(സ) ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിച്ചിട്ടുണ്ട്. രോഗിയെ സന്ദർശിക്കുക, മയ്യിത്തിനെ പിന്തുടരുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ സഹായിക്കുക, സലാം പ്രചരിപ്പിക്കുക, ശപഥം ചെയ്തത് പൂർത്തിയാക്കുക (മുത്തഫഖുൻ അലൈഹി)


2...🤲രോഗിക്കുവേണ്ടിയുള്ള പ്രാർത്ഥന🤲


🌹 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)ഒരാൾ രോഗിയാവുകയോ മുറിവോ ഒടിവോ ഉണ്ടാവുകയോ ചെയ്താൽ, പ്രവാകൻ തന്റെ പെരുവിരൽ നിലത്ത് വെക്കുകയും പിന്നീട് എടുക്കുകയും ചെയ്യും. ശേഷം

🤲അല്ലാഹുവിന്റെ നാമത്തിലും ഭൂമിയിലെ മണ്ണുകൊണ്ടും നമ്മുടെ ചിലരുടെ തുപ്പുനീരിനാലും രക്ഷിതാവിന്റെ അനുവാദത്തോടെയും രോഗം സുഖപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു🤲 (മുത്തഫഖുൻഅലൈഹൈി)


🌹 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) തന്റെ കുടുംബങ്ങൾ രോഗികളായാൽ അവരെ സന്ദർശിക്കുമ്പോൾ തന്റെ വലതു കൈകൊണ്ട് രോഗിയെ തടവിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കും:


”മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കേണ മേ , നീ തന്നെയാണ്ശമനം നൽകുന്നവനും, അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ”. (മുത്തഫഖുൻ അലൈഹൈി)


🌹 അനസ്(റ), ഥാബിത്‌(റ)വിന്റെ രോഗ ശമനത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ചോദിച്ചു. നബി(സ)യുടെ മന്ത്രം കൊണ്ട് ഞാൻ താങ്കളെ മന്ത്രിക്കട്ടയോ? അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു:


”മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കുന്നത് നീയാണ്. നീ തന്നെയാണ്ശമനം നൽകുന്നവനും. അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ (ബുഖാരി)


🌹 ഉസ്മാൻബ്‌നുഅബുൽആസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം തനിക്കുണ്ടായ വേദനയെ കുറിച്ച് നബി(സ)യോട് ആവലാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ശരീരത്തിൽ വേദനയുണ്ടാകുമ്പോൾ വേദനയുള്ള സ്ഥലങ്ങളിൽ കൈവെക്കുക,എന്നിട്ട് ഇപ്രകാരം പറയുക. ? അല്ലാഹുവിന്റെ നാമത്തിൽ (മൂന്ന് പ്രാവശ്യം) എന്നും, ഏഴ് പ്രാവശ്യം (എനിക്ക് അനുഭവപ്പെടുന്നതും ഞാൻ ഭയപ്പെടുന്നതുമായ സർവ്വ തിന്മയിൽനിന്നും സർവ്വശക്തനും പ്രതാപിയുമായ അല്ലാഹുവിനോട് ഞാൻ രക്ഷതേടുന്നു. (മുസ്‌ലിം)


🌹 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)രോഗ സന്ദർശനത്തിനായ് ചെന്നാൽ സാധാരണയായി പ്രാർത്ഥിക്കാറുണ്ടാ യിരുന്ന പോലെ, ഒരിക്കൽ ഒരു ഗ്രാമീണനെ സന്ദർശിച്ചു ഇപ്രകാരം പ്രാർത്ഥിച്ചു.: സാരമില്ല, സുഖപ്പെടും…” (ബുഖാരി)


🌹 അബൂ സഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ജിബ്‌രീൽ(അ) ഒരിക്കൽ നബി(സ)യുടെ അരികിൽ വന്ന് ചോദിച്ചു, മുഹമ്മദേ(സ), അങ്ങേക്ക് രോഗം കൊണ്ട് ആവലാതിയുണ്ടോ അപ്പോൾ ”അതെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു.


അല്ലാഹുവിന്റെ നാമത്തിൽ, അങ്ങയെ ബുദ്ധിമുട്ടിക്കുന്ന സർവ്വരിൽനിന്നും അസൂയാലുക്കളുടെ കണ്ണിന്റെ തിൻമയിൽനിന്നും അല്ലാഹുവിന്റെ നാമത്തിൽ ഞാൻ മന്ത്രിക്കുന്നു. അല്ലാഹു സൗഖ്യം നൽകട്ടെ.” (മുസ്‌ലിം)


3...രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക🤲


🌹ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) വഫാത്തായ അതേ രോഗത്തിലായിരക്കെ അലി(റ) അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ ജനങ്ങൾ അദ്ദേഹത്തോടു ചോദിച്ചു, അല്ലയോ അബുൽഹസ്സൻ, പ്രവാചകൻ(സ)ക്ക് എങ്ങനെയുണ്ട് , അദ്ദേഹം പറഞ്ഞു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് സുഖം പ്രാപിക്കുന്നതാണ്. (ബുഖാരി)


4....ജീവിത നൈരാശ്യം നേരിട്ടാൽ എന്തു പറയണം


🌹 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) എന്നെ ചാരിയിരുന്നു കൊണ്ട് ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലാഹുവേ, എനിക്ക് പാപമോചനവും കാരുണ്യവും നൽകുകയും ഉന്നതരായ കൂട്ടുകാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ (മുത്തഫഖുൻ അലൈഹി)


🌹 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു.നബി(സ) മരണാസന്നമായപ്പോൾ അദ്ദേഹത്തിനരികിലുണ്ടായിരുന്ന ഒരു വെളളപാത്രത്തിൽ തന്റെ കൈ മുക്കി മുഖം തടവുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നത് ഞാൻ കണ്ടിരുന്നു.

അല്ലാഹുവേ, മരണത്തിലും മരണവേദനയിലും എന്നെ നീ സഹായിക്കേണമേ .(തിർമുദി)


6....രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും


🌹 ഇംറാൻബ്‌നുഹുസൈൻ(റ)വിൻ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിൽ പെട്ടതും അവിഹിത ബന്ധത്തിലൂടെ ഗർഭിണിയായതുമായ ഒരു സ്ത്രീ നബി(സ)യുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ഒരു മഹാപാപം ചെയ്തിരിക്കുന്നു, അതിനാൽ എന്നെ ശിക്ഷിച്ചാലും. അപ്പോൾ അദ്ദേഹം അവളുടെ രക്ഷാധികാരികളെ വിളിക്കുകയും അവളോട് നല്ല നിലയിൽ വർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവൾ പ്രസവിച്ചാൽ അവളെ പ്രവാചകന്റെ അടുക്കൽ ഹാജറാക്കാനും ആവശ്യപ്പെട്ടു. അപ്രകാരം കൊണ്ടുവരപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് അവളെ വസ്ത്രം കൊണ്ട് കെട്ടിയതിനു ശേഷം കല്ലെറിയപ്പെടുകയും ചെയ്തു. ശേഷം അവൾക്കു വേണ്ടി അദ്ദേഹം മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ചു. അപ്പോൾ ഉമർ(റ) ചോദിച്ചു, അല്ലയോ പ്രവാചകരേ, ആ വ്യഭിചാരിണിയായ സ്ത്രീക്കുവേണ്ടി താങ്കൾ മയ്യിത്തു നമസ്‌കരിക്കുകയാണോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിശ്ചയം അവളുടെ പശ്ചാതാപം മദീനക്കാരായ എഴുപത് ആളുകൾക്കിടയിൽ വീതിക്കപ്പെട്ടാലും അവരുടെ പാപങ്ങൾ പൊറുക്കപ്പെടാൻ മാത്രം മതിയായതാണ്, അല്ലാഹുവിന്റെ പ്രീതിക്കായ് സ്വശരീരം ബലി നൽകിയവരേക്കാൾ ഉത്തമരായ മറ്റുവല്ലവരേയും താങ്കൾ കണ്ടിട്ടുണ്ടോ ”? (മുസ്‌ലിം)


7....വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം🤲


🌹 ഖാസിം ബ്‌നുമുഹമ്മദ്‌(റ)വിൽ നിന്ന് നിവേദനം.: ആയിശ(റ) ഒരിക്കൽ പറഞ്ഞു. ഹോ(കഷ്ടം) എന്റെ തല, അപ്പോൾ നബി(സ)യും പറഞ്ഞു. എന്റെയും തല. (ബുഖാരി )


🌹 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)ക്ക് പനി ബാധിച്ച സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അങ്ങേക്ക് ശക്തമായി പനിയുണ്ടല്ലോ, അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ നിങ്ങൾ രണ്ടാളുകൾക്കുണ്ടാവാറുള്ളത്ര ശക്തമായി എനിക്ക് പനിയുണ്ട് . (മുത്തഫഖുൻഅലൈഹി)


8..മരണാസന്നരായവർക്ക് കലിമ ചൊല്ലിക്കൊടുക്കുക....


🌹 മുആദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്നായിരുന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. (അബൂദാവൂദ്)


🌹 ഇബ്‌നുമസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ നിന്ന് മരണാസന്നരായവർക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക. (മുസ്‌ലിം)


9...മയ്യിത്തിന്‍റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്‌


🌹 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: അവർ പറഞ്ഞു. അബൂസലമയുടെ മരണ സമയത്ത് നബി(സ)അവിടെ കടന്നുവന്നു, അദ്ദേഹത്തിന്റെ കൺപോളകൾ രണ്ടും തുറന്നിരിക്കുകയായിരുന്നു. നബി(സ)ആ കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ഉച്ചത്തിൽ അട്ടഹസിച്ചു. അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ നന്മകൊണ്ടല്ലാതെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് മലക്കുകൾ ആമീൻ പറയും. ശേഷം അദ്ദേഹം പ്രാർത്ഥിച്ചു.

”അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്തു കൊടുക്കേണമേ, സൻമാർഗ്ഗികളുടെ പദവിയിലേക്ക് അദ്ദേഹത്തെ നീ ഉയർത്തേണമേ, അദ്ദേഹത്തിന്റെ ശേഷക്കാർക്കുണ്ടാകുന്ന നഷ്ടം നികത്തി കൊടുക്കേണമേ. സർവ്വലോക രക്ഷിതാവായ അല്ലാഹുവേ, ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ, അദ്ദേഹത്തിന്റെ ഖബർ വിശാലപ്പെടുത്തുകയും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ,” (മുസ്‌ലിം)


10..മയ്യിത്തിന്‍റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും🤲


🌹 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: നബി(സ)പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . ആർക്കെങ്കിലും വല്ല ആപത്തുകളും സംഭവിക്കുകയും അപ്പോൾ അവൻ (നിശ്ചയം നാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരുമാകുന്നു, അല്ലാഹുവേ എന്റെ പ്രയാസങ്ങൾക്കു നീ എനിക്ക് പ്രതിഫലം നൽകേണമേ, അതിനേക്കാൾ ഗുണകരമായത് എനിക്കു നീ പകരം നൽകേണമേ), എന്ന് പറയുകയും ചെയ്താൽ അല്ലാഹു അവന്റെ പ്രയാസത്തിന് പ്രതിഫലം നൽകുകയും, അതിനേക്കാൾ ഗുണകരമായത് പകരം നൽകുകയും ചെയ്യും. ഉമ്മുസലമ പറഞ്ഞു. അബൂസലമ മരിച്ചപ്പോൾ റസൂൽ(സ) എന്നോട് ആജ്ഞാപിച്ചിരുന്നപോലെ ഞാൻ പ്രാർത്ഥിച്ചു. അതിനാൽ അദ്ദേഹത്തേക്കാൾ ഉത്തമരായ റസൂൽ(സ)യെ എനിക്ക് അവൻ പകരം നൽകുകയും ചെയ്തു. (മുസ്‌ലിം)


11...മയ്യിത്തിന്‍റെ അടുക്കൽ വെച്ച് അട്ടഹസിക്കാതെയും മാറിടത്തിലും മുഖത്തും അടിക്കാതെയും കരയൽ അനുവദനീയം🤲


മരണവീട്ടിൽ വെച്ച് മാറിടത്തിലടിച്ചും മുടി മുഖത്തേക്ക് വലിച്ചിട്ടും കരയുന്നത് നിഷിദ്ധവും അവിടെ വെച്ച് വാവിട്ടു കരയുന്നത് വിലക്കപ്പെട്ടതുമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിരിക്കുന്നു. മരണവീട്ടിൽ വെച്ച് വാവിട്ടു കരയുന്നത് കൊണ്ട് മയ്യിത്തിനു ശിക്ഷ ലഭിക്കുമെന്ന് പ്രവാചകൻ(സ) പറയുകയും ചെയ്തിട്ടുണ്ട് . എന്നാൽ അതു മരണപ്പെട്ട വ്യക്തി അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. താഴെ പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ദുഖാർത്ഥരായ ബന്ധുക്കൾക്ക് കണ്ണുനീർ പൊഴിക്കുന്നതിന് വിരോധമില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.


🌹 ഇബ്‌നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ)സഅദ്ബ്നു ഉബാദയെ സന്ദർശിച്ചു, അപ്പോൾ അദ്ദേഹത്തിന്റെ കൂടെ അബ്ദു റഹ്മാൻ ബനുഔഫ്, സഅദ് നു അബീവഖാസ്, അബ്ദുല്ലാ ഇബ്‌നു മസ്ഊദ് എന്നിവർ ഉണ്ടായിരുന്നു. അവിടെ വെച്ച് നബി(സ) കരഞ്ഞപ്പോൾ ജനങ്ങളും കരയുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ”നിങ്ങൾ കേട്ടിട്ടില്ലേ, കണ്ണുനീർ കൊണ്ടോ ഹൃദയം ദുഖിക്കുന്നതിനാലോ അല്ലാഹു ശിക്ഷിക്കുന്നതല്ല, എന്നാൽ ഇതു കാരണം ശിക്ഷിക്കുകയോ കാരുണ്യം കാണിക്കുകയോ ചെയ്‌തേക്കാം എന്ന് പറഞ്ഞ് അവിടുന്ന് നാവിലേക്ക് ചൂണ്ടുകയുണ്ടായി. (മുത്തഫഖുൻ അലൈഹി).


🌹 ഉസാമത്ത് ബ്‌നുസൈദ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ)യുടെ മകളുടെ പുത്രൻ മരണാസന്നമായി കിടക്കുമ്പോൾ അവിടുത്തേക്ക് ഉയർത്തപ്പെട്ടു. ആ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. അത് കണ്ട സഅദ് അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഇതെന്താണ്? അപ്പോൾ പ്രവാചകൻ പറഞ്ഞു. ”അല്ലാഹു അവന്റെ അടിമകളുടെ ഹൃദയങ്ങളിലുണ്ടാക്കിയ കാരുണ്യമാണ്. പരസ്പരം കാരുണ്യം കാണിക്കുന്നവരോടേ അല്ലാഹുവും കാരുണ്യം ചൊരിയുകയുള്ളൂ”. (മുത്തഫഖുൻ അലൈഹി).


🌹 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) മകൻ ഇബ്‌റാഹീം അന്ത്യശ്വാസം വലിക്കുന്ന സന്ദർഭത്തിൽ അവിടെ കടന്നുചെന്നു. അപ്പോൾ റസൂൽ(സ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. അത് കണ്ട അബ്ദുറഹ്മാൻ ബനു ഔഫ് അദ്ദേഹത്തോട് ചോദിച്ചു, ”ഒരു പ്രവാചകരായ താങ്കൾ പോലും കരയുകയോ”? അപ്പോൾ അവിടുന്ന് പറഞ്ഞു: ”ഔഫിന്റെ മകനേ, ഇത് കാരുണ്യമാണ്”. തുടർന്ന് പലതും പറഞ്ഞ അദ്ദേഹം തുടർന്നു. ”നിശ്ചയം കണ്ണുനീർ പ്രവഹിക്കുകയും ഹൃദയം ദുഖിക്കുകയും ചെയ്യും.പക്ഷെ അല്ലാഹുവിന് ഇഷ്ടമില്ലാത്തതൊന്നും നാം പറയുകയില്ല. ഇബ്‌റാഹീം, നിന്റെ വിയോഗത്തിൽ ഞങ്ങൾ ദുഖിതരണ്ടാണ് ”. (ബുഖാരി)


12...മയ്യിത്തിന്‍റെ ന്യൂനതകൾ മറച്ചു വെക്കൽ🤲


🌹നബി(സ)യുടെ മൗലയായിരുന്ന അസ്‌ലം(ര)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും അപ്പോൾ കണ്ട അതിന്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ നാൽപത് പ്രാവശ്യം അല്ലാഹു പൊറുത്ത് കൊടുക്കും”. (ഹാകിം)


13...മയ്യിത്ത് നമസ്‌കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും🤲


🌹 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലേഛയോടുംകൂടി വല്ലവനും ഒരു മുസ്‌ലിമിന്റെ ജനാസ(മയ്യിത്ത്)യെ അനുഗമിക്കുകയും നമസ്‌കാരം നിർവ്വഹിക്കുകയും മറവു ചെയ്യുന്നത്‌വരെ അതോടൊപ്പമുണ്ടാവുകയും ചെയ്താൽ രണ്ട് ഖീറാത്ത് പ്രതിഫലവും കൊണ്ടാണ് അയാൾ തിരിച്ചു പോവുക. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം ഉണ്ടായിരിക്കും. വല്ലവനും നമസ്‌കാരം മാത്രം നിർവ്വഹിച്ച് മറവു ചെയ്യുന്നതിനു മുമ്പ് പോയാൽ അയാൾ ഒരു ഖീറാത്തുമായിട്ടണ്ടാണ് തിരിച്ചു പോവുക. (മുത്തഫഖുൻ അലൈഹി).


🌹 ഉമ്മു അതിയ്യ(റ)വിൽ നിന്ന് നിവേദനം: ജനാസയെ അനുഗമിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു, എന്നാൽ അത് കർശനമാക്കപ്പെട്ടിരുന്നില്ല. (മുത്തഫഖുൻ അലൈഹി).


14...ജനാസ നമസ്‌കാരത്തിൽ ധാരാളം ആളുകൾ പങ്കെടുക്കൽ.🤲


🌹 മർസദ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: മാലിക്ക് ബ്‌നുഹുബൈറ(റ) മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുമ്പോൾ ആളുകൾ കുറവാണെങ്കിൽ അവരെ മൂന്നായി ഭാഗിച്ചു കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു, നബി(സ)പറഞ്ഞു: ”ആർക്കെങ്കിലും മൂന്ന് അണികൾ (മയ്യത്ത്) നമസ്‌കാരം നിർവ്വഹിച്ചാൽ അയാൾക്ക് (സ്വർഗ്ഗം) ഉറപ്പായിരിക്കുന്നു” (അബൂദാവൂദ്, തിർമുദി)


15...മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന🤲


മയ്യിത്തു നമസ്‌കരിക്കുന്നവൻ നമസ്‌കാരത്തിൽ നാലു തക്ബീറുകളാണ് ചൊല്ലേണ്ടത്. ആദ്യത്തേതിനു ശേഷം അഊദുവും ഫാതിഹ സൂറത്തും, രാമത്തേതിനു ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് മുഴുവനായും ചൊല്ലുന്നതാണ് ഏറ്റവും നല്ലത്. പലരും ചെയ്യാറുള്ള പോലെ എന്ന വചനം പാരായണം ചെയ്യുന്നത് ശരിയല്ല. അത് മാത്രം പാരായണം ചെയ്താൽ അയാളുടെ നമസ്‌കാരം സ്വീകാര്യമാകുകയില്ല, മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിനും മറ്റു പൊതു മുസ്‌ലിംകൾക്കും വേണ്ടി പ്രാർത്ഥിക്കണം. നാലാമത്തേതിന് ശേഷം ഇപ്രകാരം പ്രാർത്ഥിക്കണം:


”അല്ലാഹുവേ അദ്ദേഹത്തെ കൊണ്ടുള്ള പ്രതിഫലം ഞങ്ങൾക്ക് നീ തടയാതിരിക്കുകയും അയാൾക്ക് ശേഷം ഞങ്ങളെ നീ കുഴപ്പത്തിലാക്കാതിരിക്കുകയും ചെയ്യേണമേ. ഞങ്ങൾക്കും അയാൾക്കും നീ പൊറുത്തു തരേണമേ” നാലാമത്തേ തക് ബീറിനു പൊതുവെ കാണപ്പെടുന്നതിനു വിപരീതമായി സുദീർഘമായി പ്രാർത്ഥിക്കാമെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട് . മൂന്നാമത്തെ തക്ബീറിനു ശേഷം പ്രാർത്ഥിച്ചതായി ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ചില പ്രാർത്ഥനകൾ:


🌹 ഔഫ് ഇബ്‌നു മാലിക് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബ(സ)ഒരു മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ചു, അവിടെവെച്ച് ഞാൻ അദ്ദേഹം ചൊല്ലിയ പ്രാർത്ഥനകളിൽ ചിലത് മനപ്പാഠമാക്കി.


”അല്ലാഹുവേ ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകുകയും ചെയ്യേണമേ, ഇയാൾക്ക് നീ മാപ്പ് നൽകയും സുഖം നൽകുകയും ചെയ്യേണമേ, അല്ലാഹുവേ, അദ്ദേഹത്തിന്റെ വിരുന്ന് നീ ആദരപൂർവ്വമാക്കേണമേ, അദ്ദേഹത്തിന്റെ പ്രവേശന മാർഗ്ഗം നീ പ്രവിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകേണമേ. അഴുക്കിൽനിന്നും വെള്ള വസ്ത്രം ശുദ്ധിയാക്കിയ പോലെ അദ്ദേഹത്തിന്റെ പാപങ്ങളിൽ നിന്നും നീ അതിനെ ശുദ്ധിയാക്കേണമേ. അദ്ദേഹത്തിന്റെ വീടിനെക്കാൾ ഉത്തമായ വീടും വീട്ടുകാരേക്കാൾ നല്ല വീട്ടുകാരേയും ഇണയേക്കാൾ നല്ല ഇണയേയും നീ നൽകേണമേ, അല്ലാഹുവേ, നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഇയാളെ നീ രക്ഷപ്പെടുത്തുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ”. ആ പ്രാർത്ഥന കേട്ടപ്പോൾ ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചുപോയി (മുസ്‌ലിം)


🌹 അബൂഹുറൈറ(റ) നിന്നും നിവേദനം: ഒരിക്കൽ മയ്യിത്ത്

നമസ്‌കരിച്ചപ്പോൾ നബി(സ)ഇപ്രകാരം പ്രാർത്ഥിച്ചു.


”അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ട വർക്കും ഞങ്ങളിലെ ചെറിയവർക്കും വലിയവർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും ഹാജറുള്ളവർക്കും ഹാജറില്ലാത്തവർക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, ഞങ്ങളിൽ നിന്നും ആരെ നീ ജീവിപ്പിച്ചിരിക്കുന്നവോ അവരെ ഈമാനിൽ ജീവിപ്പിക്കുകയും മരിപ്പിക്കുന്നവരെ ഇസ്‌ലാമോടെ മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങൾക്കു നീ തടയുകയോ ഇദ്ദേഹത്തിന്ന് ശേഷം ഞങ്ങളെ നീ വഴി പിഴപ്പിക്കുകയോ ചെയ്യരുതേ”. (തിർമുദി)


🌹 അബൂഹുറൈറ(റ)നിന്നും നിവേദനം: നബി(സ)പറയുന്നതു ഞാൻ കേട്ടു. മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കുമ്പോൾ നിങ്ങൾ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക. (അബൂദാവൂദ്)


🌹അബൂഹുറൈറ(റ)നിന്നും നിവേദനം: നബി(സ)മയ്യിത്ത് നമസ്‌കരിച്ചപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ നീയാണ്അയാളുടെ രക്ഷിതാവ്, നീ തന്നെയാണ് അയാളെ സൃഷ്ടിച്ചതും അദ്ദേഹത്തിന് ഇസ്‌ലാമിലേക്ക് മാർഗ്ഗദർശനം നൽകിയതും, നീ തന്നെയാണ്അയാളുടെ ആത്മാവിനെ പിടിച്ചെടുക്കുന്നതും. അയാളുടെ രഹസ്യവും പരസ്യവും അറിയുന്നവനും നീ മാത്രമാണ്. ഞങ്ങളിതാ നിന്റെയടുക്കൽ അദ്ദേഹത്തിന് ശുപാർശക്കാരായി വന്നിരിക്കുന്നു, അതിനാൽ അദ്ദേഹത്തിനു നീ പൊറുത്തു കൊടുക്കേണമേ. (അബൂദാവൂദ്)


16...മയ്യിത്ത് വേഗത്തിൽ മറവു ചെയ്യൽ🤲


🌹അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ജനാസ വേഗത്തിൽ കൊണ്ടു പോകണം. സൽകർമ്മങ്ങൾ അനുഷ്ഠിച്ചതാണെങ്കിൽ അതിന്റെ സൽഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ അത് കാരണമാകും. ഇനി അതല്ലെങ്കിൽ നിങ്ങളുടെ ചുമലിൽ നിന്ന് അത് വേഗത്തിൽ ഒഴിവാക്കുകയുമാകാമല്ലോ”. (മുത്തഫഖുൻ അലൈഹി).


17...മയ്യിത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ ധൃതി കാണിക്കലും, അപ്രതീക്ഷിത മരണമാണെങ്കിൽ അതിന്റെ കാരണം കെത്തുന്നതിന് വേണ്ടിയല്ലാതെ മയ്യത്ത് സംസ്‌കരണം താമസിപ്പിക്കാതിരിക്കലും🤲


🌹 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു:” കടം കൊടുത്തു വീട്ടുന്നതുവരേയും സത്യവിശ്വാസിയുടെ ആത്മാവ് അതിൽ ബന്ധിതമായിരിക്കും”.(തിർമുദി)


18...ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ🤲


🌹അലി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു മയ്യിത്തു സംസ്‌കരണത്തിനായി ഞങ്ങൾ ബഖീഉൽഗർഖദ് എന്ന ശ്മശാനത്തിലായിരുന്നു. അപ്പോൾ നബി(സ)അവിടെ വരികയും ഇരിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ ഞങ്ങളും അദ്ദേഹത്തിനു ചുറ്റിലും ഇരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലുള്ള വടികുത്തിക്കൊണ്ട് അൽപനേരം തല താഴ്ത്തിയിരുന്നു. പിന്നീട് ഇങ്ങിനെ പറഞ്ഞു: നിങ്ങളാരും തന്നെ തന്റെ ഇരിപ്പിടം സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് രേഖപ്പെടുത്താതെ ഇല്ലതന്നെ. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ(റ), എങ്കിൽ ഞങ്ങൾ ആ രേഖപ്പെടുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭരമേൽപ്പിച്ചിരിക്കട്ടയോ. അദ്ദേഹം പറഞ്ഞു: നിങ്ങൾ കൽപ്പിക്കപ്പെട്ടത് പ്രവർത്തിച്ചു കൊള്ളുക, നിങ്ങളിൽ ഓരോരുത്തരും താൻ സൃഷ്ടിക്കപ്പെട്ടതിലേക്ക് എളുപ്പമാക്കപ്പെടും. റിപ്പോർട്ടർ ഈ ഹദീസ് പൂർണ്ണമായി ഉദ്ധരിച്ചിട്ടുണ്ട് . (മുത്തഫഖുൻ അലൈഹി).


19...മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞാൽ അവിടെവെച്ച് പ്രാർത്ഥിക്കൽ🤲


🌹 ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിന്ന് നിവേദനം: മയ്യിത്ത് മറവുചെയ്തു കഴിഞ്ഞാൽ നബി(സ)അവിടെ നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. നിങ്ങൾ നിങ്ങളുടെ സഹോദരനു വേണ്ടി പൊറുക്കലിനെ തേടുകയും സ്ഥിരതക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. നിശ്ചയം അവൻ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. (അബൂദാവൂദ്)


20...മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും


”🌹അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പു കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. (സൂറത്ത് ഹശ്‌റ് :10)


🌹 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് . അതിനാൽ ഞാൻ അവർക്കു വേണ്ടി ധർമ്മം ചെയ്താൽ അവർക്കതു കൊണ്ട് പ്രതിഫലം ലഭിക്കുമോ. അദ്ദേഹം പറഞ്ഞു: ”അതെ”. (മുത്തഫഖുൻ അലൈഹി).


🌹അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു”മനുഷ്യൻ മരണപ്പെട്ടാൽ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ധർമ്മം (ജാരിയായ സ്വദഖ), ഉപകാരപ്രദമായ വിജ്ഞാനം അയാൾക്കു വേണ്ടി പ്രാത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നീ മൂന്നു കാര്യങ്ങളല്ലാത്ത എല്ലാകർമ്മങ്ങളും അവനെ തൊട്ട് മുറിഞ്ഞു പോകുന്നതാണ്” (മുസ്‌ലിം)


21...നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും: മയ്യിത്തിനെ പ്രശംസിക്കൽ🤲


🌹അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അവർ അതിനെ പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” മറ്റൊരിക്കൽ ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അതിനെകുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” അത് കേട്ടപ്പോൾ ഉമർബ്‌നുൽ ഖത്താബ് അതിനെ കുറിച്ച് ചോദിച്ചു. എന്തണ്ടാണ് സ്ഥിരപ്പെട്ടിരിക്കുന്നത്? അത് കേട്ടപ്പോൾ നബി(സ)മറുപടി പറഞ്ഞു:”നിങ്ങൾ പ്രശംസിച്ചവർക്ക് സ്വർഗ്ഗം സ്ഥിരപ്പെട്ടിരിക്കുന്നു, അപ്രകാരം നിങ്ങൾ കുറ്റപ്പെടുത്തിയവർക്ക് നരകവും സ്ഥിരപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികളാണ്”. (മുത്തഫഖുൻ അലൈഹി)


22...നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും: കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത


🌹 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പ്രായപൂർത്തിയെത്താത്ത മൂന്നു സന്താനങ്ങൾ മരണപ്പെട്ട ഏതൊരു മുസ്‌ലിമിനേയും ആ സന്താനങ്ങൾക്ക് അല്ലാഹു ചെയ്ത കാരുണ്യത്തിന്റെ പേരിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (മുത്തഫഖുൻ അലൈഹി).


🌹അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ പ്രവാചകൻ(സ)യുടെ അടുത്ത് വന്ന് പറഞ്ഞു. പ്രവാചകരേ(സ), നിങ്ങൾ നൽകുന്ന വിജ്ഞാനങ്ങളെല്ലാം പുരുഷൻമാർ മാത്രം സ്വന്തമാക്കുകയാണല്ലോ, അതിനാൽ അവ ഞങ്ങൾക്കുകൂടി ലഭിക്കാൻ വേണ്ടി ഒരു ദിവസം ഞങ്ങൾക്ക് താങ്കൾ നിശ്ചയിച്ചു തന്നാലും. അപ്പോൾ അദ്ദേഹം അവരോട് ഒരു നിശ്ചിത ദിവസം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാൻ നിർദ്ദേശിച്ചു. അപ്രകാരം അവർ ഒരുമിച്ചു കൂടിയപ്പോൾ പ്രവാചകൻ(സ) അവിടെ എത്തുകയും അല്ലാഹൂ അദ്ദേഹത്തിനു നൽകിയ അറിവ് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു, നിങ്ങളിൽ നിന്ന് തന്റെ മൂന്ന് സന്താനങ്ങൾ മരണപ്പെട്ടിട്ടുള്ള ഏതൊരു സ്ത്രീയേയും ആ സന്താനങ്ങൾ നരകത്തെതൊട്ട് തടുക്കാതിരിക്കുകയില്ല. ഒരു സ്ത്രീ ചോദിച്ചു. രണ്ടു സന്തതികളാണെങ്കിലോ, അവിടുന്ന് പറഞ്ഞു, എങ്കിലും. (മുത്തഫഖുൻ അലൈഹി)


23..അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും🤲


🌹ഇബ്‌നു ഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)സമൂദ്കാരുടെ വാസസ്ഥലമായിരുന്ന ഹിജ്‌റിലൂടെ കടന്നു പോയപ്പോൾ സഹാബികളോടു പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെ പ്രദേശമായ ഇതിലൂടെ നിങ്ങൾ കരയുന്നവരായിക്കൊണ്ടല്ലാതെ പ്രവേശിക്കരുത്. നിങ്ങൾ കരയുന്നില്ലെങ്കിൽ അവിടെ പ്രവേശിക്കരുത്. അവരെ ബാധിച്ചത് നിങ്ങൾക്കും ബാധിക്കാതിരിക്കാൻ വേണ്ടിയാണത്. പിന്നീട് ആ പ്രദേശം വിട്ട് കടക്കുന്നതുവരേയും തല താഴ്ത്തി ധൃതിയിൽ നടന്നു പോയി. (മുത്തഫഖുൻ അലൈഹി)

റിയാദുസ്വാലിഹീൻ

Shakeelashajahan

















Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹