Posts

Showing posts from June, 2026

BISMILLAH ഈമാനിന്റ മാസിക

Image
  BISMILLAH ഈമാനിന്റ   മാസിക   ലക്കം  13 5/6/2026  ദുൽ   ഹജ്ജ്  20, 1447 AH  ഉള്ളടക്കം : ജാലകം :  ഇരുമുഖ   സ്വഭാവക്കാർ എഡിറ്റോറിയൽ :  കാലാവർഷം :  പ്രകൃതിയുടെ   അനുഗ്രഹവും   നമ്മുടെ ഉത്തരവാദിത്വവും . ഹദീദ്   വിശദീകരണം   പ്രവാചകന്റെ   ﷺ   വിനയം :  കാരുണ്യമാണ് രക്ഷയുടെ   അടിസ്ഥാനം ഖുർആൻ ;  ഭംഗിയായ   അകലം   പാലിക്കൽ " –  വിശ്വാസിയുടെ   മഹത്തായ സ്വഭാവം : സൂറത്തുൽ   മുജ്ജമ്മിൽ  73:10 ജാലകം  : ഇരുമുഖ   സ്വഭാവക്കാർ മനുഷ്യബന്ധങ്ങളെ   തകർക്കുന്ന   ഏറ്റവും   അപകടകരമായ   സ്വഭാവങ്ങളിൽ   ഒന്നാണ് ഇരുമുഖ   സ്വഭാവം .  ഒരു   കൂട്ടരോട്   ഒരു   മുഖവും   മറ്റൊരു   കൂട്ടരോട്   മറ്റൊരു   മുഖവും കാണിക്കുന്നവരാണ്   ഇത്തരക്കാർ .  മുന്നിൽ   സ്നേഹവും   പിന്തുണയും   പ്രകടിപ്പിക്കുമ്പോൾ ,  പിന്നിൽ   അവരെക്കുറിച്ച്   മോശമായി   സംസാരിക്കുകയും   ഭിന്നിപ്പുണ്ട...