കവിത അനുസരണയല്ല സ്നേഹം നിൻ കഷ്ടപ്പാടിൻ കഥകൾ കേട്ടു - നെഞ്ചിലേറ്റിയൊരനുതാപം , നിൻ ബാല്യകാലത്തൊറ്റപ്പെടലിൽ തണലായ് നിന്നൊരു വാത്സല്യം . ആരുമില്ലെന്ന നിൻ ആവലാതി മാറ്റാൻ ഞാനെന്നെ മറന്നു , നിന്നിലെ മുറിവുകൾ മായ്ക്കുവാനായി എന്റെ ഇഷ്ടങ്ങൾ ഞാൻ വെടിഞ്ഞു . നീ തന്ന വസ്ത്രം ഞാനിഷ്ടപ്പെട്ടു , നിനക്കായുള്ള യാത്രകൾ മാത്രം . നിൻ രുചിയായിരുന്നു എന്റെ രുചി - യെല്ലാം നിനക്കായ് മാറ്റിവെച്ചു . മറുത്തൊരു വാക്കും ചൊല്ലിയില്ല ഞാൻ , മിണ്ടിയില്ല ഒരഭിപ്രായം , നീ കണ്ടതത്രയും സ്നേഹമല്ല - കേവലമൊരു കീഴ്പ്പെടലായിരുന്നു . കാലങ്ങൾ ഒടുവിൽ നീങ്ങിപ്പോകെ , മക്കൾക്കായ് ഞാനൊന്നു മിണ്ടി . അവിടെയൊടുങ്ങി നിൻ സ്നേഹമത്രയും , അവിടെത്തുടങ്ങി നിൻ പകയും . അനുസരണയായിരുന്നു നിനക്ക് സ്നേഹം , അതില്ലാത്തവരോ ശത്രുക്കളു...
Posts
Showing posts from April, 2026