🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹
🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲
🌹🌹🌹🌹🌹🌹🌹🌹🌹🌹
1🌹ഹംദും സ്വലാത്തും
പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ഹംദും സ്വലാത്തും
ഒരു തവണ ചൊല്ലുക
*പ്രാർത്ഥന :*
الْحَمْدُ لِلَّهِ وَحْدَهُ، وَالصَّلَاةُ وَالسَّلَامُ عَلَى مَنْ لاَ نَبِيَّ بَعْدَهُ
*പരിഭാഷ :*
സർവ്വസ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് (ﷺ)) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
ചൊല്ലേണ്ട സമയം : രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്. അല്ലാഹു പറയുന്നു: "നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക".(3:41) "വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്". (7:205) "സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക". (20:130) "നിന്‍റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക". (40:55)
2🤲ആയത്തുൽകുർസിയ്യ്🤲
*പ്രാർത്ഥന :*
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ
*പരിഭാഷ :*
അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്?! [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
🍇ശ്രേഷ്ഠതയും മഹത്വവും :🍇
ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(ﷺ)യുടെ അടുത്തു പോയി അറിയിച്ചു. നബി(ﷺ) പറഞ്ഞു: "ശൈത്വാന്‍ സത്യം പറഞ്ഞു!”
3🤲സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദത്തൈനി🤲
സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് പാരായണം ചെയ്യുക
🌹രാവിലെ മൂന്ന് തവണ 🌹
*പ്രാർത്ഥന :*
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ اللَّـهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ مِن شَرِّ مَا خَلَقَ وَمِن شَرِّ غَاسِقٍ إِذَا وَقَبَ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ وَمِن شَرِّ حَاسِدٍ إِذَا حَسَدَ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ مَلِكِ النَّاسِ إِلَـٰهِ النَّاسِ مِن شَرِّ الْوَسْوَاسِ الْخَنَّاسِ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ مِنَ الْجِنَّةِ وَالنَّاسِ
*പരിഭാഷ :*
സൂറത്തുൽ ഇഖ്ലാസ് (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. സൂറത്തുൽ ഫലഖ്: പറയുക : പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷതേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. സൂറത്തുന്നാസ് പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
റസൂൽ (ﷺ) പറഞ്ഞു: രാവിലെയും വൈകുന്നേരവും മൂന്ന് പ്രാവശ്യം വീതം സൂറത്തുൽ ഇഖ്ലാസും, മുഅവ്വിദതൈനിയും (അൽഫലഖ്, അന്നാസ്) ചൊല്ലുന്നത് നിനക്ക് (രോഗം, സിഹ്റ്, കണ്ണേറ്, വിഷാദരോഗം…) എല്ലാ കാര്യത്തില്‍ നിന്നും മതിയാകുന്നതാണ്. (സ്വഹീഹുല്‍ ജാമിഅ്) അബു സഈദ്(റ) ൽ നിന്ന്: "മുഅവ്വിദത്താനി" (സൂറത്തുൽ ഫലഖും സൂറത്തു ന്നാസും) അവതരിക്കുന്നത് വരെ ജിന്നിൽ നിന്നും മനുഷ്യരുടെ കണ്ണറിൽ നിന്നും പ്രവാചകൻ(ﷺ) അഭയം തേടാറുണ്ടായിരുന്നു. അവ അവതരിച്ച ശേഷം അവ അവലംബിക്കുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തു.
(തിർമുദി: )
4🤲പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദുആ🤲
രാവിലെ ഒരു തവണ
*പ്രാർത്ഥന :*
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذَا اليَوْمِ وَخَيْرَ مَا بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا اليَوْمِ وَشَرِّ مَا بَعْدَهُ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَمِنْ سُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
*പരിഭാഷ :*
ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! നാഥാ, ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
പ്രഭാത പ്രദോഷ ദിക്റുകളുടെ ശ്രേഷ്ഠത: നബി (ﷺ) പറഞ്ഞു : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്)". (അബൂദാവൂദ്: 3667)
5🌹പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോൾ🌹
രാവിലെ ഒരു തവണ
*പ്രാർത്ഥന :*
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النُّـشُورُ
*പരിഭാഷ :*
അല്ലാഹുവേ! നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്കുവേണ്ടിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
നബി (ﷺ), തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാൻ കൽപ്പിച്ചതായും അബൂഹുറയ്റ (റ) വിൽ നിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി (ﷺ) ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം നവവി, ഇബ്നുഹിബ്ബാൻ, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും, നബി (ﷺ) സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
6🌹ഫിത്റത്തിന്റെ ദുആ🌹
രാവിലെ ഒരു തവണ
*പ്രാർത്ഥന :*
أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ، وَكَلِمَةِ الْإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ
*പരിഭാഷ :*
ഇസ്‌ലാമിന്റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (ﷺ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്റാഹീം (അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല.
(ജാമിആ )
7🌹സയ്യിദുൽ ഇസ്തിഗ്ഫാർ🌹
🤲പാപമോചന പ്രാര്‍ത്ഥനകളിൽ ഏറ്റവും മഹത്തായത്🤲
രാവിലെ ഒരു തവണ
*പ്രാർത്ഥന :*
اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.
🍇ശ്രേഷ്ഠതയും മഹത്വവും 🍇
ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പായി അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്. ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഒരാൾ പ്രാർത്ഥിക്കുകയും പുലരുന്നതിനുമുമ്പേ അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്.
(ബുഖാരി: 6306)
8🌹ആഫിയത്ത്🌹
രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും
ആഫിയത്തിനു വേണ്ടിയുള്ള ദുആ (മൂന്ന് തവണ)
*പ്രാർത്ഥന :*
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. (അബൂദാവൂദ് :5090 - അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി (ﷺ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനേയും ആഫിയത്തിനേയും തേടുക. ദൃഢ ജ്ഞാനത്തിനു ശേഷം ഒരാൾക്ക് നൽകപ്പെടുന്ന നന്മകളിൽ ഏറ്റവും മഹത്തരം ആഫിയത്താകുന്നു." (തിർമിദി: 3558 )
(ദാവൂദ്)
9🌹സയ്യിദുൽ ഇസ്തിഗ്ഫാർ🌹
🤲പാപമോചന പ്രാര്‍ത്ഥനകളിൽ ഏറ്റവും മഹത്തായത്🤲
രാവിലെ ഒരു തവണ
*പ്രാർത്ഥന :*
اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പായി അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്. ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഒരാൾ പ്രാർത്ഥിക്കുകയും പുലരുന്നതിനുമുമ്പേ അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്.
(ബുഖാരി: ഇബിനു മാജ)
10🌹എല്ലാ തിന്മയിൽ നിന്നും രക്ഷ ചോദിക്കൽ🌹
പിശാചിന്റെ കെടുതിയിൽ നിന്നും ശിർക്കിൽ നിന്നും
ഒരു തവണ
*പ്രാർത്ഥന :*
اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، لَا إِلَهَ إِلَّا أَنْتَ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا، أَوْ أَجُرَّهُ إِلَى مُسْلِمٍ
*പരിഭാഷ :*
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ)! എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്‍റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അബൂബകർ (റ) വിനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാൻ നബി (ﷺ) കൽപ്പിച്ചത്. സുനനു അബീ ദാവൂദ്, സുനനുത്തിർമിദി, ഇമാം ഹാകിം, ദഹബി, നവവി, ഇബ്നുഹി ബ്ബാൻ, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
11🌹എല്ലാ ഉപദ്രവങ്ങളിൽ നിന്നുമുള്ള സംരക്ഷണം🌹
അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങിയാല്‍ ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല!
ദിവസവും രാവിലെ മൂന്നു തവണ
*പ്രാർത്ഥന :*
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
*പരിഭാഷ :*
അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല! അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ല എന്നും, ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതു വരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാൻ ഇബ്നു അഫ്ഫാൻ (റ) വിൽ നിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്, അൽ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
12🌹ഈമാനിന്‍റെ പ്രഖ്യാപനം🌹
അല്ലാഹു റബ്ബ്; ഇസ്‌ലാം ദീൻ; മുഹമ്മദ് (ﷺ) നബി
*Description :*
രാവിലെ മൂന്നു തവണ
*പ്രാർത്ഥന :*
رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ نَبِيًّا
*പരിഭാഷ :*
അല്ലാഹുവിനെ റബ്ബായും; ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും; മുഹമ്മദ് (ﷺ)യെ (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി ﷺ പറഞ്ഞു: നിശ്ചയം ഒരാൾ ഈ ദിക്‌ർ ദിവസവും രാവിലെ ചൊല്ലിയാൽ ഞാൻ എന്റെ നേതൃത്വത്തിൽ അയാളെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്. (സിൽസിലതു അഹാദീസു സ്സ്വഹീഹ: 2686) ബാങ്കുവിളി കേൾക്കുമ്പോൾ തശഹ്‌ഹുദിന് ശേഷവും അൽപം വ്യത്യാസത്തോടെ ഈ ദിക്‌റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
(മുസ്‌ലിം: 386, അബൂദാവൂദ്: 525)
13🌹അല്ലാഹുവിനോട് സഹായം ചോദിക്കാൻ🌹
എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹു
ദിവസവും രാവിലെ ഒരു തവണ
*പ്രാർത്ഥന :*
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ، أَصْلِحْ لِي شَأْنِي كُلَّهُ ، وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ
*പരിഭാഷ :*
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാൻ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി(ﷺ) മകൾ ഫാത്വിമ (റ) യോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാൻ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുൻദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
14🌹അല്ലാഹുവിനെ പ്രകീർത്തിക്കൽ🌹
അല്ലാഹുവിനാണ് സ്തുതിയും നന്ദിയും!
നൂറു തവണ ചൊല്ലുക
*പ്രാർത്ഥന :*
سُبْحـانَ اللَّهِ وَبِحَمْـدِهِ
*പരിഭാഷ :*
അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും!
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അബൂഹുറയ്റ(റ) നിവേദനം: നബി(ﷺ) പറഞ്ഞു: 'പ്രഭാതത്തിലും പ്രദോഷത്തിലും, "ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുന്നു" എന്ന് വല്ലവനും നൂറു പ്രാവശ്യം ചൊല്ലിയാൽ അതു പോലെയോ അതിൽ കൂടുതലോ ചൊല്ലിയവനല്ലാതെ ഒരാൾക്കും അന്ത്യദിനത്തിൽ അവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായത് കൊണ്ടുവരാൻ കഴിയില്ല'. (മുസ്‌ലിം: 2692)
15🌹അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല🌹
രാവിലെ പത്ത് തവണ
*പ്രാർത്ഥന :*
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
*പരിഭാഷ :*
അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല; അവൻ ഏകനാണ്. യാതൊരു പങ്കുകാരനും അവനില്ല. അവനാണ് എല്ലാ അധികാരങ്ങളും. അവനു തന്നെയാണ് സർവ്വ സ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അംറ് ബ്നുമൈമൂൻ (റ) നിവേദനം: ഈ ദിക്ർ ആരെങ്കിലും ദിവസം പത്ത് പ്രാവശ്യം പറഞ്ഞാൽ ഇസ്മായീൽ സന്തതികളിലെ നാല് അടിമകളെ മോചിപ്പിച്ചവനെപ്പോലെയായിരിക്കും അവൻ'. (മുസ്‌ലിം : 2693)
16🌹ദിക്റുകളിൽ ഏറ്റവും ഭാരമേറിയ നാലു കലിമാത്തുകൾ🌹
അല്ലാഹുവിനെ പ്രകീർത്തിക്കൽ
ദിവസവും രാവിലെ മൂന്ന് തവണ
*പ്രാർത്ഥന :*
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
*പരിഭാഷ :*
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റെ തൂക്കത്തോളവും, അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ജുവൈരിയ്യ(റ) നിവേദനം: ഒരു പ്രഭാതത്തിൽ സുബ്ഹി നമസ്കാരശേഷം അവരുടെ അടുത്തുനിന്ന് നബി(ﷺ) പുറപ്പെട്ടു. ളുഹാ സമയത്തിനു ശേഷം നബി(ﷺ) തിരിച്ചു വന്നപ്പോഴും അവർ നമസ്കരിച്ച സ്ഥലത്ത് ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: 'ഞാൻ വിട്ടുപിരിയുമ്പോഴുള്ള അതേ അവസ്ഥയിൽ തന്നെയാണല്ലോ നീ?'. ജുവൈരിയ്യ(റ) പറഞ്ഞു: 'അതെ'. നബി(ﷺ) പറഞ്ഞു: 'നിന്നെ പിരിഞ്ഞുപോയ ശേഷം ഞാൻ മൂന്നു തവണ 'സുബ്‌ഹാനല്ലാഹി വബിഹംദിഹീ: അദദ ഖൽക്വിഹി, വരിള്വാ നഫ്‌സിഹീ, വസിനത അർശിഹി, വമിദാദ കലിമാതിഹി' എന്നു പറഞ്ഞു. അതും ഇന്നേ ദിവസം നീ പറഞ്ഞതും തൂക്കി നോക്കുന്നപക്ഷം അതിനായിരിക്കും മുൻ തൂക്കം. (മുസ്‌ലിം : 2726)
17🌹ഉപകാരമുള്ള അറിവ്, നല്ല വിഭവം, സ്വീകാര്യമായ കർമ്മം🌹
ഉപകാരമുള്ള അറിവും, നല്ല വിഭവവും, സ്വീകാര്യമായ കർമ്മവും ചോദിക്കുക
ദിവസവും രാവിലെ ഒരു തവണ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا
*പരിഭാഷ :*
അല്ലാഹുവേ! ഉപകാരപ്രദമായ അറിവും, നല്ല വിഭവവും, സ്വീകാര്യമായ കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു.
18🌹ഇസ്തിഗ്ഫാർ🌹
പാപമോചന പ്രാര്‍ത്ഥന
ദിവസവും രാവിലെയോ മറ്റോ 100 തവണ
*പ്രാർത്ഥന :*
أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
*പരിഭാഷ :*
അല്ലാഹുവേ! നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി(ﷺ) പറഞ്ഞു: 'തീർച്ചയായും എന്റെ ഹൃദയം ആവരണം ചെയ്യപ്പെടുന്നു. നിശ്ചയമായും ഞാൻ ഒരു ദിവസം നൂറു തവണ അല്ലാഹുവിനോട് പാപമോചനം തേടുന്നു'. (മുസ്‌ലിം : 2702)
Comments
Post a Comment