പാപമോചന പ്രാർത്ഥനകൾ
1..ഏറ്റവും മഹത്തായ പാപമോചന പ്രാർത്ഥന🤲 സയ്യിദുൽ ഇസ്തിഗ്ഫാർ اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ *പരിഭാഷ :* അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.'' *ശ്രേഷ്ഠതയും മഹത്വവും :* ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പാ...