ദുആ 🤲🤲അല്ലാഹുവോട് പൊറുക്കലിനെ തേടൽ

 


1...ദുആ 🤲🤲അല്ലാഹുവോട് പൊറുക്കലിനെ തേടൽ

*പ്രാർത്ഥന :*

أسْتَغْفِرُ اللَّهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ

അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക്‌ (അല്ലാഹുവിന്റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്റെ എല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. അവനിലേക്ക് പശ്ചാതപിക്കുകയും ചെയ്യുന്നു.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

നബി(ﷺ) പറഞ്ഞു : “ഇപ്രകാരം അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക, എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും ശരി!"...
( അബൂദാവൂദ്)

2...അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲
رَبِّ اغْفِرْ لِي وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

എന്റെ റബ്ബേ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു.

🍇ശ്രേഷ്ഠതയും മഹത്വവും :🍇

ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരേ സദസ്സില്‍വെച്ച് ഈ ദിക്ർ 100 പ്രാവശ്യം റസൂല്‍ ﷺ പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്:1516)

3....അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

അല്ലാഹുവേ! നീ എത്ര പരിശുദ്ധന്‍! നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു! നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

💧ശ്രേഷ്ഠതയും മഹത്വവും :💧

നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് (ഈ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കാതിരിക്കില്ല!” (അബൂദാവൂദ്:)

4..അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲
اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَتَهُ وَسِرَّهُ

അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും - ലഘുവായതും ഗുരുതരമായതും, ആദ്യത്തേതും അവസാനത്തേതും രഹസ്യമായതും പരസ്യമായും - പൊറുത്തുതരേണമേ!

🍇ശ്രേഷ്ഠതയും മഹത്വവും :🍇

അബുഹുറൈറ(رضي الله عنه) നിവേദനം: "നബി(ﷺ) സുജൂദിൽ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു : اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ "അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും - ലഘുവായതും ഗുരുതരമായതും, ആദ്യത്തേതും അവസാനത്തേതും രഹസ്യമായതും പരസ്യമായും - പൊറുത്തുതരേണമേ." (മുസ്‌ലിം : 483)

5..അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲
رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ

എന്റെ റബ്ബേ, പ്രതിഫലനാളിൽ എന്റെ പാപങ്ങൾ നീ പൊറുത്തു തരേണമേ!
(മുസ്ലിം )

6...അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲
اللَّهُمَّ لَكَ الْحَمْدُ مِلْءُ السَّمَاءِ وَمِلْءُ الْأَرْضِ وَمِلْءُ مَا شِئْتَ مِنْ شَيْءٍ بَعْدُ، اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ، اللَّهُمَّ طَهِّرْنِي مِنَ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الْوَسَخِ

ഞങ്ങളുടെ നാഥനായ അല്ലാഹുവേ, ആകാശങ്ങൾ നിറയെ നിനക്കാണ് സർവ്വസ്തുതിയും. മഞ്ഞ് കൊണ്ടും ബർദു (തണുപ്പ്) കൊണ്ടും തണുത്തവെള്ളം കൊണ്ടും നീ എന്നെ ശുദ്ധീകരിക്കേണമേ! വെള്ളവസ്ത്രം അഴുക്കിൽ നിന്നും ശുദ്ധിയാക്കുന്നത് പോലെ കുറ്റങ്ങളിൽ നിന്നും പാപങ്ങളിൽനിന്നും നീ എന്നെ ശുദ്ധീകരിക്കേണമേ!
(മുസ്ലിം )

7...അല്ലാഹുവോട് പൊറുക്കലിനെ തേടൽ

🤲പ്രാർത്ഥന :🤲

اللَّهُمَّ طَهِّرْنِي مِنَ الذُّنُوبِ وَالْخَطَايَا، اللَّهُمَّ نَقِّنِي مِنْهَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ

അല്ലാഹുവേ! നീ എന്നെ പാപങ്ങളിൽനിന്നും കുറ്റങ്ങളിൽനിന്നും ശുദ്ധിയാക്കേണമേ. വെളുത്ത വസ്ത്രം അഴുക്കിൽനിന്ന്‌ ശുദ്ധീകരിക്കപ്പെടുന്നതുപോലെ (എന്റെ) പാപങ്ങളെ നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ! മഞ്ഞ്‌, ഹിമം, ഹിമവെള്ളം കൊണ്ട്‌ എന്നെ നീ (പാപങ്ങളിൽനിന്നും) ശുദ്ധിയാക്കേണമേ.
(നസാഈ )

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹