Posts

Showing posts from August, 2023

സൈനബ് ബിൻത് അലി(റ)/ഉമ്മുകുൽസൂം ബിൻത് അലി(റ) 🍇🍇🍇🍇🍇🍇🍇🍇🍇

  സൈനബ്   ബിൻത്   അലി ( റ )/ ഉമ്മുകുൽസൂം   ബിൻത്   അലി ( റ ) 🍇🍇🍇🍇🍇🍇🍇🍇🍇       അലിബ്നു   അബീത്വാലിബ്  ( റ )  ഫാത്വിമത്തുസ്സഹ്റാ   ദാമ്പത്യത്തിൽ   പിറന്ന   മകൾ .  നബി ( സ്വ ) യുടെ   മടിത്തട്ടിൽ   വളർന്ന   അനുഗൃഹീത .  അതാണ്   സൈനബ് .  ഫാത്വിമക്ക്   ആദ്യം പിറന്ന   ഈ   പെൺകുട്ടിക്ക്   യൗവനത്തിൽ   മരിച്ച   തന്റെ   മൂത്ത   പുത്രിയുടെ   പേര്   തന്നെ   നൽകി തിരുനബി ( സ്വ ). നബി ( സ്വ )  മരിക്കുന്നതിന്റെ   അഞ്ചുവർഷം   മുമ്പാണ്  ( ഹിജ്റ  5)  സൈനബ്   ജനിക്കുന്നത് .  ആറാം   വയസ്സിൽ   തന്നെ   സ്നേഹനിധിയായ   പിതാമഹൻ  ( തിരുനബി ( സ്വ ))  മരിച്ചു .  ആറ് മാസം   കഴിയും   മുമ്പ്   മാതാവ്  ( ഫാത്വിമ ( റ )) യും   യാത്രയായി .  ഇതോടെ   പിതാവിന്റെയും സഹോദരങ്ങളുടെയും   സ്നേഹത്തണലിലായി   സൈനബിന്റെ   ജീവിതം . കൗമാരത്തിൽ  ...

ഹുസൈനുബ്നു അലിയ്യിബ്നി അബീത്വാലിബ്

 ഹുസൈൻ(റ).  ഹസൻ (റ )നെപ്പോലെത്തന്നെ തിരുദൂതർ  പേരിട്ടു വിളിക്കുകയും ലാളിച്ചുവളർത്തുകയും ചെയ്ത ഫാത്വിമ(റ)യുടെ രണ്ടാമത്തെ മകനാണ് ഹുസൈൻ(റ). അബൂഅബ്ദില്ല ഹുസൈനുബ്നു അലിയ്യിബ്നി അബീത്വാലിബ്(റ). ജനനം ഹിജ്റ വർഷം നാലിൽ. "ഹുസൈൻ(റ )എന്നിൽ നിന്നുള്ളവനാണ്. ഞാൻ ഹുസൈനിൽ നിന്നുള്ളവനും. അല്ലാഹുവേ, ഹുസൈനെ ആര് ഇഷ്ടപ്പെടുന്നുവോ അവനെ നീയും ഇഷ്ടപ്പെടേണമേ" നബി(സ്വ) ഒരിക്കൽ ഹുസൈനെ കൈയിലെടുത്തുകൊണ്ടു പറഞ്ഞു. (ഫദാഇലുസ്സ്വഹാബ 1361). "ഹുസൈൻ ഇഹലോകത്തിന്റെ സുഗന്ധമാണെന്നും (ബുഖാരി 3762) സ്വർഗത്തിൽ യുവാക്കളുടെ നേതാവാണെന്നും (സുനനു തുർമുദീ 5/656)" തിരുനബി പറഞ്ഞിട്ടുണ്ട്. സമാധാനപ്രിയനും ഐക്യത്തിന്നായി അധികാരം ത്യജിക്കുന്നവനുമായ സഹോദരൻ ഹസന്റെ(റ) നിലപാടിനോട് ഹുസൈന്(റ) പൂർണമായ യോജിപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ മുആവിയ(റ)യുടെ മരണാനന്തരം അധികാരമേറ്റ മകൻ യസീദിനെ ഹുസൈൻ അംഗീകരിച്ചില്ല. ഹുസൈന്റെ(റ) കൂടെ അബ്ദുല്ലാഹിബ്നു സുബൈറും(റ) ചേർന്നു. ഇവരെ രണ്ടുപേരെയും സൂക്ഷിക്കണമെന്ന് മരണവേളയിൽ മുആവിയ(റ) യസീദിന് മുന്നറിയിപ്പും നൽകിയിരുന്നു. യസീദിന് ബൈഅത്ത് ചെയ്യാതെ മദീനയിൽ നിന്ന് മക്കയിലെത്തിയ ഹുസൈന്(റ) കൂഫയിലേക്ക് ക്...

ഹസൻ ബിൻ അലി(റ)

 ഹസൻ ബിൻ അലി(റ) "പ്രിയ മകൾ ഫാത്വിമ പ്രസവിച്ചിരിക്കുന്നു". ദൂതൻ വന്നുപറഞ്ഞ വിവരം കേട്ട് തിരുനബി(സ്വ) സന്തോഷത്തോടെയെത്തി. "എനിക്കെന്റെ കുഞ്ഞിനെ കാണിച്ചുതരൂ". ദൂതർ ആവശ്യപ്പെട്ടു. അലി(റ) കുഞ്ഞിനെ ദൂതരുടെ കൈയിൽ വെച്ചുകൊടുത്തു. "എന്താണിവന് പേരിട്ടത്?" "ഹർബ് അലി(റ) പറഞ്ഞു. "അതുവേണ്ട, ആ പേര് പരുഷമാണ്, ഇവന്റെ പേര് ഹസൻ എന്നാവട്ടെ. അത് ലളിതവും സുന്ദരവുമാണ്." തിരുനബി(സ്വ) കുഞ്ഞിനെ ചുംബിച്ചുകൊണ്ടു പറഞ്ഞു. അലി(റ)യും ഫാത്വിമ(റ)യും ഇത് കേട്ട് പുഞ്ചിരിച്ചു. അലി(റ) ഫാത്വിമ(റ) ദാമ്പത്യത്തിൽ പിറക്കുന്ന ആദ്യ സന്താനമാണ് ഹസൻ.(റ )ഹിജ്റ മൂന്നിൽ റമദാൻ മധ്യത്തിലാണ് ഹസന്റെ ജനനം. (ഹിജ്റ നാലിലാണെന്നും അഞ്ചിലാണെന്നും അഭിപ്രായമുണ്ട്).പേരമക്കളോട് നബി(സ്വ)ക്ക് എന്തെന്നില്ലാ.. ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ഹസനോടും ഹുസൈനോടും. നബി(സ്വ)യോടൊപ്പം തന്നെയായിരുന്നു ഇവർ മിക്ക സമയത്തും. ഈ ഇഷ്ടം പലപ്പോഴും നബി(സ്വ) തുറന്നുപറയുകയും ചെയ്തിരുന്നു. അബൂബക്ർ(റ) പറയുന്നു: ഒരിക്കൽ നബി(സ്വ) മിമ്പറിലായിരുന്നു. ഒപ്പം ഹസനുമുണ്ടായിരുന്നു. അവനെ നോക്കി നബി(സ്വ) പറഞ്ഞു. എന്റെ ഈ മകൻ, അവൻ മുഖേന അല്ലാഹു മു...

12ഹദീസ് പഠനം

  1.. ഹദീസ്   പഠനം   🍇🍇🍇🍇🍇🍇🍇 പുണ്യസ്നാനം   🤲🤲🤲🤲🤲🤲 അബൂഹുറയ്റ  ( റ )  യിൽനിന്നും   നിവേദനം :  അദ്ദേഹം   പറഞ്ഞു :  അല്ലാഹുവിന്റെ   റസൂൽ  ( സ അ  )  ചോദിക്കു   ന്നത്   ഞാൻ   കേട്ടു : “ നിങ്ങളിലാരുടെയെങ്കിലും   വാതിലൽ  ( ഒഴുകുന്ന   ഒരു നദി   ഉണ്ടായിട്ട്   അതിൽ   ദിവസേന   അഞ്ചു   പ്രാവശ്യം   കുളിക്കുന്നപക്ഷം   അയാളുടെ   ശരീര ത്തിൽ   വല്ല   മാലിന്യവും   അവശേഷിക്കുമോ ?''  അവർ  ( സഹാബിമാർ )  പറഞ്ഞു :  അയാളുടെ ശരീരത്തിൽ   ഒരു   മാലിന്യവും   അവശേഷിക്കുകയില്ല .  തിരുമേനി   അരുളി : “ അതുതന്നെയാണ് ( ദിവസേനയുള്ള   അഞ്ചു   നമസ്കാരങ്ങ   ളുടെ   ഉദാഹരണം .  അവമുഖേന   അല്ലാഹു   പാപങ്ങ മായ്ചുകളയുന്നു ...( ബുഖാരി )  🍇 വിശദീകരണം : 🍇 ഇസ്ലാമിലെ   ആരാധനാകങ്ങളിൽ   മുഖ്യമായതാണ്   നമസ്കാരമെന്നും   ദിവസേന അഞ്ചുനേരം   നമസ്സരിക്കൽ   എല്ലാവര...